Wednesday, August 09, 2017

മരണത്തെ മുഖാമുഖം കാണാനായാൽ സൽകർമ്മ ഫലം അറിയാനാവും... സർവ്വശക്തൻ നമുക്ക് അനുവദിച്ച സ്വർഗ്ഗത്തേയും ഉറുമാൻ പഴത്തിന്റെ പൂന്തോട്ടങ്ങളേയും ദർശിക്കാനും, സ്പർശിക്കാനുമാവും


                                 
    
🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟
ഇന്നലെ രാത്രി ഏറെ വൈകി  തുടങ്ങിയ  ട്രെയിൻ യാതയാണു.   ഒരു പ്രത്യേക അസുഖത്തിൻെറ ചികിത്സക്കായി  വടക്കൻ ജില്ലകളിൽ  നിന്നും  തലസ്ഥാന നഗരിയിലെ  ശ്രീ ചിത്രാ മെഡിക്കൽ സെൻററിലും, റീജിയണൽ കാൻസർ സെൻററിലും മാസങ്ങളായി വന്നു  നിന്നു ചികിത്സ നടത്തി   മടങ്ങുന്ന ദമ്പതികളുടേയും കുട്ടികളുടേയും തിരക്കാണു ഈ ട്രെയിൻ    നിറയെ.
  ഏഴുമാസവും, ആറു മാസവും പ്രായമുള്ള ചന്തമുള്ള അതിമനോഹര ഓമനത്തമുള്ള കുട്ടികൾ.  പത്തു വയസ്സ്നു കീഴേയും  മേലേയും ഉള്ള കുട്ടികളുണ്ടു.  ഘനീഭവിച്ച ദു:ഖത്തോടുകൂടിയ മാതാപിതാക്കളുടെ  ഒക്കത്തും മടിയിലുമിരുന്നു  വേദന കൊണ്ടു ചിണുങ്ങുന്ന  കൈകളിൽ എടുത്തു നമുക്കു കൊഞ്ചാൻ കൊതിയൂറുന്ന  കിടാങ്ങൾ..... മൂക്കിൽ നിന്നു തലയിലേക്ക് ഒട്ടിച്ചു വച്ചിരിക്കുന്നു   ആശുപത്രി കുഴലുകൾ .
തലയിൽ  നിന്നു തുരന്നു എടുത്ത കുഴലുകൾ ഇട്ടിരിക്കുന്ന  പിഞ്ചു  കൈകുഞ്ഞുങ്ങളേം ഞാൻ കണ്ടു.. .. ശ്വസനത്തിനാവാം.....അല്ലെങ്കിൽ    ഭക്ഷണവും,മരുന്നും സമയാസമയം നൽകുന്നതിനുമാവാം കുഞ്ഞുങ്ങൾ വഹിക്കുന്ന  ഈ ആശുപത്രി ട്യൂബുകൾ.
       പത്തു നാപ്പതു വയസ്സിനകത്തുള്ള മാതാപിതാക്കളാണു പലരും.        ഈ മാതാപിതാക്കളുടെ  തന്തമാരോ തള്ളമാരോ ഒക്കെ ട്രെയിൻ യാത്രയിൽ കൂടെ    അനുധാവനം ചെയ്യുന്നുണ്ട്.  അങ്ങനെ അല്ലാത്തവരും ഉണ്ട്. ...സ്വയം സഹിക്കാൻ വിധിക്കപെട്ട  ചില   മിഥുന   ജന്മങ്ങളേയും കണ്ടു.
ഞാൻ കിടക്കുന്ന ബോഗി നിറയെ    പർദ്ദയും മഫ്തയും ധരിച്ചവർ  ആണു ഏറിയ പങ്കും.  വർഷങ്ങളായി കരഞ്ഞു കലങ്ങിയ ദയനീയ മുഖമുള്ള  ദമ്പതികളാണു എനിക്കു എതിരേയുള്ള സീറ്റിൽ.  പുരുഷനും സ്ത്രീക്കും  കൈയിൽ ഇരിക്കുന്ന കുഞ്ഞിനും നല്ല മുഖ ശ്രീയുണ്ടു.  കുഞ്ഞിനു ഒരു 4 വയസ്സ് വരാം. ഓമനത്തമുള്ള പെൺകുഞ്ഞാണു. നാസികയിൽ നിന്നു ഒരു  കുഴൽ തലയിലേക്ക് കേറ്റി ഒട്ടിച്ചു വച്ചിരിക്കുന്നു. ആശുപത്രി കിടക്കയിൽ ട്രിപ്പ് നൽകിയ ഇഞ്ചക്ഷൻ സിറിഞ്ചിൻെറ ബാക്കി വലതു  കൈയ്യിൽ ഒട്ടിച്ചു വച്ചിരിക്കുന്നു.    ഇതിൻെറ ഒക്കെ അസ്വസ്ഥത മാതാവിനോടു  അവൾ ചിണുങ്ങി കാണിക്കുന്നു.        മാതാവിനു 40 വയസ്സ് ഉണ്ടാവും തോന്നണു.   ഭർത്താവിന് ഒരു 45 ഉം ഞാൻ ഊഹിച്ചു.      മെലിഞ്ഞ ആളാണു.     ഒരു  പ്രൈമറി അദ്ധ്യാപകൻ ആവാനുള്ള ലുക്ക് ഒക്കെ കണ്ടു  അയ്യാളിൽ.        ഒരു ഊശാൻ       താടിക്കാരനാണു.      അതുകൊണ്ടാണു  ക്ഷണനേരം കൊണ്ടു  ആ ഫാമിലിയെ  പറ്റി ഈ     മന:ഗണനമൊക്കെ നടത്താനായതു.

ഞാൻ കിടക്കുന്ന സീറ്റിലേക്കാണു മാതാവു കാലുകൾ നീട്ടിവച്ചിരിക്കുന്നതു.      കാണാൻ നല്ല ചൊവ്വും   നിരപ്പുമുള്ളതിൻെറ       റാങ്കി  ഇതിനിടയിലും മുഖത്ത്  മിന്നുന്നുണ്ടു.  കുഞ്ഞിനെ മടിയിൽ        നേരെ ഇരുത്താനുള്ള അവളുടെ ശ്രമത്തിനിടയിൽ എൻെറ ശരീരത്തിൽ മൂന്നു നാലു തവണ അവളുടെ കാലിൻെറ ചവിട്ടേറ്റു.. രോഗിയായ കുഞ്ഞിൻെറ മാതാവല്ലേ അസ്വസ്ഥമായ മനസ്സാവുമെന്നോർത്തു  ഞാൻ മിണ്ടാതെ ഇരുന്നു.
എൻെറ പ്രായം മാനിക്കാൻ അവൾക്കെന്തോ മടിയുള്ള     പോലെ.
അതോ  എൻെറ പ്രായം ഇളതാണെന്നോ, ഞാൻ വശ   പെശകായി നോക്കണൂ എന്നോ അവൾക്കു തോന്നിയിരിക്കുമോ ആവോ?

പൊതുസ്ഥലത്തു ഞാൻ എക്സ്ട്രാ ഡീസൻറാണേ.  അല്ലാത്ത സ്ഥലത്തും അങ്ങിനെ തന്ന്യാ.  ഈ സർട്ടഫിക്കറ്റു  എനിക്കു അടിച്ചു തന്നതു ഒരു പെണ്ണു തന്ന്യാ--മുറപ്പെണ്ണ്.
വാമഭാഗത്തോടു ചോദിച്ചാൽ  വേറെ പറയും. ......കെഴങ്ങനെന്നു എന്തായാലും പറയുകേല....അസ്സലു പിള്ളാരു രണ്ടെണ്ണമൊണ്ടു..!!!!

അയൽവാസി പെണ്ണങ്ങളോടു ചോദിച്ചാൽ കൃത്യമായി  പറഞ്ഞുതരും.  പെണ്ണുങ്ങളുള്ള അര കിലോമീറ്റർ പരിസരത്തു  എന്നെ കാണാനേ കിട്ടില്ലാന്നു...
അതു കാരണം അയൽവാസി     പെണ്ണുങ്ങളെ കുറിച്ച് എനിക്കു നല്ല മതിപ്പാ........

പ്രണയിനിയോടു  അന്വേഷിച്ചാലോ കൃത്യമായ ഉത്തരം തരുമവർ...........   ഋഷിശൃംഗനാണെന്നു.

അതു അവിടെനിക്കട്ടെ  , നമുക്കു സഹയാത്രികയെ നോക്കാം.  രാത്രി മുഴുവൻ ഈ ചവിട്ടേൽക്കണമല്ലോ ഞാൻ .      ഒന്നു പരിചയപെടാം .      കുരുന്നു കുട്ടിയുടെ അസുഖവും അറിയാൻ ആശ തോന്നി...
ബ്രയിൻ ട്യൂമറോ,
കാൻസറോ  ആവാം.  ആ കൈ കുഞ്ഞിനു.
.അല്ലെങ്കിൽ ,       ഇത്രയും അകലേക്കുള്ള,      തിരക്കുള്ള  ട്രെയിനിൽ  priority ticket കിട്ടാൻ    ഒരു    സാദ്ധ്യതയുമില്ല.

ഒരു ചാരിറ്റബിൾ സംഘടനയുടെ നായകനായി  മനസ്സ് സ്വസ്ഥമാക്കി  .... കാതുകൂർപ്പിച്ചു വച്ചു   ഞാനിരുന്നു.  അവളുടെ  ഒരു ചിരിക്കായി.!!!!!!!!

അടുത്ത ചവിട്ടിനു ചോദിക്കാം....
അതിനായി  ഞാൻ  ഏറേ നേരം കാത്തു കാത്തു ഇരുന്നു...............................ഉറങ്ങാതെ...........

ട്രെയിൻ അതിൻെറ മാക്സിമം വേഗതയിലാണു. ബോഗിക്കുള്ളിലെ സുഖമുള്ള ചാഞ്ചാട്ടവും രസിച്ചു ആ കുഞ്ഞിൻെറ ചിണുങ്ങലും നോക്കി ഞാൻ കിടന്നു. ..കുഞ്ഞിനെ നോക്കുക എന്നുവച്ചാൽ മാതാവിനേയും നോക്കാനാവുമെന്നതാണു പുരുഷ വർഗ്ഗത്തിൻെറ പൊതുതത്ത്വം.
ഇതു ഞാൻ പറയണതല്ലാട്ടോ!

ആറ്റംബോംബ്ൻെറ തിയറി പറഞ്ഞ സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീനും പണ്ട് ഇതു  പറഞ്ഞിട്ടുണ്ട്. അതി മനോഹരിയായ സ്ത്രീയുടെ  ആകാരവടിവു നോക്കിയിരുന്നാൽ യുഗങ്ങൾ നിമിഷങ്ങളായി ഓടിപ്പോകുമെന്നു.    എനിക്കും നല്ല അനുഭവങ്ങൾ കിട്ടിയിട്ടുണ്ടു.

5മിനിറ്റ് പോലും കണ്ണു അടഞ്ഞിട്ടു ഉണ്ടാവില്ല കുഞ്ഞിൻെറ വേദനയോടെയുള്ളഅലറി കരച്ചിൽ കേട്ടാണു ഞാൻ കണ്ണു തുറന്നതു. എന്താ സംഭവമെന്ന അമ്പരപ്പോടെ ആ സ്ത്രീയുടെ മടിയിലേക്കു നോക്കി. അവൾ ആ കുഞ്ഞിനെ നിശബ്ദമാക്കാൻ കിണഞ്ഞു ശ്രമിക്കണൂ. അടുത്തിരുന്ന ആ ഊശാൻ താടിക്കാരനെ കാണാനില്ല.    hus എവിടെ എന്നു ഞാൻ ചോദിച്ചു. ബോഗിക്കു എൻഡിലെ ബർത്താണു അയ്യാൾക്കു കിട്ടിയതത്രേ. പാവം ക്ഷീണിച്ചു ഉറങ്ങുന്നുണ്ടാവും എന്നുകൂടി അവൾ മറുപടി തന്നൂ. പാവം എന്നു കേട്ടപ്പോൾ എനിക്കു സമാധാനമായി.
തലക്കു കൈ ഊന്നി അവളെ നോക്കി ഞാൻ ചരിഞ്ഞു കിടന്നു... അപ്പോഴേക്കും കുഞ്ഞു നിശബ്ദമായി ഉറങ്ങാൻ തുടങ്ങിയിരുന്നു.
അവളെന്നെയും ഞാൻ അവളേയും നോക്കി.......എന്തൊക്കയോ മിണ്ടാനുംപറയാനുമുള്ള പോലെ.
ഏതിനും ഞാൻ തന്നെ ചോദ്യമെറിഞ്ഞൂ .
പോരെന്താ?
സജ്ന
വീടോ?
മേലാറ്റൂർ,   മലപ്പുറത്ത്.
husൻെറ?
സിറാജുദ്ദീൻ.
മോളോ?
ആയിഷാ  ഫസ്ന.
ഇനി ഒരാൾ കൂടി   ഉണ്ടു മുകളിലെ ബർത്തിൽ കിടക്കണൂ... സൈഫുന്നിസ..
ഹ..ഹ.
ഉവ്വോ
ഞാൻ തലപൊന്തിച്ചു ആ കുഞ്ഞിനെ നോക്കി. പത്തു വയസ്സുവരും, അതും നല്ല ഐശ്വര്യമുള്ള കുട്ടി തന്നെ.
അയ്യോ പാവംപോലെ തളർന്നു ഉറങ്ങുന്നു. മാതാപിതാക്കളെ ശല്ല്യം ചെയ്യാതെ.!!!.അമിതമായ ക്ഷീണം കാരണം.
 hus നു എവിടാ പണി?
വണ്ടൂർ L.PSൽ.HM ആയിരുന്നു , മോൾടെ ചികിത്സയ്ക്കായ് ഏറെ ലീവെടുത്തു പണി എടങ്ങേറായി. അവൾ നെടുവീർപ്പിടുന്നതു എനിക്കു കേൾക്കാനായി.
എൻെറ മനസ്സും അസ്വസ്ഥമായി.
വിധി ചിലപ്പോൾ ഇങ്ങനെ ഒക്കെയാണു ചിലരിൽ കളിക്കുക, രോഗം, ദുരിതം,ഉപജീവനമാർഗം അടയുക....പലർക്കും പല രൂപത്തിൽ.
സാർ എങ്ങോട്ടാ?
ഞാൻ സ്ഥലം പറഞ്ഞു.
പേരു?
നിസാർ അഹമ്മദ്
ഉടൻ അവളുടെ മറുപടിവന്നു.
ഞാൻ കേട്ടിട്ടു ഉണ്ടു.
ഞാൻ ഞെട്ടി. ...എന്താ ഈ പറയണേ. ഞാനതിനു പ്രസിദ്ധനൊന്നുമല്ലല്ലോ    സജ്നാ!
ഒരുനിമിഷം സകല ദുഖങ്ങളും മറന്നപോലെ അവൾ കുലുങ്ങി ചിരിച്ചു.
അതിനു ഇക്ക പ്രസിദ്ധനാവണ്ടല്ലോ. വൈക്കം മുഹമ്മദ് ബഷീറിൻെറ കുഞ്ഞു പാത്തുമ്മയുടെ പുത്യായാപ്പളയെ അറിയാത്ത ആരേലുമുണ്ടോ ഇക്കാ.
ഞാനും ചിരിച്ചു. .... ക്ഷണനേരത്തേക്കു എങ്കിലും ഒരാളുടെ മനസ്സിലെ ദ:ഖമിറക്കികളയാൻ എനിക്കവസരം തന്ന കരുണാമയനായ എൻെറ സർവ്വശക്തനെ ഞാൻസ്തുതിച്ചു.
 "ഹസ്ബി അള്ളാഹു ന അമൽ വക്കീൽ വ ന അ'മൽ മൗലാ വന അ'മന്നസീർ"
("Hasbun Allahu wa ni’mal wakeel; Ni’mal maula wani’mannazir................!!!!!!!!!!!
Allah is Sufficient for us,
 and He is the Best Guardian;
What an excellent Protector
and what an excellent Helper." )-
   
കുറച്ചു നേരം അവൾ ഒന്നും ഉരിയാടിയില്ല. എൻെറ മുഖത്ത് തന്നെ നോക്കിയിരുന്നു....എനിക്കെന്തോ ജാള്യത തോന്നി ആ നോട്ടത്തിൽ. വിഷയം മാറ്റാനായി ഞാൻ ചോദിച്ചു.
വീട്ടിൽ ആരൊക്കെ ഉണ്ട്?
ശഠേന്നു മറുപടി വന്നു. ഉമ്മ,വാപ്പ ,8സഹോദരങ്ങളും. മുത്തയാൾ ഞാനാ. ബാക്കി 6പെണ്ണും 2 ആണും..
"ഊം" ഞാൻ മൂളി.
ഏതുവരെ പഠിച്ചു.?
പത്തു.
എന്നിട്ടവൾ ഭർത്താവ് കടന്നു വരുന്നുണ്ടോ എന്നു ബോഗിക്കു അകലേക്കു നോക്കി. തലയിലെ ഷാളിൻെറ തുമ്പു നേരെയാക്കിയിട്ടു എൻെറ അടുത്ത ചോദ്യത്തിനായ് അവൾ കാതോർത്തു.


പത്താം തരത്തിൻെറ നിഷ്കളങ്കതയോടെ എടുത്തു അടിച്ച പോലെ അവൾടെ ചോദ്യം വന്നു.
നിസാറിക്ക ഭാര്യ വീട്ടലേക്കാണോ?
ഞാനൊന്നു ചൂളി.
നല്ല വെള്ള വീതിയും നീളവുുമുള്ള മല്ലിൻെറ രണ്ടു മീറ്റർ ഒറ്റ മുണ്ടു, ക്രീം കളർ ഫുൾ സ്ളീവ് ഷർട്ട് , ചെവിയിലും,തലയിലും തണുപ്പ് അടിക്കാതിരിക്കാൻ 20റുപ്പിക തോർത്തിൻെറ തലേക്കട്ട്... ഇതന്നെ വീട്ടിൽ നിൽകുബോഴും രാത്രി ഉറക്ക യാത്രയിലും.വേഷം. ഇത്രേംകണ്ടാൽ ആർക്കാ തോന്നുക അച്ചി വീട്ടിലേക്കുള്ള ഗമനമാണെന്നു.
പെണ്ണിനു തലക്കു ഭ്രാന്താവും, ഞാൻ മനസ്സിൽ പറഞ്ഞു.
"അല്ല, ദേശാടനം...."
"ദേശാടനമോ?"
ഈ പ്രായത്തിലോ?..അവൾ അൽഭുതം കൂറി.
"ഊം........."
പാലക്കാട്പോണം. വെള്ളിനേഴി, ചേർപ്പുളശ്ശേരി,കൊങ്ങാട് വഴി പുഞ്ചപ്പാടത്തു പോണം.
പ്രസിദ്ധമായ പഴയണം പറ്റ ഭഗവതിയമ്പലം കാണണം. ശ്രീകുഷ്ണപുരത്തും, മണ്ണാർകാട്ടും, പട്ടാമ്പിയിലും, കാടാംപഴിപുറത്തും ,തിരുവില്വാമലയിലും പോണം......
"നിസാറിക്ക മുസൽമാനല്ലേ.?"....
"ഉവ്വല്ലോ...! തൊഴാൻ പോണെന്നു പറഞ്ഞില്ലല്ലോ ഞാൻ." അനേക സുഹൃത്തുക്കൾ ഉണ്ടിവിടെ ചാരിറ്റി സേവനങ്ങൾക്കായി....ഞാൻപറഞ്ഞു നിർത്തി.
വർദ്ധിത കിതപ്പോടെ തീവണ്ടി ചൂളംവിളിച്ചു നിന്നു. എനിക്കു ഇറങ്ങേണ്ട സ്ഥലം ആയിരിക്കുണൂ........
ഞാനവളെ തിരിഞ്ഞു നോക്കി ചോദിച്ചു ,"ഇറങ്ങണില്ലേ".
മുകൾ ബർത്തിൽ കിടക്കുന്ന മൂത്ത കുട്ടിയെ നോക്കി ഇറങ്ങാൻ ഭാവത്തിലവളൊന്നനങ്ങി....
പിന്നെ മൊഴിഞ്ഞു. --"നിസാറിക്കാനെ കാത്തു കൂടെ വരാൻ ഒരാളിവിടുണ്ടാവും....
രണ്ടു സ്റ്റേഷൻ കഴിഞ്ഞുവേണം എനിക്കിറങ്ങാൻ..... മോളുടെ നന്മക്കായ് ദ്വാ ചെയ്യണേ.."
അവളെ നോക്കാതെ ഞാൻ പറഞ്ഞു...."നിശ്ചയമായും.".......................
കാലവും.....ദുരിതവും നൽകിയ അവളുടെ മന:ശക്തിയെ ഞാൻ മനസ്സാ പുകഴ്തി!!!!
ഇതാണു....മെസ്മരിസം....അല്ലെങ്കിൽ ടെലിപ്പതി.....
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
              തിരുമന്ധാംകുന്നു ഭഗവതിയെ തൊഴുതുവണങ്ങാൻ സാധിച്ച ആത്മ നിർവൃതിയോടെയാണു, ആട്ടോക്കാരനോടു ഫ്ളൈഓവറിനു സമീപം വണ്ടി നിർത്താൻ ആവശ്യപെട്ടതു. ആട്ടോയിലിരുന്നു തന്നെ ചുറ്റും പരതി . നല്ല ഹോട്ടൽ ഏതെങ്കിലും ഉണ്ടാവുമോ ഇവിടെ.. ഹോട്ടൽ ആര്യഭവൻ ആണു തേടുന്നതു. ഓട്ടോക്കാരനോടു ചോദിച്ചിട്ടു കാര്യമില്ല. തുടക്കത്തിൽ നിന്നു യാത്രാദുരം പിന്നിടുബോൾ തന്നെ അവൻ വലിയവായിലെ ഡൈവിംങ്ങ്‌ മിടുക്കു എന്നെ ബോദ്ധ്യ പെടുത്താൻ കിണഞ്ഞു ശ്രമിക്കണുണ്ടു..അവൻെറ വിടുവായത്തം എൻെറ ചിന്തകളെ വല്ലാതെ അലോസരപെടുത്തുന്നു മുണ്ടു.
മുമ്പെനോക്കി വണ്ടി ഓട്ടിക്കടാ എന്നു ആവശ്യപെട്ടു ചെപ്പാകുറ്റിക്കു രണ്ടു പൊട്ടിക്കാൻ കൈ തരിച്ചതാ.
പ്രായം ഏറീരിക്കുന്നൂ നാടും നഗരവും വേറെ ആണു.
ആട്ടോയിൽ രണ്ടു മിററുണ്ടു. പിന്നിൽ നിന്നും വരണ വാഹനങ്ങളെ കാണാനാണെന്നാണു വയ്പ്പു.
കൂടെ ഇരിക്കുന്ന സ്വന്തം തള്ളമാരുടെ പ്രായമുള്ള സ്ത്രീകളെപ്പോലും വെറുതെവിടാനല്ല ആ മിറർ എന്നു നാം മനസ്സിലാക്കിതുടങ്ങുബോഴാണു കൈതരിച്ചു തുടങ്ങുക.
ഇടതുകാൽ നിലത്തൂന്നി വണ്ടിക്കു പുറത്തിറങ്ങി. കൊഴിഞ്ഞു പോയ ഒക്ടോബറുകളെ ഓർത്തെടുക്കുകയായിരുന്നൂ അയ്യാൾ.
ഈ ഭൂമുഖത്തു അയ്യാൾക്കു ആരോരുമില്ലാതിരുന്ന ജന്മ ദിനങ്ങളേയും.... ആ നാളുകളിൽ മാറാപ്പും തോളിൽ തൂക്കി ഒരു മുസ്ലീം ഫക്കീറായ് വടിയും കുത്തി, ആയകളും, ദിക്കീറുകളും , സുറാകളുമായ് ദർഗ്ഗകൾ തോറും രാപ്പാർക്കൻ ഒരുങ്ങുകയായിരുന്നൂ മനസ്സും ശരീരവും.
ഒരു പക്ഷേ ഇന്നീ തോളിൽ തൂങ്ങുന്ന ലാപ്ടോപ് ബാഗിനോളം ഭാരം വരുമായിരുന്നില്ലല്ലോ ഫക്കീർ മാറാപ്പിനെന്നു ഓർത്തപ്പോൾ അയ്യാൾടെ മനസ്സിൽ ദുഖം പടർന്നു.
ഊരു തെണ്ടിയായി ഇറങ്ങുന്ന മുസ്ലിം ഫക്കീറിൻെറ മാറാപ്പിനു ഇസ്ലാമിൽ പുണ്യതയുണ്ടു.
ഒന്നുമുണ്ടാവില്ല അതിൽ. അന്നന്നത്തെ അന്നത്തിനുള്ളവകയല്ലാതെ. നീക്കിയിരിപ്പും,കൂട്ടിവയ്പ്പും ഒന്നും കാണില്ല അതിൽ....ഒരു പുരുഷായുസ്സിൽ ചൈതുകൂട്ടിയ പാപക്കറയുമുണ്ടാവില്ലതിൽ. അവനവൻെറ കർമ്മ ഫലങ്ങളേ കാണൂ.....
ഒരു ചിലപ്പോൾ , യാത്രാ വഴിയിൽ വഴിവക്കിൽ നിന്നും ഒരുതുണയായ് ഒരു ഇണയെ കിട്ടിയാലായീ.....

ഒരു കൈ താങ്ങിനു.....

ഒരു പോലെ ജീവിക്കാനായി.....

ഒരു പോലെ മനസ്സ് പങ്കിടാനായി......
   °°°°°°°°°°°°°°°°°°°°°°°°°💝°°°°°°°°°°°°°°°°°°
     🕹 ഒരു നോവലിലേക്കുള്ള കഥാതന്തുവാണു
 പാളയം നിസാർഅഹമ്മദ്
 പകർപ്പവകാശം പ്രസാധകനുമാത്രം
Copyrights ©allrights reserved
 published   on 10.8.2017
theflashnews Twitter.com  published
bulletindaily Twitter.com      published
bulletindaily. wordpress.com published
theflashnews.blogspot        published
thebulletindaily. blogspot     published
Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings

🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥




C
,

Wednesday, August 02, 2017

കണ്ണാടിയിൽ നോക്കുബോൾ അതീവ സുന്ദരിയായി തോന്നുന്നുവോ? എങ്കിൽ ഇതു കാണൂ








കഴിഞ്ഞ ദിവസം ഒരു ഹൗസ് വാമ്മിംങ്ങിനു പത്നീസമേതനായി ഞാൻ പോയി💃
      ഭാര്യയും ഭർത്താവും കഴിഞ്ഞ 20 വർഷമായി ഹയർ സെക്കണ്ടറി അദ്ധ്യാപകരായി പ്രവർത്തിക്കു ന്നവരാണു.🏃രണ്ടാളും മലയാള സാഹിത്യത്തിൽ MA. Med ബിരുദമുള്ളവർ🚶പൂമുഖത്തേക്ക്‌ കയറിയ പാടേ രണ്ടാളും  ഓടി വന്നു എന്നെ വണങ്ങി......🏎️സാർ, .. അങ്ങയുടെ എഴുത്തുകൾ  അപാരമാണു🤸ഞങ്ങൾ എല്ലാം മുടങ്ങാതെ വായിക്കാറുണ്ടു🚶 "ബഷീർസ്റ്റൈൽ" എഴുത്താണതു🚶 ചിലതൊക്കെ വായിച്ചു കണ്ണുകൾ നനയും...🚶 വായന കഴിഞ്ഞും ഹൃദയത്തിൽ തങ്ങി നിൽക്കുന്ന എഴുത്തുകൾ🚶 ആ കഴിവു ഒരു ഭാഗ്യമാണു..........മുടങ്ങാതെ എഴുതണം.....എല്ലാം പ്രിൻറ് ചെയ്തു പുസ്തകം ആക്കണം  ഞങ്ങളെ അനുഗ്രഹിക്കണം🚶അവർ കാൽ തൊട്ടു വണങ്ങി🚶കുടുബബന്ധങ്ങളിൽ സ്വന്തക്കാർ പോലും ഇങ്ങനെ മാനിക്കാൻ മടിക്കുന്ന ഇക്കാലത്തു....പട്ടെന്നുള്ള ഈ പെരുമാറ്റം എന്നെ സ്തബ്ധനാക്കി🚶 കൂടെ വന്ന ശ്രീമതിയേയും🤸 ഒരു മനുഷ്യൻെറ കാൽക്കൽ വണങ്ങുന്നതിനെ ഇസ്ലാം പ്രോൽസാഹി പ്പിക്കുന്നില്ല❤️എല്ലാ സ്തുതിയും സർവ്വശക്തനു മാത്രം എന്നാണു വിശ്വാസം❤️ മനുഷ്യൻ മറ്റൊരു മനുഷ്യൻെറ കാൽക്കൽ വീഴുന്നതു- വിലക്കപ്പെട്ടിരിക്കുന്നു🚶  അവരുടെ പുതു വീട്ടിലെ മുറികൾ നിറയെ  പുസ്തക അലമാരകളാണു 🧑‍🦯കേരളപാണിനീയവും, ഭാഷാപോഷിണി യും, നളചരിതം ആട്ടക്കഥകളും,  സ്വപ്നവാസവദത്തവും, അഭിജ്ഞാനശാകുന്തളവും,ശബ്ദതാരാവലിയും, വിശ്വസാഹിത്യ താരാവലി വോള്യങ്ങളും ഒക്കെ തന്നെ🧑‍🦯 

പോകുന്ന വീട്ടിൽ നിന്നു ഒരു തുള്ളി വെള്ളം കുടിക്കാതെ മടങ്ങിയാൽ അതു ആ വീടുമായി എന്തോ പന്തികേടു ഉണ്ടെന്നു ഇസ്ലാം മതവിശ്വാസികൾ എളുപ്പം മനസ്സിലാക്കും🧑‍🦯സൗഹൃദവും, വിശ്വസ്തതയും പുലർത്തുന്നു എന്നതിനു തെളിവായി വലതുകൈ പിടിച്ചു ചുബിക്കുന്നതു അറബി- ഇസ്ലാം മത ആചാരമാണു🚶 എല്ലാ ദിക്കിലും അനുവദനീയമാണതു🚶 പ്രത്യേകിച്ച് തമിഴ് സംസാരിക്കുന്ന മുസ്ലിമീങ്ങളിൽ🚶 സ്ത്രീകളോടും, ചെറിയ കുട്ടികളോടു പോലും ബഹുമാനം നൽകി വേണം സംസാരിക്കാനെന്നു  പരിശുദ്ധ ഗ്രന്ഥം നിഷ്കർഷിക്കുന്നു🧑‍🦯നീ എന്നു വിളിച്ചുപോലും ഞങ്ങളുടെ ഇടയിൽ സംസാരിക്കുകയില്ല🧑‍🦯കഴിഞ്ഞ ദിവസം ഒരു സ്ത്രീ  നിങ്ങൾ എന്താ എന്നെ കളിയാക്കുകയാണോന്നു ചോദിച്ചു 🧑‍🦯 വലിയ അടുപ്പമില്ലാത്ത സ്ത്രീ കളേയും, കുഞ്ഞുങ്ങളേയും അറിഞ്ഞോ, അറിയാതെയോ കളിയാക്കുന്നതും ഇവിടുത്തെ ഇസ്‌ലാമിക സംസ്കാരമല്ല🧑‍🦯 ഹൃദയത്തെ വളരെയധികം അഗാധമായി വേദനിപ്പിച്ചതായിരുന്നു ആ സംഭവം🧑‍🦯 സലാം പൂർണ്ണമായി പറയുന്നതും, അതു തിരിച്ചു പറയേണ്ടതും വീട്ടിലുള്ളവർ തമ്മിലും പുറത്തുനിന്നും വരുന്നവർ തമ്മിലും കർശനമായി വിധിക്കപ്പെട്ടിരിക്കുന്നു🚶

പാളയം നിസാർ അഹമ്മദ്
copy ©rights reserved.Palayam Nizar Ahamed (M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings

 










പ്രിയ സുഹൃത്തുക്കൾക്കായി  ഒരു പാട്ടു🚩
ആഷാ പരേഖും സുനിൽദത്തും🏅...
ചിത്രം- ചിരാഗ്പാടിയത് - മുഹമ്മദ്റാഫീ സാബ്..🚩
തേരീ ആംഖോം കൈസെവാ
ദുനിയാമെ രഖാ ക്യാഹേ....
യേ ഉഠേ സുബഹ് ............

🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟
കണ്ണാടിയിൽ നോക്കുബോൾ ഇപ്പോൾ  അതി സുന്ദരിയാണെന്നു തോന്നുന്നുവോ  ..
...വർഷങ്ങൾ  നിമിഷങ്ങൾ  പോലെയാണു കടന്നു പോവുക......🏅പിൻതിരിഞ്ഞു  പഴയകാല ഫോട്ടോകൾ നോക്കുബോൾ  അതീവ ദുഖം തോന്നുക  സ്വഭാവികം...🏅

1960 അവസാനങ്ങളിലെ ടോപ്പ് ഫാഷൻ.നോക്കൂ...
ചിത്രംം Love in Tokyo ...
ഇന്നത്തെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഏതു രാജ്യത്തെക്കാൾ അന്നത്തെ അധുനികതയുടെ ടോപ്പ് മോസ്റ്റ് രാജ്യം . ആയിരുന്നൂ ജാപ്പാൻ .........ആ സിനിമ കണ്ടാൽ അതു മനസ്സിലാകും.
ഇന്ത്യയിലെ അന്നത്തെ
Dress fasion നും മനസ്സിലാക്കാനാവും.   അന്നത്തെ ഹീറോയിനും  അനവധി സിനിമകളിൽ ഒരേസമയം അഭിനയിക്കയും അതി സുന്ദരിയുമായിരുന്ന അവർ----ആഷാ പരേഖ് വിവാഹിതയല്ല.
എന്നാൽ ഒരു പ്രണയബന്ധം ഉണ്ടായിരുന്നു.
വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ ഒരാളുമായിട്ടു.
കുടുബബന്ധങ്ങളിൽ പ്രശ്നങ്ങൾ വരാതിരിക്കാൻ ആ ആളുമായി നിയമപ്രകാരം വിവാഹബന്ധത്തിൽ ഏർപ്പെട്ടില്ല എന്നു മാത്രം.
ആ ആളിൻെറ 2002 ലെ മരണ നാൾവരെ  കടുത്ത പ്രണയത്തിൽ തന്നെ ആയിരുന്നൂ എന്ന സത്യം ആഷാപരേഖ്തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
അവർക്കു ഇപ്പോൾ 78വയസ്സോളം പ്രായംഉണ്ടു.


Picture courtesy🏅 Google photos