തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു. അവര്‍ക്കുള്ള പാലും മലക്കറിയും ഇറച്ചിയും മീനും തേടി പാചകക്കാര്‍ ചന്തയാകെ നിരങ്ങുന്നു .ഒന്നാമതേ വിലക്കൂടുതല്‍ കൊണ്ട് പൊറുതി മുട്ടി ഇനി ഉപരോധംതീരുംവരെ തലസ്ഥാന വാസിക്കു ദുരിത ദിനം .കുറച്ചുനാള്‍ ഞാനും ഡയറക്റ്റ് റിക്രൂട്ട്മെന്റില്‍ അർദ്ധ സൈനിക വിഭാഗത്തില്‍ ഹവിൽദാര്‍ പോസ്ടില്ല് പണിയെടുത്തിരുന്നു .കൊച്ചി ക്കാരനായ ഒരു ഡി .ഐ .ജി quarter master എന്നെ ഏറെ ഇഷ്ടപ്പെട്ടിട്ടു ഒപ്പിച്ചുതന്നതാ.പാളയത്ത് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിന് പിന്നിലായിരുന്നു അന്ന് ആ ബെറ്റാലിയനു! ഫിസിക്കല്‍ ടെസ്റ്റിനു ഒരു ബോര്‍ഡ് ഓഫു് കമ്മണ്ടാന്റസിനു മുന്നില്‍ ഹൈ ജമ്പ് അതുവരെ എന്തെന്ന് അറിഞ്ഞുകൂടാത്ത എനിക്ക് ചാടി കാണിച്ചു തന്നതും, നാളന്നുവരെ അതിവേഗം ഓടിയിട്ടില്ലാത്ത എന്നോടൊപ്പം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിനു ഉള്ളില്‍ ചുറ്റി "ഫാസ്റ്റ് ഫാസ്റ്റ് " എന്നു വിളിച്ചു പറഞ്ഞുകൊണ്ടു കൂടെ ഓടിക്കാണിച്ചു തന്നതും ആ നല്ല മനുക്ഷ്യനായിരുന്നു.ചില നല്ല മനുക്ഷ്യ ജന്മങ്ങള് ഉണ്ടു .മുന്ജന്മ്മ സുകൃതം പോലെ നമ്മേ കൈപിടിച്ചു തല്‍ക്കാലത്തേക്ക് രക്ഷപ്പെടുത്തിവിടും .നമ്മോടുആത്മബന്ധം കാണിക്കും. ആ ബെറ്റാലിയനു അവിടെന്നു ജമ്മുവിലേക്ക് പ്രത്യേക സാഹചര്യത്തില്‍ പെട്ടെന്നു മൂവ് ആയപ്പോ ആ പണിയും ഞാന്‍ വേണ്ടാന്നു വച്ചു .ആ പണി അപ്പോ വിട്ടില്ലേല് പിന്നെ ഒരു കാലത്തും വിട്ടു വരാനും കഴിയാതെ വരുമായിരുന്നു . ഒരു പോക്കും ഇല്ലാത്തവന് ഉള്ളതായിരുന്നു അന്ന് പോലീസ്സ് പണി ..ഉയര്‍ന്ന മേലുദ്യോഗസ്ഥന്റെ ചെരുപ്പിന്റെ വാറു വരെ കെട്ടിക്കൊടുക്കേണ്ടതായിരുന്നു അന്ന് ഏതു പൊലീസ്സിന്റേം പണി ..മേലുദ്യോഗസ്ഥനു സ്ഥലം മാറിപ്പോയാല്‍ ഗൃഹപ്പിഴ തുടങ്ങുകയായി .പൊലീസ്സിലു ആണു പണിയെങ്കില് സമ്മന്തം കൂടി കിട്ടില്ലായിരുന്നു അന്നൊക്കെ ..സ്ത്രീലമ്പടനുമ്മാരും ,വ്യഭിചാരികളും മദ്യപന്മാരും ,നിറഞ്ഞ ഒരു സേനാ വിഭാഗം .----- ഇന്നു അതൊക്കെ മാറിയിരിക്കുന്നു . ക്യാമ്പുകളില്‍ ചെപ്പടി വിദ്യ കളുമായി നടന്നാല്‍ പണി പോവാന്‍ നിമിഷങ്ങള്‍ മതി.. ..വന്നിറങ്ങിയ അർദ്ധ സൈനിക വിഭാഗത്തിനും എന്റെയും ആശംസകള്‍ ...എനിക്കും കൂട്ടത്തില്‍ തല്ലു കിട്ടരുതല്ലോ
bulletindaily.blogspot.com
Subscribe to:
Post Comments (Atom)
28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം
Nizar Ahamed M എന്ന പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...
-
ഇന്ത്യാ ചൈനാ ദ്വീപുകളെ അടക്കി വാണിരുന്ന ഒരു രജാവുണ്ടായിരുന്നു. അദ്ദേഹത്തിന് രണ്ട് പുത്രന്മാരുമുണ്ടായിരുന്നു. മൂത്ത മകൻ ഷഹരിയാർ , രണ്ടാമത്ത...
-
മരണം ......... അതു ഒരു ശിക്ഷയല്ല ! പെട്ടന്നുള്ള മരണം മഹാപുണ്ണ്യവുമത്രെ ! രോഗിയായി കുറേ ഏറെ നാൾ കിടക്കയിൽ കിടന്നു ശ്വാസം നേരെ വലിക്കാൻ...
-
പരിശുദ്ധ റംസാൻ വൃതശുദ്ധിയുടെ നാളുകൾക്ക് ഇനി പത്തു പന്ത്രണ്ടു ദിവസങ്ങളേയുള്ളൂ🧎 ഏഴുവയസ്സു കഴിഞ്ഞവർ മുതൽ വൃതം അനുഷ്ഠിക്കുക എന്നതാണു കീഴ് വഴക...
No comments:
Post a Comment