എന്റെ മാതാവിന്റെ ഒരേ ഒരു ജേഷ്ഠൻ്റെ നാലാ മത്തെ പുത്രനായ അബ്ദുൽ നാസർ ജനിക്കു ന്നതിനു 6 മാസം മുൻപാണു കേരള സംസ്ഥാന മുണ്ടായത്🧎അതുവരെ തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ രാജാധികാരമുള്ള നാല് കുതിരയെ കെട്ടിയ രഥത്തിൽ സഞ്ചരിക്കുന്ന മഹാരാജക്കന്മാരാണു ഇവിടെ ഭരിക്കുന്നതു🧘1956 നവംബർ ഒന്നിനു മുമ്പുവരെ മലബാർ, മദ്രാസിൻ്റെ കീഴിലായിരുന്നു🧘01-11-1956 മുണ്ടും നേരിയതും ധരിക്കുന്ന കേരളപ്പിറവി ദിനമായി🤸ആ കാലത്ത്, 1955ലൊക്ക തലപ്പാ വിൻ്റെ പിന്നിൽ നീളത്തിൽ തുണിവാലിട്ടു ടർബൻ തലക്കെട്ട് കെട്ടിയല്ലാതെ അധികാര വും, ആഢ്യത്വവും, ആത്മീയതയുമുള്ള മുരീദ് നേടിയ സുന്നി-സൂഫി കുടുബങ്ങളിലെ സമ്പന്ന രെ തിരുവിതാംകൂറിൽ കാണാനാവില്ല🤸 മഹാ രാജാവിൻ്റെ മുന്നിലും ആ തലക്കെട്ട് അഴിക്കില്ല.
2️⃣കുട കെട്ടി നടന്നു അറബി വാദ്ധ്യാരായി ജോലി ചെയ്തവരല്ല എൻ്റെ കുടുംബാംഗങ്ങൾ 🤸 മൂലം തിരുനാൾ മഹാ രാജാവ് തിരുമനസ്സിൻ്റെയും, റാണി സേതു ലക്ഷ്മി ഭായി തമ്പുരാട്ടിയുടെയും മുഖ്യ അംഗ രക്ഷകരായിരുന്ന മുസ്ലീം കുടുബക്കാരായിരു ന്നു ഞങ്ങൾ 🧎(ശ്രീമൂലം തിരുനാൾ1885-1924 വരെയും, സേതു ലക്ഷ്മി ബായി 1924-1931 വരെയും രാജ്യം ഭരിച്ചു, 1931 മുതൽ ചിത്തിര തിരുന്നാൾ മഹാരാജാവ് ആയിരുന്നു 1949വരെ തിരുവിതാംകൂർ ഭരിച്ചതു തുടർന്നും ഐക്യ കേരളം ഉണ്ടാകുന്ന 1956 വരെ അദ്ദേഹം രാജപ്രമുഖനായി വാണു) 🤸 ആ കാലഘട്ട ത്തിൽ കഞ്ഞി പശയും നീലവും മുക്കി, വണ്ണാ ന്മാരെ കൊണ്ട് അലക്കി, കൽക്കരി തേപ്പ് പെട്ടിയിൽ വടിപോലെ തേച്ച് വെളുത്ത ജുബാ യാണു രാജകൊട്ടാരവുമായി അധികാരമുള്ള മുസ്ലീങ്ങൾ ധരിക്കുക🤸ജുബ്ബയുടെ പട്ടീസിലും കൈകളിലും സ്വർണ്ണ ബട്ടൺസ് ആണു ഉപയോഗിക്കുക🤸പേരിന്റെ മുൻപിൽ പീർ എന്നുണ്ടാവും🤸 'പീർ' എന്നാൽ 'സർ'എന്ന ഹോണറബിൾ പദവിയാണതു 🤸 രാജകൊട്ടാര വുമായി ബന്ധപ്പെട്ടവർക്കല്ലാതെ കാലിന്റെ പുറത്തു കാൽ കയറ്റി വച്ച് അക്കാലത്ത് അധികാരമായി ഇരിക്കാൻ കഴിയുകയില്ല🤸 താഴ്ന്ന ജാതിക്കാർക്ക് ഷർട്ടും സ്ത്രീകൾക്കു മാറ് മറക്കാൻ വസ്ത്രവും ധരിക്കാൻ ഈ രാജ്യത്ത് അനുവാദമില്ലാതിരുന്ന ആ കാലത്താണു അസ്സനാരുപിള്ള പീർ മുഹമ്മദ് ഗസ്സാലി എന്ന മനുഷ്യനും കുടുബവും പാളയത്തു ഇങ്ങനെ ജീവിച്ചിരുന്നതു🧍അങ്ങേ ർക്ക് രണ്ടു മക്കളാണുണ്ടായിരുന്നു🤸 സെയിനു ല്ലാബ്ദീനും, ഹാജറബീവിയും🤸 അവരിൽ സന്താനങ്ങളിൽ ഒരാൾക്ക് പാളയം ജുമാമസ് ജിദിൽ നാമനിർദ്ദേശം ചെയ്യപ്പെടാൻ പൂർണ അവകാശം ഉണ്ടായിരുന്നു🤸
3️⃣പിൽക്കാലത്ത് അതാരാണു കളഞ്ഞു കുളിച്ചതെന്നു പിന്നോട്ടു തിരിഞ്ഞു നോക്കിയാൽ അറിയാനാവും🤸ഞാൻ പറഞ്ഞിട്ടില്ലേ 25-30 വർഷമേ അതി പ്രശസ്ത രായി ഒരാൾക്ക്, എല്ലാവരാലും ബഹുമാനിക്ക പ്പെട്ടു വിലസിനിൽക്കാനാവൂ🤸 പിന്നീട് ഇവരുടെ സന്താനങ്ങൾക്കോ, പുത്ര പൗത്രാദി കൾക്കോ ആ വിലയും നിലയും ബഹുമാനവും ഒരിക്കലും കിട്ടുകയേയില്ല, 🤸പശുവും ചത്തു, മോരിലെ പുളിയും പോയി എന്നതാണു പല കുടുംബത്തിലേയും ഇന്നത്തെ അവസ്ഥ🤸 ആരെങ്കിലും തിരിച്ചറിഞ്ഞു ബഹുമാനി ച്ചാലായി🤸 പണ്ടു എൻ്റെ മാതാ പിതാക്കൾ കുടുബമഹിമ പറയുമ്പോൾ അവരെ ഊശി യാക്കിയിരുന്നു🧍സ്വതന്ത്ര ഇന്ത്യയിൽ, ആദ്യ കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ ഇവരൊക്കെ ആരാണെന്നു അന്നത്തെ കുട്ടികളായ ഞങ്ങൾ തിരിച്ചും ചോദിക്കുമായിരുന്നു🤸 ഇന്ന് ചിത്തിര തിരുന്നാൾ മഹാരാജാവിന്റെ പരമ്പരയിലെ പിൻമുറക്കാരെ വരെ ഉശിയാക്കി സ്വയം വലിയ വനാവാൻ ശ്രമിക്കുന്നവരാണു രാഷ്ട്രീയ ക്കാരും തലസ്ഥാനത്ത് വന്നു താമസിക്കുന്ന ദൂരെ ജില്ലകളിലെ വരത്തന്മാരായ വരും🤸 എങ്കിലും ഞങ്ങളെപ്പോലെ ചിലർക്കെങ്കിലും ഇതു പത്മനാഭൻ്റെ മണ്ണും, കവിടിയാർ കൊട്ടാരത്തിലെ പിന്മുറക്കാരായ ചെറിയ കുട്ടികൾ വരെ തിരുമനസ്സും, തമ്പുരാട്ടിമാരും തന്നെ🤸 ധനമുണ്ടാക്കാനായി ന്യായം വിട്ടും, മനസ്സാക്ഷിക്കു വിരുദ്ധമായ അന്യായ പ്രവർത്തിയിൽ യഥാർത്ഥ തിരുവനോന്തപുര ത്തുകാർ ഇടപെടുകയില്ല🧍അക്കാലത്തെ ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിൽ പഠിച്ചു യൂറോപ്യൻ വിദ്യാഭ്യാസം നേടിയവർക്കു പൊന്നിൻ വിലയായിരുന്നു 1938കളിൽ💃
4️⃣1938ൽ ബ്രിട്ടീഷ് റെയിൽവേയിൽ ജോലികിട്ടി രണ്ടു വർഷത്തെ ട്രെയിനിംഗും, ടെലഗ്രാം ചെയ്യാനുള്ള മോഴ്സ് കോഡും, സിഗ്നലിംങ്ങും ട്രയിനിംങ് വരെ കഴിഞ്ഞു 1940 കളിൽ സ്റ്റേഷൻ മാസ്റ്റർ ആയി നിയമിക്കപ്പെട്ട ഒരാളുണ്ടായി രുന്നു🧍എൻ്റെ വാപ്പ💃 അധികാരമുള്ള ജോലി💃 അങ്ങനെ ഒരാളെ അസ്സനാരുപിള്ള പീർ മുഹമ്മദ് ഗസ്സാലിയുടെ മകൾക്ക് അക്കാലത്തു വരനായി കിട്ടണമെങ്കിൽ നല്ല മുഴുത്ത ആഡ്യത്വവും, കുടുംബ മഹിമയും, സമ്പന്നത യും അക്കാലത്ത് വേണമായിരുന്നു🧎അല്ലേ? ബ്രിട്ടീഷ് റെയിൽവേ 1947ൽ സെൻട്രൽ ഗവണ്മെൻ്റിൻ്റെ സതേൺ റെയിൽവേ ആയി....🤸 അങ്ങനെ അന്നു മുതൽ എൻ്റെ പിതാവ് സെൻട്രൽ ഗവൺമെൻ്റ് ഉദ്യോഗസ്ഥനായി🤸 ഇന്ന് പെണ്ണിനു ഒരു ചെക്കനെ തേടുമ്പോഴാണു നമുക്കു മനസ്സിലാകുക🧎കുടിയും, പെണ്ണു പിടിയും, ഇല്ലാത്ത നല്ല അന്തസ്സായി ജീവിക്കുന്ന ഒരു ചെറിയ സർക്കാർ ജോലിയെങ്കിലും-ഒരു പ്യൂണെങ്കിലും മതി- ഉള്ള ഒരുത്തനെ കിട്ടാൻ വലിയ പാടു തന്നെയെന്നു🧍ആയുസ്സു കാലം മുഴുവനും ഉണ്ടാക്കി വച്ച ധനവും പണ്ടവും പോരാതെ വരുമെന്നു അപ്പോഴാണു ഒരാൾക്ക് മനസ്സിലാകുക.........അല്ലേ നാസർ?🧍എൻ്റെ ബാല്ല്യകാല കളിക്കൂട്ടുകാരനായിരുന്നു അബ്ദുൽ നാസർ🧍മുതിർന്നപ്പോൾ മാരുതി വാഹനങ്ങൾ കേരളത്തിൽ ഇറങ്ങിയ കാലം മുതൽ അടുത്ത കാലം വരെ മാരുതിയുടെ തിരുവനന്തപുരത്തെ ഏക ആദറൈസ്ഡ് സർവ്വീസ് സെൻറർ ആയിരുന്നു നാസറിനു🧍
ഇപ്പോൾ പോപ്പുലർ ഹുണ്ടായി കാറുകളുടെ ആദറൈസ്ഡ് സർവ്വീസ് സ്റ്റേഷനായി അതു മാറി🧎
5️⃣ ബന്ധുവായ തലേക്കുന്നിൽ ബഷീർ പാർലമെന്റ് അംഗമായിരുന്നപ്പോൾ ഡൽഹി വഴി സ്ട്രോങ്ങ് പിടിയുടെ പുറത്താണതു കിട്ടിയതെന്നാണു പണ്ടൊക്കെ അസൂയാലുക്കൾ പറഞ്ഞു നടന്നതു. ആസാദ് ഹോട്ടലുകളുടെ ഉടമ നാസറും, ഈ അബ്ദുൽ നാസറും ചെറിയ ക്ലാസുകളിൽ എന്നോടൊപ്പം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലെ സെൻ്റ ജോസഫ്സ് ഹൈ സ്കൂളിൽ വളരെ താഴ്ന്ന ക്ലാസ്സിൽ സ്കൂൾ മേറ്റായി ഒന്നിച്ചു പഠിച്ചവരാ യിരുന്നു🧍 ഒരത്യാവശ്യത്തിനു ഞാൻ വിളിച്ചാൽ കാറുമായി ഓടിയെത്താൻ ഒരു മടിയും ഇല്ലാത്ത ആളായിരുന്നു കളിക്കൂട്ടുകാരനായ ഈ നാസർ🧍പരിചയമുള്ളവരെ ശുപാർശകൾക്കു തിരക്കിയാൽ പരിചയപ്പെടുത്തിതരാൻ ഇപ്പോ ഴും അയ്യാൾക്കു മടിയൊന്നുമില്ല? പ്രേംനസീർ മാമയുടെ അടുത്ത ബന്ധത്തിലെ ജബീനയെ യാണു നാസർ വിവാഹം കഴിച്ചതു🧍 രണ്ടു കുട്ടികളുണ്ട് ഒരാണും ഒരു പെണ്ണും 🧍 മൂത്ത ആൺകുട്ടി NDA(National Defence Academy) പരീക്ഷയെഴുതി മിലിട്ടറിയിൽ ലഫ്റ്റനന്റ് ആയി. ഇപ്പോൾ മേജറാണു🐦എൻ്റെ പിതാവിന്റെ ജോലിയുടെ ആദ്യ കാലത്ത് പത്തു വർഷമാണു ചിറയിൻകീഴ് സ്റ്റേഷനിൽ ചീഫ് സ്റ്റേഷൻ മാസ്റ്റർ ആയിരുന്നതു 🧎പ്രേംനസീർ മാമായുടെ മൂത്ത സഹോദരിയായ സുലേഖകുഞ്ഞു (മലേഷ്യ ), അബ്ദുൽ ഖാദർ എന്ന പ്രേംനസീർ, അബ്ദുൽ വഹാബ് എന്ന പ്രേംനവാസ് ഇവർ മൂന്നു പേരുടെയും പിതാവായ ആക്കോട് ഷാഹുൽ ഹമീദ് ഒക്കെ ബന്ധുക്കൾ ആവുന്നതിനും ഒരു പാട് വർഷം മുമ്പു തന്നെ എൻ്റെ പിതാവിന്റെ എന്തും സംസാരിക്കാവുന്ന ഏറ്റവും അടുത്ത സുഹൃത്തുക്കളും, നിത്യവും റെയിൽവേ ക്വാട്ടേ ഴ്സിലും, ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലും വന്നു സമയം ചിലവഴിക്കുന്നവരായിരുന്നു അബ്ദുൽ ഖാദറും, അബ്ദുൽ വഹാബും 🧎
6️⃣വളരെ വർഷങ്ങൾക്കു ശേഷമായിരുന്നു വിവാഹ ബന്ധത്തിലൂടെ ഇവരൊക്കെ ഏറ്റവും അടുത്ത ബന്ധുക്കൾ ആയി മാറിയതു🧎 ഇതൊക്കെ അറിയുന്ന വളരെപേർ ഇന്നും ചിറയിൻകീഴിലുണ്ടു🧎 നടനായ ജികെപിള്ള, കൊടിയേറ്റം ഗോപി, തിക്കുറിശ്ശിലെസുകുമാരൻ നായർ, ശങ്കരപ്പിള്ള (നടകാചാര്യൻ), പ്രസിദ്ധ ജോത്സ്യൻ കുഞ്ഞു കൃഷ്ണൻ(കൂന്തള്ളൂർ), എംപ്ലോയ്മെന്റ് ഒഫീസർ ആയിരുന്ന രാജമ്മയുടെ മകൻ കോളേജ് ലക്ച്ചറർ ആയിരുന്ന ചിറയിൻകീഴ് രാമകൃഷ്ണൻ (ഇദ്ദേഹം പിന്നീട് പ്രേംനസീർ മാമയുടെ പി.എ ആയി വളരെക്കാലം ജോലി ചെയ്തു) അങ്ങനെ പോകുന്നു ആ നീണ്ട പട്ടിക 🐦നമ്മുടെ തറവാടിന്റെ ചിത്രമോ, ചിത്രം ബാക് ഗ്രൗണ്ട് ആയി വരുന്ന ചിത്രങ്ങളോ നിസാറ്മച്ചാടെ അടുത്ത് ഉണ്ടാവുമോ എന്നായി എൻ്റെ അമ്മാവൻ്റെ മകനായ അബ്ദുൽ നാസർ സൈനിന്റെ അടുത്ത അന്വേഷണം🐎
ഹ!ഹ!ഹ! ഞാനതു പറയാൻ വരികയായി രുന്നു🧘പണ്ടത്തെ കാലത്ത് ബ്രിട്ടീഷ്കാർ കെട്ടിയ റെയിൽവേ ക്വാട്ടേഴ്സ്‌കൾ കരിങ്കല്ലിൽ ടൈൽസിട്ട ഓടിട്ട കെട്ടിടങ്ങൾ ആയിരുന്നു🧍ഫസ്റ്റ് ക്ലാസ് വൈറ്റിംഗ് റൂമിനെക്കാൾ അതി മനോഹരമായ കെട്ടിടങ്ങൾ🧎 ജന്നലുകളിലും വെൻറിലേറ്ററുകളിലും ഡിസൈനുള്ള വിവിധ നിറങ്ങളുള്ള മനോഹരമായ ഗ്രൗണ്ട് ഗ്ലാസ്സുകളാ ണു ഇട്ടിരിക്കുക🧎ഇന്നും പേട്ടയിൽ ആ ക്വട്ടേഴ് സുകളിൽ രണ്ടെണ്ണം അതു പോലെ അവിടെ നിലനിൽക്കുന്നുണ്ടു 🧎ഒന്നു സ്റ്റേഷൻ മാസ്റ്ററിനും, മറ്റൊന്ന് അസ്സിസ്റ്റൻ്റ് സ്റ്റേഷൻ മാസ്റ്ററിനു മുള്ളതായിരുന്നു ആ ക്വാട്ടേഴ്സുകൾ🧎 തിരുവനന്തപുരം പേട്ട ആയിരുന്നു അന്ന ത്തെ പ്രധാന റെയിൽവേ സ്റ്റേഷൻ🧎
7️⃣അത്തരമൊരു റയിൽവേ ക്വട്ടേഴ്സിൽ ആർഭാട പൂർണമായി താമസിച്ചിരുന്നവർ....... പഴയ കാല ഓലപ്പുര യുടെ ചിത്രമെടുത്ത് നാണക്കേടിനു നിൽക്കുമോ? എൻ്റെ വാപ്പ ആ ഓലയിട്ട തറവാട് വീടിനെ അന്ന് ബാക് ഗ്രൗണ്ടാക്കാൻ മനസ്സിൽ പോലും വിചാരിക്കാ ത്തതിനു കാരണം ഇതു തന്നെയാവാം🧎 മാത്ര മല്ല ക്യാമറയിലിടുന്ന 12 ഫോട്ടോ എടുക്കാവുന്ന കൊഡാക് ഫിലീമിനു അന്ന് മുടിഞ്ഞ വിലയാണ്🧍ഇരുന്ന ആഡംബരത്തിന്റെയും, അധികാര ത്തിന്റെയും പദവിയിൽ ഒരു "ഓലയിട്ട വീടിന്റെ" പടമെടുത്തു ഒരു ഫോട്ടോ വേസ്റ്റ് ആക്കികള യണ്ട എന്നു മനസ്സിലും വാപ്പാക്കു തോന്നിയി രിക്കാം🧍കൂട്ടുകാരെ കാണിക്കാൻ മാനക്കേടാണെന്നു കരുതിയിരിക്കാം🧍 അതു കൊണ്ട് പാളയത്തെ "ഗസ്സാലി ഇമാം" തറവാട് വീട്ടിന്റെ ഫോട്ടോ ഒന്നും ഇല്ലാതെ പോയി🧍 വാപ്പയുടെ തറവാടായ പട്ടണം ബംഗ്ലാവ് 1938കളിൽ തന്നെ വളരെ വലുതും, ധാരാളം മുറികളും, പിന്നിൽ ഏക്കറു കണക്കി നു പുരയിടവും ഉള്ള വളരെ വലിയ ബംഗ്ലാവ് തന്നെയായിരുന്നു--പട്ടണം ബംഗ്ലാവ് 🤸
8️⃣അന്നത്തെ കാലത്തെ ഈ ചിത്രത്തിൽ നിൽക്കുന്നതിൽ ഇടതു ഭാഗത്ത് എൻ്റെ നഫീസ മാമി- അതായത് നാസറിൻ്റെ ഉമ്മ🧍അവരുടെ കൈയ്യിൽ ഒക്കത്തു നിസാർ അഹമ്മദ് എന്ന ഞാനാണു🤸 തൊട്ടടുത്ത് എന്റെ ഉമ്മ ഹാജറാ ബീവി ഉമ്മാടെ കൈയ്യിൽ-പീപ്പിൾസിന്റെ മകൾ നസീമ (പാളയം ജുമാമസ്ജിദ് ജനറൽ സെക്രട്ടറി ആയിരുന്ന സലീമിൻ്റെ അനിയത്തി ലത്തീഫയുടെ ഭർത്താവ് ലത്തീഫിൻ്റെ താത്ത) താഴെ ഇരിക്കുന്നവരിൽ ഇടതുഭാഗത്ത് സൗറാമ്പി മൂത്തമ്മയുടെ മക്കൾ സൈനബ, ഖദീജ,(പാളയം കൗൺസിലർ അയിഷബേക്കറി ൻ്റെ സഹോദരിമാർ) എൻ്റെ അണ്ണൻ ബഷീർ അഹമ്മദ്, എൻ്റെ ചേച്ചി ആയിഷാ നസീം, നാസറിന്റെ ജേഷ്ഠന്മാരായ അഷ്റഫ്, മുറിഞ്ഞ പാലം മുഹമ്മദ് ബഷീർ🧎 ജനാബ്. സൈയിനുല്ലാബ്ദീനെ "ആന്തി" യും, ചെവി കടിച്ചും, നുണച്ചും, കൂട്ടായി മദ്യസേവ നടത്തി ച്ചും, പെണ്ണുങ്ങളെ കാണിച്ചും അക്കാലത്ത് രണ്ടും , മൂന്നും ടൂറിസ്റ്റ് കാറുകൾ ഇറക്കിയും, പട്ടറയിലെ കാശ് മോഷ്ടിച്ചും സമ്പന്നരായ വേന്ദ്രന്മാരായവരുടെ ലിസ്റ്റ് ഈ അനന്തരവൻ നിസാർ അഹമ്മദ് അങ്ങോട്ടു തരാം🤸സ്വന്തം മക്കളും, ശേഷകാരന്മാരും തിന്നേണ്ട മുതൽ ഇവന്മാർ വെട്ടി വിഴുങ്ങി 🤸 ഞങ്ങൾ പാളയ ത്തെ ഉമ്മാടെ ഗസ്സാലി ഇമാം തറവാട്ടിൽ വരുമ്പോഴെല്ലാം, ഉണ്ടുറങ്ങി അവിടെ താമസി ക്കുന്ന മാമിയുടെ അനിയന്മാരേയും, അനിയ ത്തി മാരേയുമാണു ഞങ്ങൾക്ക് എപ്പോഴും കാണാനാവുക🧍അബ്ദുൽ സലാം കൊച്ചാപ്പ, പിൽക്കാലത്ത് പ്രേംനസീർ മാമാടെ അനിയ ത്തിയെ വിവാഹം ചെയ്ത ലത്തീഫ് കൊച്ചാപ്പ, നസീമാമാമി, പ്രേംനസീറിന്റെ ഭാര്യയായ ഹബീബമാമി, പ്രേംനവാസ് എന്നു വിളിക്കപ്പെട്ട വഹാബ്മാമ. ഇവരുടെ ഒരു പട തന്നെ എൻ്റെ ഉമ്മയുടെ ഗസ്സാലിഇമാം തറവാട്ടു വീട്ടിൽ എന്നും ഞാൻ കാണുമായിരുന്നു 🧎
9️⃣നബീസ മാമിയുടെ കുടുംബത്തിലെ നിവർത്തിയില്ലായ്മതന്നെയാണു ഇവരൊക്കെ വന്നു കുറ്റിയടിച്ചു നിൽക്കാൻ കാരണം. ഒരു സ്ത്രീയെ തറവാട്ടിലേക്ക് കെട്ടി കൊണ്ട് വന്നാൽ സഹോദരങ്ങളായ കുറെ പരിവാര ങ്ങൾ കൂടെ വന്നു ഉണ്ടുറങ്ങി സ്ഥിരം നിൽക്ക ണമെങ്കിൽ അതിനു തക്കതായ കാരണം കാണ ണമല്ലോ..🐦ഉപ്പാപ്പയുടെ (എൻ്റെ അമ്മയുടെ അച്ഛൻ്റ) മരണം എപ്പോഴാണെന്നറിയുമോ എന്ന ചോദ്യത്തിനുള്ള എൻ്റെ അടുത്ത ഉത്തരം കൂടി കേട്ടോള്ളൂ🧍അതെ ഞാൻ ഓർക്കുന്നു🧍തറവാട്ടിലെ ഇടതുഭാഗത്തെ മുറിയിലെ ജന്ന ലിൻ്റെ അഴിയിൽ പിടിച്ചു നിന്നാണു ഞങ്ങൾ കുട്ടികൾ ഉപ്പുപ്പായുടെ മയ്യിത്ത് കുളിപ്പിക്കു ന്നതും, പാളയം മുസ്ലീം ജുമാമസ്ജിദിൽ കബറടക്കാനായി കഫം(Dead body) വെള്ളത്തു ണിയാൽ പൊതിയുന്നതും, മുറ്റത്തെ ചെമ്പരത്തിയുടെ അടുത്ത് നിന്നും സന്തക്കിൽ തക്ബീർ ധ്വനികളുമായി വലിയ പുരുഷാരം മയ്യം ചുമലിലേറ്റി പോകുന്നതും തെളിഞ്ഞ ഓർമ്മയുണ്ടെനിക്കു🧍 ഒരു മരണം എന്താണെന്ന് അന്നു അറിയില്ലെങ്കിലും ഒരു കാഴ്ച അത്രയേ എന്നറിയുള്ളൂ🧍 പിന്നീട് തറവാട്ടിൽ വന്നു നിൽക്കുമ്പോൾ ഉപ്പുപ്പയെ ഞാൻ തിരക്കിയിരുന്നില്ല🧍കാണാത്ത ദു:ഖം മനസ്സിൽ തോന്നിയിരുന്നുമില്ല🧍 ആ മുറിക്കും എനിക്കു ചില ഓർമ്മകൾ ഉണ്ടു🧍 അവിടെയു ണ്ടായിരുന്ന മേശക്കു താഴെയാണു എൻ്റെ ഉമ്മയുടെ ആദ്യ ആൺകുഞ്ഞിനെ അടക്കം ചെയ്തിരിക്കുന്നതു🧍 ആദ്യ പ്രസവത്തിലെ ആൺ കുട്ടിയെ മൂന്നു വയസ്സിനു താഴെയാണ് മരണപ്പെട്ടതെങ്കിൽ തറവാട്ടിൽ തന്നെ അടക്കം ചെയ്യുകയാണു അക്കാലത്തെ പതിവ്🧍 അക്കാലത്ത് മാമയുടെ രണ്ടാമത്തെ മകനായ അഷ്റഫിനു നല്ല ശാഠ്യവും ബഹളവുമാണു🤸
🔟ഞങ്ങളുടെ കൂടെ റയിൽവേ ക്വാട്ടേഴ്സിൽ വന്നു നിൽക്കാനാണു ഈ കരച്ചിലും, നിർബന്ധവും, അട്ടഹാസവു മൊക്കെ അയ്യാൾ കാണിക്കുന്നതു🧍ആ മുറിയിലെ മേശയുടെ കാലിലാണു അയ്യാളെ അന്ന് മാമ കയറുകൊണ്ട് കെട്ടിയിടുക🧍ഉച്ചയായാലും അഴിച്ചു വിടരുതെന്നാണു മാമയുട ആജ്ഞ 🧍 അല്പ നേരം കഴിയുമ്പോൾ എൻ്റെ ഉമ്മ ചെന്നാണു അയ്യാളെ അഴിച്ചു വിടുക. ആമുറി യിലെ രണ്ടു ചൂരൽ കസ്സേര മുഖത്തോടു മുഖമിട്ടിരുന്നാണു സദാ സമയവും എൻ്റെ ഉമ്മായും ഹബീബമാമിയും (നസീർമാമാടെ ഭാര്യ) എന്നും മണിക്കൂറുകൾ സംസാരിച്ചി രുന്നതു🧍തറവാട്ടിലെ ആ മുറിക്കു ഇങ്ങനെ നൂറുകണക്കിന് ഓർമ്മകൾ പറയാനുണ്ടു🧍ഉപ്പുപ്പാക്കു ആ മുറിക്കകത്തു രണ്ടു പേരെ (ആണിനേയും പെണ്ണിനെയും) തെളിവോടെ പിടിച്ചു പൂട്ടി ഇടേണ്ട സാഹചര്യവു മുണ്ടായിട്ടുണ്ടെന്നു പഴമക്കാരായ അടുത്ത സ്വന്തക്കാർ ഇന്നും ഓർക്കുന്നുണ്ടു🧎ഒരു സമയത്ത്, നസീർ മാമ വെള്ളിത്തിരയിൽ കത്തിജ്വലിച്ചു നിൽക്കുന്ന സമയം അമ്മാവന്റെ ഭാര്യയും, മുറപ്പെണ്ണായ സീനത്തും, നാസറും, നിസാമുദ്ദീനും ഹബീബ മാമിയും ഒക്കെ നിത്യവും വൈകുന്നേരങ്ങളിൽ നടന്നു തിരുവനന്തപുരം മ്യൂസിയത്തെ ചിൽഡ്രൻസ് പാർക്കിൽ വരും, എൻ്റെ മാതാപിതാക്കളും സഹോദരങ്ങളും ഞാനുമൊക്കെ അവരോടൊപ്പം ചേരും🧎 രാത്രി 9.30വരെ ഒക്കെയാണു ഞങ്ങൾ മ്യൂസിയത്തു സംസാരിച്ചിരിക്കുക🧎 ആ സമയം ഹബീബമാമിയെ പ്രേംനസീറിന്റെ ഭാര്യയാണെ ന്ന് ജനങ്ങൾ പെട്ടെന്നു തിരിച്ചറിയും🧎അന്നും ഞങ്ങൾക്കൊന്നും ഒരു പ്രത്യേകതകളും അതു സംബന്ധിച്ചു തോന്നിയിട്ടില്ല.........🧍
1️⃣1️⃣ മമ്മൂട്ടിയും, മോഹൻലാലും, സുധീറും, വിജയശ്രീയുടെ അനിയനുമൊക്ക സിനിമയിൽ ചെറിയ ഒരു ചാൻസ് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന അന്വേഷണ വുമായി കുറ്റിയടിച്ചു നിന്ന കാലം ഞാനോർ ക്കുന്നു 🧎അതൊരു കാലം🤸 ഞങ്ങളുടെ പ്രകാശ പൂർണ്ണമായ ഒരു കാലഘട്ടം🧎PS: ഈ പഴയ കാലം വായിക്കുമ്പോൾ ചിലർക്ക് അസൂ യമൂത്തു ശരീരത്തിന്റെ പല ഭാഗങ്ങളും നന്നായി ചൊറിയാം🧍സ്വന്തക്കാരും, ബന്ധുക്ക ളും, അടുത്ത പരിചയക്കാരുമാണു ഇതു വായി ക്കുന്നതെങ്കിൽ കൃത്യമായ കാര്യങ്ങൾ സത്യ സന്ധമായി ഓർമ്മയിൽ നിന്നെടുത്തു എഴുതാ ൻ അയ്യാൾക്കു കഴിഞ്ഞല്ലോ "അതു ശ്ളാഘ നീയം തന്നെ" എന്നേ മനസ്സിൽ ആഹ്ലാദം നിറയുകയുള്ളൂ🌹ചരിത്രം~ഹിസ്റ്ററി എന്നതു സത്യസന്ധമാണു🧍 അതു ആരുടേങ്കിലും മനോധർമ്മവും, സൗകര്യവും പോലെ മാറ്റിമറി ക്കാൻ ആരു വിചാരിച്ചാലും സാധിക്കുകയില്ല🧍 എന്തെന്നാൽ ബന്ധത്തിൽപെട്ടവരോ മറ്റു ള്ളവരോ അന്നു കൂടെ ജീവിച്ചിരുന്നവരോ പരാതിയും, തർക്കവുമായി ഉടനേ പ്രതികരിക്കാ നെത്തും🧍മുൻതലമുറയെ ദൈവം കാത്തതു പോലെ, സർവ്വശക്തൻ പിൻതലമുറയേയും കാത്തു രക്ഷിക്കട്ടെ! ആമീൻ🌹യാഅർഹമർ റാഹിമീൻ🌹Palayam Nizar Ahamed
Copyright all rights reserved
Stat counter Weekly report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു
14-4-2025
h
എൻ്റെ ഏറ്റവും അടുത്ത സുഹൃത്തും, സൗഹൃദവുമായ ബിന്ദുദേവദാസിൻ്റെ (ചെർപ്പുളശ്ശേരി, പാലക്കാട്), മൂത്തമകൻ കാളിദാസ് ദേവദാസ് രാജയുടെ വിവാഹദിനമായിരുന്നു ഇന്നു.
എൻ്റെ ഏറ്റവും അടുത്ത സുഹൃത്തും, സൗഹൃദവുമായ ബിന്ദുദേവദാസിൻ്റെ (ചെർപ്പുളശ്ശേരി, പാലക്കാട്), മൂത്തമകൻ കാളിദാസ് ദേവദാസ് രാജയുടെ വിവാഹദിനമായിരുന്നു ഇന്നു.
ഇരിക്കുന്നവർ ദേവദാസ് രാജ, ബിന്ദുദേവദാസ്, ഇളയമകൻ ഗൗതം ദേവദാസ് രാജ എന്നിവരാണു💎 ക്ഷത്രിയ സമുദായമാണിവർ. (അതായതു പഴയ നാട്ടു രാജാക്കന്മാർ ) വർഷങ്ങൾക്കു മുൻപു എൻ്റെ ഉപദേശം സ്വീകരിച്ച് രണ്ടു കുട്ടികളേയും, BTechനു അഡ്മിഷനെടുത്തു. ആ രണ്ടു ആൺ കുട്ടികളും ഉയർന്ന മാർക്ക് വാങ്ങി വിജയിച്ചു. രണ്ടു പേരും ചെന്നൈയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായി ഇന്നു ജോലിചെയ്യുന്നു. ആരോ ആയിക്കൊള്ളട്ടെ വയസ്സിനു മുതിർന്നവരെ കേൾക്കുകയും, ഉപദേശം സ്വീകരിക്കുകയും, പ്രായം കരുതിയെങ്കിലും എഴുന്നേറ്റു നിന്നു ബഹുമാനിക്കുകയും ചെയ്യുമ്പോൾ ഉന്നതി തനിയേ തന്നേയും, സന്താനങ്ങളേയും തേടി വരും എന്നതു എത്രയോ സത്യമാണെന്നതു ബിന്ദുദേവദാസ്സിനെ കണ്ടു തന്നെ പഠിക്കണം.എല്ലാ ആശംസകളും, സൗഭാഗ്യങ്ങളും നേരുന്നു💎💎
No comments:
Post a Comment