Tuesday, March 26, 2013

തല ചൂടായിരിക്ഖുമ്പോൾ മൂട്ടിലെ ചൂടറിയാൻ


ഒരാൾകുറ്റം ചെയ്യുക പിടിക്കപ്പെടുക ,ജയിലിൽ ആവുക ,ജാമ്മ്യം നേടുക ,ശിക്ഷയിൽ നിന്ന്
രക്ഷപ്പെടാനായി നല്ലവനായി നടിച്ചുകൊണ്ട്‌ ജീവിക്കുക ...മറ്റു സിനിമാ നടന്മ്മാർ
അയ്യാളുടെബാക്കി ശിക്ഷ ഒഴിവാക്കാൻ മുറ വിളികൂട്ടുക ,ഇതൊക്കെ ഇന്ത്യയിലെ നടക്കു .
റിട്ടയർ ചെയ്താൽ ജഡ്ജിമാർ പോലും അയ്യാൾക്ക്വേണ്ടി ഓടി എത്തുന്നു
1Unlike ·  · 
  • Das Nair yea nizarji..cinama vattanmarum vattikalum ivideyalle dharalam ullathu...ellam cenematic..hahha
  • FRIDAY, 22 MARCH 2013

    തല ചൂടായിരിക്കുമ്പോൾ മൂട്ടിലെ ചൂടു അറിയാതെ വയ്യ :
    തല ചൂടായിരിക്കുമ്പോൾ മൂട്ടിലെ ചൂടു അറിയാതെ വയ്യ :ഇന്നലെ ഞാൻ ഒരു പന്ത്രണ്ടു മണിക്ക് തിരുവനന്തപുരം സ്റ്റാച്യു റോഡിലേക്ക് ചെന്നു പെട്ടു മെയിൻ റോഡ്‌ അല്ലേ . തൊട്ടടുത്താണ് ഓഫീസ്സ് എങ്കിലും മെയിൻ റോഡിൽ ചെന്നു നട്ടുച്ചക്ക് കുടുങ്ങാറില്ല . സൂര്യന്റെ ചൂട് തലക്കുമേലെ കട്ടക്കു അടിക്കുന്നു .. 37 ഡിഗ്രിയുണ്ട് . സൂര്യൻ സന്നത് എടുത്ത പോലെ . നല്ല ദാഹവും ഉണ്ട് . നറുനണ്ടി സർബത്ത് ഇപ്പൊ ഒരു കടയിലും വിൽക്കാറില്ല . എന്റെ സുഹൃത്തിന്റെ മകനു പൈയിൽസിന്റെ അസുഖമാണ്‌ . രോഗം തുടങ്ങി വർഷം ഒന്നു കഴിഞ്ഞു തിരുവനന്തപുരത്തു ഒരു പെരുത്ത കമ്പനീല് സോഫ്റ്റ്‌വയർ കിടുതാപ്പിയാത്രേ . വയർ അറിയാതെ തിന്നു എരിവും പുളിയും കോഴി മാപ്പാസ്സുമെല്ലാം . ആരൊക്കെയോ പറഞ്ഞൂത്രേ . ഉടനെ കൊണ്ടു പൊയ് ഓപ്പറേഷൻ ചെയ്യണമെന്നു 8 മണിക്കൂർ ഇരുന്നു ചൈയ്യുന്ന പണി അല്ലേ ആ രോഗം വരാതിരുന്നാലെ അത്ഭുതമുള്ളൂ . ഇൻഫോപാർക്കിലും ടെക് നോപാർക്കിലും ,ചെന്നയിലും ,ബാന്ഗളൂറിലും ഒക്കെ ആണിനും ,പെണ്ണിനും ഒക്കെ ഈ രോഗമാണു പോലും . അധിക നേരം ഇരിക്കാൻ പറ്റത്തില്ല എരിഞ്ഞിട്ടങ്ങു മേളിലോട്ട് നീറ്റലു തുടങ്ങും ,ലാട്രി നിലു പോകാം എന്നുവച്ചാൽ അവിടെ ചെന്നു കുത്തി ഇരുന്നിട്ടു കാരിയം ഇല്ല . മുക്കിയാൽ കുറച്ചു കൂടി വെപ്രാള പ്പെട്ട നീട്ടലാവും പിന്നെ വരിക . അപ്പൊപ്പിന്നെ ആണു പെണ്ണു ടെക്കിയുടെ അന്നത്തെ ദിവസം പൊഹ : അങ്ങനെ ആ സുഹൃത്തു അയ്യാടെ മോന്റെ കഥനകഥ . എന്നോടും പറഞു ... മോനു അർശസ്സുവന്നു ഞെളി പിരി കൊള്ളുന്ന കഥ ... ഞാൻ ഒരു മഹാ സംഭവം ആണെന്നാണു അയ്യാൾ ധരിച്ചു വച്ചിരിക്കുന്നതു . അടുത്തുള്ള ഗവ :സെക്രെട്ടറിയേട്ടിലും മുഖ്യമന്ത്രി ഒഴിച്ചു എല്ലാ ഗുമസ്തപ്പണിക്കാരനും ,ഈ അസുഖം നല്ല രീതീലു ഉണ്ടു . മുഖ്യനെ ഈ അസുഖം പിടിക്കാഞ്ഞതു ... അങ്ങേരു ഒരു നേരവും ഒരിടത്തും മൂടുറച്ചു അടങ്ങി ഇരിപ്പില്ലാല്ലോ ... ഓട്ടമല്ലേ . അതിവേഗം ബഹു ദൂരം ... ചിലർ രഹസ്യമായി പറയുന്നു കക്ഷിക്കു ഈ അസുഖം പണ്ടേ ഉണ്ടെന്നു . അതുകൊണ്ടാ ആശാൻ ആൾ കൂട്ടത്തിനു നടുവിൽ ഒരേ നിൽപ്പു നിൽക്കുന്നതു പോലും .. മുഖ്യനെ നേരിട്ടു കാണുമ്പോഴൊക്കെ ഇതിനുള്ള മരുന്നു പറഞു കൊടുക്കാമെന്നു പലകുറി കരുതും .. ഒന്നു ഒറ്റക്കു കിട്ടണ്ടേ ... മറിയ മ്മകുഞ്ഞു മുഖ്യനെ എങ്ങനെ സഹിക്കുണൂന്നു അവർക്കെ അറിയൂ . അങ്ങനെ ഞാൻ ഇന്നു സ്റ്റാച്യൂവിൽ ചെന്നു പെട്ടതു ഹോമിയോ മരുന്നു സുഹൃത്തിന്റെ മോനു വാങ്ങി കൊടുക്കാനാ .. നാലു മാസ്സമായി, മൂന്നു ഹോമിയോ മരുന്നു അയാൾക്ക്‌ വാങ്ങി എത്തിച്ചു കൊടുക്കുന്നു .. . . . ഫലം . . . . എന്തായീന്നല്ലേ . . .ഇപ്പൊ ടെക്കികൾക്കിടയിലും ,സെക്രെട്ടരിയട്ടിലും . . . നന്നായി ഞാൻ അറിയപ്പെടുന്നുണ്ട് . . അവരുടെ ഒക്കെ ചൂടും നീറ്റലും മാറിയത്രെ ... നല്ല ആശ്വാസവും ഉണ്ടുപോലും .. . . അങ്ങനെ ഞാനും ഒരു അര ഡോക്ട്ടർ ആയിരിക്കുന്നു . ആ മൊട്ട വെയിലത്തു ഈ കാര്യവും ഓർത്താ ഞാൻ നടന്നതു . പലരുടേം മൂട്ടിലെ നീറ്റലും ചൂടും മാറ്റാനുള്ള മരുന്നു പറഞു കൊടുത്തു . പൈൽസ്സിനു നല്ല മരുന്നു ഹോമിയോയിലുണ്ട്. പതിന്നാലു വയസ്സുമുതൽ വായിച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ ഹോമിയോ പ്പതി മെറ്റീരിയമെഡിക്കയും കൊറേ വായിച്ചു തള്ളിയതാണ് . John .H . clarkkinte ഒറിജിനൽ പുസ്തകം വരെ എന്റെ കൈയ്യിൽ ഉണ്ടു മാഷെ ... ഒരു അസുഖവും ആർക്കും വരുത്താതെ ഇരിക്കുവാൻ ജഗതീശ്വരനോടു പ്രാർഥിക്കുന്നു . നോയ് അറ്റ വാഴ്‌വേ ,കുറയറ്റ ശെൽവം എന്നു തമിഴിൽ പറയാറുണ്ടു അങ്ങനെ എങ്കിൽ ഒരു ശുഭദിനം കൂടി
    Unlike ·  · 

No comments:

Post a Comment