
ഇന്നു മൂന്നു മാസം പ്രായമുള്ള ഒരു മൊട്ട കുട്ടിയെ പരിചയപ്പെടാം. എന്റെ ചിത്രം തന്നെയാണിത് വലതു ഭാഗത്ത് നിൽക്കുന്നതു എന്റെ ഉമ്മയാണു . ഇടതു ഭാഗത്ത് നിൽക്കുന്നതു എന്റെ ഉമ്മയുടെ ഒരേയൊരു ജേഷ്ഠനായ താജ് ഹോട്ടൽ സൈനുല്ലാബ്ദീന്റെ ഭാര്യയായ എന്റെ നബീസ(നഫീസ) മാമിയാണു🚶 അവരുടെ ഒക്കത്തു ഇരിക്കുന്നതു ഞാനാണു🚶 എത്ര സ്നേഹമായും, സൂക്ഷ്മതയോടെ യുമാണു നബീസാ മാമി എന്നെ താഴെ വീഴാതെ ചേർത്തണച്ചു പിടിച്ചിരിക്കുന്നതെന്നു നോക്കൂ🚶 അവർ എന്റെ ഒരേഒരു മാമിയാണ്🚶 അതായതു എന്റെ നബീസമാമി-പ്രേംനസീർ സാഹിബിന്റെ ഭാര്യയായ ഹബീബമാമി യുടെ മൂത്ത സഹോദരിയാണവർ-🚶ഹബീബ മാമിയുടെ ഇളയ സഹോദരങ്ങളായ അബ്ദുൽ ലത്തീഫ് കൊച്ചാപ്പായും, അബ്ദുൽ സലാം കൊച്ചാപ്പായും, ഹബീബമാമിയുടെ ഏറ്റവും ഇളയ സഹോദരിയായ നസീമാ മാമിയും ഒക്കെ പാളയം മാർക്കറ്റിനടുത്തുള്ള എന്റെ ഉമ്മയുടെ തറവാട്ടിൽ തന്നെയായിരുന്നു വർഷങ്ങളായി ഒന്നിച്ചു താമസിച്ചിരുന്നതു🤼 1965 വരെ ഒക്കെ ശക്തമായ മരുമക്കത്തായ സമ്പ്രദായം രൂഢമായിരുന്നു തിരുവനന്തപുരം, തോന്നിക്കടവു, കഠിനംകുളം, ചിറയിൻകീഴ്, കൊല്ലം ഭാഗങ്ങളിൽ 🚶 അന്നൊക്കെ ആകെ ഒരു മെഡിക്കൽ കോളേജ് , ഒരു എഞ്ചിനീയറിംഗ് കോളേജ്, മാത്രമേ ഉള്ളൂ തിരുവനന്തപുരത്തു 🚶 തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ആയിരുന്ന, പ്രസിദ്ധനായ ഡോക്ടർ തങ്കവേലു എൻ്റെ പിതാവിന്റെ അടുത്ത സുഹൃത്തും, കുടുംബപരമായി നല്ല സൗഹൃദവും ആയിരുന്നു. ഡോക്ടർ അമ്പാടിയും അങ്ങനെ തന്നെയായിരുന്നു 🚶ഞങ്ങൾക്കൊക്കെ അറിയാവുന്നർ ഒരു ഡോക്ടർ പൽപ്പു , ഡോ.തങ്കവേലു, ഡോ. അമ്പാടി, ഡോ.പൈ., ഡോ. ബാലകൃഷ്ണൻ അങ്ങനെ ഏറെ വയസ്സ് പ്രായമുള്ള ഭിഷഗ്വരന്മാരെ മാത്രം. ഇവരിൽ പലരും FRCS
ഒക്കെ പാസ്സായവർ ആയിരുന്നു 🚶 എഞ്ചിനീയർ മാർക്കു ഒരു പ്രസക്തിയും അന്നു ഇല്ലായിരുന്നു. മേസ്ത്രി മാരെക്കാൾ ഇമ്മിണി
വലിയ മേസ്ത്രി ആയാണു എഞ്ചിനീയർമാരെ അന്നു ജനം കാണുക. സഹോദരിക്കോ, സഹോദരനോ കുഞ്ഞുങ്ങൾ ജനിച്ചാൽ....... കണ്ണും പൂട്ടി പരസ്പരം കല്ല്യാണം ഒസ്യത്തു പറഞ്ഞു വക്കുന്നതാണു തലസ്ഥാനത്തെയും കൊല്ലത്തേയും ഒക്കെ അന്നത്തെ രീതി 🚶
ആ പോയ കാലങ്ങളിൽ നിത്യഹരിത നായകൻ എന്നു നിങ്ങളൊക്കെ ആരാധിച്ചിരുന്ന പ്രേംനസീറും, ഭാര്യയുമൊക്ക ഞങ്ങളുടെ കൈ അകലത്തിൽ തന്നെയായിരുന്നു🚶 ഒരു കൂരക്കു കീഴേ ഒരു കുടുംബം പോലെ കഴിഞ്ഞവരാണു🚶 എല്ലാ വിശേഷങ്ങൾക്കും ഒത്തു കൂടുന്നവർ🚶 നസീമാമാമിയെ പിൽക്കാലത്ത് നെടുമങ്ങാട് പനവൂരിലാണു വിവാഹം കഴിച്ചയച്ചതു🚶പിൽക്കാലത്ത് അബ്ദുൽ ലത്തീഫ് കൊച്ചാപ്പ, പ്രേംനസീർ മാമയുടെ ഇളയസഹോദരിയെ വിവാഹം ചെയ്ത് ചിറയിൻകീഴിൽ താമസമാക്കി🚶ഹബിബ മാമിയുടെ മറ്റൊരു അനിയനായ അബ്ദുൽ സലാം കൊച്ചാപ്പ പാളയത്തെ എൻ്റെ അപ്പുപ്പന്റെ ടാജ് ഹോട്ടലിൽ ജീവനക്കാരനായി വളരെ ഏറെക്കാലം ജോലിക്കു നിന്നു🚶എന്റെ ഉമ്മയുടെ പാളയത്തെ തറവാട്ടിൽ തന്നെയായിരുന്നു ഇവരൊക്കെ അന്നു ഒരു കൂട്ടമായി താമസിച്ചിരുന്നതു🚶അപ്പോൾ അറിയുമല്ലോ നിത്യ ഹരിത നായകനായിരുന്ന പ്രേംനസീറിനും, അദ്ദേഹത്തിന്റെ ഭാര്യ ഹബീബാമാമിക്കും, ഞങ്ങൾ കുട്ടികളെ ഉൾപ്പെടെ കുടുംബത്തിലെ സകലരേയും പേരുകൾ ചൊല്ലി മോനേന്നു വിളിക്കാനും ശ്രദ്ധിക്കാനും നബീസാ മാമിയെപ്പോലെ തന്നെ കഴിയുമായിരുന്നു🚶എത്ര ഊഷ്മളമായിരുന്നു അന്നത്തെ സ്വന്ത ബന്ധങ്ങൾ എന്നു ഇന്നത്തെ കുട്ടികൾക്ക് ചിന്തിക്കാൻ പോലും ആവുകയില്ല🚶 അതു സംബന്ധിച്ച കൂടുതൽ സന്ദർഭങ്ങൾ തുടർന്നെഴുതാം....🚶കണ്ണീരാൽ കുതിർന്ന ജീവിതയാഥാർത്ഥ്യങ്ങൾ തെളിവോടെ എഴുതാൻ ഇനിയുമെനിക്കാകും🤼 കുടുംബത്തിലെ ഒരാളും ഒന്നും മറന്നു പോകരുതു 🚶 അള്ളാഹുത്താല അതു പൊറുക്കുകയില്ല🚶
ഫോട്ടോയിൽ മുന്നിലുള്ളവർ എന്റെ സഹോദരങ്ങൾ, മാമാടെ മക്കൾ, അടുത്ത ബന്ധുവായ ആയിഷബേക്കറും (പാളയത്തെCPM കൗൺസിലർ) അവരുടെ സഹോദരിമാരുമാണ് Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒
Author
Palayam Nizar Ahamed(M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings Palayam Nizar Ahamed(M.Nizar Ahamed), Prominent Writer and Journalist. Served as Editor-in-Chief of 'Bulletin Daily' (Registered under RNI) since 1996. Grandson of Assanarupilla Peer Mohammed Gazzali. Born in Palayam, Thiruvananthapuram."
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
13-September2025 satday