പണ്ടൊക്കെ മിഡ്-സമ്മർ-വെക്കേഷൻ സമയത്തു എൻ്റെ പിതാവിന്റെ തറവാടായ പട്ടണം ബംഗ്ലാവിൽ കുട്ടികളായ ഞങ്ങളെ കൊണ്ടു നിർത്തുമായിരുന്നു🧑🦽
2️⃣ഉപ്പുപ്പാ (വാപ്പാടെ വാപ്പ) വലിയ ധനാഢ്യ നായിരുന്നു. അടുത്തുള്ള പള്ളിയിലെ മഗരിബിനുള്ള ബാങ്ക് വിളി കേട്ടാൽ ഉപ്പുപ്പാ ഞങ്ങളെ സ്നേഹപൂര്‍വ്വം നിസ്കാരത്തിനു നിര്‍ബന്ധിതരാക്കും 🧑🦽 മിക്കപ്പോഴും ഞങ്ങളുടെ ഇമാം ആവുക ഉപ്പുപ്പയാണു🧑🦽എൻ്റെ ഉപ്പുപ്പാ മാലിക് ഇബിനു ബിന്‍ ദിനാര്‍ പരമ്പരയില്‍ പെട്ടതിനാൽ ആ തലയെടുപ്പും ശാലീനതയും, എക്കാലത്തെയും വലിയ ദാന ധര്‍മ്മിഷ്ട്നും,വളരെ സൗമ്യനുമായ മനുക്ഷ്യനുമായിരുന്നു🧑🦽സകലരും ബഹുമാനിച്ചിരുന്നു.കൃത്യമായി റൂഹു പോകുന്ന സമയം വരെ ഖുറാന്‍ ആയത്തുകള്‍ നെഞ്ചില്‍ വിരല്‍ കൊണ്ട് എഴുതി 1966ൽ ആയിരുന്നു അദ്ദേഹം മരണപ്പെട്ടതു🧑🦽പണ്ടത്തെ യാപ്പാണം പുകയിലയുടെയും, സുപ്പാരി വാസന പ്പാക്കുകളുടേയും, നോട്ടു ബുക്കുകളുടേയും, കേരള-തമിഴ്നാട് മൊത്തവിതരണ ബിസിനസ് ശൃംഘലയായിരുന്നു ഉപ്പുപ്പാക്കു🧑🦽 E.K.P എന്ന പേരിൽ കേരളത്തിലും തമിഴ്നാട്ടിലും പുകഴ്പെറ്റ സ്ഥാപനമായിരുന്നു അതു.
പട്ടണം ബംഗ്ലാവിൻ്റെ പിന്നിലായി എല്ലാത്തരം ഫലങ്ങളും ലഭ്യമാകുന്ന ഏക്കറുകണക്കിനു കൃഷിതേട്ടം കണ്ണെത്താ ദൂരത്തോളം പരന്നു കിടന്നിരുന്നു🧑🦽ധാരാളം ജോലിക്കാർ അവിടെ പണിയെടുത്തിരുന്നു🧑🦽 കൂടുതലും പനകയറ്റത്തനുള്ള നാടാർ സമുദായക്കാരാണു ആശ്രിതരായി കൂടെ ഉണ്ടായിരുന്നതു🧑🦽
3️⃣അടക്കായും,തേങ്ങയും, കൈതയും, താഴമ്പൂവും, പഴുത്ത സീതപ്പഴവും (ആത്തിച്ചക്ക), കാറ്റത്ത് മെല്ലെ ആടുന്ന ആകാശത്തോളം ഉയർന്നു നിൽക്കുന്ന കരിമ്പനകളിൽ നിന്നുള്ള പനനൊങ്കും സുലഭമായിരുന്നു🧑🦽മാദക മോഹിനി കളായ യക്ഷികളുടെ ആവാസസ്ഥലമാണു കരിമ്പനകൾ എന്നാണു സങ്കല്പം🧑🦽 അകലെ നിന്നും കാറ്റിൽ താഴമ്പൂവിൻ്റെ മണം പരക്കുമ്പോൾ കുട്ടികളായ ഞങ്ങൾ യക്ഷിയെ കാണാനും, തൊടാനും സംസാരിക്കാനുമായി കരിമ്പനകളുടെ മണ്ടകളും നോക്കി വരമ്പിലൂടെ നടക്കും🧑🦽 ഖുറാൻ ആയത്തുകളും, ദിക്റുകളും അറിയുന്ന ഹൃദയശുദ്ധിയു ള്ളവൻ്റെ മുന്നിൽ നിന്നും യക്ഷിയും, മാടനും, ഭൂത പ്രേതാതികളും പേ,പിശാചുക്കളും ജീവനും കൊണ്ടു ഓടുമെന്നു ഉപ്പുപ്പാ ആധികാരികമായി ഞങ്ങളോടു പറയുമായിരുന്നു🧑🦽ഞങ്ങളെ കാണുന്ന പണിക്കാർ, വിശേഷങ്ങൾ അറിയാൻ അടുത്തേക്ക് ഓടിവരും🧑🦽 അവരൊക്കെ താണു വീണു ബഹുമാനത്തടെ കൂനിക്കൂടി നിൽക്കുന്നതു കാണുമ്പോൾ ഞങ്ങൾക്ക് ചിരിക്കാനാണു തോന്നുക🧑🦽അവർ പനങ്ങ ചുട്ടു കൊണ്ട് തരും🧑🦽 നൊങ്കും🧑🦽ആ ഹൃദ്യമായ രുചി മരണത്തിൽപ്പോലും നാവിൻതുമ്പിൽ നിന്നും വിട്ട് പോകുകയുമില്ല🧑🦽യൗവ്വനത്തിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള കിഴക്കേകോട്ടയുടെ ഇടതു ഭാഗത്തെ രണ്ടു മൂന്നു കടകളിൽ പനനൊങ്കുകുലകൾ കൂട്ടിയിട്ടിരിക്കുന്നു🧑🦽 കടകളിൽ നല്ല തിരക്കാണു🧑🦽
4️⃣എത്തി നോക്കി🧑🦽 നൊങ്കു സർബത്ത് വില്പനയാണു🧑🦽അതിലൊരു കടയുടമ മുസൽമാനാണു🧑🦽നല്ല പരിചയമുണ്ട്🧑🦽 ഒരു ഗ്ളാസ് നൊങ്കു സർബത്ത് വാങ്ങികുടിച്ചു🧑🦽 രണ്ടു നൊങ്കു (6കണ്ണുകൾ) വലിയ ഗ്ളാസ്സിൽ മധുരവും ഇട്ടു സ്പൂണുമായി തരും🧑🦽 മുറ്റിയതല്ല, ഇളം പരുവം നൊങ്കാണു🧑🦽 വയറ് നിറയാനും, ദാഹം തീരാനും, ക്ഷീണം മാറാനും, വിറ്റാമിനുകളുടെ കലവറയായിരുന്നു നൊങ്കു സർബത്തു🧑🦽 വൃത്തിയും വെടിപ്പും ഉണ്ടാവും🧑🦽 തുശ്ചമായ തുകയേയുള്ളൂ🧑🦽 ഈസ്റ്റ് ഫോർട്ട് , ചാലബസ്സാർ, പഴവങ്ങാടി , പത്മനാഭസ്വാമി ക്ഷേത്രം എല്ലാം കൂടി ചേർന്ന തിരക്കാർന്ന സ്ഥലമാണിവിടം🧑🦽പാളയത്തെ വീട്ടിൽ നിന്നും മൂന്നു കിലോമീറ്റർ പോലും ദൂരമില്ല🧑🦽 കോളേജ് കഴിഞ്ഞു വന്നാൽ കുളിച്ചു ഫ്രഷ് ആയി അഞ്ചു മണിക്കു വാനോക്കി പതിയെ നടന്നാൽ തന്നെ ഗവണ്മെന്റ് യൂണിവേഴ്സിറ്റി കോളേജ്-സെക്രട്ടറിയറ്റു-പുത്തൻചന്ത-ഓവർബ്രിഡ്ജ്- പഴവങ്ങാടി എത്താൻ നിസ്സാര സമയം മതി🧑🦽 സന്ധ്യയായാൽ പത്മനാഭസ്വാമി ക്ഷേത്രം ഭാഗത്തു ഇഷ്ടംപോലെ സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ വാങ്ങൻ കിട്ടും🧑🦽 അവയും വാങ്ങി നൊങ്കു സർബത്തും മോന്തി സുഹൃത്തുക്കളെ കിട്ടിയാൽ അവരുമായി സൊറപറഞ്ഞു വീട്ടിലേക്ക് ഒറ്റപോക്കാണു-- വായനക്കുള്ള ധൃതിയുമായി🧑🦽 അതിനിടയിൽ തലസ്ഥാനത്തിൻ്റെ ഇരുളും-മറവും-മോശം സ്ഥലങ്ങളും ഞാൻ കടന്നു പോകും🧑🦽
5️⃣വിശപ്പിനായി ഒരു കൂസലുമില്ലാതെ ശരീരം വിലക്കു ന്നവരേയും, പിടിച്ചു പറിക്കായി കാത്തു നിൽക്കുന്ന ഗുണ്ടകളേയും, മയക്കു മരുന്നു നിർബാധം വിൽക്കുന്നവരേയും ചോര ത്തിളപ്പിൻ്റെ ആ സമയം നേർക്ക് നേർ കണ്ടിട്ടുണ്ട് ം🧑🦽ആ അസമയത്ത് ഒരാളും തടഞ്ഞു നിർത്തിയ ഒരു അനുഭവം പോലും ഉണ്ടായിട്ടില്ല🧑🦽 "ഇന്ന ആളിന്റെ" ശേഷകാരൻ എന്നു മനസ്സിലാക്കിയാൽ ജീവനും കൊണ്ടു ഓടുന്ന ഗുണ്ടകളും, പൊലീസ്കാരുമായിരുന്നു അന്നു തലസ്ഥാനത്തെ സകലഭാഗത്തും അന്നുണ്ടായിരുന്നതു🧑🦽ആ തിളങ്ങിയ കാലഘട്ടം എനിക്കു സമ്മാനിച്ചു കാവലായി നിന്ന എൻ്റെ റബ്ബിനെ ഞാൻ കോടാനു കോടി തവണ സ്തുതിക്കുന്നു 🤲 ഇവിടെ ഇന്നു എല്ലാം അന്യം നിന്നിരിക്കുന്നു🧑🦽 നൊങ്കു പോയിട്ട് തൊണ്ടെങ്കിലും കാണാൻ തപസ്സിരിക്കണം🧑🦽
പാളയം നിസാർ അഹമ്മദ്,
© Copy rights©allrights reserved.
GOOGLE statcounter weekly report പ്രകാരം രാജ്യങ്ങളിൽ ഏറെ വായനക്കാരെ നേടിയതു.
No comments:
Post a Comment