മരണം ......... അതു ഒരു ശിക്ഷയല്ല ! പെട്ടന്നുള്ള മരണം മഹാപുണ്ണ്യവുമത്രെ !
രോഗിയായി കുറേ ഏറെ നാൾ കിടക്കയിൽ കിടന്നു ശ്വാസം നേരെ വലിക്കാൻ ആകാതെ , പിൻ ഭാഗങ്ങളിൽ കിടക്ക പുണ്ണ് വന്നു , അവിടെ തന്നെ മലമൂത്ര വിസർജ്ജനം നടത്തി അതീവ ദാരുണ മായ അവസ്ഥയിൽ ഒരാൾ മരിക്കുന്നതു ഇഹത്തിൽ അവനു സർവ്വശക്തൻ നല്കുന്ന ശിക്ഷയത്രേ🧎 നല്ല കാലത്തു ആരുടെയോ ഒക്കെ മനസ്സിനെ അയ്യാൾ അതിയായി വേദനിപ്പിച്ചിരുന്നു എന്നതു ഉറപ്പാണു. പെട്ടന്നുള്ള മരണം ആഗ്രഹിക്കുന്ന കൂട്ടത്തിൽ പെട്ടവനാണു മാഷേ ഈ ഞാനും🧎.
2️⃣എന്നാൽ എനിക്കു ഈ ഭൂമിയിൽ ഒരു ആഗ്രഹം കൂടി ഉണ്ടു താനും. മനസ്സിൽ ഉള്ളതാണു അതു പരമ രഹസ്യമാണു താനും⛹️എന്റെ വാമഭാഗത്തിനു പോലും ഇതു അറിയില്ല്യ അത്രേം പരമ രഹസ്യം⛹️ഇസ്ലാമിൽ ഒരു വിശ്വാസം ഉണ്ടത്രേ⛹️പറഞ്ഞു കേട്ട അറിവാണതു🧎 മനസ്സിൽ ആഗ്രഹം ബാക്കി വക്കെ മയ്യത്തായാൽ, ആ ഡെഡ് ബോടി തൂക്കിക്കൊണ്ടു പോകാൻ നല്ല കനം ആയിരിക്കും അത്രേ⛹️എന്തായാലും ഒരു പാടു ഡെഡ് ബോഡി ഒന്നും ഞാൻ തൂക്കിയിട്ടില്ല്യ ,രണ്ടോ മൂന്നോ അത്രേന്നെ⛹️ ഉമ്മയും, വാപ്പ യും മരണപ്പെട്ട നാളുകളിൽ തൂക്കാൻ സ്വന്തക്കാരായ ധാരാളം ആളുകൾ വേറേം കൂടെ ഉണ്ടായിരുന്നു അതു കാരണം മയ്യത്തിൻ്റെ കനം എനിക്കു അറിയാനും കഴിഞ്ഞില്ല⛹️ഇനി എന്റെ കാര്യം പിള്ളാര് രണ്ടേള്ളൂ🧎 മരുമക്കളും, രണ്ടുണ്ടു🧎, പെങ്കുട്ടിയോൾക്ക് തൂക്കാൻ വിലക്കുണ്ട് ⛹️അപ്പോ ബാക്കി രണ്ടു പേരെ കൂട്ടിയാൽ മതി⛹️ അതു പോരല്ലോ🧎പിന്നേം വേണം കുറേ ആളുകൾ കൂടെ⛹️ അതിനു എന്തു ചെയ്യും⛹️ മൂന്നാം ഫാത്തിഹാക്കു വയറു നിറച്ചു കോഴീന്റെ ബിരിയാണി കൊടുക്കാൻ ഏർപ്പാടാക്കി വച്ചാൽ കൊറേ ആളെ പിന്നേം കിട്ടും🧎 അതും ഇപ്പോ നടപ്പില്ല്യാത്രേ🧶എൻ്റെ പാളയം മുസ്ലീം ജുമാമസ്ജിത്തിൽ കബറടക്കിയ ശേഷം യാതൊരു ചടങ്ങുകളും നടത്താൻ പാടില്ലെന്ന് കർശനമായ വിലക്കു വർഷങ്ങളായി നിലവിലുണ്ട്🧶 തൽഹീൻ ഓതുവാൻ കൂടി അനുവദിക്കുകയില്ല ⛹️ മറ്റ് ചടങ്ങുകളും പാടില്ല ⛹️ ഒരാൾ മരണപ്പെട്ടാൽ കൊണ്ടു അടക്കുന്നു⛹️അതോടെ കഴിഞ്ഞു എല്ലാം⛹️
3️⃣ കുറെ ഏറെ എന്നെ അറിയുന്നവരെല്ലാം,അതു മുസ്ലീം ആയിക്കോട്ടെ, അന്യ മതസ്ഥർ ആയിക്കോട്ടെ ഇങ്ങനെ പറഞ്ഞാൽ സന്തോഷം⛹️അറബി ഭാഷയുടെ ഏകദേശം തുല്യമായി വരുന്ന അർത്ഥം മലയാളത്തിൽ പറഞ്ഞാൽ അതും എനിക്കു പെരുത്തു സന്തോഷം."ഇന്നാ ലില്ലാഹി വ ഇന്നാ ഇല്ലൈഹി റാജി ഊൻ"(Surely we belong to Allah, and to Him shall we return)" ഒരാൾ മരണപ്പെട്ടെന്നു ആരെങ്കിലും പറഞ്ഞ് ഒരു ഇസ്ലാംമത വിശ്വാസി കേൾക്കാൻ ഇടയായാൽ അയ്യാൾ ഉടനെ ഇങ്ങനെ പറയുക തന്നെ ചെയ്യും⛹️പിന്നെ ഞാൻ എന്തിനു ശങ്കിക്കണംമയ്യത്താവാൻ⛹️പന്ത്രണ്ടാം വയസ്സിൽ 'കസ്സസുൽ അംബിയ' (Qasasul ambiye-stories of the Prophet)എന്ന ആ തടി മാടാൻ പുസ്തകം തിരിച്ചും മറിച്ചും അഞ്ചാറു വട്ടം ആർത്തിയോടെ വായിച്ച എന്നോടാ ......പുതുതായി ഇസ്ലാമിയത്തു പഠിപ്പിക്കാൻ നടക്കണോരുടെ പുറപ്പാടു⛹️തെറ്റുചെയ്തും, അഴിഞ്ഞാടി നടന്നും പ്രതി സ്ഥാനത്ത്പോലീസ് പിടികൂടുമെന്നാവുമ്പോൾ ദീനിയ ത്തിനെ കൂട്ടുപിടിച്ചു മുഖം മറക്കാനായി ളോഹക്കുള്ളിൽ കയറി കൂടുന്നവരുടെ എണ്ണവും വർദ്ധിച്ചു വന്നിരിക്കുന്നു⛹️ ഇവരെ ഒന്നും കുറ്റം പറയാൻ പാടില്ലാത്രേ! ഇവരെ ഒക്കെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു മാന്യ സദസ്സുകളിൽകൊണ്ടു ഇരുത്തണമത്രേ!!! കുറ്റം ചെയ്യന്നതു മറയ്ക്കാനും പലിശവാങ്ങികൂട്ടിയതു മറയ്ക്കാനും, ബൈത്തുൽ മാൽ പണം കൈയ്യിട്ടു വാരിയതു മറയ്ക്കാനും ഇന്ന് മതത്തെ കൂട്ടു പിടിക്കുന്നു......⛹️
4️⃣എൻ്റെ മകളൊന്നുള്ളതു വളരെ അകലെയാണു⛹️മരണ മറിഞ്ഞാൽ കിട്ടാത്ത ലീവൊക്കെ എടുത്തു, വിമാനത്തിൽ കയറി പത്തു പന്ത്രണ്ടു മണിക്കൂർ യാത്ര ചെയ്തു, ബന്ധപ്പെട്ട് ഓടി വരരുതെന്നു, പത്തു പതിനാലു വർഷം മുൻപു തന്നെ ഞാൻ പറയുകയും, ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്⛹️ വിമാനയാത്രാ കാത്തിരിപ്പും, പത്തു പന്ത്രണ്ടു മണിക്കൂർ യാത്രയും കഷ്ടപ്പാടുകൾ നിറഞ്ഞതാണെന്നു, എന്നെക്കാൾ കൂടുതൽ മറ്റാർക്കാണു അറിയാൻ സാധിക്കുക⛹️
ഇന്നു വേഷം കൊണ്ടു മതം പ്രഖ്യാപിച്ചു നടക്കുന്നവർ ഒരു കാര്യം പ്രത്യേകം ചിന്തിക്കണം⛹️പണ്ടത്തെ ഉമ്മുമ്മമാർ ഉപയോഗിച്ചിരുന്ന കച്ചേം മുണ്ടും നേര്യതും ഉണ്ടായിരുന്ന ഒരു കാലം കേരളത്തിലും ഇന്ത്യയിലും ഉണ്ടായിരുന്നു എന്ന കാര്യം ഒരിക്കലും മറന്നു പോകരുതു 🧎
പാളയം നിസാർ അഹമ്മദു
Copyrights (c) All Rights Reserved.
19ജൂലൈ1917-ൽ പ്രസിദ്ധീകരിച്ചതു.
No comments:
Post a Comment