bulletindaily.blogspot.com

Saturday, June 23, 2018

നായ മോങ്ങാൻ തുടങ്ങുന്നതു കാലനെ അകലെ കണ്ടിട്ടാത്രേ!

പിന്നാലെ കുതിക്കുന്ന വഴിയരികിലെ  തെരുവ് നായയിൽ നിന്നും രക്ഷപ്പെടാൻ ത്രോട്ടിൽ മാക്സിമം കേറ്റി പിടിച്ച യുവാവു, ബൈക്കി ൻെറ ബാലൻസ് തെറ്റി എൻെറ മുന്നിലാണു ബൈക്കോടൊപ്പം ഉരുണ്ടടിച്ചു വീണതു. 
ബൈക്കും, അതോടിച്ചവനും നിലത്തു വീണ വലിയ ഒച്ചയും ബഹളവുമൊക്ക കേട്ടു നായ വന്ന വഴിയേ തിരികെ പാഞ്ഞോടിപ്പോയി.
ആ നായക്കു അത്രയേ വേണ്ടിയിരുന്നുള്ളൂന്നു  തോന്നും, ആ ഓട്ടം കാണുബോൾ. ഏതോ വീടുനു മുന്നിൽ കാവലിനും ഉച്ചിഷ്ട ഭക്ഷണം നൽകാനുമായി വളർത്തുന്ന ആർക്കും വേണ്ടാത്ത ഒരു കൊല്ലിപ്പട്ടിയാണതു.     മുസ്ലീങ്ങളും നായ വളർത്താൻ ശ്രമിക്കുന്നത് കാണാം. വീട്ടിലേക്കു ബറുക്കത്തു (ഐശ്വര്യം) മലക്കുകൾ കൊണ്ടു വരികയില്ല, നായയെ തൊട്ടാൽ 7വെള്ളത്തിൽ കുളിക്കണം എന്നൊക്കെയാണു പൂർവ്വികർ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളതു. എങ്കിലും ഇതുമൊക്കെ പണം കൊണ്ടു ഇക്കാലത്ത് ഭേദിക്കാൻ പറ്റുമത്രേ.

       2️⃣ പള്ളിയിലെ മൊല്ലാക്കാക്കു അൽപം പണം കൊടുത്താൽ മൊല്ലാക്ക വാ തുറക്കില്ല. നായകളെ വളർത്തരുതു, ബറുക്കത്തു വീട്ടിൽ വരികയില്ല എന്നൊന്നും മൊല്ലാക്ക ഉപദേശിക്കാൻ പോലും   നിൽക്കില്ല.എൻെറ വീട്ടിൽ നായയില്ല. ഗേറ്റു കടന്നു ഒരു നായയും വരികയുമില്ല...നല്ല തല്ലു അവറ്റകളെ കാത്തു ഞാൻ വച്ചിട്ടുണ്ട്. പോലീസ് ലാത്തി യെക്കാൾ ഇരട്ടി വണ്ണവും നീളവുമുള്ള പേരകമ്പും ഞാൻ കരുതി വച്ചിട്ടുണ്ടു, പട്ടിക്കും, കള്ളനും, തെമ്മാടിക്കും. പാളയത്തെ തൊട്ടു അടുത്തുള്ള അയൽവാസി വീടുകളിലൊക്കെ കൂടിയ ഇനം നായ്ക്കൾ ഉണ്ടായിരുന്നു. അതുകാരണം ശാന്തമായ ഉറക്കം കിട്ടാറില്ല. അർദ്ധ രാത്രിയാവുബോൾ ഈ ദുഷ്ടന്മാർ ഒപ്പാരി ഇട്ടു മോങ്ങാൻ തുടങ്ങും. മൽസരിച്ചു ആണു മോങ്ങാൻ തുടങ്ങുക. സുബഹ് നമസ്കാരത്തിനുള്ള ബാങ്ക് കേൾക്കുമ്പോഴും ചില നായ്ക്കൾ കൂടെ മോങ്ങണതു കേക്കാം. പ്രായമായ ആളുകൾ പറയും നായ്ക്കൾ മോങ്ങാൻ തുടങ്ങിയാൽ കാലൻ വരുമെന്നു. വാസ്തവമാണതു. തൊട്ടടുത്ത മൂന്നു നാൾക്കകം  നമുക്കു ഏറെ അടുപ്പമുള്ളവരുടെ ചരമ ചിത്രങ്ങൾ മനോരമ, കേരളകൗമുദി, മാതൃഭൂമി പത്രങ്ങളുടെ ചരമ കാളങ്ങളിലോ,  മുന്നിലെ പേജിലോ, ഉക്രൈൻ യുദ്ധമായും, കുവൈറ്റിലെ തീപിടിത്തമായും, വയനാട്ടിലെ ഉരൾപൊട്ടലായും, വിമാന ദുരന്തമായും, കാർ-ബൈക്കു അപകടമായുമൊക്കെ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ കേൾക്കാനാകുന്നുണ്ടു. 
മാടൻ, മറുത,ചുടല,യക്ഷി എന്നിവയെയൊക്ക നായ്ക്കളുടെ കണ്ണിൽ ടെക്നിക്കള്ളറിൽ  കാണുമത്രേ! അപ്പോഴും അവറ്റകൾ മോങ്ങാൻ തുടങ്ങും.
                  
                3️⃣അർദ്ധരാത്രിയുടെ നിശബ്ദതയിൽ എന്തേലും  അസ്വസ്ഥത ബാധിച്ച സമയങ്ങൾ ആണെങ്കിൽ ഈ പട്ടിമോങ്ങലുകൾ കേട്ടാൽ എനിക്കും ഭയമാകും. അടുത്ത ബന്ധമുള്ള ആരുടെയൊക്കെയോ ദു:ഖ വാർത്ത കേക്കാൻ ഇടയായാലോ എന്ന ഭയം മനസ്സിൽ വരും.  അതുകൊണ്ടു എത്ര നടുയാമത്തിലും പുറത്തിറങ്ങി ചെന്നു വടിയോ, കല്ലോ എറിഞ്ഞു അശ്രീകരങ്ങളായ ആ നായ്ക്കളെ ഞാൻ ഒട്ടിച്ച് വിടും. ആ അസമയം ഞാനൊരു കാലനേയും, യക്ഷിയേയും, ചുടലമാടനേയും ഇതുവരെ കണ്ടിട്ടില്ല.  ഇസ്ലാമിക സൂറകൾക്കും, ദിക്റുകൾക്കും മുന്നിൽ ഒരു മറുതയും അടുക്കില്ല എന്നാണു പൂർവ്വികർ പറഞ്ഞു  കേട്ടിട്ടുള്ളത്. അടുത്ത സമയത്ത് ഒരു രാത്രി കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ ഞാൻ  പെട്ടുപോയി. തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ വരാൻ വളരേ ലേറ്റായതിനാൽ കാത്തു നിന്നതാ!കുറെ ബുദ്ധിയുള്ള നായ്ക്കൾ ജാഥയായി അടുത്ത ഫ്ളാറ്റുഫാമിലൂടെ, കുരച്ചു കൊണ്ടു പോകുന്നു. ഓട്ടിച്ചിട്ടു സകലരേയും അവ കടിച്ചാലോ എന്നു എനിക്കു തോന്നി.  ട്രെയിൻ കാത്ത് നിന്ന കുറച്ചു ടെക്കി പെൺകുട്ടികൾ കുനിഞ്ഞു കല്ലെടുക്കുന്നതായി ഭാവിച്ചപ്പോൾ സകല നായ്ക്കളും കുരച്ചു കൊണ്ടു ഓടിപ്പോയി. ആരാ പറഞ്ഞതു രാത്രി അസമയത്തു പെൺകുട്ടികൾക്കു ധൈര്യം ഉണ്ടാകുകയില്ലെന്നു. ബൈക്കിൻെറ വീഴ്ചയും വലിയ ശബ്ദവും, നിലവിളിയും കേട്ടു പരിസരവാസികൾ ചാടി പുറത്തിറങ്ങി അവനവൻെറ വീടിന്റെ നടപ്പടിയിൽ നിന്നും, കർട്ടൻ നീക്കി മുറിയിലെ ജനാലയിൽക്കൂടിയും ഒളിഞ്ഞു നോക്കുകയാണു. എൻെറ മുന്നിൽ ശഠേന്നു നടന്ന സംഭവമായതു കൊണ്ടു ഞാൻ നന്നായി ഞെട്ടിപ്പോയി. 
    
           4️⃣നിലത്തു വീണ ബൈക്കും, വീണയാളും ഞരങ്ങി വന്നു നിന്നതു എൻെറ മുന്നിലാണു. ആ ഞരങ്ങലിനു ഫോഴ്‌സ് അല്പം കൂടി ഉണ്ടായിരുന്നുവെങ്കിൽ ഞാനും കൂടി ആ അപകടത്തിൽ പെട്ടുപോകുമായിരുന്നു......
ഭാഗ്യം എന്നൊക്കെ പറയുന്നത് ഇതൊക്കെ തന്നെയാണു, അൽപ നിമിഷ വ്യത്യാസം കൊണ്ടു നാം അതിൽ പെടാതെ രക്ഷപ്പെടാൻ കഴിയുക എന്നതൊക്കെ ഈശ്വര കൃപതന്നെ.  അടുത്തവർക്കു മനസ്സാ, വാചാ, കർമ്മണാ ദ്രോഹം ചെയാത്ത ശക്തമായ ഈശ്വരാരാധന നമ്മിലുണ്ടെങ്കിൽ ഏതു ദുർഘടങ്ങളിൽ നിന്നും നാമറിയാതെ രക്ഷപ്പെടുക തന്നെ ചെയ്യും. നിത്യവും അസുഖത്തിനും, മരുന്നിനും, ചികിത്സാ ചിലവുകൾക്കും ധനം മുടക്കിക്കൊണ്ടേ ഇരിക്കേണ്ട സാഹചര്യം ഒരു വീട്ടിൽ ഉണ്ടാകുന്നതു ഇരണക്കേടാണു. നാം താമസിക്കുന്ന  വീടും, പരിസരവും, നാം തൊഴിൽ ചെയ്യുന്ന ഇരിപ്പിടവും എന്നും വൃത്തിയോടെയും, ശുദ്ധിയോടെയും, ചിലന്തി വലകെട്ടാതെയും പവിത്രമായി പ്രാർത്ഥന യോടെ തന്നെ വച്ചിരിക്കണമെന്നു വിശുദ്ധ ഗ്രന്ഥങ്ങൾ ഉദ്ബോധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം പാലക്കാടുള്ള ഒരു സ്ത്രീ സുഹൃത്തു വിളിച്ചപ്പോൾ യാദൃശ്ചികമായി പറയുക യുണ്ടായി, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതെ ഇരിക്കുന്ന ജീവിതമാണു സൗഭാഗ്യ മെന്നു. ഞാനപ്പോൾ അവളെ തിരുത്തി.
ഞങ്ങളുടെ ഇടയിൽ പറയുക 'നോയറ്റ വാഴ് വേ, കുറയറ്റ ശെൽവം' (രോഗരഹിതമായ ജീവിതം, പരിധിയില്ലാത്ത സമ്പത്താണ് ). അതിനുള്ള കാരണങ്ങളും ഞാൻ പറഞ്ഞു കൊടുത്തു. 

             5️⃣എന്നും കുന്നും അസുഖങ്ങളുമായി ആശുപത്രിയെയും, ഡോക്ടർമാരെയും മാറി മാറി കണ്ട് ജീവിക്കുക, പ്രോസ്റ്റേറ്റ് കാൻസർ, ഹെർണിയ, ഹൃദയം, പാൻക്രിയാസ് എന്നീ വിവിധ ഓപ്പറേഷനുകൾക്കു ചെന്നു കിടന്നു കൊടുക്കുക എന്നൊക്കെയുള്ളതു നമുക്കും വീട്ടിലുള്ള മറ്റുള്ളവർക്കും  ദുരിതനാളുകൾ തന്നെയല്ലേന്നു ഞാൻ ചോദിച്ചു. അപ്പോൾ ആ   പാലക്കാട്ടുകാരി കുതർക്കവുമായി വന്നു.  അതങ്ങനെയല്ല  2013 മുതൽ വിവിധ വർഷങ്ങളായി  ഭർത്താവിനു കോഴിക്കോട് മെഡിക്കൽകോളേജിൽ വച്ച് നടന്ന പാൻക്രിയാസ് ട്യൂമറിനുള്ള രണ്ട് ഓപ്പറേഷൻ,  ജീവിതാവസാനം വരെ  ഭർത്താവിനു കഴിക്കേണ്ട വിവിധ തരം മരുന്നുകൾ, നിനച്ചിരിക്കാതെ അടുപ്പിച്ച്, അടുപ്പിച്ചുള്ള ആശുപത്രി വാസം, ഇതിനിടക്കു രണ്ട് മക്കളുടെ പഠിത്തം, 2008ൽ പുതിയ രണ്ട് നില വീട് വാങ്ങിയതിൻ്റെ ലോണടപ്പു ഒക്കെ കൊണ്ടു വിവാഹ ജീവിതമേ വേണ്ടിയിരുന്നില്ല എന്നു ഇപ്പോൾ അവൾ ഗഹനമായി ചിന്തിച്ചു പോയെന്നു വാദിക്കയാണവൾ. ഒരു സ്ത്രീക്ക് വിവാഹമില്ലാതെ സ്വതന്ത്രമായി  ജീവിക്കാ നാകുമെന്നും അവൾ തർക്കിക്കുന്നു. അവൾക്കു പത്തിരുപത് വർഷമായി പ്രമുഖ സ്വകാര്യ ചിട്ടി-പണയ ബാങ്കിൽ ജോലിയുണ്ടു.  പാൻക്രിയാസ് രോഗിയായ ഭർത്താവിനു ഒരു ആയുർവേദ മെഡിക്കൽ ഷോപ്പും മുൻപ് ഉണ്ടായിരുന്നു.  അന്നൊക്കെ അയ്യാൾ സാമാന്യം നന്നായി "വീശു"മായിരുന്നു. രണ്ട് ആൺ മക്കളുള്ളതു കഴിഞ്ഞ രണ്ട് വർഷമായി ബാംഗ്ലൂരിൽ സോഫ്റ്റ് വെയർ ഡവലപ്പർമാരായി ജോലിയിലാണു. പഴയ നാട്ടുരാജക്കന്മാരുടെ കുടുംബാംഗങ്ങളാണു ഈ പാലക്കാട്കാരിയും ഭർത്താവും. അതായതു റോയൽ ഫാമിലി.

        5️⃣ഭൂസ്വത്തുണ്ടു, ചിലതു ചികിത്സാ ർത്ഥവും, പിള്ളേരുടെ പഠിപ്പിനു വേണ്ടിയും വിറ്റു. ലോകത്തു സാമ്പത്തികമാണെല്ലാമെന്നവ ൾക്കു തോന്നുന്നതു അതു കൊണ്ടാവണം.  ജീവിതമെന്നാൽ   ഇങ്ങനെയൊക്കെയാണു. ആർക്കും ഒരസുഖവും വരുത്താതിരുന്നാൽ  അതുതന്നെ ദൈവം തരുന്ന വലിയ പുണ്യം. മതമേതായാലും ശരി, ശരിയായ രീതിയിലുള്ള പ്രാർത്ഥനയും, വീട് പരിപാലനവുമല്ല നടക്കുന്നതെങ്കിൽ ജഗദീശ്വര ചൈതന്യം അങ്ങനെയുള്ള വീട്ടിൻ്റെ ഏഴയലത്ത് പോലും വന്നു എത്തി നോക്കുകയില്ല. നൂറു രൂപാ വരുമാനം വരുമ്പോൾ, ഇരുന്നൂറ്റി അമ്പതു രൂപ    ചിലവ് വരുന്നത് ഐശ്വര്യമല്ല.  എവിടെയോ  എന്തോ ഏനക്കേടുണ്ടെന്നു മനസ്സിലാക്കി പ്രാർത്ഥനയുടെ ശൈലിയിലും, രീതിയിലും ഏകാഗ്രതയും, ശുദ്ധിയും, വൃത്തിയും വരുത്തുക തന്നെ വേണം. അല്ലാതെ ജ്യോതിഷിയുടെ മുന്നിൽ പോയി "ജോത്സ്യരേ! കഷ്ടകാലം മാറുന്നതും, സാമ്പത്തികാഭിവൃദ്ധി യുണ്ടാകുന്നതും ഇനി എപ്പഴാ" എന്നു ചോദിച്ചു കൊണ്ടു  ചമ്രം പണിഞ്ഞിരുന്നിട്ടൊരു കാര്യവുമില്ല. ചിലർക്കൊക്കെ പറ്റുന്ന അബദ്ധങ്ങൾ അതാണു, ചിലർ നന്നായി വാഴുകയും ചെയ്യുന്നു🤏                                പാളയം നിസാർ അഹമ്മദ്‌ .
Copyright © All Rights Reserved.        GOOGLE ൻെറStatCounterAnalytics Weekly report പ്രകാരം ഏറെ വായനക്കാരുള്ള ബ്ലോഗ്.
R-A seen 18-Aug-2024  3-30 pm





Friday, June 08, 2018

വിധിച്ചതൊക്ക കൈനീട്ടി ഇരന്നു വാങ്ങാം...


വിധിച്ചതൊക്ക കൈനീട്ടി അതുപോലെ ഇരന്നു വാങ്ങാമെന്നു വച്ചാൽ ഈ ജന്മം പോരാതെ വരും🐧നമുക്കു അറിയുന്നതും അറിയാത്ത തുമായ ധാരാളം പ്രശ്നങ്ങൾ ജീവിതത്തിൽ വന്നു ഭവിക്കാറുണ്ടു🐉 അവ സംഭവിച്ചതിനു ശേഷമാവും നാം ഓർക്കുക...ഇങ്ങനെ സംഭവിക്കുമെന്നു നേരത്തെ അറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഒരു ഡീവിയേഷ നെടുത്തു എപ്പഴേ നല്ല ജീവിതവും കൊണ്ടു... ഓടിരക്ഷപ്പെടുവാൻ കഴിയുമായിരുന്നല്ലോയെന്നു🏃തലസ്ഥാനം നനഞ്ഞു കുളിച്ചു നിൽക്കുന്നു🚶ഒരു ഭാഗത്തേക്കും വാഹനവുമായി യാത്ര ചെയ്യാനാവത്ത തിരക്കാണു🚶 റോഡുകളൊക്കെ മുട്ടറ്റം വെള്ളം നിറഞ്ഞു യാത്ര ദുരിതമാക്കുന്ന ഭാഗമാണു സിറ്റി മുഴുവനും🐊 മാലിന്യം കുമിഞ്ഞു കിടക്കുന്ന വീഥികൾ🐊 നിപ്പ കീഴടങ്ങിയപ്പോൾ കരിമ്പനിയാണു പൊട്ടിപ്പുറപ്പട്ടിരിക്കന്നതു🐊അസുഖമൊക്കെ ഒന്നോടെ വാങ്ങികൊണ്ടു കുടുബത്തു കൊണ്ടുവയ്ക്കാൻ അൽപം ബുദ്ധിമുട്ടുണ്ടേ! അതിനാൽ തന്നെ പലയാത്രകളും ഒഴിവാക്കി വരികയാണു🚶ഓഫീസ് വിട്ടാൽ വീടു, വീടുവിട്ടാൽ ഓഫീസ് എന്നല്ലാതെ ഒരു കിറക്കം ഇപ്പോൾ പതിവില്ല🚶
ഇന്നത്തെ നാൾ ഒരു തിരക്കുള്ള ദിവസമാണു🚶തിങ്കളും, വ്യാഴവും ഏറെക്കാലമായി ജീവിതത്തിൽ വളരെ തിരക്കനുഭവപ്പടുന്ന ദിവസങ്ങളായിരുന്നു🚶
അമ്മയുള്ളപ്പോൾ വ്യാഴാഴ്ച സന്ധ്യ ആയാൽ വെള്ളിയാഴ്ച ഖുത്തുബ കഴിയുന്നതു വരെ വീടിനു പുറത്തേക്ക് ഒരു യാത്രയുണ്ടാവില്ല🚶 ഖുറാനും ഓതി, യാസീനും, 'ഞാനപുകഴ്ചി' യെന്ന ബൃഹത്തായ തമിഴ് പുസ്തകത്തിലെ സദ്ഗുണങ്ങൾക്കു സമ്പന്നമായ പാട്ട്കളും പാടി ഒരു ഒൻപതു മണിവരെ പ്രാർത്ഥനാ മുറിയിൽ തന്നെ അവർ ഇരിക്കും🚶
വൈകിട്ട് നാലുമണിക്കു കുളിച്ചു ഒരുങ്ങി കഞ്ഞിപശ മുക്കി തേച്ചു എടുത്ത പുതിയ കോട്ട ൺ സാരിയും ഉടുത്തു അവർ സന്ധ്യയാവാൻ കാത്തിരിക്കും🚶 വീടിനുള്ളിൽ ഏറ്റവും കൂടുതൽ അവർ ധരിക്കുക കൂടിയ വോയിലോ, കോട്ടണോ സാരികൾ മാത്രം🚶 വീട്ടിൽ നിൽക്കുന്ന രണ്ടു വീട്ടു ജോലിക്കാരി സ്ത്രീകൾക്കും അതന്നെ വാങ്ങി കൊടുക്കും🚶നായർ സമുദായത്തിൽ നിന്നുള്ളവരെ മാത്രമേ അടുക്കള പണിക്കു അമ്മ നിർത്താറുള്ളൂ🚶 ഭാര്യക്കു അടുക്കള ജോലിക്ക് വീട്ടിൽ ഉടുക്കാൻ കൂടിയ പ്യൂയർ കോട്ടൺ സാരികൾ വാങ്ങി നൽകണതും അതു കണ്ടു ശീലിച്ചിട്ടാണേ🚶 പുറത്തു പോകുബോൾ അക്കാലത്ത് വളരെ വലിയ വിലയുണ്ടായിരുന്ന അമേരിക്കൻ ജോർജറ്റോ, ഷിഫോണോ ഒക്കെ ആയിരുന്നു അമ്മ ധരിച്ചിരുന്നതു🚶 വീട്ടിലെ പണിക്കു നിന്ന ധാരാളം നായർ സ്തീകളിൽ എടുത്തു പറയേണ്ട ഒരു സ്ത്രീയുണ്ടായിരുന്നു🚶ഏറേ വർഷം ഞങ്ങളുടെ വീട്ടിൽ അവർ പണിക്കു നിന്നിരുന്നു🚶കൗമാരക്കാരായ ഞങ്ങളെ നന്നായി നോക്കിയിരുന്നു🚶 നിരവധി തവണ M L A ആയിരിക്കുകയും, ദേവസ്വം പ്രസിഡനൻ റാവുകയും ശബരിമല ചുമതല ഭംഗിയായി നോക്കി നടത്തുകയും ചെയ്തിരുന്ന B. മാധവൻ നായരുടെ ഭാര്യ മാതാവു ആയിരുന്നു അവർ🚶 പിൽക്കാലത്ത് എൻെറ പിതാവിനു ഒരു ശുപാർശയുടെ അവശ്യം വന്നപ്പോൾ B. മാധവൻനായർ അരയും തലയും മുറുക്കി ആത്മാർഥമായി പിതാവിന്റെ കൂടെ നിന്നു എന്നതും ഞാനോർക്കുന്നു🚶

പ്രാർത്ഥനാ സമയം അടുത്ത് ചെന്ന് അതിൽ ശ്രദ്ധിക്കുകയും തമിഴ് ഭക്തി പാട്ട്കൾ(തമിഴ് മുനാജാത്തകൾ) കൂടെ പാടുന്നതും എൻെറയും പതിവായിരുന്നു🐊 ധാരാളംപേർ അമ്മയിൽ നിന്നും ഉപദേശ നിർദ്ദേശങ്ങൾ വാങ്ങാൻ വരുന്ന ഒരു കാലഘട്ടമായിരുന്നൂ അതൊക്കെ🐊അമ്മയുടെ നിർദ്ദേശം അനുസരിക്കാത്ത ഒരാണും, പെണ്ണും പാളയത്തു ഉണ്ടായിരുന്നില്🚶 പഴയ പാളയത്തെ സന്നിമേടു സ്കൂളിലായിരുന്നൂ അമ്മയുടെ വിദ്യാഭ്യാസം🚶 ആ സ്കൂൾ പിൽക്കാലത്തു
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സംസ്കൃത കോളേജ് ആക്കി മാറ്റി🐊
പഴയ കാലം ഓർത്തു ഞാനിരിക്കുബോൾ എൻെറ ഓഫീസിൽ രണ്ടു സ്ത്രീകൾ വന്നു🚶 ഒരാൾക്ക് 45വരും കൂടെ വന്നവർക്കു അതിലേറെയും🚶
നമസ്കാരം സാറേന്നു പറഞ്ഞു ചിരിച്ചപ്പോളാണു മനസ്സിലായതു🐉 ശിവദാസൻ എന്ന പഴയകാല ഒരു സ്നേഹിതൻെറ ഭാര്യയാണു🚶 അവളെ കണ്ടു ഏറെ നാളുകളായി🐊
വന്നപാടെ അവൾ ചിരിച്ചുകൊണ്ടു ആഗമനോദ്ദേശം പറഞ്ഞു.....🚶
കൂടെ വന്ന സ്ത്രീയുടെ ടെക്നോപാർക്കിലെ ഉദ്യോഗസ്ഥയായ ചെറുപ്പക്കാരി മകൾ-സെഷൻസ് കോടതിയാൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു പൂജപ്പുര സെൻട്രൽ ജയിലിലാണു.....🏑
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സംസ്കൃത കോളേജ് ആക്കി മാറ്റി🐊
പഴയ കാലം ഓർത്തു ഞാനിരിക്കുബോൾ എൻെറ ഓഫീസിൽ രണ്ടു സ്ത്രീകൾ വന്നു🚶 ഒരാൾക്ക് 45വരും കൂടെ വന്നവർക്കു അതിലേറെയും🚶
നമസ്കാരം സാറേന്നു പറഞ്ഞു ചിരിച്ചപ്പോളാണു മനസ്സിലായതു🐉 ശിവദാസൻ എന്ന പഴയകാല ഒരു സ്നേഹിതൻെറ ഭാര്യയാണു🚶 അവളെ കണ്ടു ഏറെ നാളുകളായി🐊
വന്നപാടെ അവൾ ചിരിച്ചുകൊണ്ടു ആഗമനോദ്ദേശം പറഞ്ഞു.....🚶
കൂടെ വന്ന സ്ത്രീയുടെ ടെക്നോപാർക്കിലെ ഉദ്യോഗസ്ഥയായ ചെറുപ്പക്കാരി മകൾ-സെഷൻസ് കോടതിയാൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു പൂജപ്പുര സെൻട്രൽ ജയിലിലാണു.....🏑
അപ്പോഴാണു അടുത്തിരുന്ന സ്ത്രീയെ ശ്രദ്ധിച്ചതു ..... അവർ കരയുകയാണു🚶
അവരുടെ ദു:ഖഭാരം മുഴുവനും ഒഴുകിപ്പോയി ശരിയായ മനോനിലയിൽ മടങ്ങി എത്താനുള്ള സമയം നൽകി കൊണ്ടു ഞാൻ നിശബ്ദനായി ഇരുന്നു🚶 സുഹൃത്തിൻെറ ഭാര്യ ദയനീയമായി എൻെറ മുഖത്തേക്ക് നോക്കി🚶 കൂടെ വന്നവരുടെ സങ്കടമടങ്ങാൻ അൽപ സമയം നൽകാമെന്നു ഞാൻ പതിയെ കൈ കാണിച്ചു.
പത്തു പതിനഞ്ചു മിനിറ്റ് അങ്ങനെ കഴിഞ്ഞു🚶 ഞങ്ങൾ മൂവരുടേയും നിശബ്ദതയെ മുറിച്ചു കൊണ്ടു കരയുകയായിരുന്ന സ്ത്രീ സംസാരിച്ചു തുടങ്ങി🚶അവരുടെ മകളുടെ വിവാഹം കഴിഞ്ഞു അഞ്ചു വർഷമാകുന്നു🚶നാലുവയസുകാരി കുഞ്ഞുണ്ടായിരുന്നു🚶 സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവും നല്ലൊരു പയ്യനായിരുന്നു🚶കുടുബത്തിലെല്ലാവർക്കും നല്ലയാൾ, മാന്യൻ യാതൊരു ദുശ്ശീലവുമില്ലാത്ത സുമുഖനായ പയ്യനായിരുന്നു🚶 അവൾക്കും അവനെ ജീവനായിരുന്നു... കുഞ്ഞിനേയും🚶അങ്ങനെ സുഗമമായ ജീവിത യാത്രക്കിടയിലാണു അവളുടെ ടെസ്റ്റ് ലീഡ് ആയി പത്തു നാൽപതു വയസ്സുള്ള ഒരു ചെറുപ്പക്കാരൻ അവളുടെ ഹൃദയത്തിലേക്കും ജീവിതത്തിലേക്കും ആകസ്മികമായി കടന്നു വരുന്നതു🧜ആകെ എണ്ണി പത്തുമാസത്തെ അടുപ്പം കൊണ്ടു തന്നെ അവളുടെ ജീവിത ഗതിയെ അഗാധയുടെ നരകത്തിലേക്കു വലിച്ചെറിയുന്ന രീതിയിൽ കേരള സമൂഹത്തെ ആകെ ഞെട്ടിച്ചു കൊണ്ടുള്ള കൊലപാത കങ്ങൾക്കു അവൾ കൂടി പങ്കാളി എന്നതര ത്തിലുള്ള പോലീസിൻെറ നിഗമനങ്ങളാലും, വാർത്താ മാദ്ധ്യമങ്ങളുടെ സെൻസേഷണൽ പ്രചാരണങ്ങളാലും കാമുകനു തൂക്കുകയറും, മകൾക്കു ജീവപര്യന്തം ശിക്ഷയും കിട്ടിയതു🚶 ആ പെൺകുട്ടിക്കു വേണ്ടി വാദിച്ചതു വിവിധ ആവശ്യങ്ങൾക്കു ഓഫീസിൽ വരുന്ന പരിചയക്കാരനായ ശാസ്തമംഗലത്തുകാരൻ പ്രശസ്ത ക്രിമിനൽ വക്കീലായിരുന്നു ആ പെൺകുട്ടിക്കു വേണ്ടി വാദിച്ചതു🚶 എന്നിട്ടും കേസ് തോറ്റു തുന്നം പാടിപ്പോയി🚶ഒരു പെൺ കുട്ടിയുടെ സ്ത്രീ ജീവിതം നരകത്തിലാക്കാൻ പാകത്തിന് സെൻസേഷണലായി വേണ്ടാത്ത തൊക്കെ എഴുതി പിടിപ്പിച്ച എല്ലാവർക്കും ആ ചോരയിൽ പങ്കുണ്ടു🚶🏼‍♂️കാരണം:
പത്തു പന്ത്രണ്ട് വർഷം മുൻപു ടെക്നോ പാർക്കിൽ ജോലിചെയ്യുന്ന ആണിനേയും പെണ്ണിനെയും കുറച്ചു നല്ല രീതിയിൽ അല്ല തലസ്ഥാനത്തുള്ളവർ പറഞ്ഞിരുന്നതു🚶 ടെക്നോപാർക്കിലാണു പണി എന്നുകേട്ടാൽ വീടു പോലും വാടകയ്ക്ക് നൽകുമായിരുന്നി്ല്ല🚶 ആണിനായാലും പെണ്ണിനായാലും വിവാഹാലോചന പോലും വരില്ല!! രാവിലെ ജോലിക്ക് എന്നു പറഞ്ഞു ടെക്നോപാർക്കിലെ കോറിഡോറുകളിൽ  പെണ്ണും കെട്ടിപ്പിടിയും, ഉമ്മവക്കലുമാണെന്നാണു തലസ്ഥാനമാകെയുള്ള പൊലീസ്കാരും, ഉദ്യോഗസ്ഥരുമുൾപ്പെടെ സകലരും പറയുക🚶 'വർക്ക് ലോഡ്' എന്ന പേരിൽ അർദ്ധരാത്രി അസമയത്തു ആ ണിനേയും പെണ്ണിനേയും വീടിനടുത്ത് ക്യാബിൽ കൊണ്ട് ഇറക്കി വിടുബോൾ നാട്ടുകാർ ഇതല്ലാതെ മറ്റു എന്താണു ഇതിനെ പറയുക🚶
ഇതു അധികാര ഗർവ്വുള്ള സർക്കാർ ജോലി ക്കാരുടെ നാടായതിനാൽ അവർ ഈ പ്രചാരണം ഭയങ്കരമായി പ്രോത്സാഹിപ്പിച്ചു, നൂറുമടങ്ങു പ്രചരിപ്പിച്ചു🚶 നാലഞ്ചു നല്ല കമ്പനികളിലൊഴിച്ച് കുറച്ചു ഏറേ കമ്പനികളിൽ ഇതൊക്കെ സംഭവിക്കണില്ല എന്നു തീർത്തും നിഷേധിക്കുവാനുമാകുകയില്ല🚶അങ്ങനെ യുള്ളപ്പോഴാണു ഈ പെൺകുട്ടിയുമായി ചേർന്നു കാമുകൻ അമ്മായിയേയും, സ്വന്തം മകളേയും, ഭർത്താവിനേയും വെട്ടി നുറുക്കുന്ന സംഭവം നടക്കുന്നതു🚶രണ്ടു പേരും ടെക്നോളജി പാർക്കിലെ ജോലിക്കാർ എന്നുകൂടി ആയപ്പോൾ എല്ലാം എല്ലാവരേയും സ്വാധീനിച്ചു🏃
പാളയം നിസാർ അഹമ്മദ് ,
Copyrights © allrights reserved 
                                         
                                ✌എന്നുമ്മറത്തുപെയ്യുമീ
                                        മഴത്തുള്ളി കുമിളകൾ
                                          പൊൻമുത്തു പോലെ 
                                            തിളങ്ങുവതെന്തേ ?✌
                                                                         

Sunday, June 03, 2018

അലിഫ് ലൈല📢

ഇന്ത്യാ ചൈനാ ദ്വീപുകളെ അടക്കി വാണിരുന്ന ഒരു രജാവുണ്ടായിരുന്നു. അദ്ദേഹത്തിന് രണ്ട് പുത്രന്മാരുമുണ്ടായിരുന്നു. മൂത്ത മകൻ  ഷഹരിയാർ, രണ്ടാമത്തെ മകൻ  ഷാസമാനെന്നുമായിരുന്നു. രാജാവിന്റെ കാലശേഷം മക്കൾ രണ്ട് പേരും രാജ്യം തുല്യമായി വീതിച്ച് ഐക്യത്തോടെ ഭരണം നടത്തി വരികയായിരുന്നു..പത്തിരുപതു വർഷങ്ങൾ കഴിഞ്ഞപ്പോൾ മൂത്തയാളായ ഷരിയാറിന് അനുജൻ ഷാസമാനെകാണാൻ അതിയായ ആഗ്രഹമുണ്ടായി. ദൂതന്മാരെ വിട്ട് ഷാസമാനോട് വരാൻ ആവശ്യപ്പെട്ടു .

          2️⃣ഷാസമാൻ വരാമെന്നേൽക്കുകയും അതിനായി ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം പരിവാരങ്ങളും സമ്മാനങ്ങളുമായി ഷാസമാന്റെ സംഘം ജ്യേഷ്ഠൻ ഷഹരിയാറിനെ കാണാനായി പുറപ്പെട്ടു. വൈകുന്നേരമായപ്പോൾ വഴിയിൽ ഒരിടത്ത് വിശ്രമത്തിനായി സംഘം തമ്പടിച്ചു. രാത്രിയായപ്പോഴാണ് ഷാസമാന് ഒരു കാര്യം ഓർമ്മ വന്നത്, ജ്യേഷ്ഠന് കൊടുക്കാനുള്ള വിശേഷപ്പെട്ട സമ്മാനം എടുത്തിട്ടില്ല. അങ്ങനെ അദ്ദേഹം പരിവാരങ്ങളെ ഒന്നുമറിയിക്കാതെ കൊട്ടാരത്തിലേക്ക് തിരിച്ചു. കൊട്ടാരത്തിൽ തിരിച്ചെത്തിയ ഷാസമാൻ മനം പിളർക്കുന്ന ഒരു കാഴ്ചയാണ് അവിടെ കണ്ടത്, തന്റെ പത്നി പരിചാരകനായ ഒരു കറുമ്പന്റെ കൂടെ തന്റെ കിടപ്പറയിൽ രമിക്കുന്നു. കോപാകുലനായ ഷാസമാൻ രണ്ട് പേരേയും അവിടെവെച്ച്  വധിച്ചു. ശേഷം ജ്യേഷ്ഠനുള്ള സമ്മാനവു മെടുത്തു കൊണ്ട് ആരാത്രി തന്നെ ഏറെ ദൂരം യാത്ര ചെയ്ത് ഷഹരിയാറി നടുത്തെത്തി. ഷഹരിയാർ എല്ലാ ഉപചാരങ്ങളോടേയും അനുജനെ സ്വീകരിച്ചു. പക്ഷെ ദുഖാകുലനായ അനുജന്റെ മുഖം കണ്ട് ഷഹരിയാർ കാര്യം തിരക്കുകയും ചെയ്തു. പക്ഷെ ഷാസമാൻ കാര്യങ്ങളൊന്നും പറഞ്ഞില്ല. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അനുജന്റെ ദുഃഖം തീർക്കാനും അവൻ ഉന്മേഷവാനാകാനുമായി രാജാവ് നമുക്ക് നായാട്ടിന് പോകാം എന്ന് അഭിപ്രായപ്പെട്ടു. എന്നാൽ അതിനും താത്പര്യം കാണിക്കതിരുന്ന ഷാസമാൻ ജ്യേഷ്ഠൻ പൊയ്ക്കോളൂ എന്നു പറഞ്ഞു. രജാവ് നായാട്ടിനു പുറപ്പെട്ട ഉടനെ തന്റെ മുറിയിൽ കയറി. ആ മുറിയിലെ ഒരു കിളിവാതിലിലൂടെ നോക്കിയാൽ കൊട്ടാരത്തിലെ ഉദ്യാനവും അവിടുത്തെ കുളവും കാണാം. ഷാസമാൻ വെറുതെ പുറത്ത് നോക്കികൊണ്ടിരിന്നപ്പോൾ രാജ്ഞിയും പരിവാരങ്ങളും കുളിക്കാനായി വരുന്നത് കണ്ടു. 

          3️⃣അടിമകളായ 20 പുരുഷന്മാരും 20 സ്ത്രീകളും അടങ്ങുന്നതായിരുന്നു രാജ്ഞിയുടെ സംഘം. അവരെല്ലാം വിവസ്ത്രരാവുകയും കുളത്തിൽ ഇറങ്ങി കുളിക്കാൻ ആരംഭിക്കുകയു ചെയ്തു. ഈ സമയം രാജ്ഞി 'ഓ മസൂദ്, ഇവിടെ വരൂ' എന്നാജ്ഞാപിച്ചു. അപ്പോൾ ഒരു കറുത്ത അടിമ ഓടി വരികയും രാജ്ഞിയെ  ചുബിക്കുകയും വിവസ്ത്രനായിക്കൊണ്ട് പൊയ്കയിലേക്ക് ഇറങ്ങിക്കൊണ്ട് രാജ്ഞിയുമായി ക്രീഡകളിൽ ഏർപ്പെടുകയും ചെയ്തു. ഇതു കണ്ടപ്പോൾ ഷാസമാന്റെ ദുഃഖത്തിന് അല്പം അയവു വന്നു. തന്റേതിനേക്കാൾ മോശം അവസ്ഥയാണ് ജ്യേഷ്ഠന് എന്നു മനസ്സിലാക്കിയ ഷാസമാന് ഷഹരിയാറിന്റെ കാര്യത്തിൽ സഹതാപം തോന്നുകയും ചെയ്തു. നായാട്ട് കഴിഞ്ഞെത്തിയ ഷഹരിയാർ അനുജന്റെ മുഖത്തെ സന്തോഷവും പ്രസാദാത്മകതയും ശ്രദ്ധിച്ചു. അതിൻ്റെ കാരണമാരാഞ്ഞ ഷഹരിയാറിനോട് നാലുനാൾ മുൻപ് ഞാൻ അനുഭവിച്ച വേദന എന്തായിരുന്നു എന്ന് വ്യക്തമാക്കി. ഇപ്പോൾ അതെങ്ങിനെ മാറി എന്നുമാത്രം എന്നോട് ചോദിക്കരുത് എന്നു ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അതിന്റെ കാരണം അറിയാൻ ഔത്സുക്യം കാണിച്ച രജാവ് അതിനായി ഷാസമാനെ നിർബന്ധിച്ചു. നിർബന്ധത്തിനു വഴങ്ങി ഷാസമാൻ താൻ കൊട്ടാരത്തിൽ കണ്ട കാര്യങ്ങൾ ഷഹരിയാറിനോട് വിശദീകരിച്ചു. ഇതു താൻ വിശ്വസിക്കില്ലെന്നും, നേരിട്ടുകണ്ടാൽ മാത്രമേ വിശ്വാസം വരൂ എന്നു ഷഹരിയാർ ഷാസമാനോട് പറഞ്ഞു. അതിനായി ഒരു വഴി ഷാസമാൻ തന്നെ ഷരിയാറിനു ഉപദേശിച്ചു. നായാട്ടിനു പോവുകയാണെന്ന വ്യാജ വാർത്ത ഉണ്ടാക്കുക, ശേഷം കൊട്ടരത്തിൽ ഒളിഞ്ഞിരിക്കുക, അപ്പോഴറിയാം കാര്യങ്ങൾ. രാജാവ് അങ്ങനെ തന്നെ ചെയ്തു. 

        4️⃣അങ്ങനെ തന്റെ രാജ്ഞിയുടെ ചതി മനസ്സിലാക്കിയ ഷഹരിയാർ തങ്ങളെപ്പോലെ ദുഃഖമനുഭവിക്കുന്ന മറ്റൊരാളെ കണ്ടെത്തുന്നത് വരെ നമുക്ക് രാജപദവിയും അധികാരങ്ങളും ഒന്നും വേണ്ട എന്നു തീരുമാനിച്ചു.അവർ ഒരു യാത്ര പുറപ്പെട്ടു. ഒരു രാത്രിയും ഒരു പകലും യാത്ര ചെയ്തതിനു ശേഷം അവർ ഒരു കടൽതീരത്ത് എത്തി. ആ കടൽതീരത്തെ ഒരു വന്മരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരരുവിയിൽ നിന്ന് തെളിനീർ കുടിച്ച് ദാഹമകറ്റി വിശ്രമത്തിനായി ഇരുവരും ആ മരച്ചുവട്ടിൽ ഇരുന്നു. പെട്ടെന്ന് കടൽ പ്രക്ഷുബ്ധമാകുകയും അതിൽ നിന്ന് ഒരു ഭൂതം തലയിൽ ഒരു വലിയ പെട്ടിയുമായി കരയിലേക്ക് വരികയും ചെയ്തു. ഇതു കണ്ട് പേടിച്ച രജാക്കന്മാർ ഇരുവരും ആ മരത്തിൽ കയറി ഒളിച്ചു. ഭൂതം നടന്നു വന്ന് അവരിരിക്കുന്നമരത്തിനു കീഴെ ഇരുന്ന് പെട്ടി തുറന്നു. അപ്പോൾ അതിൽ നിന്ന് ഒരു സുന്ദരിയായ സ്ത്രീ ഇറങ്ങി വന്നു. ഭൂതം ആ സ്ത്രീയുടെ മടിയിൽ തല വെച്ച് ഉറങ്ങാൻ ആരംഭിച്ചു. ഈ സമയം മുകളിലേക്ക് നോക്കിയ ആസ്ത്രീ രണ്ട് രാജാക്കന്മാരേയും കണ്ടു. അവൾ അവരെ താഴേക്ക് ആംഗ്യത്തിലൂടെ വിളിച്ചു. പേടിയോടെ അവർ ഇറങ്ങിച്ചെന്നു. അവൾ അവളുടെ കാമം ശമിപ്പിക്കാൻ അവരോട് ആവശ്യപ്പെട്ടു. അവർ വഴങ്ങാതിരുന്നപ്പോൾ ഭൂതത്തിനെ ഉണർത്തുമെന്നും അയാൾക്ക് തിന്നാൻ നിങ്ങളെ നൽകുമെന്നും ആ സ്ത്രീ അറിയിച്ചു. ആ ഭീഷണിക്ക് അവർ വഴങ്ങി. തുടർന്ന് ആ സ്ത്രീ അവളുടെ മാല അവരെ കാണിച്ചു. അതിൽ കുറേ മുദ്ര മോതിരങ്ങൾ കോർത്തിട്ടിരിക്കുന്നു. അവൾ പറഞ്ഞു: എന്നോടൊപ്പം ഒരുപ്രാവശ്യം ശയിച്ചവർ എനിക്ക് ഒരു മോതിരം തരണം. നിങ്ങളും അതുപോലെ തന്നേ പറ്റൂ. അവർ രണ്ടു പേരും ഓരോ മോതിരം അവൾക്കു നൽകി.

                5️⃣പിന്നീട് ആ സ്ത്രീ അവളുടെ കഥ പറഞ്ഞു. തന്റെ വിവാഹ ദിനത്തിൽ ഈ ഭൂതം തന്നെ തട്ടിക്കൊണ്ട് വന്ന് തടവിലാക്കിയതാണ്. ഒരു പെട്ടിയിലാക്കി ഏഴ് ചങ്ങലകൾ കൊണ്ട് പൂട്ടി കടലിലാണ് ഈ ഭൂതം എന്നെ ഒളിപ്പിക്കാറ്. വല്ലപ്പോഴും മാത്രമേ എന്നെ പുറത്തിറക്കൂ. എന്നാൽ ഞാൻ ആ ഭൂതത്തിനെ പറ്റിച്ച് മനുഷ്യരുമായി രമിക്കും. രജാക്കന്മാർ രണ്ട് പേരും അത്ഭുത പരവശരായി. ഇതാ തങ്ങൾ തേടിയത് കണ്ടെത്തിയിരിക്കുന്നു. ഇവളുടെ ചതി ആ ഭൂതം അറിയുന്നില്ലല്ലോ. തുല്യ ദുഖിതനായ ഒരാളെ കൂടി കണ്ടെത്തിയതോടെ അവരുടെ ദുഖഭാരം കുറഞ്ഞു. രണ്ടു പേരും അവരവരുടെ രാജ്യത്തേക്ക് തിരിച്ചു പോയി. തന്റെ രാജ്യത്ത് തിരിച്ചെത്തിയ ഷഹരിയാർ രാജ്ഞിയേയും പരിവാരങ്ങളേയും ഒന്നടങ്കം കഴുത്ത് വെട്ടിക്കൊന്നു. അന്നു മുതൽ ഓരോ രാത്രിയും ഓരോ കന്യകമാരെ തന്റെ അന്തഃപുരത്തിൽ എത്തിക്കണമെന്ന് മന്ത്രിയോട് കല്പിച്ചു. രാത്രിയിൽ ഓരോ കന്യകമാരുടേയും ചാരിത്ര്യം നശിപ്പിക്കുകയും രാവിലെ അവളെ കൊന്നു കളയുക എന്നതുമായിരുന്നു രാജാവിന്റെ രീതി. ഇങ്ങനെ 3 വർഷം ക്ഴിഞ്ഞപ്പോൾ നാട്ടിൽ കന്യകമാർ ഇല്ലാതായി. കുറെ മാതാപിതാക്കൾ അവരുടെ മക്കളുമായി രാജ്യം വിട്ടുപോയി. ഈ അവസ്ഥയിൽ മന്ത്രിക്ക് ഉത്കണ്ഠയായി. ഇനി ആരെ രാജാവിന്റെ പത്നിയാക്കും എന്ന് ചിന്തിച്ച് ഭയപ്പെട്ട മന്ത്രി തന്റെ വീട്ടിലെത്തി. മന്ത്രിക്ക് രണ്ട് പെൺമക്കളാണ് ഉണ്ടായിരുന്നത്. മൂത്തവൾ ഷഹറസാദ്, രണ്ടാമത്ത വൾ ദുനിയാസാദ്. രണ്ടു പേരും ബുദ്ധിശക്തിയിലും സൗന്ദര്യത്തിലും മികച്ചു നിൽക്കുന്നവർ. മൂത്തവ ൾക്ക് വിജ്ഞാനത്തിലും കലയിലും കഴിവുണ്ടായിരു ന്നു. ഇന്നുവരെ ജീവിച്ചിരുന്ന എല്ലാ രാജാക്കൻ മാരുടേയും കവികളുടേയും കഥകൾ അവൾക്കറിയാ മായിരുന്നു🐦                  
                                     6️⃣1000- കഥാ ഗ്രന്ഥങ്ങൾ സ്വന്തമായുള്ളവൾ. അവൾ പിതാവിനോട് ദുഃഖത്തിന്റെ കാരണം തിരക്കി. കാര്യമറിഞ്ഞ അവൾ പിതാവിനോട് പറഞ്ഞു: "അല്ലാഹു വിന്റെ കൃപകൊണ്ട് ഞാൻ ഒരു പരിഹാരം ഉണ്ടാക്കാം. ഞാൻ കൊല്ലപ്പെട്ടാലും, ജീവിച്ചിരുന്നാലും അത് മുസൽമാൻമാരുടെ പെൺമക്കളുടെ മോചനത്തിന് കാരണമായേക്കും.ഇന്നു ഞാനാകാം രാജാവിന്റെ പത്നി".ഇത് കേട്ട് സ്തബ്ധനായ മന്ത്രി അതിനു സമ്മതിച്ചില്ല. അദ്ദേഹം പറഞ്ഞു: ഏതൊരു പിതാവും തന്റെ മക്കൾ മരിക്കുന്നത് ഇഷ്ടപ്പെടില്ല.അതിനാൽ തന്നെ ഞാനതിന് സമ്മതിക്കില്ല. ലീപക്ഷ ഷഹറസാദ് വാശി പിടിച്ചു. പിതാവ് പറഞ്ഞു, " നിന്റെ വാശി കാണുമ്പോൾ ഒരു കഴുതയും കാളയും സ്വന്തമായുള്ള ഒരു കർഷകന്റെ കഥയാണ് ഓർമ്മ വരുന്നത്." എന്താണാ കഥ എന്ന് ഷഹറസാദ് ചോദിച്ചു. മന്ത്രി ആകഥ പറഞ്ഞു. കർഷകന് പക്ഷിമൃഗാദികളുടെ ഭാഷ അറിയാമായിരുന്നു. ഒരിക്കൽ കാളയും കഴുതയും സംസാരിക്കുന്നത് അദ്ദേഹം കേൾക്കാനിടയായി.കാള നിലം ഉഴുന്നതുമായി ബന്ധപ്പെട്ട് തന്റെ ബുദ്ധിമുട്ടുകളെ യാണ് കഴുതയോട് പറഞ്ഞത്. കഴുത അതിൽ നിന്ന് രക്ഷപ്പെടാൻ കാളക്ക് ഒരു ബുദ്ധി ഉപദേശിച്ചു. നാളെ കർഷകൻ നിലം ഉഴാനായി നുകം കെട്ടാൻ നിന്റെ അടുത്ത് വരുമ്പോൾ നീ രോഗം അഭിനയിച്ച് നിലത്ത് വീഴണം, അങ്ങനെ തനിക്ക് രക്ഷപ്പെടാം. ഈ സംസാരം കർഷകൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പിറ്റെ ദിവസം കാള അസുഖം അഭിനയിച്ചപ്പോൾ കർഷകൻ മകനോട് പറഞ്ഞു, "ഇന്ന് നമുക്ക് കഴുതയെ വെച്ച് നിലം ഉഴാം". വൈകുന്നേരമാ യപ്പോൾ കഴുത തളർന്ന് ആലയിലേക്ക് വന്നു. കാള കഴുതക്ക് നന്ദി പറഞ്ഞു. എന്നാൽ കഴുത തന്റെ ബുദ്ധിമോശമോർത്ത് ഉള്ളാലെ വിലപിച്ചു💧
                                   7️⃣ രണ്ടു ദിവസം ഇങ്ങനെ ആവർത്തിച്ചപ്പോൾ കഴുത മറ്റൊരു വാർത്തയു മായാണ് ജോലി അവസാനിപ്പിച്ച് വന്നതു.    "സ്നേഹിതാ നീ ഇങ്ങനെ അസുഖ ബാധിതനായി തുടരുകയാണെങ്കിൽ നിന്നെ കശാപ്പ്കാരന് നൽകി തൊലിയുരിച്ച് മേശവിരിയു ണ്ടാക്കാനാണ് ഇന്ന് തീരുമാനിച്ചിരിക്കുന്നത്." ഇത് കേട്ട് കാള പേടിച്ച് പോയി. അന്ന് കാള പുല്ലും വൈക്കോലും നന്നായി തിന്നു.കർഷകൻ അടുത്തൂടെ പോയപ്പോൾ കാള തുള്ളിച്ചാടിക്കാ ണിക്കാൻ തുടങ്ങി. ഇത് കണ്ട കർഷകന് ചിരി വന്നു.കർഷകൻ ചിരിച്ചത് അയാളുടെ ഭാര്യ കണ്ട്, അവൾ കർഷകനുമായി വഴക്കിട്ടു. "നിങ്ങൾ എന്നെ കളിയാക്കിയാണ് ചിരിച്ചത്". കർഷകൻ അങ്ങനെയല്ല എന്ന് പറഞ്ഞപ്പോൾ എങ്കിൽ പിന്നെ എന്തിന് എന്നായി അവൾ. ആ രഹസ്യം ഒരാളോടും എനിക്ക് പറയാൻ പറ്റില്ല എന്നും അഥവാ പറത്താൻ അന്ന് ഞാൻ മരിക്കും എന്നും കർഷകൻ ഭാര്യയെ അറിയിച്ചു. പക്ഷെ അവൾ സമ്മതിച്ചില്ല. അവളുടെ വാശി സഹിക്കവയ്യാതെ കർഷകൻ അത് പറയാൻ തീരുമാനിച്ചു. മരണം ഉറപ്പായ കർഷകൻ വില്പത്രമെല്ലാം എഴുതി തയാറാക്കി.അദ്ദേഹത്തിന്റെ കോഴിക്കൂട്ടിൽ ഒരു പൂവൻകോഴിയും 50 പിടകളും ഉണ്ടായിരുന്നു. അവരുടെ കലപില ശബ്ദം കേട്ട് കർഷകന്റെ നായ കോഴികളോട് ദേഷ്യപ്പെടുന്നത് കർഷകൻ ശ്രദ്ധിച്ചു: "നമ്മുടെ യജമാനൻ മരിക്കാൻ പോകുന്നു, അപ്പോൾ നിങ്ങളിവിടെക്കിടന്ന് ബഹളമുണ്ടാക്കുകയാണോ?" പൂവൻ നായയോട് വിവരങ്ങൾ ചോദിച്ചു. വിവരമറിഞ്ഞ പൂവൻ പറഞ്ഞു: നമ്മുടെ യജമാനൻ എത്ര മണ്ടനാണ്, ഞാൻ 50 ഭാര്യമാരെ പോറ്റുന്നു, മൾബറിയുടെ നല്ല വടിയെടുത്ത് എനിക്ക് രഹസ്യം കേൾക്കണ്ട  എന്ന് പറയുന്നത് വരെ ചുട്ട അടി കൊടുക്കാമായിരുന്നു⭕
                             8️⃣ഈ സംസാരം കേട്ട കർഷകൻ ഒരു തീരുമാനത്തിലെത്തി. നല്ല മൾബറി വടിയുമായി ഭാര്യയുടെ അടുത്ത് ചെന്ന് ഒരു മുറിയിൽ കയറി വാതിലടച്ചു. അവസാനം എനിക്ക് രഹസ്യമൊന്നും കേൾക്കേണ്ടേ" എന്ന് പറഞ്ഞ് കരഞ്ഞു കൊണ്ട് വന്ന ആ സ്ത്രീയെയാണ് മക്കളും ബന്ധുക്കളും കണ്ടത്. മന്ത്രി മകളോട് പറഞ്ഞു: "കണ്ടല്ലോ സ്ത്രീയുടെ വാശിക്കുള്ള ശിക്ഷ, അതായിരിക്കും നിന്റെയും പരിണതി"  പക്ഷെ ഷഹറസാദ് വാശി കൈവിട്ടില്ല. മരിച്ചാലും വേണ്ടില്ല, താൻ രാജാവിന്റെ പത്നിയാകും എന്ന് മകൾ പറഞ്ഞപ്പോൾ മന്ത്രി മകളുമായി കൊട്ടാരത്തിലേക്ക് പോയി. അതിനിടെ ഷഹറസാദ്, ആളയച്ചാൽ നീ കൊട്ടാരത്തിലേക്ക് വരണമെന്ന് ദുനിയാസാദിനോട് ചട്ടം കെട്ടിയിരുന്നു. കൊട്ടാരത്തിലെത്തിയപ്പോൾ ഇന്നത്തെ പെൺകുട്ടി തയ്യാറായിട്ടുണ്ടോ എന്ന് രാജാവ് ചോദിച്ചു. ഉണ്ടെന്ന് മന്ത്രി ഉണർത്തിച്ചു. എവിടെ, കാണട്ടെ എന്ന് രാജാവ് ചോദിച്ചപ്പോൾ മന്ത്രിയുടെ പിറകിൽ മറഞ്ഞിരുന്ന ഷഹറസാദ് മുന്നോട്ട് വരികയും ഏങ്ങലടിച്ച് കരയാൻ ആരംഭിക്കുകയും ചെയ്തു. എന്തിനാണ് കരയുന്നത് എന്ന് ചോദിച്ച രാജാവിനോട് ഷഹറസാദ് പറഞ്ഞു: "എനിക്കൊരനിയത്തിയുണ്ട്, അവളോട് യാത്ര പറയണം". രാജാവ് സമ്മതിച്ചു. വൈകുന്നേര മായപ്പോൾ കൊട്ടാരത്തിലെത്തിയ ദുനിയാസാദ് വേഗം മണിയറയിൽ കയറി ഉറക്കം ആരംഭിച്ചു. അന്ന് രാത്രി ഷഹരിയാർ ഷഹറസാദയുടെ കന്യകാത്വം അപഹരിച്ചു. രാത്രി അവർ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ദുനിയാസാദ് ഉണർന്നു. അവൾ പറഞ്ഞു: "ചേടത്തി നിങ്ങൾക്ക് കുറെ കഥകൾ അറിയാലോ, നമുക്ക് കഥ പറഞ്ഞ് നേരം വെളുപ്പിച്ചാലോ?"ഷഹറസാദ് പറഞ്ഞു: "രാജാവ് തിരുമനസ്സ് സമ്മതിക്കുകയാണെങ്കിൽ ഞാൻ കഥ പറയാം". ഉറക്കം വരാതിരുന്ന രാജാവ് കഥ പറയാൻ സമ്മതം മൂളി. ആയിരത്തൊന്ന് രാത്രികളിലെ കഥകൾ അവിടെ  നിന്നു തുടങ്ങി🦜                                   പാളയം നിസാർ അഹമ്മദു                                     Copy© rights allrights reserved 
























































(courtesy: Google's BligBlo)

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...