ചിത്രങ്ങൾ: Government Teacher Education Training College, തൈക്കാട്, തിരുവനന്തപുരം
2️⃣ ടെറസ്സിൽ വീഴുന്ന മഴയുടെ കാതടപ്പിക്കുന്ന ഒച്ചകേട്ടാണു ഉണർന്നതു. വിദ്യാഭ്യാസ വർഷത്തെ ആരംഭത്തിൽ പതിവാണിതു. ഇടവപ്പാതിയുടെ കലാശകൊട്ടിൽ കുടയില്ലാതെ പുറത്തേക്ക് ഇറങ്ങുക വയ്യ. രാവിലെ ഓഫീസിൽ പേകുന്നവഴി ഗവണ്മെന്റ് Bed ട്രയിനിംങ്ങ് കോളേജിലൊന്നു കേറണം.
നടൻ മോഹൻലാൽ പഠിച്ച മോഡൽ ബോയിസ്സ്കൂൾ ഈ ബിൽഡിംഗിൻെറ താഴെ നിലകളിലാണു..മോഡൽ സ്കൂളിലെ കുട്ടികൾ ക്ളാസിലേക്കു കയറുന്ന 9.30 വരെ ആൺകുട്ടികളുടെ കുസൃതികളും,ഒച്ചയും ബഹളവുമായിരിക്കും Bed Training collegeഉം പരിസരവും. ട്രയിനിംങ്ങ് കോളേജിലെ പ്രിൻസിപ്പൽ എൻെറ അടുത്ത മിത്രമാണ്. പാലക്കട്ടെ കോളേജിൽ ആയിരുന്നു. ഇവിടെ മാറി വന്നിട്ടു കുറേ നാളായി. എന്നെ എന്നും വിളിക്കുണൂ ഒഫീസിലേക്ക് ഒന്നു വരാൻ. പുള്ളിക്കാരൻെറ ഓഫീസ് ഗർവ്വൊക്കെ എന്നെ കാണിക്കാനാവണം ഈ വിളി. പിന്നെ ഏറേ നേരം വളരെ വിശാലമായ ആ വലിയ പ്രിൻസിപ്പൽ റൂമിൽ സൊറ പറഞ്ഞു ഇരിക്കയും ചെയ്യാം.അയ്യാൾ വിളിക്കുബോഴെല്ലാം അടുത്ത ആഴ്ച ആകട്ടേ എന്നു പല അവധി പറഞ്ഞു എനിക്കു തന്നെ മടുത്തിരിക്കണൂ.......ഒരാളെ പറഞ്ഞു നിർത്തി എത്ര നാളാണു മനസ്സു മടുപ്പിക്കുക. പോരാത്തതിനു അയ്യാൾ കേരളാ യൂണിവേഴ്സിറ്റി സെനറ്റിലെ ഒരു സിൻഡിക്കേറ്റ് മെമ്പറും കൂടിയാണു! പരിചയക്കാരുടെ മക്കൾക്കായ് പലതവണ കക്ഷിയുടെ ശുപാർശ സേവനം ഞാൻ പ്രയോജനപെടുത്തിയിട്ടുണ്ടു.

3️⃣അതു കൊണ്ടു ഇന്ന് തന്നെ അയ്യാളെ ചെന്നു കാണണമെന്നു എൻ്റെ മനസ്സും ഉപദേശിച്ചു. എൻെറ മനസ്സു ചിലപ്പോഴെങ്കിലും അങ്ങനെയാണു. നന്മയുള്ള നല്ലകാര്യങ്ങൾ ചെയ്യുവാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും.ഇന്നു അന്തിവരെ ഈ മഴ ശമനമില്ലാതെ പെയ്യുക തന്നെ ചെയ്യുമെന്നു തോന്നണൂ. മഴപെയ്യട്ടേ ആർക്കാചേതം, ഒരു നഷ്ടവുമില്ല...നേട്ടങ്ങളേള്ളൂ.കുടക്കച്ചോടക്കാർക്കും, കുട നന്നാക്കുന്നവർക്കും.എനിക്കു ഇന്നു നഷ്ടമാ ഉണ്ടാവുക!!!കൂടുതലും ഞാൻ ധരിക്കുക വെള്ള വസ്ത്രങ്ങളാണ്. ഷൂസുമതെ. അടുത്തു കൂടി പോകുന്ന സകല വാഹനങ്ങളും എന്നെ ചെളി കുളിപ്പിച്ചേ അടങ്ങൂ. കുട്ടികളെ പഠിപ്പിക്കുന്ന കുട്ടികളുടെ കോളേജിലേക്കാണു ഞാൻ പോകുന്നതു. നിശബ്ദതയുടേയും, അച്ചടക്കത്തിൻേറയും, സകല വിധ നൈർമ്മല്ല്യത്തിൻേറയും പഠന കേന്ദ്രമാണതു.
ഞാൻ എൻെറ യൗവ്വനകാലത്തു നിരവധി തവണ ഈ കലാലയത്തിൽ ഞാൻ വന്നിട്ടുണ്ട്... അതൊന്നും എൻ്റെ പഠന ആവശ്യത്തിനു വേണ്ടി ആയിരുന്നില്ല........
അതോർക്കുബോൾ അന്നു കാണിച്ച തൻേറടമൊക്കെ ഓർത്തെടുക്കും....
ശനിയാഴ്ചകളിൽ പ്രൗഢവും, പൂർണ്ണ നിശബ്ദവുമായ ആ കോളേജു ലൈബ്രറികളിൽ കൂട്ടുകാരിയോടൊപ്പം ചിലവഴിച്ച അനർഘ നിമിഷങ്ങൾ ഓർമ്മയിൽ വരും.

4️⃣രാവിലെ 9.30 നു കസേര പിടിക്കുന്ന ഞങ്ങൾ ഉച്ചക്ക് 2.30 നു ഒക്കെയാവും മടങ്ങുക. അന്നത്തെ ലൈബ്രറേറിയനും, അന്നത്തെ അദ്ധ്യാപകർക്കും ഞങ്ങളെ വളരെ പ്രിയമായിരുന്നു. ആ ബന്ധത്തേയും. അന്നു അവിടത്തെ വിദ്യാർത്ഥി പോലുമല്ലായിരുന്നൂ ഞാൻ. പുറത്തു നിന്നുള്ള ഒരാളായ എന്നെ അവരൊക്കെ അത്രയും സ്നേഹമായ് അന്നു കണ്ടതിനു പിന്നിൽ എന്തായിരുന്നൂ കാരണം എന്നു ഇന്നും ഞാനറിയണില്ല്യ..അത്രയും സ്വാതന്ത്ര്യം ഞങ്ങൾ അന്നു അവിടെ അനുഭവിച്ചതിനു കാരണം....അവളുടെ മാസ്മരികമായ പെരുമാറ്റവുമാവാം....
അല്ലെങ്കിൽ എന്നിലെ എന്തെങ്കിലും പ്രത്യേകതയുമാവാം....എങ്കിലും ഒന്നുണ്ട് വീട്ടിനുള്ളിലും, അതിനേക്കാൾ ഉപരി പുറത്തും വെൽഡ്രെസ്സ്ഡ് ആയിരുന്നു ഞാൻ എപ്പോഴും🏃ഒന്നു മാറിനിൽക്കൂ, പിന്നെ വരൂ എന്നു ഒരാളും, ഒരു ഉദ്യോഗസ്ഥനും പറഞ്ഞു ഞാൻ കേട്ടിട്ടുമില്ല🤾പിൽക്കാലത്ത് ഇതൊക്കെ ഞാൻ സ്വയം വിലയിരുത്തിയിട്ടുണ്ട്. കറയറ്റ ജഗദീശ്വരഭക്തിയും, ഈശ്വരാധീനവും, സത്യസന്ധതയും തന്നെയാണു "മനം പോലെ" കാര്യങ്ങൾ നടന്നു കിട്ടന്നതിനു നിദാന മാകുന്നതെന്നു മനസ്സിലായിട്ടുണ്ട്. കുടുംബത്തിലെ വിഷമ കാര്യങ്ങൾ യാദൃശ്ചികമായി എന്നോടു സംസാരിക്കുന്ന സൗഹൃദങ്ങളോട് പോംവഴി ഞാൻ ഉപദേശിക്കാറുണ്ടു. നമ്മുടെ നാവിൽ നിന്നും ഉതിരുന്നവ ഗുളികൻ നിൽക്കുന്ന നേരത്താണെങ്കിൽ നല്ലവ നല്ലപോലെ നടക്കുക തന്നെ ചെയ്യും. അത്രേള്ളു കാര്യം.

5️⃣ മുൻപ് മൂന്നു പേരുൾപ്പെട്ട എക്സാമിനേഷൻ സ്പെഷ്യൽ സ്ക്വാഡിൽ ഈ പ്രിൻസിപ്പൽ ഉണ്ടായിരുന്നു. യുണിവേഴ്സിറ്റി കോളേജിൽ പരീക്ഷകൾ നടക്കുന്ന സമയം. ഇദ്ദേഹവും മറ്റ് സ്ക്വാഡ് അംഗങ്ങളും കൂടി തുണ്ടു കൊണ്ടു വച്ച് കോപ്പി യടിച്ച ഒരു പെൺകുട്ടിയെ പൊക്കി. ആ പെൺകുട്ടി കോപ്പി അടിക്കാൻ കൊണ്ടു വന്ന തുണ്ടുകൾ എങ്ങോട്ടോ മുക്കി. ഇവർ ശരീര പരിശോധനക്കു ഒരുമ്പെട്ടു. ആ പെൺകുട്ടി പൊലീസ് ഡിപ്പാർട്ട്മെന്റലെ ഒരാളുടെ മകളായിരുന്നു. തർക്കമായി. ആകുട്ടിയുടെ അച്ഛനും എൻ്റെ സുഹൃത്തായിരുന്നു. DGPക്കു പരാതി നൽകി. എന്നിട്ട് വാർത്താ സമ്മേളനവും വിളിച്ചു. പ്രിൻസിപ്പലിന്റെ പേരു മാദ്ധ്യമങ്ങളിലൂടെ പുറത്തു വരാതിരിക്കാൻ എന്തെങ്കിലും ചെയ്യണമെന്നു ഈ പ്രിൻസിപ്പൽ എന്നോടു അപേക്ഷിച്ചു. അടുത്ത ദിവസം വാർത്താ സമ്മേളനം നടന്നു. എനിക്കു അറിയുന്നവരെക്കൊണ്ട് ആ വാർത്താ സമ്മേളന വാർത്ത പുറത്ത് വരാതിരിക്കാൻ എന്നാൽ കഴിയുന്ന സഹായം അന്നു ചെയ്തു കൊടുത്ത നന്ദി പ്രകാശനം പലപ്പോഴും ഈ പ്രിൻസി യിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഏതു വാർത്തകളും വെണ്ടക്ക വലിപ്പത്തിൽ ഏതു മാദ്ധ്യമങ്ങളുടെയും മുൻ പേജ്കളിൽ വരുത്താനും, ഉൾപേജുകളിലേക്കു അപ്രധാനമായി മാറ്റാനും സ്വാധീനമുള്ള സൗഹൃദങ്ങൾ അന്നു തലസ്ഥാനത്ത് ഉണ്ടായിരുന്നു.ഇപ്പോൾ മാദ്ധ്യമങ്ങളിൽ വാർത്ത വരാതെ വന്നാൽ സമൂഹ മാദ്ധ്യമങ്ങൾ അവ ഏറ്റെടുക്കും....പതിനായിരം പേരുള്ള രണ്ടു അക്കൗണ്ട്കൾ ധാരാളം മതി, ഒരാളുടെയോ, കുടുംബത്തിൻ്റെയോ കട്ടയും ബോർഡും മടങ്ങി അവരൊക്കെ നാടുവിട്ടു പോകാൻ.
6️⃣ആ കോളേജിലേക്കാണു വർഷങ്ങൾക്കു ശേഷം പടികളേറി ഉറ്റ സുഹൃത്തായ പ്രിൻസിപ്പലിൻെറ റൂമിലേക്ക് ഞാൻ നടക്കുന്നതു............
അവൾ എഴുതിയ ആ ആട്ടോഗ്രാഫിലെ വരികൾ എവിടെയോ എൻെറ പിന്നിൽ തേങ്ങുന്നതു പോലെ.............
ദു:ഖമേ!.നിനക്കു പുലർ കാലവന്ദനം...
കാലമേ നിനക്കു അഭിനന്ദനം...
എൻെറ രാജ്യം കീഴടങ്ങി...
എൻെറ ദൈവത്തെ ഞാൻ വണങ്ങി.
ആദിയും അന്തവും ആരറിയാൻ,
അവനിയിൽ ബന്ധങ്ങൾ എന്തു നേടാൻ,
വിരഹത്തിൽ തളരുന്ന മനുഷ്യ പുത്രർ,
വിധി എന്ന ശിശുവിന്റെ പമ്പരങ്ങൾ,
മനസ്സിലെ യുദ്ധത്തിൽ ജയിക്കുന്നു ഞാൻ,
എല്ലാം മറക്കുവാൻ കാലമേ മരുന്നു തരൂ....
പാളയം നിസാർ അഹമ്മദ് , Copyright All Rights Reserved.Saturday17June2017 ൽ പ്രസിദ്ധീകരിക്കപ്പെട്ടതു.

GOOGLE ൻെറ Stat Counter Analytics Weekly report പ്രകാരം ഏറെ വായനക്കാരുള്ള ബ്ലോഗ്👁️
R seen 10-aug-2024