bulletindaily.blogspot.com

Saturday, January 25, 2014

" ഗുണപാഠം ഒന്നു പ്രാർത്ഥന " .അപ്പൊ ശരി ....എന്റെ വക ഒരു ശുഭ ദിനം സുഹൃത്തേ !!

എനിക്ക് ഒരു ഇളയച്ഛൻ ഉണ്ടായിരുന്നു.    ട്രാന്‍സ്പോര്‍ട്ടില്‍ ഉന്നത പദവി വഹിച്ചിരുന്നു . ദിവാന്‍ ശങ്കര സുബ്ഭയ്യരുടെ പേരക്കുട്ടീം , ഒരു സുപ്രിം കോര്‍ട്ട് ജസ്റ്റിസ്സ്ന്റെ  ശേഷകാരിയുമായ ഒരു സ്ത്രീയുമായിസ്നേഹമായ് ഓടിച്ചെന്നു രജിസ്റ്റര്‍ കല്യാണം കഴിച്ചിരുന്നു .     അതി സുന്ദരിയായിരുന്നു അവർ .  പഴയനാളുകളായ   അക്കാലത്തു വലിയ കോളിളക്കം  ഉണ്ടാക്കിയ വാര്‍ത്ത ആയിരുന്നു അത് . കേരളാ പോലീസ്സും തമിഴ് നാട് പോലീസും ചേർന്നു കേരളവും തമിഴ്‌നാടും അരിച്ചു പെറുക്കി . അന്നത്തെ കേരളത്തിലെ സകല മാധ്യമങ്ങളും അതു  വളരെ വലിയ വാർത്തയാക്കി . മൂന്നു മാസംവരെ ഇളയഛനെം അവരേം കുറിച്ച് ഒരു വിവരവും ആർക്കും ഉണ്ടായിരുന്നില്ല. തലസ്ഥാനത്തെ പുകഴ് പെറ്റ തമിഴ്   ബ്രാമണ കുടുംബം ആയിരുന്നു അവരുടേത് . പോരാത്തതിന് .അന്നത്തെ കേരള പോലീസ് ഐ ജി  അവരുടെ അടുത്ത ബന്ധുവും.  ഒരു നാൾ അവരും ഇളയച്ചനും കൂടി ഞങ്ങളുടെ വീട്ടിൽ കയറി വന്നു. എന്റെ പിതാവിന് വർഷങ്ങളായി അടുത്ത് അറിയാവുന്ന ഇല്ലം ആയിരുന്നു ഈ ഇളയമ്മയുടേതു🚸അവരുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു എല്ലാം പറഞ്ഞൊതുക്കി ....അവരെ കലിമ ചൊല്ലികൊടുത്തു ഇസ്ലാമില്‍ ആക്കി🚸നൂര്‍ജിഹാന്‍ എന്ന് പേരുമിട്ടു .അങ്ങനെ അവർ എന്റെ ഇളയമ്മ ആയി 🚸ചിന്നമ്മ എന്നാണു ഞങ്ങൾ വിളിക്കുന്നതു🚸 ജഗതി ശ്രീകുമാറിന്റെ വീടിനു സമീപം വാടകയ്ക്ക് വീട് എടുത്തു രണ്ടാളും താമസവും തുടങ്ങി🚸ഹൈസ്‌കൂൾ ക്ളാസിൽ  മാത്തമാറ്റിക്സ്സിനു  ഞാൻ  വളരെ വീക്ക് ആയിരുന്നതിനാൽ അവർ എനിക്ക് ട്യൂഷൻ എടുത്തു തന്നിരുന്നു🚸ഡ്യൂട്ടി കഴിഞ്ഞു ഇളയച് ചൻ മടങ്ങിവരുന്നതുവരെ രാത്രി കൂട്ടു  ഞാനായിരുന്നൂ ആ വീട്ടിൽ🚸 രണ്ടു മൂന്നു വർഷം കഴിഞ്ഞു ഇളയമ്മയുടെ മാതാപിതാക്കളും സഹോദരങ്ങളും ,ഇളയച് ചനേം ഇളയമ്മ യേയും വഴുതക്കാട് DGPഓഫീസിനു മുൻപിലുള്ള  അവരുടെ ബ്രമ്മാണ്ടൻ രണ്ടുനില സ്വന്തം വീട്ടിൽ കേറ്റി താമസിപ്പിച്ചു 🚸കുടുംബത്തിലെ എല്ലാ ചടങ്ങുകൾക്കും ഇരു കുടുംബവും പരസ്പരം പോകുമായിരുന്നു 🚸മത്സ്യ മാമ്സം ഒഴിച്ചുള്ള എല്ലാ വിഭവങ്ങളും അവർക്കും നന്നേ ഇഷ്ടമായിരുന്നു🚸 അവരുടെ എല്ലാ ആചാരരീതികളും അങ്ങനെ എനിക്കും അടുത്തു നിന്നു കാണുവാനും ഭാഗഭാക്കാകുവാനും  കഴിഞ്ഞിരുന്നു 🚸 അവർക്കും അവരുടെ കുടുംബത്തിലെ  ബന്ധുക്കൾ ആയ സ്ത്രീ പുരുഷ ഭേദമന്യേ  സകല ബ്രാമണ പ്രജകൾക്കും എന്നെ  വളരെ  പ്രിയമായിരുന്നു ⚱️ഒരു ഘട്ടത്തിൽ ശബരിമല നടവരവു മൊത്തം എണ്ണി തിട്ടപ്പെടുത്തി  സൂക്ഷിക്കുന്ന  ധനലക്ഷ്മി ബാങ്കിന്റെ ഖജനാവിന്  അവരുടെ വീടിന്റെ വലിയ ഭാഗം വാടകയ്ക്ക് കൊടുത്തിരുന്നു ⚱️ആ സീസണിൽ ശബരിമല പ്രസാദവും യഥേഷ്ടം ഞങ്ങൾക്കു അയച്ചു തരുമായിരുന്നു⚱️ എന്റെ കുടുംബ വീട്ടിലോ ചടങ്ങുകൾക്കോ ഇളയമ്മ വരുമ്പോൾ അവരുടെ തലയിൽ സിന്ദൂരമോ നെറ്റിയിൽ പൊട്ടോ ഉണ്ടാകുമായിരുന്നില്ല ⚱️എന്റെ കുട്ടികൾക്കും അവരെ വളരെ പ്രിയമായിരുന്നു.അവർക്കു തിരിച്ചും . "ചിന്നമ്മ"  എന്നായിരുന്നു എന്റെ  കുട്ടികളും അവരെ വിളിച്ചിരുന്നത് 🧯വളരെ അധികം ചികിത്സകൾ ചെയ്തിട്ടും ഇളയച്ച്ച്നും ഇളയമ്മക്കും കുഞ്ഞുങ്ങളൊന്നും ജനിച്ചില്ല🧯ഇരു കൂട്ടരുടേം മാതാപിതാക്കളുടെ കണ്ണീർവീഴാൻ ഇവരൊക്കെ ഇട വരുത്തിയതിനാലാണ്  അവർക്കു സന്താന ലബ്ധി ഇല്ലാതെ പോയതെന്നു   കുടുംബത്തി ചിലർ വിശ്വസിച്ചിരുന്നു⚱️പ്രചരണം നൽകിയിരുന്നു⚱️ ......നൂറുജിഹാൻ  എന്നു പേരൊക്കെ മാറ്റിയിരുന്നു -എങ്കിലും-എല്ലാ സ്ഥലത്തും നിയമപരമായും അവർ  അറിയപ്പെട്ടിരുന്നതു " പൊന്നമ്മഷാഹുൽഹമീദ് " എന്നു തന്നെ ആയിരുന്നു ⚱️
........... വര്‍ഷങ്ങള്‍ കഴിഞ്ഞു ..........
റിട്ടയര്‍ ചെയ്തഇളയച്ചന്‍ മരണപ്പെട്ടു🧯ഭാര്യ ആയി കൂടെ ജീവിച്ചു വന്ന ചിന്നമ്മക്കു ഫാമിലി പെന്‍ഷന്‍ വേണം ⚱️ഫാമിലി പെൻഷൻ ഇല്ലാതെ അവർക്കു ജീവിക്കാൻ കഴിയില്ല 🧯അവർ പെൻഷന് അപേക്ഷിച്ചു🧯 അന്നത്തെ രെജിസ്റ്റെര്‍ മാര്യേജ് അംഗീകരിക്കില്ലത്രേ⚱️അപേക്ഷ തള്ളി പോയീ ⚱️
 എനിക്ക് ഒരു അമ്മാവന്‍ ഉണ്ടായിരുന്നു⚱️ മുസ്ലിം ലീഗിലെ  സംസ്ഥാന പ്രമുഖനായ നേതാവായിരുന്നു ദസ്തക്കീർമാമ⚱️ 
ഞാൻ അദേഹത്തെ  വിവരം അറിയിച്ചു⚱️പാളയം പള്ളിയിൽനിന്നും പഴയ സര്‍ട്ടിഫിക്കറ്റു കിട്ടുമോന്നു നോക്കി⚱️അവിടെയല്ല രെജിസ്റ്റർ ചെയ്തിരുന്നതു . വേറൊന്നു യഥാവിധി
ആ ദസ്തക്കീർമാമൻ സംഘടിപ്പിച്ചു ⚱️ വീണ്ടും അപേക്ഷിച്ചു⚱️ഇതാണ്ടെ ...വന്നു ഫാമിലി പെന്‍ഷന്‍ .... ..ഇളയച്ചന്‍ മരിച്ചപ്പോള്‍ പള്ളീല്‍  കൊണ്ട് ഞങ്ങൾ ഖബര്‍ അടക്കി⚱️
ഏതാനും വർഷം മുൻപു ചിന്നമ്മ മരിക്കുന്നതു വരെ എന്റെ വീട്ടിലെത്തിയാൽ സന്ധ്യ കഴിഞ്ഞേ മടങ്ങുകയും ചെയ്യുമായിരുന്നുള്ളൂ⚱️കുടുംബവുമായി ഞാൻ  അവരുടെ ആ വലിയ വസതിയിൽ പോയാലും അതുതന്നെ ആയിരുന്നു അവസ്ഥ ⚱️ഞങ്ങൾ മടങ്ങുമ്പോൾ, ഇളയമ്മയുടെ 'ആത്തു"  (വീട്) മുറ്റത്തു നിൽക്കുന്ന മുല്ലയിൽ നിന്നും, മുല്ലപ്പൂ ഇറുത്തു എന്റെ പക്ത്നിക്കും മകൾക്കും മുടിയിൽ ചൂടിക്കൊടുക്കുവാൻ അവർ എന്നും  പ്രത്യേകമായ ഒരു വാത്സല്ല്യം കാണിച്ചിരുന്നു⚱️
ഫാമിലി പെന്‍ഷന്‍ വാങ്ങി സന്തോഷത്തോടെ ജീവിതം മുന്‍പോട്ടു കൊണ്ടുപോയ ആ ഇളയമ്മക്കു പെട്ടെന്നു ഒരു ദിവസം രാത്രി  അസ്വസ്ഥത വന്നു⚱️പെട്ടെന്നു മരിച്ചു ........ എവിടെന്നൊക്കെയോ ജനം വന്നു കൂടി⚱️ സ്വന്തക്കാർ എന്നു പറഞ്ഞു വേറെ കുറേ പേരും വന്നുകൂടി⚱️
ഡെഡ് ബോഡി വിട്ടു തരില്ലാത്രേ 🎤 ജീവിച്ചിരിക്കുബോൾ കൃത്യമായി കാര്യങ്ങൾ ചെയ്തു വക്കാത്തതിനാൽ വന്ന പിഴവായിരുന്നു അതു🎻മക്കൾ ഇല്ലാതെ പോയതും ഭാഗമായി🎻 അല്ലെങ്കിൽ അവരും ഇതിനിടയിൽ പെട്ടു ഞെരുങ്ങിയേനേ🎸 ⚱️അടിയായി⚱️വഴക്കും, ബഹളവുമായി⚱️ജനം രണ്ടു ചേരിയായി തിരിഞ്ഞു ഉന്തും തള്ളുമായി⚱️ മരണ വീട് ആകെ അലങ്കോലമായി⚱️ ശരി അവര്‍ക്ക് അങ്ങ് വിട്ട്കൊടുത്തു ....ബ്രാമണാള്‍ ശ്മശാനതോട്ട് അതു കെട്ടിയെടുത്തു കൊണ്ട് പോയീ കത്തിച്ചു കളഞ്ഞു⚱️കോടാനുകോടികൾ വലയുള്ള വീടും സ്ഥലവും ഒക്കെ  അവകാശിയില്ലാതെ  അന്യാധീനമായി .......... 😭                   "  Copyright © All Rights Reserved.


Saturday, January 04, 2014

മറുപടി തരാത്തതിൽ ക്ഷമിക്കൂ സുഹൃത്തെ !പറയാൻ ഒരു കാരണവുമില്ല . എല്ലാം തികച്ചും വ്യക്തിപരം.

ഹ ഹ ഹ .. ഈ ചിത്രം അറിയുമോ?...നിങ്ങൾ ആരെങ്കിലും മുൻപ്  ഈ  സ്ഥലം കണ്ടിട്ടുണ്ടോ ?  .ഇത് എന്റെ മാതാവിനെയും പിതാവിനെയും ,അമ്മാവനെയും അളിയനെയും എന്റെ അമ്മയുടെ ധാരാളം ബന്ധുജനങ്ങളെയും ,ഒരു 10  തലമുറയെ എങ്കിലും   ഖബര് അടക്കിയ തിരുവനന്തപുരം പാളയം പള്ളിയിലെ  ഇത്തിരി പോന്ന സ്ഥലമാണ്‌ . ബന്ധു ജനങ്ങൾക്ക്‌    സിയാറത്തു അർപിക്കാനായി വെള്ളിയാഴ്ച ദുവായുമായി  മാതാപിതാക്കളെ ഓർമ്മിക്കാൻ എത്തുന്നവർ ആണ്  അവിടെ കൂടി നിൽക്കുന്നവർ ..കൂട്ടത്തിൽ ഞാനും ഉണ്ട് ..സർവ്വശക്തന്റെ മുന്നില് അന്ത്യ ദിനത്തിൽ നില്ക്കേണ്ടി വരുമെന്ന് പേടിച്ചു നേര്മ്മയോടെ  ജീവിതിരുന്നവരാ എന്റെ  മാതാപിതാക്കൾ  . അപ്പോൾ ആ സർവ്വ ശകതാൻ , അന്ത്യ ദിനത്തിലെ ശിക്ഷകളിൽ നിന്നും കബറിന്റെ അദാബുകളിൽ നിന്നും കാക്കുക തന്നെ ചെയ്യും.-  എന്നെയും അതെ !  ഏതു പ്രായത്തിൽ ഒരാൾ എത്തിയാലും അവന്റെ മാതാ പിതാക്കൾ അവന്റെ സംരക്ഷകർ തന്നെ . അതിന്റെ കുറവ് അനുഭവപ്പെടുന്ന ഘട്ടം ജീവിതത്തിൽ ഉണ്ടാകുമ്പോൾ നാം നാന്നായി വിഷമിക്കും .അവരെ ഓർത്ത്‌ ഏകാന്ത രാത്രികളിൽ കേഴും .
. അപ്പോൾ ഇതും പറയാതെ വയ്യ!!!
  ഇവിടത്തെ  ആറടി മണ്ണ് എനിക്കും അവകാശപ്പെട്ടതത്രേ . ഞാനും ഒരു നാൾ ഇവിടെ വരും .അത് എന്നാണ് എന്ന് എനിക്ക് അറിഞ്ഞുകൂടാ ..ലക്ഷണങ്ങൾ അതീവ തീവ്രമായി കാണുന്നുണ്ട് . എന്റെ  ഉപ്പാപ്പമാര്ക്ക്  കിട്ടിയ കണക്കു വച്ചാണെങ്കിൽ കരുണാമയനായ  സർവ്വശക്തൻ  ഒരു 40 വര്ഷം കൂടി തരേണ്ടതാണ്. .ഞാൻ മരണപ്പെട്ടു പോയിട്ടില്ല .. എന്റെ  യൌവനത്തിൽ മാതാവിനോടും പിതാവിനോടും , കയർത്തുസംസാരിച്ചിട്ടുണ്ട് ..പല കാര്യങ്ങൾക്കും   മുൻകോപവും, ദുശ്ശഠ്യവും കുഞ്ഞിലെ മുതൽ കൈമുതൽആയിരുന്നു. എന്തും അവർ അംഗീകരിച്ചിരുന്നു  ..എന്റെ വാക്കുകൾക്കു നല്ല  വില വീട്ടിൽനിന്നും  ബന്ധുജങ്ങളിൽ നിന്നും കിട്ടിയിരുന്നു. പഠിക്കൻനും മറ്റു കാര്യങ്ങൽക്കും സമർത്ഥൻആയിരുന്നതിനാൽ എന്ത് കാര്യങ്ങൽക്കും എന്നെയാണ് മുൻപിൽ നിർത്തിയിരുന്നതു...എന്റെ മുൻകോപവും ദുശ്ശാഠ്യവുമെല്ലാം ഷിപ്രകോപി ,ക്ഷണപ്രസാദി എന്ന നിലയിൽ അവർ എന്റെ എല്ലാ ദുശ്ശിലങ്ങളും   മറന്നിരുന്നു .ഇന്ന് അവയോർത്തു ഞാൻ  വേദനിക്കുന്നുണ്ട്‌ .തീവ്രമായ  ദുഖം അനുഭവിക്കുന്നുണ്ട് .എന്തെന്നാൽ ...അവർ അത്രയ്ക്ക് എന്നെ പൊന്നുപോലെ നോക്കിയിരുന്നു . അവർ എനിക്ക് സുഹൃത്തുക്കളെ പോലെ ആയിരുന്നു . ഭൂമിക്കു കീഴെയുള്ള എന്തിനെക്കുറിച്ചും സംസാരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു ...ഇന്ന്  അവർ ആ ഖബര് സ്ഥാനിൽ ഉറങ്ങുന്നു .....അവരെ ഒന്ന് കാണുവാൻ എന്റെ മനസ്സ് അതിയായി കൊതിക്കുന്നു .....ഇപ്പോൾ അവർ എവിടെ ആവും ..അങ്ങോട്ട്‌ ചെന്നെങ്കിലും കാണുവാൻ കുറെ നാളായി മനസ്സു തുടികൊട്ടുന്നു . അതുതന്നെയാണ്  ഫേസ് ബൂക്കിനോട്  മടുപ്പിന് ഒരു വിഷയം.
 ഒരു പാട് സ്നേഹമുള്ള അന്വേഷണങ്ങൾ ധാരാളം സുഹൃത്തുക്കളിൽ നിന്ന് നിരന്തരം  വന്നു..കുറച്ചു പേരുടെ പേര് എടുത്തു പറഞ്ഞാൾ അത് മറ്റുള്ളവരെ വേദനിപ്പിക്കും സ്ഥലവും പോരാതെ വരും. സ്ത്രീ സുഹൃത്തുക്കളായിരുന്നു ഏറ്റവും കൂടുതലും അവര്ക്കും നന്ദി. സഹോദരനായി കാണുന്നുണ്ടല്ലോ, .പെരുത്ത് സന്തോഷം ..ഇൻബൊക്സ്  മെസ്സെജുകളെ  കൊണ്ട് നിറഞ്ഞു .  പ്രവഹിച്ചു  എന്ന വാക്കാണ്‌ ശരി.  മനസ്സ് അസ്വസ്ഥം ആയിരുന്നതിനാൽ മറുപടി എഴുതാനും കഴിഞ്ഞില്ലാ . fb  യിൽ കേറിയിട്ടു വേണ്ടേ മറുപടി തരാൻ .. കാരണം പലതാണ് .തിരക്കല്ല .സാമ്പത്തികവും,രോഗവും   അല്ല.  എന്നെക്കുറിച്ച് അന്വേഷിക്കുവാനും ബന്ധുജനങ്ങളേക്കാൾ ,ധാരാളം സുഹൃത്തുക്കൾ ഉണ്ട് ..എന്റെ കുറെ "അലിപിലീസൂ " അളിഞ്ഞ  അപ്പ്‌ഡേറ്റുകൾ വായിക്കുന്നവർ ആണ് അന്വേഷണവുമായി ഓടി എത്തിയത് ..ഒരു അസുഖവും ഇല്ല ..നല്ല  ആരോഗ്യവാൻ എന്നും പറഞ്ഞുകൂടാ .. എഴുതാനുള്ള, ലൈക്ക് ചെയ്യാനുള്ള , ഫേസ് ബുക്ക്‌ നോക്കാനുള്ള ഒരു മനസ്സ് വന്നില്ല. അത്രേ ഉള്ളു .

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...