Published on 28 മാർച്ച് 2013 , Edited on 22-10-2013, Tuesday
വിധിയെ നിയന്ത്രിക്കാൻ നമുക്കും കഴിയുമോ?
ജഗതീശ്വരൻ നമുക്കു നല്ലതു മാത്രം തരികയില്ല സുഖവും ദുഖങ്ങളും ,മോഹവും ,മോഹഭംഗങ്ങളും നല്കും . അപ്പോഴെല്ലാം മനോനില കൈ വിടാ തിരിക്കുവാൻ കുറെ ഒക്കെ നമുക്കു കഴിയണം .ദുഖ:ങ്ങളും ,ദുരിതങ്ങളും ,കാലക്കേടുകളും എല്ലാം എല്ലാവരുടെയും ജീവിതങ്ങളിലും ഉണ്ടാവാം. നമ്മുടെ ഒപ്പമുള്ളവരുടെ പിന്തുണ അതാണ് ഏറ്റവും വിലപ്പെട്ടത്. ആ ഭാഗം വട്ട പൂജ്യമാണെന്നു- ബ്ലാങ്ക് ആണെന്നു ഫീൽ ചെയ്തു തുടങ്ങുമ്പോഴേക്കും ഏതു ജീവിതങ്ങളും മുൻപോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടായി തോന്നി തുടങ്ങും .പ്രതിബന്ധങ്ങൾ ഉണ്ടാകുമ്പോൾ മനുക്ഷ്യൻ അതിനുള്ള കാരണങ്ങൾ ചികഞ്ഞു നോക്കും . അപ്പോൾ പിന്നിട്ട വഴിയും കണ്ടു മുട്ട്യവരെയും എല്ലാം ഓർക്കേണ്ടിവരില്ലേ ! അപ്പോൾ സ്നേഹം വെറുപ്പിനും വിദ്വേഷത്തിനും വഴിമാറും ബന്ധങ്ങൾ അയഞ്ഞു തുടങ്ങും .പ്രതിസന്ധി കടന്നു പോകാൻ ആകാത്തവർക്കും ,സമാധാനിപ്പിക്കാൻ ആരും ഇല്ലാത്തവരും,കാര്യങ്ങൾ വ്യക്തമായി കേട്ടു മനസ്സിലാക്കി മധ്യസ്ഥത വഹിക്കാൻ ആളില്ലാതെ പോകുന്നവരും പെട്ടെന്നു ആത്മഹത്യയിലേക്ക് ചെല്ലുന്നു .ഒരിക്കൽ അതിനു തുനിഞ്ഞവർ അതു ചെയ്യും എന്നു തന്നെയാണ് മെഡിക്കൽ റെക്കാർഡുകൾ വ്യക്തമാക്കുന്നതു .അങ്ങനെ ഉള്ളവരെ എങ്ങനെയാണ് കണ്ടെത്തുക ..വളരെ പ്രയാസമാണ് . അപ്പോൾ എല്ലാർക്കും ഇതു ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ് .പണച്ചിലവും ഇല്ലല്ലോ .ഇതു വിജയിക്കാതെ പോകുന്നു എങ്കിൽ അവന്റെ ഒക്കെ കട്ട പൊഹ തന്നെ ! എന്നോടു അക്കാര്യവും പറഞ്ഞുകൊണ്ടു ആരും കുതിര കേറാൻ ഇറങ്ങി തിരിക്കയും വേണ്ട !ഇതു പരീക്ഷിച്ചു വിജയിച്ച എനിക്കു .എന്റെ കാര്യം നോക്കാനും അറിയാം .കേട്ടല്ലോ ..ങ്ങഹ ! ഇനി തുടങ്ങിക്കൊള്ളൂ : മനോ നിയന്ത്രണ വും ടെലിപ്പതിയും പഠിച്ചിട്ടുണ്ട് എങ്കിൽ അതിനു കഴിയുമെന്നാണു പലരും പറയുന്നതു . മറ്റൊരാളുടെ മനസ്സു പഠിക്കാൻ നമുക്കാവണം . അതിനു വലിയ പണച്ചിലവു യാതൊന്നുമില്ല . ചെറുപ്പത്തിൽ തന്നെ അതു കരഗതമാക്കണം . അതായതു യൌവ്വനത്തിൽ തന്നെ തുടങ്ങുന്നതു ഉചിതം .
അവരവരുടെ മത പ്രാർത്ഥനയിൽ സർവാന്മനാ മനസ്സു കേന്ദ്രീകരിച്ചാൽ മതിയാവും . പ്രഭാതത്തിലെ പ്രാർത്ഥന നന്നു . സൂര്യൻ ഉദിക്കുന്നതിനും ,പക്ഷികൾ അവയുടെ അന്നം തേടി പുറത്തു പോവുന്നതിനും അല്പം മുൻപു . ഒരു നാലു മണിക്കും അഞ്ചര മണിക്കും മദ്ധ്യേ ആവും ഏറ്റവും നന്നു ഏകാന്ത മായി ഒരു ഇരുട്ടുമുറി തിരഞ്ഞെടുക്കുക . ചുവരിനു അടുത്തായി ചമ്രം പടിഞ്ഞു ഇരിക്കുക . ചുവരിൽ ഒരു അമ്പതു പൈസയുടെ വലിപ്പത്തിൽ ഒരു കറുത്ത ബിന്ദു കറുത്ത ചായപ്പെൻസ്സിൽ കൊണ്ടോ പൈന്റ്ടു കൊണ്ടോ ശ്രിഷ്ടിക്കുക . അതിനും മുൻപിലായി ഒരു മെഴുകുതിരി കത്തിച്ചു വക്കുക . ആ പ്രകാശത്തിൽ നിങ്ങൾക്കു . ആ കറുത്ത വൃത്തം ഇപ്പോൾ നന്നായി കാണാനാകും . ചമ്രം പണിഞ്ഞിരിക്കുന്ന നിങ്ങൾ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കുകയും ,സാവധാനം ആ ശ്വാസം പുറത്തേക്കു വിടുകം ചൈയ്യുക . ഇതു കുറഞ്ഞതു ഒരു പത്തു തവണ എങ്കിലും ആവർത്തിക്കണം . എന്നിട്ടു ഇമ വെട്ടാതെ ആ ബിന്ദുവിലേക്ക് തന്നെ നോക്കി ഇരിക്കുക .... ജഗതീശ്വരനെ മനസ്സിൽ ധ്യാനിക്കുന്നതും ഏറെ ഫലപ്രദം . സൂര്യോദയതിനു അല്പം മുൻപു ഈ പരിപാടി അങ്ങു നിർത്തുക . അടുത്ത ദിവസം അതേ സമയത്തു ഇതു ആവർത്തിക്കുക .. ഏകാന്തമായ സമയത്തു ചെയ്യുന്ന ഈ ധ്യാനം .. തുടരുക .. പക്ഷെ വൃത്തത്തിലെ നോട്ടം ഇമവെട്ടാതെ തന്നെ വേണം ചൈയ്യുവാൻ . യൗവനം കഴിഞ്ഞു പോയവർ നിരാശപ്പെടെണ്ട . ഫലപ്രാപ്തിക്കു അല്പം കാലതാമസം ഉണ്ടാകും അത്രമാത്രം . . മനോനിയന്ത്രണം ലഭ്യമാകാൻ ഒരു വർഷം വേണ്ടിവരും . ആ ബിന്ദുവിനെ രണ്ടായി കാണുവാൻ ആകുന്ന ഒരു ദിനം വരും .. നിങ്ങൾ ആഗ്രഹിക്കുമ്പോൾ മാത്രം ആ ബിന്ദു രണ്ടാവുകയും ,നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുമ്പോൾ മാത്രം ആ ബിന്ദു ഒന്നാവുകയും ചെയ്യുന്ന ഒരു നാൾ വരും ... അതിനായി എന്തു ചെയ്യണം എന്നു ഞാൻ നാളെ പറയാം .. ഞാൻ ഇവ നേടിയിരിക്കുന്നു. ഇപ്പോഴല്ല ചെറുപ്പം മുതൽ . അടുത്ത ഒരാളുടെ പാര നമുക്കെതിരെ വരുന്നതു തിരിച്ചറിയാൻ കഴിയുന്നതു ഇതിന്റെ ഒക്കെ ഗുണം ആണെന്നു കൂട്ടിക്കൊള്ളു . വിശ്വസിക്കുന്നവർ ചതിക്കുന്നതു നേരത്തേ അവരുടെ മനസ്സിനെ തിരിച്ചറിയാൻ നമുക്കു സാധിക്കാത്തതു കൊണ്ടാണു എന്നു പലരും എന്നോടു പറയാറുണ്ട് - "അവൻ എന്നെ വച്ചു " എന്നു !... അതു അപരന്റെ മനസ്സു റീഡ് ചെയയ്യാൻ നമുക്കാകാത്തത് കൊണ്ടല്ലേ . കൂടെ നിന്നിട്ടു നമ്മെ ഒറ്റിക്കൊടുക്കാൻ ഇട വരുന്നതു അടുത്തവന്റെ മനസ്സു പഠിക്കാൻ കഴിയാതെ പോയതു കൊണ്ടാണെന്നു നിങ്ങൾക്കും ഇപ്പോൾ ദുഖം തോന്നുന്നുവല്ലോ ... ദൈവം ആയുസ്സു നീട്ടി കൊടുക്കാത്ത പടുവൃധർ ശൈശവ ദിശയിലേക്കു പോകുന്നതു നമ്മെ പഠിപ്പിക്കുന്നതു എന്താണെന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ എപ്പോഴെങ്കിലും? നിങ്ങൾക്കെല്ലാം അതിനു സമയം എവിടെ ?. അപ്പൊ ശരി .. ബാക്കി ട്രിക്ക്സ് അറിയണം എന്നുണ്ടോ? മനോധൈര്യമുന്ടെങ്കിൽ വരൂ എന്നോടൊപ്പം. നമുക്കു നാളെ ഒരു യാത്ര പോകാം ദൂരെ ഒരു ദിക്കിലേക്കു .. അതുവരേക്കു ..... ശുഭദിനം കൂട്ടരേ !Copyright © All Rights Reserved.