bulletindaily.blogspot.com

Friday, June 08, 2018

വിധിച്ചതൊക്കെ കൈനീട്ടി ആരെങ്കിലും ഇരന്നു വാങ്ങുമോ.


വിധിച്ചതൊക്ക കൈനീട്ടി അതുപോലെ ഇരന്നു വാങ്ങാമെന്നു വച്ചാൽ ഈ ജന്മം പോരാതെ വരും🔹നമുക്കു അറിയുന്നതും അറിയാത്ത തുമായ ധാരാളം പ്രശ്നങ്ങൾ ജീവിതത്തിൽ വന്നു ഭവിക്കാറുണ്ടു🔸അവ സംഭവിച്ചതിനു ശേഷമാവും നാം ഓർക്കുക, ഇങ്ങനെ   സംഭവി ക്കുമെന്നു നേരത്തെ അറിയാൻ കഴിഞ്ഞിരു ന്നുവെങ്കിൽ ഒരു ഡീവിയേഷനെടുത്തു (വ്യതി ചലനം) എപ്പഴേ നല്ല ജീവിതവും കൊണ്ടു, ഓടിരക്ഷപ്പെടുവാൻ കഴിയുമായിരുന്നല്ലോ എന്നു ചിന്തിക്കുക🔹
  
 2️⃣തലസ്ഥാനം നനഞ്ഞു കുളിച്ചു നിൽക്കുന്നു🚶ഒരു ഭാഗത്തേക്കും വാഹനവുമായി യാത്ര ചെയ്യാനാവത്ത തിരക്കാണു🚶 റോഡുകളൊ ക്കെ മുട്ടറ്റം ട്രയിനേജ് വെള്ളം നിറഞ്ഞു യാത്ര ദുരിതമാക്കുന്ന ഭാഗമാണു സിറ്റി മുഴുവനും🐊 മാലിന്യം കുമിഞ്ഞു കിടക്കുന്ന വീഥികൾ🐊 🐊അസുഖമൊക്കെ ഒന്നോടെ വാങ്ങികൊണ്ടു കുടുബത്തു കൊണ്ടുവയ്ക്കാൻ എനിക്കു ബുദ്ധിമുട്ടുണ്ട്! അതിനാൽ തന്നെ പലയാത്ര കളും ഒഴിവാക്കി വരികയാണു🚶ഓഫീസ് വിട്ടാൽ വീടു, വീടുവിട്ടാൽ ഓഫീസ് എന്നല്ലാതെ ഒരു കിറക്കം ഇപ്പോൾ പതിവില്ല🚶ഇന്നത്തെ നാൾ നല്ല  തിരക്കുള്ള ദിവസമാണു🔸തുമ്പി തുള്ളും പോലെ നിന്നാലേ നാലരയ്ക്കു ഓഫീസ് അടച്ചു പൂട്ടി  സെക്യൂരിറ്റിയോട് സകലതും ഏല്പിച്ചു. പത്തു മിനിറ്റ്കൊണ്ടു വീടെത്തി  ഫ്രഷ് ആയി വിശ്രമിക്കാൻ കഴിയൂ. തിങ്കളും, വ്യാഴവും
ഏറെക്കാലമായി ജീവിതത്തിൽ നല്ല തിരക്കനു ഭവപ്പടുന്ന ദിവസങ്ങളായിരുന്നു. അമ്മയുള്ള    പ്പോൾ വ്യാഴാഴ്ച സന്ധ്യ ആയാൽ, വെള്ളിയാ ഴ്ച ഉച്ചയ്ക്കുള്ള ഖുത്തുബ പ്രാർത്ഥന കഴി യുന്നതു വരെ, വീടിനു പുറത്തേക്ക് ഒരു യാത്ര യുണ്ടാവില്ല. വീട്ടിൽ ഇരണക്കേടും, മൂധേവി കുടി കൊള്ളും എന്നാ സകല മതസ്ഥരുടെയും വിശ്വാസം. അമ്മ ഖുറാനും ഓതി, യാസീനും, 'ഞാനപുകഴ്ചി' യെന്ന ബൃഹത്തായ തമിഴ് പുസ്തകത്തിലെ സദ്ഗുണങ്ങൾക്കു സമ്പന്ന മായ കീർത്തനങ്ങളും പാടി, ഏറേ മണിക്കൂറു കൾ പ്രാർത്ഥനായിൽ തന്നെ ആയിരിക്കും രിക്കും.വൈകിട്ട് നാലുമണിക്കു കുളിച്ചൊരുങ്ങി കഞ്ഞിപശ മുക്കി തേച്ചു എടുത്ത പുതിയ കോട്ടൺ സാരിയും ഉടുത്തു സന്ധ്യയാവാൻ  അവർ കാത്തിരിക്കും🚶 വീടിനുള്ളിൽ ഏറ്റവും കൂടുതൽ അവർ ധരിക്കുക കൂടിയ വോയിലോ, കോട്ടണോ സാരികൾ മാത്രം🚶 

                3️⃣വീട്ടിൽ നിൽക്കുന്ന രണ്ടു വീട്ടു ജോലിക്കാരി സ്ത്രീകൾക്കും അതന്നെ വാങ്ങി കൊടുക്കും🚶 ഭാര്യക്കു അടുക്കള ജോലിക്ക് വീട്ടിൽ ഉടുക്കാൻ കൂടിയ പ്യൂയർ കോട്ടൺ സാരികൾ വാങ്ങി നൽകണതും അതു കണ്ടു ശീലിച്ചിട്ടാണേ🚶പുറത്തു പോകുമ്പോൾ അക്കാ ലത്ത് വളരെ ഉയർന്ന വിലയുണ്ടായിരുന്ന അമേരിക്കൻ ജോർജറ്റോ, ഷിഫോണോ  ആയിരുന്നു അമ്മ ധരിച്ചിരുന്നതു🚶 വീട്ടിലെ പണിക്കു നിന്ന ധാരാളം നായർ സ്തീകളിൽ എടുത്തു പറയേണ്ട ഒരു സ്ത്രീയുണ്ടായിരുന്നു🚶ഏറേ വർഷം ഞങ്ങളുടെ വീട്ടിൽ അവർ പണിക്കു നിന്നിരുന്നു🚶കൗമാരക്കാരായ ഞങ്ങളെ നന്നായി നോക്കിയിരുന്നു🚶 നിരവധി തവണ   M L A ആയിരിക്കുകയും,  തിരുവിതാം കൂർ മഹാരാജാവിൻ്റെ നോമിനി ആയി ദേവസ്വം പ്രസിഡനൻറാവുകയും, ശബരിമല ചുമതല ഭംഗിയായി നോക്കി നടത്തുകയും ചെയ്തിരുന്ന B. മാധവൻ നായരുടെ ഭാര്യ മാതാവു ആയിരു ന്നു അവർ🚶 പിൽക്കാലത്ത് എൻെറ പിതാവി നു ഒരു ശുപാർശയുടെ അവശ്യം വന്നപ്പോൾ    B. മാധവൻനായർ അരയും തലയും മുറുക്കി ആത്മാർഥമായി പിതാവിന്റെ കൂടെ നിന്നു എന്ന തും ഞാനോർക്കുന്നു🚶ശൂദ്രരായ സ്ത്രീകളെ മാത്രമേ അടുക്കള പണിക്കു അമ്മ നിർത്തുക യുള്ളൂ. അമ്മയുടെ  അച്ഛൻ 1955ൽ  തുടങ്ങിയ പാളയത്തെ താജ് ഹോട്ടലിൽ അടുക്കളപ്പ ണിക്കും, അരിയിടിക്കാനും, ആട്ടാനും, അപ്പം ചുടാനും ഒക്കെ നിർത്തുന്നവരും, ശൂദ്ര സ്ത്രീക ളെയാണു. വൃത്തിക്കും വെടിപ്പിനും അവരാനല്ല തെന്നാ അന്നൊക്കെ പറയുക.  ഉയർന്ന വേത നവും നൽകും. വളരെ പ്രസിദ്ധമായിരുന്നു അന്നൊക്കെ  താജ്ഹോട്ടൽ. പ്രേംനസീർ മാമയുടെ അതിമനോഹരമായ ഒരു വർണ്ണ ഫോട്ടോ ക്യാഷിനടുത്തു ഉണ്ടായിരുന്നതു ആരേയും ആകർഷിക്കുമായിരുന്നു.

   4️⃣തിരുവിതാംകൂർ മഹാരാജാവിൻ്റ മുഖ്യ സുരക്ഷാ ചുമതല ഉണ്ടായിരുന്ന മുസ്ലിം തറവാട് ആയിരുന്നതിനാൽ അങ്ങനെയുള്ള ആഢ്യ ത്തവും ബഹുമാനവും അമ്മയ്ക്കും ,അമ്മാവ നും കൂടി പിൽക്കാലത്തും ലഭിച്ചിരുന്നു. അടുത്ത കാലത്തെ ടെലിവിഷൻ ഇൻ്റർവ്യൂ കളിൽ കെ.ബി ഗണേഷ് കുമാറും, പ്രിയദർശ്ശ നും, മോഹൻലാലും, മേനക സുരേഷും, താജ്ബിരിയാനിയും, അവിടുത്തെ  ബിരിയാണി ച്ചായയും,  അപ്പവും ഇറച്ചിക്കറിയുടെ സ്വാദും പറയുന്നതു കേട്ടപ്പോൾ ഞാനും അതോർത്തു.  പണ്ടൊക്കെ പന്തയം വയ്ക്കുന്നത്  താജ് ഹോട്ടലിൽ കേറ്റി ആഹാരം വാങ്ങിത്തരും എന്നായിരുന്നു. ഇന്ന് എല്ലാ അണ്ടനും, അട കോടനും ഹോട്ടലായി.ചളിച്ച്, വളിച്ചു, പുഴുത്തവ ചൂടാക്കി തരുന്ന ഹോട്ടലുകളായിപ്രാർത്ഥനാ സമയം, അടുത്ത് ചെന്ന് അതിൽ ശ്രദ്ധിക്കുക യും തമിഴ് ഭക്തി പാട്ട്കൾ(തമിഴ് മുനാജാത്തു കൾ) കൂടെ പാടുന്നതു എൻെറയും പതിവായിരു ന്നു🐊 ധാരാളംപേർ അമ്മയിൽ നിന്നും ഉപദേശ നിർദ്ദേശങ്ങൾ വാങ്ങാൻ വരുന്ന കാലഘട്ടമായി രുന്നു അതു 🐊അമ്മയുടെ നിർദ്ദേശം അനുസരി ക്കാത്ത ഒരാണും, പെണ്ണും പാളയത്തു ഉണ്ടായി രുന്നില്ല.  പാളയത്തെ സന്നിമേടു സ്കൂളിലായി രുന്നു അമ്മയുടെ വിദ്യാഭ്യാസം🚶 ആ സ്കൂൾ പിന്നീട് യൂണിവേഴ്സിറ്റി സംസ്കൃത കോളേജ് ആയി.. പഴയ കാലം ഓർത്തു ഞാനിരിക്കു മ്പോൾ എൻെറ ഓഫീസിൽ രണ്ടു സ്ത്രീകൾ വന്നു. ഒരാൾക്ക് 48 വരും കൂടെ വന്നവർക്കു അതിലേറെയും🚶നമസ്കാരം സാറേന്നു പറ ഞ്ഞു ചിരിച്ചപ്പോഴാണു   മനസ്സിലായത്  ശിവദാസൻ എന്ന പഴയകാല  സ്നേഹിതൻെറ ഭാര്യയാണതെന്നു🚶 അവരെ കണ്ടു ഏറെ നാളായി. അവർ ചിരിച്ചു കൊണ്ടു ആഗമനോ ദ്ദേശം പറഞ്ഞു.....
    
 5️⃣കൂടെ വന്ന സ്ത്രീയുടെ ടെക്നോ പാർക്കിലെ ഉദ്യോഗസ്ഥയായ ചെറുപ്പക്കാരി മകൾ-സെഷൻസ് കോടതിയാൽ ശിക്ഷിക്കപ്പെട്ട്  പൂജപ്പുര സെൻട്രൽ ജയിലിലാണു...കൂടെ വന്ന സ്ത്രീയെ അപ്പോഴാണു ശ്രദ്ധിച്ചതു ... അവർ കരയുകയാണു🚶അവരുടെ ദു:ഖഭാരം മുഴുവനും ഒഴുകിപ്പോയി ശരിയായ മനോനില യിൽ മടങ്ങി എത്താനുള്ള സമയം നൽകി കൊണ്ടു ഞാൻ നിശബ്ദനായി ഇരുന്നു🚶 സുഹൃത്തിൻെറ ഭാര്യ ദയനീയമായി എൻെറ മുഖത്തേക്ക് നോക്കി🚶 കൂടെ വന്നവരുടെ സങ്കടമടങ്ങാൻ അൽപ സമയം നൽകാമെന്നു ഞാൻ പതിയെ കൈ കാണിച്ചു. പത്തു പതിന ഞ്ചു മിനിറ്റ് അങ്ങനെ കഴിഞ്ഞു🚶 ഞങ്ങൾ മൂവരുടേയും നിശബ്ദതയെ മുറിച്ചു കൊണ്ടു കരയുകയായിരുന്ന സ്ത്രീ സംസാരിച്ചു തുടങ്ങി🚶അവരുടെ മകളുടെ വിവാഹം കഴിഞ്ഞു അഞ്ചു വർഷമാകുന്നു🚶നാലുവയസുകാരി കുഞ്ഞുണ്ടായിരുന്നു🚶 സർക്കാർ ഉദ്യോഗസ്ഥ നായ ഭർത്താവും നല്ലൊരു പയ്യനായിരുന്നു🚶കുടുബത്തിലെല്ലാവർക്കും നല്ലയാൾ, മാന്യൻ യാതൊരു ദുശ്ശീലവുമില്ലാത്ത സുമുഖനായ പയ്യനായിരുന്നു🚶 അവൾക്കും അവനെ ജീവനായിരുന്നു... കുഞ്ഞിനേയും🚶അങ്ങനെ സുഗമമായ ജീവിതയാത്രക്കിടയി ലാണു അവളുടെ ടെസ്റ്റ് ലീഡ് ആയി പത്തു നാൽപതു വയസ്സുള്ള ഒരു ചെറുപ്പക്കാരൻ അവളുടെ ഹൃദയത്തിലേക്കും ജീവിത ത്തിലേക്കും ആകസ്മികമായി കടന്നു വരുന്നതു🧜ആകെ എണ്ണി പത്തുമാസത്തെ അടുപ്പം കൊണ്ടു  അവളുടെ ജീവിത ഗതി നരകത്തി ലേക്കു വലിച്ചെറിയുന്ന രീതിയിൽ കേരള സമൂഹത്തെ  ഞെട്ടിച്ച കൊലപാതകത്തിനും കാമുകനു തൂക്കുകയറും, മകൾക്കു ജീവപര്യന്തം ശിക്ഷയും കിട്ടി🚶 

     6️⃣ആ പെൺ കുട്ടിക്കു വേണ്ടി വാദിച്ചതു വിവിധ ആവശ്യ ങ്ങൾക്കു ഓഫീസിൽ വരുന്ന അടുത്ത പരിച യക്കാരനായ ശാസ്തമംഗലത്തുകാരൻ പ്രശസ്ത ക്രിമിനൽ വക്കീലായിരുന്നു ( രാഹുൽ മാങ്കൂട്ടത്തിൻ്റെ കേസ്സുകൾ വാദിക്കുന്നതും അദ്ദേഹമാണു) 🚶ഒരു പെൺകുട്ടിയുടെ സ്ത്രീ ജീവിതം നരകത്തിലാക്കാൻ പാകത്തിന് സെൻസേഷണലായി വേണ്ടാത്തതൊക്കെ എഴുതി പിടിപ്പിച്ച എല്ലാവർക്കും ആ ചോരയിൽ പങ്കുണ്ടു. കാരണം:പത്തു പന്ത്രണ്ട് വർഷം മുൻപു മുതൽ ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന ആണിനേയും പെണ്ണിനെയും കുറിച്ചു നല്ല രീതിയിൽ അല്ല തലസ്ഥാനത്തുള്ളവർ പറഞ്ഞിരുന്നതു🚶 ടെക്നോപാർക്കിലാണു ജോലി എന്നുകേട്ടാൽ വീടു പോലും വാടകയ്ക്ക് നൽകുമായിരുന്നി്ല്ല🚶 ആണിനായാലും, പെണ്ണി നായാലും വിവാഹാലോചനപോലും നടക്കില്ല! രാവിലെ ജോലിക്ക് എന്നു പറഞ്ഞു ടെക്നോ പാർക്കിലെ കോറിഡോറുകളിൽ  പെണ്ണും ആണും, കെട്ടിപ്പിടിയും, ഉമ്മവക്കലുമാണെന്നാ തലസ്ഥാനത്തുള്ള പൊലീസ്കാരും, ഉദ്യോഗ സ്ഥരുമുൾപ്പെടെ സകലരും പറയുക🚶 'വർക്ക് ലോഡ്' എന്ന പേരിൽ അർദ്ധ രാത്രി അസമ യത്തു ആണിനേയും പെണ്ണി നേയും വീടിന ടുത്ത് ക്യാബിൽ കൊണ്ട് ഇറക്കി വിടുബോൾ നാട്ടുകാർ ഇതല്ലാതെ മറ്റു എന്താ ണു അതിനെ പറയുക🚶ഇതു അധികാര ഗർവ്വുള്ള സർക്കാർ ജോലിക്കാരുടെ നാടായ തിനാൽ അവർ ഈ പ്രചാരണം ഭയങ്കരമായി കൊഴുപ്പിച്ചു, പ്രോത്സാ ഹിപ്പിച്ചു, നൂറുമടങ്ങു പ്രചരിപ്പിച്ചു🚶 

      7️⃣നാലഞ്ചു നല്ല കമ്പനികളിലൊഴിച്ച്  കുറച്ചേറെ കമ്പനികളിൽ ഇതൊക്കെ സംഭവി ക്കണില്ല എന്നു തീർത്തു നിഷേധിക്കാൻ പറ്റില്ല. അങ്ങനെയുള്ളപ്പോഴാണു ഈ പെൺകുട്ടി യുമായി ചേർന്നു കാമുകൻ അമ്മായിയേയും, സ്വന്തം മകളേയും, ഭർത്താ വിനേയും വെട്ടി നുറുക്കുന്ന സംഭവം നടന്നത്.  രണ്ടു പേരും ടെക്നോളജി പാർക്കിലെ ജോലിക്കാർ എന്നു കൂടി ആയപ്പോൾ കഥ നാറ്റക്കേസായി. PSഞാൻ എഴുതുന്നവയിൽ കൃത്യതയുണ്ട്, സത്യസന്ധതയുണ്ടു. പരാമർശിക്കുന്ന പേരുകാരുടെ ഭാര്യ, മക്കൾ, പേരക്കുട്ടികൾ എന്നീ പിൻതല മുറയിലെ അനേകം പേർ ജീവിച്ചിരിക്കു ന്നുണ്ടു. അവരിൽ തന്നെ ഒരുപാട്പേർ എന്നെ വിടാതെ വായനക്കാ രായുണ്ടു. അതിനാൽ കൃത്യവും, നല്ലബോ ദ്ധ്യവും ഉള്ളവയാണു ഞാൻ എഴുതുന്നവ.  ബന്ധുക്കളും, സ്വന്തക്കാരും, അന്യരായ അനേകായിരം വായനക്കാരായാലും. എന്നോടൊപ്പമാണു. എല്ലാ നല്ലമനസ്സുകൾ ക്കും എല്ലാനന്മയും പ്രാർത്ഥിക്കുന്നു.      *പാളയം നിസാർ അഹമ്മദ് ,
Copyrights © allrights reserved 
                                       Author 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Breaking News Bulletindaily|Breaking news, investigative reports & editorial writings                                





✌എന്നുമ്മറത്തുപെയ്യുമീ
    മഴത്തുള്ളി കുമിളകൾ
     പൊൻമുത്തു പോലെ 
     തിളങ്ങുവതെന്തേ ?✌
                                                                         

Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Breaking News Bulletindaily|Breaking news, investigative reports & editorial writings             

No comments:

Post a Comment

  CCTV ക്യാമറകൾ ജീവൻ രക്ഷിക്കാനുതകുമോ  കഴിഞ്ഞ ദിവസം പഴയൊരു കസ്റ്റമർ എന്നെ അവിചാരിതമായി ഫോണിൽ ബന്ധപ്പെടുക യുണ്ടായി.  1997 ൽ മൊബൈൽ ഫോൺ ഇറങ്ങിയ...