ഒരു തീവണ്ടി മറിഞ്ഞു വീണാല്‍ അതില്‍ സഞ്ചരിക്കുന്ന പതിനായിരക്കണക്കിന് നിരപരാധികളായ യാത്രക്കാര്‍ക്ക് പരുക്ക് പറ്റുമെന്നോ, മരണം സംഭവിക്കുമെന്നോ, റെയില്‍വേക്ക്കനത്ത നഷ്ട്ടം ഉണ്ടാകുമെന്നോ ചിന്തിക്കാന്‍ കൂടി കഴിയാത്ത കാലത്തു നടന്ന ഒരോർമ്മ കുറിപ്പാണിതു⛹️ഞങ്ങളുടെ ക്വട്ടേഴ്സ് സ്റ്റേഷൻ്റെ തൊട്ടു പിന്നിലാണു ണ്ടാവുക⛹️ ബ്രിട്ടീഷ് ഭരണ കാലത്തു കരിങ്കല്ലിൽ തീർത്തവയാണല്ലാം⛹️
2️⃣ ഫസ്റ്റ് ക്ലാസ്സ് വെയ്റ്റിംഗ് റൂമുകളെ പോലെ അതി മനോഹരമാണ് ഡിസൈനുകളുള്ള ടൈൽസ് പാകിയ തറയും ഭിത്തികളുമെല്ലാം⛹️ എന്നും ക്വാർട്ടേഴ്സ് വൃത്തിയാക്കി തരുന്നതു സ്റ്റേഷൻ വൃത്തിയാക്കുന്ന ജീവനക്കാരാണു ⛹️ ആ കാലത്തു ചില തീവണ്ടികൾ വളരെ ലേറ്റായാണു എത്തുക⛹️ ആത്മഹത്യകൾ, പാളത്തിനു വരുന്ന കേടുപാടുകൾ ഒക്കെയാവാം അതിനു കാരണം⛹️ ഇതുപേലെ മിക്കവാറും എല്ലാ തീവണ്ടികളും ലേറ്റാവുന്ന ഒരു ദിവസം വന്നു⛹️ മണിക്കൂറുകളാണു ട്രെയിനും ലേറ്റായതു⛹️അച്ഛൻ വീട്ടിലാണെങ്കിൽ ഉറപ്പായും ഞങൾക്കറിയാനാവും ഒരു തീവണ്ടിയും ഉടനെയൊന്നും വരാൻ പോകുന്നില്ലെന്നു⛹️അപ്പോൾ പാളത്തിലോട്ടൊക്കെ നടക്കാൻ പറ്റും⛹️ റെയിൽവേ ട്രാക്കിലൂടെ അങ്ങോട്ടു മിങ്ങോട്ടും ഓരോരൊ ആവശ്യങ്ങൾക്കു പോകുന്ന നിരവധി താമസക്കാർ പരിസര പ്രദേശങ്ങളിലുണ്ടു⛹️ ട്രാക്കിലൂടെയും, റെയിൽവേയുടെ അധീനതയിലുള്ള പ്രദേശത്തും നടക്കുന്നതു കുറ്റകരമാ ണെങ്കിലും ചില നേരം ഇതൊന്നും ശ്രദ്ധി ക്കാതെ പോകും⛹️ ചില ചൂടൻ മാസ്റ്റർമാരാണ് സ്റ്റേഷൻ ഭരിക്കുന്നതെങ്കിൽ പെറ്റിയും, ശകാരവും കിട്ടാം⛹️ പ്ലാറ്റ്ഫോമിൻ്റെയും, റെയിൽവേ ട്രാക്കിൻ്റെയും വൃത്തിയും, വെടിപ്പും കണ്ടാൽ തന്നെയറിയാം സ്റ്റേഷൻ മാസ്റ്റർ മാരുടെ സ്വഭാവം ⛹️ഭിക്ഷാടനത്തിനു നടക്കു ന്നവരോ, നായ്ക്കളോ പോലും സ്റ്റേഷൻ്റെ ആ അധികാരപരിധിയിൽ കാണുകയില്ല⛹️
3️⃣അങ്ങനെയൊരുനാൾ തീവണ്ടി ഓഫീസിലെ പ്ലാറ്റ് ഫോറത്തിന്റെ സ്ഥലനാമം എഴുതിയ മഞ്ഞ ബോര്‍ഡില്‍ നിന്നും അകലെ സിഗ്നല്‍ പോസ്റ്റിനു സമീപത്തായി ഞാന്‍ ഇരിപ്പു റപ്പിച്ചു .ബ്ലോക്ക് സ്റ്റേഷനാണ്.ഏതു സമയവും ഗുഡ്സ് ട്രെയിനോ ഷൺണ്ടിങ്ങിനുള്ള ട്രെയിൻ ഓടി വരാം⛹️ഇപ്പോൾ സിഗ്നലില്‍ ചുവന്ന വെളി ച്ചമാണ്⛹️ ആളൊഴിഞ്ഞ പ്ലാറ്റ്ഫോമിൽ ലൈറ്റു കള്‍ മാത്രം പ്രകാശിക്കുന്നു 🧜സ്ലീപ്പര്‍ ഉറപ്പിക്കാ നുള്ള ചല്ലികളില്‍ അത്യാവശ്യം വലിയ കുറയെ കല്ലുകള്‍ എടുത്തു പാളത്തിന്റെ മിന്നുന്ന തലപ്പത്തു നിരത്തി വച്ചിട്ട് ഒരു തീവണ്ടി യുടെ വരവിനായി ഞാനവിടെ ട്രാക്കിനു സമീപം ഏതെങ്കിലും ട്രെയിനുകൾ വരുന്നതും കാത്തി രുന്നു🧜കാക്കി നിക്കറും ഷര്‍ട്ടും ധരിച്ച ഗാങ്ങ്മാന്‍, ഒരു വലിയ കൂടം കൊണ്ട് പാളത്തി ൻ്റെ നിശ്ചിത അകലത്തില്‍ വളരെ ശക്തിയായി അടിച്ചുകൊണ്ട് എന്റെ സമീപത്തേക്ക് വരിക യാണ്🧜ആ അടി കണ്ടാലറിയാം അയ്യാള്‍ക്ക് എന്തുമാത്രം ദേക്ഷ്യം റെയില്‍വേയോടുണ്ടെന്നു🧜പാളത്തിലെ നട്ടുകളോ ബോൾട്ട്കളോ, അഴി ഞ്ഞിട്ടില്ലെന്നും, പാളങ്ങൾക്കു വിള്ളലുകള്‍ വീണിട്ടില്ല എന്നും ഒരു തീവണ്ടി കടന്നു പോകാ നായി എല്ലാം ഭദ്രമാണെന്നും ആ അടിയുടെ പ്രധിധ്വനി കേട്ടാല്‍ അയ്യാള്‍ക്ക് മനസ്സിലാകും🧜അയ്യാളുടെ അടിയുടെ ശക്തി കാരണം, ഞാൻ വച്ചിരുന്ന ആ കല്ലെല്ലാം ട്രാക്കില്‍ തന്നെ ഉരുണ്ടു വീണു⛹️എന്റെ സമീപം അയ്യാള്‍ നിന്നു⛹️ഞാൻ അവിടെ ഇരിക്കുന്നതിന്റെ കാരണം തിരക്കി⛹️ അയ്യാളാണു രാവിലെ വീട്ടിൽ വന്നു എന്നെ സ്കുളിൽ കൂട്ടിക്കൊണ്ടു പോയി വിടുന്ന തു⛹️കുഞ്ഞേ എന്നാണു ജീവനക്കാരെല്ലാം എന്നെ വിളിക്കുക⛹️
4️⃣അപ്പോൾ അയ്യാള്‍ മറ്റൊരു വിദ്യ പരീക്ഷിക്കാന്‍ പറഞ്ഞു🧎ചെറിയ കഷണം ഉണക്ക തൊണ്ടില്‍ വെളിച്ചെണ്ണ പുരട്ടി കൊണ്ടു വച്ചാല്‍ കാര്യം നടക്കുമെന്നു🏌️അതും പറഞ്ഞു അയാള്‍ തന്റെ ജോലിയുമായി എന്നേയും കടന്നു മുന്‍പോട്ടു പോയി⛹️പ്ലാറ്റ്ഫോമിൽ ഒന്നും രണ്ടുമായി ജനത്തിരക്ക് ഏറിവരുന്നു⛹️ പാളത്തിലേക്ക് ചെവി ഞാൻ ചേര്‍ത്തു വച്ചു ശ്രദ്ധിച്ചു ⛹️തീവണ്ടി അടുത്ത സ്റ്റേഷനില്‍ എത്തിയിട്ടുണ്ടെങ്കിൽ പാളത്തിലെ ശബ്ദം കൊണ്ട് അതു തിരിച്ചറിയാനാകും⛹️അപ്പോൾ എനിക്കും ആ ഗാങ് മാൻ പറഞ്ഞതു പോലെ കർമ്മനിരതനാകാമല്ലോ ! ഞാന്‍ ഇരിക്കുന്നതിനു അല്പം അകലെയായി ഒരു പഴയ രാജകൊട്ടാരത്തിന്റെ ഒരു ചെറു പതിപ്പുപോലെ ചുവപ്പും പച്ചയും നീലയും മഞ്ഞയും ഗ്ലാസ്സുകൊണ്ട് ജനാലകളും, വെന്റിലേഷനും തീര്‍ത്ത, കരിങ്കൽ കൊണ്ട് ഉണ്ടാക്കിയ രണ്ടു കെട്ടിടങ്ങള്‍ എനിക്ക് കാണാനാവും ⛹️തീവണ്ടി ആപ്പീസിലെ ഫസ്റ്റ് ക്ലാസ് വെയിറ്റിങ്ങ് റൂം പോലെ വൃത്തിയും വെടിപ്പുമുള്ള രണ്ടു കെട്ടിടങ്ങൾ⛹️അതിൽ ഒന്നില്‍ നിന്നും ഒരാള്‍ ഇറങ്ങി വരുമെങ്കിൽ ട്രെയിന്‍ വരാന്‍ 30 മിനിട്ട് ബാക്കിയുണ്ടെന്നു എനിക്കറിയാം ⛹️അപ്പോൾ എന്റെ ലക്ഷ്യത്തിനും എനിക്കു വേഗത കൂട്ടാനാവും ......⛹️അതിനായി ഞാന്‍ ആ കെട്ടിടത്തിലേക്ക് കണ്ണും നട്ടിരിപ്പായി .....⛹️സമയത്തിന് മിന്നലിന്റെ വേഗത ....അതാണ്ടെ ഒരാള്‍ ഇറങ്ങി വരുന്നു🧜
5️⃣കാലില്‍ പോളിഷ് ചെയ്തു മിനുക്കിയ കറുത്ത ഷൂ, ബ്രാസ് ബട്ടൺസിട്ടു വെളുവെളെ തിളങ്ങുന്ന വെള്ള ഫുള്‍ സ്ലീവ് ഷർട്ടും, പാന്റ്സും, തോളിലെ പച്ച ഷോൾഡറും, മുദ്രയുള്ള പീ ക്യാപ്പും ധരിച്ച ഒരാള്‍ അവിടെ ആ കരിങ്കൽ കൊട്ടാരത്തിൽ നിന്നും ഇറങ്ങി വേഗതയില്‍ തീവണ്ടി ഓഫീസിൻ്റെ പടികള്‍ ഓടിക്കേറി പോവുന്നു⛹️ ഇപ്പോള്‍ ഇങ്ങു ട്രെയിൻ ഓടിയെത്തുമെന്നു എനിക്ക് ഉറപ്പായി⛹️ ഞാന്‍ എന്റെ കൃത്യം നിര്‍വഹിക്കാനുള്ള ഒരുക്കം തുടങ്ങി ....🧑🦼അപ്പോഴേക്കും പോയിൻ്റ്സ് മാനും, ഖലാസ്സിയും, ഗേറ്റ് കീപ്പറും മൂന്നു നാലു റെയില്‍വേ പോലീസ്സുകാരും കൂടി എന്റെ അടുത്തേക്ക് വരുന്നതു ഞാൻ കണ്ടു🧑🦼 ഞാനാ റെയിൽവേ ട്രാക്കിലേക്ക് ഇറങ്ങി ഓടി......🧑🦼അവര്‍ എന്നെ ഒട്ടിച്ചിട്ട് പിടിച്ചു തൂക്കി എടുത്തു സ്റ്റേഷന്‍മാസ്റ്ററിന്റെ മുറിയില്‍ കൊണ്ടു നിര്‍ത്തി🧎അവിടെ നിന്നു അനങ്ങ രുതെന്നു പറഞ്ഞിട്ടു ഹാഫ് ഡോർ തുറന്നു അവരെല്ലാം പുറത്തേക്കു ഇറങ്ങി നിന്നു🧎ട്രെയിന്‍ സ്റ്റേഷനില്‍ വരുന്നതിനു അല്പം മുന്‍പ് സ്റ്റേഷനില്‍ ഉണ്ടാകുന്ന തിരക്കു നിങ്ങൾക്ക റിയാമോ ......🧎സ്റ്റേഷൻ മാസ്റ്ററുൾപ്പടെ സകല ജീവനക്കാരും തീയിൽ ചവിട്ടി നിൽക്കുന്ന പ്രതീതിയാണു നമുക്കു കാണാനാവുക🧎 ലാൻഡ് ഫോണിൻ്റെയും, കൺട്രോൾ ഫോണി ന്റെയും, തുരുതുരാ ബെൽ കേൾക്കാം🧎
ലവൽക്രോസ് ഗേറ്റ് അടച്ചാലേ സിഗ്നൽ മാറ്റാനാവൂ🧎അതിനകം റെയിൽവേ ട്രാക്ക് പരിശോധിച്ചിരിക്കണം🧎 റെയിൽവേ പൊലീസിനെയും, കേരള പൊലീസിനേയും അലർട്ട് ചെയ്യണം🧎
6️⃣സകലതും സുരക്ഷിതമാണെന്നു നേരിട്ടു പരിശോധിച്ച് ബോദ്ധ്യപ്പെട്ടാലേ സ്റ്റേഷൻ മാസ്റ്റർമാർ ട്രെയിൻ നിൽക്കുന്ന സ്റ്റേഷനിലേക്കു ടോക്കൺ നൽകൂ🧎 ഞങ്ങൾ ഇന്ന നമ്പറുള്ള-ഇന്ന ട്രെയിനിനെ സുരക്ഷിത മായി സ്വീകരിക്കാൻ തയ്യാറാണെന്നാണു ടോക്കണിൻ്റെ അർത്ഥം 🧎അതൊരു മെക്കാ നിക്കൽ ഉപകരണമാണു🧎ഈ സ്റ്റേഷനിലെ മാസ്റ്ററുടെ റൂമിൽ ഇരിക്കുന്ന മെഷ്യനിൽ പ്രസ്സ് ചെയ്താൽ ട്രെയിൻ നിർത്തിയിട്ടിട്ടുള്ള സ്റ്റേഷൻമാസ്റ്ററിൻ്റെ മുറിയിലെ മെഷീനിൽ നിന്നും ആ ടോക്കൺ ബെൽ ശബ്ദത്തോടെ മേശപ്പുറത്ത് വീഴും🧎അതു അങ്ങനെ തനിയേ വീഴുകയോ, കൈ തട്ടി വീഴുകയോ ചെയ്യുകയില്ല🧎 നേരത്തേ പറഞ്ഞ സകല പ്രോസസ്സുകളും അതിനു മുൻപ് പൂർത്തിയാവണം, എങ്കിലേ Tokenവീഴൂ🧎 തീവണ്ടിയുടെ ചൂളംവിളി ഔട്ടർ സിഗ്നലിനടുത്തു കേൾക്കാം🏌️ഹാഫ് ഡോറിലൂടെ കുനിഞ്ഞിറങ്ങി പ്ലാറ്റ്ഫോമിലേക്കു എത്തി നോക്കി🏌️എല്ലാവരും ട്രെയിനിനെ നോക്കി നിൽക്കുന്നു🏌️എന്നെ ട്രാക്കിൽ നിന്നും തൂക്കിയെടുത്തു കൊണ്ടു വന്ന പോലീസ് കാരെയും, ആ ജീവനക്കാരെയും കാണാനില്ല🏌️ ഏറെ നേരം കഴിഞ്ഞിരിക്കുന്നു 🏌️എന്നെ തിരക്കി സ്റ്റേഷനിലേക്കു അമ്മയെത്താൻ സാധ്യതയുണ്ട് ⛹️വീട് ലക്ഷ്യമാക്കി ഞാനൊ രോട്ടം വച്ചു കൊടുത്തു🐦
പാളയം നിസാർ അഹമ്മദ്,
കോപ്പി റൈറ്റ്സ്©ആൾറൈറ്റ്സ്റിസർവ്ഡ് 📢According to the analytics report, there are many readers in different countries📢