bulletindaily.blogspot.com

Sunday, June 03, 2018

അലിഫ് ലൈല📢

ഇന്ത്യാ ചൈനാ ദ്വീപുകളെ അടക്കി വാണിരുന്ന ഒരു രജാവുണ്ടായിരുന്നു. അദ്ദേഹത്തിന് രണ്ട് പുത്രന്മാരുമുണ്ടായിരുന്നു. മൂത്ത മകൻ  ഷഹരിയാർ, രണ്ടാമത്തെ മകൻ  ഷാസമാനെന്നുമായിരുന്നു. രാജാവിന്റെ കാലശേഷം മക്കൾ രണ്ട് പേരും രാജ്യം തുല്യമായി വീതിച്ച് ഐക്യത്തോടെ ഭരണം നടത്തി വരികയായിരുന്നു..പത്തിരുപതു വർഷങ്ങൾ കഴിഞ്ഞപ്പോൾ മൂത്തയാളായ ഷരിയാറിന് അനുജൻ ഷാസമാനെകാണാൻ അതിയായ ആഗ്രഹമുണ്ടായി. ദൂതന്മാരെ വിട്ട് ഷാസമാനോട് വരാൻ ആവശ്യപ്പെട്ടു .

          2️⃣ഷാസമാൻ വരാമെന്നേൽക്കുകയും അതിനായി ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം പരിവാരങ്ങളും സമ്മാനങ്ങളുമായി ഷാസമാന്റെ സംഘം ജ്യേഷ്ഠൻ ഷഹരിയാറിനെ കാണാനായി പുറപ്പെട്ടു. വൈകുന്നേരമായപ്പോൾ വഴിയിൽ ഒരിടത്ത് വിശ്രമത്തിനായി സംഘം തമ്പടിച്ചു. രാത്രിയായപ്പോഴാണ് ഷാസമാന് ഒരു കാര്യം ഓർമ്മ വന്നത്, ജ്യേഷ്ഠന് കൊടുക്കാനുള്ള വിശേഷപ്പെട്ട സമ്മാനം എടുത്തിട്ടില്ല. അങ്ങനെ അദ്ദേഹം പരിവാരങ്ങളെ ഒന്നുമറിയിക്കാതെ കൊട്ടാരത്തിലേക്ക് തിരിച്ചു. കൊട്ടാരത്തിൽ തിരിച്ചെത്തിയ ഷാസമാൻ മനം പിളർക്കുന്ന ഒരു കാഴ്ചയാണ് അവിടെ കണ്ടത്, തന്റെ പത്നി പരിചാരകനായ ഒരു കറുമ്പന്റെ കൂടെ തന്റെ കിടപ്പറയിൽ രമിക്കുന്നു. കോപാകുലനായ ഷാസമാൻ രണ്ട് പേരേയും അവിടെവെച്ച്  വധിച്ചു. ശേഷം ജ്യേഷ്ഠനുള്ള സമ്മാനവു മെടുത്തു കൊണ്ട് ആരാത്രി തന്നെ ഏറെ ദൂരം യാത്ര ചെയ്ത് ഷഹരിയാറി നടുത്തെത്തി. ഷഹരിയാർ എല്ലാ ഉപചാരങ്ങളോടേയും അനുജനെ സ്വീകരിച്ചു. പക്ഷെ ദുഖാകുലനായ അനുജന്റെ മുഖം കണ്ട് ഷഹരിയാർ കാര്യം തിരക്കുകയും ചെയ്തു. പക്ഷെ ഷാസമാൻ കാര്യങ്ങളൊന്നും പറഞ്ഞില്ല. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അനുജന്റെ ദുഃഖം തീർക്കാനും അവൻ ഉന്മേഷവാനാകാനുമായി രാജാവ് നമുക്ക് നായാട്ടിന് പോകാം എന്ന് അഭിപ്രായപ്പെട്ടു. എന്നാൽ അതിനും താത്പര്യം കാണിക്കതിരുന്ന ഷാസമാൻ ജ്യേഷ്ഠൻ പൊയ്ക്കോളൂ എന്നു പറഞ്ഞു. രജാവ് നായാട്ടിനു പുറപ്പെട്ട ഉടനെ തന്റെ മുറിയിൽ കയറി. ആ മുറിയിലെ ഒരു കിളിവാതിലിലൂടെ നോക്കിയാൽ കൊട്ടാരത്തിലെ ഉദ്യാനവും അവിടുത്തെ കുളവും കാണാം. ഷാസമാൻ വെറുതെ പുറത്ത് നോക്കികൊണ്ടിരിന്നപ്പോൾ രാജ്ഞിയും പരിവാരങ്ങളും കുളിക്കാനായി വരുന്നത് കണ്ടു. 

          3️⃣അടിമകളായ 20 പുരുഷന്മാരും 20 സ്ത്രീകളും അടങ്ങുന്നതായിരുന്നു രാജ്ഞിയുടെ സംഘം. അവരെല്ലാം വിവസ്ത്രരാവുകയും കുളത്തിൽ ഇറങ്ങി കുളിക്കാൻ ആരംഭിക്കുകയു ചെയ്തു. ഈ സമയം രാജ്ഞി 'ഓ മസൂദ്, ഇവിടെ വരൂ' എന്നാജ്ഞാപിച്ചു. അപ്പോൾ ഒരു കറുത്ത അടിമ ഓടി വരികയും രാജ്ഞിയെ  ചുബിക്കുകയും വിവസ്ത്രനായിക്കൊണ്ട് പൊയ്കയിലേക്ക് ഇറങ്ങിക്കൊണ്ട് രാജ്ഞിയുമായി ക്രീഡകളിൽ ഏർപ്പെടുകയും ചെയ്തു. ഇതു കണ്ടപ്പോൾ ഷാസമാന്റെ ദുഃഖത്തിന് അല്പം അയവു വന്നു. തന്റേതിനേക്കാൾ മോശം അവസ്ഥയാണ് ജ്യേഷ്ഠന് എന്നു മനസ്സിലാക്കിയ ഷാസമാന് ഷഹരിയാറിന്റെ കാര്യത്തിൽ സഹതാപം തോന്നുകയും ചെയ്തു. നായാട്ട് കഴിഞ്ഞെത്തിയ ഷഹരിയാർ അനുജന്റെ മുഖത്തെ സന്തോഷവും പ്രസാദാത്മകതയും ശ്രദ്ധിച്ചു. അതിൻ്റെ കാരണമാരാഞ്ഞ ഷഹരിയാറിനോട് നാലുനാൾ മുൻപ് ഞാൻ അനുഭവിച്ച വേദന എന്തായിരുന്നു എന്ന് വ്യക്തമാക്കി. ഇപ്പോൾ അതെങ്ങിനെ മാറി എന്നുമാത്രം എന്നോട് ചോദിക്കരുത് എന്നു ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അതിന്റെ കാരണം അറിയാൻ ഔത്സുക്യം കാണിച്ച രജാവ് അതിനായി ഷാസമാനെ നിർബന്ധിച്ചു. നിർബന്ധത്തിനു വഴങ്ങി ഷാസമാൻ താൻ കൊട്ടാരത്തിൽ കണ്ട കാര്യങ്ങൾ ഷഹരിയാറിനോട് വിശദീകരിച്ചു. ഇതു താൻ വിശ്വസിക്കില്ലെന്നും, നേരിട്ടുകണ്ടാൽ മാത്രമേ വിശ്വാസം വരൂ എന്നു ഷഹരിയാർ ഷാസമാനോട് പറഞ്ഞു. അതിനായി ഒരു വഴി ഷാസമാൻ തന്നെ ഷരിയാറിനു ഉപദേശിച്ചു. നായാട്ടിനു പോവുകയാണെന്ന വ്യാജ വാർത്ത ഉണ്ടാക്കുക, ശേഷം കൊട്ടരത്തിൽ ഒളിഞ്ഞിരിക്കുക, അപ്പോഴറിയാം കാര്യങ്ങൾ. രാജാവ് അങ്ങനെ തന്നെ ചെയ്തു. 

        4️⃣അങ്ങനെ തന്റെ രാജ്ഞിയുടെ ചതി മനസ്സിലാക്കിയ ഷഹരിയാർ തങ്ങളെപ്പോലെ ദുഃഖമനുഭവിക്കുന്ന മറ്റൊരാളെ കണ്ടെത്തുന്നത് വരെ നമുക്ക് രാജപദവിയും അധികാരങ്ങളും ഒന്നും വേണ്ട എന്നു തീരുമാനിച്ചു.അവർ ഒരു യാത്ര പുറപ്പെട്ടു. ഒരു രാത്രിയും ഒരു പകലും യാത്ര ചെയ്തതിനു ശേഷം അവർ ഒരു കടൽതീരത്ത് എത്തി. ആ കടൽതീരത്തെ ഒരു വന്മരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരരുവിയിൽ നിന്ന് തെളിനീർ കുടിച്ച് ദാഹമകറ്റി വിശ്രമത്തിനായി ഇരുവരും ആ മരച്ചുവട്ടിൽ ഇരുന്നു. പെട്ടെന്ന് കടൽ പ്രക്ഷുബ്ധമാകുകയും അതിൽ നിന്ന് ഒരു ഭൂതം തലയിൽ ഒരു വലിയ പെട്ടിയുമായി കരയിലേക്ക് വരികയും ചെയ്തു. ഇതു കണ്ട് പേടിച്ച രജാക്കന്മാർ ഇരുവരും ആ മരത്തിൽ കയറി ഒളിച്ചു. ഭൂതം നടന്നു വന്ന് അവരിരിക്കുന്നമരത്തിനു കീഴെ ഇരുന്ന് പെട്ടി തുറന്നു. അപ്പോൾ അതിൽ നിന്ന് ഒരു സുന്ദരിയായ സ്ത്രീ ഇറങ്ങി വന്നു. ഭൂതം ആ സ്ത്രീയുടെ മടിയിൽ തല വെച്ച് ഉറങ്ങാൻ ആരംഭിച്ചു. ഈ സമയം മുകളിലേക്ക് നോക്കിയ ആസ്ത്രീ രണ്ട് രാജാക്കന്മാരേയും കണ്ടു. അവൾ അവരെ താഴേക്ക് ആംഗ്യത്തിലൂടെ വിളിച്ചു. പേടിയോടെ അവർ ഇറങ്ങിച്ചെന്നു. അവൾ അവളുടെ കാമം ശമിപ്പിക്കാൻ അവരോട് ആവശ്യപ്പെട്ടു. അവർ വഴങ്ങാതിരുന്നപ്പോൾ ഭൂതത്തിനെ ഉണർത്തുമെന്നും അയാൾക്ക് തിന്നാൻ നിങ്ങളെ നൽകുമെന്നും ആ സ്ത്രീ അറിയിച്ചു. ആ ഭീഷണിക്ക് അവർ വഴങ്ങി. തുടർന്ന് ആ സ്ത്രീ അവളുടെ മാല അവരെ കാണിച്ചു. അതിൽ കുറേ മുദ്ര മോതിരങ്ങൾ കോർത്തിട്ടിരിക്കുന്നു. അവൾ പറഞ്ഞു: എന്നോടൊപ്പം ഒരുപ്രാവശ്യം ശയിച്ചവർ എനിക്ക് ഒരു മോതിരം തരണം. നിങ്ങളും അതുപോലെ തന്നേ പറ്റൂ. അവർ രണ്ടു പേരും ഓരോ മോതിരം അവൾക്കു നൽകി.

                5️⃣പിന്നീട് ആ സ്ത്രീ അവളുടെ കഥ പറഞ്ഞു. തന്റെ വിവാഹ ദിനത്തിൽ ഈ ഭൂതം തന്നെ തട്ടിക്കൊണ്ട് വന്ന് തടവിലാക്കിയതാണ്. ഒരു പെട്ടിയിലാക്കി ഏഴ് ചങ്ങലകൾ കൊണ്ട് പൂട്ടി കടലിലാണ് ഈ ഭൂതം എന്നെ ഒളിപ്പിക്കാറ്. വല്ലപ്പോഴും മാത്രമേ എന്നെ പുറത്തിറക്കൂ. എന്നാൽ ഞാൻ ആ ഭൂതത്തിനെ പറ്റിച്ച് മനുഷ്യരുമായി രമിക്കും. രജാക്കന്മാർ രണ്ട് പേരും അത്ഭുത പരവശരായി. ഇതാ തങ്ങൾ തേടിയത് കണ്ടെത്തിയിരിക്കുന്നു. ഇവളുടെ ചതി ആ ഭൂതം അറിയുന്നില്ലല്ലോ. തുല്യ ദുഖിതനായ ഒരാളെ കൂടി കണ്ടെത്തിയതോടെ അവരുടെ ദുഖഭാരം കുറഞ്ഞു. രണ്ടു പേരും അവരവരുടെ രാജ്യത്തേക്ക് തിരിച്ചു പോയി. തന്റെ രാജ്യത്ത് തിരിച്ചെത്തിയ ഷഹരിയാർ രാജ്ഞിയേയും പരിവാരങ്ങളേയും ഒന്നടങ്കം കഴുത്ത് വെട്ടിക്കൊന്നു. അന്നു മുതൽ ഓരോ രാത്രിയും ഓരോ കന്യകമാരെ തന്റെ അന്തഃപുരത്തിൽ എത്തിക്കണമെന്ന് മന്ത്രിയോട് കല്പിച്ചു. രാത്രിയിൽ ഓരോ കന്യകമാരുടേയും ചാരിത്ര്യം നശിപ്പിക്കുകയും രാവിലെ അവളെ കൊന്നു കളയുക എന്നതുമായിരുന്നു രാജാവിന്റെ രീതി. ഇങ്ങനെ 3 വർഷം ക്ഴിഞ്ഞപ്പോൾ നാട്ടിൽ കന്യകമാർ ഇല്ലാതായി. കുറെ മാതാപിതാക്കൾ അവരുടെ മക്കളുമായി രാജ്യം വിട്ടുപോയി. ഈ അവസ്ഥയിൽ മന്ത്രിക്ക് ഉത്കണ്ഠയായി. ഇനി ആരെ രാജാവിന്റെ പത്നിയാക്കും എന്ന് ചിന്തിച്ച് ഭയപ്പെട്ട മന്ത്രി തന്റെ വീട്ടിലെത്തി. മന്ത്രിക്ക് രണ്ട് പെൺമക്കളാണ് ഉണ്ടായിരുന്നത്. മൂത്തവൾ ഷഹറസാദ്, രണ്ടാമത്ത വൾ ദുനിയാസാദ്. രണ്ടു പേരും ബുദ്ധിശക്തിയിലും സൗന്ദര്യത്തിലും മികച്ചു നിൽക്കുന്നവർ. മൂത്തവ ൾക്ക് വിജ്ഞാനത്തിലും കലയിലും കഴിവുണ്ടായിരു ന്നു. ഇന്നുവരെ ജീവിച്ചിരുന്ന എല്ലാ രാജാക്കൻ മാരുടേയും കവികളുടേയും കഥകൾ അവൾക്കറിയാ മായിരുന്നു🐦                  
                                     6️⃣1000- കഥാ ഗ്രന്ഥങ്ങൾ സ്വന്തമായുള്ളവൾ. അവൾ പിതാവിനോട് ദുഃഖത്തിന്റെ കാരണം തിരക്കി. കാര്യമറിഞ്ഞ അവൾ പിതാവിനോട് പറഞ്ഞു: "അല്ലാഹു വിന്റെ കൃപകൊണ്ട് ഞാൻ ഒരു പരിഹാരം ഉണ്ടാക്കാം. ഞാൻ കൊല്ലപ്പെട്ടാലും, ജീവിച്ചിരുന്നാലും അത് മുസൽമാൻമാരുടെ പെൺമക്കളുടെ മോചനത്തിന് കാരണമായേക്കും.ഇന്നു ഞാനാകാം രാജാവിന്റെ പത്നി".ഇത് കേട്ട് സ്തബ്ധനായ മന്ത്രി അതിനു സമ്മതിച്ചില്ല. അദ്ദേഹം പറഞ്ഞു: ഏതൊരു പിതാവും തന്റെ മക്കൾ മരിക്കുന്നത് ഇഷ്ടപ്പെടില്ല.അതിനാൽ തന്നെ ഞാനതിന് സമ്മതിക്കില്ല. ലീപക്ഷ ഷഹറസാദ് വാശി പിടിച്ചു. പിതാവ് പറഞ്ഞു, " നിന്റെ വാശി കാണുമ്പോൾ ഒരു കഴുതയും കാളയും സ്വന്തമായുള്ള ഒരു കർഷകന്റെ കഥയാണ് ഓർമ്മ വരുന്നത്." എന്താണാ കഥ എന്ന് ഷഹറസാദ് ചോദിച്ചു. മന്ത്രി ആകഥ പറഞ്ഞു. കർഷകന് പക്ഷിമൃഗാദികളുടെ ഭാഷ അറിയാമായിരുന്നു. ഒരിക്കൽ കാളയും കഴുതയും സംസാരിക്കുന്നത് അദ്ദേഹം കേൾക്കാനിടയായി.കാള നിലം ഉഴുന്നതുമായി ബന്ധപ്പെട്ട് തന്റെ ബുദ്ധിമുട്ടുകളെ യാണ് കഴുതയോട് പറഞ്ഞത്. കഴുത അതിൽ നിന്ന് രക്ഷപ്പെടാൻ കാളക്ക് ഒരു ബുദ്ധി ഉപദേശിച്ചു. നാളെ കർഷകൻ നിലം ഉഴാനായി നുകം കെട്ടാൻ നിന്റെ അടുത്ത് വരുമ്പോൾ നീ രോഗം അഭിനയിച്ച് നിലത്ത് വീഴണം, അങ്ങനെ തനിക്ക് രക്ഷപ്പെടാം. ഈ സംസാരം കർഷകൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പിറ്റെ ദിവസം കാള അസുഖം അഭിനയിച്ചപ്പോൾ കർഷകൻ മകനോട് പറഞ്ഞു, "ഇന്ന് നമുക്ക് കഴുതയെ വെച്ച് നിലം ഉഴാം". വൈകുന്നേരമാ യപ്പോൾ കഴുത തളർന്ന് ആലയിലേക്ക് വന്നു. കാള കഴുതക്ക് നന്ദി പറഞ്ഞു. എന്നാൽ കഴുത തന്റെ ബുദ്ധിമോശമോർത്ത് ഉള്ളാലെ വിലപിച്ചു💧
                                   7️⃣ രണ്ടു ദിവസം ഇങ്ങനെ ആവർത്തിച്ചപ്പോൾ കഴുത മറ്റൊരു വാർത്തയു മായാണ് ജോലി അവസാനിപ്പിച്ച് വന്നതു.    "സ്നേഹിതാ നീ ഇങ്ങനെ അസുഖ ബാധിതനായി തുടരുകയാണെങ്കിൽ നിന്നെ കശാപ്പ്കാരന് നൽകി തൊലിയുരിച്ച് മേശവിരിയു ണ്ടാക്കാനാണ് ഇന്ന് തീരുമാനിച്ചിരിക്കുന്നത്." ഇത് കേട്ട് കാള പേടിച്ച് പോയി. അന്ന് കാള പുല്ലും വൈക്കോലും നന്നായി തിന്നു.കർഷകൻ അടുത്തൂടെ പോയപ്പോൾ കാള തുള്ളിച്ചാടിക്കാ ണിക്കാൻ തുടങ്ങി. ഇത് കണ്ട കർഷകന് ചിരി വന്നു.കർഷകൻ ചിരിച്ചത് അയാളുടെ ഭാര്യ കണ്ട്, അവൾ കർഷകനുമായി വഴക്കിട്ടു. "നിങ്ങൾ എന്നെ കളിയാക്കിയാണ് ചിരിച്ചത്". കർഷകൻ അങ്ങനെയല്ല എന്ന് പറഞ്ഞപ്പോൾ എങ്കിൽ പിന്നെ എന്തിന് എന്നായി അവൾ. ആ രഹസ്യം ഒരാളോടും എനിക്ക് പറയാൻ പറ്റില്ല എന്നും അഥവാ പറത്താൻ അന്ന് ഞാൻ മരിക്കും എന്നും കർഷകൻ ഭാര്യയെ അറിയിച്ചു. പക്ഷെ അവൾ സമ്മതിച്ചില്ല. അവളുടെ വാശി സഹിക്കവയ്യാതെ കർഷകൻ അത് പറയാൻ തീരുമാനിച്ചു. മരണം ഉറപ്പായ കർഷകൻ വില്പത്രമെല്ലാം എഴുതി തയാറാക്കി.അദ്ദേഹത്തിന്റെ കോഴിക്കൂട്ടിൽ ഒരു പൂവൻകോഴിയും 50 പിടകളും ഉണ്ടായിരുന്നു. അവരുടെ കലപില ശബ്ദം കേട്ട് കർഷകന്റെ നായ കോഴികളോട് ദേഷ്യപ്പെടുന്നത് കർഷകൻ ശ്രദ്ധിച്ചു: "നമ്മുടെ യജമാനൻ മരിക്കാൻ പോകുന്നു, അപ്പോൾ നിങ്ങളിവിടെക്കിടന്ന് ബഹളമുണ്ടാക്കുകയാണോ?" പൂവൻ നായയോട് വിവരങ്ങൾ ചോദിച്ചു. വിവരമറിഞ്ഞ പൂവൻ പറഞ്ഞു: നമ്മുടെ യജമാനൻ എത്ര മണ്ടനാണ്, ഞാൻ 50 ഭാര്യമാരെ പോറ്റുന്നു, മൾബറിയുടെ നല്ല വടിയെടുത്ത് എനിക്ക് രഹസ്യം കേൾക്കണ്ട  എന്ന് പറയുന്നത് വരെ ചുട്ട അടി കൊടുക്കാമായിരുന്നു⭕
                             8️⃣ഈ സംസാരം കേട്ട കർഷകൻ ഒരു തീരുമാനത്തിലെത്തി. നല്ല മൾബറി വടിയുമായി ഭാര്യയുടെ അടുത്ത് ചെന്ന് ഒരു മുറിയിൽ കയറി വാതിലടച്ചു. അവസാനം എനിക്ക് രഹസ്യമൊന്നും കേൾക്കേണ്ടേ" എന്ന് പറഞ്ഞ് കരഞ്ഞു കൊണ്ട് വന്ന ആ സ്ത്രീയെയാണ് മക്കളും ബന്ധുക്കളും കണ്ടത്. മന്ത്രി മകളോട് പറഞ്ഞു: "കണ്ടല്ലോ സ്ത്രീയുടെ വാശിക്കുള്ള ശിക്ഷ, അതായിരിക്കും നിന്റെയും പരിണതി"  പക്ഷെ ഷഹറസാദ് വാശി കൈവിട്ടില്ല. മരിച്ചാലും വേണ്ടില്ല, താൻ രാജാവിന്റെ പത്നിയാകും എന്ന് മകൾ പറഞ്ഞപ്പോൾ മന്ത്രി മകളുമായി കൊട്ടാരത്തിലേക്ക് പോയി. അതിനിടെ ഷഹറസാദ്, ആളയച്ചാൽ നീ കൊട്ടാരത്തിലേക്ക് വരണമെന്ന് ദുനിയാസാദിനോട് ചട്ടം കെട്ടിയിരുന്നു. കൊട്ടാരത്തിലെത്തിയപ്പോൾ ഇന്നത്തെ പെൺകുട്ടി തയ്യാറായിട്ടുണ്ടോ എന്ന് രാജാവ് ചോദിച്ചു. ഉണ്ടെന്ന് മന്ത്രി ഉണർത്തിച്ചു. എവിടെ, കാണട്ടെ എന്ന് രാജാവ് ചോദിച്ചപ്പോൾ മന്ത്രിയുടെ പിറകിൽ മറഞ്ഞിരുന്ന ഷഹറസാദ് മുന്നോട്ട് വരികയും ഏങ്ങലടിച്ച് കരയാൻ ആരംഭിക്കുകയും ചെയ്തു. എന്തിനാണ് കരയുന്നത് എന്ന് ചോദിച്ച രാജാവിനോട് ഷഹറസാദ് പറഞ്ഞു: "എനിക്കൊരനിയത്തിയുണ്ട്, അവളോട് യാത്ര പറയണം". രാജാവ് സമ്മതിച്ചു. വൈകുന്നേര മായപ്പോൾ കൊട്ടാരത്തിലെത്തിയ ദുനിയാസാദ് വേഗം മണിയറയിൽ കയറി ഉറക്കം ആരംഭിച്ചു. അന്ന് രാത്രി ഷഹരിയാർ ഷഹറസാദയുടെ കന്യകാത്വം അപഹരിച്ചു. രാത്രി അവർ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ദുനിയാസാദ് ഉണർന്നു. അവൾ പറഞ്ഞു: "ചേടത്തി നിങ്ങൾക്ക് കുറെ കഥകൾ അറിയാലോ, നമുക്ക് കഥ പറഞ്ഞ് നേരം വെളുപ്പിച്ചാലോ?"ഷഹറസാദ് പറഞ്ഞു: "രാജാവ് തിരുമനസ്സ് സമ്മതിക്കുകയാണെങ്കിൽ ഞാൻ കഥ പറയാം". ഉറക്കം വരാതിരുന്ന രാജാവ് കഥ പറയാൻ സമ്മതം മൂളി. ആയിരത്തൊന്ന് രാത്രികളിലെ കഥകൾ അവിടെ  നിന്നു തുടങ്ങി🦜                                   പാളയം നിസാർ അഹമ്മദു                                     Copy© rights allrights reserved 
























































(courtesy: Google's BligBlo)

Thursday, May 24, 2018

നേരായ മാർഗ്ഗത്തിൽ കൈവശമുള്ള ധനമേ ഒരു തലമുറ കടന്നു പോകൂ



തലസ്ഥാനത്തു നിന്നും ഒറ്റ ചാട്ടംചാടിയാൽ  തമിഴ്നാട് അതിർത്തിയായി. 35കിലോ മീറ്റർ.  കഴിഞ്ഞ ദിവസം ഫ്ബി നോക്കിയിരിക്കുമ്പോൾ  നാവിൻ തുമ്പിൽ തേൻ കിനിയുന്ന ചിത്രം കണ്ണിൽ വന്നു🧑‍🦽ബാല്യത്തിന്റെ ഓർമ്മകളും🧑‍🦽
 പണ്ടൊക്കെ മിഡ്-സമ്മർ-വെക്കേഷൻ സമയത്തു എൻ്റെ പിതാവിന്റെ തറവാടായ പട്ടണം ബംഗ്ലാവിൽ കുട്ടികളായ ഞങ്ങളെ കൊണ്ടു നിർത്തുമായിരുന്നു🧑‍🦽

       2️⃣ഉപ്പുപ്പാ (വാപ്പാടെ വാപ്പ) വലിയ ധനാഢ്യ നായിരുന്നു. അടുത്തുള്ള പള്ളിയിലെ മഗരിബിനുള്ള ബാങ്ക് വിളി കേട്ടാൽ  ഉപ്പുപ്പാ ഞങ്ങളെ  സ്നേഹപൂര്‍വ്വം നിസ്കാരത്തിനു നിര്‍ബന്ധിതരാക്കും 🧑‍🦽 മിക്കപ്പോഴും ഞങ്ങളുടെ  ഇമാം  ആവുക ഉപ്പുപ്പയാണു🧑‍🦽എൻ്റെ ഉപ്പുപ്പാ മാലിക് ഇബിനു  ബിന്‍ ദിനാര്‍ പരമ്പരയില്‍ പെട്ടതിനാൽ ആ തലയെടുപ്പും ശാലീനതയും, എക്കാലത്തെയും വലിയ ദാന ധര്‍മ്മിഷ്ട്നും,വളരെ സൗമ്യനുമായ  മനുക്ഷ്യനുമായിരുന്നു🧑‍🦽സകലരും ബഹുമാനിച്ചിരുന്നു.കൃത്യമായി റൂഹു പോകുന്ന സമയം വരെ ഖുറാന്‍  ആയത്തുകള്‍  നെഞ്ചില്‍ വിരല്‍ കൊണ്ട്  എഴുതി 1966ൽ ആയിരുന്നു അദ്ദേഹം മരണപ്പെട്ടതു🧑‍🦽പണ്ടത്തെ യാപ്പാണം പുകയിലയുടെയും, സുപ്പാരി വാസന പ്പാക്കുകളുടേയും, നോട്ടു ബുക്കുകളുടേയും, കേരള-തമിഴ്നാട് മൊത്തവിതരണ ബിസിനസ് ശൃംഘലയായിരുന്നു ഉപ്പുപ്പാക്കു🧑‍🦽 E.K.P എന്ന പേരിൽ കേരളത്തിലും തമിഴ്നാട്ടിലും പുകഴ്പെറ്റ സ്ഥാപനമായിരുന്നു അതു.
  പട്ടണം ബംഗ്ലാവിൻ്റെ പിന്നിലായി എല്ലാത്തരം ഫലങ്ങളും ലഭ്യമാകുന്ന ഏക്കറുകണക്കിനു  കൃഷിതേട്ടം കണ്ണെത്താ ദൂരത്തോളം പരന്നു കിടന്നിരുന്നു🧑‍🦽ധാരാളം ജോലിക്കാർ അവിടെ പണിയെടുത്തിരുന്നു🧑‍🦽 കൂടുതലും പനകയറ്റത്തനുള്ള നാടാർ സമുദായക്കാരാണു ആശ്രിതരായി കൂടെ  ഉണ്ടായിരുന്നതു🧑‍🦽

         3️⃣അടക്കായും,തേങ്ങയും, കൈതയും, താഴമ്പൂവും, പഴുത്ത സീതപ്പഴവും (ആത്തിച്ചക്ക), കാറ്റത്ത് മെല്ലെ ആടുന്ന ആകാശത്തോളം ഉയർന്നു നിൽക്കുന്ന കരിമ്പനകളിൽ നിന്നുള്ള പനനൊങ്കും  സുലഭമായിരുന്നു🧑‍🦽മാദക മോഹിനി കളായ യക്ഷികളുടെ ആവാസസ്ഥലമാണു കരിമ്പനകൾ എന്നാണു സങ്കല്പം🧑‍🦽 അകലെ നിന്നും കാറ്റിൽ താഴമ്പൂവിൻ്റെ മണം പരക്കുമ്പോൾ കുട്ടികളായ ഞങ്ങൾ യക്ഷിയെ  കാണാനും, തൊടാനും സംസാരിക്കാനുമായി കരിമ്പനകളുടെ മണ്ടകളും നോക്കി  വരമ്പിലൂടെ നടക്കും🧑‍🦽 ഖുറാൻ ആയത്തുകളും, ദിക്റുകളും അറിയുന്ന ഹൃദയശുദ്ധിയു  ള്ളവൻ്റെ മുന്നിൽ നിന്നും യക്ഷിയും, മാടനും, ഭൂത പ്രേതാതികളും പേ,പിശാചുക്കളും ജീവനും കൊണ്ടു ഓടുമെന്നു ഉപ്പുപ്പാ ആധികാരികമായി ഞങ്ങളോടു പറയുമായിരുന്നു🧑‍🦽ഞങ്ങളെ കാണുന്ന പണിക്കാർ, വിശേഷങ്ങൾ അറിയാൻ അടുത്തേക്ക് ഓടിവരും🧑‍🦽  അവരൊക്കെ താണു വീണു ബഹുമാനത്തടെ  കൂനിക്കൂടി നിൽക്കുന്നതു കാണുമ്പോൾ ഞങ്ങൾക്ക് ചിരിക്കാനാണു തോന്നുക🧑‍🦽അവർ പനങ്ങ ചുട്ടു കൊണ്ട് തരും🧑‍🦽 നൊങ്കും🧑‍🦽ആ ഹൃദ്യമായ രുചി മരണത്തിൽപ്പോലും നാവിൻതുമ്പിൽ നിന്നും വിട്ട് പോകുകയുമില്ല🧑‍🦽യൗവ്വനത്തിൽ    പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള കിഴക്കേകോട്ടയുടെ ഇടതു ഭാഗത്തെ രണ്ടു മൂന്നു കടകളിൽ പനനൊങ്കുകുലകൾ കൂട്ടിയിട്ടിരിക്കുന്നു🧑‍🦽 കടകളിൽ നല്ല തിരക്കാണു🧑‍🦽

        4️⃣എത്തി നോക്കി🧑‍🦽 നൊങ്കു സർബത്ത് വില്പനയാണു🧑‍🦽അതിലൊരു കടയുടമ മുസൽമാനാണു🧑‍🦽നല്ല പരിചയമുണ്ട്🧑‍🦽 ഒരു ഗ്ളാസ് നൊങ്കു സർബത്ത് വാങ്ങികുടിച്ചു🧑‍🦽 രണ്ടു നൊങ്കു (6കണ്ണുകൾ) വലിയ ഗ്ളാസ്സിൽ മധുരവും ഇട്ടു സ്പൂണുമായി തരും🧑‍🦽  മുറ്റിയതല്ല, ഇളം പരുവം നൊങ്കാണു🧑‍🦽 വയറ് നിറയാനും, ദാഹം തീരാനും, ക്ഷീണം മാറാനും, വിറ്റാമിനുകളുടെ കലവറയായിരുന്നു നൊങ്കു സർബത്തു🧑‍🦽 വൃത്തിയും വെടിപ്പും ഉണ്ടാവും🧑‍🦽 തുശ്ചമായ തുകയേയുള്ളൂ🧑‍🦽 ഈസ്റ്റ് ഫോർട്ട് , ചാലബസ്സാർ, പഴവങ്ങാടി , പത്മനാഭസ്വാമി ക്ഷേത്രം എല്ലാം കൂടി ചേർന്ന തിരക്കാർന്ന സ്ഥലമാണിവിടം🧑‍🦽പാളയത്തെ വീട്ടിൽ നിന്നും  മൂന്നു കിലോമീറ്റർ പോലും ദൂരമില്ല🧑‍🦽 കോളേജ് കഴിഞ്ഞു വന്നാൽ  കുളിച്ചു ഫ്രഷ് ആയി അഞ്ചു മണിക്കു വാനോക്കി പതിയെ നടന്നാൽ തന്നെ ഗവണ്മെന്റ് യൂണിവേഴ്സിറ്റി കോളേജ്-സെക്രട്ടറിയറ്റു-പുത്തൻചന്ത-ഓവർബ്രിഡ്ജ്- പഴവങ്ങാടി എത്താൻ നിസ്സാര സമയം മതി🧑‍🦽  സന്ധ്യയായാൽ പത്മനാഭസ്വാമി ക്ഷേത്രം ഭാഗത്തു ഇഷ്ടംപോലെ സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ വാങ്ങൻ കിട്ടും🧑‍🦽 അവയും വാങ്ങി നൊങ്കു സർബത്തും മോന്തി സുഹൃത്തുക്കളെ കിട്ടിയാൽ അവരുമായി സൊറപറഞ്ഞു വീട്ടിലേക്ക് ഒറ്റപോക്കാണു-- വായനക്കുള്ള ധൃതിയുമായി🧑‍🦽 അതിനിടയിൽ തലസ്ഥാനത്തിൻ്റെ ഇരുളും-മറവും-മോശം സ്ഥലങ്ങളും ഞാൻ കടന്നു പോകും🧑‍🦽 

      5️⃣വിശപ്പിനായി ഒരു കൂസലുമില്ലാതെ ശരീരം വിലക്കു ന്നവരേയും, പിടിച്ചു പറിക്കായി കാത്തു നിൽക്കുന്ന ഗുണ്ടകളേയും, മയക്കു മരുന്നു നിർബാധം വിൽക്കുന്നവരേയും ചോര ത്തിളപ്പിൻ്റെ ആ സമയം നേർക്ക് നേർ കണ്ടിട്ടുണ്ട് ം🧑‍🦽ആ അസമയത്ത് ഒരാളും തടഞ്ഞു നിർത്തിയ ഒരു അനുഭവം പോലും ഉണ്ടായിട്ടില്ല🧑‍🦽 "ഇന്ന ആളിന്റെ"  ശേഷകാരൻ എന്നു മനസ്സിലാക്കിയാൽ  ജീവനും കൊണ്ടു ഓടുന്ന ഗുണ്ടകളും, പൊലീസ്കാരുമായിരുന്നു അന്നു   തലസ്ഥാനത്തെ സകലഭാഗത്തും അന്നുണ്ടായിരുന്നതു🧑‍🦽ആ തിളങ്ങിയ കാലഘട്ടം എനിക്കു സമ്മാനിച്ചു കാവലായി നിന്ന എൻ്റെ റബ്ബിനെ ഞാൻ കോടാനു കോടി തവണ സ്തുതിക്കുന്നു 🤲  ഇവിടെ ഇന്നു എല്ലാം അന്യം നിന്നിരിക്കുന്നു🧑‍🦽 നൊങ്കു പോയിട്ട് തൊണ്ടെങ്കിലും കാണാൻ തപസ്സിരിക്കണം🧑‍🦽
 പാളയം നിസാർ അഹമ്മദ്,
© Copy rights©allrights reserved.
GOOGLE statcounter weekly report പ്രകാരം രാജ്യങ്ങളിൽ ഏറെ വായനക്കാരെ നേടിയതു

Monday, March 26, 2018

സാമൂഹിക രംഗത്തും, തൊഴിൽ രംഗത്തും കലാരംഗത്തും മാന്യതയാർന്ന ജീവിതം നയിച്ച മഹാരഥന്മാർ മാതൃകയാവട്ടേ...

                             സാമൂഹിക രംഗത്തും, തൊഴിൽ രംഗത്തും   കലാരംഗത്തും മാന്യതയാർന്ന      ജീവിതം നയിച്ച മഹാരഥന്മാർ മാതൃകയാവട്ടേ...
                         🚮 🚮 🚮 🚮 🚮 🚮 🚮 🚮

                      പ്രിയരേ ശുഭാശംസകൾ...... 

ലേഡീസ് ഹോസ്റ്റലിനു ജന്നലിനു എതിരെയുള്ള ഭിത്തിയിൽ കയറി നിന്ന് സ്വയം നഗ്നതാ പ്രദർശ്ശനം നടത്തുന്ന മനോരോഗികളായിരിക്കുന്നു മാന്യത പുലർത്തുന്ന പുരുഷൻമാർ എന്നു കരുതിയ പലരും. വാക്കിലും,നോക്കിലും സംസാരത്തിലും പൊതു ഇടങ്ങളിൽ മാന്യത പുലർത്തുന്ന താണു ഏതു മതവിഭാഗം ജനങ്ങളുടേയും സംസ്കാരം എന്നു ആണു മനസ്സിൽ ആക്കിയിട്ടുള്ളതു. 

ചില മതവിഭാഗങ്ങളിലെ സ്ത്രീകളെ ലക്ഷ്യം വച്ചാണു ഇപ്പോൾ പൊതു ഇടങ്ങളിൽ സഭ്യമല്ലാത്ത വാക്കുകൾ പ്രയോഗിച്ചു കാണുന്നതു..... ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി യുള്ള ഇത്തരം കോമാളി എഴുത്തുകൾ അവനവൻെറ മനസ്സിൽ അടക്കിവച്ചിരിക്കുന്ന ലൈംഗിക തൃഷ്ണയുടെ ബഹിർസ്പുര ണമാണെന്നു ഏതു പുരുഷപ്രജക്കും അറിയാം. അവൻെറ ഒലിപ്പീരു എന്നാണു നാം അതിനെ പറയുക. ആ വിഷയം അറിയാതെ ഫേക്ക് ഐഡികളോടൊപ്പം ചില വിഭാഗം സ്ത്രീകൾ കൂടി സ്വന്തം standard ഉം, അന്തസ്സും മറന്നു സഹകരിച്ചു കാണാറുണ്ട്. അവയെ അയ്യോ പാവം എന്നല്ലാതെ എന്തു വിശേഷിപ്പിക്കാൻ.

 തലസ്ഥാന നഗരിയിലെ കൊല്ലും കൊലക്കും,അറു വഷളൻ അസഭ്യ സംഭാഷണങ്ങൾക്കും, സകല അഴിഞ്ഞാട്ടങ്ങൾക്കും പുകഴ്പെറ്റ ഒരു ചന്തക്കു(market) സമീപമാണു ഏറെ വർഷങ്ങളോളം താമസിച്ചിരുന്നതു. വളരെ അകലെ അല്ലാതെ ഗവണ്മെന്റ് സെക്രട്ടറിയേറ്റിനു തൊട്ടു പിന്നിലായി അതിനെക്കാൾ കുപ്രസിദ്ധമായ ഒരു കോളനി(ചേരി) യും ഉണ്ടായിരുന്നു. എല്ലാർക്കും ആ മാർക്കറ്റു വയറ്റു പിഴപ്പിനുള്ള സ്ഥലമായിരുന്നു. ചീത്തവിളികളും, അസഭ്യ വർഷങ്ങൾക്കും , സകല വേണ്ടാപ്രവർത്തികൾക്കും പേരെടുത്ത സ്ഥലം. 

എങ്കിലും ഞങ്ങൾ ചന്തയിലേക്കു എന്തെങ്കിലും ആവശ്യത്തിന് കടക്കുബോൾ വളരെ വലിയ മാന്യത ലഭിച്ചിരുന്നു.. കുഞ്ഞുങ്ങൾ,സ്ത്രീകൾ നിൽക്കുന്നു എന്ന കാരണത്താൽ..തമ്മിൽ,തമ്മിലുള്ള അനാവശ്യ സംഭഷണവും, അസഭ്യവർഷവും അപ്പോൾതന്നെ നിൽക്കുമായിരുന്നു. സ്ത്രീകൾ ഉള്ള വീടിനു പരിസരത്ത് പോലും ഒഴിവാക്കേണ്ട വാക്കുകൾ ഒഴിവാക്കി സ്ത്രീകൾക്കും കീട്ടികൾക്കും പരമാവധി മാന്യത നൽകുന്നതു കണ്ടു വളർന്ന ആളാണു. 

ഒരു നോട്ടം കൊണ്ടോ, വാക്കു കൊണ്ടോ ഒരു ഡീസൻറായ ഞരമ്പുരോഗിയെ അകറ്റി ഇരുത്താൻ കഴിയും. എന്നാലും അടുത്തു വന്നിരുന്നവൻ പിച്ചി,നുള്ളി, തോണ്ടി എന്നൊക്കെ പിന്നീട് വീമ്പിളക്കി ലോക പ്രശസ്തരാവാനാണു ഇന്നു മത്സരം. അപ്ഡേറ്റുകൾക്കു അനാവശ്യ വാക്കുകൾടെ പ്രവാഹമാണു. സ്വന്തം ഭാര്യയെ കൊണ്ടു, സഹോദരിയെ കൊണ്ടു മകളെ കൊണ്ടു അതിൽ ആദ്യം Commentsവയ്പ്പിക്കാൻ,ലൈക്ക് ഇടുവിക്കാൻ ആവുമോ നോക്കൂ..പറ്റില്ല അല്ലേ. 

കുടുംബ പശ്ചാത്തലത്തിൽ പറയാൻ കഴിയാത്ത വാക്കുകൾക്കു ബഹുമാനിതരാവേണ്ട സ്ത്രീജനങ്ങളും ചെവി കൊടുക്കാതെ ഇരുന്നാൽ ആ update ൻെറ ആയുസ്സ് അവിടെ കഴിയും.

 "ഒടുവിലെൻ ദേഹി തളർന്നിടുമ്പോൾ, ആഗമന ബഹിർഗ്ഗമന യന്ത്രം ഞാനൂരി മാറ്റി," **** 

എന്നൊക്കെ സുഹൃത്ത് ലിസ്റ്റിലെ പെൺ പ്രജകളുടെ മനോനില അളക്കാൻ  ഞാൻ പാട്ട് എഴുതി വക്കുബോൾ ആദ്യം ചെയ്യേണ്ടത്..... 

സ്വന്തം മാതാവിൻെറയും സഹോദരിയുടെയും,മകളുടെയും ഒരു ലൈക്ക് വാങ്ങുക എന്നതാണു. .......പ്രദർശ്ശനങ്ങൾക്കും,പ്രഭാഷണങ്ങൾക്കും , യോഗങ്ങൾക്കും ആളുകുട്ടുബോഴും ആ ചിന്ത ഉണ്ടാവണം. അപ്പോൾ സംസ്കാരം താനേ വരും.  സമൂഹ മാദ്ധ്യമത്തിൻെറ വിശ്വാസ്യതപോലും  ഈ

 -ചളം-എഴുത്തുകാരന്മാരാൽ  പൂട്ടപ്പെട്ടേക്കും  ഒരു  നാൾ.  





    

                             

Monday, December 25, 2017

❤ "നിസാർ കവിതകൾ" 💝 എന്തിനായ് കേഴുന്നു വിരഹാദ്രയായ് നീ ഇന്നും ♥

                                                                   
Copyright©reserved.

    


                                നിസാർ കവിതകളുടെ ലോകം..  Copyright©reserved.






~~അന്തി ചോപ്പു~~
കത്തുന്ന കാട്ടിലും,
കനലെരിയുമടുപ്പിലും,
കനൽ കട്ടക്കുമെന്തേ
ഈ ചോപ്പു നിറം?.
തെരുവിൽ വിപത്താൽ
മരിക്കും മർത്ത്യനും,
മാസമുറയെണ്ണും
യുവതിതന്നുള്ളില
ആർത്തവത്തുള്ളി-
ക്കുമെന്തേ അസ്തമയ
സൂര്യൻെറ ചോപ്പു നിറം?.

copyright ©
Wordpress.com,
bulletindaily.blogspot,
 Theflashnews. എന്നിവയിൽ 20.7.2018-ൽ പ്രസിദ്ധീകൃതമായതു
                    

                                         
                         യാത്ര പറയും മുൻപേ
      👮
മേലാട ചാർത്തുന്നൂ മഴമേഘം കിഴക്കതിൽ,
പ്രതീക്ഷിക്കാം കാറും കോളും നളെയോ മറ്റന്നാളോ!
ആശയായ് കാത്തിരുന്നാൽ യാതൊന്നും നടക്കീല,
കൈവന്ന ഭാഗ്യത്തെ ഞാനല്ലോ തച്ചുടച്ചൂ!
പോകുന്നൂ ഞാനിപ്പോൾ, കാത്തിരിക്കാം നാളേക്കായീ,
അകലേക്കാണും കിരണം ചാരത്തായണഞ്ഞീടാൻ.
ഇന്നു ഞാൻ മറഞ്ഞീടുകിൽ കേഴഴുതൊരിക്കലും നീ,
ഓർമ്മക്കായ് പകർന്നവ ഇവിടെ ഞാൻ വിട്ടേ പോകൂ!😢
-
പാളയം നിസാർ അഹമ്മദ്.

copy rights©reserved
Blogger ലും Wordpress ലും Twitter ലും
"നിസാർകവിതകൾ"ആയി പ്രസിദ്ധമായവ.

                   ....                     ... നഷ്ടപ്പെട്ട ജീവിതം 

എന്തിനായ് കേഴുന്നു വിരഹാദ്രയായ് നീ ഇന്നും 
വിധി തന്ന തെറ്റിനായ് എന്നെ പഴിക്കയോ ? 
ജീവിതം നല്കി ഞാൻ പലർക്കായ് പലവട്ടം , 
ജീവിതം തുടിക്കുന്നു അതികഠിനം നിൻ ഓർമ്മയാൽ . 
എല്ലാം മറക്കുവാൻ എനിക്കിപ്പോഴുമാവുന്നു , 
'മാത്ര ' തൻ സൗഖ്യത്താൽ പകലന്തി ഞാൻ മയങ്ങുന്നു . 
പലർക്കും ജീവിതം തിരികെ കൊടുത്തോനും ഞാൻ തന്നെ , 
പലവട്ടം കാലനെ മുഖാമുഖം കണ്ടോനും ഞാൻ തന്നെ , 
വിരഹാദ്രനായ് കേഴുന്നു പലനാളായ് എൻമനം, 
തുണയേകാനായ് ഒരുവനും കൂട്ടരിൽ ഇല്ലാതെ പോയ് ! 
എഴുതിത്തുടങ്ങിയാൽ പലതും വരും പിന്നാലെ , 
എഴുതാതിരിപ്പതും പലർക്കും നേട്ടം തന്നെ , 
സത്യത്തെ കാണുമ്പോൾ വിഭ്രമിക്കുന്നൂ ചിലർ , 
മരീചികയെ കാണുമ്പോഴും ഭ്രമിക്കുന്നൂ ചിലർ. 
ഈ ദുരവസ്ഥക്ക് കാരണം ഞാനല്ല ,
കണ്ണനെ പഴിച്ചു രക്ഷപ്പെടാനും ഞാനില്ല , 
ജന്മദിന നേട്ടങ്ങൾ എനിക്കിന്നും നിഷ് പ്രഭം !!!!!! "

copy©all rights reserved
പാളയം നിസാർ അഹമ്മദ്.
🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘
ചകോരമേ.....
 പോകുന്നു ഞാനിപ്പോൾ   
പ്രഭാതത്തിൽ കാണാമെന്നാശയോടെ- 
കാത്തിരിപ്പിൻ വ്യഥയും പേറി ഒറ്റയാനായ് അലയുന്നു.
ഇണയെ തിരഞ്ഞെൻ വീടിൻ 
ചാരത്തെത്തിയൊരീ- ഇണപക്ഷിതൻ മനം ആരറിവൂ മിത്രമേ! 
ജീവിതം ഹോമിക്കാനായ് ഒരുങ്ങീടുമീ കിളി തന്നുള്ളം, 
എൻമുന്നിൽ തേങ്ങലായ്
 വീണുടയുന്നൂ ഒരു നിമിഷാർത്ഥത്തിലായ്,
 പെൺമനം നാമറിയുക വിട ചൊല്ലും നേരത്താവും, 
കനൽകട്ടയോ, നിൻ മുഖകാന്തിയോ 
എൻമനമുരുക്കുന്നൂ.!!!  

--പാളയം നിസാർ അഹമ്മദ്.

 (copy rights©all rights reserved)
Copyright©reserved.
wordpess.com ലും,
theflashnews ലും,
Twitter.com ലും പ്രസിദ്ധീകൃതമായതു

നിൻ മിഴി കോണിലെ സ്വപ്നങ്ങൾ എല്ലാം, 
ഗന്ധർവനുതിർക്കുന്ന കാണാകിനാവുകൾ,
അതിലോലമാം നിൻമനം പാടി പുകഴ്തിയാൽ,
എൻ നെഞ്ചിനുള്ളിലെ തേൻമഴയായ് മാറുന്നുനീ,
 ശാന്തമായ് വീഥികളോരോന്നുപിന്നിടും
ഏകാന്ത പഥികയായ് തീർന്നീടുമോ നിൻജന്മം.ംംംം
  ഇതളടർന്ന ദളങ്ങൾ എൻ പ്രഭാതത്തിൽ
മൊഴിമുത്തു കളായെൻ മുഖപുസ്തകത്തിൽ
വിടർന്നു വിലസും ആശംസകൾ തൻ തേരോട്ടം
ഉതിർന്നു വീഴുന്നു സായന്തനം വരെ .
തേൻ മാവിൻ ചോട്ടിലെ പൂമരതണലിൽ  ചേർന്നെഴുതിയ കിനാക്കളെല്ലാം
ഉതിർന്നു വീണ പൂമലരായ് കണ്‍കളിൽ
നിർത്ത മാടുന്നു ഓരോ നിമിഷവും
വിധിയതു അനുവാദമില്ലാതെ വന്നുപോയ്‌
 മരണമേകാനായ്‌ വന്ന വിധിയതും കൈവിട്ടു പോയ്!
ശുഭ ദിനാശംസകൾ നേരുന്നു പ്രിയ സുഹൃത്തേ .... <  xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
 എൻ മനസ്സിലെ വ്യഥകളെ പാടിപറഞ്ഞാൽ ;
ഈ ഭൂമി മലയാളം കണ്ണീരാൽ കുതിരും;
നിന്നോരും,വന്നോരും തന്നോരു ദുഃഖം;
എണ്ണി പറഞ്ഞാൽ ഉടയോനും പൊറുക്കില്ല  .

........പാളയം നിസാർ അഹമ്മദു  "Feeling Alone " posts

(c) copy rights reserved Published in wordpress & Blogs
 — thinking about someone special



........................കളിപ്പാട്ടി ..................................

രണ്ടുനാൾ കിട്ടിയെൻ മനസ്സിനും ദിനത്തിനും
ആവലോടോടി എത്തി എൻ കുരുന്നിനെ തലോടീടാൻ ,
കുഞ്ഞുടുപ്പുകൾ ,കളിക്കോപ്പുകൾ ,നൂറുകൂട്ടം നുറുങ്ങുകൾ
എല്ലാം അവനേകി ലാളിച്ചു മദിച്ചു ഞാൻ .

മടങ്ങുവാൻ സമയമായ് ഏതാനും മണിക്കൂറുകൾ ,
കുട്ടിക്കുറുംബുകൾ കാണുമ്പോൾ മനസ്സു തപിക്കുന്നു,
ഇനി എന്നു കാണാനാവും പറയൂ 'അമ്മമ്മേ ';
വാക്കിട്ടാൽ വാക്കാവണം ,ഓണത്തിനു എത്തീടുമോ ?

അറിയില്ല എൻ കുഞ്ഞേ! ഒരു നിശ്ചയം മുന്നേ പറയാനില്ല;
അവധിക്കു പിശുക്കുള്ള ഒഫീസ്സിലേക്കല്ലേ പോണൂ !
മുപ്പതു നാൾ കൂടിയാൽ ഒരു അവധി വീണ്ടും വരാം,
അതു കിട്ടിയാൽ പോലും യാത്രക്കു സമയം തീരെ പോരല്ലോ .
---പാളയം നിസാർ അഹമ്മദു
Copyright All Rights Reserved.
THE FLASH NEWS
@Theflashnews twitter.com
പോസ്റ്റ് ചെയ്തത് bulletindaily.blogspot.com September 2013 -ൽ പ്രസിധീകരിക്കപ്പെട്ടതു
Copyright©reserved.
wordpess.com ലും,
theflashnews ലും,
Twitter.com ലും പ്രസിദ്ധീകൃതമായതു
മഞ്ഞു പെയ്യുമീ
പ്രഭാതത്തിനാവുമോ,
ജന്മാന്തരങ്ങളാമെൻ
പ്രണയാദ്രശീലങ്ങൾക്കു
നിഴൽ പരത്തീടുവാൻ.
പ്രണയാദ്രമായ് പാടി ,
പുകഴ്ത്തിയോരീണങ്ങൾ,
ശോകാദ്രമായ് തീരുമീ                   
സായന്തനത്തിലും.
എത്രയോ കാതങ്ങൾ
നടന്നു മററാരും കാണാതെ
ക്ഷീണിച്ചവശനായ്
സ്നേഹാദ്രമാമെൻ
പാർപ്പിടം തേടുന്നു.


🎟🎟🎟🎟🎟🎟🎟🎟🎟🎟🎟
നിന്നോടുരിയാടാൻ കൊതിച്ചെൻ ചുണ്ടുകൾ വിടർന്നപ്പോൾ
 ചെഞ്ചോമലേ 
എന്തിനീ ചതി എന്നോടുരച്ചൂ.....
വിടർന്നൊരെൻ ചുണ്ടിൻെറ അർത്ഥം ഗണിക്കുവാൻ, 
ഈ കാലമത്രയും കാത്തിരുന്നു.......
പാൽപൂപോൽ വിടരും നിൻ മന്ദസ്മിതത്തിൻെറ 

ഓർമ്മയാൽ എൻമനം പൂത്തുലഞ്ഞതു നീ മറന്നൂ,
നാളേക്ക് ഞാൻ കാണും മോഹന സ്വപ്നങ്ങൾക്കു 

പനിനീർചോപ്പിനെക്കാൾ രക്തവർണ്ണം!!!!!!!!!!
വൻമതിൽ കോട്ടകൾ പൊളിഞ്ഞു വീഴുന്നു കാൽചോട്ടിൽ, 
പിന്നെയീ മൺകൂനതൻ കയറ്റമോ ഈ പിഞ്ചു പാദുകങ്ങൾക്കു ദുഷ്കരം.🏀



ശുഭമാവട്ടേ ഓരോ നാളും💟

കാണാൻ ഞാൻ കാത്തിരുന്നാവലോടേ, 
എൻ പ്രിയനേ! ഓർമ്മതൻ നിൻ ചിരിയുമായ്,
ഖൽബിനുള്ളിൽ ആർത്തിരമ്പും തിരയുമായ്,

വർണ്ണിക്കാനായ് എൻ മോഹമുള്ളിലും.
വിശ്വത്തിലൊരുവനും വിശ്വസിക്കില്ല,
എൻ മനതാരിൽ മുഴങ്ങുമീ

ചിരിതന്നോർമ്മകൾ,
നിൻ കുസൃതികൾ മീട്ടും തന്ത്രികൾ,
പഠനമാർന്ന പാഠഭാഗങ്ങൾ,
പ്രീയനേ നിൻ ചിരിയിൽ
വിതുമ്പുന്നെൻ മനം നിന്നെ കാണാൻ!!!!!!

Copyright©reserved.
wordpess.com ലും,
theflashnews ലും,
Twitter.com ലും പ്രസിദ്ധീകൃതമായതു


                                                         🍑കത്തുന്നു നീ എൻ മനതാരിൽ🍑
                                                         🌶🌶🌶🌶🌶🌶🌶🌶🌶🌶🌶🌶🌶🌶🌶
പൂർണ്ണതയിലെത്തുന്നൂ നീ ഒരു കനലായ്,
മുടിയിഴ തഴുകുബോൾ നീ എന്നിലൊരു കനവായ്,
ചാരത്തായണയാൻ മോഹമായൊരു നിനവായ്,
സ്വപ്നത്തിലെന്നെ തഴുകുന്നു നീ കുളിരായ്,
വന്നീടുകെൻ ചാരത്തെരുമ്മതന്നേർമ്മയായ്!!!!
copyright  ©allrights reserved


അടുത്തേക്കു പോകുന്നാർ,                                         
👨‍❤‍👨👩‍❤‍👩👩‍❤‍👩👩‍❤‍👩👩‍❤‍👩👩‍❤‍👩
മണിവീണമീട്ടുമാകരദ്വയങ്ങൾ കോർത്തുവച്ചൊരാ-
മടിയിലൊരായിരം മുത്തമിടാൻ കൊതിയായി നെഞ്ചിൽ,
പുണരുമാമുടലിലെ മഴവില്ലിൻ വർണ്ണങ്ങൾ
എൻ നാവിൻ തുമ്പിലെ  തേൻകണമായലിഞ്ഞു നില്പൂ.
നിൻമിഴി കോണിലെ സ്വപ്നങ്ങളെല്ലാം,
ഗന്ധർവ്വനുതിർക്കുന്ന കാണാ കിനാവുകൾ,
അതിലോലമാം എൻ മനം
പാടിപുകഴ്ത്തിയാൽ,
എൻ നെഞ്ചിനുള്ളിലെ
തേൻമഴയായ്  മാറുന്നു നീ!!!✌
👩‍❤‍👩👩‍❤‍👩👩‍❤‍👩👩‍❤‍👩👩‍❤‍👩👩‍❤‍👩👩‍❤‍👩👩‍❤‍👩👩‍❤‍👩

അകലേക്കു പോകുന്നോർ
അടുത്തിട്ടറിയാതേ,
അകലേക്കു പോകുന്നോർ,
അടുത്തിട്ടറിയാത
അകലേക്കു പോകുന്നോർ.
ഹന്ത! നിൻ മായകൾ 
ലീലാവിലാസങ്ങൾ,
അകലുന്നതോടെ,
കുഴിമാന്തിയടങ്ങീടും!!!!


     
  💐💐
ഓർമ്മകൾ 
ഒഴിക്കുവാൻ
അകലേക്കായി
ഓടുന്നു ഞാൻ.
ഒരുവട്ടം കൂടി ഞാൻ
മയക്കത്തെ ക്ഷണിക്കുന്നു!!!!!👍
പ്രിയർക്കെല്ലാം ശുഭ രാത്രി🆒🆒🆒🆒🆒
                       


28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...