bulletindaily.blogspot.com

Saturday, April 23, 2022

പകലുറങ്ങാനെങ്കിൽ, വൃതമെടുക്കരുതു.



  പരിശുദ്ധ റംസാൻ വൃതശുദ്ധിയുടെ നാളുകൾക്ക് ഇനി പത്തു പന്ത്രണ്ടു ദിവസങ്ങളേയുള്ളൂ🧎ഏഴുവയസ്സു കഴിഞ്ഞവർ മുതൽ വൃതം അനുഷ്ഠിക്കുക എന്നതാണു കീഴ് വഴക്കം🥄 നുയമ്പു മാത്രം പോരാ... റംസാൻ മാസത്തിൽ പ്രാർത്ഥനയിലും, ഭജനയിലും ദാന ധർമ്മത്തിലും മുഴുകിയിരിക്കുക എന്നതും കർശനമായ നിബന്ധനയാണു🔪   

                                 2️⃣ ഗേറ്റിൽ പലവിധ നാട്യ ങ്ങളുമായി വരുന്നവർക്കെല്ലാം സക്കാത്ത് (ദാനം) കൊടുക്കണമെന്നു ധരിക്കരുതു🧎 ദാനം വാങ്ങാൻ അർഹതയുള്ളവർ ആരൊക്കെയാ ണെന്നു ഖുർആൻ വ്യക്തമായിതന്നെ പറയുന്നു🧎അർഹതയില്ലാത്തവർക്കു ദാനം നൽകി ഗുലു മാല് പിടിക്കരുതു🧎നിങ്ങൾ ദാനം നൽകിയവ കൊണ്ടു പോയി  മറിച്ച് വിറ്റാലും, വേണ്ടാത്ത പ്രവർത്തികൾക്കു ഉപയോഗി ച്ചാലും നിങ്ങൾക്കും പണികിട്ടുക തന്നെ ചെയ്യും🏌️പാത്രമറിഞ്ഞേ ദാനമാകാവൂ എന്നു പ്രത്യേകം ഓർക്കുക നുയമ്പനുഷ്ഠിക്കുകയെന്നാൽ  ശരീരത്തിനേയും, വയറിനേയും കഷ്ടപ്പെടു ത്തുക എന്നല്ലർത്ഥം🔪 രോഗം വർദ്ധിപ്പിക്കുന്ന  പ്രവർത്തികളിൽ ഏർപ്പെടുക യുമരുതു🧎നുയമ്പുകാരനാണണെന്നു മറ്റുള്ളവരെ കാണിക്കാൻ ഉമിനീരു വായിലെടു ത്തു തുപ്പി, തുപ്പി നടക്കുക എന്നതു മഹാ പാപമാണു🏌️യഥാർത്ഥ നുയമ്പുകാരനു ഉമനീർ ഊറി വരികയില്ല 🏌️അയ്യാൾക്കു സ്വന്തം ശരീര ത്തെയും, മനസ്സിനെയും നിയന്ത്രിക്കാനാവും എന്നതു മനസ്സിലാക്കുക🏌️എൻ്റെ ജില്ലയിൽ നേമം  കഴിഞ്ഞു പോകുന്ന ഒരു സ്ഥലത്തെ ചില കുടുംബങ്ങൾ കാണിക്കുന്ന വിവരക്കേടുകൾ കണ്ടു ഞാൻ ഞെട്ടിപ്പോയിട്ടുണ്ടു🧎 അവിടെ റംസാൻ വൃതക്കാലം ആരംഭിച്ചാൽ ദഫ്കൊട്ടി ഓരോ വീടിൻ്റെയും നടയിൽപോയി നുയമ്പു മാസം തുടങ്ങുകയായി  ഉണരുക നുയമ്പനുഷ്ടി ക്കുക, പ്രാർത്ഥനയിൽ മുഴുകുക എന്ന് ദഫിൽ കൊട്ടിയും, വീടിൻ്റെ ഗേറ്റിൽ കൊട്ടിയും അതാ തു വീട്ടുകാരെ ഉണർത്തുന്ന പതിവുണ്ടായിരു ന്നു "അത്താഴം കൊട്ടി" എന്നാണു അയ്യാളെ പറയുക🧎
    
                       3️⃣പന്ത്രണ്ട് മണിയാവുമ്പോൾ അയ്യാൾ ആദ്യ വീട്ടിൻ്റെ നടയിൽ ചെല്ലും, സൂര്യകിരണ ങ്ങൾ ഭൂമിയിൽ പതിയുന്നതിനു മുമ്പേ-സുബഹി നമസ്കാരത്തിൻ്റെ ബാങ്ക് കേൾക്കും മുമ്പേ- അയ്യാൾ അവസാന വീട്ടിലും എത്തി തൻ്റെ ജോലി പൂർത്തിയാക്കും🧎 ഞാൻ പറഞ്ഞ പ്രസ്തുത നാട്ടിലെ ജനങ്ങൾ  അത്താ ഴം കൊട്ടി വന്നു ആദ്യ വീട്ടിൽ  നുയമ്പുപറഞ്ഞ ആ പന്ത്രണ്ടു മണിക്കു തന്നെ അവർ ചാടി എണീറ്റു  ആഹാരം കഴിച്ചു കിടന്നു ഒറ്റ ഉറക്കമാ ണു🧎അടുത്ത ദിവസം സന്ധ്യക്കു നുയമ്പുമു റിക്കാനുള്ള ആഹാരസാധനങ്ങൾ ഉണ്ടാക്കൻ ഉണരുന്ന നേരം വരെ ആ ഉറക്കം നീണ്ടു നിൽക്കും🧎മഹാപാപമാണവർ ഈ ചെയ്യുന്നതു🧎 അറബിക് അർത്ഥമറിഞ്ഞു ഖുറാൻ വായിച്ചു മനസ്സിലാക്കാത്തതും, വായനാ ശീലമില്ലാത്തതും, വിദ്യാഭ്യാസത്തിന്റെ കുറവും, മുടിഞ്ഞ സ്ത്രീ-പുരുഷ വ്യഭിചാരവും ഈ ജനതയെ ഇങ്ങനെ ആക്കി തീർത്തതു പിന്നെ  വെള്ളിയാഴ്ച്ചകളിലെ ജുമാ നമസ്കാരത്തിനു വലിയ പ്രമാദമായി നാട്ടുകാരെ കാണിക്കാൻ ചെന്നു നിൽക്കുന്നതു കാണാം🧎ദിവസേന യുള്ള അഞ്ചു നമസ്കാരത്തിൽ രണ്ട് മൂന്നെങ്കിലും വീട്ടിൽ നമസ്കരിക്കാൻ കൂടി മിനക്കെടുകയുമില്ല🧎പ്രാർത്ഥന അർത്ഥം അറിഞ്ഞു ഉരുവിടാൻ സ്വയം അറിയുകയുമില്ല🧎കോവിഡ്കാലത്തു നാം എന്തു ചെയ്തു എന്നു മാത്രം ഓർത്താൽ മതി🧎സർവ്വശക്തൻ നമ്മിൽ തന്നെയാണു🧎നമ്മുടെ ചുറ്റിലുമാണു, നമ്മുടെ വാസസ്ഥലത്തുമാണു🧎ഒരാൾ എവിടെ നമസ്കരിക്കുന്നുവോ, എവിടെ പ്രാർത്ഥിക്കുന്നുവോ അവിടെയാണു ദൈവം കുടികൊള്ളുന്നതെന്നു ഓർത്താൽ മതി🧎

                                  4️⃣സൂര്യ വെളിച്ചം ഭൂമിയിൽ വീഴുന്നതിനു മുമ്പേ ബിസ്കറ്റ്, ചായ, വയറിനു അനുകൂലമായ ഏതു ഭക്ഷണവും ലളിതമായ രീതിയിൽ ഭക്ഷിച്ചു കൊണ്ടു പ്രാർത്ഥനയോടെ വൃതം ആരംഭിക്കാം🧎സുബഹി(പ്രഭാത)നമസ്‌ കാരം അത്യാവശ്യം🏌️ സൂര്യനുദിച്ചുയരും വരെ ദിക്റിലും, നിസ്കാരത്തിലും തന്നെയായിരിക്ക ണം ഒരോ ഇസ്ലാം മതവിശ്വാസിയും.ഇവിടെയും   പ്രാർത്ഥനയാണു മുഖ്യം🧎മനസ്സും ശരീരവും ശുദ്ധമായിവക്കുക🤸 രോഗികൾ, സഞ്ചാരികൾ, മരുന്നുകൾ കൊണ്ടല്ലാതെ വേദനകൾ ശമിപ്പി ക്കാൻ കഴിയാത്തവരൊക്കെ റിസ്കെടുത്തു ഇക്കാലത്ത് വൃതമെടുക്കാൻ നിൽക്കരുതു🤸അസുഖങ്ങൾ വർദ്ധിപ്പിച്ചു ആശുപത്രിയിൽ പോയി കിടന്നാൽ നിങ്ങൾക്കും കുടുംബത്തിനും മാത്രമേ ബദ്ധപ്പാടും ബാദ്ധ്യതകളും വരികയു ള്ളൂ🤸റംസാൻ മാസത്തിൽ വേറേയും നല്ല പുണ്യപ്രവർത്തികൾ എല്ലാവർക്കും റംസാൻ മാസത്തിൽ ചെയ്യാമല്ലോ🤸നുണയും ഏഷണി യും കുത്തിത്തിരിപ്പും നടത്താതെ നാവും, ശരീരവും, മനസ്സും നിയന്ത്രിച്ചു ശാന്തമായി പ്രാർത്ഥനകളിലും ഭജനയിലുമിരിക്കാം🤸 പിണ ങ്ങിയിരിക്കുന്ന ബന്ധുക്കൾ, സഹോദരങ്ങൾ എന്നിവരോട് സൗഹാർദ്ദം പുലർത്താം, ആ വീടു കൾ സന്ദർശിക്കാം🤸 ഇതൊക്കെ നുയമ്പി നോളം പുണ്യം ലഭിക്കുന്നവയാണെന്നോർ ക്കുക⛹️ സൂര്യ രശ്മികൾ മറയുമ്പോൾ വൃതം സന്ധ്യാ പ്രാർത്ഥനയയോടെ അവസാനിപ്പിക്കാം🤸 ലഘു ഭക്ഷണ പാനീയങ്ങളാണു കഴിക്കേ ണ്ടതു🤸നോമ്പു തുറക്കു ശേഷം എന്നും കഴി ക്കുന്ന ആഹാരാദികൾ തന്നെയാണു എല്ലാവരും കഴിക്കേണ്ടതു 🤸 
                    
                                              5️⃣മറ്റുള്ള കഠിനമായ ഭക്ഷണങ്ങൾ വയറിനേ യും, ശരീരത്തേയും രോഗാവസ്ഥ യിലാക്കുമെന്നതു എല്ലാവർക്കും അറിയാം🤸 നുയമ്പനു ഷ്ടിച്ചവരെ ക്ഷണിച്ചു വരുത്തി ഒരാൾക്കോ-ഒരു കൂട്ടം ബന്ധുക്കൾ ക്കോ നോമ്പു തുറക്കാനുള്ള ഭക്ഷണ പാനീയ ങ്ങൾ നൽകി പ്രാർത്ഥനക്കു അവസരം നൽകി സന്തോഷത്തോടെ യാത്ര അയക്കുക ഏറേ നന്മനിറഞ്ഞതത്രേ🤸 എവിടെയെങ്കിലും അല്പ ജ്ഞാനികൾ പള്ളികളിൽ പറയുന്നതോ, വാക്കാൽ കേട്ടറിവോ, ഏതേലും ഒരു പത്ര വായനയിൽ ആരെങ്കിലും എഴുതിയതു വായിച്ചറിവോ, കേട്ടറിവ് വച്ച് ചില വിശ്വാസികൾ പടച്ചു വിടുന്ന വാട്‌സ്ആപ്പു , ഫോസ്ബുക്കു അപ്ഡേറ്റല്ലിതു🤸 ഗഹനമായ വായന, വിവിധ രാജ്യങ്ങളിലെ ഇംഗ്ലീഷ്, മലയാളം മറ്റു ഭാഷകളിലെ പരിശുദ്ധ ഖുറാൻ തർജ്ജമകൾ, ഹദീസ്സു ഗ്രന്ഥങ്ങൾ, വിവിധ നാടുകളിലെ നോമ്പനുഷ്ഠാനങ്ങൾ, ഒക്കെ നേരിട്ടുള്ള വായാനാനുഭവങ്ങളിൽ നിന്നും, നേരിട്ടു പോയി ശേഖരിച്ചും, ക്രോഡീകരിച്ചും ആഗോള വ്യാപക മായ പബ്ലിക് വായനക്കായി ആധികാരികമായി  ഞാൻ പ്രസിദ്ധീകരിക്കുന്നു💎
പാളയം നിസാർ അഹമ്മദ്        Copyrights©allrights reserved
Palayam Nizar Ahamed (M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings

........................................................................
 Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ളതു.
..................................................................................
Author 
Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു

Sunday, August 11, 2013 തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു. അവർക്കുള്ള  പാലും, മുട്ടയും,മലക്കറിയും ഇറച്ചിയും മീനും ...