ഇന്നെരു തിരക്കില്ലാത്ത ദിവസം ആവണമെ ന്നു ദൈവത്തിനോട് ഉണർത്തി കൊണ്ടാണു ഞാൻ ഉണർന്നതു ⛹️അനിയന്റെ കുട്ടിയുടെ ഡ്രൈവിംഗ് ടെസ്റ്റ് ആണു ⛹️അവൾ ഇന്ത്യൻ ബാങ്കിൽ മാനേജറാണു ⛹️തിങ്കൾ 12 മണിക്കു കുടപ്പനകുന്നു സിവിൾ സ്റ്റേഷനിൽ വച്ചു⛹️
ഒരിക്കൽ തോറ്റതാ⛹️പിന്നെ ഒരിക്കൽ അവന്മാർ പറഞ്ഞ സമയത്തു പോകാനും ആയില്ല⛹️ പുതിയ ഒരു ഡേറ്റ് വാങ്ങണം . ഓൺ ലൈൻ നോക്കി ⛹️ഒരുമാസം പിന്നേം കഴിഞ്ഞാലേ ഡേറ്റുള്ളു⛹️കുട്ടിക്കാണേൽ ടെസ്റ്റ് കഴിഞ്ഞിട്ടു വേണം അകലെപോകാൻ⛹️രണ്ടു നാൾക്കു അകം ഡേറ്റ്കിട്ടി തന്നെ ആകണമത്രേ⛹️ നമ്മുടെ RTO ഓഫീസല്ലേ⛹️
ഏതിനും നോക്കാമെന്നു ഞാൻ പറഞ്ഞു ⛹️ വണ്ടിയും എടുത്തു ഇന്നലത്തെ നട്ട വെയിലത്തു കുടപ്പനക്കുന്ന് ലക്ഷ്യം വച്ച് വണ്ടി കത്തിച്ചു വിട്ടു.
മീന ചൂടേറ്റു റോഡു തിളക്കുന്നു⛹️ആ ചൂടിൽ ഒരു മനുക്ഷ്യ് ജീവിപോലും റോഡിൽ ഇല്ല ⛹️തിരുവനന്തപുരം പേരൂർക്കടയിലെ കുടപ്പനക്കുന്നിനു ചില മഹിമയൊക്കെ ഉണ്ടു⛹️ ഒരു 25 വർഷം മുൻപൊക്കെ അതിലേ പോണവന് ചീത്തപ്പേരു കിട്ടാൻ അധിക ദൂരം പോകേണ്ട അവശ്യമില്ല⛹️പ്രോസ്റ്റിട്ട്യൂട്ടുകളുടെ വിഹാര ഭൂമിയാണ് അവിടം⛹️ദൂരദർശൻ കേന്ദ്രം അവിടെ വന്നപ്പോൾ കുറെ ഏറെ മാറ്റം വന്നു ⛹️പിന്നെ അതിനകത്തായി അതിൻ്റെ കേന്ദ്രം⛹️ഒരു ന്യൂസ് വായിക്കാൻ സിലക്ഷൻ കിട്ടണമെങ്കിൽ, സീരിയലുകൾക്കു അനുമതി കിട്ടണമെങ്കിൽ പലരും പലർക്കും വഴങ്ങി കൊടുക്കണമെന്നു വരെ പണ്ടു ശക്തമായ ജന സംസാരമുണ്ടായിരുന്നു👯 ഇതു എൻ്റെ അഭിപ്രായം അല്ല⛹️ ഞാൻ അതൊന്നും കണ്ടിട്ടുമില്ല⛹️ സിറ്റിയിലെ ജനങ്ങൾ പണ്ടു പറയുന്നത് അങ്ങനെ ആയിരുന്നു ⛹️ വേറെകൊറേ ചാനലുകൾ വരാൻ തുടങ്ങിയപ്പോൾ .......ആ കാര്യങ്ങളൊക്കെ അവർ വീതം വച്ചെടുത്തൂ. ന്യൂസ് ആയും സീരിയലുകൾ ആയും മറ്റും, മറ്റും .................⛹️ കുടപ്പനക്കുന്നിനു ആ പഴയ പ്രതാപം പോയി ⛹️ ഇപ്പോ കലക്ടറേറ്റും മറ്റു ഓഫീസ്സുകളും സിവിൽ സ്റ്റേഷൻ കൂടി വന്നു⛹️ അവിടേക്കാണ് ഞാൻ കയറിചെല്ലേണ്ടതു⛹️വാഹനം ഒരുഭാഗത്ത് പാർക്കു ചെയ്തു ഒഫീസ്സിലേക്ക് ചെന്നു ⛹️ നിറയെ പല പല ഓഫീസുകൾ ഉണ്ടതിനകത്തു⛹️എനിക്ക് പോകേണ്ട RTO ഓഫീസ്സ് ഏറ്റവും മുകൾ നിലയിലാണ് ⛹️ലിഫ്റ്റിനു ഞെക്കിയിട്ട് മാറിനിന്നു⛹️ 6 ആം നിലയിലെ ഓഫീസിലേക്ക് കടന്നപ്പോൾ , കടുകു മണി വാരി എറിഞ്ഞാൽ വീഴാത്ത വിധം നല്ല കൂട്ടമുണ്ടു ⛹️തിരക്കു മറികടന്നു, ഒരു കൗണ്ടറിൽ എത്തി⛹️വന്നകാര്യം പറഞ്ഞു⛹️കൗണ്ടറിൽ മൊബൈലിൽ കിന്നരിച്ചുകൊണ്ടിരുന്ന പെണ്ണു ദാർഷ്ട്യത്തോടെ തന്നെ മൊഴിഞ്ഞു⛹️ റീ ടെസ്റ്റ്നുള്ള പണം അടച്ചിട്ടു⛹️വെള്ള പേപ്പറിൽ അപേക്ഷ എഴുതി കൊടുത്തു ക്യൂ നിക്കണമത്രേ⛹️ ആ രീതിക്ക് ഞാൻ പോയാൽ ഇന്നു വൈകിട്ടാവും വീട്ടിലേക്കുള്ള എൻ്റെ തിരിച്ചു പോക്കു⛹️ഞാൻ കൗണ്ടറിനു പിന്നിലേക്ക് എത്തി നോക്കി⛹️ഉദ്യോഗ പദവി അനുസരിച്ച് ഓരോ മേശയിലും ബോർഡു കെട്ടിത്തൂക്കി ഓരോരുത്തർ വലിയ ഗമയിൽ സൊറപറഞ്ഞി രിപ്പുണ്ട് ⛹️ കമ്പ്യൂട്ടർ ഉള്ളവരും ഇല്ലാത്തവരും, മൊബൈലിൽ കുത്തുന്നവരുമുണ്ടു ⛹️
മൊബൈലിൽ കുത്തി കൊണ്ടിരിക്കുന്നവർ എന്റെ ദൃഷ്ടിയിൽ വാടസാപ് -ഫേസ് ബുക്ക് തൊഴിലാളിയാണ്⛹️സർക്കാർ ശമ്പളം അതിനു അവർ വാങ്ങുന്നൂ എന്നു മാത്രം⛹️രാവും പകലും മൊബൈലിൽ കുത്തീട്ടും സർക്കാരിന്റെ വകയായി എനിക്കു മുക്കാൽ ചക്രം തരുന്നില്ല⛹️
ഞാൻ കൗണ്ടർ കടന്നു സീനിയർ സൂപ്രണ്ടു ( SS ) എന്ന ബോർഡ് കണ്ട സ്ഥലത്തേക്കു നടന്നു ⛹️ ആരൊക്കെയോ ശൂ..ശൂ എന്നു എന്നെ വിളിക്കുന്നുണ്ട് ⛹️ ഞാൻ തിരിഞ്ഞു നോക്കാൻ പോയില്ല ⛹️സീനിയർ സൂപ്രണ്ടിന്റെ സീറ്റിൽ സ്ത്രീയാണു⛹️ സാധാരണ സ്ത്രീകളെ വെല്ലുന്ന പൊക്കം⛹️ ഇരുപ്പിൽ തന്നെ പൊക്കമറിയാനാവും⛹️ റോസ് മിൽക്ക് കള്ളർ സാരി ഫ്ലീറ്റിട്ടു അതിമനോഹരമായി ഞൊറിഞ്ഞുടുത്തൊരുങ്ങിയിട്ടുണ്ട്⛹️48 കഴിഞ്ഞിട്ടുണ്ടാവണമവർക്കു⛹️ എങ്കിലും പറയില്ല⛹️ ഉദ്യോഗ പദവി വച്ചു ആ പ്രായം ഞാൻ ഊഹിച്ചതാണു⛹️നെറ്റിയിൽ ചന്ദനവും, അതിൽ കുങ്കുമവും, നിറ നെറ്റിയിൽ സിന്ദൂരവും തൊട്ടിട്ടുണ്ട് ⛹️അപ്പോ വിശ്വാസിയാണു⛹️എൻ്റെ കാര്യം പെട്ടെന്നു നടക്കുമെന്നു എൻ്റെ മനസ്സും അതു ഗണിച്ചു ⛹️നല്ല തിരക്കിലാണവർ⛹️
എന്നെ കണ്ടു മുഖമുയർത്തി നോക്കി .......⛹️ആഗമന ലക്ഷ്യം ഞാൻ അവരോടു പറഞ്ഞു ⛹️ മുൻ പരിചയമൊന്നുമില്ല⛹️ ആദ്യമായി ഞാൻ അവരെ കാണുകയുമാണ്⛹️ മുന്നിലെ കസ്സാലയിൽ ഇരിക്കാൻ പറഞ്ഞു...⛹️മേശവലിപ്പിൽ നിന്നു ഒരു വെള്ളക്കടലാസ് എടുത്തു എന്തൊക്കെയോ എഴുതി⛹️ആ കടലാസ് എൻ്റെ നേരെ നീട്ടി പേരും ഒപ്പുമി ട്ടു കൊടുക്കാൻ⛹️അതു രണ്ടുമിട്ടു ആപേപ്പർ മടക്കി നൽകി⛹️മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്ന ഒരു ബോർഡ് വച്ച മുറിയിലേക്കു അവർ എന്നെയും കൂട്ടി കൊണ്ടു നടന്നു⛹️അവിടെ കാക്കി ഉടുപ്പിനുള്ളിൽ ഒരു കാലമാടനെ ഞാൻ കണ്ടു .... ⛹️ആളു വലിയ ഗമയിലാണ്⛹️ ചുറ്റും കൊറേ മനുക്ഷ്യർ പട്ടിണി പാവങ്ങളെ പോലെ കുനിഞ്ഞു വണങ്ങി അയ്യാളുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നുണ്ട് ⛹️ഡ്രൈവിംഗ് സ്കൂളു കാരാവണം⛹️അവരുടെ ആ നില്പു കണ്ടാൽത്തന്നെ ആർക്കും മനസ്സിലാവും ⛹️
എന്നേം കൊണ്ട് ആ മുറിയിലേക്കു വന്ന ആ സ്ത്രീയെ കണ്ടപ്പോൾ അയ്യാൾ അവരെ നോക്കി നന്നായി ചിരിച്ചു⛹️ പിന്നെ ബാക്കി ചിരി എനിക്കും പങ്കിട്ടു⛹️ആ കാക്കിയുടെ മുഖത്തെ ഗൗരവമൊക്കെ അലിഞ്ഞലിഞ്ഞു പോയി⛹️
അവർ കമ്പ്യൂട്ടറിൽ എന്തൊക്കെയോ എന്റർ ചെയ്തു ⛹️തൊട്ടു അടുത്ത വർക്കിങ്ങ് ഡേ ആയ ചൊവ്വാഴ്ചക്കു ദിവസം അനുവദിച്ചു കാക്കിക്കാരനെ കൊണ്ടു ഒപ്പും വാങ്ങി, ആ ഓർഡർ എൻ്റെ കൈയ്യിൽ തന്നു⛹️ ഇത്രയേയുള്ളൂ ഓഫീസ് ഫോർമാലിറ്റി⛹️മുറിക്കു പുറത്തേക്കു ഇറങ്ങുമ്പോൾ അവരെ നോക്കി " ഞാൻ പൊയ്ക്കോട്ടെ" എന്നു ചോദിച്ചു കൊണ്ടു കൈ രണ്ടും എടുത്തു ഞാനവരെ തൊഴുതു⛹️ചിര പരിചിതനെ പോലെ അതിയായ സന്തോഷത്തോടെ അവർ മന്ദഹസിച്ചു കൊണ്ടു തലകുലുക്കി എന്നെ യാത്രയാക്കി⛹️താഴേക്ക് പോകാൻ ലിഫ്റ്റിനു ഞെക്കിയിട്ട് കാത്തു നിൽക്കുമ്പോഴും⛹️അവരുടെ മിഴികൾ എന്നെ പിന്തുടരുകയായിരുന്നു⛹️എവിടെയോ മുൻപു കണ്ടു മറന്ന മുഖം പോലെ⛹️
ഇതും കുടപ്പനക്കുന്ന് സിവിൾ സ്റ്റേഷനിലെ ഒരു സർക്കാർ ഓഫീസ്സാണ്⛹️ഒരിക്കൽ കൂടി അവരെ കാണാനായി എന്തെങ്കിലും ആവശ്യം പറഞ്ഞു വീണ്ടും വരണമെന്നു വൃഥാ എന്റെ മനസ്സു മോഹിച്ചു .......................................................
പാളയം നിസാർ അഹമ്മദ്
Copyright (c) All Rights Reserved.
Posted by THE FLASH NEWS at 00:23