bulletindaily.blogspot.com

Saturday, September 19, 2026

പെൺകുട്ടികളെ പൊന്നു പോലെ തന്നെ വളർത്തണം

മാനവചരിത്രത്തിൽ ഭരണ-രാഷ്ട്രീയ രംഗങ്ങ ളിൽ സ്ത്രീകൾ വഹിച്ച പങ്കിനെക്കുറിച്ച് പല വിധ ചർച്ചകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ, സൂക്ഷ്മമായി പരിശോധിച്ചാൽ ഇസ്ലാമിക ചരിത്രത്തിന്റെ ആവിർഭാവ കാലം മുതൽ തന്നെ സ്ത്രീകൾ നിർണ്ണായകമായ നേതൃപരമായ പങ്കുകൾ വഹിച്ചിരുന്നതായി കാണാൻ സാധിക്കും. മരുഭൂമിയുടെ പരുക്കൻ യാഥാർത്ഥ്യങ്ങളിൽ നിന്ന് ഉടലെടുത്ത ഒരു സമൂഹത്തിൽ, പ്രവാചകൻ മുഹമ്മദ് നബിയുടെ( Peace Be Upon Him) കാലഘട്ടത്തിൽ തന്നെ സ്ത്രീകൾക്ക് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയ വുമായ വലിയ സ്വാതന്ത്ര്യങ്ങൾ ലഭിച്ചിരുന്നു. ഇത് കേവലം ആത്മീയ കാര്യങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നായിരുന്നില്ല.

  (2)   ഇസ്ലാമിന്റെ ആദ്യകാലങ്ങളിൽ, പ്രവാചക പത്നിമാർ ഭരണപരമായ കാര്യങ്ങളിലും സാമൂഹിക വിഷയങ്ങളിലും വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഹസ്രത്ത് ഖദീജ കേവലം പ്രവാചകന്റെ ഭാര്യ എന്ന നിലയിലല്ല, മറിച്ച് വലിയൊരു വ്യാപാര സാമ്രാജ്യം സ്വതന്ത്രമായി ഭരിച്ചിരുന്ന വ്യക്തി എന്ന നിലയിലാണ് അറിയപ്പെടുന്നത്. അവരുടെ സാമ്പത്തിക ദീർഘവീക്ഷണവും നേതൃപാടവവും ആദ്യകാല മുസ്ലിം സമൂഹത്തിന് വലിയ കരുത്തേകി. മറ്റൊരു പ്രമുഖ വ്യക്തിത്വം ഹസ്രത്ത് ആഇശയാണ്. പ്രവാചകന്റെ വേർപാടിനു ശേഷം, ഇസ്ലാമിക ലോകത്തെ പ്രധാന പണ്ഡിത രിൽ ഒരാളായി അവർ മാറി. മാത്രമല്ല, സാമൂഹി കവും രാഷ്ട്രീയവുമായ തർക്കങ്ങളിൽ ഇടപെടാനും നേതൃത്വം നൽകാനും അവർക്ക് സാധിച്ചു. അവരുടെ അറിവും നീതിബോധവും പലർക്കും വഴികാട്ടിയായി. ഇതിനുപുറമേ, ഖുർആൻ തന്നെ ബിൽഖീസ് രാജ്ഞിയുടെ ഭരണത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഒരു സ്ത്രീ ഭരണാധികാരി എന്ന നിലയിൽ അവർ എത്രത്തോളം ജ്ഞാനത്തോടെയും നീതിയോ ടെയുമാണ് ഭരണം നടത്തിയതെന്ന് ഖുർആൻ എടുത്തുകാണിക്കുന്നു. പ്രജകളുടെ ക്ഷേമം ഉറപ്പുവരുത്താനും രാജ്യത്ത് നീതി നടപ്പാക്കാനും അവർ കാട്ടിയ ശ്രമങ്ങൾ സ്ത്രീകളുടെ നേതൃപാടവത്തിന് വലിയൊരു അംഗീകാര മാണ്. പ്രവാചകചര്യ പരിശോധിക്കുമ്പോൾ, പ്രവാചകൻ മുഹമ്മദ് നബി (Peace Be Upon Him) പലപ്പോഴും പത്നിമാരുമായി ആലോചി ച്ചാണ് പ്രധാന തീരുമാനങ്ങൾ എടുത്തിരുന്നത്. ഇത് ഭരണകാര്യങ്ങളിൽ സ്ത്രീകളുടെ പങ്കാളി ത്തത്തെ എത്രത്തോളം വിലമതിച്ചിരുന്നു എന്നതിന് തെളിവാണ്.

​    (3)    മധ്യകാല ഘട്ടത്തിലേക്ക് വരുമ്പോൾ, ഇസ്ലാമിക ലോകത്ത് ശക്തരായ വനിതാ ഭരണാധികാ രികൾ ഉയർന്നുവന്നതായി കാണാം. ദൽഹി സുൽത്താനേറ്റിലെ റസിയ സുൽത്താൻ ഇതിന് വലിയൊരു ഉദാഹരണമാണ്. ആണുങ്ങൾ ഭരിച്ചിരുന്ന ഒരു സാമ്രാജ്യത്തിൽ, സ്വന്തം കഴിവു കൊണ്ടും ധീരത കൊണ്ടും അവർ അധികാര ത്തിലെത്തി. അവരുടെ ഭരണപാടവം ഇന്നും ചരിത്രത്തിൽ അടയാളപ്പെടുത്തി യിട്ടുണ്ട്. ഈജിപ്തിലെയും യെമനിലെയും ചില സാമ്രാജ്യ ങ്ങളിലും സ്ത്രീകൾ ഭരണം നടത്തിയിട്ടുണ്ട്. ഈ വനിതാ ഭരണാധികാരിക ളെല്ലാം തന്നെ, സ്ത്രീകൾക്ക് ഭരണകാര്യങ്ങളിൽ വലിയ കഴിവു കൾ ഉണ്ടെന്ന് തെളിയിച്ചു. ആധുനിക കാലത്തേ ക്ക് വരുമ്പോൾ, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലും സ്ത്രീകൾ ഭരണനേതൃത്വത്തിലേക്ക് വരുന്ന തായി കാണാം.  ബേനസീർ ഭൂട്ടോ സാഹിബ ഒരു മുസ്ലിം രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി യായി ചരിത്രം സൃഷ്ടിച്ചു. ബംഗ്ലാദേശിലും ഷെയ്ഖ് ഹസീന, ഖാലിദസിയ എന്നിവർ പ്രധാനമന്ത്രി മാരായി സേവനമനുഷ്ഠിച്ചു. ഇന്തോനേഷ്യയിൽ മേഘാവതി സുകാർണോ പുത്രിയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇതെല്ലാം സൂചിപ്പിക്കുന്നത്, ഇസ്ലാമിക ചരിത്രത്തിലും പ്രമാണങ്ങളിലും സ്ത്രീകളുടെ നേതൃപാടവത്തിന് വലിയ സ്ഥാനമാ ണ് നൽകിയിട്ടുള്ളത് എന്നതാണ്. ഖുർആനിലെ അധ്യാപനങ്ങളും പ്രവാചകചര്യയും വിശകലനം ചെയ്യുമ്പോൾ, സ്ത്രീകൾ കേവലം വീട്ടുകാര്യങ്ങ ളിൽ മാത്രം ഒതുങ്ങേണ്ടവരല്ലെന്നും, അറിവും നീതിയും ഭരണ നയതന്ത്രവും കൈമുതലായുള്ള സ്ത്രീകൾക്ക് സമൂഹത്തെയും രാഷ്ട്രത്തെയും സന്മാർഗ്ഗത്തിലേക്ക് നയിക്കാൻ സാധിക്കുമെന്നും വ്യക്തമാണ്. പാളയം നിസാർ അഹമ്മദ്                പകർപ്പവകാശം പ്രസാധകനു മാത്രം                             Author 

പാളയം നിസാർ അഹമ്മദ് (എം. നിസാർ അഹമ്മദ്): എഴുത്തുകാരൻ| പത്രപ്രവർത്തകൻ|ബ്ലോഗർ|കവി|ചീഫ് എഡിറ്റർ|ഫ്ലാഷ് ന്യൂസ്-ബ്രേക്കിംങ്ങ് ന്യൂസ് ബുള്ളറ്റിൻ ഡൈലി– അന്വേഷണാത്മക റിപ്പോർട്ടുകൾ, മുഖപ്രസംഗങ്ങൾ.   

  



പെണ്ണാണാ വേണ്ടത്


ഏറെ വൈകിയാണു ഉറങ്ങാൻ കിടന്നതു. കിടക്ക പുൽകുന്നതു  ഒൻപതു മണിക്കു മുൻപേയാണെങ്കിലും, വായനയും, വാർത്താ ചികയലും, യൂട്യൂബിലെ ശാസ്ത്ര വായനയും  (Science 4 Maths) കഴിഞ്ഞു  'തഹ്ജ്ജുദ്' നമസ്കാരവും കഴിഞ്ഞു ഉറങ്ങുമ്പോൾ ഏകദേശം അർദ്ധരാത്രി ഒന്നരമണി കഴിയും.
*(ഇശാഅ് എന്ന രാത്രി നമസ്‌കാരം കഴിഞ്ഞതിന് ശേഷം രാത്രിയുടെ അവസാനം വരെയാണ് തഹജ്ജുദ് നമസ്‌കാരത്തിന്റെ സമയം.) 
 
 ( 2) പ്രവാചകൻ  പറഞ്ഞു :  രാത്രിയുടെ മൂന്നിലൊന്ന് അവശേഷിക്കുമ്പോൾ, ദൈവം  ഭൂമിക്ക് സമീപസ്ഥമായ ആകാശത്തിലേക്ക് ഇറങ്ങി വരുമത്രേ. അപ്പോൾ ആര്  വിളിച്ചോ, അവന് ദൈവം ഉത്തരം നല്‍കും. ആര് എന്തു ചോദിച്ചുവോ അതും നല്‍കും. ആര് പാപമോചനം തേടിയോ അവർക്ക് മാപ്പ് നല്‍കും.  പ്രാര്‍ത്ഥന ക്ക് ഉത്തരം നല്‍കപ്പെടുന്ന സമയമാണിത്. പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കുമെന്ന്  സർവ്വ ശക്തൻ വാഗ്ദാനം ചെയ്ത രാത്രിയുടെ അവസാന യാമത്തിൽ ഉണര്‍ന്ന് നമസ്‌ക രിക്കലണ് ഏറ്റവും ശ്രേഷ്ഠം.  ചില ദിവസങ്ങ ളിൽ ക്ഷീണവും, അസ്വസ്ഥതയുമായി നേരത്തേ  ഞാൻ മയങ്ങിപ്പോകാറുണ്ടു. അല്ലെങ്കിൽത്തന്നെ, ഏതു മനുഷ്യനാണു, എന്നും, കുന്നും പയറുപോലെ ഇരിക്കാൻ പറ്റുക. എൻ്റെ വായനയെ അസ്വസ്ഥത പ്പെടുത്തിക്കൊണ്ട്, ഭാര്യയുടെ ഫോണിലേക്ക് ബെൽ. രാത്രി ഏറെ വൈകിവരുന്ന  ഫോൺ വിളികൾ ഏറ്റവും അടുത്ത ബന്ധുക്കളാകാനാണു ഏതു വീട്ടിലും സാദ്ധ്യത. ഭാര്യ ഫോൺ അറ്റൻഡ് ചെയ്യുന്നതു കിടന്നു കൊണ്ട് ഞാനും ശ്രദ്ധിച്ചു. പണ്ടത്തെ ലാൻഡ്ലൈൻ പോലെ, ലൈറ്റനിംഗ്  STD കാൾ പോലെ, അലറി വിളിച്ചാണു  അങ്ങേതലയ്ക്കൽ നിന്നും സംസാരം.  "നിൻ്റെ മോനോട് വിശേഷം വിളിച്ചു പറഞ്ഞിരുന്നല്ലോ, നീ അറിഞ്ഞില്ലേ"? - ഇതാണ് സംഭാഷണസ്റ്റൈൽ.

      (3) ഭാര്യ മറുപടി പറഞ്ഞു, "ഇല്ല", പിള്ളാര് വന്നില്ല, തിരക്കിലാവാം, അവർ അല്പം കഴിഞ്ഞേ വരുള്ളൂ, വരുമ്പോൾ പറയും."
 മറുതലയ്ക്കൽ നിന്ന്:- "ഓഹോ, എങ്കിൽ കേട്ടോ, എൻ്റെ മകൻ്റെ ഭാര്യ പ്രസവിച്ചു - ആൺകുട്ടി!!!" എൻ്റെ വീട്ടിൽ അയ്യാൾക്കു വരാൻ കഴിയാത്ത തിൻ്റ വയ്യായ്കയും, വാഹനമോട്ടിച്ചു എൻ്റെ  വീട്ടിലേക്കു  വരാൻ കഴിയാത്ത രോഗങ്ങളുടേയും ഭാണ്ഡക്കെട്ട്  അഴിക്കുകയാണു,  മറുതലയ്ക്കൽ നിന്നും വിളിച്ച കക്ഷി. ഞാനോർത്തു..... അവനവൻ്റെ ആവശ്യം വരുമ്പോൾ ബന്ധുക്കളെ എല്ലാം കൂട്ടിക്കാണിക്കാൻ, തൽക്കാലം  അയ്യാൾ  നൂറു എക്സ്ക്യുസ്സുകൾ പറയണൂ.. സംഭാഷണം ഇങ്ങനെ നീണ്ടപ്പോൾ എൻ്റെ ചിന്തകൾ പഴയ കാലത്തേക്ക് പോയി.... ഈ വിളിച്ച കക്ഷി, ബന്ധത്തിലെ സ്ത്രീകൾ
 പെൺകുട്ടിയെ പ്രസവിച്ചതായി കേട്ടാൽ ഉടൻ ചെന്നു  പറയും,  "പട്ടിയും, പന്നിയും,പൂച്ചയും പെറ്റു കൂട്ടുമ്പോലെ നീയും പെറ്റു കൂട്ടിക്കോ എന്ന്."  ഈയ്യാൾ അങ്ങനെ അധിക്ഷേപിച്ച് നടന്ന ഇരപ്പാളി ആയിരുന്നു എന്നതു ഞാൻ ഇന്നും ഓർക്കുന്നു. ഇപ്പോൾ ഫോണിലൂടെ വിശേഷം പറയുമ്പോഴും, അവൻ്റെ വാക്കിലെ ആഹ്ളദ പ്രകടനം മുഴങ്ങുകയാണു. ആൺകുട്ടിയാണെന്നു. ഇതൊക്കെ  ശിക്ഷ കിട്ടുന്ന മഹാപാപമാണു.  പെൺകുട്ടി ജനിക്കുന്നതു വീടിൻ്റെ ഐശ്വര്യമാണു., വെളിച്ചമാണു, മറ്റൊരാൾക്കു ഏല്പിക്കേണ്ട 'അമാനത്ത്' ആയതിനാൽ പൊന്നുപോലെ നോക്കി കൈ പിടിച്ച് കൊടുക്കേണ്ട കടമയുണ്ടെന്നു പരിശുദ്ധ ഗ്രന്ഥങ്ങ ൾ ഉദ്ബോധിപ്പിക്കുന്നു.  പ്രവാചക വചനവും, കണ്വമഹർഷിയുടെ വചനവും കേൾക്കൂ....

(4)  വിശുദ്ധ ഖുർആൻ (സൂറഃ അന്നുഹ്ൽ 16:58-59)
"വഇദാ ബുശ്ശിറ അഹദുഹും ബിൽഉൻസാ| 
ദല്ല വജ്ഹുഹു മുസ്‌വദ്ദൻ വഹുവ കദീം.| യതവാറാ മിനൽഖൗമി മിൻ സൂഇ മാ ബുശ്ശിറ ബിഹി, അയുംസികുഹു അലാ ഹൂനിൻ|
അം യദുസ്സുഹു ഫിത്തുറാബ്, |
അലാ സാഅ മാ യഹ്കുമൂൻ."|
അർത്ഥം ഇങ്ങനെ പറയാം:-"അവരിൽ ഒരാൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചുവെന്ന സന്തോഷവാർത്ത ലഭിച്ചാൽ, കോപം കടിച്ചമർ ത്തി, അവന്റെ മുഖം കറുത്തിരുളുന്നു. തനിക്ക് ലഭിച്ച വാർത്തയിലെ സങ്കടം കാരണം, അവൻ ജനങ്ങളിൽ നിന്ന് ഒഴിഞ്ഞു നടക്കുന്നു. അപമാനം സഹിച്ചു അതിനെ ജീവനോടെ നിലനിർത്തണ മോ, അതോ മണ്ണിൽ കുഴിച്ചുമൂടണമോ എന്ന് അവൻ ചിന്തിക്കുന്നു. ഓർക്കുക, അവരുടെ ആ തീരുമാനം എത്രയോ മോശവും പാപവുമാണു" മുഹമ്മദ് നബി(സ)  ഖുറാനിലൂടെ സ്വന്തം  ദൃഷ്ടാന്തങ്ങൾ കാണിച്ചു പറയുന്നു പെൺകുട്ടികളെ സ്നേഹ ത്തോടും സന്തോഷത്തോടും കൂടി പരിപാലിക്കു ന്നവർക്ക്, ആ മക്കൾ നരകാഗ്നിയിൽ നിന്ന് സംരക്ഷണം നൽകുന്ന മറയായി തീരുമെന്ന് ഇസ്ലാം വ്യക്തമാക്കി.പെൺമക്കൾ സർവ്വശക്ത നായ ദൈവത്തിൻ്റെ  പ്രത്യേക കാരുണ്യവും, അനുഗ്രഹവുമാണ് (റഹ്മത്ത്). പെൺ ജനന ത്തോട് സ്‌നേഹവും, ദയയും എപ്പോഴും ഉണ്ടായിരിക്കണം. മക്കൾക്കിടയിൽ വിവേചനം അരുത്.  ഭക്ഷണത്തിലും, സമ്മാനങ്ങളിലും സ്‌നേഹം പ്രകടിപ്പിക്കുന്നതിലും ആൺകുട്ടിക ളെന്നോ, പെൺകുട്ടികളെന്നോ വ്യത്യാസമില്ലാ തെ സമത്വം പാലിക്കണമെന്ന് പ്രവാചകൻ കൽപ്പിച്ചു. 
(5)  പെൺമക്കളെ സ്നേഹത്തോടും ആദര വോടും കൂടെ വളർത്തുന്നതും, നല്ല വിദ്യാഭ്യാസ വും, ധാർമ്മിക ശിക്ഷണവും, മുൻഗണനയും നൽകണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.   കണ്വമഹർഷി പറയുന്നു:-
അർത്ഥോ ഹി കന്യാ പരകീയ ഏവ|
താമദ്യ സബ്രേഷ്യ പരിഗ്രഹീതുഃ |
ജാതോ മമായം വിഷദഃ പ്രകാമം| പ്രത്യർപിതന്യാസ ഇവാന്തരാത്മാ | അർത്ഥം:- 
"പെൺകുട്ടി എന്നാൽ ഒരു ധനമാണ്. അത് മറ്റൊരാൾക്ക് (ഭർത്താവിന്) ഉള്ളതാണു.  അവളെ ഭർത്താവിൻ്റെ അടുത്തേക്ക്  ഇന്ന് പറഞ്ഞയച്ചിട്ട്,ഏൽപ്പിച്ച ഒരു നിധി തിരിച്ചു കൊടുത്തതുപോലെ മനസ്സിന് അങ്ങേയറ്റത്തെ ആശ്വാസം (പ്രസന്നത) എനിക്ക് ഇതാ ഉണ്ടായി രിക്കുന്നു" ഈ ശ്ലോകത്തിന്റെ പശ്ചാത്തലം ഇതാണു. പെൺമക്കളെ വളർത്തി വിവാഹം കഴിപ്പിച്ചു വിടുക എന്നത് ഒരു പിതാവിൻ്റെ വലിയ ഉത്തരവാദിത്തമാണ്. കണ്വമഹർഷി ഒരു സന്യാസിയായിരുന്നിട്ടുകൂടി, വളർത്തു മകളായ ശകുന്തളയെ ഭർത്താവിന്റെ വീട്ടിലേക്ക് അയച്ചപ്പോൾ അദ്ദേഹത്തിന്റെ മനസ്സ് ശാന്തമായി. തന്റെ ചുമതല ഭംഗിയായി പൂർത്തിയാക്കിയ ഒരു പിതാവിന്റെ കടമയും, മകളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ച തിലുള്ള ആശ്വാസവുമാണ് ഈ ശ്ലോകത്തിന്റെ കാതൽ. ഓരോ പെൺകുട്ടികളുടെയും പിതാ വിനുണ്ടാകുന്ന സായൂജ്യമാണു ഇതെഴുതാനു ള്ള നിമിത്തമായതു.  പെൺകുട്ടികളെ ഒരു പ്രായം കഴിഞ്ഞു, മാമനായാലും, മച്ചാനാ യാലും, വല്യച്ഛനായാലും, ഇളയച്ഛനായാലും കെട്ടിപ്പിടിച്ച് വാത്സല്യ പ്രകടനം നടത്തുന്നതു. നിഷിദ്ധമാണ്. അത് ഞരമ്പ് രോഗവുമാണു.
പാളയം നിസാർ അഹമ്മദ് 
പകർപ്പവകാശം പ്രസാധകനു മാത്രം. 
                          Author                                               Palayam Nizar Ahamed (M.Nizar Ahamed) Writer| Journalist |Blogger| Poet| Editor-in-Chief | Flash News-Breaking News Bulletindaily |for investigative reports |editorial writings. 

പെൺകുട്ടികളെ പൊന്നു പോലെ തന്നെ വളർത്തണം

മാനവചരിത്രത്തിൽ ഭരണ-രാഷ്ട്രീയ രംഗങ്ങ ളിൽ സ്ത്രീകൾ വഹിച്ച പങ്കിനെക്കുറിച്ച് പല വിധ ചർച്ചകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ, സൂക്ഷ്മമായി പരിശോധിച്ച...