ഇന്നു മൂന്നു മാസം പ്രായമുള്ള ഒരു മൊട്ട കുട്ടിയെ പരിചയപ്പെടാം. എന്റെ ചിത്രം തന്നെയാണിത് വലതു ഭാഗത്ത് നിൽക്കുന്നതു എന്റെ ഉമ്മയാണു . ഇടതു ഭാഗത്ത് നിൽക്കുന്നതു എന്റെ ഉമ്മയുടെ ഒരേയൊരു ജേഷ്ഠനായ താജ് ഹോട്ടൽ സൈനുല്ലാബ്ദീന്റ
ഞങ്ങൾക്കൊക്കെ അറിയാവുന്നർ ഒരു ഡോക്ടർ പൽപ്പു , ഡോ.തങ്കവേലു, ഡോ. അമ്പാടി, ഡോ.പൈ., ഡോ. ബാലകൃഷ്ണൻ അങ്ങനെ ഏറെ വയസ്സ് പ്രായമുള്ള ഭിഷഗ്വരന്മാരെ മാത്രം. ഇവരിൽ പലരും FRCS
ഒക്കെ പാസ്സായവർ ആയിരുന്നു 🚶 എഞ്ചിനീയർ മാർക്കു ഒരു പ്രസക്തിയും അന്നു ഇല്ലായിരുന്നു. മേസ്ത്രി മാരെക്കാൾ ഇമ്മിണി
വലിയ മേസ്ത്രി ആയാണു എഞ്ചിനീയർമാരെ അന്നു ജനം കാണുക. സഹോദരിക്കോ, സഹോദരനോ കുഞ്ഞുങ്ങൾ ജനിച്ചാൽ.......
ആ പോയ കാലങ്ങളിൽ നിത്യഹരിത നായകൻ എന്നു നിങ്ങളൊക്കെ ആരാധിച്ചിരുന്ന പ്രേംനസീറും, ഭാര്യയുമൊക്ക ഞങ്ങളുടെ കൈ അകലത്തിൽ തന്നെയായിരുന്നു🚶 ഒരു കൂരക്കു കീഴേ ഒരു കുടുംബം പോലെ കഴിഞ്ഞവരാണു🚶 എല്ലാ വിശേഷങ്ങൾക്കും ഒത്തു കൂടുന്നവർ🚶 നസീമാമാമിയെ പിൽക്കാലത്ത് നെടുമങ്ങാട് പനവൂരിലാണു വിവാഹം കഴിച്ചയച്ചതു🚶പിൽക്കാലത്ത് അബ്ദുൽ ലത്തീഫ് കൊച്ചാപ്പ, പ്രേംനസീർ മാമയുടെ ഇളയസഹോദരിയെ വിവാഹം ചെയ്ത് ചിറയിൻകീഴിൽ താമസമാക്കി🚶ഹബിബ മാമിയുടെ മറ്റൊരു അനിയനായ അബ്ദുൽ സലാം കൊച്ചാപ്പ പാളയത്തെ എൻ്റെ അപ്പുപ്പന്റെ ടാജ് ഹോട്ടലിൽ ജീവനക്കാരനായി വളരെ ഏറെക്കാലം ജോലിക്കു നിന്നു🚶എന്റെ ഉമ്മയുടെ പാളയത്തെ തറവാട്ടിൽ തന്നെയായിരുന്നു ഇവരൊക്കെ അന്നു ഒരു കൂട്ടമായി താമസിച്ചിരുന്നത ു🚶അപ്പോൾ അറിയുമല്ലോ നിത്യ ഹരിത നായകനായിരുന്ന പ്രേംനസീറിനും, അദ്ദേഹത്തിന്റെ ഭാര്യ ഹബീബാമാമിക്കും, ഞങ്ങൾ കുട്ടികളെ ഉൾപ്പെടെ കുടുംബത്തിലെ സകലരേയും പേരുകൾ ചൊല്ലി മോനേന്നു വിളിക്കാനും ശ്രദ്ധിക്കാനും നബീസാ മാമിയെപ്പോലെ തന്നെ കഴിയുമായിരുന്നു🚶എത്ര ഊഷ്മളമായിരുന്നു അന്നത്തെ സ്വന്ത ബന്ധങ്ങൾ എന്നു ഇന്നത്തെ കുട്ടികൾക്ക് ചിന്തിക്കാൻ പോലും ആവുകയില്ല🚶 അതു സംബന്ധിച്ച കൂടുതൽ സന്ദർഭങ്ങൾ തുടർന്നെഴുതാം.. ..🚶കണ്ണീരാൽ കുതിർന്ന ജീവിതയാഥാർത്ഥ്യ ങ്ങൾ തെളിവോടെ എഴുതാൻ ഇനിയുമെനിക്കാകു ം🤼 കുടുംബത്തിലെ ഒരാളും ഒന്നും മറന്നു പോകരുതു 🚶 അള്ളാഹുത്താല അതു പൊറുക്കുകയില്ല🚶
ഫോട്ടോയിൽ മുന്നിലുള്ളവർ എന്റെ സഹോദരങ്ങൾ, മാമാടെ മക്കൾ, അടുത്ത ബന്ധുവായ ആയിഷബേക്കറും (പാളയത്തെCPM കൗൺസിലർ) അവരുടെ സഹോദരിമാരുമാണ് Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു13-September2025 satday
No comments:
Post a Comment