ഇതും ഒരു ജീവിത കഥ !
24 ഫെബ്രുവരി 2013
1. പാട്ടുകാരനായി കുറച്ചു നാൾ
വളരെ മുന്‍പ് ബേബി മാമന്‍ ( എസ്റേറ്റ് ബേബി - പ്രഭായേശുദാസിന്റെ പിതാവ് ) എന്നും വീട്ടില്‍ വരുന്ന കാലം .. രാവുകളില്‍ ഗാന മേള പാട്ടുകാർക്കു , പുതിയ സിനിമാപ്പാട്ടുകളുടെ വരികള്‍ തെറ്റ് കൂടാതെ പാടിക്കൊടുക്കുന്നത് ഹോബിയാക്കിയിരുന്നു .
വീടിനു അല്പം അകലെ തരംഗണി സ്ടുടിയോക്കടുത്തുള്ള യക്ഷിയമ്മന്‍ ദേവീ ക്ഷേത്രത്തില്‍ യേശുദാസും കൂട്ടരും ഒരു തപസ്യ പോലെ എല്ലാക്കൊല്ലവും ഗാനമേള നടത്തിയിരുന്നു . സ്റ്റേജില്‍ ഇരിക്കുന്ന യേശുദാസ് ദാഹ ശമനത്തിനായിഒരു കുപ്പിയില്‍ നിന്ന് മഞ്ഞ വെള്ളം പകര്‍ന്നു കുടിക്കുന്നത്
ദാഹത്തോടെ സ്റ്റേജില്‍ നിന്ന് പലപ്പോഴും കണ്ടിട്ടുണ്ട് . യേശുദാസിനെ കുറിച്ച് നിരന്തരം കലാനിലയം കൃഷ്ണന്‍ നായരുടെ പത്രമായ തനി നിറത്തില്‍
നിരന്തരം വാര്‍ത്തകള്‍ വരുന്ന സമയമായിരുന്നു
.അതുകൊണ്ട് . ഈ വക പരിപാടിക്ക് പോകുന്നത് പാത്തും പതുങ്ങിയും ആയിരുന്നു. പല ഗാനമേളകള്‍ക്കും സ്റ്റേജ്കള്‍ സഹൃദയര്‍ കൈ വയ്ക്കുമായിരുന്നു . കൂവലും നന്നേ കിട്ടും .
എങ്കിലും അതെ പാട്ടുകള്‍ വീട്ടില്‍ വന്നു ഞാനും പാടുമായിരുന്നു ... അല്പം ഉറക്കെ തന്നെ . അവിടെ ഒരു മാര്‍ക്കറ്റ് അടുത്തുണ്ട് . പ്രസിദ്ധമായ പാളയം കന്നി മാരാ മാര്‍ക്കറ്റ്.എല്ലാ അലിപിലീസു ജനങ്ങളും അതിലെ ആണ് കടന്നു പോകുന്നത്.
അവര്‍ അത് നിന്ന് കേള്‍ക്കും .ചിലര്‍ പ്രോത്സാഹിപ്പിക്കും. ഒരു പാട് പേര്‍ പറഞ്ഞു "നിസാര്‍ നന്നായി പാടുമെന്നു "!!!!! ഞാന്‍ അതുകേട്ടു തൊള്ള തുറന്നു പാടി
എന്നെ ആരാധിച്ച പെണ്ണിന്റെ മുന്നില്‍ , ഏകാന്തമായ രാവുകളില്‍ -വിജനമായ അമ്പല പറമ്പ് കളിലെ ആല്‍തറ വട്ടങ്ങളില്‍ ,
എന്നെ കാണാന്‍ ആവുന്ന സ്ഥലങ്ങളില്‍ ഒക്കെ ഇരുന്നു കൊണ്ട് പാടി...
താടി വളര്‍ത്തി , വെള്ള ഷര്‍ട്ടും,പാന്റ്സും ,ചെരിപ്പും ,വെള്ള സ്ട്രാപ്പുള്ള വാച്ചും ധരിച്ചു . ആകെ ഒരു വെള്ള മയം. കുപ്പിയില്‍ നിന്നും മഞ്ഞ വെള്ളം ധാരാളം വലിച്ചു കുടിച്ചു .
പക്ഷെ ....ഞാന്‍ ഒരു കെ , ജെ . യേശുദാസ് മാത്രം ആയില്ല .... എന്നെ ആരാധിച്ച പെണ്ണിനെ ഒട്ടു കിട്ടിയുമില്ല ... അതോടെ ആ പണിയും ഞാന്‍ അങ്ങ് ഉപേക്ഷിച്ചു ....ജീവിതത്തില്‍ ഇപ്പോഴും ദുഃഖങ്ങള്‍ മാത്രം ബാക്കി .
******************************
2. കഥാകാരനായി കുറച്ചു നാൾ
പണ്ട് ഞാന്‍ മൂന്നു നോവലും , ഏഴു കഥകളും എഴുതി ഒരു നോവല്‍ സിനിമാക്കാര്‍ കൊണ്ട് പോയീ .....അഞ്ഞൂറ് റുപ്പിക തന്നു. ..കഥകള്‍ക്ക് ബാലകൃഷ്ണന്‍ ചേട്ടനും , കാമ്പിശ്ശേരി ചേട്ടനും (കൗമുദി,ജനയുഗം ) ഉൾപ്പടെ 25 ഉം 30 ഉം വേറെ തന്നു. സിനിമ ക്കാര്‍ക്ക് നല്ല കോളടിച്ചു . വീണ്ടും വന്നപ്പോള്‍
- ഈ നച പിച്ച പണി ഇനി നടപ്പില്ലാന്നു ഞന്‍ അവരെ ഓട്ടിച്ചു വിട്ടു.ഇത്തിരി സമ്പന്നന്‍ ആയപ്പോള്‍ . ഒരു പെണ്ണും കെട്ടി .പെണ്ണും പിള്ളക്ക് വായനാ ശീലം അന്ന് തീരെ ഇല്ല ..ഒരു സഹൃദയയും അല്ലായിരുന്നു . കഥ എഴുത്ത് അപ്പോള്‍ എന്ത് മിനക്കെട്ട പണിയാണെന്ന്
അറിയുമോ നിങ്ങള്‍ക്ക്. അര്‍ദ്ധ രാത്രിയുടെ നിശബ്ദതയില്‍ ഉണര്‍ന്നിരിക്കണം , ചിന്തിക്കണം , കുഞ്ഞു ,തൊട്ടിലില്‍
കിടന്നു കരയുമ്പോള്‍ ആട്ടികൊടുക്കണം , സ്വയം കട്ടന്‍ ഇട്ടു കുടിക്കണം . ഇടയ്ക്കിടയ്ക്ക് പേനയില്‍ മഷി നിറയ്ക്കണം
.നേരം വെളുക്കുമ്പോള്‍ കിടന്നു ഉറങ്ങണം . പെണ്ണും പിള്ളക്ക് അതുകാരണം എന്നെ ഒട്ടും പിടുത്തവുമില്ല. എന്റെ മുറി ചുരുട്ടി ഇട്ട കടലാസ്സു കഷണങ്ങളും
സിഗരെട്ടു കുറ്റിയും ചാരവും കൊണ്ട് നിറയേ നിറയും... ഒരു നാള്‍ മുറി വൃത്തി ആക്കാന്‍ വന്ന അവള്‍ കൈയെഴുത്ത്
പ്രതികളുടെ ആദ്യ പേജുകള്‍ മറിച്ച് നോക്കി . .ഉറങ്ങി കിടന്ന എന്റെ പിന്നില്‍ ചൂല് കൊണ്ട് ഒരു തട്ട് . തട്ട് കിട്ടിയ പാടെ ഞാന്‍ എഴുന്നേറ്റിരുന്നു . എന്നെ നോക്കി അവള്‍ അലറി; "ഫ !മനുഷ്യാ.......! കമല ചേച്ചീനെ പോലെ അശ്ലീലം എഴുതുന്നോ .കൊച്ചു പുസ്തകം ഇറക്കലാണോ തന്റെ പണി " അതിവിടെ വേണ്ട . കലഹം മൂത്ത് അടിയും , വക്കാണവും ആയി . അവള്‍ എല്ലാം വലിച്ചു കീറി തീയില്‍ ഇട്ടു. ഇനി മേലാല്‍ ഞാന്‍ കൂടെ വേണേല്‍ ഈ എഴുത്ത്
കണ്ടു പോകരുത് ..നിബന്ധനയും വച്ചു . ആ പണിയും ഞാന്‍ അതോടെ നിര്‍ത്തി. ...അല്ലായിരുന്നുവെങ്കില്‍ ഞാനും
ഒരു MT ആയിപ്പോയേനെ .(empty ).
***ആരെയും മനസ്സാ വാചാ കർമണാ വേദനിപ്പിക്കതിരിക്കുവാൻ കഴിയുന്നതും ശ്രദ്ധി ക്കുക . കഴിയുന്നതും സ്നേഹിക്കുന്നവർ ഇണ പീരിയാതെ തന്നെ ഇരിക്കുക ..വാഗ്ദാന ലംഘനം നടത്താതിരിക്കുക .സാർവ്വ ശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ! ഞങ്ങളും നിങ്ങള്ക്കുവേണ്ടി പ്രാർഥിക്കാം..അതേ ഇപ്പോൾ കരണീയമുള്ളു ..ശുഭദിനം.. Copyright © All Rights Reserved. Courtesy: Nizar Ahamed of Thiruvananthapuram City

No comments:
Post a Comment