വർഷങ്ങൾക്ക് മുൻപു തിരുവനന്തപുരം സെൻറു ജോസഫ്സ് ഹൈസ്‌കൂളിൽ പഠിക്കുന്ന കാലം. ഫാദർ ജോർജ്ജ് മുരിക്കൻ എന്ന ഇംഗ്ലീഷ് അദ്ധ്യാപകൻ ആയിരുന്നു ക്ളാസ്ടീച്ചർ. എല്ലാ വെള്ളിയാഴ്ചയും ഏറ്റവും അവസാന പീരീഡ് ആയിരുന്നൂ സാഹിത്യ സമാജം.
കുട്ടികളെ പിടിച്ചു നിർബന്ധിച്ചു ഉപന്യാസ പ്രസംഗത്തിനോ, പാടാനോ, കഥപറയലിനോ ഒക്കെ നിർത്തും. ഏതെങ്കിലും ഒരു സ്പെഷ്യൽ ഗസ്റ്റ് അന്നുണ്ടാവും ഞങ്ങളുടെ ഈ കോപ്രായങ്ങൾ കേൾക്കാൻ.
2️⃣ തുമ്പ റോക്കറ്റ് കേന്ദ്രത്തിലെ പേരുകേട്ട പ്രമുഖനായ ഒരു ശാസ്ത്രഞ്ഞനായിരുന്നു ചീഫ് ഗസ്റ്റ്. എന്തെന്നാൽ ആരും അറിയുന്ന വളരെ വലിയ ശാസ്ത്ര പ്രതിഭയാണയ്യാൾ. എന്തെങ്കിലും കുറവു വന്നാൽ ഛീ എന്ന് അയ്യാൾ വിചാരിച്ചാലോ എന്നായിരുന്നു പേടി. സാഹിത്യ സമാജം പീരീഡ് ആരംഭിച്ചു. ഈ ശാസ്ത്ര പ്രതിഭയും മുരിക്കൻ സാറും രണ്ടു കസേരകളിലായി ഉപവിഷ്ടരായി. കുറേ കഥകളും ഒക്കെ ആയി കുട്ടികൾ മുന്നേറുന്നു. ക്ളാസ് ആയതിനാൽ ആരും കൂവുകയില്ല എന്ന ഒരു മെച്ചമുണ്ടു. പ്രേംനസീറിന്റെ അടുത്ത റിലേറ്റീവ് ആണെന്നു സഹപാഠികൾക്കും, അദ്ധ്യാപകർക്കും അറിയാം. എന്തെന്നാൽ, എൻ്റെ കസിൻ അബ്ദുൽ നാസർ സെയിനും, തലസ്ഥാനത്ത് അറിയപ്പെടുന്ന ആസാദ് ഹോട്ടൽ എന്ന പ്രമുഖ ഹോട്ടൽ സൃംഖലയുടെ മകൻ മറ്റൊരു നാസർ ആസാദും താഴ്ന്ന ക്ളാസിൽ ആ സ്കൂളിൽ പഠിക്കുന്നുണ്ടു. എല്ലാവർക്കും എല്ലാവരേയും അറിയാമെന്നതു കൊണ്ട് പ്രസിദ്ധി താനേ വരികയാ ചെയ്യുക. സാഹിത്യ സമാജം തുടങ്ങി. ആദ്യം എൻ്റെ പേരാണു വിളിക്കുക. എൻ്റെ വക പാട്ട് ആണു. കണ്ണും പൂട്ടി തൊള്ള തുറന്നു ഞാൻ പാടി. പ്രേംനസീർ ഏതോ ഒരു പുഴക്കരയിലെ മണലിലൂടെ ദു:ഖിതനായി പ്രാഞ്ചി പ്രാഞ്ചി നടക്കുന്ന മുറപ്പെണ്ണ് എന്ന ചിത്രത്തിലെ അന്നത്തെ ഹിറ്റ് പാട്ടാണു പാടിയതു "കരയുന്നോ പുഴ ചിരിക്കുന്നോ, കണ്ണീരു മൊലിപ്പിച്ചു കൈ വഴികൾ പിരിയുബോൾ
മുറുകുന്നോ ബന്ധം അഴിയുന്നോ"
ക്ളാസ്സും, സ്ക്കൂളും, നിശബ്ദമായി. കാരണം ഞാൻ തൊള്ള തുറന്നു വലിയ ഒച്ചയിൽ പാടിയതു.
3️⃣എനിക്കു ഭയമായി~ ആകെ നിശബ്ദതയാണു. പാട്ട് നന്നായില്ലയോ എന്നൊരു തോന്നൽ.
ആ പാട്ട് തീർന്നപ്പോൾ പിന്നെയും നിശബ്ദത....ആദ്യം കൈയ്യടിച്ചു തുടങ്ങിയതു ഗസ്റ്റ് ആയി വന്ന ആ ശാസ്ത്ര പ്രതിഭയായിരുന്നു. തുടർന്ന് സ്കൂൾ മുഴുവനായും കൈയ്യടി ഉയർന്നു. ഗസ്റ്റ് എന്നെ അരികിൽ വിളിച്ചു പോക്കറ്റിൽ നിന്നും ഡോക്ടർ കമ്പനിയുടെ ഒരു പേന തന്നു. ക്ളാസ് ടീച്ചർ ആയ ഫാദർ ജോർജ് മുരിക്കനും ഉച്ചത്തിൽ കൈയ്യടിച്ചു. (പിൽക്കാലത്ത് അദ്ദേഹം സ്കൂൾ പ്രിൻസിപ്പാൾ ആയി) അടുത്തതായി വിളിച്ചതു ജോസ്മാത്യൂ എന്ന സഹപാഠിയെയായിരുന്നു. അവൻ അന്നു പാടിയതു
🐈കൽപന തന്നളകാ പുരിയിൽ
പുഷ്പിതമാം പൂവാടികയിൽ
റോജാപ്പൂ നുള്ളി നടക്കും രാജകുമാരീ
നിന്നെ പൂജിക്കും
ഞാൻ വെറുമൊരു പൂജാരീ എന്ന പാട്ടാണു. അവനും കിട്ടി അയ്യാൾടെ വക ഡോക്ടർ ബ്രാണ്ട് പേന. പക്ഷേ അവനും നന്നായി പാടി എന്നാണു എൻെറ ഓർമ്മ.
💎വർഷങ്ങൾ കഴിഞ്ഞു ഒരു നാൾ എൻ്റെ ജോലിയുടെ ഭാഗമായി തുമ്പ റോക്കറ്റ് സ്റ്റേഷനിൽ പോകേണ്ടിവന്നു. ഹൈ സെക്യൂരിറ്റി ഉള്ള സ്ഥലമാണ്. ജഡ്ഡി വരെ ഊരി CISF എന്ന വ്യവസായ പോലീസുകാർ നമ്മളെ പരിശോധിക്കുന്ന സ്ഥലമാണ്.
ഈ പ്രതിഭ അവിടെ അത്യുന്നത പദവിയിലെ ത്തിയിരിക്കുന്നു. അന്നയ്യാൾ തന്ന ഡോക്ടർ കമ്പനി പേന, ആരാധനയോടെ വർഷങ്ങളോളം പൊന്നു പോലെ ഞാൻ സൂക്ഷിച്ചു വച്ചിരുന്നതല്ലേ..............
4️⃣ആ ആഗോള പ്രതിഭയെ ഒന്നു കണ്ടു പരിചയം നടിച്ചു പോകാൻ മനസ്സ് കൊതിച്ചു.
ആ റൂമിനു മുന്നിൽ ഒരു ഡഫേദാർ നിക്കണൂ. അടുത്തായി രണ്ടു CISF policeകാരും ഉണ്ട്.
ഞാൻ ആവശ്യം പറഞ്ഞു❣
എൺട്രൻസ് ഗേറ്റിൽ പോയി സ്പെഷ്യൽ റിക്വസ്റ്റ് കൊടുത്തു പാസ്സുമായി മടങ്ങി വരണമത്രേ❣ആ പറഞ്ഞവ പോയി വാങ്ങി ഡഫേദാറിൻെറ കൈയിൽ ഞാൻ കൊടുത്തു❣ അയ്യാൾ ഉള്ളിൽ കൊണ്ടു കൊടുത്തു അനുമതി വാങ്ങി വന്നു എന്നെ കേറ്റിവിട്ടു❣
ഉള്ളിൽ കടന്ന ഞാൻ കണ്ടതു ജരനരാധികൾ ബാധിച്ച ഒരാളെയാണ്.എങ്കിലും എനിക്കയ്യാളെ തിരിച്ചറിയാനായി❣
അഭിവാദനം പറഞ്ഞപ്പോൾ ഇരിക്കാൻ പറഞ്ഞു❣
ഞാൻ അന്ന് പാടിയതും ഡോക്ടർ പേന അയ്യാൾ സമ്മാനിച്ചതും, ഇസ്കൂളിൻെറ പേരും, മുരുക്കൻ ഫാദറിനെയുമൊക്ക പറഞ്ഞു ഞാൻ. ...
😢 ആ ശാസ്ത്ര പ്രതിഭ അങ്ങനെ ഒരു സംഭവമേ ഓർക്കണില്ല്യാത്രേ!!!
ഞാൻ സൂപ്പർ ആയിട്ട് ചമ്മി❣ ഇനി ഓർമ്മപെടുത്താൻ പാകത്തിന് ഒന്നുമില്ല എൻെറ കൈയിൽ❣
വർഷങ്ങൾക്ക് ശേഷം ഈ വിഷയവും പറഞ്ഞു എത്തിയതു എന്തോ ഔദാര്യത്തിനോ നേട്ടത്തിനോ വന്നപോലെ
അയ്യാൾ ധരിച്ചതായി എൻെറ മനസ്സ് പറഞ്ഞു❣
5️⃣പിന്നിട്ട വഴിയും, കണ്ടു മുട്ടിയ വക്തി കളേയും ഓർത്തു വക്കാനും സമയമില്ലാത്ത പോലെ മനപ്പൂർവം തിരക്കു അഭിനയിച്ചു കാണിക്കുന്ന മനുഷ്യരെ ഏതു മുദ്ര മോതിരം കാണിച്ചാലും, ഓർമ്മിപ്പിക്കാൻ നമുക്കാവില്ല ~നമ്മെ ഓർക്കുക കൂടിയില്ല❣ ഇങ്ങനത്തെ ഒന്നു രണ്ടു പരിചയക്കാരുമുണ്ടെനിക്കു❣ പണ്ട് കിടന്നതും, പാളയിൽ തൂറിയതും മറന്നു പോയവർ❣ പടച്ചോൻ, ഇവനെയൊക്കെ നൂലു വഴിക്കു ആകാശത്തു നിന്നു കെട്ടിയിറക്കിയ പോലെ നടക്കും❣ റോഡിൽ കണ്ടാൽ കാണാത്ത പോലെ കൂടിയ കാറും ഉന്തിച്ചു നടക്കും❣ നമ്മെ വഴിയിൽ കണ്ടുതായിപ്പോലും ഭാവിക്കില്ല. സംസ്കാരം പാരമ്പര്യമായി വരണം❣ എന്നെ മനസ്സിലായില്ലേ-ന്നു ചോദിച്ചാൽ, ഇല്ലെന്നു പറയാൻ ഒറ്റ നിമിഷം മതി🧑🦯 ഇഷ്ടക്കേട് ഉള്ളവരോട് ഞാനും ഇവ്വിധം തന്നെയാണു കാണിക്കുക ❣️അതിൽ എനിക്കു ഖേദവുമില്ല❣️ഇപ്പൊ ഇതൊക്കെ face ചെയ്യാൻ എനിക്കു നല്ല തൊലിക്കട്ടിയാ----തിരിച്ചും അതേ നാണയത്തിൽ, ഞാനും കൊടുക്കുന്നു ⛹️ മരണം കൈയ്യെത്തും ദൂരത്ത് ആണെന്ന ഓർമ്മയോടെ വേണം ഒരോ ചുവടും മുൻപോട്ടു വയ്ക്കാനെന്നു വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ വീണ്ടും,വീണ്ടും ഓർമ്മവരും🤾പക്ഷേ മനുഷ്യർ എങ്ങനെയാ സ്വയം നന്നാവുക. ഒരു ചെറിയ തട്ടു കിട്ടിയാൽ ഒക്കെ തനിയേ ഓക്കേ ആവും😁പാളയം നിസാർ അഹമ്മദ് Copyrights reserved© 14.August.2020 .GOOGLE ൻെറStatCounterAnalytics Weekly report പ്രകാരം ഏറെ വായനക്കരുള്ള ബ്ലോഗ്.