bulletindaily.blogspot.com

Sunday, March 08, 2026

ഗൗളിശാസ്ത്രീയം.



                           പല്ലി 

 പാമ്പു, ഒന്തു, അരണ, ഉടുമ്പ് എന്നിവ ഉൾപ്പെടുന്ന കുടുംബത്തിലെ ഒരംഗമാണു പല്ലി എന്ന ഗൗളി. ഇവ ഹെമിഡാക്റ്റൈലസ് ഫ്രെനേറ്റസ് എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്നു.  7 വർഷം വരെ ഇവ ജീവിച്ചിരിക്കും. സ്വന്തം പേരിൽ ഒരു ജ്യോതിഷ ശാസ്ത്രം കൂടി പല്ലിക്കുണ്ടു. പല്ലിയുമായി ബന്ധപ്പെടുത്തിയുള്ള ഭാവി ഫലപ്രവചനം കേരളത്തിൽ ഗൗളിശാസ്ത്രം എന്നറിയപ്പെടുന്നു. പല്ലിയുടെ ചിലയ്ക്കലും, വീഴ്ച്ചയും  അപ്പോൾ നടക്കുന്ന മനുഷ്യ വ്യാപാരങ്ങളുടെ പരിസമാപ്തിയെപ്പറ്റി നല്ല സൂചനയോ, മോശം സുചനയോ നൽകുമത്രേ. .ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും പല്ലികൾ വിഷമുള്ള ജീവികളാണെന്ന ധാരണയുണ്ട്. ദക്ഷിണപൂർവ്വേഷ്യയിൽ, പല്ലികൾ ഭാഗ്യം കൊണ്ടുവരുന്നവരായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ പല്ലി ചിലയ്ക്കുന്ന ശബ്ദം കേൾക്കുന്നത് നിർഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസവുമുണ്ട്. മറ്റു ചില ഭാഗങ്ങളിൽ പല്ലി ചിലയ്ക്കുന്നതിന് മുൻപ് സംസാരിച്ചുകൊണ്ടിരുന്നയാൾ പറഞ്ഞുകൊണ്ടിരുന്ന കാര്യം സത്യമാണ് എന്ന സൂചനയായാണ് ചിലയ്ക്കലിനെ കണക്കാക്കുന്നത്. ഒരു കാര്യത്തിനായി പുറപ്പെടുമ്പോൾ വീട്ടിന്റെ കിഴക്കേ ഭിത്തിയിലിരുന്ന് പല്ലി ചിലച്ചാൽ അത് ശുഭസൂചനയായും മറ്റു ഭിത്തികളിൽ നിന്ന് ചിലച്ചാൽ അശുഭസൂചനയായും കണക്കാക്കപ്പെടുന്നുണ്ട്. വലതു തോളിൽ പല്ലി വീണാൽ നല്ലതാണെന്നും ഇടതു തോളിലാണെങ്കിൽ ചീത്തയാണെന്നും പറയാറുണ്ട്. അതിൽ ചില സത്യങ്ങളും  ഉണ്ടു.  പല്ലിയെ തൊട്ടാലും, ആഹാര പദാർത്ഥങ്ങളിൽ വിസർജ്ജിച്ചാലും,  കുഷ്ടരോഗം, വെള്ളപ്പാണ്ട്എന്നിവ വരുമെന്ന ഒരു  വിശ്വാസവുമുണ്ട്.നാം  പാമ്പും അരണയും ഓന്തും   ഇഷ്ടമില്ലാത്തവർ തന്നെ. ചെറു വിടവുകളിൽ ഒളിച്ചിരുന്നു തക്കം പാർത്തു പുറത്തിറങ്ങി പ്രാണികളേയും, ചിലന്തികളേയും ഒക്കെ തിന്നു വീട് വൃത്തിയാക്കി തരുന്ന ഒരു ജീവി കൂടിയാണിവ. മനുഷ്യരുടെ  സംഭാഷണ മദ്ധ്യേ പല്ലി  ചിലച്ച് ശബ്ദമുണ്ടാക്കിയാൽ ആ പറഞ്ഞവയിൽ സത്യം ഉണ്ടെന്നാണു വിശ്വാസം. പല്ലി അതിന്റെ വർഗ്ഗത്തോട് ആശയവിനിമയ നടത്തുന്നതാണ് ഈ ഒച്ചയിടൽ. ഒരേ സമയം പെൺ പല്ലി 2 മുട്ടകൾ  ഇടും . നമ്മുടെ ഒരു പഴയ നാടൻ അളവായിരുന്നു പല്ലി മുട്ട, കഴഞ്ചി എന്നൊക്കെ പറയുന്നതു പോലേ. ജീരക മിഠായിയേക്കാൾ അല്‍പ്പം വലിപ്പം കൂടിയ ഉണ്ട മിഠായകൾക്ക് ‘പല്ലിമിഠായി’ എന്നായിരുന്നു പണ്ടു ഞങ്ങളൊക്കെ ആ മിഠായിയെ പഠനകാലത്ത് വിളിച്ചിരുന്ന പല്ലികൾക്ക് ധാരാളം ശത്രുക്കളുണ്ട്, വീട്ടിനകത്തെതു. പല്ലികളുടെ സ്ഥിരം ശത്രു പൂച്ചയാണു. പറവകൾ, പാമ്പുകൾ എന്നിവയും പല്ലിയെ  ആഹാരമാക്കും.  ഇവയുടെ പിടിയിൽ പെട്ടാൽ വാൽ മുറിച്ചിട്ട് രക്ഷപ്പെടുക പല്ലികളുടെ സ്ഥിരം അടവാണ്. മുറിഞ്ഞ വാൽ കുറേനേരം പിടഞ്ഞുകൊണ്ടിരിക്കും. ഇങ്ങനെ വാലോ മറ്റ് ശരീരഭാഗങ്ങളോ മുറിച്ച് മാറ്റുന്നതിനെ Autotomy എന്നാണ് പറയുക. നഷ്ടപ്പെട്ട വാലിന് അല്ലെങ്കിൽ അവയവത്തിന് പകരം മറ്റൊന്ന് വളർന്നുവരും.  നട്ടെല്ലിന്റെ തുടർച്ചയാണ് വാലിലെ അസ്ഥികൾ. കശേരുക്കൾ എന്നറിയപ്പെടുന്ന അനേകം അസ്ഥികളാണ് നട്ടെല്ലിലും വാലിലും ഉള്ളത്. പേശികൾ ഉറപ്പിക്കുന്നത് കശേരുക്കളിലാണ്. പല്ലിയുടെ വാലിന്റെ തുടക്കഭാഗത്തുള്ള ചില കശേരുക്കളിൽ വിലങ്ങനെയായി ഉറപ്പുകുറഞ്ഞ ഒരു ഭാഗമുണ്ട്. ഇതിനെ പൊട്ടുന്ന ഭാഗം എന്നാണ് പറയുക. അസ്ഥിയെക്കാൾ ബലം കുറഞ്ഞ തരുണാസ്ഥിയാണ് ഇതിലുള്ളത്. കശേരുക്കളെ പൊതിഞ്ഞു നില്ക്കുന്ന പേശികൾ പെട്ടെന്ന് വേർപെടുന്ന രീതിയിലാണ് ഈ ഭാഗത്തുണ്ടാവുക. ഈ പേശികൾ പെട്ടെന്ന് സങ്കോചിക്കുമ്പോൾ വാൽ മുറിഞ്ഞ് വേർപെടും. വാല്‍ മുറിഞ്ഞു കഴിഞ്ഞാലുടനെ സ്ഫിങ്ടര്‍ എന്ന പേശികളുടെ പ്രവര്‍ത്തനത്താല്‍ മുറിഞ്ഞ അഗ്രത്തിലേക്കുള്ള രക്തക്കുഴലുകള്‍ അടയുന്നു. അതിനാൽ ചോര വളരെ കുറച്ചേ പുറത്തേക്ക് ഒഴുകുന്നുള്ളൂ. വാൽ അടർന്നുപോകുമ്പോൾ തന്നെ രക്തം കട്ടിയായി മുറിവിനെ അടയ്ക്കും. 30 ദിവസത്തിനകം അറ്റുപോയ വാലിന് പകരം പുതിയ ഒരു വാൽ വളരും. വാൽ പിടയുന്നത് അവയിലുള്ള റിസ്നേഴ്സ് എന്ന നാഡീതന്തുക്കളുടെ പ്രവര്‍ത്തനത്താലാണ്. സുഷുമ്നനാഡിയിലെ ഈ തന്തുക്കളാണ് അംഗവിന്യാസങ്ങളുടെ സ്വയം നിയന്ത്രണം നിര്‍വഹിക്കുന്നത്. ഈ തന്തുക്കള്‍ മുറിയുമ്പോഴാണ് വാല്‍ പിടക്കുന്നത്. വലിയ ഊര്‍ജ്ജവും അധ്വാനവും വേണ്ടതുണ്ട്  വാൽ പല്ലികൾക്കു.  മുറിക്കാൻ. ഭക്ഷ്യ ശേഖരം കൂടിയാണ് വാല്‍. ഒട്ടകത്തിന്റെ പൂഞ്ഞയിലേതുപോലെ കൊഴുപ്പ് കൂട്ടിവെച്ചിരിക്കുന്നത് വാലിലാണ്. അതിനാല്‍ അത്യാവശ്യ ഘട്ടങ്ങളിലേ വാല്‍ മുറിച്ചിട്ട് രക്ഷപ്പെടാന്‍ പല്ലി മുതിരുകയുള്ളു. ശത്രു സ്ഥലം വിട്ടാല്‍ പല്ലി തിരിച്ചെത്തി അനാഥമായി കിടക്കുന്ന സ്വന്തം വാല്‍ തിന്ന് നഷ്ടം കുറയ്ക്കും.
പാളയം നിസാർ അഹമ്മദ് 
പകർപ്പവകാശം പ്രസാധകനും മാത്രം 
                                     Author
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Breaking news,investigative reports, editorial writings    



No comments:

Post a Comment

📍ആശയായ് കാത്തിരുന്നാൽ📍

⭐ആശയായ് കാത്തിരുന്നാൽ⭐                              💕💕💕💕💕💕💕💕💕💕💕💕💕 മേലാട ചാർത്തുന്നു                                      മഴമേഘം...