bulletindaily.blogspot.com

Sunday, February 03, 2019

ജീവിത ദുരിതം നൽകിയ അവളുടെ മനശക്തിയെ ഞാൻ മനസ്സാ പുകഴ്ത്തി🏅

   


ഇന്നലെ രാവേറെയായി തുടങ്ങിയ ട്രെയിൻ യാത്രയാണു🥇എമർജൻസി ലോവർ ബർത്ത് ക്വാട്ടയിൽ ടിക്കറ്റു കിട്ടാൻ CMൻെറ ഓഫീസിൽ നിന്ന് കത്ത് വാങ്ങി കൊടുത്തിട്ടും സംശയമായിരുന്നു🥇അത്രയും തിരക്കാർന്ന തീവണ്ടിയാണിതു 🥇 സെക്രട്ടറിയേറ്റിനുള്ളിൽ ഉയർന്ന ഉദ്യോഗസ്ഥർ സൗഹൃദ വലയത്തിൽ ഉള്ളതിനാൽ പല കാര്യങ്ങളും പെട്ടെന്ന് നടന്നു കിട്ടും.

2️⃣ഗുരുതരമായ രോഗങ്ങൾക്കുള്ള ചികിത്സാ രേഖകൾ ഉള്ളവരെ കഴിഞ്ഞേ മറ്റുള്ളവരുടെ  എമർജൻസി ക്വാട്ടാ പരിഗണിക്കപ്പെടൂ🥇പിതാവിനു സതേൺ റെയിൽവേയിൽ 45വർഷത്തെ സർവ്വീസ് ഉണ്ടായിരുന്നു. സ്റ്റേഷൻ സൂപ്രണ്ട് ആയി തിരുവനന്തപുരം സെൻട്രലിൽ നിന്നും റിട്ടയർ ചെയ്തതു കൊണ്ട് പിൽക്കാലത്തു തീവണ്ടി യാത്രകളിൽ ആ അറിവും, സേവനവും എനിക്കും ഉപകാരപ്പെട്ടിരുന്നു🥇നസീർമാമാ മദ്രാസിൽ താമസിച്ചിരുന്ന കാലത്തു (Janab Prem Nazir) ഞങ്ങളുടെ അടുത്ത സ്വന്തക്കാർ     സിനിമകളുടെ  ആദ്യ കാലത്ത് അവിടേക്ക് യാത്ര പോകാൻ പിതാവിന്റെ സൗജന്യ യാത്രാ രേഖകളായിരുന്നു ഉപയോഗിച്ചിരുന്നതു -അതൊരു കാലം..🥇 വിവിധ തരത്തിൽ ഒരു പാട് ബന്ധുക്കളായപ്പോൾ പലരും കിടന്ന കിടപ്പേ മറന്നു🥇പഴയ പെട്ടികൾ ചികയു മ്പോഴാണു ഇത്തരം രേഖകൾ സ്വന്തക്കാരായ ഞങ്ങളുടെ കണ്ണുകളിൽപെടുക🧘 പ്രത്യേക  അസുഖത്തിൻെറ ചികിത്സക്കായി വടക്കൻ ജില്ലകളിൽ നിന്നും തലസ്ഥാന നഗരിയിലെ ശ്രീ ചിത്രാ മെഡിക്കൽ സെൻററിലും, റീജിയണൽ കാൻസർ സെൻററിലും മാസങ്ങളായി വന്നു നിന്നു ചികിത്സ നടത്തി മടങ്ങുന്ന ദമ്പതികളുടേയും കുട്ടികളുടേയും തിരക്കാണു ഈ ട്രെയിൻ നിറയെ.ഒരുവയസ്സും നാലു വയസ്സുമൊക്ക പ്രായമുള്ള ചന്തമുള്ള അതിമനോഹര ഓമനത്തമുള്ള കുട്ടികൾ. പത്തു വയസ്സ്നു കീഴേയും മേലേയും ഉള്ള കുട്ടികളുമുണ്ടു. ഘനീഭവിച്ച ദു:ഖത്തോടുകൂടിയമാതാപിതാക്കളുടെ ഒക്കത്തും മടിയിലുമിരുന്നു വേദന കൊണ്ടു ചിണുങ്ങുന്ന കൈകളിലെടുത്തു കൊഞ്ചാൻ കൊതിയൂറുന്ന കിടാങ്ങൾ. മൂക്കിൽ നിന്നു തലയിലേക്കും, ശരീരത്തിൻെറ മിക്ക ഭാഗത്തേക്കും ഒട്ടിച്ചു വച്ചിരിക്കുന്ന ആശുപത്രി കുഴലുകൾ.
തലയിൽ നിന്നു തുരന്നു എടുത്ത കുഴലുകൾ ഇട്ടിരിക്കുന്ന പിഞ്ചു കൈ കുഞ്ഞുങ്ങളേം ഞാൻ കണ്ടു.

3️⃣ ശ്വസനത്തിനാവാം അല്ലെങ്കിൽ ഭക്ഷണവും, മരുന്നും സമയാസമയം കുഞ്ഞുങ്ങൾക്ക് അതിലൂടെ കൊടുക്കുന്നതിനും ആവാം. 
നാൽപ്പതു നാൽപ്പത്തഞ്ചു വയസ്സിനകത്തുള്ള മാതാപിതാക്കളാണു പലരും. ചിലരുടെ തന്തയോ തള്ളയോ കൂടെ ഉണ്ട് 🔥വിവാഹ ശേഷവും പെൺമക്കളുടെ വിധിയോർത്തു കേഴുന്നവർ🔥അങ്ങനെ അല്ലാത്തവരും ഉണ്ട്. .
ഞാൻ കിടക്കുന്ന ബോഗി നിറയെ പർദ്ദയും മഫ്തയും ധരിച്ചവർ ആണു കൂടുതൽ. 🐦 വർഷങ്ങളായി കരഞ്ഞു കലങ്ങിയ ദയനീയ മുഖമുള്ള ദമ്പതികളാണു എനിക്കു എതിരേയുള്ള സീറ്റിൽ.🐦പുരുഷനും സ്ത്രീക്കും കൈയിൽ ഇരിക്കുന്ന കുഞ്ഞിനും നല്ല മുഖ ശ്രീയുണ്ടു. കുഞ്ഞിനു 4 വയസ്സ് വരാം. ഓമനത്തമുള്ള ഒരു പൊടി പെൺകുഞ്ഞു. നാസികയിൽ നിന്നു ഒരു കുഴൽ തലയിലേക്ക് കേറ്റി ഒട്ടിച്ചു വച്ചിരിക്കുന്നു. ആശുപത്രി കിടക്കയിൽ ട്രിപ്പ് നൽകിയ ഇഞ്ചക്ഷൻ സിറിഞ്ചിൻെറ ബാക്കി വലതു കൈയ്യിൽ ഒട്ടിച്ചു വച്ചിരിക്കുന്നു. ഇതിൻെറ ഒക്കെ അസ്വസ്ഥത മാതാവിനോടു അവൾ ചിണുങ്ങി കാണിക്കുന്നു. മാതാവിനു 44 വയസ്സ് വരാം🤸 ഭർത്താവിന് ഒരു 48 ഉം ഞാൻ ഊഹിച്ചു🤸മെലിഞ്ഞ ആളാണു. ഒരു പ്രൈമറി അദ്ധ്യാപകൻ ആവാനുള്ള ലുക്ക് ഒക്കെ ഉണ്ടു അയ്യാളിൽ🤸ഊശാൻ താടിക്കാരൻ🤸
ഞാൻ കിടക്കുന്ന സീറ്റിലേക്കാണു മാതാവു കാലുകൾ നീട്ടിവച്ചിരിക്കുന്നതു. . കുഞ്ഞിനെ മടിയിൽ നേരെ ഇരുത്താനുള്ള അവളുടെ ശ്രമത്തിനിടയിൽ എൻെറ ശരീരത്തിൽ മൂന്നു നാലു ചവിട്ടേറ്റു.. രോഗിയായ കുഞ്ഞിൻെറ മാതാവല്ലേ അസ്വസ്ഥമായ മനസ്സാവുമെന്നോർത്തു ഞാൻ മിണ്ടാതെകിടന്നു. രാത്രി മുഴുവൻ ഈ ചവിട്ടേൽക്കണമല്ലോ. ഒന്നു പരിചയപെടണം . കുരുന്നു കുട്ടിയുടെ അസുഖവും അറിയാൻ ആശ തോന്നി...

4️⃣ബ്രയിൻ ട്യൂമറോ,കാൻസറോ,ഹൃദയ ചികിത്സയോ ആവാം, അല്ലെങ്കിൽ ഇത്രയും    അകലേക്കുള്ള, തിരക്കുള്ള ട്രെയിനിൽ  priority ticket കിട്ടാൻ അവർക്കു മറ്റു മാർഗമില്ല. ട്രെയിൻ അതിൻെറ മാക്സിമം വേഗതയിലാണു. ബോഗിക്കുള്ളിലെ സുഖമുള്ള ചാഞ്ചാട്ടവും രസിച്ചു ആ കുഞ്ഞിൻെറ ചിണുങ്ങലും നോക്കി ഞാൻ കിടന്നു. ..
5മിനിറ്റ് പോലും കണ്ണു അടഞ്ഞിട്ടു ഉണ്ടാവില്ല കുഞ്ഞിൻെറ വേദനയോടെയുള്ള അലറി കരച്ചിൽ കേട്ടാണു ഞാൻ കണ്ണു തുറന്നതു. എന്താ സംഭവമെന്നു അമ്പരപ്പോടെ ആ സ്ത്രീയുടെ മടിയിലേക്കു നോക്കി. ആ കുഞ്ഞിനെ നിശബ്ദമാക്കാൻ അവൾ കിണഞ്ഞു ശ്രമിക്കണൂ. ഊശാൻ താടിക്കാരനെ കാണാനില്ല. hus എവിടെ എന്നു ഞാൻ ചോദിച്ചു. ബോഗിക്കു എൻഡിലെ ബർത്താണു അയ്യാൾക്കു കിട്ടിയതത്രേ. പാവം ക്ഷീണിച്ചു ഉറങ്ങുന്നുണ്ടാവും എന്നുകൂടി അവൾ മറുപടി തന്നൂ. പാവം എന്നു കേട്ടപ്പോൾ എനിക്കും പാവം തോന്നി.
തലക്കു കൈ ഊന്നി അവളെ നോക്കി ഞാൻ ചരിഞ്ഞു കിടന്നു... അപ്പോഴേക്കും കുഞ്ഞു നിശബ്ദമായി ഉറങ്ങാൻ തുടങ്ങിയിരുന്നു. എന്തോ
മിണ്ടാനുള്ള പോലെ അവളെന്നെ നോക്കി🐔
ഏതിനും ഞാൻ ചോദിച്ചു.🐓
പോരെന്താ?
സജ്ന
വീടോ?
മേലാറ്റൂർ, മലപ്പുറത്ത്.
husൻെറ?
സിറാജുദ്ദീൻ.
മോളോ?
ആയിഷാ ഫസ്ന.
ഇനി ഒരാൾ കൂടി ഉണ്ടു മുകളിലെ ബർത്തിൽ കിടക്കണൂ... സൈഫുന്നിസ..
ഉവ്വോ

5️⃣ഞാൻ തലപൊന്തിച്ചു ആ കുഞ്ഞിനെ നോക്കി. പത്തു വയസ്സുവരും, അതും നല്ല മുഖശ്രീയുള്ള കുട്ടി . പാവംപോലെ തളർന്നു ഉറങ്ങുന്നു. മാതാപിതാക്കളെ ശല്ല്യം ചെയ്യാതെ.!!
hus നു എവിടാ പണി? 
വണ്ടൂർ L.PSൽ.HM ആയിരുന്നു , മോൾടെ ചികിത്സയ്ക്കായ് ഏറെ ലീവെടുത്തു പണി എടങ്ങേറായി. അവൾ നെടുവീർപ്പിടുന്നതു എനിക്കു കേൾക്കാനായി.

എൻെറ മനസ്സും അസ്വസ്ഥമായി.
വിധി ചിലപ്പോൾ ഇങ്ങനെ യൊക്കെയാണു ചിലരിൽ വിളയാടുക.     രോഗം, ദുരിതം, ഉപജീവനമാർഗം അടയുക..പലർക്കും പല രൂപത്തിൽ വരുന്നു.
സാർ എങ്ങോട്ടാ?
ഞാൻ സ്ഥലം പറഞ്ഞു.
പേരു?
നിസാർ അഹമ്മദ്
ഉടൻ അവളുടെ മറുപടി വന്നു.
ഞാൻ കേട്ടിട്ടുണ്ടു.
എനിക്കു അത്ഭുതമായി.
മുൻപ് മാതൃഭൂമി, മനോരമ,ദേശാഭിമാനി അങ്ങനെ സകല പത്രങ്ങളിലും ചാനലുകളിലും എൻ്റെ ചിത്രങ്ങൾ വരുമായിരുന്നു അതാവും-----ഞാനോർത്തു🐦
ഞാനതിനു പ്രസിദ്ധനൊന്നുമല്ലല്ലോ സജ്നാ!
ഒരു നിമിഷം സകല ദു:ഖങ്ങളും മറന്നപോലെ അവൾ കുലുങ്ങി ചിരിച്ചു.
അതിനു ഇക്ക പ്രസിദ്ധനാവണ്ടല്ലോ. വൈക്കം മുഹമ്മദ് ബഷീറിൻെറ കുഞ്ഞു പാത്തുമ്മയുടെ പുത്യായാപ്പളയെ അറിയാത്ത ആരേലുമുണ്ടോ ഇക്കാ.ഞാനും ചിരിച്ചു... ക്ഷണനേരത്തേക്കു എങ്കിലും ഒരാളുടെ മനസ്സിലെ ദു:ഖമിറക്കികളയാൻ എനിക്കവസരം തന്ന കരുണാമയനായ എൻെറ സർവ്വശക്തനെ ഞാൻ സ്തുതിച്ചു.
"ഹസ്ബനള്ളാഹു ന അ'മൽ വക്കീൽ                 വ ന അ'മൽ മൗലാ വന അ'മന്നസീർ"💐
Allah is Sufficient for us,
and He is the Best Guardian;
What an excellent Protector
and what an excellent Helper💐


6️⃣കുറച്ചു നേരം അവൾ ഒന്നും ഉരിയാടിയില്ല. എൻെറ മുഖത്ത് തന്നെ നോക്കിയിരുന്നു....എനിക്കെന്തോ ജാള്യത തോന്നി. വിഷയം മാറ്റാനായി ഞാൻ ചോദിച്ചു.
വീട്ടിൽ ആരൊക്കെ ഉണ്ട്?
ശഠേന്നു മറുപടി വന്നു. ഉമ്മ,വാപ്പ, ഒൻപതു സഹോദരങ്ങളും. മുത്തയാൾ ഞാനാ. ബാക്കി 6പെണ്ണും 2 ആണും............."ഊം" ഞാൻ മൂളി.
ഏതുവരെ പഠിച്ചു.?
പത്തു.
എന്നിട്ടവൾ ഭർത്താവ് കടന്നു വരുന്നുണ്ടോ എന്നു ബോഗിക്കു അകലേക്കു നോക്കി. തലയിലെ ഷാളിൻെറ തുമ്പു നേരെയാക്കിയിട്ടു എൻെറ അടുത്ത ചോദ്യത്തിനായ് അവൾ കാതോർത്തു. പത്താം തരത്തിൻെറ നിഷ്കളങ്കതയോടെ എടുത്തു അടിച്ച പോലെ അവൾടെ ചോദ്യം വന്നു.
നിസാറിക്ക ഭാര്യ വീട്ടലേക്കാണോ?
ഞാനൊന്നു ചൂളി.
നല്ല വെള്ള വീതിയും നീളവുുമുള്ള മല്ലിൻെറ രണ്ടു മീറ്റർ ഒറ്റ മുണ്ടു, ക്രീം കളർ ഫുൾ സ്ളീവ് ഷർട്ട് , ചെവിയിലും,തലയിലും തണുപ്പ് അടിക്കാതിരിക്കാൻ 20റുപ്പിക തോർത്തിൻെറ തലേക്കെട്ട്... ഇതന്നെ വീട്ടിൽ നിൽകുബോഴും രാത്രി ഉറക്ക യാത്രയിലും വേഷം. ഇത്രേം കണ്ടാൽ ആർക്കാ തോന്നുക അച്ചി വീട്ടിലേക്കുള്ള ഗമനമാണെന്നു.
പെണ്ണിനു തലക്കു ഭ്രാന്താവും, ഞാൻ മനസ്സിൽ പറഞ്ഞു.
"അല്ല, ദേശാടനം...."
"ദേശാടനമോ?"
ഈ പ്രായത്തിലോ?..
അവൾ അൽഭുതം കൂറി.
"ഊം........."
പാലക്കാട്പോണം. വെള്ളിനേഴി, ചേർപ്പുളശ്ശേരി,കൊങ്ങാട് വഴി പുഞ്ചപ്പാടത്തു പോയി
പ്രസിദ്ധമായ പഴയണം പറ്റ ഭഗവതിയമ്പലം കാണണം. ശ്രീകുഷ്ണപുരത്തും, മണ്ണാർകാട്ടും, പട്ടാമ്പിയിലും,കാടാംപഴിപുറത്തും ,തിരുവില്വാമലയിലും ,തിരുമന്ധാംകുന്നിലും
പോകണം ......🎄
"നിസാറിക്ക മുസൽമാനല്ലേ.?"..
"ഉവ്വല്ലോ...! തൊഴാൻ പോണെന്നു പറഞ്ഞില്ലല്ലോ ഞാൻ." അനേക സുഹൃത്തുക്കൾ ഉണ്ടവിടെ.  ചാരിറ്റി സേവനങ്ങൾക്കും, റിപ്പോർട്ടിങ്ങിനുമായി🐦ഞാൻപറഞ്ഞു നിർത്തി.


7️⃣വർദ്ധിത കിതപ്പോടെ തീവണ്ടി ചൂളംവിളിച്ചു നിന്നുഎനിക്കു ഇറങ്ങേണ്ട സ്ഥലം ആയിരിക്കണൂ..

ഞാനവളെ തിരിഞ്ഞു നോക്കി ചോദിച്ചു. "ഇറങ്ങണില്ലേ".
മുകൾ ബർത്തിൽ കിടക്കുന്ന മൂത്ത കുട്ടിയെ നോക്കി ഇറങ്ങാൻ ഭാവത്തിലവളൊന്നനങ്ങിയമർന്നിരുന്നു!!!
പിന്നെ പറഞ്ഞു------
"നിസാറിക്കാൻെറ കൂടെ വരാൻ ആരുമുണ്ടാവുമീ ലോകത്തു.
രണ്ടു സ്റ്റേഷൻ കഴിഞ്ഞുവേണം എനിക്കിറങ്ങാൻ...വല്ലാപ്പുഴ...ചെറുകര... മേലാറ്റൂർ" 🥉 മോളുടെ നന്മക്കായ് ദ്വാ ചെയ്യണേ.."
അവളെ നോക്കാതെ ഞാൻ പറഞ്ഞു....
"നിശ്ചയമായും പ്രാർത്ഥിക്കും"....................
ദുരിത കാലം നൽകിയ അവളുടെ മന:ശക്തിയെ ഞാൻ സർവ്വാത്മനാ പുകഴ്ത്തി!!!
പര മനസ്സുകളെ മുന്നമേ വായിക്കാൻ നമുക്കാകണം...🥇അതാണു...മെസ്മരിസം.. ടെലിപ്പതി.... മെൻറലിസം🥇നന്മയുള്ള നല്ല മനുക്ഷ്യർക്കു എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു.


 പാളയം നിസാർ അഹമ്മദ്
Copyright (c) All Rights reserved.
🚨Google ൻെറ StatCounter Weekly Analytics report  പ്രകാരം 2018ൽ ഏറെ  വായനക്കാരെ നേടിയതു


06-2-25 MS-M-R-N






Thursday, July 12, 2018

മിക്ക രാജ്യങ്ങളിലും അറിയപ്പെടുന്നതും, ഭരണാധിപന്മാരുടെയും, മതനേതാക്കളുടെയും സന്ദർശന സഥലമായിരുന്നു ഈ ജുമാമസ്ജിദ്.


ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു വേണ്ടിയുള്ള സമരത്തിൽ പങ്കെടുത്തു വീര ചരമമടഞ്ഞ ധീര ദേശാഭിമാനികളുടെ പാവനസ്മരണക്കായി 1957 ആഗസ്റ്റ് 14 നു അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ഡോക്ടർ. രാജേന്ദ്രപ്രസാദ് അനാഛാദനം ചെയ്ത രക്തസാക്ഷി മണ്ഡപം .... 
സമീപം 1967 കളിൽ ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ഡോക്ടർ.സാക്കീർ ഹുസൈൻ ഉദ്ഘാടനം നിർവഹിച്ച പാളയം മുസ്ലിം ജുമാമസ്ജിദും......മിക്ക രാജ്യങ്ങളിലും അറിയപ്പെടുന്നതും, ഭരണാധിപന്മാരുടെയും, മതനേതാക്കളുടെയും സന്ദർശന സഥലമായിരുന്നു ഈ ജുമാമസ്ജിദ്. 
വിവിധ കോണുകളിൽ നിന്നുമുള്ള എതിർപ്പുകളെ വിഗണിച്ചു കൊണ്ടു 1967 മുതൽ വനിതകൾക്കു ആദ്യമായി മസ്ജിദ്നനുള്ളിൽ നമസ്കാര സൗകര്യം അനുവദിച്ചതും, എൻറെ ബന്ധുക്കൾ പള്ളി പരിപാലന സമതിയിൽ ഭാരവാഹികൾ ആയിരുന്നപ്പോൾ തന്നെ. പരേതയായ 
ശ്രീമതി കമലാദാസിനു കബറിടം ഒരുക്കിയതും ഇവിടെ തന്നെ.✌400  400 വർഷത്തിലധികം പഴക്കമുണ്ടായിരുന്നു പഴയ നമസ്കാര കെട്ടിടത്തിനു🌷










1873-ൽ പണിത
തിരുവനന്തപുരം പാളയം ജംങ്ങ്ഷനിലെ അതി മനോഹരമായ സെൻറു ജോസഫ്സ് കത്തീഡ്രലിൻെറ ഗോത്തിക് ശൈലിയിലുള്ള രൂപ കൽപന കണ്ടോ? മുകളിൽ യേശുദേവൻ പട്ടണ നിവാസികളായ സകല മതസ്ഥർക്കും അനുഗ്രഹം ചൊരിഞ്ഞു നിൽപ്പുണ്ട്.🙏
നല്ല സ്വവപ്നങ്ങളുടെ തേൻമഴയാവട്ടേ ഈ രാത്രി-ശുഭരാത്രി പ്രിയരേ

 — feeling great.



Monday, July 09, 2018



വർഷങ്ങൾക്ക് മുൻപു തിരുവനന്തപുരം സെൻറു ജോസഫ്സ് ഹൈസ്‌കൂളിൽ പഠിക്കുന്ന കാലം. ഫാദർ ജോർജ്ജ് മുരിക്കൻ എന്ന ഇംഗ്ലീഷ് അദ്ധ്യാപകൻ ആയിരുന്നു ക്ളാസ്ടീച്ചർ. എല്ലാ വെള്ളിയാഴ്ചയും ഏറ്റവും അവസാന പീരീഡ് ആയിരുന്നൂ സാഹിത്യ സമാജം.
കുട്ടികളെ പിടിച്ചു നിർബന്ധിച്ചു ഉപന്യാസ പ്രസംഗത്തിനോ, പാടാനോ, കഥപറയലിനോ ഒക്കെ നിർത്തും. ഏതെങ്കിലും ഒരു സ്പെഷ്യയൽ ഗസ്റ്റ് അന്നുണ്ടാവും ഞങ്ങളുടെ ഈ കോപ്രായങ്ങൾ കേൾക്കാൻ. അന്നു വന്നതു തുമ്പ റോക്കറ്റ് കേന്ദ്രത്തിലെ പേരുകേട്ട പ്രമുഖനായ ശാസ്ത്രഞ്ഞനായിരുന്നു.
അദ്ദേഹത്തിനു മുന്നിൽ ഞങ്ങളുടെ പാടവം പുറത്തെടുക്കാൻ പതർച്ചയുണ്ടായിരുന്നൂ... എന്തന്നാൽ ആരും അറിയുന്ന വളരെ വലിയ ശാസ്ത്ര പ്രതിഭയാണു. എന്തെങ്കിലും കുറവു വന്നാൽ ഛീ എന്ന് വിചാരിച്ചാലോ എന്നായിരുന്നു പേടി.
ആ പീരീഡ് ബെല്ലടിച്ചു ആരംഭിച്ചു.ഈ ശാസ്ത്ര പ്രതിഭയും , മുരിക്കൻ സാറും രണ്ടു കസേരകളിലായി ഉപവിഷ്ടരായി.കുറേ കഥകളും ഒക്കെ ആയി കുട്ടികൾ മുന്നേറുന്നു. ക്ളാസ് ആയതിനാൽ ആരും കൂവുകയില്ല എന്ന ഒരു മെച്ചമുണ്ടു.
എൻെറ പേരു വിളിച്ചു. പാട്ട് ആണു. കണ്ണും പൂട്ടി തൊള്ള തുറന്നു വച്ചു കാച്ചി.
പ്രേംനസീർ സാഹിബ് ഏതോ ഒരു പുഴക്കരയിലെ മണലിലൂടെ ദു:ഖിതനായി പ്രാഞ്ചി പ്രാഞ്ചി നടക്കുന്ന സീനിലെ അന്നത്തെ ഹിറ്റ് പാട്ടാണു.
"കരയുന്നോ പുഴ ചിരിക്കുന്നോ ,
കണ്ണീരുമൊലിപ്പിച്ചു കൈ വഴികൾ പിരിയുബോൾ
മുറുകുന്നോ ബന്ധം അഴിയുന്നോ"
ക്ളാസ് ആകെ നിശബ്ദമായി , സ്ക്കൂളും, എന്തെന്നാൽ ഞാൻ തൊള്ളതുറന്നാണു നാണവും മാനവുമില്ലാതെ പാടുന്നതു. എനിക്കു ഭയമായി~ ആകെ നിശബ്ദതയാണു പാട്ട് നന്നായില്ല എന്നൊരു തോന്നൽ.
ആ പാട്ട് തീർന്നപ്പോൾ പിന്നെയു നിശബ്ദത. ....ആദ്യം കൈയ്യടിച്ചു തുടങ്ങിയതു special guest ആയി വന്ന ആ ശാസ്ത്ര പ്രതിഭയായിരുന്നു.
എന്നെ അരികിൽ വിളിച്ചു പോക്കറ്റിൽ നിന്നും ഡോക്ടർ കമ്പനിയുടെ ഒരു പേന സമ്മാനിച്ചു. മുരിക്കൻ ഫാദറും കൈയ്യടിച്ചു.
അടുത്തതായി വിളിച്ചതു ജോസ്മാത്യൂ എന്ന സഹപാഠിയെയായിരുന്നു. അവൻ അന്നു പാടിയതു
🐈കൽപന തന്നളകാ പുരിയിൽ
പുഷ്പിതമാം പൂവാടികയിൽ
റോജാപ്പൂ നുള്ളി നടക്കും രാജകുമാരീ
നിന്നെ പൂജിക്കും
ഞാൻ വെറുമൊരു പൂജാരീ 🐈
എന്ന ഒരു പാട്ടാണു. അവനും കിട്ടി അയ്യാൾടെ വക ഡോക്ടർ ബ്രാണ്ട് പേന. പക്ഷേ അവൻ എന്നെക്കാൾ നന്നായി പാടി എന്നാണു എൻെറ ഓർമ്മ.
💎വർഷങ്ങൾ കഴിഞ്ഞു ഒരു നാൾ ജോലിയുടെ ഭാഗമായി തുമ്പറോകറ്റു സ്റ്റേഷനിൽ പോകേണ്ടിവന്നു. ഹൈ സെക്യൂരിറ്റി ഉള്ള സ്ഥലമാണ്. ജഡ്ഡി വരെ ഊരി പോലീസുകാർ പരിശോധിക്കുന്ന സ്ഥലമാണ്.
ഈ പ്രതിഭ അവിടെ അത്യുന്നത പദവിയിലെത്തിയിരിക്കുന്നു. അന്നയ്യാൾ തന്ന ഡോക്ടർ കമ്പനി പേന പൊന്നു പോലെ, ആരാധനയോടെ വർഷങ്ങളോളം
സൂക്ഷിച്ചിരുന്നതല്ലേ....
ആ ആഗോള പ്രതിഭയെ ഒന്നു കണ്ടു പരിചയം നടിച്ചു പോകാൻ മനസ്സ് കൊതിച്ചു.
ആ റൂമിനു മുന്നിൽ ഒരു ഡഫേദാർ നിക്കണൂ. രണ്ടു CISF police കാരും.
ഞാൻ ആവശ്യം പറഞ്ഞു.
എൺട്രൻസ് ഗേറ്റിൽ പോയി സ്പെഷ്യൽ റിക്വസ്റ്റ് കൊടുത്തു പാസ്സുമായി വരണമത്രേ.
അതും കൊണ്ടു മടങ്ങി ഡഫേദാറിൻെറ കൈയിൽ കൊടുത്തു. അകത്തേക്ക് കൊണ്ടു കൊടുത്തു അനുമതി വാങ്ങി വന്നു എന്നെ ഉള്ളിൽ കേറ്റിവിട്ടൂ.
ഉള്ളിൽ കടന്ന ഞാൻ കണ്ടതു ജരനരാധികൾ ബാധിച്ച ഒരാളെയാണ്...എങ്കിലും എനിക്കു ആ ആളെ തിരിച്ചു അറിയാനായീ.
അഭിവാദനം പറഞ്ഞപ്പോൾ ഇരിക്കാൻ പറഞ്ഞു.
ഞാൻ അന്ന് പാടിയതും ഡോക്ടർ പേന സമ്മാനിച്ചതും, ഇസ്കൂളിൻെറ പേരും, മുരുക്കൻ ഫാദറിനെയുമൊക്ക പറഞ്ഞു ഞാൻ. ...
😢 ആ ശാസ്ത്ര പ്രതിഭ അങ്ങനെ ഒരു സംഭവമേ ഓർക്കണില്ല്യാത്രേ!!!
ഞാൻ സൂപ്പർ ആയിട്ട് ചമ്മി. ഇനി ഓർമ്മപെടുത്താൻ പാകത്തിന് ഒന്നു മില്ല എൻെറ കൈയിൽ.
വർഷങ്ങൾക്ക് ശേഷം ഈ വിഷയവും പറഞ്ഞു എത്തിയതു എന്തോ ഔദാര്യത്തിനോ നേട്ടത്തിനോ വന്നപോലെ ധരിച്ചതായി എൻെറ മനസ്സ് പറഞ്ഞു.
പഴയ കാര്യങ്ങളും, പിന്നിട്ട വഴിയും, കണ്ടു മുട്ടിയ വക്തികളേയും ഓർത്തു വക്കാനും ചിന്തിക്കാനും സമയമില്ലാത്ത തിരക്ക്ഉള്ള മനുഷ്യ ജന്മങ്ങളെ ഏതു മുദ്ര മോതിരം കാണിച്ചാലും ഉണർത്താനാവില്ല~നമ്മെ ഓർക്കുക കൂടിയില്ല.അങ്ങനെ ഒരു സംഭവം കൂടി നടന്നിട്ടില്ല എന്നു നിഷേധിക്കാൻ ഒരു നിമിഷാർത്ഥം പോലും വേണ്ട.
😰അതിൽ ഖേദിച്ചിട്ടു എന്തു കാര്യം.
7.40 am
         

Yesterday at 7:37 AMPrivacy: Public

Cherunniyoor Joshi

ശുഭദിനം ആശംസിക്കുന്നു!
LikeReactReplyDeleteReportYesterday at 8:11 AM

Kasim Chaliyam

Good morning
LikeReactReplyDeleteReportYesterday at 8:24 AM

Kassim Ibrahim Anwar Ali

Good morning dear
LikeReactReplyDeleteReportYesterday at 8:28 AM

S S Binni

ശുഭദിനം
LikeReactReplyDeleteReportYesterday at 8:34 AM

Santhoshkumar Santhoshkumar

Good morning
LikeReactReplyDeleteReportYesterday at 10:55 AM

Pc Moideen

ശുഭദിനം
LikeReactReplyDeleteReportYesterday at 11:57 AM

Thajudheenpookatiri Vp

Good Nun
LikeReactReplyDeleteReportYesterday at 1:59 PM

Mini Wilson

Good Noon
LikeReactReplyDeleteReportYesterday at 3:41 PM

Nizar Ahamed Ahamednizar

ശുഭ വൈകിട്ടാനന്ദം👮👮👮👮👮👮👮👮👮👮👮👮👮
LikeReactReplyEdit9 hours ago

Bappu Thenhippalam

ആ മഹാൻ ഓർമ്മയില്ലെങ്കിലും ഓർക്കുന്നു എന്ന് പറയുമ്പോൾ ഒന്നും നഷ്ടമാവുന്നില്ല , പകരം ഒന്നും ചിലവിടാതെ ഒരു സൗഹൃദം , ഒരു സന്തോഷം പങ്കുവെയ്ക്കാം
LikeReactReplyDeleteReport8 hours ago

Saturday, June 23, 2018

നായ മോങ്ങാൻ തുടങ്ങുന്നതു കാലനെ അകലെ കണ്ടിട്ടാത്രേ!

പിന്നാലെ കുതിക്കുന്ന വഴിയരികിലെ  തെരുവ് നായയിൽ നിന്നും രക്ഷപ്പെടാൻ ത്രോട്ടിൽ മാക്സിമം കേറ്റി പിടിച്ച യുവാവു, ബൈക്കി ൻെറ ബാലൻസ് തെറ്റി എൻെറ മുന്നിലാണു ബൈക്കോടൊപ്പം ഉരുണ്ടടിച്ചു വീണതു. 
ബൈക്കും, അതോടിച്ചവനും നിലത്തു വീണ വലിയ ഒച്ചയും ബഹളവുമൊക്ക കേട്ടു നായ വന്ന വഴിയേ തിരികെ പാഞ്ഞോടിപ്പോയി.
ആ നായക്കു അത്രയേ വേണ്ടിയിരുന്നുള്ളൂന്നു  തോന്നും, ആ ഓട്ടം കാണുബോൾ. ഏതോ വീടുനു മുന്നിൽ കാവലിനും ഉച്ചിഷ്ട ഭക്ഷണം നൽകാനുമായി വളർത്തുന്ന ആർക്കും വേണ്ടാത്ത ഒരു കൊല്ലിപ്പട്ടിയാണതു.     മുസ്ലീങ്ങളും നായ വളർത്താൻ ശ്രമിക്കുന്നത് കാണാം. വീട്ടിലേക്കു ബറുക്കത്തു (ഐശ്വര്യം) മലക്കുകൾ കൊണ്ടു വരികയില്ല, നായയെ തൊട്ടാൽ 7വെള്ളത്തിൽ കുളിക്കണം എന്നൊക്കെയാണു പൂർവ്വികർ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളതു. എങ്കിലും ഇതുമൊക്കെ പണം കൊണ്ടു ഇക്കാലത്ത് ഭേദിക്കാൻ പറ്റുമത്രേ.

       2️⃣ പള്ളിയിലെ മൊല്ലാക്കാക്കു അൽപം പണം കൊടുത്താൽ മൊല്ലാക്ക വാ തുറക്കില്ല. നായകളെ വളർത്തരുതു, ബറുക്കത്തു വീട്ടിൽ വരികയില്ല എന്നൊന്നും മൊല്ലാക്ക ഉപദേശിക്കാൻ പോലും   നിൽക്കില്ല.എൻെറ വീട്ടിൽ നായയില്ല. ഗേറ്റു കടന്നു ഒരു നായയും വരികയുമില്ല...നല്ല തല്ലു അവറ്റകളെ കാത്തു ഞാൻ വച്ചിട്ടുണ്ട്. പോലീസ് ലാത്തി യെക്കാൾ ഇരട്ടി വണ്ണവും നീളവുമുള്ള പേരകമ്പും ഞാൻ കരുതി വച്ചിട്ടുണ്ടു, പട്ടിക്കും, കള്ളനും, തെമ്മാടിക്കും. പാളയത്തെ തൊട്ടു അടുത്തുള്ള അയൽവാസി വീടുകളിലൊക്കെ കൂടിയ ഇനം നായ്ക്കൾ ഉണ്ടായിരുന്നു. അതുകാരണം ശാന്തമായ ഉറക്കം കിട്ടാറില്ല. അർദ്ധ രാത്രിയാവുബോൾ ഈ ദുഷ്ടന്മാർ ഒപ്പാരി ഇട്ടു മോങ്ങാൻ തുടങ്ങും. മൽസരിച്ചു ആണു മോങ്ങാൻ തുടങ്ങുക. സുബഹ് നമസ്കാരത്തിനുള്ള ബാങ്ക് കേൾക്കുമ്പോഴും ചില നായ്ക്കൾ കൂടെ മോങ്ങണതു കേക്കാം. പ്രായമായ ആളുകൾ പറയും നായ്ക്കൾ മോങ്ങാൻ തുടങ്ങിയാൽ കാലൻ വരുമെന്നു. വാസ്തവമാണതു. തൊട്ടടുത്ത മൂന്നു നാൾക്കകം  നമുക്കു ഏറെ അടുപ്പമുള്ളവരുടെ ചരമ ചിത്രങ്ങൾ മനോരമ, കേരളകൗമുദി, മാതൃഭൂമി പത്രങ്ങളുടെ ചരമ കാളങ്ങളിലോ,  മുന്നിലെ പേജിലോ, ഉക്രൈൻ യുദ്ധമായും, കുവൈറ്റിലെ തീപിടിത്തമായും, വയനാട്ടിലെ ഉരൾപൊട്ടലായും, വിമാന ദുരന്തമായും, കാർ-ബൈക്കു അപകടമായുമൊക്കെ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ കേൾക്കാനാകുന്നുണ്ടു. 
മാടൻ, മറുത,ചുടല,യക്ഷി എന്നിവയെയൊക്ക നായ്ക്കളുടെ കണ്ണിൽ ടെക്നിക്കള്ളറിൽ  കാണുമത്രേ! അപ്പോഴും അവറ്റകൾ മോങ്ങാൻ തുടങ്ങും.
                  
                3️⃣അർദ്ധരാത്രിയുടെ നിശബ്ദതയിൽ എന്തേലും  അസ്വസ്ഥത ബാധിച്ച സമയങ്ങൾ ആണെങ്കിൽ ഈ പട്ടിമോങ്ങലുകൾ കേട്ടാൽ എനിക്കും ഭയമാകും. അടുത്ത ബന്ധമുള്ള ആരുടെയൊക്കെയോ ദു:ഖ വാർത്ത കേക്കാൻ ഇടയായാലോ എന്ന ഭയം മനസ്സിൽ വരും.  അതുകൊണ്ടു എത്ര നടുയാമത്തിലും പുറത്തിറങ്ങി ചെന്നു വടിയോ, കല്ലോ എറിഞ്ഞു അശ്രീകരങ്ങളായ ആ നായ്ക്കളെ ഞാൻ ഒട്ടിച്ച് വിടും. ആ അസമയം ഞാനൊരു കാലനേയും, യക്ഷിയേയും, ചുടലമാടനേയും ഇതുവരെ കണ്ടിട്ടില്ല.  ഇസ്ലാമിക സൂറകൾക്കും, ദിക്റുകൾക്കും മുന്നിൽ ഒരു മറുതയും അടുക്കില്ല എന്നാണു പൂർവ്വികർ പറഞ്ഞു  കേട്ടിട്ടുള്ളത്. അടുത്ത സമയത്ത് ഒരു രാത്രി കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ ഞാൻ  പെട്ടുപോയി. തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ വരാൻ വളരേ ലേറ്റായതിനാൽ കാത്തു നിന്നതാ!കുറെ ബുദ്ധിയുള്ള നായ്ക്കൾ ജാഥയായി അടുത്ത ഫ്ളാറ്റുഫാമിലൂടെ, കുരച്ചു കൊണ്ടു പോകുന്നു. ഓട്ടിച്ചിട്ടു സകലരേയും അവ കടിച്ചാലോ എന്നു എനിക്കു തോന്നി.  ട്രെയിൻ കാത്ത് നിന്ന കുറച്ചു ടെക്കി പെൺകുട്ടികൾ കുനിഞ്ഞു കല്ലെടുക്കുന്നതായി ഭാവിച്ചപ്പോൾ സകല നായ്ക്കളും കുരച്ചു കൊണ്ടു ഓടിപ്പോയി. ആരാ പറഞ്ഞതു രാത്രി അസമയത്തു പെൺകുട്ടികൾക്കു ധൈര്യം ഉണ്ടാകുകയില്ലെന്നു. ബൈക്കിൻെറ വീഴ്ചയും വലിയ ശബ്ദവും, നിലവിളിയും കേട്ടു പരിസരവാസികൾ ചാടി പുറത്തിറങ്ങി അവനവൻെറ വീടിന്റെ നടപ്പടിയിൽ നിന്നും, കർട്ടൻ നീക്കി മുറിയിലെ ജനാലയിൽക്കൂടിയും ഒളിഞ്ഞു നോക്കുകയാണു. എൻെറ മുന്നിൽ ശഠേന്നു നടന്ന സംഭവമായതു കൊണ്ടു ഞാൻ നന്നായി ഞെട്ടിപ്പോയി. 
    
           4️⃣നിലത്തു വീണ ബൈക്കും, വീണയാളും ഞരങ്ങി വന്നു നിന്നതു എൻെറ മുന്നിലാണു. ആ ഞരങ്ങലിനു ഫോഴ്‌സ് അല്പം കൂടി ഉണ്ടായിരുന്നുവെങ്കിൽ ഞാനും കൂടി ആ അപകടത്തിൽ പെട്ടുപോകുമായിരുന്നു......
ഭാഗ്യം എന്നൊക്കെ പറയുന്നത് ഇതൊക്കെ തന്നെയാണു, അൽപ നിമിഷ വ്യത്യാസം കൊണ്ടു നാം അതിൽ പെടാതെ രക്ഷപ്പെടാൻ കഴിയുക എന്നതൊക്കെ ഈശ്വര കൃപതന്നെ.  അടുത്തവർക്കു മനസ്സാ, വാചാ, കർമ്മണാ ദ്രോഹം ചെയാത്ത ശക്തമായ ഈശ്വരാരാധന നമ്മിലുണ്ടെങ്കിൽ ഏതു ദുർഘടങ്ങളിൽ നിന്നും നാമറിയാതെ രക്ഷപ്പെടുക തന്നെ ചെയ്യും. നിത്യവും അസുഖത്തിനും, മരുന്നിനും, ചികിത്സാ ചിലവുകൾക്കും ധനം മുടക്കിക്കൊണ്ടേ ഇരിക്കേണ്ട സാഹചര്യം ഒരു വീട്ടിൽ ഉണ്ടാകുന്നതു ഇരണക്കേടാണു. നാം താമസിക്കുന്ന  വീടും, പരിസരവും, നാം തൊഴിൽ ചെയ്യുന്ന ഇരിപ്പിടവും എന്നും വൃത്തിയോടെയും, ശുദ്ധിയോടെയും, ചിലന്തി വലകെട്ടാതെയും പവിത്രമായി പ്രാർത്ഥന യോടെ തന്നെ വച്ചിരിക്കണമെന്നു വിശുദ്ധ ഗ്രന്ഥങ്ങൾ ഉദ്ബോധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം പാലക്കാടുള്ള ഒരു സ്ത്രീ സുഹൃത്തു വിളിച്ചപ്പോൾ യാദൃശ്ചികമായി പറയുക യുണ്ടായി, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതെ ഇരിക്കുന്ന ജീവിതമാണു സൗഭാഗ്യ മെന്നു. ഞാനപ്പോൾ അവളെ തിരുത്തി.
ഞങ്ങളുടെ ഇടയിൽ പറയുക 'നോയറ്റ വാഴ് വേ, കുറയറ്റ ശെൽവം' (രോഗരഹിതമായ ജീവിതം, പരിധിയില്ലാത്ത സമ്പത്താണ് ). അതിനുള്ള കാരണങ്ങളും ഞാൻ പറഞ്ഞു കൊടുത്തു. 

             5️⃣എന്നും കുന്നും അസുഖങ്ങളുമായി ആശുപത്രിയെയും, ഡോക്ടർമാരെയും മാറി മാറി കണ്ട് ജീവിക്കുക, പ്രോസ്റ്റേറ്റ് കാൻസർ, ഹെർണിയ, ഹൃദയം, പാൻക്രിയാസ് എന്നീ വിവിധ ഓപ്പറേഷനുകൾക്കു ചെന്നു കിടന്നു കൊടുക്കുക എന്നൊക്കെയുള്ളതു നമുക്കും വീട്ടിലുള്ള മറ്റുള്ളവർക്കും  ദുരിതനാളുകൾ തന്നെയല്ലേന്നു ഞാൻ ചോദിച്ചു. അപ്പോൾ ആ   പാലക്കാട്ടുകാരി കുതർക്കവുമായി വന്നു.  അതങ്ങനെയല്ല  2013 മുതൽ വിവിധ വർഷങ്ങളായി  ഭർത്താവിനു കോഴിക്കോട് മെഡിക്കൽകോളേജിൽ വച്ച് നടന്ന പാൻക്രിയാസ് ട്യൂമറിനുള്ള രണ്ട് ഓപ്പറേഷൻ,  ജീവിതാവസാനം വരെ  ഭർത്താവിനു കഴിക്കേണ്ട വിവിധ തരം മരുന്നുകൾ, നിനച്ചിരിക്കാതെ അടുപ്പിച്ച്, അടുപ്പിച്ചുള്ള ആശുപത്രി വാസം, ഇതിനിടക്കു രണ്ട് മക്കളുടെ പഠിത്തം, 2008ൽ പുതിയ രണ്ട് നില വീട് വാങ്ങിയതിൻ്റെ ലോണടപ്പു ഒക്കെ കൊണ്ടു വിവാഹ ജീവിതമേ വേണ്ടിയിരുന്നില്ല എന്നു ഇപ്പോൾ അവൾ ഗഹനമായി ചിന്തിച്ചു പോയെന്നു വാദിക്കയാണവൾ. ഒരു സ്ത്രീക്ക് വിവാഹമില്ലാതെ സ്വതന്ത്രമായി  ജീവിക്കാ നാകുമെന്നും അവൾ തർക്കിക്കുന്നു. അവൾക്കു പത്തിരുപത് വർഷമായി പ്രമുഖ സ്വകാര്യ ചിട്ടി-പണയ ബാങ്കിൽ ജോലിയുണ്ടു.  പാൻക്രിയാസ് രോഗിയായ ഭർത്താവിനു ഒരു ആയുർവേദ മെഡിക്കൽ ഷോപ്പും മുൻപ് ഉണ്ടായിരുന്നു.  അന്നൊക്കെ അയ്യാൾ സാമാന്യം നന്നായി "വീശു"മായിരുന്നു. രണ്ട് ആൺ മക്കളുള്ളതു കഴിഞ്ഞ രണ്ട് വർഷമായി ബാംഗ്ലൂരിൽ സോഫ്റ്റ് വെയർ ഡവലപ്പർമാരായി ജോലിയിലാണു. പഴയ നാട്ടുരാജക്കന്മാരുടെ കുടുംബാംഗങ്ങളാണു ഈ പാലക്കാട്കാരിയും ഭർത്താവും. അതായതു റോയൽ ഫാമിലി.

        5️⃣ഭൂസ്വത്തുണ്ടു, ചിലതു ചികിത്സാ ർത്ഥവും, പിള്ളേരുടെ പഠിപ്പിനു വേണ്ടിയും വിറ്റു. ലോകത്തു സാമ്പത്തികമാണെല്ലാമെന്നവ ൾക്കു തോന്നുന്നതു അതു കൊണ്ടാവണം.  ജീവിതമെന്നാൽ   ഇങ്ങനെയൊക്കെയാണു. ആർക്കും ഒരസുഖവും വരുത്താതിരുന്നാൽ  അതുതന്നെ ദൈവം തരുന്ന വലിയ പുണ്യം. മതമേതായാലും ശരി, ശരിയായ രീതിയിലുള്ള പ്രാർത്ഥനയും, വീട് പരിപാലനവുമല്ല നടക്കുന്നതെങ്കിൽ ജഗദീശ്വര ചൈതന്യം അങ്ങനെയുള്ള വീട്ടിൻ്റെ ഏഴയലത്ത് പോലും വന്നു എത്തി നോക്കുകയില്ല. നൂറു രൂപാ വരുമാനം വരുമ്പോൾ, ഇരുന്നൂറ്റി അമ്പതു രൂപ    ചിലവ് വരുന്നത് ഐശ്വര്യമല്ല.  എവിടെയോ  എന്തോ ഏനക്കേടുണ്ടെന്നു മനസ്സിലാക്കി പ്രാർത്ഥനയുടെ ശൈലിയിലും, രീതിയിലും ഏകാഗ്രതയും, ശുദ്ധിയും, വൃത്തിയും വരുത്തുക തന്നെ വേണം. അല്ലാതെ ജ്യോതിഷിയുടെ മുന്നിൽ പോയി "ജോത്സ്യരേ! കഷ്ടകാലം മാറുന്നതും, സാമ്പത്തികാഭിവൃദ്ധി യുണ്ടാകുന്നതും ഇനി എപ്പഴാ" എന്നു ചോദിച്ചു കൊണ്ടു  ചമ്രം പണിഞ്ഞിരുന്നിട്ടൊരു കാര്യവുമില്ല. ചിലർക്കൊക്കെ പറ്റുന്ന അബദ്ധങ്ങൾ അതാണു, ചിലർ നന്നായി വാഴുകയും ചെയ്യുന്നു🤏                                പാളയം നിസാർ അഹമ്മദ്‌ .
Copyright © All Rights Reserved.        GOOGLE ൻെറStatCounterAnalytics Weekly report പ്രകാരം ഏറെ വായനക്കാരുള്ള ബ്ലോഗ്.
R-A seen 18-Aug-2024  3-30 pm





28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...