Thursday, 14 February 2013
തീവണ്ടി മറിച്ചിടാനായി ഞാനും ഗവേഷണം നടത്തി :
തീവണ്ടി മറിച്ചിടാനായി ഞാനും ഗവേഷണം നടത്തി :
ഒരു തീവണ്ടി മറിഞ്ഞു വീണാല്‍ അതില്‍ സഞ്ചരിക്കുന്ന ആയിരക്കണക്കിന് നിരപരാധികളായ യാത്രക്കാര്‍ക്ക് പരുക്ക് പറ്റുമെന്നോ ,മരണം സംഭവിക്കുമെന്നോ ,റെയില്‍വേക്ക്കനത്ത നഷ്ട്ടം ഉണ്ടാകുമെന്നോ ചിന്തിക്കാന്‍ കഴിയാത്ത കാലം . തീവണ്ടി ഓഫീസിലെ പ്ലാറ്റ് ഫോറത്തിന്റെ സ്ഥലനാമം എഴുതിയ മഞ്ഞ ബോര്‍ഡില്‍ നിന്നും അകലെ സിഗ്നല്‍ പോസ്റ്റിനു സമീപത്തായി ഞാന്‍ ഇരിപ്പുറപ്പിച്ചു .ബ്ലോക്ക് സ്റ്റേഷനാണ്.ഏതു സമയവും ഗുഡ്സ് ട്രെയിനോ ഷന്ഡിങ്ങ് ട്രെയിനോ ഓടിവരാം .ഇപ്പോള്‍ സിഗ്നലില്‍ ചുവന്ന വെളിച്ചമാണ് .ആളൊഴിഞ്ഞ പ്ലാറ്റ് ഫോം .ലൈറ്റുകള്‍ മാത്രം പ്രകാശിക്കുന്നു .സ്ലീപ്പര്‍ ഉറപ്പിക്കാനുള്ള ചല്ലികളില്‍നിന്നു അത്യാവശ്യം വലിയ കുറയെ കല്ലുകള്‍ എടുത്തു പാളത്തിന്റെ മിന്നുന്ന തലപ്പത്തു നിരത്തി വച്ചിട്ട് ഒരു തീവണ്ടിയുടെ വരവിനായി ഞാനവിടെ ട്രാക്കിനു സമീപം പമ്മി ഇരുന്നു. കാക്കി നിക്കറും ഷര്‍ട്ടും ധരിച്ച ഗാങ്ങ്മാന്‍ ഒരു വലിയ കൂടം കൊണ്ട് നിസ്ചിത അകലത്തില്‍ വളരെ ശക്തിയായി പ്രഹരിച്ചുകൊണ്ട് എന്റെ സമീപത്തേക്ക് വരികയാണ് .ആ അടി കണ്ടാല്‍ അറിയാം അയ്യാള്‍ക്ക് എന്തുമാത്രം ദേക്ഷ്യം റെയില്‍വേയോട്ഉണ്ടെന്നു .പാളത്തിലെ നട്ടുകളോ ബൊല്ട്ടുകളോ ,അഴിഞ്ഞിട്ടില്ലെന്നും ,പാളങ്ങള്‍ക്കു വിള്ളലുകള്‍ വീണിട്ടില്ല എന്നും ഒരു തീവണ്ടി കടന്നു പോകാനായി എല്ലാം ഭദ്രമാണെന്നും ആ അടിയുടെ പ്രധിധ്വനി കേട്ടാല്‍ അയ്യാള്‍ക്ക് മനസ്സിലാകും .അയ്യാളുടെ അടിയുടെ ശക്തി കാരണം ,ആ കല്ലെല്ലാം ട്രാക്കില്‍ തന്നെ ഉരുണ്ടു വീണു .എന്റെ സമീപം അയ്യാള് നിന്നു .ഞാന്‍ അവിടെ ഇരിക്കുന്നതിന്റെ കാരണം തിരക്കി .അപ്പോള്‍ അയ്യാള് മറ്റൊരു വിദ്യ പരീക്ഷിക്കാന്‍ പറഞ്ഞു.ചെറിയ കഷണം ഉണക്ക തൊണ്ടില്‍ വെളിച്ചെണ്ണ പുരട്ടി കൊണ്ടു വച്ചാല്‍ കാര്യം നടക്കും .അതും പറഞ്ഞു അയാള്‍ തന്റെ ജോലിയുമായി എന്നേയും കടന്നു മുന്‍പോട്ടു പോയി . പ്ലാറ്റ്ഫോമില്‍ ഒന്നുംരണ്ടുമായി ജനത്തിരക്ക് ഏറുന്നു .ഞാന്‍ പാളത്തിലേക്ക്ചെവി ചേര്‍ത്തുവച്ചു ശ്രദ്ധിച്ചു .തീവണ്ടി അടുത്ത സ്റ്റേഷനില്‍ എത്തിയിട്ടുന്ടെങ്കില് പാളത്തിലെ ശബ്ദം കൊണ്ട് തിരിച്ചറിയാനാകും .അപ്പോള്‍ എനിക്കും കര്മനിരതനാകാമല്ലോ ! ഞാന്‍ ഇരിക്കുന്നതിനു അല്പം അകലെ ആയി ഒരു പഴയ രാജകൊട്ടാരത്തിന്റെ ഒരുചെറു പതിപ്പുപോലെ ചുവപ്പും പച്ചയും നീലയും മഞ്ഞയും ഗ്ലാസ്സുകൊണ്ട് ജനാലകളും വെന്റിലേഷനും തീര്‍ത്ത ,ഉള്ളിലെ ചുവരുകളിലും ,നിലത്തും ഡിസൈനുള്ള ടൈയില്സ് പാകിയ,ഭിത്തികള്‍ കരിങ്കല്ല് കൊണ്ട് ഉണ്ടാക്കിയ രണ്ടു കെട്ടിടങ്ങള്‍ എനിക്ക് കാണാനാവും .തീവണ്ടി ആപ്പീസിലെ ഫസ്റ്റ് ക്ലാസ് വൈറ്റിങ്ങ് റൂം പോലെ വൃത്തിയും വെടിപ്പുമുള്ള രണ്ടു കെട്ടിടങ്ങള്‍ .അതില്‍ ഒന്നില്‍നിന്നും ഒരാള്‍ ഇറങ്ങി വരുമെങ്കില്‍ ട്രെയിന്‍ വരാന്‍ 30 മിനിട്ട് ബാക്കി ഉണ്ടെന്നു എനിക്ക് ഗണിക്കാനാവും .അപ്പോള്‍ എന്റെ ലക്ഷ്യത്തിനും വേഗത കൂട്ടാനാവും ......അതിനായി ഞാന്‍ ആ കെട്ടിടത്തിലേക്ക് കണ്ണും നട്ടിരിപ്പായി .....സമയത്തിന്നു മിന്നലിന്റെ വേഗത .....അതാണ്ടെ ഒരാള്‍ ഇറങ്ങി വരുന്നു കാലില്‍ പോളിഷ് ചെയ്തു മിനുക്കിയ കറുത്ത ഷൂ ,ബ്രാസ് ബട്ടണ്‍സ് ഇട്ടു വെളുവെളെ തിളങ്ങണ വെള്ള ഫുള്‍ സ്ലീവ് ഷരട്ടും പാന്റ്സും ,പച്ച ഷോല്ഡര് ഫോല്ടെറും,മുദ്രയുള്ള പീ ക്യാപ്പും ധരിച്ച ഒരാള്‍ അവിടെ നിന്നും ഇറങ്ങി വേഗതയില്‍ തീവണ്ടി ആപ്പീസിന്റ്റ് പടികള്‍ ഓടിക്കേറി പോവുന്നു .ട്രെയിന്‍ ലേറ്റല്ല . ഇപ്പോള്‍ ഇങ്ങു എത്തുമെന്നു എനിക്ക് ഉറപ്പായി. ഞാന്‍ എന്റെ കൃത്യം നിര്‍വഹിക്കാനുള്ള ഒരുക്കം തുടങ്ങി ....അപ്പോഴേക്കും പോയിസ്ന്മാനും ,ഖലാസ്സിയും, മൂന്നു നാലു റെയില്‍വേ പോലീസ്സുകാരും എന്റെ അടുത്തേക്ക് വരുന്നതു ഞാനു കണ്ടു .ഞാനു ട്രാക്കിലേക്ക് ഇറങ്ങി ഓടി..അവര്‍ എന്നെ ഒട്ടിച്ചിട്ട് പിടിച്ചു തൂക്കി എടുത്തു സ്റ്റേഷന്‍മാസ്റ്ററിന്റെ മുറിയില്‍ കൊണ്ടു നിര്‍ത്തി .അവിടെ നിന്നു അനങ്ങരുതു എന്നു പറഞ്ഞിട്ടു ഹാഫ്ഡോര്‍ തുറന്നു അവരെല്ലാം പുറത്തേക്കു ഇറങ്ങി നിന്നു . ട്രെയിന്‍ സ്റ്റേഷനില്‍ വരുന്നതിനു അല്‍പ്പം മുന്‍പ് സ്റ്റേഷനില്‍ ഉണ്ടാകുന്ന തിരക്കു അറിയാമോ നിങ്ങള്‍ക്ക് ......മാസ്റ്റര്‍ ഉള്‍പ്പടെ സകല ആളുകളും മുടിഞ്ഞ തിരക്കിലാ .ഔട്ടറില്‍ കിടക്കുന്ന ട്രെയിനിന്റെ നിലവിളി ഇവിടെ കേള്‍ക്കാം.സിഗ്നല്‍ പാനലുമായും, കണ്ട്രോള്‍ഫോണ്മായും,ലെവല്‍ക്രോസ് കീയുമായും ആ ട്രെയിനിനെ സ്വീകരിക്കാനുള്ള തത്രപ്പാടിലാണ് സ്റ്റേഷന്മാസ്റ്റര് .മറ്റേ സ്റ്റേഷനില്‍ നിന്നുംടോക്കണ്‍ വന്നില്ലാത്രെ . ......... ഈ തിരക്കിനിടയില്‍ എന്നെ ആരു ശ്രദ്ധിക്കാനാ ...................................................................ഇനി ബാക്കി നാളെ പറയാം സുഹൃത്തേ.......................................................................................ശുഭദിനം ! Copyright © All Rights Reserved.
അങ്ങിനെ ആ ആഗ്രഹം നടന്നില്ലാല്ലോ :)
ReplyDeleteVandi vannuvo?
ReplyDeleteVandi vannuvo?
ReplyDeleteVandi vannuvo?
ReplyDelete