Monday, November 04, 2013

എഴുതുവാനും ,വായിക്കുവാനും നിശബ്ദമായ അന്തരീക്ഷം നമുക്കു കൂടിയേ തീരു...അനന്തപുരി പട്ടണത്തിനു അതു എന്നേ നഷ്ടപ്പെട്ടു പോയിരിക്കുന്നു.!













ബാല്ക്ല്യത്ത്തിൽ  പതിനൊന്നു വയസ്സുമുതൽ പതിനേഴുവയസ്സോളം- ഏഴു  - വർഷക്കാലം   സായാന്നങ്ങൾ ചിലവഴിച്ച   സ്ഥലമാണ് ഇതു .  1829 കളിൽ സ്വാതിതിരുന്നാൾ മഹാരാജാവിന്റെ കാലത്തു പണികഴിപ്പിക്കപ്പെട്ട  വിക്ടോറിയാ  ഡയമെണ്ട് ജുബിലീ   ലൈബ്രറി എന്ന ഇന്നത്തെ കേരളാ സ്റ്റേറ്റ് പുബ്ലിക് ലൈബ്രറി  കെട്ടിട സമുച്ചയം .  ഈ കെട്ടിടത്തിന്റെ വലതുഭാഗത്ത്‌ ആയിരുന്നു അന്നു ചിൽഡ്രൻസ് ലൈബ്രറി. വളരെ വലിയ ഒരു പൂന്തോട്ടം അവിടെ ഉണ്ടായിരുന്നു .പിൽക്കാലത്ത് റോഡ്‌ വികസനം വന്നപ്പോൾ അവയുടെ രൂപം തന്നെ നഷ്ടപ്പെട്ടു . സായാന്നങ്ങളിൽ  4.30 മുതൽ 7 മണി വരെആയിരുന്നു പ്രവർത്തന സമയം .  ആഴ്ചയിൽ ഒരുദിവസം ഒഴിച്ച്  മറ്റെല്ലാദിവസവും കൃത്യമായി ഞാൻ അവിടെ എത്തി പുസ്തക വായനയിൽ ഏർപ്പെട്ടിരുന്നു.
അതി മനോഹരമായ തിളക്കമുള്ള താളുകളിൽ പ്രിന്റു ചെയ്ത കട്ടി പുറം ചട്ട കളോടു കൂടിയ വായനാ പുസ്‌തകങ്ങൾ ധാരാളം അന്നു അവിടെ ഉണ്ടായിരുന്നു . റൈറ്റ് ബ്രദേഴ്സ്സ്സ് ,മാഡം ക്യൂറി ,തോമസ്‌ ആൽവാ എഡിസണ്‍ ,ജോണ്‍ബെയാർഡ്,,ടെസ്സിയ ,മാർക്കോണി , ആൽബർട്ട് ഐൻസ്റ്റൻ ,അലക്സ്സാണ്ടാർ ഫ്ലെമിംഗ് ,ഹംഫ്രീഡേവിഡ്‌, ലൂയി പാസ്റ്റർ ,ഫാദർ ഡാമിയൻ ,ജോർജ് വാഷിങ്ങ്ടൻ,എബ്രഹാം ലിങ്കണ്‍ ,അങ്ങനെ എത്രയോ മഹാന്മ്മാരുടെ ജീവിതകഥകളും, അവരുടെ കണ്ടുപിടിത്തങ്ങളും സ്കെച്ചുകളുംഉള്ള   എത്ര എത്ര  പുസ്തകങ്ങൾ.  അവ വായിക്കുമ്പോൾ ആ മഹാരധന്മ്മരോടൊപ്പം  അവയിലൊക്കെ  പങ്കെടുത്തിരുന്ന പ്രതീതി  തോന്നിച്ചിരുന്നു .കുളിർമയും നിശബ്ദവുമായ ആ അന്തരീക്ഷം മറക്കുവാൻ കഴിയുന്നതുമല്ല ..അത്രയ്ക്ക് സ്വപ്ന തുല്യമായിരുന്നു വായന നിറഞ്ഞു നിന്ന ആ കുട്ടിക്കാലം . വെള്ള സാരിയും കറുത്ത ബ്ലൌസും ധരിച്ച ഞാൻ ആന്റി എന്നു വിളിച്ചിരുന്ന ഒരു യുവതി ആയിരുന്നു അന്നു  ചിൽഡ്രൻസ് ലൈബ്രറിയുടെ ചുമതല വഹിചിരുന്നതു.അനന്തപുരിയിലെ നന്താവനം എന്ന സമീപ പ്രദേശത്തു നിന്നായിരുന്നു അവർ കൃത്യ സമയത്തു തന്നെ ജോലിക്കായിട്ടു  ലൈബ്രറിയിൽ എത്തി വായനാമുറി തുറന്നുതന്നിരുന്നത് .  ഉപന്ന്യാസങ്ങൾ തയ്യാറാക്കുവാനും ,പ്രസംഗമത്സരങ്ങളിൽ പങ്കെടുക്കുവാനും ഉള്ള ചെറുകുറിപ്പുകൾ തയ്യാറാക്കുവാൻ  ആ മഹിള അക്കാലത്തു ഏറെ സഹായി ആയി വര്ത്തിച്ച്ചിരുൻന്നു.   വായിക്കുന്ന പുസ്തകങ്ങൾ, ബാക്കി വായനക്കായി  തേടി എടുത്തു തരുന്നതിൽ പ്രത്യേകമായ ഒരു ശ്രദ്ധ യും അവർ കാണിച്ചിരുന്നു.  ഇന്നു എല്ലാം  ആകെ മാറിയിരിക്കുന്നു   ..ശബ്ദ മുഖരിതമായ  അന്തരീക്ഷം .  വാഹനങ്ങളുടെ ബാഹുല്യം ആ  നിശബ്ധതക്ക് ഭംഗം വരുത്തിയിരിക്കുന്നു . ഇന്ത്യയിലെ തന്നെ  ആദ്യത്തെ  ലൈബ്രറി  എന്നു പറഞ്ഞിട്ടെന്തുകാര്യം .  എഴുതുവാനും ,വായിക്കുവാനും നിശബ്ദമായ അന്തരീക്ഷം നമുക്കു കൂടിയേ തീരു...അനന്തപുരി പട്ടണത്തിനു അതു എന്നേ നഷ്ടപ്പെട്ടു പോയിരിക്കുന്നു.!     Copyright © All Rights Reserved.

Tuesday, October 22, 2013

വിധിയെ നിയന്ത്രിക്കാൻ നമുക്കും കഴിയുമോ?മനോ നിയന്ത്രണം പഠിച്ചിട്ടുണ്ട് എങ്കിൽ അതിനു കഴിയുമെന്നാണു പലരും പറയുന്നതു

Published on 28 മാർച്ച് 2013   , Edited on  22-10-2013, Tuesday


വിധിയെ  നിയന്ത്രിക്കാൻ  നമുക്കും കഴിയുമോ?
ജഗതീശ്വരൻ നമുക്കു നല്ലതു മാത്രം തരികയില്ല സുഖവും ദുഖങ്ങളും ,മോഹവും ,മോഹഭംഗങ്ങളും നല്കും . അപ്പോഴെല്ലാം മനോനില കൈ വിടാ തിരിക്കുവാൻ  കുറെ ഒക്കെ നമുക്കു  കഴിയണം .ദുഖ:ങ്ങളും ,ദുരിതങ്ങളും ,കാലക്കേടുകളും എല്ലാം എല്ലാവരുടെയും ജീവിതങ്ങളിലും ഉണ്ടാവാം. നമ്മുടെ ഒപ്പമുള്ളവരുടെ പിന്തുണ അതാണ്‌ ഏറ്റവും വിലപ്പെട്ടത്‌. ആ ഭാഗം വട്ട പൂജ്യമാണെന്നു- ബ്ലാങ്ക് ആണെന്നു  ഫീൽ ചെയ്തു തുടങ്ങുമ്പോഴേക്കും ഏതു ജീവിതങ്ങളും മുൻപോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടായി തോന്നി തുടങ്ങും .പ്രതിബന്ധങ്ങൾ ഉണ്ടാകുമ്പോൾ മനുക്ഷ്യൻ അതിനുള്ള കാരണങ്ങൾ ചികഞ്ഞു നോക്കും .  അപ്പോൾ പിന്നിട്ട വഴിയും കണ്ടു മുട്ട്യവരെയും എല്ലാം ഓർക്കേണ്ടിവരില്ലേ ! അപ്പോൾ സ്നേഹം വെറുപ്പിനും വിദ്വേഷത്തിനും വഴിമാറും ബന്ധങ്ങൾ അയഞ്ഞു തുടങ്ങും .പ്രതിസന്ധി കടന്നു പോകാൻ ആകാത്തവർക്കും ,സമാധാനിപ്പിക്കാൻ ആരും ഇല്ലാത്തവരും,കാര്യങ്ങൾ വ്യക്തമായി കേട്ടു മനസ്സിലാക്കി മധ്യസ്ഥത വഹിക്കാൻ ആളില്ലാതെ പോകുന്നവരും   പെട്ടെന്നു ആത്മഹത്യയിലേക്ക് ചെല്ലുന്നു .ഒരിക്കൽ അതിനു തുനിഞ്ഞവർ അതു ചെയ്യും എന്നു തന്നെയാണ് മെഡിക്കൽ റെക്കാർഡുകൾ വ്യക്തമാക്കുന്നതു .അങ്ങനെ ഉള്ളവരെ എങ്ങനെയാണ് കണ്ടെത്തുക ..വളരെ പ്രയാസമാണ് . അപ്പോൾ എല്ലാർക്കും ഇതു ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ് .പണച്ചിലവും ഇല്ലല്ലോ .ഇതു വിജയിക്കാതെ പോകുന്നു എങ്കിൽ അവന്റെ ഒക്കെ കട്ട പൊഹ തന്നെ ! എന്നോടു അക്കാര്യവും പറഞ്ഞുകൊണ്ടു ആരും കുതിര കേറാൻ ഇറങ്ങി തിരിക്കയും വേണ്ട !ഇതു പരീക്ഷിച്ചു വിജയിച്ച എനിക്കു .എന്റെ കാര്യം നോക്കാനും അറിയാം .കേട്ടല്ലോ ..ങ്ങഹ ! ഇനി തുടങ്ങിക്കൊള്ളൂ :  മനോ നിയന്ത്രണ വും ടെലിപ്പതിയും  പഠിച്ചിട്ടുണ്ട് എങ്കിൽ അതിനു കഴിയുമെന്നാണു പലരും പറയുന്നതു . മറ്റൊരാളുടെ മനസ്സു പഠിക്കാൻ നമുക്കാവണം . അതിനു വലിയ പണച്ചിലവു യാതൊന്നുമില്ല . ചെറുപ്പത്തിൽ തന്നെ അതു കരഗതമാക്കണം . അതായതു യൌവ്വനത്തിൽ തന്നെ തുടങ്ങുന്നതു  ഉചിതം .

അവരവരുടെ മത പ്രാർത്ഥനയിൽ സർവാന്മനാ മനസ്സു കേന്ദ്രീകരിച്ചാൽ മതിയാവും . പ്രഭാതത്തിലെ പ്രാർത്ഥന നന്നു . സൂര്യൻ ഉദിക്കുന്നതിനും ,പക്ഷികൾ അവയുടെ അന്നം തേടി പുറത്തു പോവുന്നതിനും അല്പം മുൻപു . ഒരു നാലു മണിക്കും അഞ്ചര മണിക്കും മദ്ധ്യേ ആവും ഏറ്റവും നന്നു ഏകാന്ത മായി ഒരു ഇരുട്ടുമുറി തിരഞ്ഞെടുക്കുക . ചുവരിനു അടുത്തായി ചമ്രം പടിഞ്ഞു ഇരിക്കുക . ചുവരിൽ ഒരു അമ്പതു പൈസയുടെ വലിപ്പത്തിൽ ഒരു കറുത്ത ബിന്ദു കറുത്ത ചായപ്പെൻസ്സിൽ കൊണ്ടോ പൈന്റ്ടു കൊണ്ടോ  ശ്രിഷ്ടിക്കുക . അതിനും മുൻപിലായി  ഒരു മെഴുകുതിരി കത്തിച്ചു വക്കുക . ആ പ്രകാശത്തിൽ നിങ്ങൾക്കു .  ആ കറുത്ത വൃത്തം ഇപ്പോൾ നന്നായി കാണാനാകും . ചമ്രം പണിഞ്ഞിരിക്കുന്ന നിങ്ങൾ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കുകയും ,സാവധാനം ആ ശ്വാസം പുറത്തേക്കു വിടുകം ചൈയ്യുക . ഇതു കുറഞ്ഞതു ഒരു പത്തു തവണ എങ്കിലും ആവർത്തിക്കണം . എന്നിട്ടു ഇമ വെട്ടാതെ ആ ബിന്ദുവിലേക്ക് തന്നെ നോക്കി ഇരിക്കുക .... ജഗതീശ്വരനെ മനസ്സിൽ ധ്യാനിക്കുന്നതും ഏറെ ഫലപ്രദം . സൂര്യോദയതിനു അല്പം മുൻപു  ഈ പരിപാടി അങ്ങു നിർത്തുക . അടുത്ത ദിവസം അതേ സമയത്തു ഇതു ആവർത്തിക്കുക .. ഏകാന്തമായ സമയത്തു ചെയ്യുന്ന ഈ ധ്യാനം .. തുടരുക .. പക്ഷെ വൃത്തത്തിലെ നോട്ടം ഇമവെട്ടാതെ തന്നെ വേണം ചൈയ്യുവാൻ . യൗവനം കഴിഞ്ഞു പോയവർ നിരാശപ്പെടെണ്ട . ഫലപ്രാപ്തിക്കു അല്പം കാലതാമസം ഉണ്ടാകും അത്രമാത്രം . . മനോനിയന്ത്രണം ലഭ്യമാകാൻ ഒരു വർഷം വേണ്ടിവരും . ആ ബിന്ദുവിനെ രണ്ടായി കാണുവാൻ ആകുന്ന ഒരു ദിനം വരും .. നിങ്ങൾ  ആഗ്രഹിക്കുമ്പോൾ മാത്രം ആ ബിന്ദു രണ്ടാവുകയും ,നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുമ്പോൾ മാത്രം ആ ബിന്ദു ഒന്നാവുകയും ചെയ്യുന്ന ഒരു നാൾ വരും ... അതിനായി എന്തു ചെയ്യണം എന്നു ഞാൻ നാളെ പറയാം .. ഞാൻ ഇവ നേടിയിരിക്കുന്നു.   ഇപ്പോഴല്ല ചെറുപ്പം മുതൽ . അടുത്ത ഒരാളുടെ പാര നമുക്കെതിരെ വരുന്നതു തിരിച്ചറിയാൻ കഴിയുന്നതു ഇതിന്റെ ഒക്കെ ഗുണം ആണെന്നു കൂട്ടിക്കൊള്ളു . വിശ്വസിക്കുന്നവർ ചതിക്കുന്നതു നേരത്തേ അവരുടെ മനസ്സിനെ തിരിച്ചറിയാൻ നമുക്കു സാധിക്കാത്തതു കൊണ്ടാണു എന്നു  പലരും എന്നോടു പറയാറുണ്ട്  - "അവൻ എന്നെ വച്ചു " എന്നു !... അതു അപരന്റെ മനസ്സു റീഡ് ചെയയ്യാൻ നമുക്കാകാത്തത്‌ കൊണ്ടല്ലേ . കൂടെ നിന്നിട്ടു നമ്മെ ഒറ്റിക്കൊടുക്കാൻ ഇട വരുന്നതു  അടുത്തവന്റെ മനസ്സു പഠിക്കാൻ കഴിയാതെ പോയതു  കൊണ്ടാണെന്നു  നിങ്ങൾക്കും ഇപ്പോൾ ദുഖം തോന്നുന്നുവല്ലോ  ... ദൈവം ആയുസ്സു നീട്ടി കൊടുക്കാത്ത പടുവൃധർ ശൈശവ ദിശയിലേക്കു പോകുന്നതു നമ്മെ പഠിപ്പിക്കുന്നതു എന്താണെന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ എപ്പോഴെങ്കിലും? നിങ്ങൾക്കെല്ലാം അതിനു സമയം എവിടെ ?. അപ്പൊ ശരി .. ബാക്കി ട്രിക്ക്സ്  അറിയണം എന്നുണ്ടോ? മനോധൈര്യമുന്ടെങ്കിൽ   വരൂ എന്നോടൊപ്പം.  നമുക്കു  നാളെ ഒരു യാത്ര പോകാം   ദൂരെ ഒരു ദിക്കിലേക്കു ..  അതുവരേക്കു ..... ശുഭദിനം കൂട്ടരേ !Copyright © All Rights Reserved.

Published on 28 മാർച്ച് 2013   , Edited on  22-10-2013, Tuesda

Saturday, October 19, 2013

ഈ തിരക്കിനിടയില്‍ എന്നെ ആരു ശ്രദ്ധിക്കാനാ ! തീവണ്ടി മറിച്ചിടാനായി ഞാനും ഗവേഷണം നടത്തി :

Thursday, 14 February 2013

തീവണ്ടി മറിച്ചിടാനായി ഞാനും ഗവേഷണം നടത്തി :
ഒരു തീവണ്ടി മറിഞ്ഞു വീണാല്‍ അതില്‍ സഞ്ചരിക്കുന്ന ആയിരക്കണക്കിന് നിരപരാധികളായ യാത്രക്കാര്‍ക്ക് പരുക്ക് പറ്റുമെന്നോ ,മരണം സംഭവിക്കുമെന്നോ ,റെയില്‍വേക്ക്കനത്ത നഷ്ട്ടം ഉണ്ടാകുമെന്നോ ചിന്തിക്കാന്‍ കഴിയാത്ത കാലം . തീവണ്ടി ഓഫീസിലെ  പ്ലാറ്റ് ഫോറത്തിന്റെ സ്ഥലനാമം എഴുതിയ മഞ്ഞ ബോര്‍ഡില്‍ നിന്നും അകലെ സിഗ്നല്‍ പോസ്റ്റിനു സമീപത്തായി ഞാന്‍ ഇരിപ്പുറപ്പിച്ചു .ബ്ലോക്ക് സ്റ്റേഷനാണ്.ഏതു സമയവും ഗുഡ്സ് ട്രെയിനോ ഷന്‌ഡിങ്ങ് ട്രെയിനോ ഓടിവരാം .ഇപ്പോള്‍ സിഗ്നലില്‍ ചുവന്ന വെളിച്ചമാണ് .ആളൊഴിഞ്ഞ പ്ലാറ്റ് ഫോം .ലൈറ്റുകള്‍ മാത്രം പ്രകാശിക്കുന്നു .സ്ലീപ്പര്‍ ഉറപ്പിക്കാനുള്ള ചല്ലികളില്‍നിന്നു അത്യാവശ്യം വലിയ കുറയെ കല്ലുകള്‍ എടുത്തു പാളത്തിന്റെ മിന്നുന്ന തലപ്പത്തു നിരത്തി വച്ചിട്ട് ഒരു തീവണ്ടിയുടെ വരവിനായി ഞാനവിടെ ട്രാക്കിനു സമീപം  പമ്മി ഇരുന്നു. കാക്കി നിക്കറും ഷര്‍ട്ടും ധരിച്ച ഗാങ്ങ്മാന്‍  ഒരു വലിയ കൂടം കൊണ്ട് നിസ്ചിത അകലത്തില്‍ വളരെ ശക്തിയായി പ്രഹരിച്ചുകൊണ്ട്  എന്റെ സമീപത്തേക്ക്  വരികയാണ് .ആ അടി കണ്ടാല്‍ അറിയാം അയ്യാള്‍ക്ക് എന്തുമാത്രം ദേക്ഷ്യം റെയില്‍വേയോട്ഉണ്ടെന്നു  .പാളത്തിലെ നട്ടുകളോ ബൊല്‌ട്ടുകളോ ,അഴിഞ്ഞിട്ടില്ലെന്നും ,പാളങ്ങള്ക്കു വിള്ളലുകള്‍ വീണിട്ടില്ല എന്നും ഒരു തീവണ്ടി കടന്നു പോകാനായി  എല്ലാം ഭദ്രമാണെന്നും ആ അടിയുടെ പ്രധിധ്വനി  കേട്ടാല്‍ അയ്യാള്‍ക്ക് മനസ്സിലാകും .അയ്യാളുടെ അടിയുടെ ശക്തി കാരണം ,ആ കല്ലെല്ലാം ട്രാക്കില്‍ തന്നെ ഉരുണ്ടു വീണു .എന്റെ സമീപം അയ്യാള്‍ നിന്നു .ഞാന്‍  അവിടെ ഇരിക്കുന്നതിന്റെ കാരണം തിരക്കി .അപ്പോള്‍ അയ്യാള്‍ മറ്റൊരു വിദ്യ പരീക്ഷിക്കാന്‍ പറഞ്ഞു.ചെറിയ കഷണം ഉണക്ക തൊണ്ടില്‍ വെളിച്ചെണ്ണ പുരട്ടി കൊണ്ടു വച്ചാല്‍ കാര്യം നടക്കും .അതും പറഞ്ഞു  അയാള്‍ തന്റെ ജോലിയുമായി എന്നേയും കടന്നു മുന്‍പോട്ടു പോയി . പ്ലാറ്റ്ഫോമില്‍  ഒന്നുംരണ്ടുമായി ജനത്തിരക്ക് ഏറുന്നു .ഞാന്‍ പാളത്തിലേക്ക്ചെവി  ചേര്‍ത്തുവച്ചു ശ്രദ്ധിച്ചു .തീവണ്ടി അടുത്ത സ്റ്റേഷനില്‍ എത്തിയിട്ടുന്ടെങ്കില്‍ പാളത്തിലെ ശബ്ദം കൊണ്ട് തിരിച്ചറിയാനാകും .അപ്പോള്‍ എനിക്കും കര്മനിരതനാകാമല്ലോ ! ഞാന്‍ ഇരിക്കുന്നതിനു അല്പം അകലെ ആയി ഒരു പഴയ രാജകൊട്ടാരത്തിന്റെ ഒരുചെറു പതിപ്പുപോലെ ചുവപ്പും  പച്ചയും നീലയും മഞ്ഞയും ഗ്ലാസ്സുകൊണ്ട്  ജനാലകളും വെന്റിലേഷനും തീര്‍ത്ത ,ഉള്ളിലെ ചുവരുകളിലും ,നിലത്തും  ഡിസൈനുള്ള ടൈയില്സ്  പാകിയ,ഭിത്തികള്‍ കരിങ്കല്ല് കൊണ്ട് ഉണ്ടാക്കിയ രണ്ടു കെട്ടിടങ്ങള്‍ എനിക്ക് കാണാനാവും .തീവണ്ടി ആപ്പീസിലെ ഫസ്റ്റ് ക്ലാസ് വൈറ്റിങ്ങ് റൂം പോലെ വൃത്തിയും വെടിപ്പുമുള്ള രണ്ടു കെട്ടിടങ്ങള്‍ .അതില്‍ ഒന്നില്‍നിന്നും ഒരാള്‍ ഇറങ്ങി വരുമെങ്കില്‌  ട്രെയിന്‍ വരാന്‍ 30 മിനിട്ട് ബാക്കി ഉണ്ടെന്നു എനിക്ക് ഗണിക്കാനാവും .അപ്പോള്‍ എന്റെ ലക്ഷ്യത്തിനും വേഗത കൂട്ടാനാവും ......അതിനായി ഞാന്‍ ആ കെട്ടിടത്തിലേക്ക് കണ്ണും നട്ടിരിപ്പായി .....സമയത്തിന്നു മിന്നലിന്റെ വേഗത .....അതാണ്ടെ ഒരാള്‍ ഇറങ്ങി വരുന്നു കാലില്‍ പോളിഷ് ചെയ്തു മിനുക്കിയ കറുത്ത ഷൂ ,ബ്രാസ് ബട്ടണ്സ്  ഇട്ടു വെളുവെളെ തിളങ്ങണ വെള്ള ഫുള്‍ സ്ലീവ് ഷരട്ടും  പാന്റ്സും ,പച്ച ഷോല്‍ഡര്‌  ഫോല്ടെറും,മുദ്രയുള്ള പീ ക്യാപ്പും ധരിച്ച ഒരാള്‍ അവിടെ നിന്നും ഇറങ്ങി വേഗതയില്‍ തീവണ്ടി ആപ്പീസിന്റ്റ് പടികള്‍ ഓടിക്കേറി പോവുന്നു .ട്രെയിന്‍ ലേറ്റല്ല . ഇപ്പോള്‍ ഇങ്ങു എത്തുമെന്നു  എനിക്ക് ഉറപ്പായി. ഞാന്‍ എന്റെ കൃത്യം നിര്‍വഹിക്കാനുള്ള ഒരുക്കം തുടങ്ങി ....അപ്പോഴേക്കും  പോയിസ്ന്മാനും ,ഖലാസ്സിയും, മൂന്നു നാലു റെയില്‍വേ പോലീസ്സുകാരും  എന്റെ അടുത്തേക്ക് വരുന്നതു ഞാനു കണ്ടു .ഞാനു ട്രാക്കിലേക്ക് ഇറങ്ങി ഓടി..അവര്‍ എന്നെ ഒട്ടിച്ചിട്ട്‌ പിടിച്ചു തൂക്കി എടുത്തു സ്റ്റേഷന്‍മാസ്റ്ററിന്റെ  മുറിയില്‍ കൊണ്ടു നിര്‍ത്തി .അവിടെ നിന്നു അനങ്ങരുതു എന്നു പറഞ്ഞിട്ടു ഹാഫ്ഡോര്‍ തുറന്നു അവരെല്ലാം പുറത്തേക്കു  ഇറങ്ങി നിന്നു .        ട്രെയിന്‍ സ്റ്റേഷനില്‍ വരുന്നതിനു അല്‍പ്പം മുന്‍പ് സ്റ്റേഷനില്‍ ഉണ്ടാകുന്ന തിരക്കു അറിയാമോ നിങ്ങള്ക്ക് ......മാസ്റ്റര്‍ ഉള്‍പ്പടെ സകല ആളുകളും മുടിഞ്ഞ തിരക്കിലാ .ഔട്ടറില്‍ കിടക്കുന്ന ട്രെയിനിന്റെ നിലവിളി ഇവിടെ കേള്‍ക്കാം.സിഗ്നല്‍ പാനലുമായും, കണ്ട്രോള്‍ഫോണ്‌മായും,ലെവല്‍ക്രോസ്  കീയുമായും ആ ട്രെയിനിനെ സ്വീകരിക്കാനുള്ള തത്രപ്പാടിലാണ് സ്റ്റേഷന്‍മാസ്റ്റര്‌ .മറ്റേ സ്റ്റേഷനില്‍ നിന്നുംടോക്കണ്‍ വന്നില്ലാത്രെ . ......... ഈ തിരക്കിനിടയില്‍  എന്നെ ആരു  ശ്രദ്ധിക്കാനാ ...................................................................ഇനി ബാക്കി നാളെ പറയാം സുഹൃത്തേ.......................................................................................ശുഭദിനം ! Copyright © All Rights Reserved.

Monday, October 14, 2013

അനന്തപുരിയിലെ മ്യൂസിയം ധാരാളം മധുരമുള്ള ബാല്ല്യ കാല ഓർമ്മകൾ സമ്മാനിച്ചിട്ടു

ഹൃദയ സ്പന്ദനം നിലനിർത്താൻ  അനന്തപുരിയിലെ നേപ്പിയർ മ്യൂസിയവും  സൂവും  ഹ! ഹ ! ഹ !
അനന്തപുരിയിലെ മ്യൂസിയം വളപ്പും പരിസരവും എനിക്കു


 ധാരാളം മധുരമുള്ള ബാല്ല്യ കാല ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട് .(അതു പിന്നീടു എഴുതാം )മുതിർന്നപ്പോൾ സായഹ്ന്നങ്ങളിലെ ചുറ്റി തിരിയലിനു വേണ്ടി എന്നും മ്യൂസിയംവളപ്പിനെ ഉപയോഗിച്ചിരുന്നു .വൈകുന്നേരം 5.30 നൊക്കെ എത്തിയാൽ രാത്രി ഏറെ വൈകുന്നത് വരെ പൂത്തുംബികൾക്കും ,മിന്നാമിനുങ്ങുകൽക്കും പിന്നാലെ അലസമായി നടക്കാം. പിന്നിലെ സൂവിൽ നിന്നു വിശന്നു അലറി വിളിക്കുന്ന .എല്ലാ വന്യമൃഗങ്ങളുടെയും ഗര്ജനം തൊട്ടരുകിൽ കേൾക്കാനാകും.മുൻപൊക്കെ സുബഹു് നമസ്കാരത്തിന് ഉണരുമ്പോൾ ബാങ്കിനോടൊപ്പം  അനന്തപുരി പട്ടണമാകെ ഈ മൃഗങ്ങളുടെ ഗജ്ജനം  ഉച്ചസ്ഥായിയിൽ  ഞങ്ങൾക്ക്നന്നായി  കേൾക്കാനായിട്ടു ആകുമായിരുന്നു  ചാരു ബഞ്ചുകകളിലിരുന്നു ആകാശത്തും ഭുമിയിലും പറക്കുന്ന സകല പക്ഷികളേയും വാ നോക്കാം. അങ്ങനെ ഒരുപാടു ഗുണങ്ങളുണ്ട് ....ദോഷങ്ങളും !(ദോഷങ്ങൾ മറ്റൊരു അവസരത്തിലാകട്ടെ )അല്പ്പ കാലം മുന്പുവരെ ചിൽഡ്രൻസ് പാര്ക്ക് മ്യൂസിയത്തിന്റെ എൻ‌ട്രൻസ് ഗേറ്റിനു സമീപം ആയിരുന്നു .അവിടിരുന്നാൽ റോഡിൽ പോകുന്നവരേയും വാഹനങ്ങളേയും കാണാനാകും .ഇന്നു ആ രീതിയൊക്കെ മാറിയിരിക്കുന്നു ജീവൻ നിലനിർത്താനായി ധാരാളം ജനങ്ങൾ അവിടെ ഓടി വരുന്നു .പല ടൈപ്പ് നടത്തം അവിടെ ഉണ്ട് .ഹൃദയംഒന്നു ശരിപ്പെടുത്തി എടുക്കാനായി നിത്യവും നടക്കാൻ എത്തുന്നവർ. കാലന്റെ പിന്നാലെ  നെട്ടോട്ടം ഓടുന്നവരും ഉണ്ടു. ഇതൊക്കെ ചെയ്തിട്ടു ഇവർക്കൊക്കെ ഹൃദയം ശരിപ്പെട്ടു കിട്ടിയോ എന്നു മാത്രം ചോദിക്കരുത് . കാർഡിയോളോജി ശാഖയിലെ ആളുകളുടെകീശ നന്നായി വീർക്കുന്നു അത്ര തന്നെ.ആദ്യകാലത്തു  ഹൃദ്രോഗ നടത്തം ശീലിച്ച ഒറ്റ എണ്ണത്തിനെ ഇപ്പോൾ നിങ്ങൾക്കു കാണൻ ആവില്ല . എല്ലാവനും നിന്ന നിൽപ്പിൽ ഡിം ! പുതിയ കുറേ ആളുകള് വരുന്നു .അവരും നടത്തയോട് നടത്തം. മുൻപേ പോയവരുടെ ഗതി ആരും അന്വേഷിക്കുന്നില്ല. അതും ചിന്തിച്ചു പതിയെ നടക്കുമ്പോളാണ് മ്യൂസിയത്തെ ചാരു ബെഞ്ചിൽ ഒന്നിൽ ഡോ.നജീബ് ഇരിക്കുന്നത്കണ്ടതു.സഹപാഠിയാണ് .അകന്ന ബന്ധുവുമാണ്.
ഹൈ സ്കൂളിൽ പഠിക്കുന്ന  കാലത്തു മൂന്നു   വർഷം   എന്നോടൊപ്പം സെക്കന്റ്‌ ബെഞ്ചിലായിരുന്നു.പൊക്കം അല്പം കൂടും അതുകൊണ്ടാ രണ്ടാം ബഞ്ചു . അവന്റെ ഓർമശക്തിയും ബുദ്ധിശക്തിയും അപാരമെന്നാ ബന്ധുജങ്ങൾ പറയുക .അവനെ മാതൃക ആക്കണം ,കണ്ടു പഠിക്കു , എന്നൊക്കെയാ  മുതിർന്നവർ ഞങ്ങളോട്പറയുക.  പഠിക്കാൻ ബഹു മിടുക്കൻ ,ഉപന്ന്യാസ പ്രസംഗങ്ങളിലും കലാവസനയിലും സ്കൂളിലും തൊട്ടടുത്ത സ്കൂളിലുമൊക്കെ അവനെ പലർക്കും അറിയാം .  അദ്ധ്യാപകരുടെ കണ്ണിലുണ്ണി നല്ല സ്വഭാവ ഗുണവും . എക്സ്ട്രാ ഡീസെന്റ് , ചിത്തിര തിരുന്നാൾമഹാരാജാവു തിരുമാനസ്സിനെ പോലെഏതു കാര്യത്തിലും അതി പ്രഗൽഭൻ  എന്നൊക്കെയാ   കുടുംബ സദസ്സുകളിലൊക്കെഅവനെ പറ്റിപറഞ്ഞു  ഞാന്കേട്ടിരിക്കണേ !കുടുംബത്തിലെ ഏതു കാര്യങ്ങൾക്കും മുൻപന്തിയിൽ നജീബു ഉണ്ടാവും. വലിയ ആഢ്യത്വത്തിലൊക്കെ ആയിരുന്നൂത്രേ .പിന്നെ പിന്നെ S.S.LC പരീക്ഷാ ഫീസ്സടക്കാൻപോലും നിവര്ത്തിയില്ലാണ്ട് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ക്ലാസ്സിലിരുന്നു തേങ്ങുന്നതു കണ്ടിട്ടുണ്ട് .വലിയ അഭിമാനിയൊക്കെയാ ! ഒരു ദിവസം പാതിരിയായ ഹെട്മാസ്ടർ എന്നേം അവനേം റൂമിൽ കൂട്ടി കൊണ്ടു പോയി  നിർബന്ധിച്ചു ചോദിച്ചപ്പോളാണ് കാര്യങ്ങളുടെ കിടപ്പു എനിക്കും പിടികിട്ടിയത്‌. പാളയം മാർക്കെറ്റിൽനിന്ന്50 പൈസ്സക്ക് വാങ്ങിയ മരിച്ചീനി തുണ്ടം വെട്ടി പുഴുങ്ങിയതാണ്  ആശാന്റെ പ്രഭാതഭക്ഷണം.- കുടുംബത്തിന്റെം- ഉച്ചത്തേക്കു നഹിം. പച്ച വെള്ളം മാത്രം .വൈകിട്ട് വീട്ടില് ചെന്നിട്ടുവേണം  രാത്രീലത്തെക്ക് അരിയും ഗോതമ്പും ചെറുപയറും  കാൽ മുറി ചിരകിയ തേങ്ങായും ഇട്ടു കഞ്ഞി എല്ലാർക്കും വേണ്ടി   ഉണ്ടാക്കേണ്ടത് . ചില ദിവസങ്ങളിൽ റേഷൻ കടയിൽ നിന്നു ഗോതമ്പ് വാങ്ങി പൊടിച്ചു ഗോതമ്പ് ദോശയും പഞ്ചസാരയും ,അല്ലേല്  അവന്റെ സ്പെഷ്യൽ കിഴങ്ങ്കൂട്ടുകറി.   അച്ഛനുണ്ട്‌, അമ്മയുണ്ട്‌ , വിവാഹം കഴിച്ചു അയക്കാത്ത മൂത്ത സഹോദരിയുണ്ട് ,മൂത്ത സഹോദരനുണ്ട്, ഒരു അനിയനും ഉണ്ട് .ഇവർക്കൊക്കെ ഒറ്റക്ക് ആഹാരം പാചകം ചെയ്തിട്ടു വേണം 8 ,9, ക്ലാസ്സ് കടന്നു S S LCക്കു പഠിക്കാൻ എത്തിയിരിക്കുന്നതു. ആഡ്യത്വവും, പോയ കാലത്തെ സമ്പന്നതയും പ്രതാപവും പറഞ്ഞിട്ട് SSLCപരീക്ഷ കടക്കാൻ ആവില്ല. വിശപ്പും. ഭിക്ഷാടകനായ തീരെ ദരിദ്രനു എങ്ങനെയും ജീവിക്കനാവും . നീല സോപ്പിന്റെ നിറത്തിൽ മാത്രം ജീവിക്കുന്ന ഇത്തരം ഇടത്തരക്കാർക്ക് ഇന്ത്യയിൽ ജീവിക്കാൻ ആവില്ല .അവന്റെ കഥ കേട്ടു   ഹെഡ് മാസ്റ്റർ  ഏറെദുഖിതന്നായി. അവന്റെ അഛന് ജോലിയുള്ള കാലത്തേ അറിയുന്ന ആളായിരുന്നു ആ പാതിരിയായഹെഡ്മാസ്റ്റർക്കും അന്ന് അവനെ സാഹയിക്കാൻ ആവുമായിരുന്നില്ല. അതു അന്നത്തെ അനന്തപുരിയിലെ എണ്ണപ്പെട്ട വലിയവന്റെ യൊക്കെ സ്കൂളായിരുന്നു .അന്നൊക്കെ അഡ്മിഷന് തന്നെ നല്ല പിടിപാടും ഡൊനെഷനും പിടുങ്ങുന്ന പള്ളിക്കൂടമാണ്‌ . അവന്റെ കഥ കേട്ടി ട്ടു  വിഷയം മാറ്റാനായി ആ പാതിരിഹെഡ് മാഷ്‌    എന്നോട് പറഞ്ഞു " ഇവനെ കണ്ടു പഠിക്കടാ "എന്നു -ആ നജീബു ആണു ,അനന്ത പുരിയിലെ  മ്യുസിയം ബഞ്ചിൽ അകലേക്ക്‌ കണ്ണും നട്ടു  കരഞ്ഞു കലങ്ങിയ  കണ്ണുകളുമായി ഒറ്റയ്ക്ക് സമയം ചിലവഴിക്കുന്ന എന്റെ  ഈ സുഹൃത്ത് . വേശ്യ വൃത്തികളും ബഹുഭതൃത്വം വേരോടിയ തീരെ സംസ്കാര മില്ലാത്ത , മണ്‍ ചട്ടിയും കലവും,പർപ്പടവും ,മെനയുന്നതു കുലത്തൊഴിലാക്കിയ ഒരു സമുദായത്തിൽനിന്നും അര നൂറ്റാണ്ട് മുൻപ് ഇസ്ലാമിലേക്ക് വന്ന ഒരു മത ധാരണയും തൊട്ടു തീണ്ടീട്ടില്ലാത്ത ,തെക്കേതോ നാട്ടീന്നു അവൻ കല്യാണം കഴിച്ചുവെന്നാ ഞാൻ കേട്ടിരുന്നെ.  പണ്ടൊക്കെ അനന്തപുരിയിലെ  സകലമുന്തിയ ഹോട്ടലിലും സിനിമ കൊട്ടകകളിലും, ബീച്ചിലും,പാർക്കിലും ,മ്യുസിയത്തു മൊക്കെ കുടുംബത്തോടെ അവനെ എന്നും കാണുമായിരുന്നു .എന്നെ ശ്രദ്ധിക്കാതെ പോകുന്നതും കണ്ടിട്ടുണ്ട് .അവനാണ് കുറച്ചു നാളായി ഒറ്റക്ക് ഇവിടെ. അതൊക്കെ അവന്റെ കയ്യിലിരുപ്പു കൊണ്ടുഎന്നോ മനപ്പൂർവ്വം ബെടക്കാക്കാം ..നജീബു പറയുന്നതിൽ ശക്തമായ തെളിവുകൾ ഉണ്ടു .അയ്യാളോട് സംസാരിക്കുമ്പോൾ തന്നെ   ആ സത്യസന്ധത അതി  ശക്തമായി നമുക്കു മണക്കുകയും ചെയ്യും  ഒക്കെ  നമുക്കു പെട്ടെന്നു പറയാനാവും. ചിലരെ വിധി തേടിയെത്തും . ഇഹലോകത്തുതന്നെ നേരിടാനായി ചിലർ മുൻ ജെന്മ്മ  പാപ ഫലം ഇവിടെ തന്നെ നേരിട്ടു കൈനീട്ടി വാങ്ങും, ആരുടേങ്കിലും മനസ്സിനെ അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചു പോയോ എന്ന ശങ്ഘയിൽ,ചിലർ വിധി ഇരന്നു വാങ്ങും.  അവനെ അടുത്തു അറിയുന്നവർക്കു അങ്ങനെ പറയാൻ ആവില്ല.എന്തെന്നാൽ അയ്യാൾ ഒരു കാലത്തു നല്ല ഓർമ്മ ശക്തിയുള്ള സമർത്ഥനായ  ബുദ്ധിമാനായിരുന്നു.സുതാര്യമായ ജീവിതമായിരുന്നു അവന്റേത് . മനപ്പൂർവ്വം വിധി ഇരന്നു വാങ്ങിയവൻ . അതേ !  മനപ്പൂർവ്വം വിധി ഇരന്നു വാങ്ങിയവൻ !
അവൻ മ്യൂസിയം ബെഞ്ചിൽ നിർബന്ധിച്ചു എന്നെ കൂടെ പിടിച്ചിരുത്തി, ഞാൻ അവന്റെ തോളിലേക്ക് കൈയിട്ടു .അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട് ....ഇടറിയ സ്വരത്തിൽ പതിയെ  പറഞ്ഞു തുടങ്ങി. നജീബു ഒരിക്കലും കള്ളം പറയുക ഇല്ല ..കൂടെ നിന്നു "കുലാവിയിട്ടു" ആരേം ഒറ്റിക്കൊടുക്കുകേം ...നിസ്കാരവും ദിക്കീറും ഉള്ള ആളാണ്‌ .. അവനെ എനിക്കു നന്നായി അറിയാം. ജീവിതം വാഴ്വേ മായം എന്ന ചലച്ചിത്രം  പോലെയാണ് . കണ്ണു കൊണ്ടു കണ്ടവയും ,ചെവികൊണ്ടു കേട്ടവയും, നാം വളർന്നു വരുമ്പോൾ കാണുന്നവയും എപ്പോഴും സത്യമാവണം എന്നില്ല .  മൂന്നു കുരങ്ങന്മ്മാരുടെ രൂപം എല്ലാത്തിനും ഉണ്ടാവും ...കണ്ടതു ,കേട്ടതു ,ചൊല്ലാതെ  എന്നു തമിഴിൽ പറയും .അവ ചൊട്ടയിലെ പഠിക്കണം,  .പിൻ തലമുറകൾക്കു അതൊക്കെ ഒരാളുടെ കൈലിരുപ്പെന്നൊ മറ്റോ പറഞ്ഞു പുഛിചു തള്ളാനാവും .അവിചാരിതമായി വന്നു ഭവിക്കുന്ന ഇതിനെ ഒക്കെ തന്നെ അല്ലേ നാം  വിധി എന്നൊക്കെ  പറയുക .അല്ലെങ്കിൽ  കുത്തഴിഞ്ഞ ജീവിതം നോക്കി നെടുവീർപ്പിടാനെ ഡോ .നജീബിനെപ്പോലെ എല്ലാർക്കും കഴിയൂ.  ബാക്കി നാളെ  ആകട്ടേ സുഹൃത്തേ ...ഇന്നത്തേക്ക് ശുഭദിനം     Copyright © All Rights Reserved.



Tuesday, October 08, 2013

വിദ്യാരംഭം! വിദ്യാരംഭത്തിന്റെ പേരും പറഞ്ഞുപിഞ്ചു കുട്ടികളെ പിടുങ്ങാൻ തുടങ്ങുകയായീ

  നവരാത്രീ ആഘോഷം ..രണ്ടുനാൾ കഴിഞ്ഞു  വിദ്യാരംഭം!  വിദ്യാരംഭത്തിന്റെ പേരും പറഞ്ഞുപിഞ്ചു കുട്ടികളെ പിടുങ്ങാൻ തുടങ്ങുകയായീ   ഏറെ വര്‍ഷം പിന്നിലേക്ക്‌ പോയപ്പോള്‍. ഓരോ വിദ്യാരംഭ ദിനത്തിലും എന്റെ ഓർമ്മകൾ  എന്റെ ആദ്യാക്ഷരം എഴുത്താണ്  ഓർമ്മപ്പെടുത്തുക.                           .മരണം.വഴിയടച്ചു മുന്നില്‍ നില്‍ക്കുമ്പോള്‍ ചിലര്‍ക്ക് പഴയതൊക്കെ ചലച്ചിത്രം കാണുമ്പോലെ ഓര്‍മ വരുമത്രേ ... ......അച്ഛന്‍ അന്ന് റെയില്‍ വേയില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ആയിരിക്കുന്ന സമയം സകല അധികാരങ്ങളും പ്രയോഗിക്കാനാകുന്ന കാലഘട്ടം . വീട്ടില്‍ എല്ലാ പൂജാ സാധനങ്ങളും ഒരുക്കി .തിരുവനന്തപുരം പേട്ട സ്കൂളിലെ സുഭദ്രാമ്മ ടീച്ചര്‍ മടിയിലിരുത്തി അരിതൂകിയതളികയില്‍" ഹരി ശ്രീ ഗണപതയേ 'എന്ന് കൈപിടിച്ച് ആദ്യമായി എഴുതി തരുന്നത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു . സുഭദ്രാമ്മ ടീച്ചര്‍ കൈ പിടിച്ചു എഴുതി തന്നത് കൊണ്ട് എന്റെ ജന്മം പാഴായി പോയുമില്ല . പഠിക്കാന്‍ ബഹു മിടുക്കന്‍ തന്നെ ആയിരുന്നു.   വിദ്യാഭ്യാസത്തിനേക്കാള്‍ വലിയ ലോക അറിവ് നേടാനുമായ്.      .ഇന്നത്തെ പരസ്യത്തിനു വേണ്ടിയുള്ള ആദ്യാക്ഷരം എഴുത്ത് കാണുമ്പോള്‍ പുച്ഛം തോന്നുന്നു . കുറച്ചു കവികള്‍ ..സാഹിത്യകാരന്മാര്‍ ഉദ്യോഗസ്ഥര്‍ ...ദക്ഷിണ അല്ല . ജോല്യ്ക്കുള്ള കൂലി. പിന്നെ ഫോട്ടോക്ക് ഉള്ള പോസ് .......ശിവ.     .ശിവ..   പിഞ്ചു കുട്ടികളുടെ അധോഗതി .

 മദ്യപന്മ്മാരും ,സ്ത്രീലംബടന്മ്മാരുമായ  ഒരുകൂട്ടം  മാഷന്മ്മാരും ,ഞാൻ കപി എന്ന് വിളിക്കുന്ന കവികളും ,സിനിമാക്കാരും, പാട്ടുകാരും ,സംഗീത ചോരണന്മ്മാരും  ഫോട്ടോക്ക് പോസ് ചെയ്യുന്നതും,  ഇംബിടി കുഞ്ഞുങ്ങൾ  വിയർത്തു കുളിച്ചു ചെറിയ വായിലെ നിലവിളിക്കുന്നതും എല്ലാക്കൊല്ലവും നടക്കുകയല്ലേ.. ഭൂരിഭാഗത്തെ അല്ല .കുറേ എണ്ണത്തിനെ ഞാൻ  ആ  കൂട്ടത്തിൽ കാണുന്നുണ്ട് . എഴുത്തിനു  ആശാനായി വിളിക്കുമ്പോൾ  പ്രസിദ്ധിക്കല്ല വില നല്കേണ്ടത്.  ആശാന്റെ  സ്വഭാവ  ഗുണം കൂടി നോക്കണം .       ഭാവിയിൽ  എഴുത്തിനു ഇരുത്തിയ 'ആശാന്റെ ' മഹത്വം  കുട്ടിയോട്   പറഞ്ഞുപറഞ്ഞു  " ഈ ആശാന്റെ " സ്വഭാവത്തിലേക്ക്  കുഞ്ഞായിരിക്കുന്ന ഇവരൊക്കെ   പിൻപറ്റി പോകാതിരിക്കുവനായി ജഗദീശ്വരനോട്  നമുക്കും  പ്രാർഥിക്കാം.         പിന്നെ .. ക്രിമിനല്‍സിന്റെം...ഗുണ്ടകളുടെം എണ്ണം കൂടുന്നത് ഇങ്ങനേം ആവാം....പത്താം ക്ലാസ്സുകാരന്‍ , പ്ലസ്‌ 2 ക്കാരന്റെ പള്ളക്ക് കത്തി കേറ്റുന്നത്‌ അതുകൊണ്ടാവാം .              ഇവരൊക്കെ അല്ലെ എഴുതിപ്പിക്കുന്നവര്‍ .

വാര്‍ഷങ്ങള്‍ക്ക് മുന്‍പ് എല്ലാ ആചാരങ്ങളോടും ,അനുഷ്ടാനങ്ങലോടും ....എന്റെ രണ്ടു കുട്ടികളുടെം കൈ പിടിച്ച് ആദ്യാക്ഷരം എഴുതിപിച്ചത് ഞാന്‍ തന്നെ ആയിരുന്നു .. അതിനാല്‍ അവരുടെ ജന്മം പാഴായി പോയില്ല എന്നാണ് എന്റെ ഇതുവരെ ഉള്ള ധാരണ - എല്ലാം തികഞ്ഞ എന്നേക്കാൾ വലിയ ഒരു'ആശാനെ 'മറ്റാരിലും  അന്നു കണ്ടെത്താൻ കഴിഞ്ഞിരുന്നുമില്ല . എന്റെ അഭിപ്രായത്തിൽ മാതാപിതാക്കളിൽ ആരെങ്കിലും  വിദ്യാരംഭ ഗുരുക്കൾ ആകുന്നതാണ്  ഭംഗി എന്നു തോന്നുന്നു. .                                                                      ബാക്കി നാളെ പറയാം.  
സുഹൃത്തേ.......................................................................................ശുഭദിനം ! Copyright © All Rights Reserved. 

Wednesday, October 02, 2013

.അങ്ങു അമേരിക്കേലുന്നു ...ബാപ്പാന് സ്പെഷ്യലായിട്ടു പറഞ്ഞു ചെയ്യിപ്പിച്ചതാത്രേ!

.ചെറുപ്പത്തില്‍ ഗാന്ധിജിയോടും സത്യാന്വേഷ്ണ പരീക്ഷണ ങ്ങലോടും ഖധറിനോടും എനിക്ക് കടുത്ത വെറുപ്പായിരുന്നു . കസ്തുര്ഭാജിയോടു കടുത്ത ആരാധനയും ! അവര്‍ക്ക് മഹാത്മാവിനെ ജീവിതാന്ത്യം വരെ സഹിക്കാന്‍ കഴിഞ്ഞല്ലോ! മുടിയില്‍ വെള്ളി വീണു തുടങ്ങിയതുമുതല്‍ ഗാന്ധിജിയോടും ഖദരിനോടുംകടുത്ത ആരാധനയായി - മറ്റൊന്നും കൊണ്ടല്ല - സത്യാന്വേഷണ പരീക്ഷണം വായിച്ചു പ്രഭുധനായിട്ടുമല്ല- പ്രത്യേകിച്ച് ഒരു പണിയും ഇല്ലാതെ നടക്കുന്ന കാലമാണ് . പൊതു പ്രവര്‍ത്തനം തന്നെ പുഷ്കല കാലം എന്നു ഇതിനകം ഞാന്‍ മനസിലാക്കിയിരുന്നു ...എന്തെന്നാല്‍ ...നോട്ടു കെട്ടുകളിൽ  വടിയും കുത്തി വേഗത്തില്‍ നടന്നു വരുന്ന മഹാത്മാവിന്റെ ചിത്രങ്ങളോട് അദമ്മ്യമായ ആരാധനയായിരുന്നു.ഖാദർ ആണെങ്കിൽ ഒരു വർഷത്തേക്ക്  ഒന്നു മതി.പക്ഷേ നല്ലപോലെ കഴുകണം,കഞ്ഞിയും നീലവും മുക്കി പിഴിഞ്ഞെടുക്കണം. നന്നേ ഉണങ്ങണം.വടി പോലെ ഉണങ്ങിയ ഖാദർ ഇസ്ത്രിക്കിടണം. അതൊക്കെ വലിയ പാടാ ..അതിനുള്ള വഹ ഒന്നും എനിക്കു തടയുകയുമില്ല .ഖദറിൽ കിഴുത്ത യുടെ എണ്ണം കൂടണത്‌ അനുസരിച്ച്  ആ  ഒരു ഖാദർ കുപ്പായം കൊണ്ട് ഒരുപാടു ജനം എന്നെ ബഹുമാനിച്ചു..എവിടെ ചെന്നാലും കസേര കിട്ടി. പക്ഷേങ്കില് രാത്രി വീടണയുമ്പോൾ പെണ്ണും പിള്ളക്ക്  ചിലവിനു കൊടുക്കാൻ കൈയ്യിൽ നഹി നഹി ! നേർമ്മയുള്ള പല നല്ല  കാര്യങ്ങളും സാധിച്ചു കിട്ടി .വടിയും കുത്തി വരണ മഹാത്മാവിനെ ഒപ്പിച്ചെടുക്കാൻ മിടുക്കു ഇല്ലാത്ത  കൊണ്ടു 'മഹാത്മാവിനെ അലമാരക്കുള്ളിൽ അട്ടിവക്കാനും കഴിയാതെ പോയി .പൊതുജനം എന്നേക്കാൾ ഏറെ ബുദ്ധിയുള്ളവർ ആയിപ്പോയതുകൊണ്ട് . ഖാദർ കിഴിഞ്ഞു "പിച്ചക്കാരൻ" ആയതുമാത്രം മിച്ചം.അങ്ങനെ ആ പണിയും ഞാനങ്ങു ഉപേക്ഷിച്ചു .പിള്ളാർക്കു ഒക്കെ മഹാത്മാവിനോട് വലിയ ആദരവാ ! ഒരു ദിവസത്തെ അവധി വന്നുകിട്ടും .പിന്നേ പിതാവും ,രാഷ്ട്രപിതാവും ഒക്കെ വലിയ ഖദർകാരല്ലേ.അതുകൊണ്ടു കഴിഞ്ഞ വലിയ  പെരുന്നാളിന് രണ്ടു സെറ്റ് ഖദർ കുപ്പായം കൊണ്ടു വന്നു തന്നിരിക്കുവാ ...അങ്ങു അമേരിക്കേലുന്നു ...ബാപ്പാന് സ്പെഷ്യലായിട്ടു പറഞ്ഞു ചെയ്യിപ്പിച്ചതാത്രേ!Purely made in  U .S A ! കഴുകേണ്ടാ ,പിഴിയേണ്ട , കഞ്ഞി വെള്ളവും  നീലവും മുക്കേണ്ട ,ഇസ്ത്രിക്ക് ഇടേണ്ട കിഴുത്ത വീഴില്ല.ആജീവനാന്ത ഉപയോഗം നടക്കും .സോളാർ പോലെ . . Copyright © All Rights

                                           Edited Version Two year ago

 Reserved.ചെറുപ്പത്തില്‍ ഗാന്ധിജിയോടും സത്യാന്വേഷ്ണ പരീക്ഷണ ങ്ങലോടും ഖധറിനോടും എനിക്ക് കടുത്ത വെറുപ്പായിരുന്നു . കസ്തുര്ഭാജിയോടു കടുത്ത ആരാധനയും ! അവര്‍ക്ക് മഹാത്മാവിനെ ജീവിതാന്ത്യം വരെ സഹിക്കാന്‍ കഴിഞ്ഞല്ലോ! മുടിയില്‍ വെള്ളി വീണു തുടങ്ങിയതുമുതല്‍ ഗാന്ധിജിയോടും ഖദരിനോടുംകടുത്ത ആരാധനയായി - മറ്റൊന്നും കൊണ്ടല്ല - സത്യാന്വേഷണ പരീക്ഷണം വായിച്ചു പ്രഭുധനായിട്ടുമല്ല- പ്രത്യേകിച്ച് ഒരു പണിയും ഇല്ലാതെ നടക്കുന്ന കാലവുമാണ് . പൊതു പ്രവര്‍ത്തനം തന്നെ പുഷ്കല കാലം എന്നും ഇതിനകം ഞാന്‍ മനസിലാക്കിയിരുന്നു ...എന്തെന്നാല്‍ ...നോട്ടുകളിലെ ചിത്രങ്ങളില്‍ വടിയും കുത്തി വേഗത്തില്‍ നടന്നു വരുന്ന മഹാത്മാവിന്റെ ചിത്രങ്ങളെ ഇതിനകം ഞാന്‍ ഏറെ സ്നേഹിച്ചു തുടങ്ങിയിരുന്നു ....ജീവിത പ്രാരാബ്ധങ്ങള്‍ അതോടെ മാറുമെന്നും വൃഥാ ഞാന്‍ തെറ്റിദ്ധരിച്ചും പോയിരുന്നു .പക്ഷെ ഒന്നുണ്ട് ഈ തൊഴിലില്‍ രക്ഷപെടാന്‍ ഏറെ പഴുതുകളുണ്ട് ....മഹ്ത്മവിന്റെ ചിത്രങ്ങള്‍ കുന്നു കൂട്ടാനുള്ള പഴുതുകളും ഏറെ ഉണ്ട്...ഒന്നേ ചെയ്യേണ്ടു.....മനുക്ഷ്യനെ പറ്റിക്കാനും ,വഞ്ചിക്കാനും ,നടത്തിക്കാനും നമുക്ക് നല്ല മിടുക്ക് ഉണ്ടായിരിക്കണം.എനിക്ക് അത് ഇല്ല എന്ന് മനസിലായി എന്ന് ജനത്തിന് തോന്നി തുടങ്ങിയപ്പോള്‍ .....ഞാന്‍ ആ പണി അങ്ങ് നിര്‍ത്തി .!എന്നോടൊപ്പം ആരെങ്ങത്‌ നിന്നവര്‍ പലരും ഇന്ന് നാല് കാലില്‍ ഇന്ത്യ മഹാരാജ്യം ഭരിക്കുന്നുമുണ്ട് .                                Copyright © All Rights Reserved.

Friday, September 27, 2013

സമ്പന്നർക്ക് ഊണു വില്കുന്നവർ !!!!!!!!!!!!

സമ്പന്നർക്ക് ഊണു വില്കുന്നവർ !അനന്തപുരിയിലെ ഭരണ സിരാ കേന്ദ്രത്തിനു സമീപം  കൃത്യമായി പറഞ്ഞാൽ മന്ത്രിമാർ കടന്നു പോകുന്ന VIProad ലെ വഴിയരിക്കിൽ അന്നത്തെ അന്നത്തെ അന്നത്തിനായി മറ്റുള്ളവർക്ക് 'അന്നം'  വില്കുന്നവരെയാണ് ഞാൻ ഈ ചിത്രത്തിൽ പകർത്തിഎടുത്തത് .  ഒരു യുവാവും ഒരു യുവതിയും  ചിവപ്പും പച്ചയും ബക്കറ്റിൽ നിറയെ ഊണ് പൊതികളുമായി ആവശ്യക്കാരനെ കാത്തു നില്കുകയാണ് .ഉച്ചയ്ക്ക്  പന്ത്രണ്ടു മണിക്കു വന്നു നിൽക്കും .മന്ത്രിമാർ ,സെക്രെട്ടറിമാർ ,അഡിഷണൽ സെക്രെട്ടറിമാർ,ക്ലെർക്ക് ,പ്യൂണ്‍ വരെ വന്നു വങ്ങും .ഒന്നര മണിക്കുമുന്പേ ...അവയൊക്കെ കഴിയും . ഒരു പൊതി ഊണിനു മുപ്പതു രൂപ മാത്രം .കപ്പയുണ്ട് ,വറുത്തചെറുമീനുണ്ട് ,മീൻകറിയുണ്ട് ,അച്ചാറുണ്ട്‌ ,രസം ഉണ്ടു ,പ്ലാസ്റ്റിക് പൊതികളിൽ ഇവ ഭംഗിയായി കെട്ടി വച്ചിട്ടുണ്ടാവും .മുപ്പതു പൊതികൾ ഒരാൾ കൊണ്ടുവരും . ചിലവുകൾ എല്ലാം കഴിച്ചു മുന്നൂറു റുപ്പികക്കടുത്തു ലാഭവും കിട്ടുന്നുണ്ടു ....പണ്ടു ഇവർ അനന്തപുരിയിലെ വലിയ കുടുംബ ബന്ധങ്ങൾ ഉണ്ടായിരുന്നവർ ആയിരുന്നത്രേ .ദാരിദ്ര്യം പിൻ തലമുറയെ പിടികൂടി ..ഇന്നു ഈ കച്ചവടം ചെയ്യുന്നു .ഇവരുടെ ഒക്കെ പിതാക്കന്മാർക്കു പ്രമാദമായ ഒരു ഹോട്ടൽ ശൃംഗല ഉണ്ടായിരുന്നവരാണ് .വളരെ അധികം ജീവനക്കാരും ഉണ്ടായിന്നു .ക്ഷയിച്ചു പോയി .  ഇത്രേ ഉള്ളു മനുക്ഷ്യ ജീവിതത്തിന്റെ കാര്യം . കരുണാനിധിയുടെ പ്രഥമ പുത്രനും തെണ്ടി തിരിഞ്ഞു നടക്കുന്നു ...വിധി അങ്ങനെയാണ് .സർവ്വശക്തന്റെ ഇഷ്ടപ്പടി ജീവിക്കുന്നവര്ക്കും കിട്ടുന്നൂ ഇത്തരം ശിക്ഷ !!!!      
ഒരു  നൂറു വര്ഷം ഒരു തലമുറ അത്യുന്നതിയില് നില്ക്കും എന്നു നമുക്ക് പറയാനായി കഴിയുമോ ? പലരുടേം പഴയ ഏടുകള് പരിശോധിക്കുമ്പോള്, ഇല്ലാ എന്നു മാത്രമേ പറയാനായി കഴിയൂ .കാലം എന്തു കൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്ന് ആ നിയതിക്കു മാത്രമേ പറയാനാവൂ ..ഒരു അന്പത് ,അറുപതു വര്ഷം കഴിയുമ്പോള് തന്നെ ക്ഷയിച്ചു തുടങ്ങുന്നതയാണ് ചരിത്രംപരി
ശോധിക്കുമ്പോള് കാണാൻ കഴിയുക . അന്യനു കൂടി അർഹതപ്പെട്ട ധനം അവിഹിതമായി കൈക്കലാക്കുന്നതുകൊണ്ടും ,കൊടിയ ശാപങ്ങൾ വാങ്ങി കൂട്ടുന്നത്‌ കൊണ്ടുമാവാം  നിയതി സന്തതി പരമ്പരകൾക്കു സാവകാശം വഴി മുടക്കുക . സർവതും അടക്കി വാണ മഹാനായ അക്ബർ ചക്രവർത്തിയുടെ പേരക്കുട്ടി ഷാജഹാൻ ചക്രവർത്തിയും അതി പ്രഗൽഭനും സർവൈശ്വരിയങ്ങളും തികഞ്ഞ ആള്ലായിരുന്നു .ഷാജഹാൻ ചക്രവര്തിക്ക് ദാരാ ,ഷൂജ ,മുറാദ്  ഔറംഗസീബ് അങ്ങനെ ആണ്‍ മക്കളും ജഹനാര ,ബാനു ,രോഷനാര ,ഗൗഹര ,ഹൈറുന്നിസ ,പർഹുനാർ എന്നു കുറേ പെണ്‍മക്കളും ഉണ്ടായിരുന്നു. അവര്ക്കൊക്കെ അത്യുന്നതമായ  ജീവിതവും ഉണ്ടായിരുന്നു .സഹോദരങ്ങളെ അകത്താക്കി ,ഇളയ സന്താനമായ ഔരംഗസീബു  ഭരണവും സമ്പത്തും പിടിച്ചു പറിച്ചു  .അവരെ വധിക്കയും ചെയ്തു .എതിർത്ത പിതാവായ ഷാജഹാനെയും സഹോദരിയേയും  ,എന്നെന്നും താജുമഹാൾ കണ്ടോണ്ടിരി എന്നുപറഞ്ഞു ,താജു മഹലിനു നേരെ മുന്നിലുള്ള ജയിലിൽ മരണം വരെ അടച്ചിട്ടു  .അകത്തക്കിയതു എതിർത്തവരുടെ വായ് അടയ്ക്കാൻ ,മകൾ ജഹനാരയുമായുള്ള പിതാവിന്റെ  വഴിവിട്ട ബന്ധമാണ് കാരണമായി ഔരംഗസീബു പറഞ്ഞു നടന്നത് .. ഇന്നും" ഓരംഗസീബുമാർ " സ്വത്തിനും ,പണത്തിനും  വേണ്ടി ഇതൊക്കെ തന്നെയല്ലേ നടത്തി വരുന്നത് .അവരുടെ ഒക്കെ സന്തതി പരംബരകളൊക്കെ ഇന്നെവിടെ എന്നു ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ .ബ്രിട്ടീഷുകാര് ബഹദൂര് ഷാ യെ ഒട്ടിച്ചു വിട്ടതോടെ ..കുടുംബങ്ങളെല്ലാം ശിഥിലമായി ..പലരും കെണ്ണാട്ടു പ്ലേസ്സിലും  ആഗ്രക്കു ചുറ്റിലും ..റിക്ഷ ചവിട്ടിയും ..താജ് മഹല് സന്ദ ര്ഷകരുടെ പാദരക്ഷകള് സൂക്ഷിക്കുന്നതില് നിന്നു കിട്ടുന്ന തുച്ഛ വരുമാനം കൊണ്ടുമാണ് ഇന്നു കാലം കഴിക്കുന്നതെന്നു എത്ര പേര്ക്ക് അ
റിയാം .നിയതി ഇങ്ങനെ ചെയ്യുന്നതിന്റെ രഹസ്യം അതിനു മാത്രമേ അറിയൂ .കാലം അതാണ്‌ എല്ലാം നിയന്ത്രിക്കുക.കുടുംബത്തിൽ ഒരാൾ സുപ്രസിദ്ധാനായി വരാം .അയ്യാൾ മണ്‍മറഞ്ഞ ശേഷം പിൻ തലമുറ അതു പറഞ്ഞു ഊറ്റം കൊള്ളാം എന്നല്ലാതെ,മരണ പ്പെട്ടുപോയ ആൾ നേടിയെടുത്ത പ്രസിദ്ധിയോ ബഹുമാനമോ പിന്നെ കിട്ടുന്നു പോലുമില്ല .പ്രപഞ്ച രഹസ്യം നാം എങ്ങനെ അറിയാനാണ് !!!!!!!!! 
Copyright © All Rights Reserved.
Palayam NizarAhamed 
Palayam Nizar Ahamed (M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings
Author 
Palayam Nizar Ahamed (M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial Writings 



Friday, August 30, 2013

. വൈകിട്ട് എനിക്കു കൂലികിട്ടിയതും ഗന്ധിനോട്ടു, കടയിൽ കൊടുത്തതും ഗന്ധിനോട്ടു !!!

.      
 വൈകിട്ട് എനിക്കു കൂലികിട്ടിയതും ഗന്ധിനോട്ടു, കടയിൽ കൊടുത്തതും ഗന്ധിനോട്ടു !!!

രാവിലെ മുതലാളി പറഞ്ഞു ഉറപ്പിച്ച പ്രകാരം വൈകിട്ട്  കൂലിതന്നു 600 റുപ്പിക . 500 റിന്റെ മഞ്ഞ നോട്ടും 100 ന്റെ നീല നോട്ടും .100 നെ ഭദ്രമായി മടക്കി പെർസി നകത്ത് മടക്കി വച്ചു .സർക്കാരിനുള്ള നികുതിയാണ് .അതു സിവിൾ സപ്പ്ലൈസിലു വീശാൻ കൊടുക്കാനുള്ളതാണ് .പൈന്റ്ടിനുള്ള വഹ .വിലകൂടിയോ ആവോ . കുറച്ചു ദിവസമായി ടീവീലൊക്കെ കേക്കണതു  കൂടണതിനേം കുറേണതിനേം  കുറിച്ചാ . അതിനെ കുറിച്ചു എനിക്കൊന്നും മനസ്സിലാകാറുമില്ല .നിന്ന നിൽപ്പിലാ ഉയർച്ചയും താഴ്ചയും അതുകൊണ്ടു  ഉൾഭയം .പണത്തിനു ഞെരുക്കം വരരുതല്ലോ !മറ്റേ മഞ്ഞ നോട്ടിനെ തിരിച്ചും മറിച്ചും നോക്കി വല്ലതും അതിൽ കുറഞ്ഞി ട്ടുണ്ടോന്നു .ഇന്നലെ കിട്ടിയ നോട്ടു പോലെ ഒക്കെ തന്നെ അതും ഇരിക്കുന്നു .500 എന്ന് മദ്ധ്യത്തു എഴുതീട്ടുണ്ട്‌ . പാഞ്ചുസൗറുപ്പിയെ എന്നും ,സുബ്ബറാവു ഗവർണ്ണർ എന്നും ഉണ്ടു . ഗാന്ധി മഹാൻ വലതുഭാഗത്ത്‌ കണ്ണടയും മേൽമീശയുമായി ഇരിപ്പുണ്ട് .ഇടതു ഭാഗത്തു അതേ പടത്തിന്റെ രൂപം വെള്ളത്തില് നിഴല് കിടക്കണമാതിരി അവിടേം ഉണ്ടു .എനിക്കു സമാധാനമായീ ആ ഭാഗം എല്ലാം ഓകെ ആണേ .ഒരു കുറവും നമ്മടെ റുപ്പികക്കു വന്നിട്ടില്ല .തിരിച്ചു മറുപുറം കൂടി നോക്കണമല്ലോന്നു അപ്പോഴാ ബോധം വന്നേ .ഹോ ! അവിടെ 15 ഭാഷയുണ്ട് .ഒന്നും വായിക്കാൻ പറ്റിണില്ല്യ . ങ ! അവിടെ ഉണ്ടു ഞമ്മന്റെ ശ്രേഷ്ഠഭാഷ ! വായിച്ചു സംഗതീം പുടികിട്ടി . കുറവ് വല്ലതും നമ്മടെ റുപ്പികക്കു വന്നിട്ടുണ്ടോന്നു എന്റെ ഉണ്ട കണ്ണുവച്ചു മിഴിച്ചു നോക്കി . വടീം കുത്തി നമ്മടെ മഹാത്മാ  മുൻപേ നടക്കുണു .പിന്നാലെ 10 പേര് ഫോളോ ചൈയ്യുന്നുണ്ട് ..അവിടേം എണ്ണത്തില് കുറവില്ല .പണ്ടു ഒരു മഹാൻ പറഞ്ഞിട്ടുണ്ട്  ,നമ്മടെ മഹാത്മാടെ ഏതു ഫോട്ടംമ്മേല് നോക്കിയാലും ഒന്നോ രണ്ടോ പെണ്ണുങ്ങള് കൂടെ കാണുമെന്നു...അങ്ങനാ  തിരിച്ചു അറിയാൻ കഴിയുക എന്നു .പെട്ടെന്നു  ഞാൻ ഒന്നുകൂടെ നോക്കി ....ഉണ്ടു ..ഉണ്ടു ..അവിടെ ഉണ്ടു .. ഒരു മഹിളാരക്ത്നം തൊട്ടു പിന്നാലെ കൂടെ ഉണ്ടു ..അപ്പോൾ അവിടേം കുറവു വന്നിട്ടില്ല .ഇതൊക്കെ കേൾക്കുമ്പോള് എന്റെ സഹധർമ്മിണി എന്നെ കുറിച്ചു പറേണതു ഞാനൊരു പെണ്‍കോന്തൻ എന്നാ ! ഇപ്പോ മനസ്സിലായില്ലേ ആരാ വല്യപെങ്കോന്തനെന്നു . ഒരിടത്തും കുറവില്ലല്ലോ ..നമ്മടെ റുപികേടെ വില അങ്ങനെ വെറുതേ ഇടിച്ചു താഴ്‌ത്തികെട്ടി കാണിച്ചാല് വിട്ടു കൊടുക്കാൻ പറ്റില്ലാലോ. ശരി.ഒന്നു കൂടി മറ്റേ വശം പരിശോദിക്കട്ടെ .   ഹ ! ഹ! ഹ !  കുറവു വന്നിരിക്കുണു ...മാഷേ!  ഞമ്മന്റെ  റുപ്പികയ്ക്കു വല്ലാത്ത കുറവു വന്നിരിക്കുന്നു മാഷേ .നമ്മുടെ മഹാന്മയുടെ ഒരു ചെവിക്കു കുറവുവന്നിരിക്കുണു ...നിങ്ങടെ കൈയിലെ റുപി കയിലേക്ക് ഒന്നു നോക്കിയേ ....വരും വർഷങ്ങളിൽ ഭീതിതമായ ഒരു കുറവു തന്നെയാണിത്‌ .......ശുഭരാത്രി  .    പാളയം നിസാർ  അഹമ്മദു  -Copyright © All Rights Reserved.    പാളയം നിസാർ  അഹമ്മദു  -   

Saturday, August 24, 2013

കണ്ണട വച്ചിട്ട് കള്ളം പറയുന്ന പെണ്‍കുട്ടികൾ

ഇന്നലെവൈലോപ്പിള്ളി  സംസ്കൃതിഭവനില് ഒരു സുഹൃത്തിനോടൊപ്പം പോയി .ആശാൻ നല്ലൊരു പ്രാസംഗികാനാണ് .കേൾവിക്കാരായി  നിറയെ പെണ്‍കുട്ടികള്. ഭൂരിഭാഗത്തിനും കണ്ണടയുണ്ടു .ചിലര്ക്ക് അത് നന്നേ ഇണങ്ങുന്നു ,മുഖത്ത് അതിന്റെ ഗർവ്വും ,ഗാംഭീര്യവും ഉണ്ട് .ഹോ !ഇത്രയധികം കണ്ണാടി കുട്ടികളോ .എന്തിനാ ഇത് വച്ചിരിക്കുന്നത് എന്ന് ചോദിച്ചാല് ,തലവേദനക്കാണെന്ന മുടിഞ്ഞ നുണ മറുപടിയായി വരും.  അതുകൊണ്ടു ..ആരോടും അത് ഇപ്പൊ എടുത്തു ചോദിക്കാറില്ല.തലവേദനക്കായി ഒരു കണ്ണടയില്ല എന്നു ആര്ക്കാണ് അറിഞ്ഞുകൂടാത്തത് .പ്രധാനകാരണം കാഴ്ചക്കുറവു തന്നെ . അല്ലേല് ഫാഷന് ഭ്രമം .ഇപ്പൊ കണ്ണട ഫ്രേം വേണമെങ്കില് 2000 റുപ്പികക്കു  മേളിലോട്ട് കൊടുക്കണം ,ഗ്ലാസ്സിനു പണം വേറെ .ടെസ്റ്റിംഗ് ചാർജ് ഫ്രീ എന്നൊക്കെ പറയും .തുക്കട ഫ്രേമിനാണ് റുപ്പിക 2000. കണ്ണാടി കച്ചവടം കള്ള കച്ചോടമാ !മനുക്ഷ്യന്റെ കണ്ണു വച്ചാകളി .അതൊന്നു ഫീസ്സായിന്നു നിരൂപിക്ക. അതോടെ തീര്ന്നു നമ്മുടെ അഹങ്കാരം!
ഒന്നു രണ്ടു ദശകത്തിനു മുന്പ്  തിരുവനന്തപുരം സിറ്റിയില് ഒന്നോ രണ്ടോ കണ്ണാടി കടകളെയുള്ളൂ .ഗവന്മെന്റ് സെക്രെറ്റരിയട്ടിനു  അരകിലോമീറ്റെര് അപ്പുറത്ത് ഒരു സര്ക്കാര് കണ്ണാസ്പത്രിയുണ്ട് ..;അതാണ്‌ അന്നു ഏകടെസ്റ്റിംഗ് കേന്ദ്രം.രാവിലെ എട്ടുമണിക്ക് മുന്പ് ചെന്ന് ഒപി ടിക്കെട്ടും എടുത്തു കുത്തിയിരിക്കണം .അപ്പോഴേക്കും രണ്ടു കണ്ണിലുമായി നല്ല നീറ്റലുള്ള തുള്ളി മരുന്ന് ഇറ്റിച്ചു തരും .ഒരു മണിക്കൂറെങ്കിലും കണ്ണും പൂട്ടിഅങ്ങനെ  ഇരിക്കണം .എന്നാലേ ഡോക്ടർറിന് മുന്പിലോട്ടു വിടൂ .അപ്പോഴേ അയ്യാൾക്ക് കണ്ണിലെ ഞാരംബുകളൊക്കെ തെളിഞ്ഞു കണാനാവൂത്രേ.പിന്നെ ഒരു ഇരുട്ടു മുറിയിലേക്ക് തള്ളിവിടും .അവിടെ കണ്ണിനകത്തോട്ടു  ടോര്ച്ചു അടിച്ചു ഉരുട്ടി ഉരുട്ടി നോക്കലുണ്ട്  .അതൊക്കെ കഴിഞ്ഞു മാത്രമേ അക്ഷരം വായിക്കാനും ധരിക്കേണ്ട ലെൻസ്സിന്റെ  പവ്വറു ചെക്കു  ചെയ്യൂ .അപ്പോഴേക്കും ഉച്ചയൂണിന് സമയം കഴിഞ്ഞിരിക്കും ....അപ്പോഴേക്കും ഏറെക്കുറേ മനസ്സിലാവുകയും ചെയ്യും , ഇനി മരണം വരെ നമ്മടെ കണ്ണ് അടിച്ചു പോവില്ലാന്ന് .കണ്ണട വച്ചു കുറേക്കാലം കഴിഞ്ഞാല് പോയ പവ്വറു തിരിച്ചു  കിട്ടുമെന്ന് ആരും കരുതേണ്ട.  പോയത് പോയത് തന്നെ .ഉള്ളത് കൂടെ പോവാണ്ടിരിക്കാന് പടച്ചോനോട് ചോദിക്കണതാ നല്ലത്.പിന്നെ ഒരു ഗുണം ഉണ്ട്  ..കേട്ടോ ..ഷോര്ട്ട്സൈറ്റ്കാരന് വെള്ളെഴുത്ത് കണ്ണട വേണ്ട ..പത്തുമുപ്പത്തിഅഞ്ചു വയസ്സ് കഴിയുമ്പോ പേപ്പറു വായിക്കാനു കഴിയാതെ  വരുമ്പോ വൈക്കണ ആ കെളവൻ കണ്ണട  ഇല്ലേ ,  ങാ ...!ആ കണ്ണട തന്ന്യാ വെള്ളെഴുത്ത് കണ്ണട ! നമ്മടെ നാട്ടില് ;അതിനു പറേണ പേരാണ് ' കെളവൻ കണ്ണട '  . പിന്നെ വേറെ ഒരുതരം കണ്ണടയുണ്ടു്   'പുളിച്ചം കണ്ണട ",മനസ്സിലായില്ലേ ചില ഏഭ്യന്മാര് രാത്രീലും അതു വച്ചോണ്ട് നടക്കും .പുത്തൻ പണക്കാരനും ,  വിദ്യാഭ്യാസവും,സംസ്കാരവും   ഇല്ലാത്തവനാണ്  ഇതു രാത്രീല് ധരിക്കുക ,പകലു ധരിക്കണതു  ദോഷൈക ദൃക്കുകളും കുരങ്ങന്മ്മാരുംആയ ഞരമ്പുരോഗികളാണ് ! .അതെ അതു തന്നെ കൂളിങ്ങ്ഗ്ലാസ്സു ...
നന്നേ ചെറുപ്പത്തിലേ കണ്ണട വച്ചതാ .പന്ത്രണ്ടു വയസ്സുണ്ടാവും അന്നെനിക്ക് ..എന്റെ പ്രദേശത്തും ..ഇസ്കൂളിലുമൊക്കെ അന്നത്തെ ഏക കണ്ണടക്കാരനും ഞാനായിരുന്നു .സാഹിത്യ സമജങ്ങളിലൊക്കെ പ്രസംഗത്തിനും ,പാട്ടിനുമൊക്കെ അതുകൊണ്ടു തന്നെ പ്രഥമ പരിഗണനയും ,അദ്ധ്യാപകരുടെ പ്രത്യേക ശ്രദ്ധയും കിട്ടിയിരുന്നു . കണ്ണിനു കാഴ്ച ഇല്ലാതെ  കണ്ണാടി വച്ചിരിക്കുന്നവൻ  എന്നു കരുതീട്ടാണോ ,അതോ  ഇവൻ ആളൊരു ബുജി എന്നു വിചാരിച്ചിട്ടാണോ ഈ പരിഗണന എന്നു ഞാൻ  അന്വേഷിച്ചിട്ടില്ല .അക്കാലത്തു കണ്ണാസ്പത്രീലു  ഒരു പരിചയവും ഇല്ലാതിരുന്ന ഒരു റീഫ്രാക്ഷനിസ്ട്ടു പോലും  എന്നെ ഹോസ്പിറ്റല് കാര്യങ്ങളില് നന്നേ  സഹായിച്ചിരുന്നു .ആസമയത്തെ താരരാജാവിന്റെ കുട്ടികളില് രണ്ടു പേർക്കു  അയ്യാള് ഓടിചാടി നടന്നു കാര്യങ്ങൾ  ചൈതു തന്നിരുന്നു.കുടുംബത്തിലെ പ്രഥമ കുട്ടികണ്ണടക്കാരനായത് കൊണ്ടു അവരെ ഗവ :കണ്ണാസ്പത്രീല് കൂട്ടി കൊണ്ടു പോയി കണ്ണ് ടെസ്റ്റ് ചൈയ്യിപ്പിച്ചതിന്റെ  ക്രെഡിറ്റും എനിക്കുള്ളതാ .ഒപി ടിക്കറ്റിലെ അവരുടെ പേരിന്റെ കൂടെ ആ താരത്തിന്റെ പേരുകണ്ട റിഫ്രാക്ഷനിസ്ട്ടിനു  ഒരു സംശയം .എന്നോട് അത് സ്ഥിരീകരിച്ചു . ഓടിനടന്നു വേണ്ട സഹായങ്ങളൊക്കെ നിമിഷം  കൊണ്ടു അയ്യാൾ ചെയ്തു തന്നു ..ഒന്നു രണ്ടു വർഷം  കഴിഞ്ഞു അയ്യാൾ ഗൾഫിലേക്ക് പോയി  .എപ്പോഴോ ഗൾഫീന്നു  മടങ്ങിവന്നു . തിരുവനന്തപുരം പട്ടണം മുഴുവനും  അനവധി  അനവധി കണ്ണാടി കടകളെ കൊണ്ടു കുത്തി നിറച്ചു .........! . Copyright © All Rights Reserved.


Tuesday, August 20, 2013

Suicide risk could show up in a blood test

Could a blood test predict whether a person is at risk of committing suicide? For the first time, a set of proteins in the blood have been linked to suicidal behaviour. People who commit suicide appear to share a number of biological traits, regardless of any underlying conditions. This hints that suicidal behaviour may be a distict disorder.To investigate, Alexander of Indiana University in Indianapolis and colleagues collected blood from the cadavers of nine men who had bipolar disorder and suicidal tendencies, and nine with bipolar but no suicidal thoughts, and compared levels of all the genes expressed in their blood.Four genes were expressed at significantly higher levels in the blood of people who had been suicidal. Some proteins that these genes code for are known to be involved in stress and cell death.The team then measured levels of these proteins in 42 people with bipolar disorder who had been hospitalised for attempting suicide. People who had been hospitalised more often tended to have higher levels of the proteins.Finally, the team collected blood from the cadavers of a further nine men who had committed suicide without bipolar, and found elevated levels of some of the proteins.   Panday at the University of Chicago says that the study is unique in that it compares bipolar suicide victims with non-suicidal people with the same condition. But the test will need to be performed on many more patients, he says, as well as on suicidal people who have other disorders such as depression or schizophrenia.   Niculescu's team is now looking for the proteins in more people with a range of underlying conditions, and in women, with the hope of developing a blood test to identify people at risk of suicide.Photo

Sunday, August 11, 2013

തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു


തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു. അവർക്കുള്ള  പാലും, മുട്ടയും,മലക്കറിയും ഇറച്ചിയും മീനും തേടി പാചകക്കാർ പാളയം മാർക്കറ്റ്  ആകെ നിരങ്ങു ന്നു. ഒന്നാമതേ വിലക്കൂടുതൽ കൊണ്ട് പൊറു തി മുട്ടി. ഇനി ഉപരോധം തീരും വരെ തലസ്ഥാന വാസിക്കു ദുരിതം തന്നെ. വളരെ കുറച്ചു നാൾ  ഡയറക്റ്റ് റിക്രൂട്ട്മെന്റിൽ അർദ്ധ സൈനിക വിഭാഗത്തിൽ ഹവിൽദാർ പോസ്റ്റിൽ  പണിയെടുത്ത പരിചയമുണ്ട്.

    2️⃣ പാളയത്തെ ഐ ജി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനു പിന്നിൽ  അനവധി  പൊലീസ് ക്വട്ടേഴ്സുകൾ ഉണ്ടായിരുന്നു. എൻ്റെ  പ്രായമുള്ള  അനേകം സുഹൃത്തുക്കളുടെ പിതാക്കന്മാർക്കു സംസ്ഥാന പൊലീസിലായിരു ന്നു ജോലി.  സായാഹ്നങ്ങളിൽ ആ പോലീസ്  ഉദ്യോഗസ്ഥരുടെ മക്കളായ എൻ്റെ സുഹൃത്തു ക്കളെ കാണാനായി ഞാൻ എന്നും പോവുക പതിവാണു.  ആ വീടുകളുടെ  തുടക്കഭാഗ ത്താണു ധാരാളം  നിലകളുള്ള  CRPF ക്യാമ്പും പ്രവർത്തിക്കുന്നതു. ഇതിൻ്റെ  പ്രധാന  ഓഫീസ്  കണിയാപുരം പള്ളിപ്പുറത്താണു.  ഒരുനാൾ  പൊലീസ് ക്വാട്ടേഴ്സിലേക്കു പോകുന്ന വഴി  CRPF ക്യമ്പിൽ തോക്കുമായി കാവൽ നിൽക്കുന്ന പൊലീസുകാരൻ ഉറക്കെ വിളിച്ചു  ചോദിച്ചു.  ആപ് സബ്  കഹാം ജാ രെഹേ ഹോ,   യഹ് ആപ്കേലിയെ പബ്ലിക്  റോഡ്  നഹീംഹേ.   ( നീയൊക്കെ എവിടേക്കാണു പോകുന്നതു. നിനക്കൊക്കെ വഴിനടക്കാനുള്ള പൊതുവഴി ഇതല്ല)  എന്നെ  കുറേ  നാളായി ഇവൻ നോക്കി  വച്ചിരിക്കയാണെന്നു എനിക്കു  മനസ്സിലായി . ഞാൻ  തിരിഞ്ഞു നോക്കാതെ വേഗം നടന്നുആ വിളിച്ചു  ചോദിച്ചവൻ എൻ്റെ  പിന്നാലെ മറ്റൊരു CRPF പൊലീസുകാരനെ ഒട്ടിച്ചിട്ടു എന്നെ പിടിച്ചോണ്ടു വരാൻ പറഞ്ഞു വിട്ടു.    ഞാൻ  അതൊക്കെ ശ്രദ്ധിച്ചു  കൊണ്ട് നടത്തത്തിൻ്റെ വേഗത കൂട്ടി.  പിന്നാലെ വന്ന പൊലീസുകാരൻ ഹിന്ദിയിൽ തന്നെ പറഞ്ഞു. ക്വട്ടർമാസ്റ്റർ സാബ്  അവിടെ  നിന്നു നോക്കുകയാണു. കൂടെവാ. അതാണു നിൻ്റെ  തടി കേടാകാതിരിക്കാൻ നല്ലതെന്നു  അയ്യാൾ കടുപ്പിച്ചു  പറഞ്ഞു. കോർട്ട് മാർഷൽ ചെയ്തു  'അകത്തിടാൻ' പദവിയുള്ള  ആളാണു Quater master എന്നു  ഞാൻ  കേട്ടിട്ടുണ്ട് . ആ ആൾ വിളിക്കുക  എന്നു വച്ചാൽ. ഓഡർ ആണു. 

                         3️⃣ കൂടെ പോയില്ലെങ്കിൽ ഈ പോലീസ്കാരൻ എന്നെ ചുരുട്ടിക്കൂട്ടി കൊണ്ടു പോകും എന്നു എനിക്കു  ഉറപ്പാണു. ഞാൻ  ഒന്നും മിണ്ടാതെ അയ്യാളുടെ പിന്നാലെ പോയി.   പൊലീസ്കാർ ചെത്തി മിനുക്കി, പൂന്തോട്ടം നിർമ്മിച്ച്  ചുടുകട്ടയിൽ വെള്ള പെയിൻ്റ് ചെയ്തു നടവഴി ഒരുക്കിയ ഒരു വലിയ കോം പൗണ്ടിനകത്തു കൂടെ നാല്നില കെട്ടിടത്തിൻ്റെ താഴത്തെ നിലയിലെ ഒരു വലിയ മുറിക്കു പുറത്ത് പോലീസ്കാരൻ എന്നെ കൊണ്ടു നിർത്തി. അവിടെ വലിയ ബോർഡിൽ എഴുതി വച്ചിട്ടുണ്ട് തോമസ് ജോർജ്ജ്, DIG, Quater Master.. നല്ല നിശബ്ദത. വൃത്തി, വെടിപ്പ്.  അനേകം തവണ പാങ്ങോട്ടെ മിലിട്ടറി ബാരക്സിൽ ഞാൻ  പോയിട്ടുള്ളതിനാൽ ആ നിശബ്ദത എന്നെ ഭയപ്പെടുത്തിയില്ല. പണ്ടു  പാങ്ങോട് മിലിട്ടറി ബാരക്സിനുള്ളിൽ   'ഗാരിസൻ' എന്നൊരു  സിനിമാ തീയറ്റർ ഉണ്ടായിരുന്നു.  അവിടെ ഹിന്ദി സിനിമകൾ മാത്രമേ  പ്രദർശിപ്പിക്കുകയുള്ളൂ. ഉയർന്ന മിലിട്ടറി ഉദ്യോഗസ്ഥരും അവരുടെ ഭാര്യമാരുമാ ണു അവിടെ സിനിമകാണാൻ വരിക.  മിലിട്ടറി പോലീസ് ആണു അവിടെ കാവൽ നിൽക്കുക. അവരുടെ യൂണിഫോം കാണാൻ നല്ല ചന്ത മാണ്.  സിനിമ 9.30 നു കഴിയും. അവിടെ നിന്നും ഇടപ്പഴഞ്ഞി, കോട്ടൺഹിൽ സ്കൂളിനു മുന്നി ലൂടെ, വഴുതക്കാട് ജംഗ്ഷൻ വഴി, ബേക്കറി ജംഗ്ഷൻ വഴി പാളയത്തു നടന്നെത്താൻ നിസ്സാര സമയം മതി.  പാളയത്തെ മൂന്നു നാല് സുഹൃത്തുക്കൾ കൂടെ ഉണ്ടാവും എപ്പോഴും സിനിമ  കാണാൻ.  പലപ്പോഴും രാത്രി 9.30 നു തുടങ്ങി 12.30 നു അവസാനിക്കുന്ന ഹിന്ദി സിനിമകളാണു മിലിട്ടറി ഗാരിസൺ ഡിഫൻസ് തീയേറ്ററിൽ വരിക. 

4️⃣അർദ്ധ രാത്രി12.30 ന് വീട്ടിലേക്ക്  നടരാജവണ്ടിയിൽ വരുന്ന  ഞങ്ങളെ ഒരാളും തടഞ്ഞിട്ടില്ല. ചോദ്യങ്ങളും ചെയ്തിട്ടില്ല. സിറ്റിയിലെ അറിയപ്പെടുന്ന തറവാട്ടുകാരായ എൻ്റെ മാതാപിതാക്കളേയും, എന്നെയും  മാമനേയും സകലർക്കും  അറിയാമായിരുന്നു.
ങാ... ക്വാട്ടർ മാസ്റ്ററിൻ്റെ മുറിയിലേക്ക് കയറിപ്പോയ പൊലീസുകാരൻ പുറത്തു വന്നു എന്നെ അകത്തേക്ക് പോകാൻ ആംഗ്യം കാണിച്ചു. ഞാൻ മുറിയിൽ കയറിയ ഉടൻ കറങ്ങുന്ന കസേരയിലിരിക്കുന്ന സുമുഖനായ ആളിനു 'ഗുഡ് മോണിംഗ്സർ'എന്നു അഭിവാദ്യം ചെയ്തു.  ആ ആൾ ഇംഗ്ലീഷിൽ കുറേ ചോദ്യങ്ങൾ ചോദിച്ചു. പേര്, വീട്, പിതാവിൻ്റെ ഉദ്യോഗം, പഠനവിവരം  ഒക്കെ ചോദിച്ചിട്ട് എടുത്തടിച്ചതു പോലെ മലയാളത്തിൽ ചോദിച്ചു. CRPF ൽ ചേരുന്നതിൽ താല്പര്യമുണ്ടോ എന്നു.  ഞാൻ അന്തം വിട്ടു. അദ്ദേഹം എന്നെ  കളിയാക്കുകയാണോ എന്നു ഞാനൊന്നു കൺഫ്യൂസ്ഡ് ആയി. എങ്കിലും ഞാൻ എസ് പറഞ്ഞു. വീട്ടിൽ പോയി മാതാപിതാക്കളിൽ നിന്നും അനുമതിയും, അനുഗ്രഹവും വാങ്ങണ മെന്നു പറഞ്ഞു.  ഉടനെ പോയി ചോദിച്ചു വരൂ എന്നായി അദ്ദേഹം. അദ്ദേഹത്തിൻ്റെ നാട്  കൊച്ചിയിലാണെന്നും, ഭാര്യയും  ഒരു കുഞ്ഞുമായി മുകളിലെ നിലയിലെ ക്വാട്ടേഴ്സിൽ ആണു താമസമെന്നു എൻ്റെ  ചോദ്യത്തിന് മറുപടിയും പറഞ്ഞു.  മുറിയിൽ നിന്നും ഞാൻ വേഗമിറങ്ങി. വീട്ടിലേക്ക് ഓടുകയായിരുന്നു.   വീട്ടിൽ മാതാപിതാക്കളോട് പറഞ്ഞപ്പോൾ അവർക്ക് അതൃപ്തി. അയ്യേ! പൊലീസിലാ. മാനക്കേടല്ലേ ചോദിച്ചു. ഇങ്ങോട്ട് വന്നതല്ലേ തള്ളണ്ടാ പോയി നോക്കെന്നായി പിന്നീടവർ. അതുകേട്ടതും ഞാൻ ക്വാട്ടർ മാസ്റ്ററിൻ്റെ അടുത്തേക്ക് ഓടിച്ചെന്നു. 

    5️⃣അവർ അനുമതി തന്നു എന്നു പറഞ്ഞു. ഒരു നിമിഷം ഇവിടെ നിൽക്കൂ ഞാനിപ്പോൾ വരാം എന്നു പറഞ്ഞു അദ്ദേഹം മുറി വിട്ട്പോയി. ഏറെ നേരം കഴിഞ്ഞാണു അദ്ദേഹം മടങ്ങി വന്നതു. അദ്ദേഹം പറഞ്ഞു: ഞാൻ കമ്മൻഡാ ൻറിനോട്  സംസാരിക്കുകയായിരുന്നു.    അദ്ദേഹവും നിങ്ങളെ എടുക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ അനുമതി തന്നിട്ടുണ്ടെന്നു പറഞ്ഞു.ആ QUATER MASTER നു  എന്നെ ഏറെ  ഇഷ്ടപ്പെട്ടിട്ടു ഒപ്പിച്ചു തന്നതാ.  പാളയത്ത്  ചന്ദ്രശേഖരന്നായർ സ്റ്റേഡിയത്തിന് പിന്നിലായിരുന്നു അന്ന് ആ ബെറ്റാലിയൻ!  ഫിസിക്കൽ ടെസ്റ്റിനു ഒരു ബോർഡ് ഓഫു് കമ്മണ്ടാന്റസിനു  മുന്നിൽ ഹൈ ജമ്പ് അതുവരെ എന്തെന്ന് അറിഞ്ഞുകൂടാത്ത എനിക്ക് ചാടി കാണിച്ചു തന്നതും, നാളന്നു വരെ അതിവേഗം ഓടിയിട്ടില്ലാത്ത എന്നോ ടൊപ്പം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയ ത്തിനുള്ളിലെ ട്രാക്കിൽ ഷോട്സ് ഇട്ടു "ഫാസ്റ്റ് ഫാസ്റ്റ് "എന്നു വിളിച്ചു പറഞ്ഞുകൊണ്ടു  ഒരു പെലീസുകാരനെ കൂടെ ഓടാൻ വിട്ടതും, ആ സ്റ്റേഡിയം  കാണുമ്പോഴൊക്കെ ഞാനെന്നും ഓർക്കാറുണ്ട്.  അത്രക്കും തങ്കം പോലത്തെ  മനസ്സുള്ള മനുഷ്യനായിരുന്നു അതു. ചില നല്ല മനുഷ്യജന്മങ്ങൾ ഈ ലോകത്ത്  അവതരിക്ക പ്പെട്ടിട്ടുണ്ടു.  മുൻജന്മ സുകൃതം പോലെ, വരും വരായ്ക നോക്കാതെ കൈ മെയ് മറന്ന് നമ്മേ കൈപിടിച്ചു തൽക്കാലത്തേക്കു എങ്കിലും നമ്മെ ഉയർത്തിവിടും..  നമ്മോടു വളരെയധികം ആത്മബന്ധം കാണിക്കും. ഒരു പക്ഷേ ആ യൗവന കാലത്തെ എൻ്റെ ആരെയും കൂസാത്ത സംഭാഷണ ചാതുര്യം കൊണ്ടാവാമതു.  സംസ്ഥാന പൊലീസിൽ അന്ന്  IG എന്നതായി രുന്നു സംസ്ഥാനത്തെ ഉയർന്ന പോസ്റ്റ്.  

                         6️⃣കേന്ദ്ര  സേനയിൽ Deputy Inspector  General (DIG) എന്നതു അതിലും ഉയർന്ന പദവിയായിരുന്നു അന്നു. ബറ്റാലിയൻ പാളയത്തു നിന്നും ജമ്മു-കാശ്മീരിലേക്കു മൂവ് ഓർഡർ  വന്നപ്പോൾ പിതാവ് അതിശക്തമായി ആ ജോലിയെ എതിർത്തു. മൂക്കിൽ പഴയ പൊടിയോ, ഗന്ധമോ, കഠിനമായ  തണുപ്പോ ഏറ്റാൽ  എനിക്കു, അക്കാലത്ത്  അതിശക്ത മായി ജലദോഷവും, തുമ്മലും വരുമായിരുന്നു.  പത്തു പതിനഞ്ചു ദിവസം അതു ഭയങ്കരമായ  അസ്വസ്ഥതയോടെ നീണ്ടു നിൽക്കുമായിരുന്നു.  അങ്ങനെ  പെട്ടെന്നു ബറ്റാലിയൻ ഒന്നോടെ മൂവ്  ഓർഡർ ആയപ്പോൾ അങ്ങനെ ആ പണിയും ഞാനങ്ങുപേക്ഷിച്ചു. ആ പണി അപ്പോൾ വിടാതെ വന്നാൽ പിന്നെ ഒരു കാലത്തും വിട്ടു വരാനും കഴിയാതെ സേവനം നടത്തേണ്ട സ്ഥിതി നിയമങ്ങൾ  അനുസരിച്ച് വരുമായിരുന്നു.  ഒരു പോക്കും ഇല്ലാത്തവന് ഉള്ളതായിരുന്നു അന്നൊക്കെ പോലീസ്സ് പണി. ഉയർന്ന മേലുദ്യോഗസ്ഥന്റെ ചെരുപ്പിന്റെ വാറു വരെ കെട്ടിക്കൊടുക്കേണ്ടതായിരുന്നു  അന്ന് ഏതു സാദാ ഓർഡർളി പൊലീസ്സുകാരൻ്റെയും പണി. മേലുദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയാൽ   ഗൃഹപ്പിഴ തുടങ്ങുകയായി. സി ആർ.പി പൊലീസ്സിലാണു പണിയെങ്കിൽ സമ്മന്തം കൂടി അക്കാലത്ത് കിട്ടില്ലായിരുന്നു. സ്ത്രീലമ്പടന്മാരും ,വ്യഭിചാരികളും, വഷളന്മരായ മദ്യപന്മാരും നിറഞ്ഞ ഒരു സേനാ വിഭാഗമായാണു അന്നവ അറിയപ്പെട്ടിരുന്നതു -----ഇന്നു ആ അവസ്ഥയൊ ക്കെ മാറിയിരിക്കുന്നു.  ഇന്നു ഇത്തരം ചെപ്പടി വിദ്യകളുമായി ക്യാമ്പിൽ നടന്നാൽ പണി പോവാൻ  നിമിഷങ്ങൾ മതി. 

          7️⃣സമരവും, സെക്രട്ടറിയേറ്റ് ഉപരോധവും നിയന്ത്രിക്കാനായി പാളയത്തെ  സംസ്കൃത കോളേജ് ക്യാമ്പാക്കി ഒരാഴ്ചയായി തമ്പടിച്ചിരി ക്കുന്ന CRPF Force നെ ഏറെ നേരം ഞാൻ  നോക്കി നിന്നു.എല്ലാവരും അന്യ സംസ്ഥാനക്കാ രാണു. എൻ്റെ ഓർമ്മകൾ ഏറെ പിന്നിലേക്കു പോയി. സേനക്ക് എന്റെ ആശംസകൾ. ലക്കും, ലഗാനും, ഒരു പൊക്കണവും ഇല്ലാതെയാണു കേന്ദ്രസേന ലാത്തിച്ചാർജ്  നടത്തുക.  അവരെ പാരാമിലിട്ടറി എന്നാണു വിളിക്കുക.കൂട്ടത്തിൽ എനിക്കും തല്ലു കിട്ടരുതല്ലോ 🛑.                               Palayam Nizar Ahamed                              Copyrights© all rights reserved . 
Sunday, August 11, 2013ൽ എഴുതിയതു  
 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Breaking News Bulletindaily|Breaking news, investigative reports & editorial writings.                   



 

Thursday, August 08, 2013

പണ്ടൊക്കെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ധാരാളം love affairs ഉണ്ടായിരുന്നു. ഇന്നു അതുവല്ലോതുമാണോ...?



                                                                           My MAMMA -💟എൻെറ ഉമ്മ💟
റംസാന്റെ പുലർ കാല രഷ്മിക്കു പൊന്നിന്റെ തിളക്കം . വൃതം അനുഷ്ടിച്ച സഹോദരങ്ങളുടെ മനസ്സും ,ശരീരവും പോലെ നല്ല തെളിമയുള്ള പ്രഭാതമാണിന്നു. നിസ്കാരം കഴിഞ്ഞു മടങ്ങുമ്പോൾ പിന്നിൽ നിന്നു, കുഞ്ഞേന്നു ഒരു വിളി .തിരിഞ്ഞു നോക്കി .രണ്ടു സ്ത്രീകളാണു വിളിക്കുന്നതു . എവിടെയോ കണ്ടു മറന്നപോലെ. രണ്ടാളും വെളു വെളുക്കെ ചിരിച്ചു അടുത്തു വന്നു പരിചയപ്പെടുത്തി. .അംബികയും ,വസന്തയും .രണ്ടാളും കേരള യൂണിവേഴ്റ്റി ഓഫീസ്സിലെ ജൂനിയർ സൂപ്രണ്ടാത്രേ. എനിക്കു ഒരു ഓർമ്മയും കിട്ടിയില്ല. ഓർക്കാനായി അവരുമായി അടുത്തകാലത്ത്‌ കണ്ട ഒരു പരിചയവും എനിക്ക് ഇല്ല. സുഹൃത്തുകളുടെ മക്കളുടെ പരീക്ഷ റിസൾട്ട്‌കൾ നേരത്തേ അറിയാനായി മിക്കപ്പോഴും യൂണിവേഴ്‌സിറ്റി ഓഫീസിൽ ഉന്നത തസ്തികയിലുള്ളവരെ കാണാൻ പോകാറുണ്ട്. അപ്പോഴൊന്നും ഈ സാധനങ്ങളെ അവിടെ കണ്ടിട്ടുമില്ല. വല്ല പീഡനക്കേസ്സിലും പെടുത്താനാണോ ഈ നീക്കം എന്ന് പെട്ടെന്നു ഭയന്നു . അപ്പോഴേക്കും അവർ ഇങ്ങോട്ടു ചോദ്യമായി. ഞങ്ങളെ ഒർക്കിണില്ലെ ! നിങ്ങടെ വീട്ടിൽ അടുക്കള പണിക്കു നിന്ന വസന്തയും അംബികയുമാ ഞങ്ങളു .ഹോ ! എന്റെ ശ്വാസം നേരേ വീണു .ഹൃദയമിടിപ്പ്‌ നേരേ ആയി. ഇപ്പോ കക്ഷികളെ പുടി കിട്ടി . അന്നിവർക്കു പത്തിരുപതു വയസ്സേ കാണുള്ളൂ .അടുത്ത മാസം അടുത്തൂണ് പറ്റുന്ന ഇവരെ ഇപ്പൊ കണ്ടാ ഞാൻ എങ്ങനെ അറിയാനാ .എന്റെ അമ്മയെ കുറിച്ച് വാതോരാതെ സംസാരിക്കുണു,
എൻെറ മാതാവിനു കാഞ്ചീപുരത്തിൻേറയും, ചിന്നാളപട്ടിന്റെം ധാരാളം സാരികൾ ഉണ്ടായിരുന്നൂ ആ സമയങ്ങളിൽ. പുറത്തിറങ്ങുന്ന തമിഴ് സിനിമകളുടെ പേരുള്ള ധാരാളം വോയിൽ സാരികളും ഉണ്ടായിരുന്നു-അവക്കൊക്കെ നല്ല സുഗന്ധമായിരുന്നു.
💂നസീർമാമാ കത്തി ജ്വലിച്ചു നിന്ന (പ്രേംനസീർ) നാളുകളിൽ ഹബീബാമാമിയുമായി മൂർമാർക്കറ്റിൽ പോയി ആ സമയത്തെ ഷിഫേണിൻേറയും, ജോർജറ്റിൻേറയും,ലുധിയാന പട്ടിൻേറയും ആ കാലത്തെ ആധുനികമായ കളർ സാരികൾ ഉടുക്കാൻ വാങ്ങി സൂക്ഷിച്ചു വച്ചിരുന്നുവെങ്കിലും വെള്ളയിൽ പലതരം കുഞ്ഞു കുഞ്ഞു പൂക്കൾ ഉള്ള വോയിൽ സാരികളോടായിരുന്നൂ അവർക്കു എന്നും കമ്പം👸 നിറം മങ്ങിയതോ, അഴുക്കു ആയതോ ആയ സാരികൾ അവർ ധരിച്ചു ഞാൻ കണ്ടിട്ടു കൂടിയില്ല.ധരിക്കുന്നതൊക്കെ പട പട നിൽക്കുന്ന സാരികൾ തന്നെ.
അന്നവും, വസ്ത്രവും പണവും ഒക്കെ ചോദിച്ചു വരുന്ന എല്ലാർക്കും ഒരു ലോപവുമില്ലാതെ അവർ അതൊക്കെ
വാരിക്കോരി കൊടുക്കുകയും ചെയ്തിരുന്നു. അർഹതയില്ലാത്തവർക്കു വാരിക്കോരി കൊടുത്താലും ക്ഷയിച്ചു പോവുമെന്നു ഖുറാനിൽ പറയുന്നുണ്ട് .യാചന സൗദിയിൽ നിരോധിച്ചത് പത്രത്തിൽ കണ്ടപ്പോൾ അമ്മയെ ആണ് ഓർമ്മവന്നതു. 💔ഒരു 40 വർഷമോ, അടുത്ത തലമുറവരേയോ ആ ധാരാളിത്തം നിലനിൽക്കില്ല......👣അർഹതയില്ലാത്ത കൈകൾക്കു ധനം വാരിക്കോരി കൊടുത്തവരും, ധനം ആർഭാടമായി സ്വയം ചിലവഴിച്ചവരും ആ പണത്തിനായി പിന്നെ തെണ്ടും. 💔കരുണാമയനായ സർവ്വശക്തൻെറ ആ നിയമം അലിഖിതമത്രേ🎅
നോമ്പ് കാലം തുടങ്ങിയാൽ, അകലെയുള്ള ഒരു ഖബറുസ്ഥാൻ പള്ളിയിൽ നിന്നും പലവിധ നാട്യവുമായി ഇരക്കാനായി നാട്ടിലേക്ക്ഇറങ്ങുന്ന ഒരു കൂട്ടം ആളുകൾ പണ്ടു ഉണ്ടായിരുന്നു.
ഒറ്റരൂപ വെള്ളിതുട്ടു ധാരാളം കൂന കൂട്ടിയിട്ടു അവർക്കൊക്കെ വാരിക്കോരി കൊടുക്കുവാൻ മാതാവിനു വലിയ ഉത്സാഹമായിരുന്നു . സ്മഗ്ലിംങ്ങ് ചെയ്തും ,
ആ ഖബറുസ്ഥാനെ
പലവിധത്തിൽ ദുരുപയോഗം ചൈതും അവരൊക്കെ ഇന്നു വലിയ ധനാഢ്യന്മാരാണു.
നല്ല കുടുബത്തെ മുസ്ലിം പെമ്പിള്ളാരെ ആ
ഭാഗത്തേക്കു വിവാഹം ചെയ്തു ഇന്നും കൊടുക്കുകയില്ല.
ധനവും, തീവ്രവാദ ചിന്തകളും അല്ല ഇന്നും കുടുംബ മഹിമയിൽ മുഖ്യ വിഷയം.
പണ്ടത്തെക്കാലത്തു അടുക്കള പണിക്കും ,പുറം പണിക്കും രണ്ടുപേർ വീട്ടിൽ എപ്പോഴും ഉണ്ടായിരുന്നു .ഒരു നിവർത്തിയും ഇല്ലാത്ത പാവത്തുങ്ങൾ .തലയ്ക്കു എണ്ണയും കുളിക്കാൻ സോപ്പും ,വിശപ്പിനു അന്നവും ,ഉടുക്കാൻ വസ്ത്രവും ,കൂലിയായി തെറ്റില്ലാത്ത കാശും കൊടുത്താൽ മതി ..പാട്ടും പാടി അവരൊക്കെ നിൽക്കും .ആത്മാർത്ഥമായി തന്നെ സകല വീട്ടുപണിയും എടുക്കും .ഓണത്തിനും ,റംസാനും കുട്ടികളായ ഞങ്ങൾക്കു പുതുവസ്ത്രം എടുക്കുമ്പോൾ അവർക്കും എടുത്തു കൊടുത്താൽ മതി ..ഇപ്പോ ..അങ്ങനെയാണോ വീട്ടുപണിക്കു വരുന്നവർക്ക് 8000 രൂപയും ആദ്യം പറഞ്ഞവയൊക്കെ വേറെയും കൊടുക്കണം . ഭാഗ്യമുണ്ടായാൽ ഗൃഹനാഥനോ, വീട്ടിലെ മുതിർന്ന ആൺകുട്ടികളോ പീഢനക്കേസിൽ പെടാനും വഴിയുണ്ട്. അല്ലെങ്കിൽ മീടൂ വിലെങ്കിലും.
ഈ യാഥാർത്ഥ്യം ഞാൻ പറഞ്ഞു എന്നു വച്ചു ഒരാളും press conference നടത്തി എനിക്കു പൊങ്കാല ഇടാൻ വരല്ലേ......ഞാൻ വളരെ നീറ്റാ.~കവിളിൽ നുണക്കുഴികൾ ഉള്ള സ്ത്രീകൾ പരസ്പരം സംസാരിക്കാത്തിടത്തോളം എന്നെക്കുറിച്ചുള്ള ആ ധാരണ അങ്ങനെ നിലനിൽക്കുക തന്നെ ചെയ്യും.🙋
👔പിന്നെ സ്ത്രീകളെ കൗതുകത്തോടെ നോക്കാറുണ്ടു. ഓരാളെപ്പോലെയല്ല മറ്റൊരാൾ ഓരോരുത്തരുടേയുംചലനവേഗം വ്യത്യസ്തമത്രേ. അതാണു ആ കൗതുകം. അതല്ലാതെ മറ്റൊന്നുമില്ല. തുമ്പികളുടേയും,ചിത്രശലഭങ്ങളുടേയും,വസന്തം കൊണ്ടുവരുന്ന വാനമ്പാടികളുടേയും ,മാനത്തെ പൂന്തിങ്കളിൻേറയും മനോഹാരിത കൗതുകപൂർവ്വം ഞാൻ നോക്കി നിൽക്കാറുണ്ടു ...അതു Me2... വിൽപെടുകയില്ലാ!
മനസ്സിനിണങ്ങിയവരേയും ഇഷ്ടമുള്ളവരേയുംസർവ്വശക്തനാണു കണ്ടുമുട്ടിക്കുക. ഇണ കോർക്കുക അതിനെ വിധി എന്നും വിളിക്കാം.1000കാതം അകലെ നിന്നുള്ളവർ പോലും ഇനി ഒരിക്കലും ഇണപിരിയാത്ത വണ്ണം അടുത്തേക്കാം. സത്യസന്ധതയും സുതാര്യതയും എല്ലാ ബന്ധങ്ങളിലും വേണമെന്നു മാത്രം....എങ്കിൽ വിജയിച്ചു.
പണ്ട് ഞാൻ കേട്ടിട്ടുണ്ട് എട്ടാം തരത്തിൽ എത്തും മുൻപേ പെമ്പിള്ളേർ കോർബൺ കോപ്പി വച്ചു ഒത്തിരി ആൺകുട്ടികൾക്കു "പ്രേമലേഖനം "എഴുതുമായിരുന്നു വെന്നു- കാമുകരുണ്ടെന്നു പരസ്പരം അറിയാൻ വഴിയൊരുക്കാതെ. ഹോളിഎയ്ഞ്ചൽസിലും, കോട്ടൺഹില്ലിലും, അത്തരം മിടുക്കികളും, മിടുക്കൻമാരും ഉണ്ടായിരുന്നു.

1965 വരെ ഒക്കെ മരുമക്കത്തായ സമ്പ്രദായം രൂഢമായിരുന്നു തിരുവനന്തപുരം, തോന്നിക്കടവു, കഠിനംകുളം, ചിറയിൻകീഴ്, കൊല്ലം ഭാഗങ്ങളിൽ.  അന്നൊക്കെ ആകെ ഒരു മെഡിക്കൽ കോളേജ് , ഒരു എഞ്ചിനീയറിംഗ് കോളേജ്, ഞങ്ങൾക്കൊക്കെ അറിയാവുന്നർ ഒരു ഡോക്ടർ പൽപ്പു , ഡോ.തങ്കവേലു, ഡോ. അമ്പാടി, ഡോ.പൈ., ഡോ. ബാലകൃഷ്ണൻ നെ ഒക്കെ മാത്രം. അന്നൊക്കെ എഞ്ചിനീയർ മാർക്കു ഒരു പ്രസക്തിയും ഇല്ല. സഹോദരിക്കോ, സഹോദരനോ കുഞ്ഞുങ്ങൾ ജനിച്ചാൽ.. കണ്ണും പൂട്ടി  പരസ്പരം  കല്ല്യാണം  ഒസ്യത്തു  പറഞ്ഞു വക്കുന്നതാണു തലസ്ഥാനത്തെ രീതി.
💂
ഇന്ന്......... അനേകം മെസ്സഞ്ചർ വിൺഡോ ഒരേ സമയം തുറക്കും.... പിടിവീഴുബോൾ സഹോദരനും, സഹോദരിയും ആവും....അല്ലെങ്കിൽ മോനോ..മോളോ ആവും.....
അവിടെയാണു സത്യസന്ധതയുടെയും, സുതാര്യതയുടേയും നേർമ്മയുടേയും കുറവ്.....
അതു അന്തക്കാലം ..ഇതു ഇന്തക്കാലം അങ്ങനെ സമാധാനിക്കാം ..വിവാഹശേഷമുള്ള ജീവിതത്തിൽ എന്റെ വാമഭാഗം തന്നാ വീട്ടുപണിയൊക്കെ ചെയ്യണേ! അതു എന്നെ വിശ്വാസമില്ലാത്തതു കൊണ്ടാണോ ..അതോ അവർക്കു മാത്രമായി ചെയ്യാനുള്ള വീട്ടുപണി മാത്രമേ ഉള്ളൂ എന്നതു കൊണ്ടാണോ എന്നതു ഞാൻ ഇതുവരെ അന്വേഷിച്ചിട്ടില്ല !
നാം എത്രകാലം ജീവിക്കുമെന്നു സർവ്വശക്തനു മാത്രമേ അറിയൂ .
ഏതു നിമിഷവും മരിച്ചെന്നിരിക്കും മരണ സമയം മാത്രം ദൈവം മറച്ചുവച്ചിരിക്കുന്നതു എന്തു കൊണ്ടാണെന്നു എനിക്കു അറിയാനായി കഴിയുന്നില്ല .എന്റെ മാതാവും പിതാവും, അളിയനും, അമ്മാവനും ഒക്കെ മരണപ്പെട്ടുപോയി ..അവർക്കൊന്നും സർവ്വശക്തൻ ആയുസ്സ് ഒരുപാടു നീട്ടിക്കൊടുതിരുന്നില്ല. വിറച്ചു വിറച്ചു വടിയും കുത്തി നടക്കാനും ഇടവന്നിരുന്നില്ല . സ്വർഗ്ഗം അതാണ്‌! നാം ചെയ്യുന്ന കർമ്മങ്ങൾക്കു കിട്ടുന്ന ഏറ്റവും നല്ല പ്രതിഫലം.
റംസാൻ ദിന ആശംസകളോടെ ശുഭദിനം കൂട്ടരേ.(* മരണപ്പെട്ടു പോയ എന്റെ മാതാവിന്റെ ചിത്രo, പിന്നിൽ ആഗ്രയിലെ താജ്മഹൽ. 1974 ലെ ചിത്രങ്ങൾ ആണിതു.


💏രണ്ടാം ചിത്രം💏 ഇടതുഭാഗത്തു എൻെറ മാതാവു, കൂളിംഗ് ഗ്ളാസ് വച്ചിരിക്കുന്നതു എൻെറ ജേഷ്ഠ സഹോദരി, പിന്നിൽ സ്പെക്സ് വച്ചിരിക്കുന്നതു ഞാൻ, മറ്റുള്ളതു ജേഷ്ഠനും,അനിയനും..
....തിരുവനന്തപുരം മ്യൂസിയത്തിലെ റെപ്ടൈൽസ് ഹൗസിനു മുന്നിലെ ഒരു സായാഹ്‌നം.ഏറെ പഴക്കമുള്ള ഒരു ചിത്രം

Tuesday, August 06, 2013

" ലേലു അല്ലു ,ലേലു അല്ലു "..അത് കാണുമ്പോള് ഇതു ഒര്ക്കാതിരിക്കുവത് എങ്ങിനെ ഞാനു

ഒരു തുള്ളിക്ക്‌ ഒരു കുടം കണക്കെ  മഴ കോരി കൊട്ടണു . നന്മ ചൈയ്യുന്ന ജനതയ്ക്ക് ദൈവം ബറുക്കത്ത് ചൊരിയുന്നു എന്നാണ് വൈപ്പു . അതു ചിന്തയില് ഓടിവന്നപ്പോഴാണ്. എന്റെ നാട്ടിലെ ഒരു ഖതീബിനെക്കുറിച്ച് ഓര്ക്കുന്നത് .എല്ലാ മതങ്ങളിലെയും പുരോഹിതര്  എല്ലാം വിശുദ്ധിയുള്ളവര് ആണോ ?അറിയില്ല ! എന്റെ വീടിനു സമീപത്തെ പള്ളിയില് ,ഖതീബിന്റെ ഒരു ഒഴിവുവന്നു. ആളിനെ തേടിനടന്നു .സല്സ്വഭാവി ആയിരിക്കണമല്ലോ ഇമാം നില്കുണയാള് .തമിഴ് നാട്ടുകാരനായ ഒരാളെകിട്ടി .  അമ്മാവനും ,പരിവാരങ്ങളും അയ്യാളെ കൂട്ടിവന്നു പള്ളിയിലെ മുല്ലാക്ക ആക്കി വച്ചു .പള്ളീന്ന് ശമ്പളം അന്നു  തുച്ചമായ തുകയാണ്‌ . പുറം വരുമാനം നല്ല കോളാണ് .  ഒരുവീടിലുനിന്നു ഒരു ദിവസത്തെ ഭക്ഷണം ഫ്രീ ,പിന്നെ യാസ്സീനു ,ഫാത്തിഹ, തലക്കുപിടിച്ചു ഓതല് ,കാഷ് -ബൂഷ് എന്നൊക്കെ പറഞ്ഞു ജിന്നിനെ ഒഴിപ്പിക്കാനായി   ഉറുക്കെഴുതി കയ്യേല് കെട്ടികൊടുക്കുക ,ഒരു ബിരിയാണി പ്ലേറ്റില് അറബീല് എന്തൊക്കെയോ എഴുതി വെള്ളം കൊണ്ടു അതിനെ മായിച്ചു കുടിക്കാനായി  കൊടുക്കുക.   ഹോര്ളിക്സ് കുപ്പിക്കകത്ത് വെള്ളവും ഉണക്ക മുന്തിരിയും നിറച്ചു മന്ത്രം(ഇസ്മു )ജപിച്ചു തീറ്റിപ്പിക്കുക.ഫത്തികിതാബു നോക്കി പ്രവചനം നടത്തി ബന്ധുക്കളെ  ബദ്ധ വൈരികളാക്കുക, ഇതൊക്കെ ആയിരുന്നു അന്നത്തെ അയാളുടെ വലിയ വരുമാന ശ്രോതസ്സു . വിസ തര്ജിമ ഇല്ലാതിരുന്ന അക്കാലത്തും ..അയ്യാളു പിടിപ്പതു പണം ഈ വഴിയില് ഒപ്പിച്ചിരുന്നു. ദിവസം കടന്നു പോകുംതോറും ..കുടുംബങ്ങളെ തമ്മിലടിപ്പിക്കാനുള്ള തന്ത്രങ്ങളും ആ നാട്ടിലുഅയ്യാള് നന്നായി  പ്രയോഗിച്ചു തുടങ്ങി ..സമ്പത്തിക ലബ്ധി തന്നെ പ്രധാന നേട്ട കാരണം.ഒരു തമിഴ് നാട്ടുകാരിയെ ആദ്യം വിവാഹം ചെയ്തിരുന്നുവത്രേ. പിന്നെ പിന്നെ മുക്രിആയിട്ടിരുന്ന ദൂരെ ഏതോ പള്ളിക്കടുത്തു നിന്നു ഭക്ഷണം ഫ്രീയായി കഴിച്ചു കഴിച്ചു വേറെയും വേളി ഒപ്പിച്ചു ...പണ്ടത്തെ നമ്മടെ പോലീസ്സുകാരന്മാരെ പോലെ ...ഒരുനാള് ഈ കയ്യിലിരുപ്പുമായി ജിന്ന് ഒഴിപ്പിക്കാനായി  മഹാലില്ല് ഉള്ള  ഒരു വീട്ടില് ചെന്നു .അല്പം ധനവാന്റെ വീടാണ് .ഭാര്യക്ക്‌ കലശലായ കിടപ്പു  രോഗം, നമ്മുടെ മുല്ലാക്ക ചെന്ന പാടെ മുറിയില് നിന്ന് സകല ജനത്തിനേം പുറത്താക്കി .സമയം രാവേറെയായി .ആശാന് "വേറെ പരിപാടിക്കു ആക്കം "കൂട്ടി ....ആ പെണ്ണും പിള്ള വലിയ വായിലേ നിലവിളിക്കാനും തുടങ്ങി .പുറത്തു നിന്നിരുന്ന ബന്ധുജനം നിലവിളികേട്ട് മുറിക്കു ഉള്ളിലേക്കു  ഇരച്ചു  കേറി .. ജിന്നു ഒഴിപ്പിക്കണ ഗുട്ടനുസ്സു പിടികിട്ടി. കൈയ്യോടെ ഖതീബിനെ വലിച്ചു മുറിക്കു പുറത്തിട്ടു.ഭേഷായി പെരുമാറി . അയ്യാളുടെ  ഉടുമുണ്ടു വലിച്ചു കീറി ഉമ്മറത്തുള്ള തെങ്ങിലു കെട്ടിയിട്ടു ......ന്യൂസ്‌ കാട്ടുതീ പോലെ നാടൊട്ടുക്കും പരന്നു ..രാത്രി ഏറെവൈകി എന്റെ മാമനും ,മറ്റൊരുമാമനും  കൂട്ടാളികളുംകൂടി  ചെന്നു  കെട്ടഴിച്ചു വിട്ടു .താക്കീതു കൊടുത്തു അയ്യാളുടെ വീട്ടിലു കൊണ്ടുവിട്ടു . പാതിരാവില് കൈയ്യിലു കിട്ടിയ  ആ സ്കൂപ്പിനെ  കലാനിലയംകൃഷ്ണന് നായരുടെ തനിനിറം  രാപത്രം  വെണ്ടയ്ക്ക അച്ചില്നിരത്തിവച്ചു ....... ..ഇന്നും ഗ്രാമാന്തരങ്ങളില് ഈതട്ടിപ്പുമായി ധാരാളംപേര് ഉണ്ട് ..പവത്തുങ്ങള് ജീവിച്ചു പോട്ടെ !(* ഇന്നലെ അർദ്ധരാത്രീല് റ്റീവീലു ഒരു സിനിമ കണ്ടു ..അതില് ഒരു സീന് ഉണ്ടു ...മോഹൻലാല്    "ലേലു അല്ലു ,ലേലു അല്ലു" എന്നു നില വിളിക്കണ സീനു...അത് കാണുമ്പോള് ഇതു ഒര്ക്കാതിരിക്കുവത് എങ്ങിനെ ഞാനു *)  സ്കൂപ്പ കിട്ടാനായി നമുക്ക് കാത്തിരിക്കാം .

               ഷാജഹാൻ ചക്രവർത്തിയുടെ പഷ്ണിപാവങ്ങളായ ഇന്നത്തെ പിൻതലമുറക്കാരെ കുറിച്ച്‌ നിങ്ങൾക്ക് അറിയാമോ ...ഇല്ലെങ്കിൽ  പറഞ്ഞു തരാം ..നാളെ ആകട്ടെ...ഇന്നത്തേക്ക് ശുഭദിനം 

Monday, August 05, 2013

നാളെ കർക്കിടകവാവു .മരണപ്പെട്ടവരെ ഒർക്കാനുതകുന്ന പിതൃ തർപ്പണതിന്റെ പുണ്ണ്യ ദിനം .കുട്ടിക്കാലത്തേക്ക് ഒരു തിരിഞ്ഞു പോക്ക്.

നാളെ കർക്കിടകവാവു .മരണപ്പെട്ടവരെ ഒർക്കാനുതകുന്ന പിതൃ തർപ്പണതിന്റെ പുണ്ണ്യ ദിനം .കുട്ടിക്കാലത്തേക്ക് ഒരു തിരിഞ്ഞു പോക്ക്.അറുപതുകളില് മലയാളികളില് ആർക്കും കൈപ്പിടിയിൽ ഒതുക്കാൻ കഴിയാതിരുന്ന പ്രസിദ്ധിയുടെയും ആഡംബരത്തിന്റെയും അന്നത്തെ ആധുനിക സൗകര്യങ്ങ ളൊക്കെ ഉള്ള ഔ ന്നധ്യത്തില് നില്ക്കുന്ന ഒരാളുടെ മദ്രാസിലുള്ള വീട്ടിലേക്കു എന്റെ  ബാല്യകാല സ്മരണകള് ചെന്നു നില്കുന്നു ..നന്നേ ചെറുപ്പത്തില് കുറച്ചുനാളുകള് അവിടെ കഴിയാന് സാധിച്ച മധുരമൂറുന്ന ഒർമകള് ....മദ്രാസ് എഗ്മൂർ റെയിൽവേ സ്റ്റേഷനിലു ഞാനും മാതാപിതാക്കളും സഹോദര ങ്ങളുമായി തീവണ്ടി യിറങ്ങുമ്പോൾ തന്നെ കറുത്ത കൂളിംഗ് ഗ്ലാസ്സും വെള്ളപാ ന്റുസും ,വെള്ള അരകൈ ഷർട്ടും ധരിച്ച ഒരു സുമുഖൻ ഞങ്ങളെയും കാത്തു ആ റെയിൽവേ സ്റ്റെഷനിലു നില്കുന്നുണ്ടായിരുന്നു .കുശലാ ന്വേഷണങ്ങൾക്ക് ശേഷം അദ്ദേഹം വന്ന കാറിൽ ഞങ്ങളെയും കൂട്ടി ഈ ഫോട്ടോയില് കാണുന്ന വീടിലേക്കാണ് പോയതു .വിശാലമായ പൂന്തോട്ടവും കടന്നു പോർട്ടിക്കോയിലാണ് ആ വാഹനം ചെന്നു നിന്നത് .ആ ഇരുനില വീടിന്റെ പൂമുഖത്തേക്ക്‌ കയറാനായി മൂന്ന് പടിക്കെട്ടുകളുണ്ടായിരുന്നു .പൂമുഖത്തു നാലഞ്ചു ചൂരല് കസാലകള് ഉണ്ടായിരുന്നു. വലതുഭാഗത്ത്‌ മുത്തയ്യാ സാറിന്റെ മുറി.പൂമുഖംകടന്നു ഉള്ളിലേക്ക് ചെന്നാല് ഷോ കേസ്സില് നിറയെ ബ്രിട്ടാനിയ എൻസ്സൈ ക്ലോ പീടിയയുടെ സകലവോള്ള്യങ്ങളും സ്വർണ ലിപിയുള്ള പുറം ചട്ടയോടെയിരിക്കുന്നു .വിവിധ ചിത്രങ്ങളും,കളിക്കോപ്പുകളും കൊണ്ടു ആ ഷോ കേസ്സിനെ ഭംഗിയാക്കിയിട്ടുമുണ്ട് .അന്നത്തെ ആധുനികമായ സോഫസെറ്റികൾ കൊണ്ടു ആ മുറിയെ വളരെ ഭംഗിയിലു ആഡംബരമാക്കിയിരിക്കുന്നു .ആ മുറി കടന്നാല് ഇടതുഭാഗത്ത്‌ മുകൾ നിലയിലേക്കുള്ള സ്റ്റെയർകേസ്സ്‌ ,വലതു ഭാഗത്ത്‌ കിച്ചണ്‍ .നേരെ ഉള്ളതു അധികം വലിപ്പമില്ലാത്ത ദീർഖ ചതുരാ കൃതിയിലുള്ള  ഡൈനിംഗ് റൂം.ആ  ഹാളി ലിരുന്നു ഗ്രില്ലുകളിലൂടെ പുറത്തേക്കു നോക്കിയാല് കാണാവുന്നത്‌ വിവിധ നിറങ്ങളുള്ള മനോഹരമായ പനിനീർപൂക്കള് വിരിഞ്ഞു നിൽക്കുന്ന പൂന്തോട്ടം .മുകള് നിലയിലേക്ക് കയറിയാൽ അതി മനോഹരമായ ബെഡ്റൂമുകൾ .  ആ വീട്ടിൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ പല പ്രഭാതങ്ങളിലും ആ വീട്ടിന്റെ ഗ്രഹ നാഥനോടൊപ്പമുള്ള ശിവജിഗണേശന്റെ ഉച്ചസ്ഥായിയിലുള്ള നർമ്മ സംഭാഷണം കേട്ടാണ് ഉറക്കം ഉണർന്നിരുന്നത് . മുഖം കഴുകി പൂമുഖത്തേക്ക്‌  എത്തുമ്പോള് എനിക്ക് അദേഹത്തെ  എന്നും കാണാൻ ആകുമായിരുന്നു . ആ വീട്ടിലെ ഗ്രഹനാഥ വിളമ്പി തന്നിരുന്ന ഭക്ഷണത്തിന്റെ രുചിയും --ഊണു കാലം ആവുമ്പോഴേക്കും  മിന്നി തിളങ്ങുന്ന മജിനുവിന്റെ വേഷത്തില് ഞങ്ങൾക്കായി ഓടിവന്നു എന്നെ അടുത്തിരുത്തി ചോറുരുള വാരി തരുന്ന ആ ഗ്രഹനാഥനെയും ഞാൻ ഇന്ന് തെളിവോടെ ഓർക്കുന്നു .മദ്രാസ് പട്ടണത്തിലെ മൂർ മാർക്കറ്റില് കൊണ്ടുപോയി ബെൽറ്റും ,പാക്കീസ എന്നു എഴുതിയിട്ടുള്ള പെർസ്സും വാങ്ങി തന്ന ആ ഗ്രിഹ നാഥനെ ഞാൻ എങ്ങനെ ഒർക്കാതിരിക്കും ..ഗ്രിഹനാഥൻ ഭാര്യയോട്  ഉച്ചത്തിൽ സംസാരിക്കുമ്പോൾ അവരുടെ അടുക്കൽ ചെന്നു നിന്നു ഒന്നും മനസ്സിലാക്കാൻ ആവാതെ അന്തം വിട്ടു നിന്നുപോയ ചെറുപ്പം  ഇന്നു  ഞാൻ ഓർക്കുന്നു .(*ആ ഗ്രിഹനാഥൻ ആ പ്ലിമത് കാറില് ചാരിനില്കുന്നയാളാണ് ....പിന്നിലുള്ളതു കുറച്ചുനാള് എന്റേയും പാദസ്പർശമെറ്റ വീടും *)

Sunday, August 04, 2013

റംസാനിലെ പുണ്ണ്യങ്ങളുടെ വിശുദ്ധമായ ലൈലത്തുൽ ഖ്ദിറിന്റെ ഇരുപത്തി ഏഴിലെ രാവു ഇന്നാണെന്ന്











റംസാനിലെ പുണ്ണ്യങ്ങളുടെ വിശുദ്ധമായ ലൈലത്തുൽ ഖ്ദിറിന്റെ ഇരുപത്തി ഏഴിലെ രാവു ഇന്നാണെന്ന് പ്രതീഷിച്ചു ആകാശത്തേക്ക് കണ്ണും നട്ടിരിക്കുകയാണ് ഞാൻ ...പാപ മോചന -പശ്ചാതാപ പ്രാർത്ഥനകളുമായി ...അത്ര വലിയ പാപമൊന്നും ചെയ്തിട്ടില്ല ....എങ്കിലും.. തൗബ വേണ്ടതാണ് ഒരു ഉറുമ്പിനെ എങ്കിലും കൊന്നിട്ടുണ്ടാവമല്ലോ ..അല്ലേല് ,അറിയാതെ എങ്കിലും ഏതേലും മനസ്സിനെ നോവിച്ചിട്ടു മുണ്ടാവാമല്ലോ ..അല്ലേല് ..ഇങ്ങനെ ഒന്നും ആവാൻ വഴി ഉണ്ടാവുമായിരുന്നില്ല .എന്തൊക്കെ ആയാലും ഒരുകാര്യം ഉറപ്പു ..ഞാൻ  പുണ്യ പ്രവർത്തി ചെയ്തിട്ടുണ്ട് ..ഇഹലോകത്തു അതിന്റെ പ്രതിഫലം കിട്ടിയില്ലേലും ...അല്ലഹുവിനടുത്തു എത്തിച്ചേരുമ്പോൾ ..അതിനുള്ള പ്രതിഫലം കിട്ടുമായിരിക്കാം ..അതെനിക്ക് ഉറപ്പുണ്ട് ...പെട്ടന്നുള്ള മരണം അതാണ്‌ ഒരു മനുക്ഷ്യന്റെ സ്വർഗം ....അല്ലാതെ വാർദ്ധക്യത്തിൽ ജര നരധികൾ വന്നു  അൽഷിമെർസ് ബാധിച്ചു ,തിരിച്ചറിവില്ലാത്ത ഒരു ശിശുവിനെ പ്പോലെ ആയി ,മലവും മൂത്രവും ഭക്ഷിക്കുന്ന ,വിറച്ചു വിറച്ചു വടിയും കുത്തി നടക്കുന്ന എന്നെക്കുറിച്ച് എനിക്കു ചിന്തിക്കുകയേ വയ്യ ...അങ്ങനെ ആകാൻ ഇടവരുത്തരുതേ എന്നു  ഞാൻ പരിശുദ്ധനും കരുണാനിധിയുമായ സർവ ശക്തനോട് യാചിക്കുന്നു ...അതാണ് ഇപ്പോൾ എന്റെ സ്വർഗം ....ആാ സ്വർഗതിനെ യാണ് ഞാൻ ഇന്നു ആഗ്രഹിക്കുന്നത് അതിനായാണ് ഞാൻ പ്രാർത്ഥിക്കുന്നതും ..പടിഞ്ഞാറു മഴമേഖങ്ങളെ കാണുമ്പോള് തന്നെ എനിക്കു മനസ്സിലാക്കാനു സാധിക്കുന്നുണ്ട്‌ ..ഇപ്പോൾ മഴ തുടങ്ങാന് പോവുകയാണെന്ന് ...അതിനു ദിവ്യ ശക്തിയൊന്നും വേണ്ടതാനും .നൂറ്റാണ്ടുകള് ക്കുമുന്പു മണൽക്കാട്ടില് മറഞ്ഞുപോയ  ദൈവ ശിക്ഷ കിട്ടിയ  ഉബർ എന്ന ഒരു അറേബ്യൻ നഗരത്തിനെ പറ്റി പറയുന്നുണ്ട് . ഖുറാനില് ഈ നഗരത്തെ 'ഇറാം 'എന്ന് പറയുന്നുണ്ട് ...പാപ പങ്കിലമായ ജീവിതം നയിച്ച ജനതയ്ക്ക് ദൈവം നല്കിയ ശിക്ഷ സർവ നാശമായിരുന്നു .ഭൂമി ആ നഗരത്തെ ഒന്നോടെ വിഴുങ്ങിയത്രേ .പാപ പങ്കിലമായ ജീവിതം നയിക്കുന്ന ജനതയ്ക്ക് ദൈവം നല്കുന്ന ദ്രിഷ്ട്ടാന്തങ്ങളിൽ ഒന്ന്.... ഒരാൾക്ക്‌ ഒരു കുടുംബം ഉണ്ടാകുന്നു ..സന്താനങ്ങളും ....പിന്നെ അവരുടെ സന്താന പരമ്പരകളും ...എഴുതിക്കൂട്ടി വയിക്കാനുള്ള അറിവു വന്നകാലം മുതൽ കസ്സസുൽ അംബിയായും ,ഹദീസ്സുകളും വായിച്ചും കേട്ടും വളർന്നവർക്ക് പുതിയ ഒരു ഇസ്ലാമിയതു ആരെങ്കിലും വിളമ്പി തന്നാൽ ദഹിക്കുകയുമില്ലലൊ . ആകാശത്തിലെ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെയും നോക്കി ലൈലത്തിൽ കദിരിന്റെ വരവിനായി പ്രാർഥനകള്മായി  ഞാൻ ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുന്നു ഇരിക്കുന്നു... വരും ...എന്റെവീട്ടിലും വരും വരാതിരിക്കില്ല ...(എന്റെ മാതാവും,പിതാവും ,സഹോദരങ്ങളും, .നല്ല പഴക്കമുള്ള ചിത്രങ്ങള്ക്ക് വളരെ വ്യക്തത കുറവാണു ദയവായി ക്ഷമിക്കുമല്ലോ )

Wednesday, May 15, 2013

താജ്മഹൽ-കണ്ണീരുണങ്ങാത്ത ശവകുടീരം.



ദുഃഖവും, നിരാശയും, വീട്ടു തടങ്കലും, ഏകാന്ത വാസവും  നിറഞ്ഞതായിരുന്നു  ഷാജഹാൻ ചക്രവർത്തിയുടെ അവസാന നാളുകൾ 🧚1658-ൽ ജേഷ്ഠന്മാരായ  ദാരാഷിക്കോ, മുരാദ് ബക്ഷ്, ഷാഷുജാ എന്നിവരെ വധിച്ച ശേഷം  ഇളയ മകനായ ഔറംഗസീബ്  ഷാജഹാൻ ചക്രവർത്തിയെ സ്ഥാനഭ്രഷ്ടനാക്കി, ചെങ്കോട്ടയിൽ വീട്ടു തടങ്കലിൽ പാർപ്പിച്ച ശേഷം ചക്രവർത്തി ആയി സ്വയം സ്ഥാനമേറ്റു🧚 

2️⃣തടങ്കലിലായ ഷാജഹാൻ ചക്രവർത്തി  തൻ്റെ ജീവിതത്തിൻ്റെ ശേഷിക്കുന്ന  എട്ട് വർഷക്കാലം  താജ് മഹലിന്റെ ശില്പഭംഗിയും നോക്കി നെടുവീർപ്പിട്ടു പുറത്തിറങ്ങി നടക്കാനാകാതെ ആ കോട്ടയിൽ ചിലവഴിച്ചു🧚ഇക്കാലയളവിൽ അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട മകൾ ജഹനാരാ ബീഗംവും അദ്ദേഹത്തിൻ്റെ സന്തത സഹചാരിയായി ആ കോട്ടയിൽ തടങ്കലിൽ കഴിഞ്ഞു🧚അവർ അദ്ദേഹത്തെ പരിചരിച്ചു, ഷാജഹാന്റെ കുടുംബാംഗങ്ങളെ കൈകാര്യം ചെയ്തു,  ഔറംഗസേബിനും, പിതവായ ഷാജഹാന്റെയും ഇടയിൽ ഒരു മദ്ധ്യസ്ഥയായി  പ്രവർത്തിച്ചു🧚1666 ഫെബ്രുവരി 1-ന് ഷാജഹാൻ്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി🧚 ജഹനാര പിതാവിന്റെ അരികിൽ തന്നെ നിന്നു, ഷാജഹാനെ മുലയൂട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു🧚  ഷാജഹാൻ്റെ അവസാന വാക്കുകളിൽ ജഹനാരയെ അവളുടെ അചഞ്ചലമായ പിന്തുണയ്ക്കും സ്നേഹത്തിനും, പരിചരണത്തിനും നിസ്സീമമായ നന്ദി പലതവണ ഷാജഹാൻ പറയുന്നതായ ധാരാളം വിവരണങ്ങളുണ്ടു🧚1666 ഫെബ്രുവരി 22-ന് സൂര്യൻ അസ്തമിച്ചപ്പോൾ, ജഹനാരയും ഏതാനും വിശ്വസ്തരായ പരിചാരകരും പ്രാർത്ഥനയോടെ ഷാജഹാൻ്റെ കട്ടിലിനു ചുറ്റും ഉണ്ടായിരുന്നപ്പോൾ 74 -ആം വയസ്സിൽ അദ്ദേഹം റൂഹ് വെടിഞ്ഞു🧚താൻ ആരാധിച്ചിരുന്ന പിതാവിനെ നഷ്ടപ്പെട്ട ജഹനാരയുടെ ഹൃദയം തകർന്നു🧚സിംഹാസനം ഏറ്റെടുത്ത അന്നു മുതൽ ഔറംഗസീബ് തൻ്റെ പിതാവിൻ്റെ സ്മരണയോട് ഒട്ടും ബഹുമാനം കാണിച്ചതേയില്ല🧚.  


3️⃣എന്നിരുന്നാലും, ഷാജഹാനെ തൻ്റെ പ്രിയപ്പെട്ട ഭാര്യ മുംതാസ് മഹലിനൊപ്പം താജ്മ ഹലിനുള്ളിൽ തന്നെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അടക്കം ചെയ്യണമെന്നു ഔറംഗസേബിനെക്കൊണ്ടു ജഹനാര ഉറപ്പു വരുത്തി🧚  ഷാജഹാൻ്റെ മകൾ ജഹനാരാ ബീഗം തൻ്റെ അവസാന നാളുകൾ ശാന്തമായ ഏകാന്തതയിൽ ചെലവഴിച്ചു🦩  അവളുടെ പിതാവിൻ്റെ മരണശേഷം അവൾ ചെങ്കോട്ടയിൽ തന്നെ താമസം തുടർന്നു🦩 പക്ഷേ അവരുടെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി🦩1681-ൽ ജഹനാര പനി ബാധിച്ചു, അത് ക്രമേണ വഷളായി🦩തൻ്റെ സമയം തീരുന്നതു അവർ അറിഞ്ഞു, തൻ്റെ അവസാന നാളുകൾ ധ്യാനത്തിലും, നിസ്കാരത്തിലും പ്രാർത്ഥനയിലും ചെലവഴിച്ചുവന്നു🦩1681 സെപ്തംബർ 6-ന്,  വിശ്വസ്തരായ ഏതാനും പരിചാരകരാൽ ചുറ്റപ്പെട്ട ജഹനാരാ ബീഗം 67-ാം വയസ്സിൽ അന്തരിച്ചു🦩 അവരുടെ മാതാപിതാക്കൾ കിടന്നിരുന്ന താജ്മഹലിൻ്റെ മഹത്വത്തിൽ നിന്ന് വളരെ അകലെ ഡൽഹിയിലെ നിസാമുദ്ദീൻ ദർഗയിലെ ലളിതമായ ഒരു ശവക്കുഴിയിലാണ് അവരെ അടക്കം ചെയ്തത്🦩

4️⃣നിസ്സാമുദ്ദീൻ ദർഗ്ഗശരീഫിൽ സിയാറത്ത് ചെയ്യാൻ പോകുന്നവർ, ജിഹാനാ ബീഗത്തിന്റെ  കബറിടവും സന്ദർശിക്കാറുണ്ട് 🦩 മാതാപിതാക്കളുടെ അരികിൽ സംസ്കരിക്കപ്പെടാൻ അവർക്കു  ആഗ്രഹമുണ്ടായിട്ടും, അവരുടെ സഹോദരൻ ഔറംഗസേബ് അതിനുള്ള അനുമതി നൽകാൻ വിസമ്മതിച്ചു🦩 എന്നിരുന്നാലും, ജഹനാരയുടെ പാരമ്പര്യം സ്നേഹത്തിൻ്റെയും വിശ്വസ്തതയുടെയും ഭക്തിയുടെയും പ്രതീകമായി ഇന്നും നിലനിൽക്കുന്നു🦩അവരുടെ ജീവിത കഥ അവരുടെ കുടുംബത്തിനും സാമ്രാജ്യത്തിനും വേണ്ടി അവർ ചെയ്ത ത്യാഗങ്ങളുടെ ഉജ്ജ്വലമായ ഓർമ്മയായി ഇന്നും നിലനിൽക്കുന്നു🦩കൊട്ടാര ജീവിതം ഉപേക്ഷിച്ച് പിതാവിനോടൊപ്പം തടങ്കലിൽ ജീവിച്ചു, പിതാവിൻ്റെ ശ്രുശ്രൂഷയുമായി കഴിഞ്ഞ ജഹാനാരാബീഗം ത്യാഗത്തിന്റെ പ്രതീകം തന്നെ🦩മുഗൾ കാലഘട്ടത്തിലെ സ്ത്രീകളുടെ കരുത്തും പ്രതിരോധശേഷിയും തെളിയിക്കുന്ന തായിരുന്നു ജഹനാരാ ബീഗത്തിൻ്റെ ജീവിതം🦩
പാളയം നിസാർ അഹമ്മദ്‌ , 
Copyright All Rights Reserved. 
23-May-2013-ൽ പ്രസിദ്ധീകരിക്കപ്പെട്ടതു. 
Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings
 Stat Counter Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ള ബ്ലോഗ്
Author 
Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings
Author 
Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings



👁️ 
💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃

  കൊൽക്കത്തയിലെ ചേരിയിൽ താമസിക്കുന്ന സുൽത്താന ബീഗം എന്ന സ്ത്രീ പറയുന്നത് തൻ്റെ പരേതനായ ഭർത്താവ് മിർസ മുഹമ്മദ് ബേദർ ഭക്ത്, മുഗൾ സാമ്രാജ്യത്തിലെ അവസാന ചക്രവർത്തി യായിരുന്ന ബഹദൂർ ഷാ സഫർ രണ്ടാമന്റ ചെറുമകനാണെന്നാണ്. അതു സത്യവുമാണു. ആ ചക്രവർത്തിയെ 1857ൽ ബ്രിട്ടീഷുകാർ ബർമ്മയിലേക്കു നാടുകടത്തുകയാണു ഉണ്ടായതു

         





                                06 ആഗസ്റ്റ്  2024 ചൊവ്വാഴ്ച