
ബാല്ക്ല്യത്ത്തിൽ പതിനൊന്നു വയസ്സുമുതൽ പതിനേഴുവയസ്സോളം- ഏഴു - വർഷക്കാലം സായാന്നങ്ങൾ ചിലവഴിച്ച സ്ഥലമാണ് ഇതു . 1829 കളിൽ സ്വാതിതിരുന്നാൾ മഹാരാജാവിന്റെ കാലത്തു പണികഴിപ്പിക്കപ്പെട്ട വിക്ടോറിയാ ഡയമെണ്ട് ജുബിലീ ലൈബ്രറി എന്ന ഇന്നത്തെ കേരളാ സ്റ്റേറ്റ് പുബ്ലിക് ലൈബ്രറി കെട്ടിട സമുച്ചയം . ഈ കെട്ടിടത്തിന്റെ വലതുഭാഗത്ത് ആയിരുന്നു അന്നു ചിൽഡ്രൻസ് ലൈബ്രറി. വളരെ വലിയ ഒരു പൂന്തോട്ടം അവിടെ ഉണ്ടായിരുന്നു .പിൽക്കാലത്ത് റോഡ് വികസനം വന്നപ്പോൾ അവയുടെ രൂപം തന്നെ നഷ്ടപ്പെട്ടു . സായാന്നങ്ങളിൽ 4.30 മുതൽ 7 മണി വരെആയിരുന്നു പ്രവർത്തന സമയം . ആഴ്ചയിൽ ഒരുദിവസം ഒഴിച്ച് മറ്റെല്ലാദിവസവും കൃത്യമായി ഞാൻ അവിടെ എത്തി പുസ്തക വായനയിൽ ഏർപ്പെട്ടിരുന്നു.
അതി മനോഹരമായ തിളക്കമുള്ള താളുകളിൽ പ്രിന്റു ചെയ്ത കട്ടി പുറം ചട്ട കളോടു കൂടിയ വായനാ പുസ്‌തകങ്ങൾ ധാരാളം അന്നു അവിടെ ഉണ്ടായിരുന്നു . റൈറ്റ് ബ്രദേഴ്സ്സ്സ് ,മാഡം ക്യൂറി ,തോമസ് ആൽവാ എഡിസണ്‍ ,ജോണ്‍ബെയാർഡ്,,ടെസ്സിയ ,മാർക്കോണി , ആൽബർട്ട് ഐൻസ്റ്റൻ ,അലക്സ്സാണ്ടാർ ഫ്ലെമിംഗ് ,ഹംഫ്രീഡേവിഡ്, ലൂയി പാസ്റ്റർ ,ഫാദർ ഡാമിയൻ ,ജോർജ് വാഷിങ്ങ്ടൻ,എബ്രഹാം ലിങ്കണ്‍ ,അങ്ങനെ എത്രയോ മഹാന്മ്മാരുടെ ജീവിതകഥകളും, അവരുടെ കണ്ടുപിടിത്തങ്ങളും സ്കെച്ചുകളുംഉള്ള എത്ര എത്ര പുസ്തകങ്ങൾ. അവ വായിക്കുമ്പോൾ ആ മഹാരധന്മ്മരോടൊപ്പം അവയിലൊക്കെ പങ്കെടുത്തിരുന്ന പ്രതീതി തോന്നിച്ചിരുന്നു .കുളിർമയും നിശബ്ദവുമായ ആ അന്തരീക്ഷം മറക്കുവാൻ കഴിയുന്നതുമല്ല ..അത്രയ്ക്ക് സ്വപ്ന തുല്യമായിരുന്നു വായന നിറഞ്ഞു നിന്ന ആ കുട്ടിക്കാലം . വെള്ള സാരിയും കറുത്ത ബ്ലൌസും ധരിച്ച ഞാൻ ആന്റി എന്നു വിളിച്ചിരുന്ന ഒരു യുവതി ആയിരുന്നു അന്നു ചിൽഡ്രൻസ് ലൈബ്രറിയുടെ ചുമതല വഹിചിരുന്നതു.അനന്തപുരിയിലെ നന്താവനം എന്ന സമീപ പ്രദേശത്തു നിന്നായിരുന്നു അവർ കൃത്യ സമയത്തു തന്നെ ജോലിക്കായിട്ടു ലൈബ്രറിയിൽ എത്തി വായനാമുറി തുറന്നുതന്നിരുന്നത് . ഉപന്ന്യാസങ്ങൾ തയ്യാറാക്കുവാനും ,പ്രസംഗമത്സരങ്ങളിൽ പങ്കെടുക്കുവാനും ഉള്ള ചെറുകുറിപ്പുകൾ തയ്യാറാക്കുവാൻ ആ മഹിള അക്കാലത്തു ഏറെ സഹായി ആയി വര്ത്തിച്ച്ചിരുൻന്നു. വായിക്കുന്ന പുസ്തകങ്ങൾ, ബാക്കി വായനക്കായി തേടി എടുത്തു തരുന്നതിൽ പ്രത്യേകമായ ഒരു ശ്രദ്ധ യും അവർ കാണിച്ചിരുന്നു. ഇന്നു എല്ലാം ആകെ മാറിയിരിക്കുന്നു ..ശബ്ദ മുഖരിതമായ അന്തരീക്ഷം . വാഹനങ്ങളുടെ ബാഹുല്യം ആ നിശബ്ധതക്ക് ഭംഗം വരുത്തിയിരിക്കുന്നു . ഇന്ത്യയിലെ തന്നെ ആദ്യത്തെ ലൈബ്രറി എന്നു പറഞ്ഞിട്ടെന്തുകാര്യം . എഴുതുവാനും ,വായിക്കുവാനും നിശബ്ദമായ അന്തരീക്ഷം നമുക്കു കൂടിയേ തീരു...അനന്തപുരി പട്ടണത്തിനു അതു എന്നേ നഷ്ടപ്പെട്ടു പോയിരിക്കുന്നു.! Copyright © All Rights Reserved.
ബാല്യകാല സ്മരണകൾ <3
ReplyDelete