bulletindaily.blogspot.com

Sunday, November 30, 2014

താങ്കൾ മനസ്സ് കണ്ടിട്ടുണ്ടോ , സ്വന്തം മനസ്സ് കണ്ടിരിക്കില്ല . എന്നാൽ മറ്റൊരാളുടെ മനസ്സ് കണ്ടിരിക്കാൻ വഴിയുണ്ടല്ലോ

പ്രിയ സുഹൃത്തേ, വന്ദനം ,
Good MORNING..இனிய வணக்கம்
താങ്കൾ മനസ്സ് കണ്ടിട്ടുണ്ടോ ,
സ്വന്തം മനസ്സ് കണ്ടിരിക്കില്ല . എന്നാൽ മറ്റൊരാളുടെ മനസ്സ് കണ്ടിരിക്കാൻ വഴിയുണ്ടല്ലോ . ഞാൻ അതു കണ്ടിരിക്കുന്നു. പലരുടേം മനസ്സിനെ കണ്ടിരിക്കുന്നു . വിവിധ വേദനകൾ കാരണം നീറുന്ന മനസ്സുകളെ കണ്ടിരിക്കുന്നു . ജീവിത പ്രരാബ്ധങ്ങളാൽ ഉഴറുന്ന , ദാമ്പത്യ ബന്ധത്തിലെ തകർചകളാൽ ഉഴറുന്ന , സന്താന ദുഖത്താൽ ഉഴറുന്ന മനസ്സുകളെ കണ്ടിരിക്കുന്നു. ജനിച്ചു വീഴുന്ന നാൾ മുതൽ പത്തുവയസ്സുവരെ ദൈവതുല്ല്യമായ ഒരു മനസ്സാണ് എല്ലാർക്കും . അതുകഴിഞ്ഞാൽ എതിർ ലിംഗത്തെ ശ്രദ്ധിച്ചു തുടങ്ങുന്നത് മുതൽ വേറെ ഒരുമനസ്സാണു മനുക്ഷ്യ വർഗത്തിന് . "കുരങ്ങന്റെ പോലെ ഉള്ള ഒരു മനസ്സ് . ഈ ചിത്രത്തിലെ കുരങ്ങച്ചനെ പോലെ മനസ്സു ചാടി ചാടി പോകും !!!! പലപ്പോഴും ഏകാന്തതയിലെ യാമങ്ങളിൽ ഞാൻ ചിന്തിച്ചിട്ടുണ്ട് ഒരുപാടു തെറ്റിദ്ധരിപ്പിക്കപ്പെട്ട വ്യക്തിത്വം ആണു എന്റേതെന്നു . അങ്ങനെ ധരിക്കുന്നവർക്കു അതിനുള്ള കാരണങ്ങൾ ഉണ്ടാവാം . അവരൊക്കെ എന്നെ കാണാൻ തുടങ്ങി പത്തു മുപ്പത്തിഅഞ്ചു വർഷങ്ങൾക്കുള്ളിലെ വരൂ ..അതിനും മുൻപു ഒരു ജീവിതം ഉണ്ടായിരുന്നു എന്നാ സത്യം പലപ്പോഴും മനുഷ്യൻ മറന്നു പോകുന്നു.മകൻ ,സഹോദരൻ , അമ്മാവൻ, അനന്തരവൻ, അമ്മാവന്റെ മകൻ ..അങ്ങനെ ഒക്കെ പലവേഷങ്ങൾ .....അത് പോട്ടെ !!!
ഭര്‍ത്താവിന്റെ എല്ലാമെല്ലാമാണ് ഭാര്യ !
. സുഹൃത്ത്, സഹോദരി, അഭ്യുദയകാംക്ഷി, ഭൃത്യ, ഗുരു, സഖാവ്, സമ്പത്ത്, സന്തോഷം, ശാസ്ത്രം, മറുകരകടക്കാനുള്ള തോണി, അടിമ, എല്ലാമാണവള്‍. അങ്ങിനെയുള്ള ഭാര്യ എല്ലാക്കാലത്തും പൂജാര്‍ഹയാണ്. .
എല്ലാ സുഹൃത്തുക്കൾക്കും എന്നെ വളരെ ഇഷ്ടമാണ് , സ്നേഹമാണ് ..വളരെ അധികം മെസ്സേജുകൾ ഇൻ ബോക്സിൽ ദിനവും വരാറുണ്ട്‌. അതിൽ നിന്ന് തന്നെ അത് ബോധ്യമാവും . മറുപടി എഴുതാൻ നെറ്റിനു ആസ്തിയില്ല . അതു കൊണ്ട് മറുപടി ചുരുക്കും, കണ്ടില്ല്യാന്നു നടിക്കും . അത്രേള്ളു . പലർക്കും പല ആവശ്യങ്ങൾ . ..പുറത്തു പറയാൻ കഴിയാത്ത പ്രശ്നങ്ങൾ ഏറെ ! അവരും ഉപദേശം ചോദിക്കുന്നു. വിളഞ്ഞ വിത്ത് എന്നു ചിലർക്കെങ്ങിലും ഇത്രേം കാലത്തിനിടക്ക് തോന്നീട്ടുണ്ടാവും . സാരോല്ല്യ അതും.
ഒരു കുടുംബാംഗത്തെ പോലെ സംസാരിക്കുന്നവർ ധാരാളം. വിവിധ സഹായങ്ങൾ എന്നോടു ചോദിക്കാറുണ്ട് ഒന്നും സംബത്തികത്തിൽ ഉൾപ്പെട്ടവ അല്ലേം താനും. കൂട്ടത്തിൽ എപ്പോഴാണ് ലോട്ടറി അടിക്കുന്നതെന്നും ..വീട് കെട്ടുകയെന്നും , കടം കൊടുത്തു വീടാൻ എപ്പോഴാണ് ആവുകയെന്നും ,കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പടെ പലതും ഗൈഡ് ആയി ചോദിച്ചറിയുന്നു. നല്ല കാലം എന്നു വരുമെന്നും അന്വേഷിക്കുന്നു. ഞാൻ പറയുന്നതൊക്കെ ഭലിക്കാറുണ്ട് പോലും . ഓരോരുത്തരുടെ വിശ്വാസങ്ങൾ അങ്ങനെ. കിഴക്കു മഴക്കാറു ഉണ്ടാകുംബോഴും , തെക്കൻ കാറ്റു വീശുമ്പോഴും ഇപ്പോൾ മഴപൈയ്യും എന്നു അനുഭവം കൊണ്ടു പറയാൻ അധികം പാൻഢിത്യത്തിന്റെ അവശ്യമോന്നൂല്ല്യ . അല്ലെങ്കിലും എനിക്കെന്തറിയാം. ഒരു ചുക്കും അറിയില്ല്യ . രണ്ടു കുട്ടികൾ ഉണ്ടായിരുന്നു ,പഠിച്ചു , പഠിപ്പിച്ചു - അതിനു ഒരു ഗൈഡും ഉണ്ടായിരുന്നില്ല്യ . ഗൈഡ് ആയി നില്ക്കേണ്ട വർ ..അടിയിൽ കൂടി കാൽചോട്ടിലെ മണ്ണു ചുമന്നു മാറ്റാൻ ശ്രമിചൂന്നു മാത്രം
എനിക്കു ഒന്നേ പറയാനുള്ളൂ . യഥാർഥത്തിൽ വിശന്നിരിക്കുന്ന കുറേ സാധുക്കളെ കണ്ടെത്തി വിശപ്പിനുള്ള വക വയറു നിറയെ വാങ്ങി കൊടുക്കുവാൻ സാധിക്കുമോ ? എങ്കിൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കൈയ്യോടെ ലഭ്യമാവും . മനസ്സമാധാനവും ലഭ്യമാവും . അതിനു കഴിയുന്നില്ലെങ്കിൽ ബദ്ധപ്പാട് തുടരുക തന്നെ ചെയ്യും. ഏവർക്കും എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു ഇന്നത്തേക്ക് വിട . എല്ലാ നന്മയും നേരുന്നു .ശുഭദിനം---
പാളയം നിസാർ അഹമ്മദു.
Copyright All Rights Reserved

Saturday, November 29, 2014

Blank 📢📢📢📢



40 .വയസ്സിൽ തലയിൽ ഒരു നരമുടിയെങ്ങാനും കണ്ടുവെങ്കിൽ ആദ്യം ഓടുക 'ഡൈയ്' വാങ്ങുവാനാണ്‌ .

GOOD MORNING AND GOOD DAY DEAR FRNDZ........1
...............കാക്ക കുളിക്കേം ചെയ്തു , കൊക്കു ആയതൂല്ല്യ
.......................................................................................................................
അനന്തമായ ആകാശത്തിൽ പുതുതായി ഒന്നും രൂപം കൊണ്ടിട്ടില്ല .കോടാനു കോടി വർഷങ്ങളായി ഒരേ അവസ്ഥ തന്നെ .സൂര്യ ചന്ദ്ര താര ദൃശ്യപരമ്പര ചക്രംപോലെ മേലേ്പാട്ടും കീഴ്‌പോട്ടും ചുറ്റി വെളിപ്പെട്ടുകൊണ്ടിരിക്കുന്നതേയുള്ളൂ. തിരപോലെ മുറയ്ക്കു പൊന്തിയും താണുമാണ് ജഗത്തിലെ ചലനങ്ങളെല്ലാം. ബ്രഹ്മാണ്ഡങ്ങള്‍ ഓരോന്നായി സൂക്ഷ്മരൂപങ്ങളില്‍നിന്നു പുറപ്പെട്ടു സ്ഥൂലമായി പ്രത്യക്ഷപ്പെട്ടു പിന്നേയും സൂക്ഷ്മാവസ്ഥയിലേക്കു മടങ്ങുന്നു. അവ വീണ്ടും കുറേക്കാലം പരിണമിക്കുന്നു. പിന്നെയും പഴയ അവസ്ഥയിലേക്ക് . ചെല്ലുന്നു. എല്ലാ ജീവിതകാര്യവും ഇതുതന്നെ. ക്ഷണികമായ ജീവിതം ആണ് ഒരാൾക്ക്‌ കിട്ടിയിട്ടുള്ളത്.
...ജീവിത മദ്ധ്യം ആകുമ്പോൾ തന്നെ മനസ്സിലാകും അല്പം കൂടി യൌവനം നീട്ടികിട്ടിയിരുന്നെങ്കിൽ എന്നു , സ്ത്രീയുടെയും പുരുഷന്റെയും സ്ഥിതി വ്യസ്ത്യസ്ഥമല്ല  40 .വയസ്സിൽ തലയിൽ ഒരു നരമുടിയെങ്ങാനും കണ്ടുവെങ്കിൽ ആദ്യം ഓടുക 'ഡൈയ്' വാങ്ങുവാനാണ്‌ ...ആരു കാണുന്നത് മറയ്ക്കുവാനാണ് എന്നറിയുമോ നിങ്ങൾക്ക് ? അതു ശ്രദ്ധിച്ചിട്ടുണ്ടോ ...ഇല്ലെങ്കിൽ ഇവറ്റകളെ ഒന്ന് ശ്രദ്ധിക്കു ...എതിർ ലിംഗക്കാരെ മറയ്ക്കുവാൻ തന്നെ ...അന്നു തുടങ്ങുന്നു ഒരു മനുക്ഷ്യ് ജീവിയുടെ പൊയ്മുഖം ....
അവരവർ ചെയ്തതിന്റെ കർമ്മ ഫലം തന്നെയാണ് വെള്ളത്തിൽ മുങ്ങിയും ,തെരുവോരങ്ങളിൽ വീണു തകർന്നും ,ആത്മ ഹത്യാ രൂപത്തിലുമൊക്കെ നമ്മൾ വാർത്താ മാദ്ധ്യമങ്ങളിൽ കാണുക . അതു കാണുവാൻ മനുക്ഷ്യർ ചിതറിയ കൂട്ടങ്ങളായിട്ടു ഓടി കൂടുന്നതു ഞാൻ കാണാറുണ്ടു ...പക്ഷെ ഒരാളും ഇവരെ ഒക്കെ അത്യാഹിത വിഭാഗത്തിൽ എത്തിക്കാൻ പോലും മുതിരാറില്ല ..അതും എന്തുകൊണ്ടെന്നു അറിയുമോ നിങ്ങൾക്ക് .....അവനവനു അവനവന്റെ വഴി ..സ്വന്തം പ്രശ്നം വരുമ്പോൾ അലറി വിളിച്ചാൽ മതിയല്ലോ ...അപ്പൊ ശരി...പ്രിയ സുഹൃത്തേ ശുഭദിനം ഒരിക്കൽ കൂടി ....ഇന്നെന്റെ ഹൃദയം ദുഖാദ്രം അല്ല ..നമ്മൾ ജഗദീശ്വരനോട് തേടുന്നവ നമ്മുടെ തൊട്ടരികിൽ തന്നെ കിട്ടുന്നു ...അതാണ്‌ പുണ്യം .അവിടെയാണു പുണ്യവും!!!
ഇന്നത്തേക്ക് വിട . എല്ലാ നന്മയും നേരുന്നു .ശുഭദിനം---
പാളയം നിസാർ അഹമ്മദു.
Copyright All Rights Reserved.

Thursday, November 20, 2014

.കളിപ്പാട്ടി


എല്ലാ സുഹൃത്തുക്കൾക്കും ഊഷ്മളമായ നല്ലൊരു സായാഹ്ന്നം ആശംസിക്കുന്നു !!!!!!
.....................................................................................................................

........................കളിപ്പാട്ടി ..................................

രണ്ടുനാൾ കിട്ടിയെൻ മനസ്സിനും ദിനത്തിനും
ആവലോടോടി എത്തി എൻ കുരുന്നിനെ തലോടീടാൻ ,
കുഞ്ഞുടുപ്പുകൾ ,കളിക്കോപ്പുകൾ ,നൂറുകൂട്ടം നുറുങ്ങുകൾ
എല്ലാം അവനേകി ലാളിച്ചു മദിച്ചു ഞാൻ .

മടങ്ങുവാൻ സമയമായ് ഏതാനും മണിക്കൂറുകൾ ,
കുട്ടിക്കുറുംബുകൾ കാണുമ്പോൾ മനസ്സു തപിക്കുന്നു,
ഇനി എന്നു കാണാനാവും പറയൂ 'അമ്മമ്മേ ';
വാക്കിട്ടാൽ വാക്കാവണം ,ഓണത്തിനു എത്തീടുമോ ?

അറിയില്ല എൻ കുഞ്ഞേ! ഒരു നിശ്ചയം മുന്നേ പറയാനില്ല;
അവധിക്കു പിശുക്കുള്ള ഒഫീസ്സിലേക്കല്ലേ പോണൂ !
മുപ്പതു നാൾ കൂടിയാൽ ഒരു അവധി വീണ്ടും വരാം,
അതു കിട്ടിയാൽ പോലും യാത്രക്കു സമയം തീരെ പോരല്ലോ .
---പാളയം നിസാർ അഹമ്മദു

Copyright All Rights Reserved.
THE FLASH NEWS
@Theflashnews twitter.com
പോസ്റ്റ് ചെയ്തത് bulletindaily.blogspot.com September 2013 -ൽ പ്രസിധീകരിക്കപ്പെട്ടതു

.ആശംസ .



ശുഭദിനവും ശുഭസായാഹ്നവും പ്രിയരേ .......
                         .ആശംസ ..
...................................................................................................
ഒരു കുളിർ കാറ്റെത്തി എന്നോടു മന്ത്രിച്ചുപോയ്
നാളത്തെ പ്രഭാതം വിടരുമ്പോൾ നിനക്കായ് വന്നെത്തും
മംഗളാശംസ ഒന്നതിൻ പിന്നിൽ മകളാവാം പെങ്ങളാവാം 
ആത്മാർത്ഥ മാണെന്നാകിൽ ഇദ്ദിനം കേമം തന്നെ
അമ്മയായും പെങ്ങളായും മകളായും കണാമവളെ ഞാൻ !

ഇന്നീ ഈ ചുണ്ടുകൾ എന്നോടെന്തോ മന്ത്രിക്കുന്നു
കേൾക്കുവാൻ ആവുന്നീല്ലല്ലോ ചൊല്ലുന്നതു മുഴുവനായ് ,
എൻ മനം അറിയുന്നു നിൻ മനോ വ്യഥ എല്ലാം
എൻ കണ്ണനു അറിയില്ലേ നിൻ വ്യഥ നീക്കീടുവാൻ !

മേലാട ചാർത്തുന്നു മഴമേഘം കിഴക്കതിൽ
പ്രതീക്ഷിക്കാം കാറും കോളും നാളെയോ മറ്റന്നാളോ !
ആശയായ് കാത്തിരുന്നാൽ യാതൊന്നും നടക്കീല്ല
കൈവന്ന ഭാഗ്യത്തെ ഞാനല്ലേ തച്ചുടച്ചു !

പോകുന്നു ഞാനിപ്പോൾ ,കാത്തിരിക്കാം നാളേക്കായി ,
അകലേ കാണും കിരണം ചാരത്തായ് വന്നണഞ്ഞീടാൻ ,
ഇന്നു ഞാൻ മറന്ജീടുകിൽ കേഴരുതൊരിക്കലും നീ ,
ഓർമ്മക്കായി നീ പകർന്നവ ഇവിടെ ഞാൻ വിട്ടേ പോവൂ !!
-പാളയം നിസാർ അഹമ്മദു

Copyright All Rights Reserved.
THE FLASH NEWS
@Theflashnews twitter.com
പോസ്റ്റ് ചെയ്തത് bulletindaily.blogspot.com January  2014 -ൽ പ്രസിധീകരിക്കപ്പെട്ടതു

Saturday, November 08, 2014

മരണം .......... അതു ഒരു ശിക്ഷയല്ലാ ! പെട്ടന്നുള്ള മരണം മഹാപുണ്ണ്യവുമത്രെ !


മരണം .......... അതു ഒരു ശിക്ഷയല്ലാ ! പെട്ടന്നുള്ള മരണം മഹാപുണ്ണ്യവുമത്രെ ! രോഗിയായി കുറേ ഏറെ നാൾ കിടക്കയിൽ കിടന്നു ശ്വാസം നേരെ വലിക്കാൻ ആകാതെ , പിൻ ഭാഗങ്ങളിൽ കിടക്ക പുണ്ണ് വന്നു , അവിടെ തന്നെ മലമൂത്ര വിസർജ്ജനം നടത്തി അതീവ ദാരുണ മായ അവസ്ഥയിൽ ഒരാൾ മരിക്കുന്നതു ഇഹത്തിൽ അവനു സർവ്വശക്തൻ നല്കുന്ന ശിക്ഷയത്രേ . നല്ല കാലത്തു ആരുടെയോ ഒക്കെ മനസ്സിനെ അയ്യാൾ അതിയായി വേദനിപ്പിച്ചിരുന്നൂ എന്നതു ഉറപ്പാണു . പെട്ടന്നുള്ള മരണം ആഗ്രഹിക്കുന്ന കൂട്ടത്തിൽ പെട്ടവനാണു മാഷേ ഈ ഞാനും . എന്നാൽ എനിക്കു ഈ ഭൂമിയിൽ ഒരു ആഗ്രഹം കൂടി ഉണ്ടു താനും .മനസ്സിൽ ഉള്ളതാണു അതു .രഹസ്സ്യമാണ്‌ താനും .എന്റെ വാമഭാഗത്തിനു പോലും അതു അറിയില്ല്യ .അത്രേം പരമ രഹസ്യം.ഇസ്ലാമിൽ ഒരു വിശ്വാസം ഉണ്ടത്രേ . പറഞ്ഞു കേട്ട അറിവാണതു. മനസ്സിൽ ആഗ്രഹം ബാക്കി വക്കെ മയ്യത്തു ആയാൽ ...ആ ഡെഡ് ബോടി തൂക്കിക്കൊണ്ടു പോകാൻ നല്ല കനം ആയിരിക്കും അത്രേ .എന്തായാലും ഒരു പാടു ഡെഡ് ബോഡി ഒന്നും ഞാൻ തൂക്കിയിട്ടില്ല്യ ,രണ്ടോ മൂന്നോ അത്രേന്നെ .തൂക്കാൻ ഒരുപാടുപേർ കൂടെ ഉണ്ടായിരുന്നു . അതുകാരണം കനം അറിയാനും കഴിഞ്ഞില്ല്യ .
ഇനി എന്റെ കാര്യം പിള്ളാര് രണ്ടേ ഉള്ളൂ , മരുമക്കളും രണ്ടുവരും ,പെങ്കുട്ടിയോൾക്ക് തൂക്കാൻ വിലക്കുണ്ട് .അപ്പോ ബാക്കി രണ്ടു കൂട്ടിയാൽ മതി. അതു പോരല്ലോ ...പിന്നേം വേണം കുറേ ആളുകൾ . അതിനു എന്തു ചെയ്യും. മൂന്നാം ഫാത്തിഹാക്കു വയറു നിറച്ചു കോഴീന്റെ ബിരിയാണി കൊടുക്കാൻ ഏർപ്പാടാക്കി വച്ചാൽ കൊറേ ആളെ കിട്ടും . അതും ഇപ്പോ നടപ്പില്ല്യാത്രേ . ഞമ്മന്റെ ജമാത്തില് അപ്പരിപാടി കൊറേ വർഷങ്ങളായി നിർത്തിയിരിക്കുണ്ണൂ .
പിന്നെ വേറേം പൂതി മനസ്സിലൊണ്ട് ... ഒരു പത്തു അമുസ്ലിമീനെകൊണ്ട് "ഇന്നാ ലില്ലാഹി വ ഇന്നാ ഇല്ലൈഹി റാജി ഊൻ "(Surely we belong to Allah ,and to Him shall we return )എന്നു പറയിപ്പിക്കാനും കൊതീണ്ട് ! ഞമ്മന്റെ ആളുകൾ പറഞ്ഞോട്ടെ !അവർക്കു അല്ലെങ്കിലും ഇതിന്റെ അപ്പുറവും പറയാൻ അറിയൂല്ലോ ! പിന്നെ ഞാൻ എന്തിനു ശങ്കിക്കണം മയ്യത്താവാൻ ! പന്ത്രണ്ടാം വയസ്സിൽ 'കസ്സസുൽ അംബിയ ' (Qasas ul ambiye -stories of the Prophet )എന്ന ആ തടിമാടാൻ പുസ്തകം തിരിച്ചും മറിച്ചും അഞ്ചാറു വട്ടം ആർത്തിയോടെ വായിച്ച എന്നോടാ ......പുതുതായി ഇസ്ലമിയത്തു പഠിപ്പിക്കാൻ നടക്കണോരുടെ പുറപ്പാടു . പണ്ടത്തെ ഉമ്മമാരുടെ കച്ചേം മുണ്ടും നേര്യതും കണ്ട കാലം ലോകം മറന്നു പോയീ !!!!!!!!!!!!!!!!!!!!!!!!!!!!!!

22-1-2025 -A-R-MS-N-M

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...