bulletindaily.blogspot.com

Wednesday, April 03, 2013

2,.4.13 വലിയ പരസ്യങ്ങൾ



നമ്മൾ വിഡ്ഢി ആയി ക്കൊണ്ടേ ഇരിക്കുന്നു എത്ര ശ്രദ്ധിച്ചാലും:കുറച്ചുദിവസം മുൻപു പ്രമുഖ പത്രങ്ങളിലെല്ലാം ഒരു ഹാഫ് പേജ് കള്ളർ പരസ്യം വന്നു. ഞാനും പത്രംകണ്ട് സന്തോഷ പുളകിതനായി . ഒരു"വലിയ ബസ്സാറു "കാരന്റെ പരസ്യമാണ് . ഇന്ത്യാ മഹാരാജ്യത്ത് അങ്ങോളം ഇങ്ങോളം ശാഖകൾ ഉണ്ടു . അതുകൊണ്ടു അവിശ്വസിക്കേണ്ട കാര്യമില്ല . വീടുകളിലുള്ള പഴയ ന്യൂസ്‌ പേപ്പർ മുതൽ കണ്ട പത്രാതി ഭൂമിക്കു കീഴെ ഉള്ള സകല പഴയ സാധനങ്ങളും ,തൂക്കം നോക്കി നല്ല വില തന്നു എടുത്തു കൊള്ളുമത്രേ . ആ ബസ്സാറിലോട്ടു കൊണ്ട കൊടുത്താൽ മതി . രാവിലെ ആദ്യ ജോലി ആ ബസ്സാറു കാരനെ വിളിച്ചു ചോദിച്ചു സംഗതി ഉറപ്പും വരുത്തി . പഴയ ന്യൂസ്‌ പേപ്പർ ,പഴയ ടയർ ,പൊത്തു പൊളിഞ്ഞ ഇരുമ്പുരുക്കു സാധനങ്ങളു വരെ ഒരു ലോഡു സാമാനങ്ങൾ ഇവിടെ സ്ഥലം മിനക്കെടുത്തി കിടക്കയാണ് . പരസ്യത്തിന്റെ മർമ്മം കേട്ടു എന്റെ ശ്രീമതിക്കും പെരുത്തു ഖുശി . "നിങ്ങളെക്കൂടി എടുക്കുമോന്നു ചോദിച്ചു വോന്നു " ഒരു താങ്ങു അവൾ എനിക്കും തന്നു . വല്ലതും തിരിച്ചു ചൊറിയാൻ നിന്നാൽ ഇന്നത്തെ ദിവസം പോക്കാവും . ആദ്യം കൊടുക്കേണ്ട പഴയ അടാസ്സു സാധനം ഇവളെ തന്നെ എന്നു മനസ്സിൽ പറഞ്ഞു സമാധാനിച്ചു . വീട്ടിൽ കിടന്ന ,പഴയ സകല അലിപിലീസ്സു സാധനങ്ങളുംവലിയ ഒരു പ്ലസ്ടിക്കു ബാഗിൽ വാരി നിറച്ചു . ശ്രീമതിയും അതിനു നന്നേ സഹായിച്ചു . രണ്ടാളും ഉടുത്തൊരുങ്ങി ബസാറിലെക്കു വച്ചൊരു കാച്ചു കാച്ചി . അവിടെ ചെന്നപ്പോഴുണ്ട് നമ്മളെക്കാൾ ബ്രംമ്മാണ്ട്ടൻ ചാക്കുകളുമായി ക്യൂ . മണ്ണിട്ടാൽ താഴെ വീഴില്ല അത്രക്കുണ്ട് ജനക്കൂട്ടം . സമൂഹത്തിലെ ഉന്നത ശ്രേണിയിൽ ഉള്ള വരാണ് അത്രയും . വന്നിറങ്ങുന്ന വേഷവും ഹീലും ,കാറും കണ്ടാൽ എനിക്കു ബോധക്കേടു വരും . അതുകൊണ്ടു അവറ്റകളെ കാണാത്ത മട്ടിൽ മാറി നിന്നു . മൂക്ക് തുളച്ചു കയറുന്ന സുഗന്ധങ്ങളുടെ വിവിധ ബ്രാണ്ടുകളുടെ മണം . മുന്തിയ ഇനം പട്ടു സാരികളുടെ വർണ്ണ പൊലിമ കാണണമെങ്കിൽ ഇതു പോലുള്ള അവസരങ്ങളിൽ ഈ ബസാറിൽ വന്നു നിന്നാൽ മതി . കണവന്മ്മാരും കൂടെ ഉണ്ടു കേട്ടോ അതുകൊണ്ടു ..... ഈ വക ലക്ഷ്യവുമായി വരുന്നവർ കണവിയെ കൂടെ കൂട്ടുന്നതാവും ഉചിതം ..... കുളിയും കാണാം താളിയും നുള്ളാം .... ഇതു കേട്ടു എന്റെ മൈക്കിട്ടു കേറാൻ ആരും വരേണ്ട . സകല മനുക്ഷ്യന്റെം ഡീസെൻസി പണ്ടുമുതൽ സിറ്റിയിൽ കാണുന്നതാ . ഒരു ഒന്നര മണിക്കൂർ കഴിഞ്ഞുകാണും ഞങ്ങളുടെ ഊഴം എത്തി . ചാക്ക് തുറന്നു പോലും നോക്കാതെ അവന്മ്മാർ ത്രാസ്സിൽ എടുത്തു വച്ചു ... കാൽക്കുലേട്ടരിൽ കുത്തി നോക്കി .... എല്ലാം കൂടി 1500 റുപ്പികക്കു ഉണ്ടത്രേ . പക്ഷെ ക്യാഷ് തരില്ല 150 രൂപാ വീതമുള്ള 10 discount ക്കൂപ്പണ്‍ തരും .25000 രൂപാ വരെ വില മതിക്കാവുന്ന എന്തും അവിടെ നിന്നു വാങ്ങാം . അപ്പോൾ അവർക്ക് 23500 റുപ്പിക മാത്രം നമ്മൾ നൽകിയാൽ മതി ..... എങ്ങിനൊ ണ്ട് ഗുജറാത്തി ബുദ്ധി ... അല്ലേൽ സാമാനങ്ങളു തിരിച്ചു കൊണ്ടു പൊക്കോണം .കൂപ്പണ്‍ ഞാൻ കൈയ്യിൽ വാങ്ങി ..... ഹ ഹ ഹ ഹ 1500രൂപാ മൂല്യമുള്ള കൂപ്പണ്‍ . അത്രയും കൂപ്പണ്‍ഞാൻ അവിടെ ചില വഴിക്ക ണമെങ്കിൽ ഇനി ഒരു ഇരുപത്തി മൂവായിരത്തി അഞ്ഞൂറു രൂപാ മുടക്കണം . ധാരാളം പേർ അവിടെ അന്തസ്സു നോക്കാതെ വഴക്കിടുന്നു . ക്യാ ഫലം ..... മറ്റുള്ളവന്റെ മുന്നിൽ നാറുന്നു അത്ര തന്നെ . ഇനിയും ഫൂൾ ആകാതിരിക്കാൻ ശ്രദ്ധിച്ചാൽ മതി ..... ആ കൂപ്പണ്‍ കീറി ആ സെയിൽസ്സുമാന്റെ മുഖത്തേക്കു എറിഞ്ഞിട്ടു ശ്രീമതിയേയും ,കൂട്ടി ഞാൻ നടന്നു ..... പഴവങ്ങാടിചാലയിലുള്ള ആസാദ് ഹോട്ടലിലേക്ക് ഒരു കോഴി ബിരിയാണി കഴിക്കുവാൻ ...... ഇനി ഞാൻ നിങ്ങൾക്കു ഒരുചെറിയ സമ്മാനം എത്തിച്ചു തരാം ..... ഒരാൾക്ക്‌ മാത്രമേ കിട്ടൂ ... ഈ ചിത്രത്തിൽ കാണുന്ന സ്ഥലം ഏതാണ് ...... എവിടെ ആണു ....... അത്രയേ എഴുതേണ്ടു ..... ഞാൻ എന്തായാലും നിങ്ങളെ വിഡ്ഡി ആക്കുകയില്ല ഉറപ്പു .
Posted by nizar ahamed at 20:04 2 comments:
Unlike ·  · 

No comments:

Post a Comment

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...