bulletindaily.blogspot.com

Thursday, January 17, 2013

തല ചൂടായിരിക്കുമ്പോൾ മൂട്ടിലെ ചൂട് ആരറിയാൻ :

                                      17 January 2013 

ഇന്നലെ ഞാൻ ഒരു പന്ത്രണ്ടു മണിക്ക് തിരുവനന്തപുരം സ്റ്റാച്യു റോഡിലേക്ക് ചെന്നു പെട്ടു🚶 മെയിൻ റോഡ്‌ അല്ലേ 🧘 തൊട്ടടുത്താണ് ഓഫീസ്സ് എങ്കിലും മെയിൻ റോഡിൽ ചെന്നു നട്ടുച്ചക്ക് കുടുങ്ങാറില്ല 🧍 സൂര്യന്റെ ചൂട് തലക്കുമേലെ കട്ടക്കു അടിക്കുന്നു🤸 37 ഡിഗ്രിയുണ്ട് 🧑‍🦼സൂര്യൻ സന്നത് എടുത്ത പോലെ🪶നല്ല ദാഹമുണ്ട് 🏋️ 
                നറുനണ്ടി സർബത്ത് ഇപ്പൊ ഒരു കടയിലും വിൽക്കാറില്ല🤼 എന്റെ സുഹൃത്തിന്റെ മകനു പൈയിൽസിന്റെ അസുഖമാണ്‌ 🤹രോഗം തുടങ്ങി വർഷം ഒന്നു കഴിഞ്ഞു🏇 തിരുവനന്തപുരത്തു ഒരു പെരുത്ത കമ്പനിയിൽ സോഫ്റ്റ്‌വയർ ഡവലപ്പറാത്രേ🏋️എരിവും പുളിയും കോഴി മാപ്പാസ്സുമെല്ലാം, വയർ അറിയാതെ തിന്നും, ഇടക്കു വല്ലപ്പോഴും ബിയറും മോന്തും🏋️   ആരൊക്കെയോ പറഞ്ഞൂത്രേ🏋️ഉടനെ കൊണ്ടു പോയി ഓപ്പറേഷൻ  ചെയ്യണ മെന്നു🧘14 മണിക്കൂർ ഇരുന്നു ചെയ്യുന്ന പണി അല്ലേ🧍ആ രോഗം വരാതിരുന്നാലെ അത്ഭുതമുള്ളൂന്നു ഞാനും പറഞ്ഞു 🤸 ഇൻഫോപാർക്കിലും ടെക് നോപാർക്കിലും ,ചെന്നൈയിലും , ബാംഗ്ലൂരിലും, ഹൈദരാ ബാദിലും  ഒക്കെ ഇത്തരം ജോലികൾ ചെയ്യുന്ന ആണിനും ,പെണ്ണിനും  ഈ രോഗം തീവ്രമാണു🧑‍🦼 അധിക നേരം ഇരിക്കാൻ പറ്റത്തില്ല എരിഞ്ഞിട്ടങ്ങു മേളിലോട്ട് നീറ്റലു തുടങ്ങും ,ലാട്രി നിലു പോകാം എന്നു വച്ചാൽ അവിടെ ചെന്നു കുത്തി ഇരുന്നിട്ടു കാര്യം ഇല്ല 🧎 മുക്കിയാൽ കുറച്ചു കൂടി വെപ്രാളപ്പെട്ട നീറ്റലാണു പിന്നെ വരിക💃 അപ്പൊപ്പിന്നെ ആണും പെണ്ണും ടെക്കിയുടെ അന്നത്തെ ദിവസം പൊഹ :🧑‍🦼അങ്ങനെ ആ സുഹൃത്തു അയ്യാടെ മോൻ അനുഭവിക്കുന്ന കദനകഥ  എന്നോടു പറഞ്ഞു 🧜മോനു അർശസ്സു വന്നു ഞെളി പിരി കൊള്ളുന്ന ആ കഥ ...🤹 ഞാൻ ഒരു മഹാ സംഭവം ആണെന്നാണു അയ്യാൾ ധരിച്ചു വച്ചിരിക്കുന്നതു 🧜 

                               3️⃣അടുത്തുള്ള ഗവണ്മെന്റ് സെക്രെട്ടറിയേറ്റിലും മുഖ്യമന്ത്രി ഒഴിച്ചു എല്ലാ ഗുമസ്തപ്പണിക്കാരനും,  ഈ അസുഖം നല്ല രീതീലുണ്ടു . മുഖ്യനെ ഈ അസുഖം പിടിക്കാഞ്ഞതു ...🧑‍🦼 അദ്ദേഹം ഒരു നേരവും ഒരിടത്തു മൂടുറച്ചു അടങ്ങി ഇരിപ്പിലല്ലല്ലോ ... ഓട്ടമല്ലേ🧑‍🦼ചിലർ രഹസ്യ മായി പറയുന്നു കക്ഷിക്കു ഈ അസുഖ വും, പ്രോസ്റ്റേറ്റിൻ്റെ അസുഖവും പണ്ടേ ഉണ്ടായിരുന്നുവെന്നു🧑‍🦼 കേട്ടവയിൽ പലതും അസത്യമാവാം🧘 ഉദ്യോഗസ്ഥരുടെ ചർച്ചകൾ അതാതു കാലം, ഭരിക്കുന്ന പാർ ട്ടിയെ അനുസരിച്ചു നിലപാട്കൾമാറിക്കൊ ണ്ടേയിരിക്കും ഇന്നു ഞാൻ സ്റ്റാച്യൂവിലെ തിരക്കിൽ ചെന്നു പെട്ടതു ഹോമിയോ മരുന്നുകൾ സുഹൃത്തിന്റെ മോനു വേണ്ടി വാങ്ങിക്കൊടുക്കാനാണു🏇അയ്യാളുടെ വാസസ്ഥലം തൊട്ടടുത്ത ജില്ലയിലാണു🏋️നാലു മാസമായി മൂന്നു ഹോമിയോ മരുന്നുകൾ അയാൾക്ക്‌ വേണ്ടി വാങ്ങി എത്തിച്ചു കൊടുക്കുന്നു ...🧘 നേരത്തേ ഇവിടെ ജഗതി ജംഗ്ഷനിലെ പോലീസ് ക്വാർട്ടേഴ്സിലായിരുന്നു  താമസം🧜വഴുതക്കാട്ടെ പൊലീസ് ഡി.ജി.പി ഓഫീസിൽ സൂപ്രണ്ടായിരുന്നു  ഭർത്താവും, ഭാര്യയും 🤹 പൊലീസ് സ്റ്റേഷൻ സംബന്ധിച്ച  പല ന്യായമായ കാര്യങ്ങളും, ഞാനൊന്നു വിളിച്ചു പറയുകയേ വേണ്ടൂ  എൻ്റെ പരിചയക്കാർക്കു വേണ്ടതൊക്കെ പുള്ളി തൽക്ഷണം  ചെയ്തു തന്നിട്ടുണ്ട്🚶 അതു കൊണ്ടു ഞാനും കഴിയുന്നവ പറഞ്ഞാ ലുടനെ അയ്യാൾക്കും ചെയ്തു കൊടു ക്കുന്നു🧍അങ്ങനെയാണല്ലോ വേണ്ടതും🚶 
                                  4️⃣ലോകത്തെ സകല കാര്യങ്ങളും ഇതു പോലെ പരസ്പര പൂരക ങ്ങളാണു🚶അല്ലാതെ മനുഷ്യ ബന്ധങ്ങൾ ക്ക് സമൂഹത്തിൽ ഒറ്റക്ക് ജീവിക്കാനാവില്ല🚶ങാ; നമുക്കു പൈൽസിലേക്കു തന്നെ വരാം🚶ആ മരുന്നുകൾ  കഴിച്ചു  ഫലം എന്തായീന്നല്ലേ . . .🚶 ഒന്നു രണ്ടു  ആഴ്ചക്കുള്ളിൽ രോഗശമനമുണ്ടായത്രേ🚶 രണ്ട്  മാസം കൊണ്ട് പൂർണ്ണമായി സുഖപ്പെട്ടു അയ്യാൾ ഓപ്പറേഷൻ എന്ന പരിപാടിയിൽ നിന്നും  മുക്തനായി🚶എൻ്റെ അച്ഛൻ്റെ ആത്മ സുഹൃത്തായ  അങ്കിൾ എന്നു    ടെക്കികൾ ക്കിടയിലും, ഡയറക്ടറേറ്റിലും ഞാൻ പ്രസിദ്ധനായി🤹 അവരുടെ ഒക്കെ ചൂടും നീറ്റലും മാറിയത്രെ ...🤹 നല്ല ആശ്വാസവും ഉണ്ടുപോലും .. 🤹  ആ മൊട്ട വെയിലത്തു ഈ കാര്യവും ഓർത്താ ഞാൻ നടന്നതു 🚶പലരുടേം മൂട്ടിലെ നീറ്റലും ചൂടും മാറ്റാനുള്ള  പൈൽ സ്സിനുള്ള നല്ല മരുന്നു ഹോമിയോ യിലുണ്ട്🚶പതിന്നാലു വയസ്സു മുതൽ വായിച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ ഹോമിയോ പ്പതിയുടെ ഇംഗ്ലീഷ് പ്രിന്റ്കളായ മെറ്റീരിയ മെഡിക്കയും (Materia medica-ഔഷധ വിജ്ഞാനീയം)John .H .clark, Allen's key note and Characteristics ൻ്റെ ഒർജിനൽ പ്രിന്റ് വരെ ഒരു കാലത്തു  എന്റെ കൈയ്യിൽ ഉണ്ടായിരുന്നു- 14 വയസ്സിലൊക്കെ വായിച്ചു തീർക്കാനുള്ള പുസ്തക ങ്ങളുടെ കൂട്ടത്തിൽ 💃നളചരിതം ആട്ടക്ക ഥയും, അഭിജ്ഞാനശാകുന്തളവും, സ്വപ്ന വാസവദത്തവുമൊക്കെ ഹൃദ്യസ്ഥമാക്കിയ അതേ വായനാ സുഖം തന്നെയായിരുന്നു എല്ലാ പുസ്തകങ്ങളും അക്കാലത്ത് എനിക്കു തന്നിരുന്നതു 🧘 

             5️⃣ ജീവിതത്തി ൽ എപ്പോഴെങ്കിലും  മെഡി ക്കൽ കോളേജിലും,  റീജിയണൽ ക്യാൻസർ സെന്ററിലും, ശ്രീ ചിത്രാ മെഡിക്കൽ സെന്ററിലു മൊക്കെ പോയി അവിടെ കഴിയുന്ന രോഗികളെ കണ്ടു, സംസാരിച്ചു വരാനായി ഞാനെല്ലാരോടും ആവശ്യപ്പെടാറുണ്ടു🤸ഒരാളിലെ അഹന്തകൾ ശമിക്കാൻ അതവശ്യമാണു താനും🧜 ഒരു അസുഖവും ആർക്കും വരുത്താതെ ഇരിക്കട്ടേയെന്നു ജഗദീശ്വര നോടു പ്രാർത്ഥിക്കുന്നു🏋️  "നോയ് അറ്റ വാഴ്‌വേ, കുറൈവറ്റ ശെൽവം" (  நோயற்ற வாழ்வே குறைவற்ற செல்வம்..) എന്നു തമിഴിൽ പറയും. രോഗമില്ലാത്ത ജീവിതമാണു അനന്തമായ സമ്പത്തെന്നു നമുക്കതു മലയാളത്തിൽ പറയാം...
പാളയം നിസാർ അഹമ്മദ്,
Copyrights©allrights reserved.                     GOOGLE Weekly Analytics Report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാ രുള്ളതു.


No comments:

Post a Comment

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...