bulletindaily.blogspot.com

Friday, August 30, 2013

. വൈകിട്ട് എനിക്കു കൂലികിട്ടിയതും ഗന്ധിനോട്ടു, കടയിൽ കൊടുത്തതും ഗന്ധിനോട്ടു !!!

.      
 വൈകിട്ട് എനിക്കു കൂലികിട്ടിയതും ഗന്ധിനോട്ടു, കടയിൽ കൊടുത്തതും ഗന്ധിനോട്ടു !!!

രാവിലെ മുതലാളി പറഞ്ഞു ഉറപ്പിച്ച പ്രകാരം വൈകിട്ട്  കൂലിതന്നു 600 റുപ്പിക . 500 റിന്റെ മഞ്ഞ നോട്ടും 100 ന്റെ നീല നോട്ടും .100 നെ ഭദ്രമായി മടക്കി പെർസി നകത്ത് മടക്കി വച്ചു .സർക്കാരിനുള്ള നികുതിയാണ് .അതു സിവിൾ സപ്പ്ലൈസിലു വീശാൻ കൊടുക്കാനുള്ളതാണ് .പൈന്റ്ടിനുള്ള വഹ .വിലകൂടിയോ ആവോ . കുറച്ചു ദിവസമായി ടീവീലൊക്കെ കേക്കണതു  കൂടണതിനേം കുറേണതിനേം  കുറിച്ചാ . അതിനെ കുറിച്ചു എനിക്കൊന്നും മനസ്സിലാകാറുമില്ല .നിന്ന നിൽപ്പിലാ ഉയർച്ചയും താഴ്ചയും അതുകൊണ്ടു  ഉൾഭയം .പണത്തിനു ഞെരുക്കം വരരുതല്ലോ !മറ്റേ മഞ്ഞ നോട്ടിനെ തിരിച്ചും മറിച്ചും നോക്കി വല്ലതും അതിൽ കുറഞ്ഞി ട്ടുണ്ടോന്നു .ഇന്നലെ കിട്ടിയ നോട്ടു പോലെ ഒക്കെ തന്നെ അതും ഇരിക്കുന്നു .500 എന്ന് മദ്ധ്യത്തു എഴുതീട്ടുണ്ട്‌ . പാഞ്ചുസൗറുപ്പിയെ എന്നും ,സുബ്ബറാവു ഗവർണ്ണർ എന്നും ഉണ്ടു . ഗാന്ധി മഹാൻ വലതുഭാഗത്ത്‌ കണ്ണടയും മേൽമീശയുമായി ഇരിപ്പുണ്ട് .ഇടതു ഭാഗത്തു അതേ പടത്തിന്റെ രൂപം വെള്ളത്തില് നിഴല് കിടക്കണമാതിരി അവിടേം ഉണ്ടു .എനിക്കു സമാധാനമായീ ആ ഭാഗം എല്ലാം ഓകെ ആണേ .ഒരു കുറവും നമ്മടെ റുപ്പികക്കു വന്നിട്ടില്ല .തിരിച്ചു മറുപുറം കൂടി നോക്കണമല്ലോന്നു അപ്പോഴാ ബോധം വന്നേ .ഹോ ! അവിടെ 15 ഭാഷയുണ്ട് .ഒന്നും വായിക്കാൻ പറ്റിണില്ല്യ . ങ ! അവിടെ ഉണ്ടു ഞമ്മന്റെ ശ്രേഷ്ഠഭാഷ ! വായിച്ചു സംഗതീം പുടികിട്ടി . കുറവ് വല്ലതും നമ്മടെ റുപ്പികക്കു വന്നിട്ടുണ്ടോന്നു എന്റെ ഉണ്ട കണ്ണുവച്ചു മിഴിച്ചു നോക്കി . വടീം കുത്തി നമ്മടെ മഹാത്മാ  മുൻപേ നടക്കുണു .പിന്നാലെ 10 പേര് ഫോളോ ചൈയ്യുന്നുണ്ട് ..അവിടേം എണ്ണത്തില് കുറവില്ല .പണ്ടു ഒരു മഹാൻ പറഞ്ഞിട്ടുണ്ട്  ,നമ്മടെ മഹാത്മാടെ ഏതു ഫോട്ടംമ്മേല് നോക്കിയാലും ഒന്നോ രണ്ടോ പെണ്ണുങ്ങള് കൂടെ കാണുമെന്നു...അങ്ങനാ  തിരിച്ചു അറിയാൻ കഴിയുക എന്നു .പെട്ടെന്നു  ഞാൻ ഒന്നുകൂടെ നോക്കി ....ഉണ്ടു ..ഉണ്ടു ..അവിടെ ഉണ്ടു .. ഒരു മഹിളാരക്ത്നം തൊട്ടു പിന്നാലെ കൂടെ ഉണ്ടു ..അപ്പോൾ അവിടേം കുറവു വന്നിട്ടില്ല .ഇതൊക്കെ കേൾക്കുമ്പോള് എന്റെ സഹധർമ്മിണി എന്നെ കുറിച്ചു പറേണതു ഞാനൊരു പെണ്‍കോന്തൻ എന്നാ ! ഇപ്പോ മനസ്സിലായില്ലേ ആരാ വല്യപെങ്കോന്തനെന്നു . ഒരിടത്തും കുറവില്ലല്ലോ ..നമ്മടെ റുപികേടെ വില അങ്ങനെ വെറുതേ ഇടിച്ചു താഴ്‌ത്തികെട്ടി കാണിച്ചാല് വിട്ടു കൊടുക്കാൻ പറ്റില്ലാലോ. ശരി.ഒന്നു കൂടി മറ്റേ വശം പരിശോദിക്കട്ടെ .   ഹ ! ഹ! ഹ !  കുറവു വന്നിരിക്കുണു ...മാഷേ!  ഞമ്മന്റെ  റുപ്പികയ്ക്കു വല്ലാത്ത കുറവു വന്നിരിക്കുന്നു മാഷേ .നമ്മുടെ മഹാന്മയുടെ ഒരു ചെവിക്കു കുറവുവന്നിരിക്കുണു ...നിങ്ങടെ കൈയിലെ റുപി കയിലേക്ക് ഒന്നു നോക്കിയേ ....വരും വർഷങ്ങളിൽ ഭീതിതമായ ഒരു കുറവു തന്നെയാണിത്‌ .......ശുഭരാത്രി  .    പാളയം നിസാർ  അഹമ്മദു  -Copyright © All Rights Reserved.    പാളയം നിസാർ  അഹമ്മദു  -   

Saturday, August 24, 2013

കണ്ണട വച്ചിട്ട് കള്ളം പറയുന്ന പെണ്‍കുട്ടികൾ

ഇന്നലെവൈലോപ്പിള്ളി  സംസ്കൃതിഭവനില് ഒരു സുഹൃത്തിനോടൊപ്പം പോയി .ആശാൻ നല്ലൊരു പ്രാസംഗികാനാണ് .കേൾവിക്കാരായി  നിറയെ പെണ്‍കുട്ടികള്. ഭൂരിഭാഗത്തിനും കണ്ണടയുണ്ടു .ചിലര്ക്ക് അത് നന്നേ ഇണങ്ങുന്നു ,മുഖത്ത് അതിന്റെ ഗർവ്വും ,ഗാംഭീര്യവും ഉണ്ട് .ഹോ !ഇത്രയധികം കണ്ണാടി കുട്ടികളോ .എന്തിനാ ഇത് വച്ചിരിക്കുന്നത് എന്ന് ചോദിച്ചാല് ,തലവേദനക്കാണെന്ന മുടിഞ്ഞ നുണ മറുപടിയായി വരും.  അതുകൊണ്ടു ..ആരോടും അത് ഇപ്പൊ എടുത്തു ചോദിക്കാറില്ല.തലവേദനക്കായി ഒരു കണ്ണടയില്ല എന്നു ആര്ക്കാണ് അറിഞ്ഞുകൂടാത്തത് .പ്രധാനകാരണം കാഴ്ചക്കുറവു തന്നെ . അല്ലേല് ഫാഷന് ഭ്രമം .ഇപ്പൊ കണ്ണട ഫ്രേം വേണമെങ്കില് 2000 റുപ്പികക്കു  മേളിലോട്ട് കൊടുക്കണം ,ഗ്ലാസ്സിനു പണം വേറെ .ടെസ്റ്റിംഗ് ചാർജ് ഫ്രീ എന്നൊക്കെ പറയും .തുക്കട ഫ്രേമിനാണ് റുപ്പിക 2000. കണ്ണാടി കച്ചവടം കള്ള കച്ചോടമാ !മനുക്ഷ്യന്റെ കണ്ണു വച്ചാകളി .അതൊന്നു ഫീസ്സായിന്നു നിരൂപിക്ക. അതോടെ തീര്ന്നു നമ്മുടെ അഹങ്കാരം!
ഒന്നു രണ്ടു ദശകത്തിനു മുന്പ്  തിരുവനന്തപുരം സിറ്റിയില് ഒന്നോ രണ്ടോ കണ്ണാടി കടകളെയുള്ളൂ .ഗവന്മെന്റ് സെക്രെറ്റരിയട്ടിനു  അരകിലോമീറ്റെര് അപ്പുറത്ത് ഒരു സര്ക്കാര് കണ്ണാസ്പത്രിയുണ്ട് ..;അതാണ്‌ അന്നു ഏകടെസ്റ്റിംഗ് കേന്ദ്രം.രാവിലെ എട്ടുമണിക്ക് മുന്പ് ചെന്ന് ഒപി ടിക്കെട്ടും എടുത്തു കുത്തിയിരിക്കണം .അപ്പോഴേക്കും രണ്ടു കണ്ണിലുമായി നല്ല നീറ്റലുള്ള തുള്ളി മരുന്ന് ഇറ്റിച്ചു തരും .ഒരു മണിക്കൂറെങ്കിലും കണ്ണും പൂട്ടിഅങ്ങനെ  ഇരിക്കണം .എന്നാലേ ഡോക്ടർറിന് മുന്പിലോട്ടു വിടൂ .അപ്പോഴേ അയ്യാൾക്ക് കണ്ണിലെ ഞാരംബുകളൊക്കെ തെളിഞ്ഞു കണാനാവൂത്രേ.പിന്നെ ഒരു ഇരുട്ടു മുറിയിലേക്ക് തള്ളിവിടും .അവിടെ കണ്ണിനകത്തോട്ടു  ടോര്ച്ചു അടിച്ചു ഉരുട്ടി ഉരുട്ടി നോക്കലുണ്ട്  .അതൊക്കെ കഴിഞ്ഞു മാത്രമേ അക്ഷരം വായിക്കാനും ധരിക്കേണ്ട ലെൻസ്സിന്റെ  പവ്വറു ചെക്കു  ചെയ്യൂ .അപ്പോഴേക്കും ഉച്ചയൂണിന് സമയം കഴിഞ്ഞിരിക്കും ....അപ്പോഴേക്കും ഏറെക്കുറേ മനസ്സിലാവുകയും ചെയ്യും , ഇനി മരണം വരെ നമ്മടെ കണ്ണ് അടിച്ചു പോവില്ലാന്ന് .കണ്ണട വച്ചു കുറേക്കാലം കഴിഞ്ഞാല് പോയ പവ്വറു തിരിച്ചു  കിട്ടുമെന്ന് ആരും കരുതേണ്ട.  പോയത് പോയത് തന്നെ .ഉള്ളത് കൂടെ പോവാണ്ടിരിക്കാന് പടച്ചോനോട് ചോദിക്കണതാ നല്ലത്.പിന്നെ ഒരു ഗുണം ഉണ്ട്  ..കേട്ടോ ..ഷോര്ട്ട്സൈറ്റ്കാരന് വെള്ളെഴുത്ത് കണ്ണട വേണ്ട ..പത്തുമുപ്പത്തിഅഞ്ചു വയസ്സ് കഴിയുമ്പോ പേപ്പറു വായിക്കാനു കഴിയാതെ  വരുമ്പോ വൈക്കണ ആ കെളവൻ കണ്ണട  ഇല്ലേ ,  ങാ ...!ആ കണ്ണട തന്ന്യാ വെള്ളെഴുത്ത് കണ്ണട ! നമ്മടെ നാട്ടില് ;അതിനു പറേണ പേരാണ് ' കെളവൻ കണ്ണട '  . പിന്നെ വേറെ ഒരുതരം കണ്ണടയുണ്ടു്   'പുളിച്ചം കണ്ണട ",മനസ്സിലായില്ലേ ചില ഏഭ്യന്മാര് രാത്രീലും അതു വച്ചോണ്ട് നടക്കും .പുത്തൻ പണക്കാരനും ,  വിദ്യാഭ്യാസവും,സംസ്കാരവും   ഇല്ലാത്തവനാണ്  ഇതു രാത്രീല് ധരിക്കുക ,പകലു ധരിക്കണതു  ദോഷൈക ദൃക്കുകളും കുരങ്ങന്മ്മാരുംആയ ഞരമ്പുരോഗികളാണ് ! .അതെ അതു തന്നെ കൂളിങ്ങ്ഗ്ലാസ്സു ...
നന്നേ ചെറുപ്പത്തിലേ കണ്ണട വച്ചതാ .പന്ത്രണ്ടു വയസ്സുണ്ടാവും അന്നെനിക്ക് ..എന്റെ പ്രദേശത്തും ..ഇസ്കൂളിലുമൊക്കെ അന്നത്തെ ഏക കണ്ണടക്കാരനും ഞാനായിരുന്നു .സാഹിത്യ സമജങ്ങളിലൊക്കെ പ്രസംഗത്തിനും ,പാട്ടിനുമൊക്കെ അതുകൊണ്ടു തന്നെ പ്രഥമ പരിഗണനയും ,അദ്ധ്യാപകരുടെ പ്രത്യേക ശ്രദ്ധയും കിട്ടിയിരുന്നു . കണ്ണിനു കാഴ്ച ഇല്ലാതെ  കണ്ണാടി വച്ചിരിക്കുന്നവൻ  എന്നു കരുതീട്ടാണോ ,അതോ  ഇവൻ ആളൊരു ബുജി എന്നു വിചാരിച്ചിട്ടാണോ ഈ പരിഗണന എന്നു ഞാൻ  അന്വേഷിച്ചിട്ടില്ല .അക്കാലത്തു കണ്ണാസ്പത്രീലു  ഒരു പരിചയവും ഇല്ലാതിരുന്ന ഒരു റീഫ്രാക്ഷനിസ്ട്ടു പോലും  എന്നെ ഹോസ്പിറ്റല് കാര്യങ്ങളില് നന്നേ  സഹായിച്ചിരുന്നു .ആസമയത്തെ താരരാജാവിന്റെ കുട്ടികളില് രണ്ടു പേർക്കു  അയ്യാള് ഓടിചാടി നടന്നു കാര്യങ്ങൾ  ചൈതു തന്നിരുന്നു.കുടുംബത്തിലെ പ്രഥമ കുട്ടികണ്ണടക്കാരനായത് കൊണ്ടു അവരെ ഗവ :കണ്ണാസ്പത്രീല് കൂട്ടി കൊണ്ടു പോയി കണ്ണ് ടെസ്റ്റ് ചൈയ്യിപ്പിച്ചതിന്റെ  ക്രെഡിറ്റും എനിക്കുള്ളതാ .ഒപി ടിക്കറ്റിലെ അവരുടെ പേരിന്റെ കൂടെ ആ താരത്തിന്റെ പേരുകണ്ട റിഫ്രാക്ഷനിസ്ട്ടിനു  ഒരു സംശയം .എന്നോട് അത് സ്ഥിരീകരിച്ചു . ഓടിനടന്നു വേണ്ട സഹായങ്ങളൊക്കെ നിമിഷം  കൊണ്ടു അയ്യാൾ ചെയ്തു തന്നു ..ഒന്നു രണ്ടു വർഷം  കഴിഞ്ഞു അയ്യാൾ ഗൾഫിലേക്ക് പോയി  .എപ്പോഴോ ഗൾഫീന്നു  മടങ്ങിവന്നു . തിരുവനന്തപുരം പട്ടണം മുഴുവനും  അനവധി  അനവധി കണ്ണാടി കടകളെ കൊണ്ടു കുത്തി നിറച്ചു .........! . Copyright © All Rights Reserved.


Tuesday, August 20, 2013

Suicide risk could show up in a blood test

Could a blood test predict whether a person is at risk of committing suicide? For the first time, a set of proteins in the blood have been linked to suicidal behaviour. People who commit suicide appear to share a number of biological traits, regardless of any underlying conditions. This hints that suicidal behaviour may be a distict disorder.To investigate, Alexander of Indiana University in Indianapolis and colleagues collected blood from the cadavers of nine men who had bipolar disorder and suicidal tendencies, and nine with bipolar but no suicidal thoughts, and compared levels of all the genes expressed in their blood.Four genes were expressed at significantly higher levels in the blood of people who had been suicidal. Some proteins that these genes code for are known to be involved in stress and cell death.The team then measured levels of these proteins in 42 people with bipolar disorder who had been hospitalised for attempting suicide. People who had been hospitalised more often tended to have higher levels of the proteins.Finally, the team collected blood from the cadavers of a further nine men who had committed suicide without bipolar, and found elevated levels of some of the proteins.   Panday at the University of Chicago says that the study is unique in that it compares bipolar suicide victims with non-suicidal people with the same condition. But the test will need to be performed on many more patients, he says, as well as on suicidal people who have other disorders such as depression or schizophrenia.   Niculescu's team is now looking for the proteins in more people with a range of underlying conditions, and in women, with the hope of developing a blood test to identify people at risk of suicide.Photo

Monday, August 12, 2013

ബിരിയാനി കഴിച്ചാല് മരിക്കുമോ? ദൈവത്തിനേ അറിയൂ !!!!

ഇന്നു  എനിക്കു ധാരാളം കാളുകള്  വരുന്നു . മൊബൈലിന്റെ റിങ്ങ് കേട്ടാണ് ഉണര്ന്നതുതന്നെ . വടക്കു ജില്ലകളിലെ കുറച്ചു സുഹൃത്തുക്കള് തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. അവരൊക്കെ ആകെ ബേജാറിലാണ് .നല്ല തിര്വോന്തരംബിരിയാണി എവിടെകിട്ടുമെന്നു അറിയണം . സെക്രട്ടറിയെട്ടു  ഉപരോധത്തിനു  എത്തിയവരാ .പട്ടണത്തില് നിന്നു ഷവറുമയും,ബിരിയാണിയും കഴിച്ചു മരിച്ചു പോയ ചിലരുടെ പത്രവാര്ത്ത വായിച്ചിട്ടാണ് ഈ പുകില് . കുറച്ചു ദിനം മുന്പ്‌  കഴക്കൂട്ടത്തെ ഒരു ഹോട്ടലില് നിന്നു ബിരിയാണി കഴിച്ചു  ഒരു ഡോക്ടറ് പെണ്‍കുട്ടിയും മരിച്ച  കഥ ഐത്തുങ്ങള് അറിഞ്ഞിരിക്കുണു .തിരുവൊന്തരംന്ന്  കേട്ടാലേ വടക്കന് പേടിയാ , ഭക്ഷണം എന്തേലും മേടിച്ചു കഴിപ്പാനു. അതാ ഈ അന്വേഷണം . നല്ല ഹോട്ടല് ഇപ്പൊ ഇവിടെ ഏതുണ്ട് .പുത്തന് തലമുറ ഹോട്ടല് പലതിനേം കൊലപാതക കുറ്റം ചുമത്തി അടപ്പിച്ചു .ഉടമകള് പലരും അഴിയെണ്ണുന്നു.മലബാറ്കാരന്റെ  ഇവിടുള്ള ഹോട്ടലുകളൊന്നുംഇവര്ക്ക് വേണ്ടാ. അപ്പൊപ്പിന്നെ തിരുവോന്തരം ബിരിയാനിക്കു എന്താവഴി .ഒന്നര കിലോ കോഴിവാങ്ങി, പൂടയും, കൊക്കും, കാലും കളഞ്ഞാല്, തൊള്ളായിരം ഗ്രാം കിട്ടിയാല് ആയി .കിലോക്ക് നൂറ്റിയിരുപതു രൂഫാ  വച്ചു ഒന്നര കിലോടെ പണം എണ്ണി കൊടുത്തേ പറ്റു .അപ്പൊ പിന്നെ വീട്ടില് വിളിച്ചു  ഓസ്‌ ബിരിയാനി തീറ്റിപ്പിക്കാനും പറ്റുകേല
മുന്പ്  ...... തിരുവനന്തപുരം സിറ്റിയില് ബിരിയാനിക്കു മികച്ചതായി രണ്ടേ രണ്ടു ഹോട്ടലുകള് മാത്രമേ ഉണ്ടായിരുന്നുള്ളൂ .സെക്രെടരിയെട്ടിനു മുന്പില് ഉണ്ടായിരുന്ന ആസാദ് ഹോട്ടലും ,,പാളയത്ത് മുസ്ലിം പള്ളിക്കും ,രക്തസാക്ഷിമൻഢ്പത്തിനും നേരെ മുന്പില് ഇപ്പോഴുമുള്ള താജ് ഹോട്ടലും . ബിരിയാനിക്കും, ബിരിയാനിചായക്കും ഏറെ പുകഴ് പെറ്റിരുന്നത്  താജ് ഹോട്ടല് തന്നെ ആയിരുന്നു .തലസ്ഥാനത് വിവിധ ആവശ്യങ്ങള്ക്ക് എത്തിയിരുന്ന ഉന്നതരും മന്ത്രിമാരും ബിരിയനിക്കായി ആശ്രയിച്ചിരുന്നത് ഈ ഹോട്ടലിനെ ആയിരുന്നു .രണ്ടു ഹോട്ടലും തുടങ്ങിയത് അന്പതുകളുടെ മദ്ധ്യത്തിലായിരുന്നു .ദൂരെ ദിക്കില് നിന്നു ബിരിയാനി മേക്കര്മാരേയും, ടീമേക്കര് മാരേയും, ചെല്ലുംചെലവും കൊടുത്തു താമസ്സിപ്പിച്ചാണ്  താജ് ബിരിയാനി ഉണ്ടാക്കിയിരുന്നതത്രേ .പിന്നീട് പാളയം കണ്ണിമാറാ  മാർക്കറ്റിനു മുന്പിലായി ഒരുസീനത്തും, സലീമു, സവോയി, വേണുഗോപാലനിലയം, അമ്ബാസ്സിടര്, ജാസ്സ് , ക്ലാസ്സിക്ക് , സംസം അങ്ങനെ നിരവധി ,നിരവധി ഹോട്ടലുകള് വന്നു .  പിന്നെ തലസ്ഥാനത്ത് ഉണ്ടായിരുന്നത് കണ്ണാടി പെട്ടിക്കുള്ളില് പരിപ്പുവട,കാരാവട ഒക്കെയുള്ള ലൊട്ടുലൊടുക്കു ചായ പീടികകളും  .. പിന്നെ പിന്നെ ബിരിയാനിക്കു ഓടി നടക്കേണ്ടിയും വന്നു ..അതാണ്ടെ വീണ്ടും മൊബൈല് റിംഗ് അടിക്കുന്നു ..അവരാണ് വിളിക്കുന്നത്‌  .എന്താ ഇപ്പൊ പറയുക .പെട്ടെന്ന് അരമണിക്കൂറിനകം ഉണ്ടാക്കാവുന്ന ചിലവുകുറഞ്ഞ ദം ബിരിയനിയുടെ ഒരു ലിങ്കു അയച്ചുകൊടുക്കാം .. തിര്വോന്തരം ബിരിയാനി സ്വയം അവര്  ഉണ്ടാക്കി കഴിക്കട്ടെ!അല്ലാണ്ടിപ്പോ ഞാന് എന്നാ ചെയ്യാനാ  ......http://www.Quick easy Dum Biriyani Malayalam part 1 youtube.com  , ശുഭഉപരോധദിനം , മാഷേ  !

Sunday, August 11, 2013

തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു

തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു. അവര്ക്കുള്ള പാലും മലക്കറിയും ഇറച്ചിയും മീനും തേടി പാചകക്കാര് ചന്തയാകെ നിരങ്ങുന്നു .ഒന്നാമതേ വിലക്കൂടുതല് കൊണ്ട് പൊറുതി മുട്ടി ഇനി ഉപരോധംതീരുംവരെ തലസ്ഥാന വാസിക്കു ദുരിത ദിനം .കുറച്ചുനാള് ഞാനും ഡയറക്റ്റ് റിക്രൂട്ട്മെന്റില് അർദ്ധ സൈനിക വിഭാഗത്തില് ഹവിൽദാര് പോസ്ടില്ല് പണിയെടുത്തിരുന്നു .കൊച്ചി ക്കാരനായ  ഒരു ഡി .ഐ .ജി  quarter master  എന്നെ ഏറെ  ഇഷ്ടപ്പെട്ടിട്ടു ഒപ്പിച്ചുതന്നതാ.പാളയത്ത്  ചന്ദ്രശേഖരന്നായര് സ്റ്റേഡിയത്തിന് പിന്നിലായിരുന്നു അന്ന് ആ ബെറ്റാലിയനു! ഫിസിക്കല് ടെസ്റ്റിനു ഒരു ബോര്ഡ് ഓഫു് കമ്മണ്ടാന്റസിനു  മുന്നില് ഹൈ ജമ്പ് അതുവരെ എന്തെന്ന് അറിഞ്ഞുകൂടാത്ത എനിക്ക് ചാടി കാണിച്ചു തന്നതും, നാളന്നുവരെ അതിവേഗം ഓടിയിട്ടില്ലാത്ത എന്നോടൊപ്പം ചന്ദ്രശേഖരന് നായര് സ്റ്റേഡിയത്തിനു ഉള്ളില് ചുറ്റി "ഫാസ്റ്റ് ഫാസ്റ്റ് " എന്നു വിളിച്ചു പറഞ്ഞുകൊണ്ടു  കൂടെ ഓടിക്കാണിച്ചു തന്നതും ആ നല്ല മനുക്ഷ്യനായിരുന്നു.ചില നല്ല മനുക്ഷ്യ ജന്മങ്ങള് ഉണ്ടു .മുന്ജന്മ്മ സുകൃതം  പോലെ നമ്മേ കൈപിടിച്ചു തല്ക്കാലത്തേക്ക് രക്ഷപ്പെടുത്തിവിടും .നമ്മോടുആത്മബന്ധം കാണിക്കും.  ആ ബെറ്റാലിയനു അവിടെന്നു ജമ്മുവിലേക്ക് പ്രത്യേക സാഹചര്യത്തില് പെട്ടെന്നു മൂവ് ആയപ്പോ ആ പണിയും ഞാന് വേണ്ടാന്നു വച്ചു .ആ പണി അപ്പോ വിട്ടില്ലേല് പിന്നെ ഒരു കാലത്തും വിട്ടു വരാനും കഴിയാതെ വരുമായിരുന്നു . ഒരു പോക്കും ഇല്ലാത്തവന് ഉള്ളതായിരുന്നു അന്ന് പോലീസ്സ് പണി ..ഉയര്ന്ന മേലുദ്യോഗസ്ഥന്റെ ചെരുപ്പിന്റെ വാറു വരെ കെട്ടിക്കൊടുക്കേണ്ടതായിരുന്നു  അന്ന് ഏതു പൊലീസ്സിന്റേം  പണി ..മേലുദ്യോഗസ്ഥനു സ്ഥലം മാറിപ്പോയാല്  ഗൃഹപ്പിഴ തുടങ്ങുകയായി .പൊലീസ്സിലു ആണു പണിയെങ്കില് സമ്മന്തം കൂടി കിട്ടില്ലായിരുന്നു അന്നൊക്കെ ..സ്ത്രീലമ്പടനുമ്മാരും ,വ്യഭിചാരികളും മദ്യപന്മാരും ,നിറഞ്ഞ ഒരു സേനാ വിഭാഗം .----- ഇന്നു അതൊക്കെ മാറിയിരിക്കുന്നു . ക്യാമ്പുകളില് ചെപ്പടി വിദ്യ കളുമായി നടന്നാല് പണി പോവാന്  നിമിഷങ്ങള് മതി.. ..വന്നിറങ്ങിയ അർദ്ധ സൈനിക വിഭാഗത്തിനും എന്റെയും ആശംസകള് ...എനിക്കും കൂട്ടത്തില് തല്ലു കിട്ടരുതല്ലോ 

Thursday, August 08, 2013

പണ്ടൊക്കെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ധാരാളം love affairs ഉണ്ടായിരുന്നു. ഇന്നു അതുവല്ലോതുമാണോ...?



                                                                           My MAMMA -💟എൻെറ ഉമ്മ💟
റംസാന്റെ പുലർ കാല രഷ്മിക്കു പൊന്നിന്റെ തിളക്കം . വൃതം അനുഷ്ടിച്ച സഹോദരങ്ങളുടെ മനസ്സും ,ശരീരവും പോലെ നല്ല തെളിമയുള്ള പ്രഭാതമാണിന്നു. നിസ്കാരം കഴിഞ്ഞു മടങ്ങുമ്പോൾ പിന്നിൽ നിന്നു, കുഞ്ഞേന്നു ഒരു വിളി .തിരിഞ്ഞു നോക്കി .രണ്ടു സ്ത്രീകളാണു വിളിക്കുന്നതു . എവിടെയോ കണ്ടു മറന്നപോലെ. രണ്ടാളും വെളു വെളുക്കെ ചിരിച്ചു അടുത്തു വന്നു പരിചയപ്പെടുത്തി. .അംബികയും ,വസന്തയും .രണ്ടാളും കേരള യൂണിവേഴ്റ്റി ഓഫീസ്സിലെ ജൂനിയർ സൂപ്രണ്ടാത്രേ. എനിക്കു ഒരു ഓർമ്മയും കിട്ടിയില്ല. ഓർക്കാനായി അവരുമായി അടുത്തകാലത്ത്‌ കണ്ട ഒരു പരിചയവും എനിക്ക് ഇല്ല. സുഹൃത്തുകളുടെ മക്കളുടെ പരീക്ഷ റിസൾട്ട്‌കൾ നേരത്തേ അറിയാനായി മിക്കപ്പോഴും യൂണിവേഴ്‌സിറ്റി ഓഫീസിൽ ഉന്നത തസ്തികയിലുള്ളവരെ കാണാൻ പോകാറുണ്ട്. അപ്പോഴൊന്നും ഈ സാധനങ്ങളെ അവിടെ കണ്ടിട്ടുമില്ല. വല്ല പീഡനക്കേസ്സിലും പെടുത്താനാണോ ഈ നീക്കം എന്ന് പെട്ടെന്നു ഭയന്നു . അപ്പോഴേക്കും അവർ ഇങ്ങോട്ടു ചോദ്യമായി. ഞങ്ങളെ ഒർക്കിണില്ലെ ! നിങ്ങടെ വീട്ടിൽ അടുക്കള പണിക്കു നിന്ന വസന്തയും അംബികയുമാ ഞങ്ങളു .ഹോ ! എന്റെ ശ്വാസം നേരേ വീണു .ഹൃദയമിടിപ്പ്‌ നേരേ ആയി. ഇപ്പോ കക്ഷികളെ പുടി കിട്ടി . അന്നിവർക്കു പത്തിരുപതു വയസ്സേ കാണുള്ളൂ .അടുത്ത മാസം അടുത്തൂണ് പറ്റുന്ന ഇവരെ ഇപ്പൊ കണ്ടാ ഞാൻ എങ്ങനെ അറിയാനാ .എന്റെ അമ്മയെ കുറിച്ച് വാതോരാതെ സംസാരിക്കുണു,
എൻെറ മാതാവിനു കാഞ്ചീപുരത്തിൻേറയും, ചിന്നാളപട്ടിന്റെം ധാരാളം സാരികൾ ഉണ്ടായിരുന്നൂ ആ സമയങ്ങളിൽ. പുറത്തിറങ്ങുന്ന തമിഴ് സിനിമകളുടെ പേരുള്ള ധാരാളം വോയിൽ സാരികളും ഉണ്ടായിരുന്നു-അവക്കൊക്കെ നല്ല സുഗന്ധമായിരുന്നു.
💂നസീർമാമാ കത്തി ജ്വലിച്ചു നിന്ന (പ്രേംനസീർ) നാളുകളിൽ ഹബീബാമാമിയുമായി മൂർമാർക്കറ്റിൽ പോയി ആ സമയത്തെ ഷിഫേണിൻേറയും, ജോർജറ്റിൻേറയും,ലുധിയാന പട്ടിൻേറയും ആ കാലത്തെ ആധുനികമായ കളർ സാരികൾ ഉടുക്കാൻ വാങ്ങി സൂക്ഷിച്ചു വച്ചിരുന്നുവെങ്കിലും വെള്ളയിൽ പലതരം കുഞ്ഞു കുഞ്ഞു പൂക്കൾ ഉള്ള വോയിൽ സാരികളോടായിരുന്നൂ അവർക്കു എന്നും കമ്പം👸 നിറം മങ്ങിയതോ, അഴുക്കു ആയതോ ആയ സാരികൾ അവർ ധരിച്ചു ഞാൻ കണ്ടിട്ടു കൂടിയില്ല.ധരിക്കുന്നതൊക്കെ പട പട നിൽക്കുന്ന സാരികൾ തന്നെ.
അന്നവും, വസ്ത്രവും പണവും ഒക്കെ ചോദിച്ചു വരുന്ന എല്ലാർക്കും ഒരു ലോപവുമില്ലാതെ അവർ അതൊക്കെ
വാരിക്കോരി കൊടുക്കുകയും ചെയ്തിരുന്നു. അർഹതയില്ലാത്തവർക്കു വാരിക്കോരി കൊടുത്താലും ക്ഷയിച്ചു പോവുമെന്നു ഖുറാനിൽ പറയുന്നുണ്ട് .യാചന സൗദിയിൽ നിരോധിച്ചത് പത്രത്തിൽ കണ്ടപ്പോൾ അമ്മയെ ആണ് ഓർമ്മവന്നതു. 💔ഒരു 40 വർഷമോ, അടുത്ത തലമുറവരേയോ ആ ധാരാളിത്തം നിലനിൽക്കില്ല......👣അർഹതയില്ലാത്ത കൈകൾക്കു ധനം വാരിക്കോരി കൊടുത്തവരും, ധനം ആർഭാടമായി സ്വയം ചിലവഴിച്ചവരും ആ പണത്തിനായി പിന്നെ തെണ്ടും. 💔കരുണാമയനായ സർവ്വശക്തൻെറ ആ നിയമം അലിഖിതമത്രേ🎅
നോമ്പ് കാലം തുടങ്ങിയാൽ, അകലെയുള്ള ഒരു ഖബറുസ്ഥാൻ പള്ളിയിൽ നിന്നും പലവിധ നാട്യവുമായി ഇരക്കാനായി നാട്ടിലേക്ക്ഇറങ്ങുന്ന ഒരു കൂട്ടം ആളുകൾ പണ്ടു ഉണ്ടായിരുന്നു.
ഒറ്റരൂപ വെള്ളിതുട്ടു ധാരാളം കൂന കൂട്ടിയിട്ടു അവർക്കൊക്കെ വാരിക്കോരി കൊടുക്കുവാൻ മാതാവിനു വലിയ ഉത്സാഹമായിരുന്നു . സ്മഗ്ലിംങ്ങ് ചെയ്തും ,
ആ ഖബറുസ്ഥാനെ
പലവിധത്തിൽ ദുരുപയോഗം ചൈതും അവരൊക്കെ ഇന്നു വലിയ ധനാഢ്യന്മാരാണു.
നല്ല കുടുബത്തെ മുസ്ലിം പെമ്പിള്ളാരെ ആ
ഭാഗത്തേക്കു വിവാഹം ചെയ്തു ഇന്നും കൊടുക്കുകയില്ല.
ധനവും, തീവ്രവാദ ചിന്തകളും അല്ല ഇന്നും കുടുംബ മഹിമയിൽ മുഖ്യ വിഷയം.
പണ്ടത്തെക്കാലത്തു അടുക്കള പണിക്കും ,പുറം പണിക്കും രണ്ടുപേർ വീട്ടിൽ എപ്പോഴും ഉണ്ടായിരുന്നു .ഒരു നിവർത്തിയും ഇല്ലാത്ത പാവത്തുങ്ങൾ .തലയ്ക്കു എണ്ണയും കുളിക്കാൻ സോപ്പും ,വിശപ്പിനു അന്നവും ,ഉടുക്കാൻ വസ്ത്രവും ,കൂലിയായി തെറ്റില്ലാത്ത കാശും കൊടുത്താൽ മതി ..പാട്ടും പാടി അവരൊക്കെ നിൽക്കും .ആത്മാർത്ഥമായി തന്നെ സകല വീട്ടുപണിയും എടുക്കും .ഓണത്തിനും ,റംസാനും കുട്ടികളായ ഞങ്ങൾക്കു പുതുവസ്ത്രം എടുക്കുമ്പോൾ അവർക്കും എടുത്തു കൊടുത്താൽ മതി ..ഇപ്പോ ..അങ്ങനെയാണോ വീട്ടുപണിക്കു വരുന്നവർക്ക് 8000 രൂപയും ആദ്യം പറഞ്ഞവയൊക്കെ വേറെയും കൊടുക്കണം . ഭാഗ്യമുണ്ടായാൽ ഗൃഹനാഥനോ, വീട്ടിലെ മുതിർന്ന ആൺകുട്ടികളോ പീഢനക്കേസിൽ പെടാനും വഴിയുണ്ട്. അല്ലെങ്കിൽ മീടൂ വിലെങ്കിലും.
ഈ യാഥാർത്ഥ്യം ഞാൻ പറഞ്ഞു എന്നു വച്ചു ഒരാളും press conference നടത്തി എനിക്കു പൊങ്കാല ഇടാൻ വരല്ലേ......ഞാൻ വളരെ നീറ്റാ.~കവിളിൽ നുണക്കുഴികൾ ഉള്ള സ്ത്രീകൾ പരസ്പരം സംസാരിക്കാത്തിടത്തോളം എന്നെക്കുറിച്ചുള്ള ആ ധാരണ അങ്ങനെ നിലനിൽക്കുക തന്നെ ചെയ്യും.🙋
👔പിന്നെ സ്ത്രീകളെ കൗതുകത്തോടെ നോക്കാറുണ്ടു. ഓരാളെപ്പോലെയല്ല മറ്റൊരാൾ ഓരോരുത്തരുടേയുംചലനവേഗം വ്യത്യസ്തമത്രേ. അതാണു ആ കൗതുകം. അതല്ലാതെ മറ്റൊന്നുമില്ല. തുമ്പികളുടേയും,ചിത്രശലഭങ്ങളുടേയും,വസന്തം കൊണ്ടുവരുന്ന വാനമ്പാടികളുടേയും ,മാനത്തെ പൂന്തിങ്കളിൻേറയും മനോഹാരിത കൗതുകപൂർവ്വം ഞാൻ നോക്കി നിൽക്കാറുണ്ടു ...അതു Me2... വിൽപെടുകയില്ലാ!
മനസ്സിനിണങ്ങിയവരേയും ഇഷ്ടമുള്ളവരേയുംസർവ്വശക്തനാണു കണ്ടുമുട്ടിക്കുക. ഇണ കോർക്കുക അതിനെ വിധി എന്നും വിളിക്കാം.1000കാതം അകലെ നിന്നുള്ളവർ പോലും ഇനി ഒരിക്കലും ഇണപിരിയാത്ത വണ്ണം അടുത്തേക്കാം. സത്യസന്ധതയും സുതാര്യതയും എല്ലാ ബന്ധങ്ങളിലും വേണമെന്നു മാത്രം....എങ്കിൽ വിജയിച്ചു.
പണ്ട് ഞാൻ കേട്ടിട്ടുണ്ട് എട്ടാം തരത്തിൽ എത്തും മുൻപേ പെമ്പിള്ളേർ കോർബൺ കോപ്പി വച്ചു ഒത്തിരി ആൺകുട്ടികൾക്കു "പ്രേമലേഖനം "എഴുതുമായിരുന്നു വെന്നു- കാമുകരുണ്ടെന്നു പരസ്പരം അറിയാൻ വഴിയൊരുക്കാതെ. ഹോളിഎയ്ഞ്ചൽസിലും, കോട്ടൺഹില്ലിലും, അത്തരം മിടുക്കികളും, മിടുക്കൻമാരും ഉണ്ടായിരുന്നു.

1965 വരെ ഒക്കെ മരുമക്കത്തായ സമ്പ്രദായം രൂഢമായിരുന്നു തിരുവനന്തപുരം, തോന്നിക്കടവു, കഠിനംകുളം, ചിറയിൻകീഴ്, കൊല്ലം ഭാഗങ്ങളിൽ.  അന്നൊക്കെ ആകെ ഒരു മെഡിക്കൽ കോളേജ് , ഒരു എഞ്ചിനീയറിംഗ് കോളേജ്, ഞങ്ങൾക്കൊക്കെ അറിയാവുന്നർ ഒരു ഡോക്ടർ പൽപ്പു , ഡോ.തങ്കവേലു, ഡോ. അമ്പാടി, ഡോ.പൈ., ഡോ. ബാലകൃഷ്ണൻ നെ ഒക്കെ മാത്രം. അന്നൊക്കെ എഞ്ചിനീയർ മാർക്കു ഒരു പ്രസക്തിയും ഇല്ല. സഹോദരിക്കോ, സഹോദരനോ കുഞ്ഞുങ്ങൾ ജനിച്ചാൽ.. കണ്ണും പൂട്ടി  പരസ്പരം  കല്ല്യാണം  ഒസ്യത്തു  പറഞ്ഞു വക്കുന്നതാണു തലസ്ഥാനത്തെ രീതി.
💂
ഇന്ന്......... അനേകം മെസ്സഞ്ചർ വിൺഡോ ഒരേ സമയം തുറക്കും.... പിടിവീഴുബോൾ സഹോദരനും, സഹോദരിയും ആവും....അല്ലെങ്കിൽ മോനോ..മോളോ ആവും.....
അവിടെയാണു സത്യസന്ധതയുടെയും, സുതാര്യതയുടേയും നേർമ്മയുടേയും കുറവ്.....
അതു അന്തക്കാലം ..ഇതു ഇന്തക്കാലം അങ്ങനെ സമാധാനിക്കാം ..വിവാഹശേഷമുള്ള ജീവിതത്തിൽ എന്റെ വാമഭാഗം തന്നാ വീട്ടുപണിയൊക്കെ ചെയ്യണേ! അതു എന്നെ വിശ്വാസമില്ലാത്തതു കൊണ്ടാണോ ..അതോ അവർക്കു മാത്രമായി ചെയ്യാനുള്ള വീട്ടുപണി മാത്രമേ ഉള്ളൂ എന്നതു കൊണ്ടാണോ എന്നതു ഞാൻ ഇതുവരെ അന്വേഷിച്ചിട്ടില്ല !
നാം എത്രകാലം ജീവിക്കുമെന്നു സർവ്വശക്തനു മാത്രമേ അറിയൂ .
ഏതു നിമിഷവും മരിച്ചെന്നിരിക്കും മരണ സമയം മാത്രം ദൈവം മറച്ചുവച്ചിരിക്കുന്നതു എന്തു കൊണ്ടാണെന്നു എനിക്കു അറിയാനായി കഴിയുന്നില്ല .എന്റെ മാതാവും പിതാവും, അളിയനും, അമ്മാവനും ഒക്കെ മരണപ്പെട്ടുപോയി ..അവർക്കൊന്നും സർവ്വശക്തൻ ആയുസ്സ് ഒരുപാടു നീട്ടിക്കൊടുതിരുന്നില്ല. വിറച്ചു വിറച്ചു വടിയും കുത്തി നടക്കാനും ഇടവന്നിരുന്നില്ല . സ്വർഗ്ഗം അതാണ്‌! നാം ചെയ്യുന്ന കർമ്മങ്ങൾക്കു കിട്ടുന്ന ഏറ്റവും നല്ല പ്രതിഫലം.
റംസാൻ ദിന ആശംസകളോടെ ശുഭദിനം കൂട്ടരേ.(* മരണപ്പെട്ടു പോയ എന്റെ മാതാവിന്റെ ചിത്രo, പിന്നിൽ ആഗ്രയിലെ താജ്മഹൽ. 1974 ലെ ചിത്രങ്ങൾ ആണിതു.


💏രണ്ടാം ചിത്രം💏 ഇടതുഭാഗത്തു എൻെറ മാതാവു, കൂളിംഗ് ഗ്ളാസ് വച്ചിരിക്കുന്നതു എൻെറ ജേഷ്ഠ സഹോദരി, പിന്നിൽ സ്പെക്സ് വച്ചിരിക്കുന്നതു ഞാൻ, മറ്റുള്ളതു ജേഷ്ഠനും,അനിയനും..
....തിരുവനന്തപുരം മ്യൂസിയത്തിലെ റെപ്ടൈൽസ് ഹൗസിനു മുന്നിലെ ഒരു സായാഹ്‌നം.ഏറെ പഴക്കമുള്ള ഒരു ചിത്രം

Tuesday, August 06, 2013

" ലേലു അല്ലു ,ലേലു അല്ലു "..അത് കാണുമ്പോള് ഇതു ഒര്ക്കാതിരിക്കുവത് എങ്ങിനെ ഞാനു

ഒരു തുള്ളിക്ക്‌ ഒരു കുടം കണക്കെ  മഴ കോരി കൊട്ടണു . നന്മ ചൈയ്യുന്ന ജനതയ്ക്ക് ദൈവം ബറുക്കത്ത് ചൊരിയുന്നു എന്നാണ് വൈപ്പു . അതു ചിന്തയില് ഓടിവന്നപ്പോഴാണ്. എന്റെ നാട്ടിലെ ഒരു ഖതീബിനെക്കുറിച്ച് ഓര്ക്കുന്നത് .എല്ലാ മതങ്ങളിലെയും പുരോഹിതര്  എല്ലാം വിശുദ്ധിയുള്ളവര് ആണോ ?അറിയില്ല ! എന്റെ വീടിനു സമീപത്തെ പള്ളിയില് ,ഖതീബിന്റെ ഒരു ഒഴിവുവന്നു. ആളിനെ തേടിനടന്നു .സല്സ്വഭാവി ആയിരിക്കണമല്ലോ ഇമാം നില്കുണയാള് .തമിഴ് നാട്ടുകാരനായ ഒരാളെകിട്ടി .  അമ്മാവനും ,പരിവാരങ്ങളും അയ്യാളെ കൂട്ടിവന്നു പള്ളിയിലെ മുല്ലാക്ക ആക്കി വച്ചു .പള്ളീന്ന് ശമ്പളം അന്നു  തുച്ചമായ തുകയാണ്‌ . പുറം വരുമാനം നല്ല കോളാണ് .  ഒരുവീടിലുനിന്നു ഒരു ദിവസത്തെ ഭക്ഷണം ഫ്രീ ,പിന്നെ യാസ്സീനു ,ഫാത്തിഹ, തലക്കുപിടിച്ചു ഓതല് ,കാഷ് -ബൂഷ് എന്നൊക്കെ പറഞ്ഞു ജിന്നിനെ ഒഴിപ്പിക്കാനായി   ഉറുക്കെഴുതി കയ്യേല് കെട്ടികൊടുക്കുക ,ഒരു ബിരിയാണി പ്ലേറ്റില് അറബീല് എന്തൊക്കെയോ എഴുതി വെള്ളം കൊണ്ടു അതിനെ മായിച്ചു കുടിക്കാനായി  കൊടുക്കുക.   ഹോര്ളിക്സ് കുപ്പിക്കകത്ത് വെള്ളവും ഉണക്ക മുന്തിരിയും നിറച്ചു മന്ത്രം(ഇസ്മു )ജപിച്ചു തീറ്റിപ്പിക്കുക.ഫത്തികിതാബു നോക്കി പ്രവചനം നടത്തി ബന്ധുക്കളെ  ബദ്ധ വൈരികളാക്കുക, ഇതൊക്കെ ആയിരുന്നു അന്നത്തെ അയാളുടെ വലിയ വരുമാന ശ്രോതസ്സു . വിസ തര്ജിമ ഇല്ലാതിരുന്ന അക്കാലത്തും ..അയ്യാളു പിടിപ്പതു പണം ഈ വഴിയില് ഒപ്പിച്ചിരുന്നു. ദിവസം കടന്നു പോകുംതോറും ..കുടുംബങ്ങളെ തമ്മിലടിപ്പിക്കാനുള്ള തന്ത്രങ്ങളും ആ നാട്ടിലുഅയ്യാള് നന്നായി  പ്രയോഗിച്ചു തുടങ്ങി ..സമ്പത്തിക ലബ്ധി തന്നെ പ്രധാന നേട്ട കാരണം.ഒരു തമിഴ് നാട്ടുകാരിയെ ആദ്യം വിവാഹം ചെയ്തിരുന്നുവത്രേ. പിന്നെ പിന്നെ മുക്രിആയിട്ടിരുന്ന ദൂരെ ഏതോ പള്ളിക്കടുത്തു നിന്നു ഭക്ഷണം ഫ്രീയായി കഴിച്ചു കഴിച്ചു വേറെയും വേളി ഒപ്പിച്ചു ...പണ്ടത്തെ നമ്മടെ പോലീസ്സുകാരന്മാരെ പോലെ ...ഒരുനാള് ഈ കയ്യിലിരുപ്പുമായി ജിന്ന് ഒഴിപ്പിക്കാനായി  മഹാലില്ല് ഉള്ള  ഒരു വീട്ടില് ചെന്നു .അല്പം ധനവാന്റെ വീടാണ് .ഭാര്യക്ക്‌ കലശലായ കിടപ്പു  രോഗം, നമ്മുടെ മുല്ലാക്ക ചെന്ന പാടെ മുറിയില് നിന്ന് സകല ജനത്തിനേം പുറത്താക്കി .സമയം രാവേറെയായി .ആശാന് "വേറെ പരിപാടിക്കു ആക്കം "കൂട്ടി ....ആ പെണ്ണും പിള്ള വലിയ വായിലേ നിലവിളിക്കാനും തുടങ്ങി .പുറത്തു നിന്നിരുന്ന ബന്ധുജനം നിലവിളികേട്ട് മുറിക്കു ഉള്ളിലേക്കു  ഇരച്ചു  കേറി .. ജിന്നു ഒഴിപ്പിക്കണ ഗുട്ടനുസ്സു പിടികിട്ടി. കൈയ്യോടെ ഖതീബിനെ വലിച്ചു മുറിക്കു പുറത്തിട്ടു.ഭേഷായി പെരുമാറി . അയ്യാളുടെ  ഉടുമുണ്ടു വലിച്ചു കീറി ഉമ്മറത്തുള്ള തെങ്ങിലു കെട്ടിയിട്ടു ......ന്യൂസ്‌ കാട്ടുതീ പോലെ നാടൊട്ടുക്കും പരന്നു ..രാത്രി ഏറെവൈകി എന്റെ മാമനും ,മറ്റൊരുമാമനും  കൂട്ടാളികളുംകൂടി  ചെന്നു  കെട്ടഴിച്ചു വിട്ടു .താക്കീതു കൊടുത്തു അയ്യാളുടെ വീട്ടിലു കൊണ്ടുവിട്ടു . പാതിരാവില് കൈയ്യിലു കിട്ടിയ  ആ സ്കൂപ്പിനെ  കലാനിലയംകൃഷ്ണന് നായരുടെ തനിനിറം  രാപത്രം  വെണ്ടയ്ക്ക അച്ചില്നിരത്തിവച്ചു ....... ..ഇന്നും ഗ്രാമാന്തരങ്ങളില് ഈതട്ടിപ്പുമായി ധാരാളംപേര് ഉണ്ട് ..പവത്തുങ്ങള് ജീവിച്ചു പോട്ടെ !(* ഇന്നലെ അർദ്ധരാത്രീല് റ്റീവീലു ഒരു സിനിമ കണ്ടു ..അതില് ഒരു സീന് ഉണ്ടു ...മോഹൻലാല്    "ലേലു അല്ലു ,ലേലു അല്ലു" എന്നു നില വിളിക്കണ സീനു...അത് കാണുമ്പോള് ഇതു ഒര്ക്കാതിരിക്കുവത് എങ്ങിനെ ഞാനു *)  സ്കൂപ്പ കിട്ടാനായി നമുക്ക് കാത്തിരിക്കാം .

               ഷാജഹാൻ ചക്രവർത്തിയുടെ പഷ്ണിപാവങ്ങളായ ഇന്നത്തെ പിൻതലമുറക്കാരെ കുറിച്ച്‌ നിങ്ങൾക്ക് അറിയാമോ ...ഇല്ലെങ്കിൽ  പറഞ്ഞു തരാം ..നാളെ ആകട്ടെ...ഇന്നത്തേക്ക് ശുഭദിനം 

Monday, August 05, 2013

നാളെ കർക്കിടകവാവു .മരണപ്പെട്ടവരെ ഒർക്കാനുതകുന്ന പിതൃ തർപ്പണതിന്റെ പുണ്ണ്യ ദിനം .കുട്ടിക്കാലത്തേക്ക് ഒരു തിരിഞ്ഞു പോക്ക്.

നാളെ കർക്കിടകവാവു .മരണപ്പെട്ടവരെ ഒർക്കാനുതകുന്ന പിതൃ തർപ്പണതിന്റെ പുണ്ണ്യ ദിനം .കുട്ടിക്കാലത്തേക്ക് ഒരു തിരിഞ്ഞു പോക്ക്.അറുപതുകളില് മലയാളികളില് ആർക്കും കൈപ്പിടിയിൽ ഒതുക്കാൻ കഴിയാതിരുന്ന പ്രസിദ്ധിയുടെയും ആഡംബരത്തിന്റെയും അന്നത്തെ ആധുനിക സൗകര്യങ്ങ ളൊക്കെ ഉള്ള ഔ ന്നധ്യത്തില് നില്ക്കുന്ന ഒരാളുടെ മദ്രാസിലുള്ള വീട്ടിലേക്കു എന്റെ  ബാല്യകാല സ്മരണകള് ചെന്നു നില്കുന്നു ..നന്നേ ചെറുപ്പത്തില് കുറച്ചുനാളുകള് അവിടെ കഴിയാന് സാധിച്ച മധുരമൂറുന്ന ഒർമകള് ....മദ്രാസ് എഗ്മൂർ റെയിൽവേ സ്റ്റേഷനിലു ഞാനും മാതാപിതാക്കളും സഹോദര ങ്ങളുമായി തീവണ്ടി യിറങ്ങുമ്പോൾ തന്നെ കറുത്ത കൂളിംഗ് ഗ്ലാസ്സും വെള്ളപാ ന്റുസും ,വെള്ള അരകൈ ഷർട്ടും ധരിച്ച ഒരു സുമുഖൻ ഞങ്ങളെയും കാത്തു ആ റെയിൽവേ സ്റ്റെഷനിലു നില്കുന്നുണ്ടായിരുന്നു .കുശലാ ന്വേഷണങ്ങൾക്ക് ശേഷം അദ്ദേഹം വന്ന കാറിൽ ഞങ്ങളെയും കൂട്ടി ഈ ഫോട്ടോയില് കാണുന്ന വീടിലേക്കാണ് പോയതു .വിശാലമായ പൂന്തോട്ടവും കടന്നു പോർട്ടിക്കോയിലാണ് ആ വാഹനം ചെന്നു നിന്നത് .ആ ഇരുനില വീടിന്റെ പൂമുഖത്തേക്ക്‌ കയറാനായി മൂന്ന് പടിക്കെട്ടുകളുണ്ടായിരുന്നു .പൂമുഖത്തു നാലഞ്ചു ചൂരല് കസാലകള് ഉണ്ടായിരുന്നു. വലതുഭാഗത്ത്‌ മുത്തയ്യാ സാറിന്റെ മുറി.പൂമുഖംകടന്നു ഉള്ളിലേക്ക് ചെന്നാല് ഷോ കേസ്സില് നിറയെ ബ്രിട്ടാനിയ എൻസ്സൈ ക്ലോ പീടിയയുടെ സകലവോള്ള്യങ്ങളും സ്വർണ ലിപിയുള്ള പുറം ചട്ടയോടെയിരിക്കുന്നു .വിവിധ ചിത്രങ്ങളും,കളിക്കോപ്പുകളും കൊണ്ടു ആ ഷോ കേസ്സിനെ ഭംഗിയാക്കിയിട്ടുമുണ്ട് .അന്നത്തെ ആധുനികമായ സോഫസെറ്റികൾ കൊണ്ടു ആ മുറിയെ വളരെ ഭംഗിയിലു ആഡംബരമാക്കിയിരിക്കുന്നു .ആ മുറി കടന്നാല് ഇടതുഭാഗത്ത്‌ മുകൾ നിലയിലേക്കുള്ള സ്റ്റെയർകേസ്സ്‌ ,വലതു ഭാഗത്ത്‌ കിച്ചണ്‍ .നേരെ ഉള്ളതു അധികം വലിപ്പമില്ലാത്ത ദീർഖ ചതുരാ കൃതിയിലുള്ള  ഡൈനിംഗ് റൂം.ആ  ഹാളി ലിരുന്നു ഗ്രില്ലുകളിലൂടെ പുറത്തേക്കു നോക്കിയാല് കാണാവുന്നത്‌ വിവിധ നിറങ്ങളുള്ള മനോഹരമായ പനിനീർപൂക്കള് വിരിഞ്ഞു നിൽക്കുന്ന പൂന്തോട്ടം .മുകള് നിലയിലേക്ക് കയറിയാൽ അതി മനോഹരമായ ബെഡ്റൂമുകൾ .  ആ വീട്ടിൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ പല പ്രഭാതങ്ങളിലും ആ വീട്ടിന്റെ ഗ്രഹ നാഥനോടൊപ്പമുള്ള ശിവജിഗണേശന്റെ ഉച്ചസ്ഥായിയിലുള്ള നർമ്മ സംഭാഷണം കേട്ടാണ് ഉറക്കം ഉണർന്നിരുന്നത് . മുഖം കഴുകി പൂമുഖത്തേക്ക്‌  എത്തുമ്പോള് എനിക്ക് അദേഹത്തെ  എന്നും കാണാൻ ആകുമായിരുന്നു . ആ വീട്ടിലെ ഗ്രഹനാഥ വിളമ്പി തന്നിരുന്ന ഭക്ഷണത്തിന്റെ രുചിയും --ഊണു കാലം ആവുമ്പോഴേക്കും  മിന്നി തിളങ്ങുന്ന മജിനുവിന്റെ വേഷത്തില് ഞങ്ങൾക്കായി ഓടിവന്നു എന്നെ അടുത്തിരുത്തി ചോറുരുള വാരി തരുന്ന ആ ഗ്രഹനാഥനെയും ഞാൻ ഇന്ന് തെളിവോടെ ഓർക്കുന്നു .മദ്രാസ് പട്ടണത്തിലെ മൂർ മാർക്കറ്റില് കൊണ്ടുപോയി ബെൽറ്റും ,പാക്കീസ എന്നു എഴുതിയിട്ടുള്ള പെർസ്സും വാങ്ങി തന്ന ആ ഗ്രിഹ നാഥനെ ഞാൻ എങ്ങനെ ഒർക്കാതിരിക്കും ..ഗ്രിഹനാഥൻ ഭാര്യയോട്  ഉച്ചത്തിൽ സംസാരിക്കുമ്പോൾ അവരുടെ അടുക്കൽ ചെന്നു നിന്നു ഒന്നും മനസ്സിലാക്കാൻ ആവാതെ അന്തം വിട്ടു നിന്നുപോയ ചെറുപ്പം  ഇന്നു  ഞാൻ ഓർക്കുന്നു .(*ആ ഗ്രിഹനാഥൻ ആ പ്ലിമത് കാറില് ചാരിനില്കുന്നയാളാണ് ....പിന്നിലുള്ളതു കുറച്ചുനാള് എന്റേയും പാദസ്പർശമെറ്റ വീടും *)

Sunday, August 04, 2013

റംസാനിലെ പുണ്ണ്യങ്ങളുടെ വിശുദ്ധമായ ലൈലത്തുൽ ഖ്ദിറിന്റെ ഇരുപത്തി ഏഴിലെ രാവു ഇന്നാണെന്ന്











റംസാനിലെ പുണ്ണ്യങ്ങളുടെ വിശുദ്ധമായ ലൈലത്തുൽ ഖ്ദിറിന്റെ ഇരുപത്തി ഏഴിലെ രാവു ഇന്നാണെന്ന് പ്രതീഷിച്ചു ആകാശത്തേക്ക് കണ്ണും നട്ടിരിക്കുകയാണ് ഞാൻ ...പാപ മോചന -പശ്ചാതാപ പ്രാർത്ഥനകളുമായി ...അത്ര വലിയ പാപമൊന്നും ചെയ്തിട്ടില്ല ....എങ്കിലും.. തൗബ വേണ്ടതാണ് ഒരു ഉറുമ്പിനെ എങ്കിലും കൊന്നിട്ടുണ്ടാവമല്ലോ ..അല്ലേല് ,അറിയാതെ എങ്കിലും ഏതേലും മനസ്സിനെ നോവിച്ചിട്ടു മുണ്ടാവാമല്ലോ ..അല്ലേല് ..ഇങ്ങനെ ഒന്നും ആവാൻ വഴി ഉണ്ടാവുമായിരുന്നില്ല .എന്തൊക്കെ ആയാലും ഒരുകാര്യം ഉറപ്പു ..ഞാൻ  പുണ്യ പ്രവർത്തി ചെയ്തിട്ടുണ്ട് ..ഇഹലോകത്തു അതിന്റെ പ്രതിഫലം കിട്ടിയില്ലേലും ...അല്ലഹുവിനടുത്തു എത്തിച്ചേരുമ്പോൾ ..അതിനുള്ള പ്രതിഫലം കിട്ടുമായിരിക്കാം ..അതെനിക്ക് ഉറപ്പുണ്ട് ...പെട്ടന്നുള്ള മരണം അതാണ്‌ ഒരു മനുക്ഷ്യന്റെ സ്വർഗം ....അല്ലാതെ വാർദ്ധക്യത്തിൽ ജര നരധികൾ വന്നു  അൽഷിമെർസ് ബാധിച്ചു ,തിരിച്ചറിവില്ലാത്ത ഒരു ശിശുവിനെ പ്പോലെ ആയി ,മലവും മൂത്രവും ഭക്ഷിക്കുന്ന ,വിറച്ചു വിറച്ചു വടിയും കുത്തി നടക്കുന്ന എന്നെക്കുറിച്ച് എനിക്കു ചിന്തിക്കുകയേ വയ്യ ...അങ്ങനെ ആകാൻ ഇടവരുത്തരുതേ എന്നു  ഞാൻ പരിശുദ്ധനും കരുണാനിധിയുമായ സർവ ശക്തനോട് യാചിക്കുന്നു ...അതാണ് ഇപ്പോൾ എന്റെ സ്വർഗം ....ആാ സ്വർഗതിനെ യാണ് ഞാൻ ഇന്നു ആഗ്രഹിക്കുന്നത് അതിനായാണ് ഞാൻ പ്രാർത്ഥിക്കുന്നതും ..പടിഞ്ഞാറു മഴമേഖങ്ങളെ കാണുമ്പോള് തന്നെ എനിക്കു മനസ്സിലാക്കാനു സാധിക്കുന്നുണ്ട്‌ ..ഇപ്പോൾ മഴ തുടങ്ങാന് പോവുകയാണെന്ന് ...അതിനു ദിവ്യ ശക്തിയൊന്നും വേണ്ടതാനും .നൂറ്റാണ്ടുകള് ക്കുമുന്പു മണൽക്കാട്ടില് മറഞ്ഞുപോയ  ദൈവ ശിക്ഷ കിട്ടിയ  ഉബർ എന്ന ഒരു അറേബ്യൻ നഗരത്തിനെ പറ്റി പറയുന്നുണ്ട് . ഖുറാനില് ഈ നഗരത്തെ 'ഇറാം 'എന്ന് പറയുന്നുണ്ട് ...പാപ പങ്കിലമായ ജീവിതം നയിച്ച ജനതയ്ക്ക് ദൈവം നല്കിയ ശിക്ഷ സർവ നാശമായിരുന്നു .ഭൂമി ആ നഗരത്തെ ഒന്നോടെ വിഴുങ്ങിയത്രേ .പാപ പങ്കിലമായ ജീവിതം നയിക്കുന്ന ജനതയ്ക്ക് ദൈവം നല്കുന്ന ദ്രിഷ്ട്ടാന്തങ്ങളിൽ ഒന്ന്.... ഒരാൾക്ക്‌ ഒരു കുടുംബം ഉണ്ടാകുന്നു ..സന്താനങ്ങളും ....പിന്നെ അവരുടെ സന്താന പരമ്പരകളും ...എഴുതിക്കൂട്ടി വയിക്കാനുള്ള അറിവു വന്നകാലം മുതൽ കസ്സസുൽ അംബിയായും ,ഹദീസ്സുകളും വായിച്ചും കേട്ടും വളർന്നവർക്ക് പുതിയ ഒരു ഇസ്ലാമിയതു ആരെങ്കിലും വിളമ്പി തന്നാൽ ദഹിക്കുകയുമില്ലലൊ . ആകാശത്തിലെ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെയും നോക്കി ലൈലത്തിൽ കദിരിന്റെ വരവിനായി പ്രാർഥനകള്മായി  ഞാൻ ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുന്നു ഇരിക്കുന്നു... വരും ...എന്റെവീട്ടിലും വരും വരാതിരിക്കില്ല ...(എന്റെ മാതാവും,പിതാവും ,സഹോദരങ്ങളും, .നല്ല പഴക്കമുള്ള ചിത്രങ്ങള്ക്ക് വളരെ വ്യക്തത കുറവാണു ദയവായി ക്ഷമിക്കുമല്ലോ )

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...