പിന്നാലെ കുതിക്കുന്ന വഴിയരികിലെ തെരുവ് നായയിൽ നിന്നും രക്ഷപ്പെടാൻ ത്രോട്ടിൽ മാക്സിമം കേറ്റി പിടിച്ച യുവാവു, ബൈക്കി ൻെറ ബാലൻസ് തെറ്റി എൻെറ മുന്നിലാണു ബൈക്കോടൊപ്പം ഉരുണ്ടടിച്ചു വീണതു.
ബൈക്കും, അതോടിച്ചവനും നിലത്തു വീണ വലിയ ഒച്ചയും ബഹളവുമൊക്ക കേട്ടു നായ വന്ന വഴിയേ തിരികെ പാഞ്ഞോടിപ്പോയി.ആ നായക്കു അത്രയേ വേണ്ടിയിരുന്നുള്ളൂന്നു തോന്നും, ആ ഓട്ടം കാണുബോൾ. ഏതോ വീടുനു മുന്നിൽ കാവലിനും ഉച്ചിഷ്ട ഭക്ഷണം നൽകാനുമായി വളർത്തുന്ന ആർക്കും വേണ്ടാത്ത ഒരു കൊല്ലിപ്പട്ടിയാണതു. മുസ്ലീങ്ങളും നായ വളർത്താൻ ശ്രമിക്കുന്നത് കാണാം. വീട്ടിലേക്കു ബറുക്കത്തു (ഐശ്വര്യം) മലക്കുകൾ കൊണ്ടു വരികയില്ല, നായയെ തൊട്ടാൽ 7വെള്ളത്തിൽ കുളിക്കണം എന്നൊക്കെയാണു പൂർവ്വികർ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളതു. എങ്കിലും ഇതുമൊക്കെ പണം കൊണ്ടു ഇക്കാലത്ത് ഭേദിക്കാൻ പറ്റുമത്രേ.
2️⃣ പള്ളിയിലെ മൊല്ലാക്കാക്കു അൽപം പണം കൊടുത്താൽ മൊല്ലാക്ക വാ തുറക്കില്ല. നായകളെ വളർത്തരുതു, ബറുക്കത്തു വീട്ടിൽ വരികയില്ല എന്നൊന്നും മൊല്ലാക്ക ഉപദേശിക്കാൻ പോലും നിൽക്കില്ല.എൻെറ വീട്ടിൽ നായയില്ല. ഗേറ്റു കടന്നു ഒരു നായയും വരികയുമില്ല...നല്ല തല്ലു അവറ്റകളെ കാത്തു ഞാൻ വച്ചിട്ടുണ്ട്. പോലീസ് ലാത്തി യെക്കാൾ ഇരട്ടി വണ്ണവും നീളവുമുള്ള പേരകമ്പും ഞാൻ കരുതി വച്ചിട്ടുണ്ടു, പട്ടിക്കും, കള്ളനും, തെമ്മാടിക്കും. പാളയത്തെ തൊട്ടു അടുത്തുള്ള അയൽവാസി വീടുകളിലൊക്കെ കൂടിയ ഇനം നായ്ക്കൾ ഉണ്ടായിരുന്നു. അതുകാരണം ശാന്തമായ ഉറക്കം കിട്ടാറില്ല. അർദ്ധ രാത്രിയാവുബോൾ ഈ ദുഷ്ടന്മാർ ഒപ്പാരി ഇട്ടു മോങ്ങാൻ തുടങ്ങും. മൽസരിച്ചു ആണു മോങ്ങാൻ തുടങ്ങുക. സുബഹ് നമസ്കാരത്തിനുള്ള ബാങ്ക് കേൾക്കുമ്പോഴും ചില നായ്ക്കൾ കൂടെ മോങ്ങണതു കേക്കാം. പ്രായമായ ആളുകൾ പറയും നായ്ക്കൾ മോങ്ങാൻ തുടങ്ങിയാൽ കാലൻ വരുമെന്നു. വാസ്തവമാണതു. തൊട്ടടുത്ത മൂന്നു നാൾക്കകം നമുക്കു ഏറെ അടുപ്പമുള്ളവരുടെ ചരമ ചിത്രങ്ങൾ മനോരമ, കേരളകൗമുദി, മാതൃഭൂമി പത്രങ്ങളുടെ ചരമ കാളങ്ങളിലോ, മുന്നിലെ പേജിലോ, ഉക്രൈൻ യുദ്ധമായും, കുവൈറ്റിലെ തീപിടിത്തമായും, വയനാട്ടിലെ ഉരൾപൊട്ടലായും, വിമാന ദുരന്തമായും, കാർ-ബൈക്കു അപകടമായുമൊക്കെ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ കേൾക്കാനാകുന്നുണ്ടു.
മാടൻ, മറുത,ചുടല,യക്ഷി എന്നിവയെയൊക്ക നായ്ക്കളുടെ കണ്ണിൽ ടെക്നിക്കള്ളറിൽ കാണുമത്രേ! അപ്പോഴും അവറ്റകൾ മോങ്ങാൻ തുടങ്ങും.
3️⃣അർദ്ധരാത്രിയുടെ നിശബ്ദതയിൽ എന്തേലും അസ്വസ്ഥത ബാധിച്ച സമയങ്ങൾ ആണെങ്കിൽ ഈ പട്ടിമോങ്ങലുകൾ കേട്ടാൽ എനിക്കും ഭയമാകും. അടുത്ത ബന്ധമുള്ള ആരുടെയൊക്കെയോ ദു:ഖ വാർത്ത കേക്കാൻ ഇടയായാലോ എന്ന ഭയം മനസ്സിൽ വരും. അതുകൊണ്ടു എത്ര നടുയാമത്തിലും പുറത്തിറങ്ങി ചെന്നു വടിയോ, കല്ലോ എറിഞ്ഞു അശ്രീകരങ്ങളായ ആ നായ്ക്കളെ ഞാൻ ഒട്ടിച്ച് വിടും. ആ അസമയം ഞാനൊരു കാലനേയും, യക്ഷിയേയും, ചുടലമാടനേയും ഇതുവരെ കണ്ടിട്ടില്ല. ഇസ്ലാമിക സൂറകൾക്കും, ദിക്റുകൾക്കും മുന്നിൽ ഒരു മറുതയും അടുക്കില്ല എന്നാണു പൂർവ്വികർ പറഞ്ഞു കേട്ടിട്ടുള്ളത്. അടുത്ത സമയത്ത് ഒരു രാത്രി കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ ഞാൻ പെട്ടുപോയി. തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ വരാൻ വളരേ ലേറ്റായതിനാൽ കാത്തു നിന്നതാ!കുറെ ബുദ്ധിയുള്ള നായ്ക്കൾ ജാഥയായി അടുത്ത ഫ്ളാറ്റുഫാമിലൂടെ, കുരച്ചു കൊണ്ടു പോകുന്നു. ഓട്ടിച്ചിട്ടു സകലരേയും അവ കടിച്ചാലോ എന്നു എനിക്കു തോന്നി. ട്രെയിൻ കാത്ത് നിന്ന കുറച്ചു ടെക്കി പെൺകുട്ടികൾ കുനിഞ്ഞു കല്ലെടുക്കുന്നതായി ഭാവിച്ചപ്പോൾ സകല നായ്ക്കളും കുരച്ചു കൊണ്ടു ഓടിപ്പോയി. ആരാ പറഞ്ഞതു രാത്രി അസമയത്തു പെൺകുട്ടികൾക്കു ധൈര്യം ഉണ്ടാകുകയില്ലെന്നു. ബൈക്കിൻെറ വീഴ്ചയും വലിയ ശബ്ദവും, നിലവിളിയും കേട്ടു പരിസരവാസികൾ ചാടി പുറത്തിറങ്ങി അവനവൻെറ വീടിന്റെ നടപ്പടിയിൽ നിന്നും, കർട്ടൻ നീക്കി മുറിയിലെ ജനാലയിൽക്കൂടിയും ഒളിഞ്ഞു നോക്കുകയാണു. എൻെറ മുന്നിൽ ശഠേന്നു നടന്ന സംഭവമായതു കൊണ്ടു ഞാൻ നന്നായി ഞെട്ടിപ്പോയി.
4️⃣നിലത്തു വീണ ബൈക്കും, വീണയാളും ഞരങ്ങി വന്നു നിന്നതു എൻെറ മുന്നിലാണു. ആ ഞരങ്ങലിനു ഫോഴ്‌സ് അല്പം കൂടി ഉണ്ടായിരുന്നുവെങ്കിൽ ഞാനും കൂടി ആ അപകടത്തിൽ പെട്ടുപോകുമായിരുന്നു......
ഭാഗ്യം എന്നൊക്കെ പറയുന്നത് ഇതൊക്കെ തന്നെയാണു, അൽപ നിമിഷ വ്യത്യാസം കൊണ്ടു നാം അതിൽ പെടാതെ രക്ഷപ്പെടാൻ കഴിയുക എന്നതൊക്കെ ഈശ്വര കൃപതന്നെ. അടുത്തവർക്കു മനസ്സാ, വാചാ, കർമ്മണാ ദ്രോഹം ചെയാത്ത ശക്തമായ ഈശ്വരാരാധന നമ്മിലുണ്ടെങ്കിൽ ഏതു ദുർഘടങ്ങളിൽ നിന്നും നാമറിയാതെ രക്ഷപ്പെടുക തന്നെ ചെയ്യും. നിത്യവും അസുഖത്തിനും, മരുന്നിനും, ചികിത്സാ ചിലവുകൾക്കും ധനം മുടക്കിക്കൊണ്ടേ ഇരിക്കേണ്ട സാഹചര്യം ഒരു വീട്ടിൽ ഉണ്ടാകുന്നതു ഇരണക്കേടാണു. നാം താമസിക്കുന്ന വീടും, പരിസരവും, നാം തൊഴിൽ ചെയ്യുന്ന ഇരിപ്പിടവും എന്നും വൃത്തിയോടെയും, ശുദ്ധിയോടെയും, ചിലന്തി വലകെട്ടാതെയും പവിത്രമായി പ്രാർത്ഥന യോടെ തന്നെ വച്ചിരിക്കണമെന്നു വിശുദ്ധ ഗ്രന്ഥങ്ങൾ ഉദ്ബോധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം പാലക്കാടുള്ള ഒരു സ്ത്രീ സുഹൃത്തു വിളിച്ചപ്പോൾ യാദൃശ്ചികമായി പറയുക യുണ്ടായി, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതെ ഇരിക്കുന്ന ജീവിതമാണു സൗഭാഗ്യ മെന്നു. ഞാനപ്പോൾ അവളെ തിരുത്തി.
ഞങ്ങളുടെ ഇടയിൽ പറയുക 'നോയറ്റ വാഴ് വേ, കുറയറ്റ ശെൽവം' (രോഗരഹിതമായ ജീവിതം, പരിധിയില്ലാത്ത സമ്പത്താണ് ). അതിനുള്ള കാരണങ്ങളും ഞാൻ പറഞ്ഞു കൊടുത്തു.
5️⃣എന്നും കുന്നും അസുഖങ്ങളുമായി ആശുപത്രിയെയും, ഡോക്ടർമാരെയും മാറി മാറി കണ്ട് ജീവിക്കുക, പ്രോസ്റ്റേറ്റ് കാൻസർ, ഹെർണിയ, ഹൃദയം, പാൻക്രിയാസ് എന്നീ വിവിധ ഓപ്പറേഷനുകൾക്കു ചെന്നു കിടന്നു കൊടുക്കുക എന്നൊക്കെയുള്ളതു നമുക്കും വീട്ടിലുള്ള മറ്റുള്ളവർക്കും ദുരിതനാളുകൾ തന്നെയല്ലേന്നു ഞാൻ ചോദിച്ചു. അപ്പോൾ ആ പാലക്കാട്ടുകാരി കുതർക്കവുമായി വന്നു. അതങ്ങനെയല്ല 2013 മുതൽ വിവിധ വർഷങ്ങളായി ഭർത്താവിനു കോഴിക്കോട് മെഡിക്കൽകോളേജിൽ വച്ച് നടന്ന പാൻക്രിയാസ് ട്യൂമറിനുള്ള രണ്ട് ഓപ്പറേഷൻ, ജീവിതാവസാനം വരെ ഭർത്താവിനു കഴിക്കേണ്ട വിവിധ തരം മരുന്നുകൾ, നിനച്ചിരിക്കാതെ അടുപ്പിച്ച്, അടുപ്പിച്ചുള്ള ആശുപത്രി വാസം, ഇതിനിടക്കു രണ്ട് മക്കളുടെ പഠിത്തം, 2008ൽ പുതിയ രണ്ട് നില വീട് വാങ്ങിയതിൻ്റെ ലോണടപ്പു ഒക്കെ കൊണ്ടു വിവാഹ ജീവിതമേ വേണ്ടിയിരുന്നില്ല എന്നു ഇപ്പോൾ അവൾ ഗഹനമായി ചിന്തിച്ചു പോയെന്നു വാദിക്കയാണവൾ. ഒരു സ്ത്രീക്ക് വിവാഹമില്ലാതെ സ്വതന്ത്രമായി ജീവിക്കാ നാകുമെന്നും അവൾ തർക്കിക്കുന്നു. അവൾക്കു പത്തിരുപത് വർഷമായി പ്രമുഖ സ്വകാര്യ ചിട്ടി-പണയ ബാങ്കിൽ ജോലിയുണ്ടു. പാൻക്രിയാസ് രോഗിയായ ഭർത്താവിനു ഒരു ആയുർവേദ മെഡിക്കൽ ഷോപ്പും മുൻപ് ഉണ്ടായിരുന്നു. അന്നൊക്കെ അയ്യാൾ സാമാന്യം നന്നായി "വീശു"മായിരുന്നു. രണ്ട് ആൺ മക്കളുള്ളതു കഴിഞ്ഞ രണ്ട് വർഷമായി ബാംഗ്ലൂരിൽ സോഫ്റ്റ് വെയർ ഡവലപ്പർമാരായി ജോലിയിലാണു. പഴയ നാട്ടുരാജക്കന്മാരുടെ കുടുംബാംഗങ്ങളാണു ഈ പാലക്കാട്കാരിയും ഭർത്താവും. അതായതു റോയൽ ഫാമിലി.
5️⃣ഭൂസ്വത്തുണ്ടു, ചിലതു ചികിത്സാ ർത്ഥവും, പിള്ളേരുടെ പഠിപ്പിനു വേണ്ടിയും വിറ്റു. ലോകത്തു സാമ്പത്തികമാണെല്ലാമെന്നവ ൾക്കു തോന്നുന്നതു അതു കൊണ്ടാവണം. ജീവിതമെന്നാൽ ഇങ്ങനെയൊക്കെയാണു. ആർക്കും ഒരസുഖവും വരുത്താതിരുന്നാൽ അതുതന്നെ ദൈവം തരുന്ന വലിയ പുണ്യം. മതമേതായാലും ശരി, ശരിയായ രീതിയിലുള്ള പ്രാർത്ഥനയും, വീട് പരിപാലനവുമല്ല നടക്കുന്നതെങ്കിൽ ജഗദീശ്വര ചൈതന്യം അങ്ങനെയുള്ള വീട്ടിൻ്റെ ഏഴയലത്ത് പോലും വന്നു എത്തി നോക്കുകയില്ല. നൂറു രൂപാ വരുമാനം വരുമ്പോൾ, ഇരുന്നൂറ്റി അമ്പതു രൂപ ചിലവ് വരുന്നത് ഐശ്വര്യമല്ല. എവിടെയോ എന്തോ ഏനക്കേടുണ്ടെന്നു മനസ്സിലാക്കി പ്രാർത്ഥനയുടെ ശൈലിയിലും, രീതിയിലും ഏകാഗ്രതയും, ശുദ്ധിയും, വൃത്തിയും വരുത്തുക തന്നെ വേണം. അല്ലാതെ ജ്യോതിഷിയുടെ മുന്നിൽ പോയി "ജോത്സ്യരേ! കഷ്ടകാലം മാറുന്നതും, സാമ്പത്തികാഭിവൃദ്ധി യുണ്ടാകുന്നതും ഇനി എപ്പഴാ" എന്നു ചോദിച്ചു കൊണ്ടു ചമ്രം പണിഞ്ഞിരുന്നിട്ടൊരു കാര്യവുമില്ല. ചിലർക്കൊക്കെ പറ്റുന്ന അബദ്ധങ്ങൾ അതാണു, ചിലർ നന്നായി വാഴുകയും ചെയ്യുന്നു🤏 പാളയം നിസാർ അഹമ്മദ് .
Copyright © All Rights Reserved. GOOGLE ൻെറStatCounterAnalytics Weekly report പ്രകാരം ഏറെ വായനക്കാരുള്ള ബ്ലോഗ്.
R-A seen 18-Aug-2024 3-30 pm