bulletindaily.blogspot.com

Sunday, February 03, 2019

ജീവിത ദുരിതം നൽകിയ അവളുടെ മനശക്തിയെ ഞാൻ മനസ്സാ പുകഴ്ത്തി🏅

   


ഇന്നലെ രാവേറെയായി തുടങ്ങിയ ട്രെയിൻ യാത്രയാണു🥇എമർജൻസി ലോവർ ബർത്ത് ക്വാട്ടയിൽ ടിക്കറ്റു കിട്ടാൻ CMൻെറ ഓഫീസിൽ നിന്ന് കത്ത് വാങ്ങി കൊടുത്തിട്ടും സംശയമായിരുന്നു🥇അത്രയും തിരക്കാർന്ന തീവണ്ടിയാണിതു 🥇 സെക്രട്ടറിയേറ്റിനുള്ളിൽ ഉയർന്ന ഉദ്യോഗസ്ഥർ സൗഹൃദ വലയത്തിൽ ഉള്ളതിനാൽ പല കാര്യങ്ങളും പെട്ടെന്ന് നടന്നു കിട്ടും.

2️⃣ഗുരുതരമായ രോഗങ്ങൾക്കുള്ള ചികിത്സാ രേഖകൾ ഉള്ളവരെ കഴിഞ്ഞേ മറ്റുള്ളവരുടെ  എമർജൻസി ക്വാട്ടാ പരിഗണിക്കപ്പെടൂ🥇പിതാവിനു സതേൺ റെയിൽവേയിൽ 45വർഷത്തെ സർവ്വീസ് ഉണ്ടായിരുന്നു. സ്റ്റേഷൻ സൂപ്രണ്ട് ആയി തിരുവനന്തപുരം സെൻട്രലിൽ നിന്നും റിട്ടയർ ചെയ്തതു കൊണ്ട് പിൽക്കാലത്തു തീവണ്ടി യാത്രകളിൽ ആ അറിവും, സേവനവും എനിക്കും ഉപകാരപ്പെട്ടിരുന്നു🥇നസീർമാമാ മദ്രാസിൽ താമസിച്ചിരുന്ന കാലത്തു (Janab Prem Nazir) ഞങ്ങളുടെ അടുത്ത സ്വന്തക്കാർ     സിനിമകളുടെ  ആദ്യ കാലത്ത് അവിടേക്ക് യാത്ര പോകാൻ പിതാവിന്റെ സൗജന്യ യാത്രാ രേഖകളായിരുന്നു ഉപയോഗിച്ചിരുന്നതു -അതൊരു കാലം..🥇 വിവിധ തരത്തിൽ ഒരു പാട് ബന്ധുക്കളായപ്പോൾ പലരും കിടന്ന കിടപ്പേ മറന്നു🥇പഴയ പെട്ടികൾ ചികയു മ്പോഴാണു ഇത്തരം രേഖകൾ സ്വന്തക്കാരായ ഞങ്ങളുടെ കണ്ണുകളിൽപെടുക🧘 പ്രത്യേക  അസുഖത്തിൻെറ ചികിത്സക്കായി വടക്കൻ ജില്ലകളിൽ നിന്നും തലസ്ഥാന നഗരിയിലെ ശ്രീ ചിത്രാ മെഡിക്കൽ സെൻററിലും, റീജിയണൽ കാൻസർ സെൻററിലും മാസങ്ങളായി വന്നു നിന്നു ചികിത്സ നടത്തി മടങ്ങുന്ന ദമ്പതികളുടേയും കുട്ടികളുടേയും തിരക്കാണു ഈ ട്രെയിൻ നിറയെ.ഒരുവയസ്സും നാലു വയസ്സുമൊക്ക പ്രായമുള്ള ചന്തമുള്ള അതിമനോഹര ഓമനത്തമുള്ള കുട്ടികൾ. പത്തു വയസ്സ്നു കീഴേയും മേലേയും ഉള്ള കുട്ടികളുമുണ്ടു. ഘനീഭവിച്ച ദു:ഖത്തോടുകൂടിയമാതാപിതാക്കളുടെ ഒക്കത്തും മടിയിലുമിരുന്നു വേദന കൊണ്ടു ചിണുങ്ങുന്ന കൈകളിലെടുത്തു കൊഞ്ചാൻ കൊതിയൂറുന്ന കിടാങ്ങൾ. മൂക്കിൽ നിന്നു തലയിലേക്കും, ശരീരത്തിൻെറ മിക്ക ഭാഗത്തേക്കും ഒട്ടിച്ചു വച്ചിരിക്കുന്ന ആശുപത്രി കുഴലുകൾ.
തലയിൽ നിന്നു തുരന്നു എടുത്ത കുഴലുകൾ ഇട്ടിരിക്കുന്ന പിഞ്ചു കൈ കുഞ്ഞുങ്ങളേം ഞാൻ കണ്ടു.

3️⃣ ശ്വസനത്തിനാവാം അല്ലെങ്കിൽ ഭക്ഷണവും, മരുന്നും സമയാസമയം കുഞ്ഞുങ്ങൾക്ക് അതിലൂടെ കൊടുക്കുന്നതിനും ആവാം. 
നാൽപ്പതു നാൽപ്പത്തഞ്ചു വയസ്സിനകത്തുള്ള മാതാപിതാക്കളാണു പലരും. ചിലരുടെ തന്തയോ തള്ളയോ കൂടെ ഉണ്ട് 🔥വിവാഹ ശേഷവും പെൺമക്കളുടെ വിധിയോർത്തു കേഴുന്നവർ🔥അങ്ങനെ അല്ലാത്തവരും ഉണ്ട്. .
ഞാൻ കിടക്കുന്ന ബോഗി നിറയെ പർദ്ദയും മഫ്തയും ധരിച്ചവർ ആണു കൂടുതൽ. 🐦 വർഷങ്ങളായി കരഞ്ഞു കലങ്ങിയ ദയനീയ മുഖമുള്ള ദമ്പതികളാണു എനിക്കു എതിരേയുള്ള സീറ്റിൽ.🐦പുരുഷനും സ്ത്രീക്കും കൈയിൽ ഇരിക്കുന്ന കുഞ്ഞിനും നല്ല മുഖ ശ്രീയുണ്ടു. കുഞ്ഞിനു 4 വയസ്സ് വരാം. ഓമനത്തമുള്ള ഒരു പൊടി പെൺകുഞ്ഞു. നാസികയിൽ നിന്നു ഒരു കുഴൽ തലയിലേക്ക് കേറ്റി ഒട്ടിച്ചു വച്ചിരിക്കുന്നു. ആശുപത്രി കിടക്കയിൽ ട്രിപ്പ് നൽകിയ ഇഞ്ചക്ഷൻ സിറിഞ്ചിൻെറ ബാക്കി വലതു കൈയ്യിൽ ഒട്ടിച്ചു വച്ചിരിക്കുന്നു. ഇതിൻെറ ഒക്കെ അസ്വസ്ഥത മാതാവിനോടു അവൾ ചിണുങ്ങി കാണിക്കുന്നു. മാതാവിനു 44 വയസ്സ് വരാം🤸 ഭർത്താവിന് ഒരു 48 ഉം ഞാൻ ഊഹിച്ചു🤸മെലിഞ്ഞ ആളാണു. ഒരു പ്രൈമറി അദ്ധ്യാപകൻ ആവാനുള്ള ലുക്ക് ഒക്കെ ഉണ്ടു അയ്യാളിൽ🤸ഊശാൻ താടിക്കാരൻ🤸
ഞാൻ കിടക്കുന്ന സീറ്റിലേക്കാണു മാതാവു കാലുകൾ നീട്ടിവച്ചിരിക്കുന്നതു. . കുഞ്ഞിനെ മടിയിൽ നേരെ ഇരുത്താനുള്ള അവളുടെ ശ്രമത്തിനിടയിൽ എൻെറ ശരീരത്തിൽ മൂന്നു നാലു ചവിട്ടേറ്റു.. രോഗിയായ കുഞ്ഞിൻെറ മാതാവല്ലേ അസ്വസ്ഥമായ മനസ്സാവുമെന്നോർത്തു ഞാൻ മിണ്ടാതെകിടന്നു. രാത്രി മുഴുവൻ ഈ ചവിട്ടേൽക്കണമല്ലോ. ഒന്നു പരിചയപെടണം . കുരുന്നു കുട്ടിയുടെ അസുഖവും അറിയാൻ ആശ തോന്നി...

4️⃣ബ്രയിൻ ട്യൂമറോ,കാൻസറോ,ഹൃദയ ചികിത്സയോ ആവാം, അല്ലെങ്കിൽ ഇത്രയും    അകലേക്കുള്ള, തിരക്കുള്ള ട്രെയിനിൽ  priority ticket കിട്ടാൻ അവർക്കു മറ്റു മാർഗമില്ല. ട്രെയിൻ അതിൻെറ മാക്സിമം വേഗതയിലാണു. ബോഗിക്കുള്ളിലെ സുഖമുള്ള ചാഞ്ചാട്ടവും രസിച്ചു ആ കുഞ്ഞിൻെറ ചിണുങ്ങലും നോക്കി ഞാൻ കിടന്നു. ..
5മിനിറ്റ് പോലും കണ്ണു അടഞ്ഞിട്ടു ഉണ്ടാവില്ല കുഞ്ഞിൻെറ വേദനയോടെയുള്ള അലറി കരച്ചിൽ കേട്ടാണു ഞാൻ കണ്ണു തുറന്നതു. എന്താ സംഭവമെന്നു അമ്പരപ്പോടെ ആ സ്ത്രീയുടെ മടിയിലേക്കു നോക്കി. ആ കുഞ്ഞിനെ നിശബ്ദമാക്കാൻ അവൾ കിണഞ്ഞു ശ്രമിക്കണൂ. ഊശാൻ താടിക്കാരനെ കാണാനില്ല. hus എവിടെ എന്നു ഞാൻ ചോദിച്ചു. ബോഗിക്കു എൻഡിലെ ബർത്താണു അയ്യാൾക്കു കിട്ടിയതത്രേ. പാവം ക്ഷീണിച്ചു ഉറങ്ങുന്നുണ്ടാവും എന്നുകൂടി അവൾ മറുപടി തന്നൂ. പാവം എന്നു കേട്ടപ്പോൾ എനിക്കും പാവം തോന്നി.
തലക്കു കൈ ഊന്നി അവളെ നോക്കി ഞാൻ ചരിഞ്ഞു കിടന്നു... അപ്പോഴേക്കും കുഞ്ഞു നിശബ്ദമായി ഉറങ്ങാൻ തുടങ്ങിയിരുന്നു. എന്തോ
മിണ്ടാനുള്ള പോലെ അവളെന്നെ നോക്കി🐔
ഏതിനും ഞാൻ ചോദിച്ചു.🐓
പോരെന്താ?
സജ്ന
വീടോ?
മേലാറ്റൂർ, മലപ്പുറത്ത്.
husൻെറ?
സിറാജുദ്ദീൻ.
മോളോ?
ആയിഷാ ഫസ്ന.
ഇനി ഒരാൾ കൂടി ഉണ്ടു മുകളിലെ ബർത്തിൽ കിടക്കണൂ... സൈഫുന്നിസ..
ഉവ്വോ

5️⃣ഞാൻ തലപൊന്തിച്ചു ആ കുഞ്ഞിനെ നോക്കി. പത്തു വയസ്സുവരും, അതും നല്ല മുഖശ്രീയുള്ള കുട്ടി . പാവംപോലെ തളർന്നു ഉറങ്ങുന്നു. മാതാപിതാക്കളെ ശല്ല്യം ചെയ്യാതെ.!!
hus നു എവിടാ പണി? 
വണ്ടൂർ L.PSൽ.HM ആയിരുന്നു , മോൾടെ ചികിത്സയ്ക്കായ് ഏറെ ലീവെടുത്തു പണി എടങ്ങേറായി. അവൾ നെടുവീർപ്പിടുന്നതു എനിക്കു കേൾക്കാനായി.

എൻെറ മനസ്സും അസ്വസ്ഥമായി.
വിധി ചിലപ്പോൾ ഇങ്ങനെ യൊക്കെയാണു ചിലരിൽ വിളയാടുക.     രോഗം, ദുരിതം, ഉപജീവനമാർഗം അടയുക..പലർക്കും പല രൂപത്തിൽ വരുന്നു.
സാർ എങ്ങോട്ടാ?
ഞാൻ സ്ഥലം പറഞ്ഞു.
പേരു?
നിസാർ അഹമ്മദ്
ഉടൻ അവളുടെ മറുപടി വന്നു.
ഞാൻ കേട്ടിട്ടുണ്ടു.
എനിക്കു അത്ഭുതമായി.
മുൻപ് മാതൃഭൂമി, മനോരമ,ദേശാഭിമാനി അങ്ങനെ സകല പത്രങ്ങളിലും ചാനലുകളിലും എൻ്റെ ചിത്രങ്ങൾ വരുമായിരുന്നു അതാവും-----ഞാനോർത്തു🐦
ഞാനതിനു പ്രസിദ്ധനൊന്നുമല്ലല്ലോ സജ്നാ!
ഒരു നിമിഷം സകല ദു:ഖങ്ങളും മറന്നപോലെ അവൾ കുലുങ്ങി ചിരിച്ചു.
അതിനു ഇക്ക പ്രസിദ്ധനാവണ്ടല്ലോ. വൈക്കം മുഹമ്മദ് ബഷീറിൻെറ കുഞ്ഞു പാത്തുമ്മയുടെ പുത്യായാപ്പളയെ അറിയാത്ത ആരേലുമുണ്ടോ ഇക്കാ.ഞാനും ചിരിച്ചു... ക്ഷണനേരത്തേക്കു എങ്കിലും ഒരാളുടെ മനസ്സിലെ ദു:ഖമിറക്കികളയാൻ എനിക്കവസരം തന്ന കരുണാമയനായ എൻെറ സർവ്വശക്തനെ ഞാൻ സ്തുതിച്ചു.
"ഹസ്ബനള്ളാഹു ന അ'മൽ വക്കീൽ                 വ ന അ'മൽ മൗലാ വന അ'മന്നസീർ"💐
Allah is Sufficient for us,
and He is the Best Guardian;
What an excellent Protector
and what an excellent Helper💐


6️⃣കുറച്ചു നേരം അവൾ ഒന്നും ഉരിയാടിയില്ല. എൻെറ മുഖത്ത് തന്നെ നോക്കിയിരുന്നു....എനിക്കെന്തോ ജാള്യത തോന്നി. വിഷയം മാറ്റാനായി ഞാൻ ചോദിച്ചു.
വീട്ടിൽ ആരൊക്കെ ഉണ്ട്?
ശഠേന്നു മറുപടി വന്നു. ഉമ്മ,വാപ്പ, ഒൻപതു സഹോദരങ്ങളും. മുത്തയാൾ ഞാനാ. ബാക്കി 6പെണ്ണും 2 ആണും............."ഊം" ഞാൻ മൂളി.
ഏതുവരെ പഠിച്ചു.?
പത്തു.
എന്നിട്ടവൾ ഭർത്താവ് കടന്നു വരുന്നുണ്ടോ എന്നു ബോഗിക്കു അകലേക്കു നോക്കി. തലയിലെ ഷാളിൻെറ തുമ്പു നേരെയാക്കിയിട്ടു എൻെറ അടുത്ത ചോദ്യത്തിനായ് അവൾ കാതോർത്തു. പത്താം തരത്തിൻെറ നിഷ്കളങ്കതയോടെ എടുത്തു അടിച്ച പോലെ അവൾടെ ചോദ്യം വന്നു.
നിസാറിക്ക ഭാര്യ വീട്ടലേക്കാണോ?
ഞാനൊന്നു ചൂളി.
നല്ല വെള്ള വീതിയും നീളവുുമുള്ള മല്ലിൻെറ രണ്ടു മീറ്റർ ഒറ്റ മുണ്ടു, ക്രീം കളർ ഫുൾ സ്ളീവ് ഷർട്ട് , ചെവിയിലും,തലയിലും തണുപ്പ് അടിക്കാതിരിക്കാൻ 20റുപ്പിക തോർത്തിൻെറ തലേക്കെട്ട്... ഇതന്നെ വീട്ടിൽ നിൽകുബോഴും രാത്രി ഉറക്ക യാത്രയിലും വേഷം. ഇത്രേം കണ്ടാൽ ആർക്കാ തോന്നുക അച്ചി വീട്ടിലേക്കുള്ള ഗമനമാണെന്നു.
പെണ്ണിനു തലക്കു ഭ്രാന്താവും, ഞാൻ മനസ്സിൽ പറഞ്ഞു.
"അല്ല, ദേശാടനം...."
"ദേശാടനമോ?"
ഈ പ്രായത്തിലോ?..
അവൾ അൽഭുതം കൂറി.
"ഊം........."
പാലക്കാട്പോണം. വെള്ളിനേഴി, ചേർപ്പുളശ്ശേരി,കൊങ്ങാട് വഴി പുഞ്ചപ്പാടത്തു പോയി
പ്രസിദ്ധമായ പഴയണം പറ്റ ഭഗവതിയമ്പലം കാണണം. ശ്രീകുഷ്ണപുരത്തും, മണ്ണാർകാട്ടും, പട്ടാമ്പിയിലും,കാടാംപഴിപുറത്തും ,തിരുവില്വാമലയിലും ,തിരുമന്ധാംകുന്നിലും
പോകണം ......🎄
"നിസാറിക്ക മുസൽമാനല്ലേ.?"..
"ഉവ്വല്ലോ...! തൊഴാൻ പോണെന്നു പറഞ്ഞില്ലല്ലോ ഞാൻ." അനേക സുഹൃത്തുക്കൾ ഉണ്ടവിടെ.  ചാരിറ്റി സേവനങ്ങൾക്കും, റിപ്പോർട്ടിങ്ങിനുമായി🐦ഞാൻപറഞ്ഞു നിർത്തി.


7️⃣വർദ്ധിത കിതപ്പോടെ തീവണ്ടി ചൂളംവിളിച്ചു നിന്നുഎനിക്കു ഇറങ്ങേണ്ട സ്ഥലം ആയിരിക്കണൂ..

ഞാനവളെ തിരിഞ്ഞു നോക്കി ചോദിച്ചു. "ഇറങ്ങണില്ലേ".
മുകൾ ബർത്തിൽ കിടക്കുന്ന മൂത്ത കുട്ടിയെ നോക്കി ഇറങ്ങാൻ ഭാവത്തിലവളൊന്നനങ്ങിയമർന്നിരുന്നു!!!
പിന്നെ പറഞ്ഞു------
"നിസാറിക്കാൻെറ കൂടെ വരാൻ ആരുമുണ്ടാവുമീ ലോകത്തു.
രണ്ടു സ്റ്റേഷൻ കഴിഞ്ഞുവേണം എനിക്കിറങ്ങാൻ...വല്ലാപ്പുഴ...ചെറുകര... മേലാറ്റൂർ" 🥉 മോളുടെ നന്മക്കായ് ദ്വാ ചെയ്യണേ.."
അവളെ നോക്കാതെ ഞാൻ പറഞ്ഞു....
"നിശ്ചയമായും പ്രാർത്ഥിക്കും"....................
ദുരിത കാലം നൽകിയ അവളുടെ മന:ശക്തിയെ ഞാൻ സർവ്വാത്മനാ പുകഴ്ത്തി!!!
പര മനസ്സുകളെ മുന്നമേ വായിക്കാൻ നമുക്കാകണം...🥇അതാണു...മെസ്മരിസം.. ടെലിപ്പതി.... മെൻറലിസം🥇നന്മയുള്ള നല്ല മനുക്ഷ്യർക്കു എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു.


 പാളയം നിസാർ അഹമ്മദ്
Copyright (c) All Rights reserved.
🚨Google ൻെറ StatCounter Weekly Analytics report  പ്രകാരം 2018ൽ ഏറെ  വായനക്കാരെ നേടിയതു


06-2-25 MS-M-R-N






28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...