bulletindaily.blogspot.com

Saturday, January 25, 2014

" ഗുണപാഠം ഒന്നു പ്രാർത്ഥന " .അപ്പൊ ശരി ....എന്റെ വക ഒരു ശുഭ ദിനം സുഹൃത്തേ !!

എനിക്ക് ഒരു ഇളയച്ഛൻ ഉണ്ടായിരുന്നു.    ട്രാന്‍സ്പോര്‍ട്ടില്‍ ഉന്നത പദവി വഹിച്ചിരുന്നു . ദിവാന്‍ ശങ്കര സുബ്ഭയ്യരുടെ പേരക്കുട്ടീം , ഒരു സുപ്രിം കോര്‍ട്ട് ജസ്റ്റിസ്സ്ന്റെ  ശേഷകാരിയുമായ ഒരു സ്ത്രീയുമായിസ്നേഹമായ് ഓടിച്ചെന്നു രജിസ്റ്റര്‍ കല്യാണം കഴിച്ചിരുന്നു .     അതി സുന്ദരിയായിരുന്നു അവർ .  പഴയനാളുകളായ   അക്കാലത്തു വലിയ കോളിളക്കം  ഉണ്ടാക്കിയ വാര്‍ത്ത ആയിരുന്നു അത് . കേരളാ പോലീസ്സും തമിഴ് നാട് പോലീസും ചേർന്നു കേരളവും തമിഴ്‌നാടും അരിച്ചു പെറുക്കി . അന്നത്തെ കേരളത്തിലെ സകല മാധ്യമങ്ങളും അതു  വളരെ വലിയ വാർത്തയാക്കി . മൂന്നു മാസംവരെ ഇളയഛനെം അവരേം കുറിച്ച് ഒരു വിവരവും ആർക്കും ഉണ്ടായിരുന്നില്ല. തലസ്ഥാനത്തെ പുകഴ് പെറ്റ തമിഴ്   ബ്രാമണ കുടുംബം ആയിരുന്നു അവരുടേത് . പോരാത്തതിന് .അന്നത്തെ കേരള പോലീസ് ഐ ജി  അവരുടെ അടുത്ത ബന്ധുവും.  ഒരു നാൾ അവരും ഇളയച്ചനും കൂടി ഞങ്ങളുടെ വീട്ടിൽ കയറി വന്നു. എന്റെ പിതാവിന് വർഷങ്ങളായി അടുത്ത് അറിയാവുന്ന ഇല്ലം ആയിരുന്നു ഈ ഇളയമ്മയുടേതു🚸അവരുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു എല്ലാം പറഞ്ഞൊതുക്കി ....അവരെ കലിമ ചൊല്ലികൊടുത്തു ഇസ്ലാമില്‍ ആക്കി🚸നൂര്‍ജിഹാന്‍ എന്ന് പേരുമിട്ടു .അങ്ങനെ അവർ എന്റെ ഇളയമ്മ ആയി 🚸ചിന്നമ്മ എന്നാണു ഞങ്ങൾ വിളിക്കുന്നതു🚸 ജഗതി ശ്രീകുമാറിന്റെ വീടിനു സമീപം വാടകയ്ക്ക് വീട് എടുത്തു രണ്ടാളും താമസവും തുടങ്ങി🚸ഹൈസ്‌കൂൾ ക്ളാസിൽ  മാത്തമാറ്റിക്സ്സിനു  ഞാൻ  വളരെ വീക്ക് ആയിരുന്നതിനാൽ അവർ എനിക്ക് ട്യൂഷൻ എടുത്തു തന്നിരുന്നു🚸ഡ്യൂട്ടി കഴിഞ്ഞു ഇളയച് ചൻ മടങ്ങിവരുന്നതുവരെ രാത്രി കൂട്ടു  ഞാനായിരുന്നൂ ആ വീട്ടിൽ🚸 രണ്ടു മൂന്നു വർഷം കഴിഞ്ഞു ഇളയമ്മയുടെ മാതാപിതാക്കളും സഹോദരങ്ങളും ,ഇളയച് ചനേം ഇളയമ്മ യേയും വഴുതക്കാട് DGPഓഫീസിനു മുൻപിലുള്ള  അവരുടെ ബ്രമ്മാണ്ടൻ രണ്ടുനില സ്വന്തം വീട്ടിൽ കേറ്റി താമസിപ്പിച്ചു 🚸കുടുംബത്തിലെ എല്ലാ ചടങ്ങുകൾക്കും ഇരു കുടുംബവും പരസ്പരം പോകുമായിരുന്നു 🚸മത്സ്യ മാമ്സം ഒഴിച്ചുള്ള എല്ലാ വിഭവങ്ങളും അവർക്കും നന്നേ ഇഷ്ടമായിരുന്നു🚸 അവരുടെ എല്ലാ ആചാരരീതികളും അങ്ങനെ എനിക്കും അടുത്തു നിന്നു കാണുവാനും ഭാഗഭാക്കാകുവാനും  കഴിഞ്ഞിരുന്നു 🚸 അവർക്കും അവരുടെ കുടുംബത്തിലെ  ബന്ധുക്കൾ ആയ സ്ത്രീ പുരുഷ ഭേദമന്യേ  സകല ബ്രാമണ പ്രജകൾക്കും എന്നെ  വളരെ  പ്രിയമായിരുന്നു ⚱️ഒരു ഘട്ടത്തിൽ ശബരിമല നടവരവു മൊത്തം എണ്ണി തിട്ടപ്പെടുത്തി  സൂക്ഷിക്കുന്ന  ധനലക്ഷ്മി ബാങ്കിന്റെ ഖജനാവിന്  അവരുടെ വീടിന്റെ വലിയ ഭാഗം വാടകയ്ക്ക് കൊടുത്തിരുന്നു ⚱️ആ സീസണിൽ ശബരിമല പ്രസാദവും യഥേഷ്ടം ഞങ്ങൾക്കു അയച്ചു തരുമായിരുന്നു⚱️ എന്റെ കുടുംബ വീട്ടിലോ ചടങ്ങുകൾക്കോ ഇളയമ്മ വരുമ്പോൾ അവരുടെ തലയിൽ സിന്ദൂരമോ നെറ്റിയിൽ പൊട്ടോ ഉണ്ടാകുമായിരുന്നില്ല ⚱️എന്റെ കുട്ടികൾക്കും അവരെ വളരെ പ്രിയമായിരുന്നു.അവർക്കു തിരിച്ചും . "ചിന്നമ്മ"  എന്നായിരുന്നു എന്റെ  കുട്ടികളും അവരെ വിളിച്ചിരുന്നത് 🧯വളരെ അധികം ചികിത്സകൾ ചെയ്തിട്ടും ഇളയച്ച്ച്നും ഇളയമ്മക്കും കുഞ്ഞുങ്ങളൊന്നും ജനിച്ചില്ല🧯ഇരു കൂട്ടരുടേം മാതാപിതാക്കളുടെ കണ്ണീർവീഴാൻ ഇവരൊക്കെ ഇട വരുത്തിയതിനാലാണ്  അവർക്കു സന്താന ലബ്ധി ഇല്ലാതെ പോയതെന്നു   കുടുംബത്തി ചിലർ വിശ്വസിച്ചിരുന്നു⚱️പ്രചരണം നൽകിയിരുന്നു⚱️ ......നൂറുജിഹാൻ  എന്നു പേരൊക്കെ മാറ്റിയിരുന്നു -എങ്കിലും-എല്ലാ സ്ഥലത്തും നിയമപരമായും അവർ  അറിയപ്പെട്ടിരുന്നതു " പൊന്നമ്മഷാഹുൽഹമീദ് " എന്നു തന്നെ ആയിരുന്നു ⚱️
........... വര്‍ഷങ്ങള്‍ കഴിഞ്ഞു ..........
റിട്ടയര്‍ ചെയ്തഇളയച്ചന്‍ മരണപ്പെട്ടു🧯ഭാര്യ ആയി കൂടെ ജീവിച്ചു വന്ന ചിന്നമ്മക്കു ഫാമിലി പെന്‍ഷന്‍ വേണം ⚱️ഫാമിലി പെൻഷൻ ഇല്ലാതെ അവർക്കു ജീവിക്കാൻ കഴിയില്ല 🧯അവർ പെൻഷന് അപേക്ഷിച്ചു🧯 അന്നത്തെ രെജിസ്റ്റെര്‍ മാര്യേജ് അംഗീകരിക്കില്ലത്രേ⚱️അപേക്ഷ തള്ളി പോയീ ⚱️
 എനിക്ക് ഒരു അമ്മാവന്‍ ഉണ്ടായിരുന്നു⚱️ മുസ്ലിം ലീഗിലെ  സംസ്ഥാന പ്രമുഖനായ നേതാവായിരുന്നു ദസ്തക്കീർമാമ⚱️ 
ഞാൻ അദേഹത്തെ  വിവരം അറിയിച്ചു⚱️പാളയം പള്ളിയിൽനിന്നും പഴയ സര്‍ട്ടിഫിക്കറ്റു കിട്ടുമോന്നു നോക്കി⚱️അവിടെയല്ല രെജിസ്റ്റർ ചെയ്തിരുന്നതു . വേറൊന്നു യഥാവിധി
ആ ദസ്തക്കീർമാമൻ സംഘടിപ്പിച്ചു ⚱️ വീണ്ടും അപേക്ഷിച്ചു⚱️ഇതാണ്ടെ ...വന്നു ഫാമിലി പെന്‍ഷന്‍ .... ..ഇളയച്ചന്‍ മരിച്ചപ്പോള്‍ പള്ളീല്‍  കൊണ്ട് ഞങ്ങൾ ഖബര്‍ അടക്കി⚱️
ഏതാനും വർഷം മുൻപു ചിന്നമ്മ മരിക്കുന്നതു വരെ എന്റെ വീട്ടിലെത്തിയാൽ സന്ധ്യ കഴിഞ്ഞേ മടങ്ങുകയും ചെയ്യുമായിരുന്നുള്ളൂ⚱️കുടുംബവുമായി ഞാൻ  അവരുടെ ആ വലിയ വസതിയിൽ പോയാലും അതുതന്നെ ആയിരുന്നു അവസ്ഥ ⚱️ഞങ്ങൾ മടങ്ങുമ്പോൾ, ഇളയമ്മയുടെ 'ആത്തു"  (വീട്) മുറ്റത്തു നിൽക്കുന്ന മുല്ലയിൽ നിന്നും, മുല്ലപ്പൂ ഇറുത്തു എന്റെ പക്ത്നിക്കും മകൾക്കും മുടിയിൽ ചൂടിക്കൊടുക്കുവാൻ അവർ എന്നും  പ്രത്യേകമായ ഒരു വാത്സല്ല്യം കാണിച്ചിരുന്നു⚱️
ഫാമിലി പെന്‍ഷന്‍ വാങ്ങി സന്തോഷത്തോടെ ജീവിതം മുന്‍പോട്ടു കൊണ്ടുപോയ ആ ഇളയമ്മക്കു പെട്ടെന്നു ഒരു ദിവസം രാത്രി  അസ്വസ്ഥത വന്നു⚱️പെട്ടെന്നു മരിച്ചു ........ എവിടെന്നൊക്കെയോ ജനം വന്നു കൂടി⚱️ സ്വന്തക്കാർ എന്നു പറഞ്ഞു വേറെ കുറേ പേരും വന്നുകൂടി⚱️
ഡെഡ് ബോഡി വിട്ടു തരില്ലാത്രേ 🎤 ജീവിച്ചിരിക്കുബോൾ കൃത്യമായി കാര്യങ്ങൾ ചെയ്തു വക്കാത്തതിനാൽ വന്ന പിഴവായിരുന്നു അതു🎻മക്കൾ ഇല്ലാതെ പോയതും ഭാഗമായി🎻 അല്ലെങ്കിൽ അവരും ഇതിനിടയിൽ പെട്ടു ഞെരുങ്ങിയേനേ🎸 ⚱️അടിയായി⚱️വഴക്കും, ബഹളവുമായി⚱️ജനം രണ്ടു ചേരിയായി തിരിഞ്ഞു ഉന്തും തള്ളുമായി⚱️ മരണ വീട് ആകെ അലങ്കോലമായി⚱️ ശരി അവര്‍ക്ക് അങ്ങ് വിട്ട്കൊടുത്തു ....ബ്രാമണാള്‍ ശ്മശാനതോട്ട് അതു കെട്ടിയെടുത്തു കൊണ്ട് പോയീ കത്തിച്ചു കളഞ്ഞു⚱️കോടാനുകോടികൾ വലയുള്ള വീടും സ്ഥലവും ഒക്കെ  അവകാശിയില്ലാതെ  അന്യാധീനമായി .......... 😭                   "  Copyright © All Rights Reserved.


1 comment:

  1. കാര്യത്തോട് അടുക്കുമ്പോള്‍ ജാതിയും മതവും എല്ലാം എവിടെ നിന്നെങ്കിലും കടന്നു വരും സാഹിബേ.... അതാണ്‌ നമ്മുടെ നാട്. എന്തായാലും ഇരിക്കട്ടെ അങ്ങേക്കും ഒരു ശുഭദിനം.

    ReplyDelete

തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു

Sunday, August 11, 2013 തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു. അവർക്കുള്ള  പാലും, മുട്ടയും,മലക്കറിയും ഇറച്ചിയും മീനും ...