ഒരു തുള്ളിക്ക് ഒരു കുടം കണക്കെ മഴ കോരി കൊട്ടണു . നന്മ ചൈയ്യുന്ന ജനതയ്ക്ക് ദൈവം ബറുക്കത്ത് ചൊരിയുന്നു എന്നാണ് വൈപ്പു . അതു ചിന്തയില് ഓടിവന്നപ്പോഴാണ്. എന്റെ നാട്ടിലെ ഒരു ഖതീബിനെക്കുറിച്ച് ഓര്ക്കുന്നത് .എല്ലാ മതങ്ങളിലെയും പുരോഹിതര് എല്ലാം വിശുദ്ധിയുള്ളവര് ആണോ ?അറിയില്ല ! എന്റെ വീടിനു സമീപത്തെ പള്ളിയില് ,ഖതീബിന്റെ ഒരു ഒഴിവുവന്നു. ആളിനെ തേടിനടന്നു .സല്സ്വഭാവി ആയിരിക്കണമല്ലോ ഇമാം നില്കുണയാള് .തമിഴ് നാട്ടുകാരനായ ഒരാളെകിട്ടി . അമ്മാവനും ,പരിവാരങ്ങളും അയ്യാളെ കൂട്ടിവന്നു പള്ളിയിലെ മുല്ലാക്ക ആക്കി വച്ചു .പള്ളീന്ന് ശമ്പളം അന്നു തുച്ചമായ തുകയാണ് . പുറം വരുമാനം നല്ല കോളാണ് . ഒരുവീടിലുനിന്നു ഒരു ദിവസത്തെ ഭക്ഷണം ഫ്രീ ,പിന്നെ യാസ്സീനു ,ഫാത്തിഹ, തലക്കുപിടിച്ചു ഓതല് ,കാഷ് -ബൂഷ് എന്നൊക്കെ പറഞ്ഞു ജിന്നിനെ ഒഴിപ്പിക്കാനായി ഉറുക്കെഴുതി കയ്യേല് കെട്ടികൊടുക്കുക ,ഒരു ബിരിയാണി പ്ലേറ്റില് അറബീല് എന്തൊക്കെയോ എഴുതി വെള്ളം കൊണ്ടു അതിനെ മായിച്ചു കുടിക്കാനായി കൊടുക്കുക. ഹോര്ളിക്സ് കുപ്പിക്കകത്ത് വെള്ളവും ഉണക്ക മുന്തിരിയും നിറച്ചു മന്ത്രം(ഇസ്മു )ജപിച്ചു തീറ്റിപ്പിക്കുക.ഫത്തികിതാബു നോക്കി പ്രവചനം നടത്തി ബന്ധുക്കളെ ബദ്ധ വൈരികളാക്കുക, ഇതൊക്കെ ആയിരുന്നു അന്നത്തെ അയാളുടെ വലിയ വരുമാന ശ്രോതസ്സു . വിസ തര്ജിമ ഇല്ലാതിരുന്ന അക്കാലത്തും ..അയ്യാളു പിടിപ്പതു പണം ഈ വഴിയില് ഒപ്പിച്ചിരുന്നു. ദിവസം കടന്നു പോകുംതോറും ..കുടുംബങ്ങളെ തമ്മിലടിപ്പിക്കാനുള്ള തന്ത്രങ്ങളും ആ നാട്ടിലുഅയ്യാള് നന്നായി പ്രയോഗിച്ചു തുടങ്ങി ..സമ്പത്തിക ലബ്ധി തന്നെ പ്രധാന നേട്ട കാരണം.ഒരു തമിഴ് നാട്ടുകാരിയെ ആദ്യം വിവാഹം ചെയ്തിരുന്നുവത്രേ. പിന്നെ പിന്നെ മുക്രിആയിട്ടിരുന്ന ദൂരെ ഏതോ പള്ളിക്കടുത്തു നിന്നു ഭക്ഷണം ഫ്രീയായി കഴിച്ചു കഴിച്ചു വേറെയും വേളി ഒപ്പിച്ചു ...പണ്ടത്തെ നമ്മടെ പോലീസ്സുകാരന്മാരെ പോലെ ...ഒരുനാള് ഈ കയ്യിലിരുപ്പുമായി ജിന്ന് ഒഴിപ്പിക്കാനായി മഹാലില്ല് ഉള്ള ഒരു വീട്ടില് ചെന്നു .അല്പം ധനവാന്റെ വീടാണ് .ഭാര്യക്ക് കലശലായ കിടപ്പു രോഗം, നമ്മുടെ മുല്ലാക്ക ചെന്ന പാടെ മുറിയില് നിന്ന് സകല ജനത്തിനേം പുറത്താക്കി .സമയം രാവേറെയായി .ആശാന് "വേറെ പരിപാടിക്കു ആക്കം "കൂട്ടി ....ആ പെണ്ണും പിള്ള വലിയ വായിലേ നിലവിളിക്കാനും തുടങ്ങി .പുറത്തു നിന്നിരുന്ന ബന്ധുജനം നിലവിളികേട്ട് മുറിക്കു ഉള്ളിലേക്കു ഇരച്ചു കേറി .. ജിന്നു ഒഴിപ്പിക്കണ ഗുട്ടനുസ്സു പിടികിട്ടി. കൈയ്യോടെ ഖതീബിനെ വലിച്ചു മുറിക്കു പുറത്തിട്ടു.ഭേഷായി പെരുമാറി . അയ്യാളുടെ ഉടുമുണ്ടു വലിച്ചു കീറി ഉമ്മറത്തുള്ള തെങ്ങിലു കെട്ടിയിട്ടു ......ന്യൂസ് കാട്ടുതീ പോലെ നാടൊട്ടുക്കും പരന്നു ..രാത്രി ഏറെവൈകി എന്റെ മാമനും ,മറ്റൊരുമാമനും കൂട്ടാളികളുംകൂടി ചെന്നു കെട്ടഴിച്ചു വിട്ടു .താക്കീതു കൊടുത്തു അയ്യാളുടെ വീട്ടിലു കൊണ്ടുവിട്ടു . പാതിരാവില് കൈയ്യിലു കിട്ടിയ ആ സ്കൂപ്പിനെ കലാനിലയംകൃഷ്ണന് നായരുടെ തനിനിറം രാപത്രം വെണ്ടയ്ക്ക അച്ചില്നിരത്തിവച്ചു ....... ..ഇന്നും ഗ്രാമാന്തരങ്ങളില് ഈതട്ടിപ്പുമായി ധാരാളംപേര് ഉണ്ട് ..പവത്തുങ്ങള് ജീവിച്ചു പോട്ടെ !(* ഇന്നലെ അർദ്ധരാത്രീല് റ്റീവീലു ഒരു സിനിമ കണ്ടു ..അതില് ഒരു സീന് ഉണ്ടു ...മോഹൻലാല് "ലേലു അല്ലു ,ലേലു അല്ലു" എന്നു നില വിളിക്കണ സീനു...അത് കാണുമ്പോള് ഇതു ഒര്ക്കാതിരിക്കുവത് എങ്ങിനെ ഞാനു *) സ്കൂപ്പ കിട്ടാനായി നമുക്ക് കാത്തിരിക്കാം .
ഷാജഹാൻ ചക്രവർത്തിയുടെ പഷ്ണിപാവങ്ങളായ ഇന്നത്തെ പിൻതലമുറക്കാരെ കുറിച്ച് നിങ്ങൾക്ക് അറിയാമോ ...ഇല്ലെങ്കിൽ പറഞ്ഞു തരാം ..നാളെ ആകട്ടെ...ഇന്നത്തേക്ക് ശുഭദിനം
ഷാജഹാൻ ചക്രവർത്തിയുടെ പഷ്ണിപാവങ്ങളായ ഇന്നത്തെ പിൻതലമുറക്കാരെ കുറിച്ച് നിങ്ങൾക്ക് അറിയാമോ ...ഇല്ലെങ്കിൽ പറഞ്ഞു തരാം ..നാളെ ആകട്ടെ...ഇന്നത്തേക്ക് ശുഭദിനം
No comments:
Post a Comment