bulletindaily.blogspot.com

Monday, July 28, 2014

നിസ്കാരം കഴിഞ്ഞു മടങ്ങുമ്പോ പിന്നില് നിന്ന് കുഞ്ഞേന്നു ഒരു വിളി .തിരിഞ്ഞു നോക്കി


08 ആഗസ്റ്റ് 2013               


      താജ്മഹളിൻെറ  മുന്നിൽ 1970 കളിൽ എൻെറ മാതാവാണു

                  

നിസ്കാരം കഴിഞ്ഞു മടങ്ങുമ്പോ പിന്നില് നിന്ന് കുഞ്ഞേന്നു ഒരു വിളി .തിരിഞ്ഞു നോക്കി

റംസാന്റെ പുലര്കാല രഷ്മിക്കു  പൊന്നിന്റെ തിളക്കം . വൃതം അനുഷ്ടിച്ച സഹോദരങ്ങളുടെ മനസ്സും ,ശരീരവും പോലെ നല്ല തെളിമയുള്ള പ്രഭാതം . നിസ്കാരം കഴിഞ്ഞു മടങ്ങുമ്പോ പിന്നില് നിന്ന്  കുഞ്ഞേന്നു ഒരു വിളി .തിരിഞ്ഞു നോക്കി .രണ്ടു സ്ത്രീകളാണ് വിളിക്കുന്നത്‌ . എവിടെയോ കണ്ടു മറന്നപോലെ .രണ്ടാളും വെളുവെളുക്കെ ചിരിച്ചു അടുത്തു വന്നു.പരിചയപ്പെടുത്തി .അംബികയും ,വസന്തയും .രണ്ടാളും കേരള യൂണിവെർസിറ്റി ഓഫീസ്സിലെ.ജൂനിയര് സൂപ്രണ്ടാത്രേ .എനിക്കു ഒരു പിടിയും കിട്ടിയില്ല .ഒര്ക്കനായി അവരുമായി അടുത്തകാലത്ത്‌ കണ്ട ഒരു പരിചയവും എനിക്ക് ഇല്ല താനും.വല്ല പീഡനക്കേസ്സിലും  പെടുത്തുമോ  എന്ന് പെട്ടെന്നു ഒന്നു ഭയന്നു . അപ്പോഴേക്കും ഇങ്ങോട്ടു ചോദ്യമായി. ഞങ്ങളെ ഒർക്കിണില്ലെ ! നിങ്ങടെ വീട്ടിലു അടുക്കള പണിക്കു നിന്ന വസന്തയും  അംബികയുമാ ഞങ്ങളു .ഹോ !എന്റെ ശ്വാസം നേരേ വീണു .ഹൃദയമിടിപ്പ്‌ നേരേ ആയി . ഇപ്പോ  കക്ഷികളെ പുടികിട്ടി . അന്നിവര്ക്ക് പത്തിരുപതു വയസ്സേ കാണുള്ളൂ .അടുത്ത മാസം അടുത്തൂണ്‍ പറ്റുന്ന ഇവരെ ഇപ്പൊ കണ്ടാ ഞാന് എങ്ങനെ അറിയാനാ .എന്റെ അമ്മയെ കുറിച്ച് വാതോരാതെ സംസാരിക്കുണു,അമ്മക്ക് കാന്ജീപുരതിന്റെം , ചിന്നാളപട്ടിന്റെം ധാരാളം സാരികള് ഉണ്ടായിരുന്നു .ആ സമയങ്ങളില് പുറത്തിറങ്ങുന്ന തമിഴ് സിനിമകളുടെ പേരുള്ള വളരെയധികം വോയില് സാരികളും -അവക്കൊക്കെ നല്ല സുഗന്ധമായിരുന്നു.  അന്നവും ,വസ്ത്രവും പണവും ഒക്കെചോദിച്ചു വരുന്ന എല്ലാര്ക്കും ഒരു ലോപവുമില്ലാതെഅവര് അതൊക്കെ കൊടുക്കുകയും ചെയ്തിരുന്നു. അര്ഹതയില്ലാത്തവർക്ക് കൊടുത്താലും ക്ഷയിച്ചു പോവുമെന്നു  ഖുറാനില് പറയുന്നുണ്ട് .യാചന സൗദിയില് നിരോധിച്ചത് പത്രത്തില് കണ്ടപ്പോള് അമ്മയെ ആണ് എനക്ക് ഒര്മ്മവന്നത്. നോമ്പ് കാലം തുടങ്ങിയാല് ഉടനെ,  അകലെ ഉള്ള ഒരു ഖബറുസ്ഥാന് പള്ളിയിലു   നിന്നും പലവിധ  നാട്യവുമായി ഇരക്കാനായി  നാട്ടിലേക്ക്ഇറങ്ങുന്ന ഒരു കൂട്ടം ആളുകള് പണ്ടു ഉണ്ടായിരുന്നു.ഒറ്റരൂപ വെള്ളിതുട്ടു ധാരാളം കൂട്ടിയിട്ടു അവര്ക്ക് വാരിക്കോരി കൊടുക്കുവാനു അമ്മക്ക് വലിയ ഉത്സാഹമായിരുന്നു . സ്മഗ്ലിങ്ങ് ചെയ്തും,ഖബറുസ്ഥാനെ പലവിധത്തില് ദുരുപയോഗം ചൈതും അവരൊക്കെ  വല്യപണക്കാരായി .
 പണ്ടത്തെക്കാലത്ത്   അടുക്കള പണിക്കും  ,പുറം പണിക്കും രണ്ടുപേര് വീട്ടില് എപ്പോഴും ഉണ്ടായിരുന്നു .ഒരു നിവര്തിയുമില്ലാത്ത പാവത്തുങ്ങള് .തലയ്ക്കു എണ്ണയും കുളിക്കാനു സോപ്പും ,വിശപ്പിനു അന്നവും ,ഉടുക്കാന് വസ്ത്രവും ,കൂലിയായി തെറ്റില്ലാത്ത കാശും കൊടുത്താല് മതി ..പാട്ടും പാടി അവരൊക്കെ നില്കും .ആത്മാര്തമായി തന്നെ വീട്ടുപണിയും എടുക്കും .ഓണത്തിനും ,റംസാനും  കുട്ടികളായ ഞങ്ങള്ക്ക് പുതുവസ്ത്രം എടുക്കുമ്പോള് അവര്ക്കും എടുത്തു കൊടുത്താല് മതി ..ഇപ്പോ ..അങ്ങനെയാണോ വീട്ടുപണിക്ക് വരുന്നവര്ക്ക് 8000 രൂപയും ആദ്യം പറഞ്ഞവയൊക്കെ വേറെയും കൊടുക്കണം .ഒത്താലു പീഡനക്കേസ്സിലും ,പെട്ടു പോയേക്കാം. അത് അന്തക്കാലം ..ഇതു  ഇന്തക്കാലം  അങ്ങനെ സമാധാനിക്കാം ..വിവാഹശേഷമുള്ള ജീവിതത്തില് എന്റെ വാമഭാഗം തന്നാ വീട്ടുപണിയൊക്കെ ചെയ്യണേ !അതു എന്നെ വിശ്വാസമില്ലാത്തതു കൊണ്ടാണോ ..അതോ അവര്ക്കുമാത്രം ചെയ്യാനുള്ള വീട്ടുപണി മാത്രമേ ഉള്ളൂ എന്നതു കൊണ്ടാണോ എന്നതു ഞാനു ഇതുവരെ അന്വേഷിച്ചിട്ടില്ല ! നാം എത്രകാലം ജീവിക്കുമെന്നു ദൈവത്തിനേ അറിയൂ .ഏതു നിമിഷവും മരിച്ചെന്നിരിക്കും .മരണ സമയം മാത്രം ദൈവം മറച്ചുവച്ചിരിക്കുന്നതു എന്തു കൊണ്ടാണെന്നു എനിക്കു അറിയാനായി കഴിയുന്നില്ല .എന്റെമാതാവും പിതാവും, അളിയനും,  അമ്മാവന്മാരും    ഒക്കെ മരണപ്പെട്ടുപോയി ..അവര്ക്കൊന്നും ദൈവം ആയുസ്സ് ഒരുപാടു നീട്ടിക്കൊടുതിരുന്നില്ല .വിറച്ചു വിറച്ചു  വടിയും കുത്തി നടക്കാനും ഇടവന്നിരുന്നില്ല. സ്വര്ഗം അതാണ്‌ .കര്മ്മതിനു കിട്ടുന്ന ഏറ്റവും നല്ല പ്രതിഫലം .റംസാന് ദിന ആശംസകളോടെ ശുഭദിനം കൂട്ടരേ.(* മരണപ്പെട്ടു പോയ എന്റെ മാതാവിന്റെ ചിത്രo,,പിന്നില് ആഗ്രയിലെ താജ്മഹല് * )             

1 comment:

  1. ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകള്‍ , ഹൃദ്യം , മനോഹരം <3

    ReplyDelete

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...