bulletindaily.blogspot.com

Saturday, November 08, 2014

മരണം .......... അതു ഒരു ശിക്ഷയല്ലാ ! പെട്ടന്നുള്ള മരണം മഹാപുണ്ണ്യവുമത്രെ !


മരണം .......... അതു ഒരു ശിക്ഷയല്ലാ ! പെട്ടന്നുള്ള മരണം മഹാപുണ്ണ്യവുമത്രെ ! രോഗിയായി കുറേ ഏറെ നാൾ കിടക്കയിൽ കിടന്നു ശ്വാസം നേരെ വലിക്കാൻ ആകാതെ , പിൻ ഭാഗങ്ങളിൽ കിടക്ക പുണ്ണ് വന്നു , അവിടെ തന്നെ മലമൂത്ര വിസർജ്ജനം നടത്തി അതീവ ദാരുണ മായ അവസ്ഥയിൽ ഒരാൾ മരിക്കുന്നതു ഇഹത്തിൽ അവനു സർവ്വശക്തൻ നല്കുന്ന ശിക്ഷയത്രേ . നല്ല കാലത്തു ആരുടെയോ ഒക്കെ മനസ്സിനെ അയ്യാൾ അതിയായി വേദനിപ്പിച്ചിരുന്നൂ എന്നതു ഉറപ്പാണു . പെട്ടന്നുള്ള മരണം ആഗ്രഹിക്കുന്ന കൂട്ടത്തിൽ പെട്ടവനാണു മാഷേ ഈ ഞാനും . എന്നാൽ എനിക്കു ഈ ഭൂമിയിൽ ഒരു ആഗ്രഹം കൂടി ഉണ്ടു താനും .മനസ്സിൽ ഉള്ളതാണു അതു .രഹസ്സ്യമാണ്‌ താനും .എന്റെ വാമഭാഗത്തിനു പോലും അതു അറിയില്ല്യ .അത്രേം പരമ രഹസ്യം.ഇസ്ലാമിൽ ഒരു വിശ്വാസം ഉണ്ടത്രേ . പറഞ്ഞു കേട്ട അറിവാണതു. മനസ്സിൽ ആഗ്രഹം ബാക്കി വക്കെ മയ്യത്തു ആയാൽ ...ആ ഡെഡ് ബോടി തൂക്കിക്കൊണ്ടു പോകാൻ നല്ല കനം ആയിരിക്കും അത്രേ .എന്തായാലും ഒരു പാടു ഡെഡ് ബോഡി ഒന്നും ഞാൻ തൂക്കിയിട്ടില്ല്യ ,രണ്ടോ മൂന്നോ അത്രേന്നെ .തൂക്കാൻ ഒരുപാടുപേർ കൂടെ ഉണ്ടായിരുന്നു . അതുകാരണം കനം അറിയാനും കഴിഞ്ഞില്ല്യ .
ഇനി എന്റെ കാര്യം പിള്ളാര് രണ്ടേ ഉള്ളൂ , മരുമക്കളും രണ്ടുവരും ,പെങ്കുട്ടിയോൾക്ക് തൂക്കാൻ വിലക്കുണ്ട് .അപ്പോ ബാക്കി രണ്ടു കൂട്ടിയാൽ മതി. അതു പോരല്ലോ ...പിന്നേം വേണം കുറേ ആളുകൾ . അതിനു എന്തു ചെയ്യും. മൂന്നാം ഫാത്തിഹാക്കു വയറു നിറച്ചു കോഴീന്റെ ബിരിയാണി കൊടുക്കാൻ ഏർപ്പാടാക്കി വച്ചാൽ കൊറേ ആളെ കിട്ടും . അതും ഇപ്പോ നടപ്പില്ല്യാത്രേ . ഞമ്മന്റെ ജമാത്തില് അപ്പരിപാടി കൊറേ വർഷങ്ങളായി നിർത്തിയിരിക്കുണ്ണൂ .
പിന്നെ വേറേം പൂതി മനസ്സിലൊണ്ട് ... ഒരു പത്തു അമുസ്ലിമീനെകൊണ്ട് "ഇന്നാ ലില്ലാഹി വ ഇന്നാ ഇല്ലൈഹി റാജി ഊൻ "(Surely we belong to Allah ,and to Him shall we return )എന്നു പറയിപ്പിക്കാനും കൊതീണ്ട് ! ഞമ്മന്റെ ആളുകൾ പറഞ്ഞോട്ടെ !അവർക്കു അല്ലെങ്കിലും ഇതിന്റെ അപ്പുറവും പറയാൻ അറിയൂല്ലോ ! പിന്നെ ഞാൻ എന്തിനു ശങ്കിക്കണം മയ്യത്താവാൻ ! പന്ത്രണ്ടാം വയസ്സിൽ 'കസ്സസുൽ അംബിയ ' (Qasas ul ambiye -stories of the Prophet )എന്ന ആ തടിമാടാൻ പുസ്തകം തിരിച്ചും മറിച്ചും അഞ്ചാറു വട്ടം ആർത്തിയോടെ വായിച്ച എന്നോടാ ......പുതുതായി ഇസ്ലമിയത്തു പഠിപ്പിക്കാൻ നടക്കണോരുടെ പുറപ്പാടു . പണ്ടത്തെ ഉമ്മമാരുടെ കച്ചേം മുണ്ടും നേര്യതും കണ്ട കാലം ലോകം മറന്നു പോയീ !!!!!!!!!!!!!!!!!!!!!!!!!!!!!!

22-1-2025 -A-R-MS-N-M

No comments:

Post a Comment

തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു

Sunday, August 11, 2013 തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു. അവർക്കുള്ള  പാലും, മുട്ടയും,മലക്കറിയും ഇറച്ചിയും മീനും ...