bulletindaily.blogspot.com

Monday, January 21, 2013

ലേലു അല്ലു ലേലു അല്ലു എന്നെ അഴിച്ചു വിട്🦸


ലേലു അല്ലു ,ലേലു അല്ലു '--- ഇതു കാണുമ്പോൾ അതു ഒർക്കാതിരിക്കുവതെങ്ങിനെ ഞാൻ🦸
ഒരു തുള്ളിക്ക്‌ ഒരു കുടം കണക്കെ മഴ കോരി കൊട്ടണു . നന്മ ചെയ്യുന്ന ജനതയ്ക്ക് ദൈവം ബറുക്കത്ത്(ഐശ്വര്യം) ചൊരിയുന്നു എന്നാണു വൈപ്പു🧜അതു ചിന്തയിൽ ഓടിവന്നപ്പോഴാണ്, എന്റെ നാട്ടിലെ ഒരു ഖതീബിനെക്കുറിച്ച് ഓർമ്മ വന്നതു🧜എല്ലാ മതങ്ങളിലെയും പുരോഹിത രെല്ലാം വിശുദ്ധിയുള്ളവരാണോ ? വായിച്ചു തള്ളിയ കോടിക്കണക്കിനു വാർത്തകളുടെ  അറിവിൽ അല്ല എന്നു തന്നെ ഞാൻ പറയും🧜

                        2️⃣എന്റെ വീടിനു സമീപത്തെ ഇന്ത്യ യൊട്ടാകെ അറിയപ്പെടുന്ന ഒരു മോസ്ക്കിൽ ഇമാമായി നിൽക്കാൻ ഒരു ഖതീബിന്റെ ഒഴിവുവന്നു🧜 പള്ളി ഭാരവാഹികൾ ആളിനെ തേടിനടന്നു🧜 സൽസ്വഭാവി ആയിരിക്ക ണമല്ലോ ഇമാം നിൽക്കുന്നയാൾ🧜 തമിഴ് നാട്ടുകാരനായ ഒരാളെ കിട്ടി🧜 പള്ളി പരിപാലന കമ്മറ്റിയിൽ ഭാരവാഹിയായി അന്നുണ്ടായിരുന്ന എൻ്റെ അമ്മാവനും, പരിവാരങ്ങളും അയ്യാളെ കൂട്ടിക്കൊണ്ടു വന്നു 🧜 പള്ളിയിലെ മൊല്ലാക്ക ആക്കി വച്ചു 🧜 പള്ളിയിൽ  അന്നു ശമ്പളം  തുച്ഛമായ തുകയാണ്‌🧜 ഇന്നും അതെ🧜     പുറം വരുമാനം നല്ല കോളാണ് 🧜 ജമാഅത്ത് അംഗങ്ങളുടെ  വീട്ടിൽ നിന്നു ഒരു ദിവസത്തെ ഉച്ച ഭക്ഷണം ഫ്രീ , പിന്നെ യാസ്സീൻ ,ഫാത്തിഹ, തലക്കുപിടിച്ചു ഓതൽ , കാഷ് -ബൂഷ് എന്നൊ ക്കെ പറഞ്ഞു ജിന്നിനെ ഒഴിപ്പിക്കാനായി ഉറു ക്കെഴുതി കയ്യിൽ കെട്ടി കൊടുക്കുക, ഏഴു ബിരിയാണി പ്ലേറ്റിൽ അറബിയിൽ എന്തൊക്കെ യോ എഴുതി വെള്ളം കൊണ്ടു അതിനെ മായിച്ചു കുടിക്കാനായി, ഗർഭിണികൾക്കും, ജിന്ന് ബാധിച്ചവർക്കും കൊടുക്കുക🦸 

                        3️⃣മുസ്ലീം മന്ത്രിമാരുടെ വീടുകളിൽ പോയി മന്ത്രിമാരുടെ മക്കൾക്ക് 'ഖുറാൻ'  പഠിപ്പിച്ചു കൊടുക്കുക, ഗൾഫ് വിസയുടെ അറബി ട്രാൻസിലേഷൻ എഴുതി കൊടുക്കുക ഹോർളിക്സ്  കുപ്പിയിൽ   വെള്ളവും, ഉണക്ക മുന്തിരിയും നിറച്ചു മന്ത്രം (ഇസ്മു )ജപിച്ചു തീറ്റിപ്പിക്കുക🧜ഫത്തികിതാബു നോക്കി പ്രവചനം നടത്തി ബന്ധുക്കളെ ബദ്ധ വൈരി കളാക്കുക🧜 ഇതൊക്കെ ആയിരുന്നു അന്നത്തെ ഖത്തീബുമാരുടെ വലിയ വരുമാന ശ്രോതസ്സു🧜റംസാൻ കാലത്തു പിടിപ്പതു പണം പോക്കറ്റിൽ വേറെ കിട്ടും🦸അങ്ങനെ ഞങ്ങളു ടെ തറവാടു വീടും അയ്യാൾ ചുളുവിൽ നിസ്സാര മായ പൈസക്ക് അടിച്ചെടുത്തു🦸അങ്ങനെ പിടിപ്പതു പണം ഈ വഴിയിലൊക്കെ ഒപ്പിച്ചിരുന്നു🦸 ദിവസം കടന്നു പോകുംതോറും. കുടുംബങ്ങളെ തമ്മിലടിപ്പിക്കാനുള്ള കുതന്ത്രങ്ങളും ആ നാട്ടിൽ അയ്യാൾ നന്നായി പ്രയോഗിച്ചു തുടങ്ങി🦸 സമ്പത്തിക ലബ്ധി തന്നെ ഇതിൽ പ്രധാന നേട്ടം🦸 ഒരു തമിഴ് നാട്ടുകാരിയെ ആദ്യം വിവാഹം ചെയ്തിരുന്നു വത്രേ🦸പിന്നെ പിന്നെ മുക്രിആയിട്ടിരുന്ന ദൂരെ ഏതോ പള്ളിക്കടുത്തു നിന്നു ഭക്ഷണം ഫ്രീയായി കഴിച്ചു, കഴിച്ചു വേറെയും വേളി ഒപ്പിച്ചു ...പണ്ടത്തെ നമ്മടെ പോലീസ്സുകാ രന്മാരെ പോലെ🦸ഒരു നാൾ ഈ കയ്യിലിരുപ്പുമായി ജിന്ന് ഒഴിപ്പിക്കാനായി ജമാഅത്തിലുള്ള ഒരു വീട്ടിൽ ചെന്നു🦸 അല്പം ധനവാന്റെ വീടാണ്🦸സ്ഥലം തിരുവനന്തപുര ത്തെ നന്തൻകോടാണു🧜ആ ധനവാൻ്റെ ഭാര്യ ക്കു ജിന്നു ബാധിച്ചു കലശലായ കിടപ്പു രോഗം

                                   4️⃣ സകലവിധ ചികിത്സകളും ചെയ്തു നോക്കി🧜നോ ഫലം🧜 നമ്മുടെ മുല്ലാക്കയെ  ഈ ധനവാനും, മറ്റു ബന്ധുക്കളും ചെന്നു കണ്ടു കാര്യം പറഞ്ഞു 🧜 നമ്മുടെ മുല്ലാക്ക ചെന്ന പാടെ മുറിയിൽ നിന്നു സകല ജനത്തിനേം ആട്ടി പുറത്താക്കി🧜 മൊല്ലാക്ക  പ്രാർത്ഥന തുടങ്ങി 🧜 രാവേറെയായി🧜പൂർണ്ണ നിശബ്ദത 🧜 ആശാൻ "വേറെ പരിപാടിക്കു ആക്കം " കൂട്ടി🧜 ആ പെണ്ണും പിള്ള വലിയ വായിലേ നില വിളിക്കാനും തുടങ്ങി🧜പുറത്തു നിന്നിരുന്ന ബന്ധുജനം നിലവിളികേട്ട് മുറിക്കുള്ളിലേക്കു പാഞ്ഞു കേറി🧜 ജിന്നു ഒഴിപ്പിക്കണ ഗുട്ടൻസ്സ് സ്വന്തക്കാർക്കു പിടികിട്ടി🧜കൈയ്യോടെ ഖതീബിനെ വലിച്ചു മുറിക്കു പുറത്തിട്ടു🧜 ഭേഷായി പെരുമാറി ⛹️അയ്യാളുടെ ഉടുമുണ്ടു വലിച്ചു കീറി ഉമ്മറത്തുള്ള തെങ്ങിൽ കെട്ടിയിട്ടു🧜ന്യൂസ്‌ കാട്ടുതീ പോലെ തിരുവനന്തപുരം ജില്ലയാകെ പരന്നു🧜രാത്രി ഏറെ വൈകി എന്റെ തായ് മാമനും, മറ്റൊരു മാമനും കൂട്ടാളികളും കൂടി ഓടി ചെന്നു കെട്ടഴിച്ചു വിട്ടു🧜 ഖത്തീബിനെ താക്കീതു ചെയ്തു 🧜ആ അർദ്ധരാത്രിയിൽ തന്നെ അയ്യാളെ അയ്യാളുടെ വീട്ടിൽ കൊണ്ടു വിട്ടു🧜 പാതി രാവിൽ കൈയ്യിൽ കിട്ടിയ ആ സ്കൂപ്പിനെ കലാനിലയം കൃഷ്ണൻ നായരുടെ തനിനിറം രാപത്രം വെണ്ടയ്ക്ക അച്ചിൽ നിരത്തി വച്ചു വില പറഞ്ഞു .....🧜ഇന്നും ഗ്രാമാന്തരങ്ങളിൽ ഈ തട്ടിപ്പുമായി ധാരാളം പേർ ദൈവത്തിനേയും, ശൈത്താനെയും വിറ്റു ജീവിക്കുന്നു🧑‍🦼!      
         
                   5️⃣അടുത്ത വാർത്താ സ്കൂപ്പു എപ്പോ കിട്ടും എന്നു നോക്കി  ചാനലുകളിലെ കുട്ടികൾ കാത്തു കാത്തിരിക്കു ന്നു🧑‍🦼 മാസാവസാനം  വാങ്ങുന്ന ശംബളത്തിനു ജോലി ചെയ്യുന്നതായി ചാനൽ മുതലാളിയെ കാണിക്കാൻ  കൈയ്യിൽ കിട്ടുന്ന സകല വാർത്തകളും ബ്യൂറോയിൽ എത്തിച്ചു കൊടുക്കാതെ ശംബളം കിട്ടുകയില്ല🧜അവർക്കും ജീവിക്കണം!🧜ഇത്തരം ഒരു വാർത്ത ഇന്നാണു കൈയ്യിൽ കിട്ടുന്നതെങ്കിൽ മാദ്ധ്യമങ്ങൾക്കു രണ്ടാഴ്ച അലക്കുവാനുള്ള വാർത്തയായേനേ🧜പക്ഷേ എന്തു ചെയ്യാം, മാദ്ധ്യമകുട്ടികൾ  കൊതിച്ചാൽ പോരല്ലോ അവർക്കതു വിധിക്കയും വേണമല്ലോ🧙
NB: ഈ എഴുത്തിന്റെ ആശയം എന്നിൽ മാത്രം നിക്ഷിപ്തമാണ്🧜സ്ഥലവും, കാലവും, ജീവിച്ചി രിക്കുന്നവരും, മരിച്ചുപോയവരുമായ ആളുകളു മായൊന്നും യാതൊരു ബന്ധവുമില്ല 🧙  
പാളയം നിസാർ അഹമ്മദു,
 Copyrights © allrights reserved 
21ജനുവരി2013ൽ പ്രസിദ്ധീകരിച്ചതു,
StatCounter Weekly Analytics Report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ളതു.


No comments:

Post a Comment

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...