bulletindaily.blogspot.com

Saturday, July 01, 2017

മാതാപിതാക്കൾ കാണിച്ചു കൊടുത്ത വഴി മക്കൾ കാണിക്കുന്നു.

                 
                                                         



                   
                                 


               ..                     .മാതാപിതാക്കൾ കാണിച്ചു കൊടുത്ത വഴി മക്കൾ കാണിക്കുന്നൂ ഈ കണ്ണു ഇതെത്ര           കണ്ടതാ..............
🍎🍎🍎🍎🍎🍎🍎🍎🍎🍎🍏🍏🍏🍏🍎🍎🍎🍎🍎


   നല്ലൊരു രാത്രിയും ദിനവും ആവട്ടെ ഇന്നു
ഇന്നു മൂന്നു മാസം പ്രായമുള്ള ഒരു മൊട്ട കുട്ടിയെ പരിചയപ്പെടാം.  എന്റെ ചിത്രം തന്നെ മൂന്നും.  ഒന്നു എന്റെ മാതാവിന്റെ ഒക്കത്തു ഞാൻ ഇരിക്കുന്നു,രണ്ടാമത്തേതിൽ മാതാവിന്റെ മടിയിൽ ഇരിക്കുന്നു ..പിന്നെ ഒന്നിൽ മാതാവിന്റെ സഹോദര ഭാര്യയുടെ ഒക്കത്തു ഇരിക്കുന്നു. അവർ എന്റെ മാമിയാണ്. അതായതു എന്റെ നബീസമാമി  (പ്രേംനസീർസാബിന്റെ ഭാര്യാ സഹോദരി).   എത്ര ഊഷ്മളം ആയിരുന്നു അന്നത്തെ സ്വന്ത ബന്ധങ്ങൾ എന്നു ഇന്നത്തെ കുട്ടികൾക്ക് ചിന്തിക്കാൻ പോലും ആവില്ല്യ.                                
കഴിഞ്ഞ ദിവസം ഒരു വിവാഹത്തിനു പോയിരുന്നു . ആർഭാടമായ വിവാഹം . അടുത്ത ബന്ധത്തിൽ പെട്ടതാ .അടിപൊളി ബിരിയാനി യും അടീഷണൽ സാധനങ്ങളും കൂടെയുണ്ട് . ബിരിയാനി ഇഷ്ട ഭക്ഷണമല്ല .വല്ലപോഴും ഉള്ള തീറ്റ ദിനചര്യ തെറ്റിക്കുന്നു .ആ ആലസ്യത്തിൽ  ഓഡിടോറിയത്തിൽ  ഒറ്റയ്ക്ക് ഇരിക്കയാണ് ഞാൻ . വാമഭാഗം ഒരു ചെറുപ്പക്കാരി പെണ്‍കുട്ടിയെയും പിടിച്ചുകൊണ്ടു എന്റെ അരികിലേക്കു വന്നു. ആ പെണ്‍കുട്ടിയുടെ ഒക്കത്തു മൂന്നു നാലു വയസ്സ് പ്രായമുള്ള ശ്യാഠ്യം പിടിച്ചു നിലവിളിക്കുന്ന ഒരു കുട്ടിയും ഉണ്ടു , ആർഭാടമാണ്‌ അമ്മയുടെയും കുഞ്ഞിന്റെം വേഷം.   വെളുക്കെ ചിരിച്ചുകൊണ്ട് ആ ചെറുപ്പക്കാരി എന്നോടു ചോദ്യമായി  "എന്നെ തെരിയുമാന്നു". . ഞാൻ ഓർമ്മയിൽ പരത്തി.  ഇല്ല.  ഒരു ഓർമ്മയും കിട്ടണില്ല്യ.   മുൻപ് കണ്ടിട്ടുമില്ല .
ഭാര്യയുടെ കമെന്റ് കൈയ്യോടെ വന്നു- 'ഇതൊക്കെ ആണു  സ്വന്തക്കാർ, ബന്ധക്കാർ.'
 ഞാൻ നല്ലോണം ഒന്ന് ചമ്മി. ഒട്ടും അറിയണില്ല്യാ എനിക്കതിനെ.  ചോദ്യ രൂപത്തിൽ ഭാര്യയുടെ മുഖത്തേക്ക് നോക്കി . മറുപടി കൃത്യമായി വന്നു .
ഇതാണു  നിങ്ങളുടെ പിതാവിന്റെ അനിയന്റെ നാലാമത്തെ മകളുടെ മകളുടെ മകൾ ....  അതായത് എന്റെ ഇളയ അച്ചന്റെ മകളുടെ മകൾ .  അതിന്റെം കുട്ടിയാണ് ആ ഒക്കത്തു ഇരിക്കുന്നതു ..  ഹോ !
 എന്തു ചെയ്യുന്നു എന്ന ചോദ്യത്തിനും ഫോണ്‍ നമ്പർ അടക്കം വ്യക്തമായ മറുപടി തന്നു . മൈക്രോസോഫ്റ്റിൽ പ്രോഗ്രാമ്മർ ആണു ,  നാഗർകോവിൽ എന്ന സ്ഥലത്തിനു അടുത്തുള്ള തക്കല പള്ളിയിൽ ഇമാം ആണത്രേ ഭർത്താവ്!   മൈക്രോസോഫ്ടും  ഇമാമും  എങ്ങനെ യോജിച്ചു പോകും എന്നു ഞാൻ ചോദിച്ചപ്പോഴും ഉത്തരം തന്നു  ....അവർക്ക് (ഭർത്താവിനു ) മൂന്നു മണിക്കൂർ പ്രസംഗത്തിനു  3 ലക്ഷം രൂപയാണ് ഫീസ്സു.  അതിന്റെ ഭർത്താവിനെ കാണാൻ എനിക്ക് തിടുക്കമായി . നിറഞ്ഞ ആഹ്ലാദത്തോടെ ഉടനെ ഓടിചെന്നു അവൾ കൂട്ടി വന്നു.
വെളുത്തു കൊലുന്നനെയുള്ള ഒരു പയ്യൻസ് . 27,28  വയസ്സേ പ്രായം ഉണ്ടാവൂ. എന്നെ അവൾ പരിചയപ്പെടുത്തിയ പാടെ അത്യധികമായ ബഹുമാനത്തോടെ എന്നെ  വണങ്ങി, ബന്ധം വിളിച്ചു പതിഞ്ഞ ശബ്ദത്തോടെ കുശലം അന്വേഷിക്കാൻ തുടങ്ങി .  ഓരോ വാക്കിലും നോട്ടത്തിലും അയാൾ എനിക്കു തരുന്ന ബഹുമാനം എനിക്കു തിരിച്ചറിയാൻ കഴിയുമായിരുന്നു. അറബിയിൽ എന്തോ വലിയ പുകഴൊക്കെ നേടിയിരിക്കുന്നു ആ പയ്യൻസ്  ഈ പ്രായത്തിൽ തന്നെ. ആ ആഢ്യ മുണ്ടു ആ മുഖ പ്രസാദത്തിലും .

1965 വരെ ഒക്കെ മരുമക്കത്തായ സമ്പ്രദായം രൂഢമായിരുന്നു തിരുവനന്തപുരം, തോന്നിക്കടവു, കഠിനംകുളം, ചിറയിൻകീഴ്, കൊല്ലം ഭാഗങ്ങളിൽ.  അന്നൊക്കെ ആകെ ഒരു മെഡിക്കൽ കോളേജ് , ഒരു എഞ്ചിനീയറിംഗ് കോളേജ്, ഞങ്ങൾക്കൊക്കെ അറിയാവുന്നർ ഒരു ഡോക്ടർ പൽപ്പു , ഡോ.തങ്കവേലു, ഡോ. അമ്പാടി, ഡോ.പൈ., ഡോ. ബാലകൃഷ്ണൻ നെ ഒക്കെ മാത്രം. അന്നൊക്കെ എഞ്ചിനീയർ മാർക്കു ഒരു പ്രസക്തിയും ഇല്ല. സഹോദരിക്കോ, സഹോദരനോ കുഞ്ഞുങ്ങൾ ജനിച്ചാൽ.. കണ്ണും പൂട്ടി  പരസ്പരം  കല്ല്യാണം  ഒസ്യത്തു  പറഞ്ഞു വക്കുന്നതാണു തലസ്ഥാനത്തെ രീതി.

എന്റെ പിതാവിന് ഏഴു ഉണ്ടു സഹോദരങ്ങൾ, മാതാവിന്  ഒരാളും. അവരെ ഒക്കെ നന്നായി അറിയാം . അവരുടെ സന്താനങ്ങളെം അറിയും.  അവരുടെ കുട്ടികളിൽ പലരേം അറിയില്ല.   അതാണ്‌ വാസ്താവം . പലരും പല ദിക്കിലാണ്. പോകാഞ്ഞിട്ടോ എവിടെയെങ്കിലും വച്ചു  കണ്ടു മുട്ടാതെ ഇരുന്നിട്ടും അല്ല. ഇപ്പോഴത്തെ ആർഭാടത്തിൽ  ചില കുട്ടികൾ മൈൻഡ് ചെയ്യാറില്ല.  അതേ നാണയത്തിൽ നാമും തിരികെ കൊടുക്കുന്നു അത്രേയുള്ളൂ കാര്യം വെറും സിമ്പിൾ .
ദീനും ഇസ്ലാമിയത്തും നോക്കുന്ന കുട്ടികൾ എത്ര ഉന്നതിയിൽ എത്തിയാലും തിരഞ്ഞു പിടിച്ചു കാണാൻ ഓടി അടുത്തേക്ക്  വരുന്നു . അങ്ങനെ ഉള്ളവരെ നാം അറിയാതെ മനസ്സു കൊണ്ടു അനുഗ്രഹിച്ചു പോകും  . കുറഞ്ഞ ചെരിപ്പും അത്യാർഭാടം ഇല്ലാത്ത വേഷവും കണ്ടു ,അറിഞ്ഞിട്ടും അറിയാതെ മുഖം തിരിച്ചു പോകുന്നവരും കുടുംബത്തിൽ ഉണ്ടാവും . അതു വളർത്തു ഗുണം .മാതാ പിതാക്കൾ കാണിച്ചുകൊടുക്കുന്ന വഴി മക്കൾ കാണിക്കുന്നു . ഈ കണ്ണ്  ഇതൊക്കെ എത്ര കണ്ടതാ.  അത്രേള്ളു !!!



copy  right al rightsreserved  .
 wordpress .co  ലും Twitter ലും   2015 ൽ  പ്രസിദ്ധീകരിക്കപ്പെട്ടു  ഗൂഗിൾ പ്ളസ്സിൽ  ഏറെ റിഡർ ഷിപ്പു നേടിയ ബ്ളോഗ് ആണു് ഇതു.

No comments:

Post a Comment

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...