bulletindaily.blogspot.com

Monday, February 25, 2013

brammarakshas


WEDNESDAY, 16 JANUARY 2013

ithanu jeevitham BRMMARAKSHAS 2nd part
'''ഇതാണു ജീവിതം ...ബ്രമ്മരക്ഷസ് ...രണ്ടാം ഭാഗം ''' ചന്നം പിന്നം മഴ പെയ്യുന്ന മൂവന്തി ..പട്ടണം ബംഗ്ലാവിന്റെ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പുരയിടത്തിന്റെ അങ്ങേതലക്കല്‍ കെട്ടിയിരുന്ന സിന്ധി പശു വിനെ അഴിച്ചു തൊഴുത്തില്‍ കെട്ടാനായി വലിയ അഞ്ചു എവര്‍റെടിബാറ്ററി ഇടാവുന്ന ഇരുമ്പിന്റെ ടാര്‍ച്ചുമായി ഇളയാപ്പ വെളിയിലേക്ക് ഇറങ്ങി നടന്നു .അന്ന് ഇളയാപ്പക്ക് പ്രായം ഇരുപത്തിഅഞ്ചു .പേരു ഷാഹുല്‍ഹമീദു ..പില്‍ക്കാലത്ത് ksrtc യില്‍ ഉന്നതപദവിയിലിരുന്നു .മുസ്ളിമീങ്ങള്‍ ഏറ്റവും അധികം തിങ്ങി പാര്‍ക്കുന്ന സ്ഥലമാണ് . അതുകഴിഞ്ഞാല്‍ പനകയറുന്ന ജാതിക്കാരായ വളരെ പാവത്തുങ്ങള്‍ .പിന്നെ ധാരാളം മറ്റു മതസ്ഥരും ഉണ്ട് ..എല്ലാ വിഭാഗവും ഒത്തൊരുമയോടെ ബന്ധുക്കളെപ്പോലെ കഴിയുന്ന ഐക്ക്യതയുള്ള പ്രദേശമാണ് അവിടം .അവിടത്തെ കിരീടം വൈക്കാത്ത രാജാവായിരുന്നു ഉപ്പുപ്പാ . എതിര്‍ വായ്ക്ക്‌മറുവായ ആരും പറയുകയില്ല . അടുത്തുള്ള കളിയിക്കാവിള പള്ളിയില്‍ നിന്നും ബാങ്ക് വിളി അവസാനിച്ചിരുന്നു ഇഖാമത് ചൊല്ലിയിട്ടാണ് ഇളയാപ്പയുടെ നടപ്പ്‌ ...പുരയിടത്തില്‍ നിന്ന് കെട്ടു അഴിച്ചതും പശു തൊഴുത്തിലേക്ക്‌ വേഗംനടക്കാന്‍ തുടങ്ങി ,പിന്നാലെ കയറും പിടിച്ചുകൊണ്ടു ഇളയാപ്പയും ....സാധാരണ തൊഴുത്തിലേക്ക്‌ വേഗം കയറി നില്‍ക്കുന്ന പശു വല്ലാതെ അമറാനും ,കുതറാനും ചാടാനും തുടങ്ങി ..പശുവിന്റെ പിന്നില്‍ ഇളയാപ്പ വല്ലാതെ അടിക്കുന്നുമുണ്ട് .പശു കയറാന്‍ വിസമ്മതിക്കുന്നു .ഇളയാപ്പാ തൊഴുത്തിലേക്ക്‌ കയറി.... സകലശക്തിയും എടുത്തു കയര്‍ വലിച്ചു തോഴുത്തിനുള്ളിലേക്ക് അതിനെ കെട്ടിയിട്ടു . ഇതിനിടക്ക്‌ പെട്ടെന്നു ഇളയാപ്പ നന്നായി ഞെട്ടുകയും ചെയ്തു .നേരെ വീട്ടിലേക്കു കയറി വന്നു മുറയില്‍ ചെന്നു കിടന്നു .....പശുവിനെ അഴിച്ചു കെട്ടാന്‍ പോയ ആളിനെ കാണാണ്ട് മുറിയിലേക്ക് തിരക്കിവന്നവര്‍ നിലവിളിയും ഒപ്പാരിയുമായി .......രംഗം കൊഴുത്തു ...എന്നിട്ടും ആളിനു ഒരു അനക്കവുമില്ല ...അങ്ങനെ മുപ്പതുമിനിട്ട് കഴിഞ്ഞുകാണും...പതിയെ ഇളയാപ്പ കട്ടിലില്‍ എഴുന്നേറ്റിരുന്നു ചുറ്റും കൂടി നിന്നവരോട് പേപ്പറും പേനയും എടുത്തു കൊണ്ടുവരാനായി കൈ മുദ്ര കാണിച്ചു . സംസാരിക്കാന്‍ കഴിയാത്ത തരത്തില്‍ നാക്ക് താണുപോയി എന്നു ആംഗ്യം കാണിച്ചു ..വീട്ടില്‍ നിന്നും നിലവിളി ഉയര്‍ന്നു .. ഫതിക്കിതാബു നോക്കാനും,തലയില്‍ കൈവച്ച് ഖുറാന്‍ ആയത്തുകള്‍ ഓതിയിടാനും ഓതിയ നൂലുകള്‍ കൈയ്യില്‍ കെട്ടിക്കൊടുക്കാനും അടുത്തുള്ള പള്ളികളിലെ ഖതീബുമാര്‍ വന്നു .ബന്ധുക്കളായ ആളുകള്‍ പലവഴിക്ക് പരക്കം പാഞ്ഞു ..എല്ലാ വഴിയും നോക്കി ...ഒരു രക്ഷയുമില്ല ആഹാരം കഴിക്കാനും ,സംസാരിക്കാനും കഴിയാതെ നാക്ക്താണ് അങ്ങനെ പന്ത്രണ്ടു ദിനം കഴിഞ്ഞു .....അപ്പോഴുണ്ട് ....അവിടെത്തു കാരനായ ഒരാള്‍ ദൈവദൂതനെപ്പോലെ ഒരു പ്രസിദ്ധനായ കണിയാന്‍ മന്ത്രവാദി ജോത്സ്യന്റെ പേരുമായി ഓടിയെത്തി ....ആ കഥ നാളെ പറയാം .(പണ്ടൊക്കെ മുസ്ലിം പള്ളികളില്‍ ഇമാം നില്‍ക്കുന്നവരെ ,ഉസ്താദ് ,.ഖത്തീബ് ,യെലപ്പ - ലബ്ബ എന്നൊക്കയാ പറയുക ....അതിപ്പോ ആലിംസ ഇമാം എന്നൊക്കെ സ്റ്റാന്‍ഡേര്‍ഡ് പോസ്റ്റായി.ആ പോസ്റ്റുകാര്‍ക്ക് പബ്ലിക്‌ മീറ്റിങ്ങുകളില്‍ ഏതു ചെകുത്താന്റെ കൂടെയും വേദി പങ്കിടാം )
ബ്രമ്മരക്ഷസ് പ്രതികാരത്തിനു . ഇളയാപ്പാ സംസരിക്കാതെയും,ആഹാരംകഴിക്കതെയും ആയിട്ട് പതിനെട്ടു ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു . ഉപ്പുപ്പാ ആ മന്ത്രവാദി ജോത്സ്യനെ ആളയച്ചു വിളിച്ചുവരുത്തി .(ഇസ്ലാം മതത്തില്‍ ഇത് ഹറാമായ(-നിഷിദ്ധമായ) കാര്യമാണ് ...മാത്രമല്ല ധാരാളം മസ്ജിദ്കളും , മുരീദ് കിട്ടിയവരും വളരെ ഏറെ അവിടെ ഉണ്ട് ,കറയറ്റ ഇസ്ലാമിയത് ഉള്ള മുസ്ലിമീങ്ങള്‍ നിബിഡമയി താമസിക്കുന്ന പ്രദേശവുമാണ് .അങ്ങനെ ഉള്ള ഒരു പ്രദേശത്ത് ഒരു മന്ത്രവാദി ജോത്സ്യനെ വീട്ടില്‍ വിളിച്ചു വരുത്തി പ്രശ്നം വൈപ്പിക്കണമെങ്കില്‍ ആ നാട്ടിലെ ജനങ്ങള്‍ അനുവദിച്ചേ മതിയാവൂ .... അതാണ് എന്റെ ഉപ്പുപ്പാ ..മാലിക് ഇബിനു ബിന്‍ ദിനാറി ന്റെ തായ്‌ വഴിക്കാരനായ ഉപ്പുപ്പാ ,മാലിക്ക് ഇബിനു ബിന്‍ ദിനാര്‍ 1200 വര്ഷം മുന്‍പ് കെട്ടി ഉയര്‍ത്തിയ വലിയ പള്ളിയില് ,നോമ്പും,സക്കാത്തും ഇബാദത്തും, ശരീയതും അണുവിട തെറ്റാതെ പാലിക്കുകയും ചെയ്തുവന്ന കുടുംബമാണ് ...അവിടെ ആണ് ഒരു ഭാവി പ്രവചിക്കുന്ന ആള്‍ വരുന്നത് ) .... ചമ്രം പടിഞ്ഞിരുന്നുകൊണ്ട് ജോത്സ്യന്‍ കവടികള്‍ നിരത്തി . ആവണിപ്പലകയില്‌ കവടികളെ എണ്ണം തിരിച്ചു നീക്കിവച്ചു ......ഓം ഹ്രീം നമശിവായ നമഹ എന്ന് ഉച്ചത്തില്‍ ഉരുവിട്ടുകൊണ്ട് വിവിധ മന്ത്രങ്ങളുമായി കുറെ കവടികളെ കൈയ്യില്‍ വാരിയെടുത്ത് നെഞ്ചോട്‌ ചേര്‍ത്ത് കുറെ നേരം ധ്യാനനിമഗ്നനായി ഒന്നും മിണ്ടാതെ അയാള്‍ ഇരുന്നു . ഒരു പതിനഞ്ചു മിനിട്ട് കഴിഞ്ഞുകാണും ,അയ്യാള്‍ കണ്ണുതുറന്നു ഉപ്പാനെ ഒന്ന് രൂക്ഷമായി നോക്കി ഇങ്ങനെ പറയാന്‍ തുടങ്ങി .............നിങ്ങളുടെ മകന്‍ ഷഹുല്‌ഹമീദിന്റെ ശരീരത്തില്‍ ബ്രമ്മരക്ഷസ് ചേക്കേറിയിരിക്കുന്നു .പശു തൊഴുത്തില്‍നിന്നും കിട്ടിയതാണ് ...ഇരുമ്പിന്റെ അംശം ശരീരത്തില്‍ സ്പര്‍ശിചിരുന്നതിനാല്‍ ആ സമയം ജീവാപായം ഉണ്ടയില്ലാ...... ഇരുപത്തി ഒന്ന് നാളുകള്‍ക്കുള്ളില്‍ അതിനെ ഒഴിപ്പിച്ചു വിട്ടില്ലേല്‍ ,ഷഹുല്‌ഹമീദിനു മരണം സുനിച്ച്ചിതം .വീട്ടിലെ അടുത്ത അംഗത്തിന്റെ ശരീരത്തിലേക്ക് അത് ചേക്കേറും ..അങ്ങനെ ഓരോരുത്തരെ കൊണ്ട് പോകും.ബ്രമ്മരക്ഷസ്സിനെ ഒഴുപ്പിക്കാന്‍ ശ്രമിക്കുന്നവരെ അതു കൊല്ലുകയും ചെയ്യും.അതിനാല്‍ ഒരാളും അതിനായി മുതിരുകയില്ലാ......ജോത്സ്യന്‍ പറഞ്ഞു നിര്‍ത്തി.വീട്ടിനുള്ളില്‍ കൂട്ടക്കരച്ചിലായി .. ഉമ്മയും സഹോദരി ഫാതിമാബീഗവും ,ഷാഹുല്‌ഹമീദിനെ കെട്ടിപ്പിടിച്ചു അലമുറയിട്ടു ...അതിനിടക്ക് ജോത്സ്യന്‍ തന്റെ പ്രതിഫലം പോലും വാങ്ങുവാന്‍ നില്‍ക്കാതെ പണ്ടാക്കെട്ടുമായി ആ വീടിന്റെ പടി ഇറങ്ങിക്കഴിഞ്ഞിരുന്നു .......ഉപ്പുപ്പാ സ്തബ്ധനായിനിന്നു . ആ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകി നിലത്തു വീണു .പിന്നെ സമനില വീണ്ടെടുത്തു ...അസറിന്റെ ബാങ്ക് മുഴങ്ങി ..ഉപ്പുപ്പാ വുളു ചെയ്തു നിസ്കാരത്തിനു പോയി .തസ്ബീഹു കൊണ്ട് ദിക്കിറുകള്‍ ഉരുക്കഴിച്ചു ....പിന്നെ പതിയെ ഉപ്പുപ്പാ ശാന്തനായി .....എന്തോ ചിന്തിച്ചുകൊണ്ട്‌ ഈസി ചെയറില്‍ ചാരിക്കിടന്നു ...പിന്നെ കുടുംബഅംഗങ്ങളെ വിളിച്ചു സ്വാന്തനപ്പെടുത്തി .ആ മന്ത്രവാദി ജോത്സ്യനെ വീണ്ടും ക്ഷണിച്ചു വരുത്തുവാനായി .എടുത്താല്‍ പൊങ്ങാത്ത ഓഫറുകളും കൊണ്ട് ഒരുബന്ധുവിനെ അയച്ചു . 100ഏക്കര്‍ പുരയിടം ,10ലക്ഷം രൂപ ,കുടുംബത്തിന്റെ ആ ജീവനാന്താമുള്ള സംരക്ഷണം ...ബ്രമ്മരക്ഷസ്സിനെ ഒഴിപ്പിച്ചു തരാമെങ്കില്‍ ആ ജോല്സ്യനു നല്‍കാം എന്ന് ഉപ്പുപ്പാ അക്കാലത്തു വാഗ്ദാനം ചെയ്തു ......................ബാക്കി നാളെ പറയാംTHURSDAY, 24 JANUARY 2013

Ithanu jeevitham Brammarakshas part4 ivide theerunnu
വാഗ്ദാനവും കൊണ്ട് മന്ത്രവാദിയുടെ അടുത്ത് പോയ ആള്‍ ഒരു ചാര്‍ത്തും കൊണ്ട് മടങ്ങി എത്തി .ഇരുപത്തിഒന്നാം നാള്‍ രാത്രി കൃത്യം എട്ടുമണിക്ക് ജോത്സ്യന്‍ എത്തും ,ചാര്‍ത്തില്‍ പറയുന്ന....21 കറുത്ത കോഴികള്‍ ,ചന്ദനത്തില്‍ തീര്‍ത്ത 21 മനുക്ഷ്യരൂപങ്ങള്‍ ,തിരിയിട്ടു കത്തിച്ച നൂറ്റി ഒന്ന് നില വിളക്കുകള്‍ ,കല്‍ക്കണ്ടം ,പൂവ് ഏലം,കറുവാപട്ട അരമീറ്റര്‍ നീളവും വീതിയും ആഴവുമുള്ള ഏഴു ഹോമ കുണ്ഡങ്ങള്‍ ,ചന്ദനത്തിരികള്‍ ,കുന്തിരിക്കം , 2ജോഡി വെള്ള വസ്ത്രം ,7പാട്ടനെയ്യ് ,ഓരോ പവന്‍ വീതമുള്ള 101 സ്വര്‍ണ നാണയങ്ങള്‍ ,21 സാമ്പ്രാണി ചട്ടികള്‍ 21 സുഭ്ര വസ്ത്രധാരികളായ 21വസ്സുള്ള ചെറുപ്പക്കാരെ ആവിടെ ശാഹുല്‍ഹാമീദിനോടൊപ്പം തുണ ക്കായി ഇരുത്തുവാനും പറഞ്ഞു ...അന്നേദിവസം സ്ത്രീകളെയും കുട്ടികളെയും ഒന്നിച്ചു ഒരുമുറി യിലേക്ക് സുരക്ഷിതമായി പര്‍പ്പിക്കുവാനും ചാര്‍ത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട് . വളരെ പണിപ്പെട്ട്‌ ഇവയെല്ലാം ഒരുക്കി വച്ച് വലതുകൈയ്യില്‍ തസ്ബീഹും ,ചുണ്ടില്‍ ദികീറുമായ് ,ഉപ്പാപ്പാ ഈസി ചെയറില്‍ ചാരിക്കിടന്നു .രാത്രി എട്ടുമണി ആവുന്നതും കാത്തുകൊണ്ട്...... വലിയ ഒരു പുരുഷാരം വീടിന്റെ ഉമ്മറത്തും ഉള്ളിലും ആകാംഷയോടെ തിങ്ങി കൂടിയിട്ടുണ്ട് ....അങ്ങ് അകലെ നിന്നും ഒരു ഉടുക്കിന്റെ നിലക്കാത്ത ശബ്ദവും വെളിച്ചവും അടുത്തേക്ക് വരുന്നു .. വലതുകൈയില്‍ ഉടുക്കും ,ഇടതുകൈയ്യില്‍ ഒരുതീ പന്തവും വായില്‍ കടിച്ചുപിടിച്ച ,വലിയ ഒരു തുടയെല്ലും ,മേലാകെ ഭസ്മക്കുറിയും നിക്കറും ധരിച്ച ആ ഭീഭല്‍സരൂപം മുറ്റത്തേക്ക് കയറി ,ജനം അകന്നു മാറി ..മന്ത്രവാദിയായ ജോത്സ്യന്‍ ആണ് അത്...വീട്ടിനുള്ളിലേക്ക് കയറിയപാടെ ഈസി ചെയറില്‍ ചാരിക്കിടക്കുന്ന ഉപ്പുപ്പായുടെ കാലില്‍ സ്രാഷ്ട്ടാംഗം നമസ്കരിച്ചു .എന്നിട്ട് ചാര്‍ത്ത് പ്രകാരം ഒരുക്കിയ മുറിയിലേക്ക് കയറി .അവിടെ കുളിച്ചു കുട്ടപ്പനായി ഷാഹുല്‍ഹമ്മീദു നില്‍പ്പുണ്ട് .ഹോമ കുന്ധ്ത്തില്‍ നെരിപ്പ് പകര്‍ന്നുകൊണ്ട് കടിച്ചു പിടിച്ചിരുന്ന തുടയെല്ല് ആ അഗ്നിയിലേക്ക് ഇട്ടു . ഉടുക്കിന്റെ നിലയ്ക്കാത്ത ധ്വനിയും എട്ടു ദിക്കും മുഴങ്ങുമാര്‍ ഉച്ചത്തില്‍ മന്ത്രോച്ചാരണവും ..ഷാഹുലിനെ മുന്നിലേക്ക്‌ മാറ്റിയിരുത്തി ..കരിം കോഴികളെ ഓരോന്നായി കഴുത്തറുത്തു ആ രക്തം വീടിനു ചുറ്റും കൊണ്ട് ഒഴിച്ചു . കോഴികളെ. അവിടെ കുഴിച്ചിട്ടു .ചന്ദനമനുക്ഷ്യ രൂപങ്ങളില്‍ ആണി അടിച്ചു തീ കുണ്ടത്തില്‍ തള്ളി .അര്‍ദ്ധരാത്രിയോടെ ഷാഹുല്‍ അവിടെ ബോധംകെട്ടു മറിഞ്ഞു വീണു ..മുഖത്ത് വെള്ളം തളിച്ച് ഉണര്‍ത്തി ഇരുത്തി .മന്ത്രോച്ചാരണങ്ങളും ,ഉടുക്കിന്റെ കൊട്ടലും അഗ്നി വെളിച്ചവും ,കുന്തിരിക്കത്തിന്റെ പുകയും നിറഞ്ഞ ഭക്തി സാന്ദ്രമായ അന്തരീക്ഷം ...ദൂരെ എവിടെയോ പതിരാകോഴി നിര്‍ത്താതെ കൂവുന്നു ,നായകള്‍ നിര്‍ത്താതെ ഓരിയിടുന്നു .കടവതിലുകളും ,മൂങ്ങകളും കുറുകിക്കൊണ്ട്‌ ചിറകടിച്ചു പറന്നു പോയി ......ആ നിമിഷങ്ങളില്‍ ...ഷാഹുല്‍ഹമീദു ....."എനിക്ക് വല്ലാതെ ദാഹിക്കുന്നു വെള്ളം വേണം "---എന്ന് മന്ത്രവാദി യോട് ആവശ്യപ്പെട്ടു .വീടുകാരെയും ,പുറത്തു കൂടിനില്‍ക്കുന്ന പുരുഷാരതിനെയും ചെന്നുകണ്ടു ,ആവശ്യം നിറവേറ്റി മടങ്ങിവരുവാന്‍ ,മന്ത്രവാദി അനുവദിച്ചു ..മടങ്ങി വന്ന ഷാഹുലിനോട് തലയാട്ടി യാത്ര പറഞ്ഞ് ഉപ്പുപ്പായുടെയും ,കൂടി നിന്നിരുന്ന പുരുഷാരത്തിന്റെം മുന്നിലൂടെ ആ മന്ത്രവാദി വീടിന്റെ പടികള്‍ ഇറങ്ങി ...പെട്ടെന്ന് കുറെ പനകളില്‍ നിന്നും പനംകുലകള്‍ നിലത്തു വെട്ടിയിടുന്ന പോലെ വലിയ ഒച്ച ദൂരെ കേട്ടു ....പടികള്‍ ഇറങ്ങി കൊണ്ടിരുന്ന മന്ത്രവാദി നടുവൊടിഞ്ഞു ആ മിറ്റത്ത്‌ വീണു ....പുലര്‍കാല കോഴി കൂകുന്നതും കേട്ട് ..സകല ജനങ്ങളും സ്തബ്ദരായി അത് നോക്കി നിന്നു ....
Posted by nizar ahamed at 02:58 No comments:
5Unlike ·  · 
9Unlike ·  · 
211Unlike ·  · 

No comments:

Post a Comment

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...