bulletindaily.blogspot.com

Thursday, February 04, 2021

സംഗതി വിശപ്പാണെന്നു പിന്നെയാ എനിക്കു മനസ്സിലാവണതു🏴 ലോകത്തു വിശന്നിരിക്കുന്നവനു ഭക്ഷണം എത്തിച്ചു നൽകുന്നതിൽ പരം പുണ്യം മറ്റൊന്നുമില്ല തന്നെ.....🔴




ഇന്നു രാവിലെ അഞ്ചരയായി ഉണർന്നപ്പോൾ🔸 മൊബൈലിലെ അഞ്ചു
മണിക്കുള്ള അലാറം ഡിലീറ്റ്‌ ആയിപ്പോയിരുന്നു🔸വേഗം കിടക്കയിൽ നിന്നും എണീറ്റു🔸ടോയ്‌ലറ്റിൽ പോയി🔸 ഒളുവെടുത്തു🔸 ഓടി അടുക്കളയിൽ പോയി സുലൈമാനി ഇട്ടു🔸 ഒരു കുഞ്ഞു സ്റ്റീൽ കലം നിറയെ പുതിയ വെള്ളം പൈപ്പിൽ നിന്നും പിടിച്ചു ചൂടാക്കി വച്ചു🔸അതിൽ നിന്നും ഒരുഗ്ളാസ് ചൂടു വെള്ളവും, സുലൈമാനിയുമെടുത്തു, സോഫക്കടുത്തു തറയിൽ വന്നു പ്രാർത്ഥനക്കായി ഇരുന്നു🔸 തൂ വെള്ള ടൈൽസ് ആയതുകൊണ്ട്, കണ്ണുകൾ കൊണ്ടു എൻെറ നിസ്കാരത്തിനുള്ള അതിരു തിരിക്കുമെന്നല്ലാതെ നിലത്തു മുസല്ല വേറെ വിരിക്കാറേയില്ല🔸 ആദ്യം സുലൈമാനി ചൂടോടെ സിപ്പു സിപ്പായി കുടിച്ചു🔸
പിന്നെ ഞാൻ തന്നെ പയ്യെ ബാങ്ക് ഇടും🔸ഇഖാമത്തും🔸 പിന്നെ രണ്ടു റക്അത്ത് സുബഹിൻെറ ഫറുളു നിസ്കരിച്ചു🔸 പിന്നെ അടുത്തിരുന്ന ചൂടു വെള്ളം വേറെ കുടിച്ചു🔸 പിന്നെ രണ്ടു റക്അത്ത് സുന്നത്തും നിസ്കരിച്ചു🔸 അവിടെ തന്നെ ദിക്ഖുറുകൾ ഉരുവിട്ട്, ആയത്തുകൾ ഉരുവിട്ടു ഇരുന്നു🔸 പറ്റുന്നിടത്തോളം അൽഹംദു ഫാത്തിഹ വേറെ അനേക തവണ പുകഴ്ത്തി🔸 അപ്പോഴേക്കു ദിന പത്രം വന്നു വീഴുന്ന ശബ്ദം ഉമ്മറത്തു കേൾക്കാനായി🔸 പത്രം പോയെടുത്തു കസേരയിൽ വന്നിരുന്നു വായന തുടങ്ങി🔸 അപ്പോഴേക്കും സഹ ധർമ്മിണി പാൽ ചായ ഇട്ടു കൊണ്ടു വന്നു🔸 5 മണിക്കു ഉണരുന്ന മോൻ മുകളിലെ നിലയിലേക്ക് ജോലിക്ക് കേറി🔅 കോവിഡ് കാലത്തെ അവൻെറ-
"വീട്ടാപ്പീസ് " കംപ്യൂട്ടർ ധ്വനി കേട്ടു തുടങ്ങി🔸

ഇന്നു പ്രഭാത ഭക്ഷണം പുട്ട്, പയർ, പപ്പടം, തൈരു മുളകു വറുത്തതു ആയിരുന്നു🔸ഇന്ന് ഞാൻ അതൊന്നും എടുത്തില്ല🔸. പഞ്ചസാരയും പുട്ടും കഴിച്ചു🔸 ഭാര്യയും, മോനും പുട്ടോടൊപ്പം മറ്റു ചേരുവകകൾ ചേർത്തു കഴിച്ചു🔸

കുഞ്ഞു കൊഴുക്കട്ടകൾ പോലെ പുട്ടു അടർത്തിയെടുത്തു കൈയ്യിൽ വച്ചു ഉരുട്ടും എന്നിട്ട് പഞ്ചസാരയിൽ മുക്കി കഴിക്കും🔸 പാളയൻതോടൻ പഴം കൂടയിൽ പഴുത്തതു ഇരിക്കുന്ന കാര്യം ഭാര്യ ഓർമ്മയിൽപ്പെടുത്തി🔸 വേണേൽ അതും കൂടിയെടുത്തു കൊണ്ടുപോയി കഴിക്കൂ എന്നു വ്യങ്യം🔅 അവൾക്കു പണ്ടേ അറിയാം 🔅 ചിലനേരം, ചില സമയം പഴം എന്നെ അലർജിക്കാരനായി മാറ്റുമെന്നു🔅 എനിക്കു ചില സമയം പഴം കഴിച്ചാൽ തലവേദന, ജലദോഷം, കഫക്കെട്ട്, തുമ്മൽ, മൂക്ക് ചീറ്റൽ ഒക്കെ വരാം 🔸 ചില സമയം കഴിച്ചാൽ ഒന്നും സംഭവിക്കാറുമില്🔸 നാരങ്ങ വെള്ളം കുടിച്ചാലും , മഴ നനഞ്ഞാലും, വെയിലുകൊണ്ടാലുമൊക്കെ ഇതന്നെ അവസ്ഥ🔸ചില സമയം അസുഖമൊന്നും വരികയുമില്ല  അതൊക്കെ ഓരോ കാലാവസ്ഥയും, അന്തരീക്ഷവുമനുസരിച്ചാണെന്നേ പറയേണ്ടൂ 
കുഞ്ഞിലേ ഇതൊന്നും ശീലമില്ലാഞ്ഞിട്ടാണേ🔸പണ്ടൊക്കെ മഴപെയ്താൽ കുടയില്ലാതെ പുറത്തിറങ്ങാനോ, മഴ നനയാനോ,വെയിൽ കൊള്ളാനോ ഒന്നും വീട്ടിൽ അനുവാദമില്ല🔸അഥവാ അതിനൊക്കെ ഇറങ്ങിയാൽ രണ്ടു തല്ലു പിന്നാലെ വരും🔅 അക്കാലത്തു തിരുവനന്തപുരത്തു ഗവർണറുടെ കൊട്ടാരത്തിനടുത്തെ പ്രസിദ്ധമായ "സ്വിമ്മിങ് പൂളിൽ" നീന്തൽ പഠിക്കാൻ വീട്ടിൽ നിന്നും എനിക്കു അനുവാദം കിട്ടാതെ , സ്വമ്മിംഗ് പൂളിൻെറ പടവുകളിലിരുന്നു കൊതിയോടെ സ്വിമ്മിങ് പ്രാക്ടീസ് നോക്കി നിന്ന കാലം ഇന്ന് ഓർത്തുപോയീ❇️ വീട്ടു കാരെ പഴി പറഞ്ഞിട്ടു കാര്യമില്ല കേട്ടോ❇️ അക്കാലത്തു
ആ സ്വിമ്മിങ് പൂളിൽ സമ്മർ സാൾട്ടു അടിച്ചു മുങ്ങി ചത്തു പോയ പിള്ളേർ നിരവധിയുണ്ടേ🔰 കാക്കക്കും, കഴുകനും, പൂച്ചക്കും കൊടുക്കാതെ
അങ്ങനെ ചെല്ലത്തിലും, ദൗലത്തിലും നോക്കിയ കുഴപ്പമാണേ ഞങ്ങടെ ജനറേഷനെ
💠 ഇന്നലെ ടി.വിയിൽ കണ്ടു🔸 മാതാപിതാക്കൾക്കു വേണ്ടാതെ ജനിച്ച, നടുറോഡിൽ ഫാസ്റ്റ് പാസ്സഞ്ചർ ബസ്സിനു മുന്നിൽ പെട്ട രണ്ടു വയസ്സ്കാരൻ പൊടി കുട്ടിയെ🔰 അതു ഇന്നത്തെ കാലം🔸🔹

💠പുരയിടത്തിൽ പണിയെടുക്കുന്ന പണിക്കാർ കൊണ്ടു വരുന്ന മൺവെട്ടിയും(തൂമ്പ), കുന്താലിയും തൊട്ടാൽ എൻെറ മാതാപിതാക്കൾ നല്ല ചുട്ട അടിതരും🔸 കാല് മുറിയുമെന്നാ അവരൊക്കെ മുന്നറിയിപ്പ് തരിക💠
പിന്നെ ഒരു പരമമായ രഹസ്യം ഒണ്ടേ.........💠
എനിക്കു വിശപ്പു സഹിക്കാൻ ആവുകയില്ല🔸. അതുകൊണ്ട് നുയമ്പും എടുത്തിട്ടില്ല🔸 ഒരു കപ്പലണ്ടി മിഠായി കഷണമെങ്കിലും വിശപ്പ് വരുന്ന സമയത്ത് കഴിക്കാൻ കിട്ടിയില്ലെങ്കിൽ വലിയ പാടാണു🏁
ഒരു 13 വയസ്സ് സമയത്ത് വീട്ടിൽ എല്ലാവരും നുയമ്പായി🔸 എന്നെയും നുയമ്പു പിടിപ്പിച്ചു.... 🔸ഉച്ചയായപ്പോൾ എൻെറ കാറ്റ് പോയി🔸 ഒരുമണി ഒക്കെ കഴിഞ്ഞുകാണും, വയറ്റിനകത്തൊക്കെ വല്ലാത്ത ഒരു അസ്വസ്ഥത... 🔹അതുവരെ അങ്ങനെ ഒരു ഫീലിങ്സ് ജീവിതത്തിൽ ഞാനനുഭവിച്ചിട്ടേയില്­ല🚩 എന്നെക്കൊണ്ട് താങ്ങാൻ ആവണില്യ🏴 ഉറക്കം വരണൂ🏴
തളർച്ച വരണു🏴 കരച്ചിൽ വരണൂ🏴 വീട്ടിൽ ആകെ ബഹളമായി🏴 നിലത്തിരുന്നു ഒപ്പാരിയിട്ടു ഭക്ഷണത്തിനായി ഞാൻ ഏങ്ങി ഏങ്ങി കരയാൻ തുടങ്ങി 🏴 ഇനി ഏങ്ങി കരഞ്ഞാൽ ശരീരത്തിൽ തണുപ്പ് വരുമെന്നു ആരോ ഒക്കെ പറയുന്നതു കേട്ടു🔸എൻെറ പരിതാപകരമായ അവസ്ഥകണ്ടു ജോലിക്കാരെ കൊണ്ടു പുട്ടോ ഇടിയപ്പമോ രണ്ടു കഷണം വീട്ടുകാർ ഉണ്ടാക്കി തന്നു🔸 അതോടെ ഞാൻ നിവർന്നിരുന്നു🏴 ഹോ! എന്തൊരാശ്വാസം🏴 സംഗതി വിശപ്പാണെന്നു പിന്നെയാ എനിക്കു മനസ്സിലാവണതു🏴 ലോകത്തു വിശന്നിരിക്കുന്നവനു ഭക്ഷണം എത്തിച്ചു നൽകുന്നതിൽ പരം പുണ്യം മറ്റൊന്നുമില്ല തന്നെ.....🔴 വിശന്നു വലയണ സമയം ഒരു കഷണം അവിച്ച മരച്ചീനി (പൂളകിഴങ്ങു) കിട്ടാനായാൽ കൂടി അതിൽ പരം പരമ ഭാഗ്യം ഈ ലോകത്തു വേറെ ഉണ്ടാവാനില്ല എന്നു ജീവിതത്തിൽ അറിയുന്നവനാണു- അഭവിച്ചിട്ടുള്ളവനാണു മാഷേ ഈ ഞാനും....🔘 ഈ ലോകത്തെ ഒരു ജനതതിയും പട്ടിണി അനുഭവിക്കാനിടവരുത്താതെയിരിക്കട്ടേ എന്ന പ്രാർത്ഥനയോടെ🔺

പാളയം നിസാർ അഹമ്മദ്🔸

Copyright s all rights reserved©

PEOPLE'S WELFARE COUNCIL

No comments:

Post a Comment

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...