bulletindaily.blogspot.com

Saturday, July 22, 2017

ഈവക കാര്യങ്ങൾക്കു ആധികാരികത പറയാൻ എനിക്കാവില്ല.. എങ്കിലും എഴുതാം





                                   


  വീട്ടില്‍ പോസിറ്റീവ് എനര്‍ജി ഉണ്ടായിരിക്കണം എന്നതിൽ സത്യമുണ്ട്🎤 ഇല്ലെങ്കില്‍ അവിടെ താമസിക്കുന്നവരെ അതു മോശമായി ബാധിക്കുമത്രേ! അവര്‍ക്ക് ഒരിക്കലും വിജയ മുണ്ടാക്കാന്‍ കഴിയില്ലെന്നും പറയപ്പെടുന്നു. എന്നാല്‍ നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം ഉള്ളപ്പോള്‍ പോസീറ്റിവ് എനര്‍ജിക്ക് അവിടെ എത്താന്‍ കഴിയില്ല. വീട്ടിലെ നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുമെന്നതു  സത്യമാണു. ഉപ്പ്, വൈറ്റ് വിനഗര്‍, വെള്ളം എന്നിവയാണു നെഗറ്റീവ് എനര്‍ജി ഒഴിവാക്കാനായി വേണ്ടത്.  ഒരു  ഗ്ലാസില്‍ വെള്ളം എടുക്കുക. ഈ വെള്ളത്തില്‍ അല്‍പ്പം വിനഗര്‍ ചേര്‍ത്ത് ഇളക്കണം. ഇതിലേയ്ക്ക് ഉപ്പുകൂടി ചേര്‍ക്കുക. കല്ലുപ്പ്  വേണം ചേര്‍ക്കാന്‍ ഇത് അലിഞ്ഞു പോകരുത്. നിങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന മുറിയില്‍ കണ്‍വെട്ടത്തു നിന്നു മാറ്റി ഈ ഗ്ലാസ് വയ്ക്കുക. 24 മണിക്കൂറിനു ശേഷം ഈ ഗ്ലാസിലെ വെള്ളം നിരീക്ഷിക്കുക. ഉപ്പ് മുകളിലേയ്ക്ക് ഉയര്‍ന്നുവന്നിട്ടുണ്ടെങ്കില്‍ വീട്ടില്‍ നെഗറ്റിവ് എനര്‍ജി ഉണ്ടെന്നാണ് അര്‍ഥം. അങ്ങനെ കണ്ടാല്‍ ഒരു പുതിയ ഗ്ലാസില്‍ ഇതേ രീതിയില്‍ വെള്ളം വയ്ക്കുക. ഉപ്പ് മുകളിലേയ്ക്കു വരാത്തിടത്തോളം കാലം ഇത് ആവര്‍ത്തിക്കുക. ഇത് ഉയര്‍ന്നു വരാതിരിക്കുന്നത് വീട്ടില്‍ നെഗറ്റിവ് ശക്തികളുടെ സാന്നിധ്യം ഇപ്പോള്‍ ഇല്ല എന്നതാണ് സൂചിപ്പിക്കുന്നത്. ഞാൻ എഴുതുന്ന ഇക്കാര്യം കാലങ്ങളായി നാട്ടിന്‍ പുറങ്ങളില്‍ പ്രചരിക്കുന്ന ഒരു വിശ്വാസമാണ്.

എന്താണ് നെഗറ്റീവ് എനര്‍ജി? ഒരു പ്രത്യേക എനര്‍ജി നിങ്ങളെ നിയന്ത്രിക്കുകയും കരുത്ത് ചോര്‍ത്തിക്കളയുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിനെ നെഗറ്റീവ് എനര്‍ജി എന്ന് വിളിക്കുന്നു. ഉദാഹരണത്തിനു ഭയം. നിങ്ങള്‍ സദാസമയവും ശ്രദ്ധയില്ലാതെ, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത ആളാണെങ്കില്‍, അല്ലെങ്കില്‍ ഏതോ അജ്ഞാത ശക്തികള്‍ നിങ്ങളെ ശല്യപ്പെടുത്തുന്നുവെന്ന് തോന്നുന്നുണ്ടെങ്കില്‍ അതല്ലെങ്കില്‍ വേഗത്തില്‍ വികാര വിക്ഷോഭങ്ങൾക്കു പെട്ടെന്നു അടി പ്പെടുന്നുവെങ്കില്‍ നെഗറ്റീവ് എനര്‍ജി ബാധിക്കു ന്നുണ്ടെന്നാണ് അര്‍ത്ഥം.സന്തോഷത്തോടെയും സമാധാനത്തോടും കൂടി സ്വസ്ഥമായി കഴിയാൻ ഒരിടം അതായിരിക്കണം വീട്🎤പകലത്തെ ടെൻഷനും അലച്ചിലുമൊക്കെ കഴിഞ്ഞു വീട്ടിലെത്തി സ്വസ്ഥമായി വിശ്രമിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ പലർക്കും അത് സാധിക്കുന്നില്ല എന്നതാണ് സത്യം. വാസ്തുപരമായി പണിത വീടാ ണെങ്കിലും വേണ്ട രീതിയിൽ പരിപാലി ച്ചില്ലെങ്കിൽ ഗുണത്തേക്കാൾ ദോഷമായിക്കും ഫലം. ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിനുള്ളിലെ നെഗറ്റീവ് എനർജിയെ പുറം തള്ളി പൊസിറ്റീവ് എനർജിക്കു ഇടം വരുത്താം. 

1.പൊട്ടിയകണ്ണാടി, ഫ്യൂസ്ആയ ബൾബ്, കേടായ ഇലക്ട്രിക്ക് ഉപകരണങ്ങൾ, സമയം തെറ്റായി കാണിക്കുന്ന ക്ലോക്ക് എന്നിവ വീട്ടിൽ നിന്ന് ഒഴിവാക്കുക. 2.മുറികൾ വൃത്തിയാക്കുന്ന ചൂല് ഭിത്തിയിൽ ചാരി വയ്ക്കാതെ കിഴക്കുപടിഞ്ഞാറു ദിശയിൽ തറയിൽ വയ്ക്കുക.
3. എട്ടുകാലിവല, ചിതൽ എന്നിവ വീട്ടിനകത്തു എവിടേലും കാണുകയാണെങ്കിൽ ഉടൻ തന്നെ കളയുക. ഇവ വീട്ടിൽ കാണുന്നത് ദൗർഭാഗ്യത്തിന് കാരണമാവും.4. ചെരുപ്പിട്ടു വീട്ടിനകത്തൂടെ നടക്കാതിരിക്കുക.5. പൊട്ടിയ നിലവിളക്ക്, വിഗ്രഹങ്ങൾ, ഫോട്ടോകൾ എന്നിവ ഉടൻ മാറ്റുക
6.മേശപ്പുറത്തു സാധനങ്ങൾ വലിച്ചു വാരിയിടുന്നത് നമ്മുടെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നു. അതിനാൽ എപ്പോഴും അടുക്കിവയ്ക്കാൻ ശ്രമിക്കുക.7. തലമുടി, നഖം എന്നിവ തറയിൽ ഇടുക, ചീപ്പിൽ മുടി കെട്ടിക്കിടക്കുക, അസ്തമയം കഴിഞ്ഞു മുടി ചീപ്പ് ഉപയോഗിച്ച് ചീവുക, നഖം വെട്ടുക എന്നിവയെല്ലാം ഒഴിവാക്കുക.8.കല്ലുപ്പ് നെഗറ്റീവ് എൻജിയെ ഇല്ലാതാക്കി പോസിറ്റീവ് എനർജി നിറക്കുന്ന ഒരു വസ്തുവാണ്. കുറച്ചു കല്ലുപ്പ് തുറന്ന പാത്രത്തിലാക്കി ഭക്ഷണമേശയിലും ബാത്റൂമിലെ എനർജി നിറയ്ക്കാൻ സാധിക്കും.
ചേർത്ത് തറ തുടയ്ക്കുന്നതും സുഗന്ധതൈലങ്ങൾ തളിക്കുന്നതും പോസിറ്റീവ് അന്തരീക്ഷം നിലനിർത്താൻ നല്ലതാണ്.9. സന്ധ്യസമയത്തു ആഹാരം കഴിക്കുന്നതും ഉറങ്ങുന്നതും ഒഴിവാക്കുക. കുടുംബാംഗങ്ങൾ ഒന്നിച്ചോ അല്ലാതെയോ ഉച്ചത്തിൽ നാമജപം നടത്തുന്നതും, മനസിനെ ത്രാണനം.ചെയ്യുന്ന മന്ത്രങ്ങൾ ചൊല്ലുന്നതും ഭവനത്തിൽ പൊസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കും.
10. വീടിനകം തൂത്തു തുടച്ചു വൃത്തിയാക്കുക, കുന്തിരിക്കം, അഷ്ടഗന്ധം, കർപ്പൂരതുളസി എന്നിവ പുകയ്ക്കുക, എച്ചിൽ പാത്രങ്ങൾ, മുഷിഞ്ഞ വസ്ത്രങ്ങൾ എന്നിവ കൂട്ടിയിടാതെ യഥാസമയം വൃത്തിയാക്കുക എന്നിവയെല്ലാം വീട്ടിൽ ഐശ്വര്യം നിറയ്ക്കുന്ന വഴികളാണ്. വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ ഇങ്ങനെ വഴിയൊരുക്കാം.

ബാഹ്യ സ്രോതസുകള്‍ – ചിലപ്പോള്‍ പുറമേ നിന്നുള്ള സ്വാധീനം ഉണ്ടാകാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചിലരെക്കുറിച്ചുള്ള ചിന്തകളും അവരുടെ പ്രവൃത്തികളും നിങ്ങളെ ആഴത്തില്‍ ശല്യപ്പെടുത്തുന്നുവെങ്കില്‍ അവരുടെ എനര്‍ജി സ്വാധീനിക്കുന്നുവെന്നാണ് അര്‍ത്ഥം. ചിലര്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ തീര്‍ത്തും ക്ഷീണം അനുഭവപ്പെടുന്നുവെങ്കില്‍ അവര്‍ നിങ്ങളെ നെഗറ്റീവായി സ്വാധീനിക്കുന്നുണ്ട്. പ്രാർത്ഥന,യോഗ, സംഗീതം എന്നിവയിലൂടെ ഇത്തരം അവസ്ഥയിൽനിന്ന് മോചനം നേടാം. ശരിയായ ചിന്തയും പ്രവർത്തികളും നമ്മിലെ നെഗറ്റിവ് എനർജിയെ മാറ്റി പോസിറ്റിവ് ആകാൻ സഹായിക്കും. സൂര്യപ്രകാശത്തിനും ശുദ്ധവായുവിനും അവിശ്വസനീയ ശുദ്ധീകരണ കഴിവുണ്ട്. അതിനാല്‍ കുറച്ചു സൂര്യപ്രകാശവും ധാരാളം ശുദ്ധ വായുവും വീട്ടിലേക്കു പ്രവേശിപ്പിക്കുക. ഇത് നമ്മുടെ ജീവിതത്തെയും വീടിനെയും പോസിറ്റിവ് എനെര്‍ജിയാല്‍ നിറയ്ക്കും. നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാൻ ജനലുകൾ തുറന്നിടുക. ഇത് പോസിറ്റീവ് എനര്‍ജി വീട്ടിനുള്ളിലേക്ക് കൊണ്ടു വരും.

നിങ്ങളുടെ വീട്ടില്‍ നിന്നും, നിങ്ങളില്‍ നിന്നും നെഗറ്റിവ് എനര്‍ജി മാറ്റാന്‍ കടല്‍ ഉപ്പിനു കഴിയും. കടല്‍ ഉപ്പ് അന്തരീക്ഷത്തില്‍ നെഗറ്റിവ് കണങ്ങള്‍ ഉണ്ടാക്കി പോസിറ്റിവ് എനര്‍ജി കൂടുതലാക്കും.വീട്ടിലെ എല്ലാ മൂലകളിലും ഒരു ചെറിയ ബോക്‌സില്‍ ഉപ്പ് വയ്ക്കുന്നത് നെഗറ്റീവ് എനര്‍ജ്ജി
തുരത്താനുള്ള ഫലപ്രദമായ മാര്‍ഗമാണ്. 48 മണിക്കൂറിന് ശേഷം ഈ ഉപ്പു കളഞ്ഞ് പകരം പുതിയ ഉപ്പ് തല്‍സ്ഥാനത്ത് വയ്ക്കാവുന്നതാണ്. ഈ ഉപ്പ് ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ സ്റ്റെപ്പിന് രണ്ടു സൈഡിലും പ്രധാന വാതിലിനു മുകളിലും ഉപ്പ് പൊതിഞ്ഞു വെയ്ക്കുക.അതുപോലെ വീട്ടിലെ എല്ലാ അംഗങ്ങളും  കുളിക്കുന്നവെള്ളത്തിൽ 2 പിടി കല്ലുപ്പ് ഇട്ടു കുളിക്കുക.അത് അതുനിങ്ങൾക്ക് ഉന്മേഷം പ്രധാനം ചെയും. അതുപോലെ രാവിലെയും കിടക്കുന്നതിനു മുൻപ് വെളുത്തുള്ളി  ഇട്ടുതിളപ്പിച്ച വെള്ളം കുടിക്കുക.


മരിച്ചവരുടെ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കാമോ എന്ന ചോദ്യത്തോടൊപ്പം പാടില്ല എന്ന് ശാസ്ത്രം പറയുന്നു.നമുക്ക് പ്രിയപ്പെട്ടവരുടെ മരണശേഷം അതില്‍ നിന്നും മാനസികമായി മുക്തമാവാന്‍ സമയം കൂടുതലെടുക്കും എന്നതാണ് സത്യം. പലപ്പോഴും പഴയ ജീവിതത്തിലേക്ക് തിരിച്ച് പോവാന്‍ പലര്‍ക്കും സമയം ഒരുപാട് വേണ്ടിവരും. മരിച്ചവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും മറ്റും അവരെക്കുറിച്ചുള്ള നമ്മുടെ ഓര്‍മ്മകള്‍ക്ക് പലപ്പോഴും വേദന വര്‍ദ്ധിപ്പിക്കുകയേ ചെയ്യുകയുള്ളൂ.എന്നാല്‍  പണ്ടുള്ളവര്‍ പറഞ്ഞ് കേട്ടിട്ടില്ലേ മരിച്ചവരുടെ ചിത്രങ്ങളും അവരുപയോഗിച്ച വസ്തുക്കളും വീട്ടില്‍ വെയ്ക്കാന്‍ പാടില്ല എന്ന്. ഇത്തരത്തില്‍ പറയുന്നത് എന്തുകൊണ്ടാണ് എന്ന് നിങ്ങള്‍ക്കറിയാമോ? അതിനു പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. വാസ്തു ശാസ്ത്രപരമായ ചില കാര്യങ്ങള്‍ നോക്കാം.

വാച്ച്

പലപ്പോഴും മരിച്ചവര്‍ ഉപയോഗിച്ചിരുന്ന വാച്ച് പലരും ഓര്‍മ്മയ്ക്കായി സൂക്ഷിക്കുകയും പലപ്പോഴയും അത് ഉപയോഗിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാല്‍ ഇത് ഉപയോഗിക്കുന്നവരില്‍ പോലും നെഗറ്റീവ് ഊര്‍ജ്ജം നിറയ്ക്കുകയാണ് ചെയ്യുന്നത്.

മുത്തശ്ശിമാരുടെ കോളാമ്പി

പഴയ വസ്തുക്കള്‍ എന്ന രീതിയിലും അതിനോടുള്ള വൈകാരികമായ അടുപ്പം കൊണ്ടും പലരും സൂക്ഷിച്ച് വെയ്ക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം വീട്ടിലേക്ക് ദോഷകരമായ കാര്യങ്ങളാണ് ചെയ്യുന്നത് എന്നതാണ് സത്യം.പലരും ഉപയോഗിച്ചിരുന്ന എന്നാല്‍ അവരുടെ മരണശേഷം ഉപയോഗശൂന്യമായിപ്പോയ പല വസ്തുക്കളും ഉണ്ടാവും. ഇത് ദോഷകരമായ ഊര്‍ജ്ജം പ്രവഹിക്കുന്ന വസ്തുക്കളായിരിക്കും പലപ്പോഴും. അതുകൊണ്ട് തന്നെ പിന്നീട് ഇവ ഉപയോഗിക്കുന്നത് നല്ലതല്ല.

കണ്ണാടി

പലപ്പോഴും പ്രായമായി മരിക്കുന്നവരാണെങ്കില്‍ അവരുപയോഗിച്ചിരുന്ന കണ്ണാടി വീട്ടില് സൂക്ഷിക്കുന്നത് നല്ലതല്ല. ഇത് വീട്ടില്‍ നെഗറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കണ്ണാടി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക.
മരിച്ചവരുടെ പടങ്ങള്‍ പൂജാമുറിയില്‍ വേണ്ട🎤
പലരും മരിച്ചവരുടെ പടങ്ങള്‍ പൂജാമുറിയില്‍ ദൈവങ്ങള്‍ക്കൊപ്പം വെയ്ക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഇതൊരു തെറ്റായ പ്രവണതയാണ്. പൂജാമുറി എപ്പോഴും സന്തോഷത്തിന്റേയും ഭക്തിയുടേയും ഇടമാണ്. അതുകൊണ്ട് തന്നെ പൂജാമുറിയില്‍ മരിച്ചവരുടെ പടങ്ങള്‍ വെയ്ക്കുന്നത് ദോഷത്തിന് കാരണമാകുന്നു.  മരിച്ചവരുപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടേണ്ട ഒന്നാണ്.
മരിച്ചവര്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍🎤
വൈകാരികമായ അടുപ്പം പലര്‍ക്കും ഉണ്ടാക്കുന്നു. ഇത് പലതരത്തില്‍ ആരോഗ്യപരമായി പ്രശ്‌നമാകുകയും ചെയ്യുന്നു

                                                         

                                   











Wednesday, July 19, 2017

ആശുപത്രിയിൽ രോഗിയെ തൂക്കാൻ എത്രപേർ കാണും.. അത്ര പേലും വേണ്ട ഒരു മയ്യത്ത് തൂക്കാൻ

 
മരണം ......... അതു ഒരു ശിക്ഷയല്ല ! പെട്ടന്നുള്ള മരണം മഹാപുണ്ണ്യവുമത്രെ ! 
രോഗിയായി കുറേ ഏറെ നാൾ കിടക്കയിൽ കിടന്നു ശ്വാസം നേരെ വലിക്കാൻ ആകാതെ , പിൻ ഭാഗങ്ങളിൽ കിടക്ക പുണ്ണ് വന്നു , അവിടെ തന്നെ മലമൂത്ര വിസർജ്ജനം നടത്തി അതീവ ദാരുണ മായ അവസ്ഥയിൽ ഒരാൾ മരിക്കുന്നതു ഇഹത്തിൽ അവനു സർവ്വശക്തൻ നല്കുന്ന ശിക്ഷയത്രേ🧎 നല്ല കാലത്തു ആരുടെയോ ഒക്കെ മനസ്സിനെ അയ്യാൾ അതിയായി വേദനിപ്പിച്ചിരുന്നു എന്നതു ഉറപ്പാണു.  പെട്ടന്നുള്ള മരണം ആഗ്രഹിക്കുന്ന കൂട്ടത്തിൽ പെട്ടവനാണു മാഷേ ഈ ഞാനും🧎. 

            2️⃣എന്നാൽ എനിക്കു ഈ ഭൂമിയിൽ ഒരു ആഗ്രഹം കൂടി ഉണ്ടു താനും. മനസ്സിൽ ഉള്ളതാണു അതു  പരമ രഹസ്യമാണു താനും⛹️എന്റെ വാമഭാഗത്തിനു പോലും ഇതു അറിയില്ല്യ അത്രേം പരമ രഹസ്യം⛹️ഇസ്ലാമിൽ ഒരു വിശ്വാസം ഉണ്ടത്രേ⛹️പറഞ്ഞു കേട്ട അറിവാണതു🧎 മനസ്സിൽ ആഗ്രഹം ബാക്കി വക്കെ മയ്യത്തായാൽ, ആ ഡെഡ് ബോടി തൂക്കിക്കൊണ്ടു പോകാൻ നല്ല കനം ആയിരിക്കും അത്രേ⛹️എന്തായാലും ഒരു പാടു ഡെഡ് ബോഡി ഒന്നും ഞാൻ തൂക്കിയിട്ടില്ല്യ ,രണ്ടോ മൂന്നോ അത്രേന്നെ⛹️ ഉമ്മയും, വാപ്പ യും മരണപ്പെട്ട നാളുകളിൽ  തൂക്കാൻ സ്വന്തക്കാരായ ധാരാളം ആളുകൾ  വേറേം കൂടെ ഉണ്ടായിരുന്നു അതു കാരണം മയ്യത്തിൻ്റെ കനം എനിക്കു അറിയാനും കഴിഞ്ഞില്ല⛹️ഇനി എന്റെ കാര്യം പിള്ളാര് രണ്ടേള്ളൂ🧎  മരുമക്കളും, രണ്ടുണ്ടു🧎, പെങ്കുട്ടിയോൾക്ക് തൂക്കാൻ വിലക്കുണ്ട് ⛹️അപ്പോ ബാക്കി രണ്ടു പേരെ കൂട്ടിയാൽ മതി⛹️ അതു പോരല്ലോ🧎പിന്നേം വേണം കുറേ ആളുകൾ കൂടെ⛹️ അതിനു എന്തു ചെയ്യും⛹️ മൂന്നാം ഫാത്തിഹാക്കു വയറു നിറച്ചു കോഴീന്റെ ബിരിയാണി കൊടുക്കാൻ ഏർപ്പാടാക്കി വച്ചാൽ കൊറേ ആളെ പിന്നേം കിട്ടും🧎 അതും ഇപ്പോ നടപ്പില്ല്യാത്രേ🧶എൻ്റെ പാളയം  മുസ്ലീം ജുമാമസ്ജിത്തിൽ കബറടക്കിയ ശേഷം യാതൊരു ചടങ്ങുകളും  നടത്താൻ പാടില്ലെന്ന് കർശനമായ വിലക്കു  വർഷങ്ങളായി നിലവിലുണ്ട്🧶 തൽഹീൻ ഓതുവാൻ കൂടി അനുവദിക്കുകയില്ല ⛹️ മറ്റ് ചടങ്ങുകളും പാടില്ല ⛹️ ഒരാൾ മരണപ്പെട്ടാൽ കൊണ്ടു അടക്കുന്നു⛹️അതോടെ കഴിഞ്ഞു എല്ലാം⛹️

           3️⃣ കുറെ ഏറെ എന്നെ അറിയുന്നവരെല്ലാം,അതു മുസ്ലീം ആയിക്കോട്ടെ, അന്യ മതസ്ഥർ ആയിക്കോട്ടെ ഇങ്ങനെ പറഞ്ഞാൽ സന്തോഷം⛹️അറബി ഭാഷയുടെ ഏകദേശം തുല്യമായി വരുന്ന  അർത്ഥം മലയാളത്തിൽ പറഞ്ഞാൽ അതും എനിക്കു പെരുത്തു സന്തോഷം."ഇന്നാ ലില്ലാഹി വ ഇന്നാ ഇല്ലൈഹി റാജി ഊൻ"(Surely we belong to Allah, and to Him shall we return)"  ഒരാൾ മരണപ്പെട്ടെന്നു ആരെങ്കിലും പറഞ്ഞ്  ഒരു ഇസ്ലാംമത വിശ്വാസി കേൾക്കാൻ ഇടയായാൽ അയ്യാൾ ഉടനെ ഇങ്ങനെ പറയുക തന്നെ ചെയ്യും⛹️പിന്നെ ഞാൻ എന്തിനു ശങ്കിക്കണംമയ്യത്താവാൻ⛹️പന്ത്രണ്ടാം വയസ്സിൽ 'കസ്സസുൽ അംബിയ' (Qasasul ambiye-stories of the Prophet)എന്ന ആ തടി മാടാൻ പുസ്തകം തിരിച്ചും മറിച്ചും അഞ്ചാറു വട്ടം ആർത്തിയോടെ വായിച്ച എന്നോടാ ......പുതുതായി ഇസ്ലാമിയത്തു പഠിപ്പിക്കാൻ നടക്കണോരുടെ പുറപ്പാടു⛹️തെറ്റുചെയ്തും, അഴിഞ്ഞാടി നടന്നും പ്രതി സ്ഥാനത്ത്പോലീസ് പിടികൂടുമെന്നാവുമ്പോൾ ദീനിയ ത്തിനെ കൂട്ടുപിടിച്ചു മുഖം മറക്കാനായി ളോഹക്കുള്ളിൽ കയറി കൂടുന്നവരുടെ എണ്ണവും വർദ്ധിച്ചു വന്നിരിക്കുന്നു⛹️  ഇവരെ ഒന്നും കുറ്റം പറയാൻ പാടില്ലാത്രേ!  ഇവരെ ഒക്കെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു മാന്യ സദസ്സുകളിൽകൊണ്ടു ഇരുത്തണമത്രേ!!! കുറ്റം ചെയ്യന്നതു മറയ്ക്കാനും പലിശവാങ്ങികൂട്ടിയതു മറയ്ക്കാനും,  ബൈത്തുൽ മാൽ പണം കൈയ്യിട്ടു വാരിയതു മറയ്ക്കാനും  ഇന്ന് മതത്തെ  കൂട്ടു പിടിക്കുന്നു......⛹️ 

   4️⃣എൻ്റെ മകളൊന്നുള്ളതു വളരെ അകലെയാണു⛹️മരണ മറിഞ്ഞാൽ കിട്ടാത്ത ലീവൊക്കെ എടുത്തു,  വിമാനത്തിൽ കയറി  പത്തു പന്ത്രണ്ടു മണിക്കൂർ യാത്ര ചെയ്തു,  ബന്ധപ്പെട്ട് ഓടി വരരുതെന്നു,  പത്തു പതിനാലു വർഷം മുൻപു തന്നെ ഞാൻ പറയുകയും, ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്⛹️  വിമാനയാത്രാ കാത്തിരിപ്പും, പത്തു പന്ത്രണ്ടു മണിക്കൂർ യാത്രയും  കഷ്ടപ്പാടുകൾ നിറഞ്ഞതാണെന്നു, എന്നെക്കാൾ കൂടുതൽ മറ്റാർക്കാണു അറിയാൻ സാധിക്കുക⛹️
ഇന്നു വേഷം കൊണ്ടു മതം  പ്രഖ്യാപിച്ചു നടക്കുന്നവർ ഒരു കാര്യം പ്രത്യേകം ചിന്തിക്കണം⛹️പണ്ടത്തെ ഉമ്മുമ്മമാർ ഉപയോഗിച്ചിരുന്ന കച്ചേം മുണ്ടും നേര്യതും ഉണ്ടായിരുന്ന ഒരു കാലം കേരളത്തിലും ഇന്ത്യയിലും ഉണ്ടായിരുന്നു എന്ന കാര്യം ഒരിക്കലും മറന്നു പോകരുതു 🧎
പാളയം നിസാർ  അഹമ്മദു 
Copyrights (c) All Rights Reserved.
19ജൂലൈ1917-ൽ പ്രസിദ്ധീകരിച്ചതു.
 21-1-2025 R-MS-M-N-A




             

Saturday, July 15, 2017

താനൊക്കെ ഏതു കോത്താഴത്തെ ആണുങ്ങളാടോ അനുകമ്പ ഇല്ലാത്ത വർഗ്ഗങ്ങൾ

       



           
 


                 താനൊക്കെ ഏതു കോത്താഴത്തെ ആണുങ്ങളാടോ , ഈന ഇരക്കം ഇല്ലാത്ത വർഗങ്ങൾ ...അവൾ അത് ആത്മഗതം പോലെ പറഞ്ഞതാ


ശുഭാസായാഹ്നം പ്രിയ മിത്രമേ ............GOOD EVENING...........heart emoticon

കഴിഞ്ഞ നാൾ ഒരുദിനം വളരെ .പ്രധാന്യമായി വടക്കൻ ജില്ലയിലേക്ക് എനിക്കു പോകണമായിരുന്നു . തിരുവന്നന്തപുറത്തു ഇസ്കൂൾ യുവജനോത്സവം നടക്കന്ന സമയമാണ് . വടക്കാൻ ജില്ലയിൽനിന്നും ഏറെ പണിപ്പെട്ടു കഷ്ടപ്പെട്ട് മാഷുമാരും കുട്ടികളും ..ഇവിടെ വന്നു തങ്ങണൂ .കലയോടുള്ള ആത്മർതത കൊണ്ട്. 
എനിക്ക് വടക്കോട്ട്‌ പോണമെങ്കിൽ ട്രെയിന ടികെട്ടിനു സ്ലീപർ റിസർവേഷൻ ഒന്നുപോലും ഒഴിവില്ല. .അക്രഡിട്ടറ്റ് പത്രക്കാരെ സകലവനേം വിളിച്ചു നോക്കി ഒക്കെ കൈ മലർത്തുന്നു.
അപ്പോഴാണ്‌ പെട്ടന്ന് ഒർമവന്നതു മിനിസ്റ്റർ ഓഫീസിലെ പെർസൊനെൽ സ്റ്റാഫ്‌ ഒരു പാർടി പയ്യനെ . അയ്യാൾക്ക് വലിയ ബഹുമാനം ഒക്കെ ആണ് എന്നോട് . നമ്പർ തപ്പി പിടിച്ചു ;ഒന്ന് വിളിച്ചു . കൈയ്യോടെ മറുപടീം കിട്ടി " സെക്രട്ടറി യെട്ടു മെയിൻ ഗെട്ടിലോട്ടു പോയാൽ അയ്യാൾ കത്തുനിൽകാമെന്നു.
ടിക്കറ്റു എനിക്കു കിട്ടിതന്നെ ആകണം ഇന്നു . ഞാൻ വണ്ടി എടുത്തു സെക്രട്ടറി യെട്ടു മെയിൻ ഗെട്ടിലോട്ടു പാഞ്ഞുപോയീ . കഷി എന്നേം കത്ത് നില്പുണ്ട് . കുശലങ്ങൾക്ക് ശേഷം സാറു വരൂ എന്നോതി ,എന്നേം കൊണ്ടു ചീഫ് മിനിസ്ടരിന്റെ ഓഫീസിലേക്ക് കേറി പത്തു മിനിട്ടിനകം .എമർജൻസി ടിക്കറ്റിനുള്ള ഒരു ഇണ്ടാസ്സുംമായി എന്നെ മടക്കി .
എൻറെ പിതാവു 42 വർഷത്തോളം റയിൽ വേ യിൽ നല്ല പദവി അലങ്ക
രിച്ചിരുന്നു . എങ്കിൽ പോലും ഒരു റിസർവേഷൻ സ്ലീപർ ടിക്കറ്റ് അനുവദിച്ചു കിട്ടാനായി ദിവസങ്ങളുടെ കാത്തിരിപ്പു വേണമായിരുന്നു . ഇപ്പോൾ കാര്യങ്ങൾ വളരെ എളുപ്പമാണ് .
ലോവർ ബർത്ത് ആണ് എനിക്കു മടക്ക യാത്രയിലും ലഭിച്ചതു.
ഞാൻ ട്രെയിനിൽ കയറി സീറ്റു കണ്ടുപിടിച്ചു വന്നപ്പോഴേക്കും മൂന്നു നാലു ആജാനു ബാഹുക്കൾ ലോവർ സീറ്റു കൈയടക്കി വച്ചിട്ടുണ്ട് . ഉടനെ ഒന്നും ഒഴിഞ്ഞു തരാനുള്ള മനസ്സും അവരിൽ കാണാതെ ആയി .സ്വന്തം അച്ഛൻ അമ്മ മാരെ ബഹുമാനിച്ചിട്ടു വേണ്ടേ ....ഞാൻ മുതിർന്ന ആളാണ്‌ എന്നാ പരിഗണന എങ്കിലും നല്കുവാൻ.
ടി .ടി ക്കായി ഞാൻ അല്പം കാത്തു. അയാൾ കടന്നു വന്നപ്പോഴേക്കും ഞാൻ അയ്യാളുടെ ചെവിയിലോട്ട്  വിഷയം അവതരിപ്പിച്ചു .അയ്യാൾ ആ അജാനു ബാഹുക്കളെ അപ്പർ ബര്ത്തുകളിലേക്ക് ഓടിച്ചു വിട്ട്‌ എന്നെ സ്വസ്തനാക്കി .
ഉറങ്ങാനായി വിരിവച്ചു തിരിയുംബോഴേക്കും , എതിരേ ഉള്ള അപ്പർ ബർത്തിൽ നിന്നു ഒരു കിളി നാദം കാതിൽ വന്നു അണഞ്ഞത് .
സാറു എവിടെക്കാ എന്നു ....
ഞാൻ എവിടേക്ക് ആയാൽ അവൾക്കു എന്താ ...എന്നാണ് പെട്ടന്നു മനസ്സില് ഉത്തരം വന്നതു ...എങ്കിലും സ്ഥലം പറഞ്ഞു .
അപ്പോൾ വനൂ അടുത്ത നാദം ...7,8 മണിക്കൂർ യാത്രയുണ്ടല്ലോ സീറ്റു വച്ചു മാറാമോ എന്നു....
സ്ത്രീ അല്ലേ ...., എന്തെങ്കിലും അസൌകര്യം വന്നിട്ടാവും ദയനീയം ആയി ഈ ആവശ്യം എൻറെ മുന്നിൽ വക്കുന്നതു എന്നു എനിക്കു തോന്നി. നല്ല ആഡ്യ ത്വം ഉള്ള മുഖമാണ് ,സുമുഖി ആണു സുന്ദരിയും ആണു , 7,8 മണിക്കൂർ കമ്പനി കൂടാൻ നല്ലൊരു അവസരവും ആണു . എന്നിലെ ഊഷ്മളമായ നല്ല മനസ്സു പെട്ടന്ന് ഉണർന്നു.........
ഒരുനിമിഷം പോലും മറുപടി പറയാൻ എനിക്കു താമസം ഉണ്ടായില്ല ....ഉറക്കെ .കൃത്യം ആയി തന്നെ ഞാൻ അവരോടു പറഞ്ഞു..." പറ്റില്ലാ ! അവരവർ അവരവർക്കു അനുവദിച്ച സ്ഥലങ്ങളിൽ കിടന്നാൽ മതീ "
അവർ ഒന്നു ഞെട്ടിയപോലെ എനിക്കു തോന്നി , രൂക്ഷമായി തുറിച്ചു എന്നെ നോക്കി ..ഉറക്കെ പറയണതു എന്റെ കാതിൽ വീണൂ ...താനൊക്കെ ഏതു കോത്താഴത്തെ ആണുങ്ങളാടോ , ഈന ഇരക്കം ഇല്ലാത്ത വർഗങ്ങൾ ...അവൾ അത് ആത്മഗതം പോലെ പറഞ്ഞതാ പക്ഷെ എന്റെ ചെവി അല്പം പവർഫുൾ ആയി പോയീ. ഞാനും മറുപടി അവളെ നോക്കാതെ തന്നെ പറഞ്ഞു ....നിന്നെ സുഖിപ്പിച്ചിട്ടു എനിക്കീയത്രയിൽ ഒന്നും കിട്ടാൻ പോണില്ല എന്ന്...
ഒന്നും രണ്ടും പറഞ്ഞു കുറേ സ്റെഷനുകൾ പിന്നിട്ടപ്പോൾ കോഫ്ഫീയും കൊണ്ടു വന്ന പയ്യനിൽ നിന്ന് രണ്ടു കോഫി വാങ്ങി എനിക്കു ഓഫർ ചെയ്തു .ഞാൻ താങ്ക്സ് പറഞ്ഞു ഒരു കപ്പു കയ്യിൽ വാങ്ങി പണം കൊടുക്കാൻ ഒരുങ്ങിയപ്പോൾ അത് അവൾ തന്നെ കൊടുത്തു കഴിഞ്ഞിരുന്നു ....
എന്റെ മനസ്സ് എന്നോട് -പറഞ്ഞൂ അസൌകര്യം കൊണ്ടു സീറ്റു വച്ചു മാറാൻ അനുകമ്പ കാണിക്കാത്ത ഞാൻ അവളുടെ കാപ്പിക്കു കൈനീട്ടിയത് ഒട്ടും ഉചിതം ആയില്ലായിരുന്നു എന്ന്..........ഒരു യാത്രയിൽ എന്തിരിക്കുന്നു ....അല്പം കഴിഞ്ഞു ഇറങ്ങി പോകേണ്ടവർ തന്നെയാണ് നമ്മൾ എല്ലാം . ;ചില ബന്ധങ്ങൾ സ്ഥപിക്കപെടുന്നു ...ചില ബന്ധങ്ങൾ ക്ഷണനേരം കൊണ്ടു തച്ചുടക്കപ്പെടുന്നു . ഒരാളും ഒരാളുടെതും ആവണില്ല്യ ....പിന്നല്ലേ ഒരു റെയിൽവേ ;;;;;;;;;;;;;;;;;;;;;;;;;;;;;;;ബർത്ത് . ശുഭാശംസകൾ പ്രിയ മിത്രമേ !!!!!! 





ശുഭ സായാഹ്നം നല്ലമിത്രേമ......√
ആകാശത്തേക്കു കണ്ണും നട്ടു,
നാളയേ കിനാവുകാണും ,
ഹേ വൃദ്ധ വൃക്ഷമേ,
നീ അറിയുമോ നിൻ വസന്തം,
മടങ്ങീടില്ലിനി ഒരിക്കലും.









Saturday, July 01, 2017

മാതാപിതാക്കൾ കാണിച്ചു കൊടുത്ത വഴി മക്കൾ കാണിക്കുന്നു.

                 
                                                         



                   
                                 


               ..                     .മാതാപിതാക്കൾ കാണിച്ചു കൊടുത്ത വഴി മക്കൾ കാണിക്കുന്നൂ ഈ കണ്ണു ഇതെത്ര           കണ്ടതാ..............
🍎🍎🍎🍎🍎🍎🍎🍎🍎🍎🍏🍏🍏🍏🍎🍎🍎🍎🍎


   നല്ലൊരു രാത്രിയും ദിനവും ആവട്ടെ ഇന്നു
ഇന്നു മൂന്നു മാസം പ്രായമുള്ള ഒരു മൊട്ട കുട്ടിയെ പരിചയപ്പെടാം.  എന്റെ ചിത്രം തന്നെ മൂന്നും.  ഒന്നു എന്റെ മാതാവിന്റെ ഒക്കത്തു ഞാൻ ഇരിക്കുന്നു,രണ്ടാമത്തേതിൽ മാതാവിന്റെ മടിയിൽ ഇരിക്കുന്നു ..പിന്നെ ഒന്നിൽ മാതാവിന്റെ സഹോദര ഭാര്യയുടെ ഒക്കത്തു ഇരിക്കുന്നു. അവർ എന്റെ മാമിയാണ്. അതായതു എന്റെ നബീസമാമി  (പ്രേംനസീർസാബിന്റെ ഭാര്യാ സഹോദരി).   എത്ര ഊഷ്മളം ആയിരുന്നു അന്നത്തെ സ്വന്ത ബന്ധങ്ങൾ എന്നു ഇന്നത്തെ കുട്ടികൾക്ക് ചിന്തിക്കാൻ പോലും ആവില്ല്യ.                                
കഴിഞ്ഞ ദിവസം ഒരു വിവാഹത്തിനു പോയിരുന്നു . ആർഭാടമായ വിവാഹം . അടുത്ത ബന്ധത്തിൽ പെട്ടതാ .അടിപൊളി ബിരിയാനി യും അടീഷണൽ സാധനങ്ങളും കൂടെയുണ്ട് . ബിരിയാനി ഇഷ്ട ഭക്ഷണമല്ല .വല്ലപോഴും ഉള്ള തീറ്റ ദിനചര്യ തെറ്റിക്കുന്നു .ആ ആലസ്യത്തിൽ  ഓഡിടോറിയത്തിൽ  ഒറ്റയ്ക്ക് ഇരിക്കയാണ് ഞാൻ . വാമഭാഗം ഒരു ചെറുപ്പക്കാരി പെണ്‍കുട്ടിയെയും പിടിച്ചുകൊണ്ടു എന്റെ അരികിലേക്കു വന്നു. ആ പെണ്‍കുട്ടിയുടെ ഒക്കത്തു മൂന്നു നാലു വയസ്സ് പ്രായമുള്ള ശ്യാഠ്യം പിടിച്ചു നിലവിളിക്കുന്ന ഒരു കുട്ടിയും ഉണ്ടു , ആർഭാടമാണ്‌ അമ്മയുടെയും കുഞ്ഞിന്റെം വേഷം.   വെളുക്കെ ചിരിച്ചുകൊണ്ട് ആ ചെറുപ്പക്കാരി എന്നോടു ചോദ്യമായി  "എന്നെ തെരിയുമാന്നു". . ഞാൻ ഓർമ്മയിൽ പരത്തി.  ഇല്ല.  ഒരു ഓർമ്മയും കിട്ടണില്ല്യ.   മുൻപ് കണ്ടിട്ടുമില്ല .
ഭാര്യയുടെ കമെന്റ് കൈയ്യോടെ വന്നു- 'ഇതൊക്കെ ആണു  സ്വന്തക്കാർ, ബന്ധക്കാർ.'
 ഞാൻ നല്ലോണം ഒന്ന് ചമ്മി. ഒട്ടും അറിയണില്ല്യാ എനിക്കതിനെ.  ചോദ്യ രൂപത്തിൽ ഭാര്യയുടെ മുഖത്തേക്ക് നോക്കി . മറുപടി കൃത്യമായി വന്നു .
ഇതാണു  നിങ്ങളുടെ പിതാവിന്റെ അനിയന്റെ നാലാമത്തെ മകളുടെ മകളുടെ മകൾ ....  അതായത് എന്റെ ഇളയ അച്ചന്റെ മകളുടെ മകൾ .  അതിന്റെം കുട്ടിയാണ് ആ ഒക്കത്തു ഇരിക്കുന്നതു ..  ഹോ !
 എന്തു ചെയ്യുന്നു എന്ന ചോദ്യത്തിനും ഫോണ്‍ നമ്പർ അടക്കം വ്യക്തമായ മറുപടി തന്നു . മൈക്രോസോഫ്റ്റിൽ പ്രോഗ്രാമ്മർ ആണു ,  നാഗർകോവിൽ എന്ന സ്ഥലത്തിനു അടുത്തുള്ള തക്കല പള്ളിയിൽ ഇമാം ആണത്രേ ഭർത്താവ്!   മൈക്രോസോഫ്ടും  ഇമാമും  എങ്ങനെ യോജിച്ചു പോകും എന്നു ഞാൻ ചോദിച്ചപ്പോഴും ഉത്തരം തന്നു  ....അവർക്ക് (ഭർത്താവിനു ) മൂന്നു മണിക്കൂർ പ്രസംഗത്തിനു  3 ലക്ഷം രൂപയാണ് ഫീസ്സു.  അതിന്റെ ഭർത്താവിനെ കാണാൻ എനിക്ക് തിടുക്കമായി . നിറഞ്ഞ ആഹ്ലാദത്തോടെ ഉടനെ ഓടിചെന്നു അവൾ കൂട്ടി വന്നു.
വെളുത്തു കൊലുന്നനെയുള്ള ഒരു പയ്യൻസ് . 27,28  വയസ്സേ പ്രായം ഉണ്ടാവൂ. എന്നെ അവൾ പരിചയപ്പെടുത്തിയ പാടെ അത്യധികമായ ബഹുമാനത്തോടെ എന്നെ  വണങ്ങി, ബന്ധം വിളിച്ചു പതിഞ്ഞ ശബ്ദത്തോടെ കുശലം അന്വേഷിക്കാൻ തുടങ്ങി .  ഓരോ വാക്കിലും നോട്ടത്തിലും അയാൾ എനിക്കു തരുന്ന ബഹുമാനം എനിക്കു തിരിച്ചറിയാൻ കഴിയുമായിരുന്നു. അറബിയിൽ എന്തോ വലിയ പുകഴൊക്കെ നേടിയിരിക്കുന്നു ആ പയ്യൻസ്  ഈ പ്രായത്തിൽ തന്നെ. ആ ആഢ്യ മുണ്ടു ആ മുഖ പ്രസാദത്തിലും .

1965 വരെ ഒക്കെ മരുമക്കത്തായ സമ്പ്രദായം രൂഢമായിരുന്നു തിരുവനന്തപുരം, തോന്നിക്കടവു, കഠിനംകുളം, ചിറയിൻകീഴ്, കൊല്ലം ഭാഗങ്ങളിൽ.  അന്നൊക്കെ ആകെ ഒരു മെഡിക്കൽ കോളേജ് , ഒരു എഞ്ചിനീയറിംഗ് കോളേജ്, ഞങ്ങൾക്കൊക്കെ അറിയാവുന്നർ ഒരു ഡോക്ടർ പൽപ്പു , ഡോ.തങ്കവേലു, ഡോ. അമ്പാടി, ഡോ.പൈ., ഡോ. ബാലകൃഷ്ണൻ നെ ഒക്കെ മാത്രം. അന്നൊക്കെ എഞ്ചിനീയർ മാർക്കു ഒരു പ്രസക്തിയും ഇല്ല. സഹോദരിക്കോ, സഹോദരനോ കുഞ്ഞുങ്ങൾ ജനിച്ചാൽ.. കണ്ണും പൂട്ടി  പരസ്പരം  കല്ല്യാണം  ഒസ്യത്തു  പറഞ്ഞു വക്കുന്നതാണു തലസ്ഥാനത്തെ രീതി.

എന്റെ പിതാവിന് ഏഴു ഉണ്ടു സഹോദരങ്ങൾ, മാതാവിന്  ഒരാളും. അവരെ ഒക്കെ നന്നായി അറിയാം . അവരുടെ സന്താനങ്ങളെം അറിയും.  അവരുടെ കുട്ടികളിൽ പലരേം അറിയില്ല.   അതാണ്‌ വാസ്താവം . പലരും പല ദിക്കിലാണ്. പോകാഞ്ഞിട്ടോ എവിടെയെങ്കിലും വച്ചു  കണ്ടു മുട്ടാതെ ഇരുന്നിട്ടും അല്ല. ഇപ്പോഴത്തെ ആർഭാടത്തിൽ  ചില കുട്ടികൾ മൈൻഡ് ചെയ്യാറില്ല.  അതേ നാണയത്തിൽ നാമും തിരികെ കൊടുക്കുന്നു അത്രേയുള്ളൂ കാര്യം വെറും സിമ്പിൾ .
ദീനും ഇസ്ലാമിയത്തും നോക്കുന്ന കുട്ടികൾ എത്ര ഉന്നതിയിൽ എത്തിയാലും തിരഞ്ഞു പിടിച്ചു കാണാൻ ഓടി അടുത്തേക്ക്  വരുന്നു . അങ്ങനെ ഉള്ളവരെ നാം അറിയാതെ മനസ്സു കൊണ്ടു അനുഗ്രഹിച്ചു പോകും  . കുറഞ്ഞ ചെരിപ്പും അത്യാർഭാടം ഇല്ലാത്ത വേഷവും കണ്ടു ,അറിഞ്ഞിട്ടും അറിയാതെ മുഖം തിരിച്ചു പോകുന്നവരും കുടുംബത്തിൽ ഉണ്ടാവും . അതു വളർത്തു ഗുണം .മാതാ പിതാക്കൾ കാണിച്ചുകൊടുക്കുന്ന വഴി മക്കൾ കാണിക്കുന്നു . ഈ കണ്ണ്  ഇതൊക്കെ എത്ര കണ്ടതാ.  അത്രേള്ളു !!!



copy  right al rightsreserved  .
 wordpress .co  ലും Twitter ലും   2015 ൽ  പ്രസിദ്ധീകരിക്കപ്പെട്ടു  ഗൂഗിൾ പ്ളസ്സിൽ  ഏറെ റിഡർ ഷിപ്പു നേടിയ ബ്ളോഗ് ആണു് ഇതു.

Saturday, June 17, 2017

ഇന്ന് അന്തിവരെ മഴ ശമനമില്ലാതെ തകർക്കുക തന്നെ ചെയ്യും

 ചിത്രങ്ങൾ: Government Teacher Education Training College, തൈക്കാട്, തിരുവനന്തപുരം 

      
       2️⃣ ടെറസ്സിൽ വീഴുന്ന മഴയുടെ കാതടപ്പിക്കുന്ന ഒച്ചകേട്ടാണു ഉണർന്നതു. വിദ്യാഭ്യാസ വർഷത്തെ ആരംഭത്തിൽ പതിവാണിതു. ഇടവപ്പാതിയുടെ കലാശകൊട്ടിൽ കുടയില്ലാതെ പുറത്തേക്ക് ഇറങ്ങുക വയ്യ. രാവിലെ ഓഫീസിൽ പേകുന്നവഴി ഗവണ്മെന്റ് Bed ട്രയിനിംങ്ങ് കോളേജിലൊന്നു കേറണം.
നടൻ മോഹൻലാൽ പഠിച്ച മോഡൽ ബോയിസ്സ്കൂൾ ഈ ബിൽഡിംഗിൻെറ താഴെ നിലകളിലാണു..മോഡൽ സ്കൂളിലെ കുട്ടികൾ ക്ളാസിലേക്കു കയറുന്ന 9.30 വരെ ആൺകുട്ടികളുടെ കുസൃതികളും,ഒച്ചയും ബഹളവുമായിരിക്കും Bed Training collegeഉം പരിസരവും.      ട്രയിനിംങ്ങ് കോളേജിലെ പ്രിൻസിപ്പൽ എൻെറ അടുത്ത  മിത്രമാണ്. പാലക്കട്ടെ കോളേജിൽ ആയിരുന്നു. ഇവിടെ മാറി വന്നിട്ടു കുറേ നാളായി. എന്നെ എന്നും വിളിക്കുണൂ ഒഫീസിലേക്ക് ഒന്നു വരാൻ. പുള്ളിക്കാരൻെറ ഓഫീസ് ഗർവ്വൊക്കെ എന്നെ കാണിക്കാനാവണം ഈ വിളി. പിന്നെ ഏറേ നേരം വളരെ വിശാലമായ ആ വലിയ പ്രിൻസിപ്പൽ  റൂമിൽ സൊറ പറഞ്ഞു ഇരിക്കയും ചെയ്യാം.അയ്യാൾ വിളിക്കുബോഴെല്ലാം അടുത്ത ആഴ്ച ആകട്ടേ എന്നു പല അവധി പറഞ്ഞു എനിക്കു തന്നെ മടുത്തിരിക്കണൂ.......ഒരാളെ പറഞ്ഞു നിർത്തി എത്ര നാളാണു മനസ്സു മടുപ്പിക്കുക. പോരാത്തതിനു അയ്യാൾ കേരളാ യൂണിവേഴ്സിറ്റി സെനറ്റിലെ ഒരു സിൻഡിക്കേറ്റ് മെമ്പറും കൂടിയാണു! പരിചയക്കാരുടെ മക്കൾക്കായ് പലതവണ കക്ഷിയുടെ ശുപാർശ സേവനം ഞാൻ പ്രയോജനപെടുത്തിയിട്ടുണ്ടു. 

               3️⃣അതു കൊണ്ടു ഇന്ന് തന്നെ അയ്യാളെ ചെന്നു കാണണമെന്നു എൻ്റെ മനസ്സും ഉപദേശിച്ചു. എൻെറ മനസ്സു ചിലപ്പോഴെങ്കിലും അങ്ങനെയാണു. നന്മയുള്ള നല്ലകാര്യങ്ങൾ ചെയ്യുവാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും.ഇന്നു അന്തിവരെ ഈ മഴ ശമനമില്ലാതെ പെയ്യുക തന്നെ ചെയ്യുമെന്നു തോന്നണൂ. മഴപെയ്യട്ടേ ആർക്കാചേതം, ഒരു നഷ്ടവുമില്ല...നേട്ടങ്ങളേള്ളൂ.കുടക്കച്ചോടക്കാർക്കും, കുട നന്നാക്കുന്നവർക്കും.എനിക്കു ഇന്നു നഷ്ടമാ ഉണ്ടാവുക!!!കൂടുതലും ഞാൻ  ധരിക്കുക വെള്ള വസ്ത്രങ്ങളാണ്. ഷൂസുമതെ. അടുത്തു കൂടി പോകുന്ന സകല വാഹനങ്ങളും എന്നെ ചെളി കുളിപ്പിച്ചേ അടങ്ങൂ. കുട്ടികളെ പഠിപ്പിക്കുന്ന കുട്ടികളുടെ കോളേജിലേക്കാണു ഞാൻ പോകുന്നതു. നിശബ്ദതയുടേയും, അച്ചടക്കത്തിൻേറയും, സകല വിധ നൈർമ്മല്ല്യത്തിൻേറയും പഠന കേന്ദ്രമാണതു.
ഞാൻ എൻെറ യൗവ്വനകാലത്തു നിരവധി തവണ ഈ കലാലയത്തിൽ ഞാൻ വന്നിട്ടുണ്ട്... അതൊന്നും എൻ്റെ പഠന ആവശ്യത്തിനു വേണ്ടി ആയിരുന്നില്ല........
അതോർക്കുബോൾ അന്നു കാണിച്ച തൻേറടമൊക്കെ ഓർത്തെടുക്കും....
ശനിയാഴ്ചകളിൽ പ്രൗഢവും, പൂർണ്ണ നിശബ്ദവുമായ ആ കോളേജു ലൈബ്രറികളിൽ കൂട്ടുകാരിയോടൊപ്പം ചിലവഴിച്ച അനർഘ നിമിഷങ്ങൾ ഓർമ്മയിൽ വരും. 
           
              4️⃣രാവിലെ 9.30 നു കസേര പിടിക്കുന്ന ഞങ്ങൾ ഉച്ചക്ക് 2.30 നു ഒക്കെയാവും  മടങ്ങുക. അന്നത്തെ ലൈബ്രറേറിയനും, അന്നത്തെ അദ്ധ്യാപകർക്കും ഞങ്ങളെ വളരെ പ്രിയമായിരുന്നു. ആ ബന്ധത്തേയും. അന്നു അവിടത്തെ വിദ്യാർത്ഥി പോലുമല്ലായിരുന്നൂ ഞാൻ. പുറത്തു നിന്നുള്ള ഒരാളായ എന്നെ അവരൊക്കെ അത്രയും സ്നേഹമായ് അന്നു കണ്ടതിനു പിന്നിൽ എന്തായിരുന്നൂ കാരണം എന്നു ഇന്നും ഞാനറിയണില്ല്യ..അത്രയും സ്വാതന്ത്ര്യം ഞങ്ങൾ അന്നു അവിടെ അനുഭവിച്ചതിനു കാരണം....അവളുടെ മാസ്മരികമായ പെരുമാറ്റവുമാവാം....
അല്ലെങ്കിൽ എന്നിലെ എന്തെങ്കിലും പ്രത്യേകതയുമാവാം....എങ്കിലും ഒന്നുണ്ട് വീട്ടിനുള്ളിലും, അതിനേക്കാൾ ഉപരി പുറത്തും  വെൽഡ്രെസ്സ്ഡ് ആയിരുന്നു ഞാൻ എപ്പോഴും🏃ഒന്നു മാറിനിൽക്കൂ, പിന്നെ വരൂ എന്നു ഒരാളും, ഒരു ഉദ്യോഗസ്ഥനും പറഞ്ഞു ഞാൻ കേട്ടിട്ടുമില്ല🤾പിൽക്കാലത്ത് ഇതൊക്കെ ഞാൻ സ്വയം വിലയിരുത്തിയിട്ടുണ്ട്.  കറയറ്റ ജഗദീശ്വരഭക്തിയും, ഈശ്വരാധീനവും, സത്യസന്ധതയും തന്നെയാണു "മനം പോലെ" കാര്യങ്ങൾ നടന്നു കിട്ടന്നതിനു നിദാന മാകുന്നതെന്നു മനസ്സിലായിട്ടുണ്ട്. കുടുംബത്തിലെ വിഷമ കാര്യങ്ങൾ യാദൃശ്ചികമായി  എന്നോടു സംസാരിക്കുന്ന  സൗഹൃദങ്ങളോട് പോംവഴി ഞാൻ  ഉപദേശിക്കാറുണ്ടു. നമ്മുടെ നാവിൽ നിന്നും ഉതിരുന്നവ ഗുളികൻ നിൽക്കുന്ന നേരത്താണെങ്കിൽ നല്ലവ നല്ലപോലെ നടക്കുക തന്നെ ചെയ്യും. അത്രേള്ളു കാര്യം.

       5️⃣ മുൻപ് മൂന്നു പേരുൾപ്പെട്ട എക്സാമിനേഷൻ  സ്പെഷ്യൽ സ്ക്വാഡിൽ ഈ പ്രിൻസിപ്പൽ ഉണ്ടായിരുന്നു. യുണിവേഴ്സിറ്റി കോളേജിൽ പരീക്ഷകൾ നടക്കുന്ന സമയം. ഇദ്ദേഹവും മറ്റ് സ്ക്വാഡ് അംഗങ്ങളും കൂടി  തുണ്ടു കൊണ്ടു വച്ച് കോപ്പി യടിച്ച ഒരു പെൺകുട്ടിയെ പൊക്കി.  ആ പെൺകുട്ടി കോപ്പി അടിക്കാൻ കൊണ്ടു വന്ന തുണ്ടുകൾ എങ്ങോട്ടോ മുക്കി. ഇവർ ശരീര പരിശോധനക്കു ഒരുമ്പെട്ടു. ആ പെൺകുട്ടി പൊലീസ് ഡിപ്പാർട്ട്മെന്റലെ ഒരാളുടെ മകളായിരുന്നു. തർക്കമായി.  ആകുട്ടിയുടെ അച്ഛനും എൻ്റെ സുഹൃത്തായിരുന്നു.   DGPക്കു പരാതി നൽകി. എന്നിട്ട് വാർത്താ സമ്മേളനവും വിളിച്ചു. പ്രിൻസിപ്പലിന്റെ പേരു മാദ്ധ്യമങ്ങളിലൂടെ പുറത്തു വരാതിരിക്കാൻ എന്തെങ്കിലും ചെയ്യണമെന്നു ഈ പ്രിൻസിപ്പൽ എന്നോടു അപേക്ഷിച്ചു.  അടുത്ത ദിവസം വാർത്താ സമ്മേളനം നടന്നു.  എനിക്കു അറിയുന്നവരെക്കൊണ്ട് ആ വാർത്താ സമ്മേളന വാർത്ത പുറത്ത് വരാതിരിക്കാൻ എന്നാൽ കഴിയുന്ന സഹായം അന്നു ചെയ്തു കൊടുത്ത നന്ദി പ്രകാശനം പലപ്പോഴും ഈ പ്രിൻസി യിൽ നിന്നും ഉണ്ടായിട്ടുണ്ട്.  ഏതു വാർത്തകളും വെണ്ടക്ക വലിപ്പത്തിൽ ഏതു മാദ്ധ്യമങ്ങളുടെയും  മുൻ പേജ്കളിൽ വരുത്താനും, ഉൾപേജുകളിലേക്കു അപ്രധാനമായി മാറ്റാനും സ്വാധീനമുള്ള സൗഹൃദങ്ങൾ അന്നു തലസ്ഥാനത്ത് ഉണ്ടായിരുന്നു.ഇപ്പോൾ മാദ്ധ്യമങ്ങളിൽ വാർത്ത വരാതെ വന്നാൽ സമൂഹ മാദ്ധ്യമങ്ങൾ അവ ഏറ്റെടുക്കും....പതിനായിരം പേരുള്ള രണ്ടു അക്കൗണ്ട്കൾ ധാരാളം മതി,  ഒരാളുടെയോ, കുടുംബത്തിൻ്റെയോ കട്ടയും ബോർഡും മടങ്ങി  അവരൊക്കെ നാടുവിട്ടു പോകാൻ.  

          6️⃣ആ കോളേജിലേക്കാണു വർഷങ്ങൾക്കു ശേഷം പടികളേറി ഉറ്റ സുഹൃത്തായ പ്രിൻസിപ്പലിൻെറ റൂമിലേക്ക്‌ ഞാൻ നടക്കുന്നതു............
അവൾ എഴുതിയ ആ ആട്ടോഗ്രാഫിലെ വരികൾ എവിടെയോ എൻെറ പിന്നിൽ തേങ്ങുന്നതു പോലെ.............
ദു:ഖമേ!.നിനക്കു പുലർ കാലവന്ദനം...
കാലമേ നിനക്കു അഭിനന്ദനം...
എൻെറ രാജ്യം കീഴടങ്ങി...
എൻെറ ദൈവത്തെ ഞാൻ വണങ്ങി.
ആദിയും അന്തവും ആരറിയാൻ,
അവനിയിൽ ബന്ധങ്ങൾ എന്തു നേടാൻ,
വിരഹത്തിൽ തളരുന്ന മനുഷ്യ പുത്രർ,
വിധി എന്ന ശിശുവിന്റെ പമ്പരങ്ങൾ,
മനസ്സിലെ യുദ്ധത്തിൽ ജയിക്കുന്നു ഞാൻ,
എല്ലാം മറക്കുവാൻ കാലമേ മരുന്നു തരൂ....
പാളയം നിസാർ അഹമ്മദ്‌ , Copyright All Rights Reserved.Saturday17June2017  ൽ പ്രസിദ്ധീകരിക്കപ്പെട്ടതു. 
GOOGLE ൻെറ Stat Counter Analytics Weekly report പ്രകാരം ഏറെ വായനക്കാരുള്ള ബ്ലോഗ്👁️ 

R seen 10-aug-2024

Sunday, April 10, 2016

കാണാതെ പോയ എൻറെ ഡയറി കുറിപ്പുകൾ ......



     ഇന്നെരു തിരക്കില്ലാത്ത ദിവസം ആവണമെ ന്നു ദൈവത്തിനോട് ഉണർത്തി കൊണ്ടാണു ഞാൻ ഉണർന്നതു ⛹️അനിയന്റെ കുട്ടിയുടെ ഡ്രൈവിംഗ് ടെസ്റ്റ്‌ ആണു ⛹️അവൾ ഇന്ത്യൻ ബാങ്കിൽ  മാനേജറാണു ⛹️തിങ്കൾ 12 മണിക്കു കുടപ്പനകുന്നു സിവിൾ സ്റ്റേഷനിൽ വച്ചു⛹️
ഒരിക്കൽ തോറ്റതാ⛹️പിന്നെ ഒരിക്കൽ അവന്മാർ പറഞ്ഞ സമയത്തു പോകാനും ആയില്ല⛹️ പുതിയ ഒരു ഡേറ്റ് വാങ്ങണം . ഓൺ ലൈൻ നോക്കി ⛹️ഒരുമാസം പിന്നേം കഴിഞ്ഞാലേ ഡേറ്റുള്ളു⛹️കുട്ടിക്കാണേൽ  ടെസ്റ്റ് കഴിഞ്ഞിട്ടു വേണം അകലെപോകാൻ⛹️രണ്ടു നാൾക്കു അകം  ഡേറ്റ്കിട്ടി തന്നെ ആകണമത്രേ⛹️ നമ്മുടെ RTO  ഓഫീസല്ലേ⛹️ 
ഏതിനും നോക്കാമെന്നു ഞാൻ പറഞ്ഞു ⛹️ വണ്ടിയും എടുത്തു ഇന്നലത്തെ നട്ട വെയിലത്തു കുടപ്പനക്കുന്ന് ലക്ഷ്യം വച്ച് വണ്ടി കത്തിച്ചു വിട്ടു. 
മീന ചൂടേറ്റു റോഡു തിളക്കുന്നു⛹️ആ ചൂടിൽ ഒരു മനുക്ഷ്യ് ജീവിപോലും റോഡിൽ ഇല്ല ⛹️തിരുവനന്തപുരം പേരൂർക്കടയിലെ കുടപ്പനക്കുന്നിനു ചില മഹിമയൊക്കെ ഉണ്ടു⛹️ ഒരു 25 വർഷം മുൻപൊക്കെ അതിലേ പോണവന് ചീത്തപ്പേരു കിട്ടാൻ അധിക ദൂരം പോകേണ്ട അവശ്യമില്ല⛹️പ്രോസ്റ്റിട്ട്യൂട്ടുകളുടെ വിഹാര ഭൂമിയാണ്‌ അവിടം⛹️ദൂരദർശൻ കേന്ദ്രം അവിടെ വന്നപ്പോൾ കുറെ ഏറെ മാറ്റം വന്നു ⛹️പിന്നെ അതിനകത്തായി അതിൻ്റെ കേന്ദ്രം⛹️ഒരു ന്യൂസ് വായിക്കാൻ സിലക്ഷൻ കിട്ടണമെങ്കിൽ, സീരിയലുകൾക്കു അനുമതി കിട്ടണമെങ്കിൽ പലരും പലർക്കും വഴങ്ങി കൊടുക്കണമെന്നു വരെ പണ്ടു ശക്തമായ ജന സംസാരമുണ്ടായിരുന്നു👯 ഇതു എൻ്റെ അഭിപ്രായം അല്ല⛹️ ഞാൻ അതൊന്നും കണ്ടിട്ടുമില്ല⛹️ സിറ്റിയിലെ ജനങ്ങൾ പണ്ടു പറയുന്നത് അങ്ങനെ ആയിരുന്നു ⛹️ വേറെകൊറേ ചാനലുകൾ വരാൻ തുടങ്ങിയപ്പോൾ .......ആ കാര്യങ്ങളൊക്കെ അവർ വീതം വച്ചെടുത്തൂ. ന്യൂസ് ആയും സീരിയലുകൾ ആയും മറ്റും, മറ്റും .................⛹️ കുടപ്പനക്കുന്നിനു ആ പഴയ പ്രതാപം പോയി ⛹️ ഇപ്പോ കലക്ടറേറ്റും മറ്റു  ഓഫീസ്സുകളും സിവിൽ സ്റ്റേഷൻ കൂടി വന്നു⛹️ അവിടേക്കാണ്  ഞാൻ കയറിചെല്ലേണ്ടതു⛹️വാഹനം ഒരുഭാഗത്ത്‌ പാർക്കു ചെയ്തു ഒഫീസ്സിലേക്ക് ചെന്നു ⛹️  നിറയെ പല പല ഓഫീസുകൾ ഉണ്ടതിനകത്തു⛹️എനിക്ക് പോകേണ്ട RTO  ഓഫീസ്സ് ഏറ്റവും മുകൾ  നിലയിലാണ് ⛹️ലിഫ്റ്റിനു ഞെക്കിയിട്ട് മാറിനിന്നു⛹️ 6 ആം നിലയിലെ  ഓഫീസിലേക്ക് കടന്നപ്പോൾ , കടുകു മണി വാരി എറിഞ്ഞാൽ വീഴാത്ത വിധം  നല്ല കൂട്ടമുണ്ടു ⛹️തിരക്കു മറികടന്നു, ഒരു കൗണ്ടറിൽ എത്തി⛹️വന്നകാര്യം പറഞ്ഞു⛹️കൗണ്ടറിൽ  മൊബൈലിൽ കിന്നരിച്ചുകൊണ്ടിരുന്ന  പെണ്ണു ദാർഷ്ട്യത്തോടെ  തന്നെ മൊഴിഞ്ഞു⛹️ റീ ടെസ്റ്റ്നുള്ള പണം അടച്ചിട്ടു⛹️വെള്ള പേപ്പറിൽ അപേക്ഷ എഴുതി കൊടുത്തു ക്യൂ നിക്കണമത്രേ⛹️ ആ രീതിക്ക് ഞാൻ പോയാൽ ഇന്നു വൈകിട്ടാവും വീട്ടിലേക്കുള്ള  എൻ്റെ തിരിച്ചു പോക്കു⛹️ഞാൻ കൗണ്ടറിനു  പിന്നിലേക്ക്‌ എത്തി നോക്കി⛹️ഉദ്യോഗ പദവി അനുസരിച്ച്  ഓരോ മേശയിലും ബോർഡു കെട്ടിത്തൂക്കി ഓരോരുത്തർ വലിയ ഗമയിൽ സൊറപറഞ്ഞി രിപ്പുണ്ട് ⛹️ കമ്പ്യൂട്ടർ ഉള്ളവരും ഇല്ലാത്തവരും, മൊബൈലിൽ കുത്തുന്നവരുമുണ്ടു ⛹️
മൊബൈലിൽ കുത്തി കൊണ്ടിരിക്കുന്നവർ എന്റെ ദൃഷ്ടിയിൽ വാടസാപ് -ഫേസ് ബുക്ക്‌ തൊഴിലാളിയാണ്⛹️സർക്കാർ ശമ്പളം അതിനു അവർ വാങ്ങുന്നൂ എന്നു മാത്രം⛹️രാവും പകലും മൊബൈലിൽ കുത്തീട്ടും സർക്കാരിന്റെ വകയായി എനിക്കു മുക്കാൽ ചക്രം തരുന്നില്ല⛹️
ഞാൻ കൗണ്ടർ കടന്നു സീനിയർ സൂപ്രണ്ടു ( SS ) എന്ന ബോർഡ്‌ കണ്ട സ്ഥലത്തേക്കു നടന്നു ⛹️ ആരൊക്കെയോ ശൂ..ശൂ എന്നു എന്നെ വിളിക്കുന്നുണ്ട് ⛹️ ഞാൻ തിരിഞ്ഞു നോക്കാൻ പോയില്ല ⛹️സീനിയർ  സൂപ്രണ്ടിന്റെ  സീറ്റിൽ സ്ത്രീയാണു⛹️ സാധാരണ സ്ത്രീകളെ വെല്ലുന്ന പൊക്കം⛹️ ഇരുപ്പിൽ തന്നെ പൊക്കമറിയാനാവും⛹️ റോസ് മിൽക്ക് കള്ളർ സാരി ഫ്ലീറ്റിട്ടു അതിമനോഹരമായി ഞൊറിഞ്ഞുടുത്തൊരുങ്ങിയിട്ടുണ്ട്⛹️48 കഴിഞ്ഞിട്ടുണ്ടാവണമവർക്കു⛹️  എങ്കിലും പറയില്ല⛹️  ഉദ്യോഗ പദവി വച്ചു ആ പ്രായം ഞാൻ ഊഹിച്ചതാണു⛹️നെറ്റിയിൽ ചന്ദനവും, അതിൽ കുങ്കുമവും,  നിറ നെറ്റിയിൽ സിന്ദൂരവും തൊട്ടിട്ടുണ്ട് ⛹️അപ്പോ വിശ്വാസിയാണു⛹️എൻ്റെ കാര്യം പെട്ടെന്നു നടക്കുമെന്നു എൻ്റെ മനസ്സും അതു ഗണിച്ചു ⛹️നല്ല തിരക്കിലാണവർ⛹️
എന്നെ കണ്ടു  മുഖമുയർത്തി നോക്കി .......⛹️ആഗമന ലക്ഷ്യം ഞാൻ അവരോടു പറഞ്ഞു ⛹️ മുൻ പരിചയമൊന്നുമില്ല⛹️ ആദ്യമായി  ഞാൻ അവരെ കാണുകയുമാണ്⛹️ മുന്നിലെ കസ്സാലയിൽ ഇരിക്കാൻ പറഞ്ഞു...⛹️മേശവലിപ്പിൽ നിന്നു ഒരു വെള്ളക്കടലാസ് എടുത്തു എന്തൊക്കെയോ എഴുതി⛹️ആ കടലാസ് എൻ്റെ നേരെ നീട്ടി പേരും ഒപ്പുമി ട്ടു കൊടുക്കാൻ⛹️അതു രണ്ടുമിട്ടു ആപേപ്പർ മടക്കി നൽകി⛹️മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്ന ഒരു ബോർഡ് വച്ച മുറിയിലേക്കു അവർ എന്നെയും കൂട്ടി കൊണ്ടു നടന്നു⛹️അവിടെ കാക്കി ഉടുപ്പിനുള്ളിൽ ഒരു കാലമാടനെ ഞാൻ കണ്ടു .... ⛹️ആളു വലിയ ഗമയിലാണ്⛹️ ചുറ്റും കൊറേ മനുക്ഷ്യർ പട്ടിണി പാവങ്ങളെ പോലെ കുനിഞ്ഞു വണങ്ങി അയ്യാളുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നുണ്ട് ⛹️ഡ്രൈവിംഗ് സ്കൂളു കാരാവണം⛹️അവരുടെ ആ നില്പു കണ്ടാൽത്തന്നെ ആർക്കും മനസ്സിലാവും ⛹️
എന്നേം കൊണ്ട് ആ മുറിയിലേക്കു വന്ന ആ സ്ത്രീയെ കണ്ടപ്പോൾ അയ്യാൾ അവരെ നോക്കി നന്നായി ചിരിച്ചു⛹️  പിന്നെ ബാക്കി ചിരി എനിക്കും പങ്കിട്ടു⛹️ആ കാക്കിയുടെ മുഖത്തെ ഗൗരവമൊക്കെ അലിഞ്ഞലിഞ്ഞു പോയി⛹️
അവർ കമ്പ്യൂട്ടറിൽ എന്തൊക്കെയോ എന്റർ ചെയ്തു ⛹️തൊട്ടു അടുത്ത വർക്കിങ്ങ് ഡേ   ആയ  ചൊവ്വാഴ്ചക്കു ദിവസം അനുവദിച്ചു കാക്കിക്കാരനെ കൊണ്ടു ഒപ്പും വാങ്ങി, ആ ഓർഡർ എൻ്റെ കൈയ്യിൽ തന്നു⛹️ ഇത്രയേയുള്ളൂ ഓഫീസ് ഫോർമാലിറ്റി⛹️മുറിക്കു  പുറത്തേക്കു  ഇറങ്ങുമ്പോൾ  അവരെ  നോക്കി   " ഞാൻ പൊയ്ക്കോട്ടെ"  എന്നു ചോദിച്ചു കൊണ്ടു  കൈ രണ്ടും എടുത്തു ഞാനവരെ  തൊഴുതു⛹️ചിര പരിചിതനെ പോലെ    അതിയായ സന്തോഷത്തോടെ അവർ മന്ദഹസിച്ചു കൊണ്ടു തലകുലുക്കി  എന്നെ യാത്രയാക്കി⛹️താഴേക്ക്‌ പോകാൻ ലിഫ്റ്റിനു ഞെക്കിയിട്ട്   കാത്തു നിൽക്കുമ്പോഴും⛹️അവരുടെ മിഴികൾ എന്നെ പിന്തുടരുകയായിരുന്നു⛹️എവിടെയോ മുൻപു കണ്ടു മറന്ന മുഖം പോലെ⛹️
ഇതും കുടപ്പനക്കുന്ന് സിവിൾ സ്റ്റേഷനിലെ ഒരു സർക്കാർ ഓഫീസ്സാണ്⛹️ഒരിക്കൽ കൂടി അവരെ കാണാനായി എന്തെങ്കിലും ആവശ്യം പറഞ്ഞു  വീണ്ടും വരണമെന്നു വൃഥാ എന്റെ മനസ്സു മോഹിച്ചു .......................................................

പാളയം നിസാർ അഹമ്മദ് 
Copyright   (c)  All Rights Reserved.







Monday, March 14, 2016

നിൻ മിഴി കോണിലെ സ്വപ്നങ്ങൾ എല്ലാം, ഗന്ധർവനുതിർക്കുന്ന കാണാകിനാവുകൾ,


നിൻ മിഴി കോണിലെ സ്വപ്നങ്ങൾ എല്ലാം,
ഗന്ധർവനുതിർക്കുന്ന കാണാ കിനാവുകൾ,
അതിലോലമാം നിൻമനം പാടി പുകഴ്തിയാൽ,  ചങ്കിനുള്ളിലെ തേൻമഴയായ് മാറുന്നു നീ🥇
ശാന്തമായ് വീഥികളോരോന്നു പിന്നിടും,
ഏകാന്ത പഥികയായ് തീർന്ന നിൻജന്മം, 
ഇതളടർന്ന ദളങ്ങൾ എൻ പ്രഭാതത്തിൽ,
മൊഴി മുത്തായെൻ മുഖപുസ്തകത്തിൽ🥇
തേൻ മാവിൻ തണലിലെ പൂമരചോട്ടിൽ,
ചേർന്നെഴുതിയ കിനാക്കളെല്ലാം,
ഉതിർന്നു വീണൂ പൂമലരായ് കണ്‍കളിൽ
നിർത്ത മാടുന്നു ഓരോ നിമിഷവും🥇
വിധിയിതനുവാദമില്ലാതെ വന്നതോ,
മരണമേകാനായ്‌ തേടി വന്ന വിധിയിതോ,
വിടർന്നു വിലസുമാ ആശംസാ 
തേരോട്ടം,
ഉതിർന്നു വീഴുന്നു സായന്തനം വരെ🥇
.........പാളയം നിസാർ അഹമ്മദു
(c) copy rights reserved
Published on 2016 March 16— 
thinking about someone special.

!ഞാൻ ഒരു സ്ത്രീ ആയിരുന്നുവെങ്കിൽ അത്തറും കൊണ്ട് ഇവരൊക്കെ ക്യൂ നിന്നേനെ


heart emot     അല്പനാൾ മുൻപ് പേരക്കുട്ടിയുമായി ചെന്നൈ പട്ടണത്തിലേക്ക് ഒരു യാത്ര വേണ്ടിയിരുന്നു🏃 അന്നവൻ തീരെ ചെറിയ കുഞ്ഞാണ്🏃 പ്രാം എന്ന കുട്ടികൾക്കുള്ള ഉരുട്ടു വണ്ടിയിൽ കുഞ്ഞിലേ ലണ്ടൻ നഗരി മുഴുവൻ ചുറ്റി കറങ്ങീട്ടാവാം, വളരെ ഉച്ചത്തിൽ ഒരു ശബ്ദം കേട്ടാലും അപരിചിതർ കൈ നീട്ടിയാലും, വലിയ വായിലെ ഉച്ചത്തിൽ നിലവിളിക്കുന്ന പ്രകൃതമാണവനു⛹️

          2️⃣ബ്രിട്ടീഷ്‌ എയർ വേയിസ്സു ആവുമ്പോൾ അല്പം മണിക്കൂറുകൾ ലാഭം കിട്ടും⛹️ഇൻർ നാഷനൽ ഫ്ലൈറ്റ് ആയതിനാൽ കാലുകൾ നീട്ടി നല്ല സുഖമായി  ഇരിക്കാനാവും🧎തിരുവനന്തപുരത്തു നിന്നും ബ്രിട്ടീഷ് എയർവെയ്സിനു വിമാനം ഇല്ല🤾 രക്ഷിതാക്കൾ ചെന്നൈയിൽ എത്തുമ്പോൾ അവനെ ബ്രിട്ടീഷ്‌ എയർ വേയിസ്സിൽ കേറ്റിവിടണം🧎 അതിനയിട്ടയിരുന്നു ഞങ്ങളുടെ ചെന്നെ യാത്ര🧎അവരുടെ വീടും ചെന്നൈ നഗര മദ്ധ്യത്തിൽ തന്നെ🧎 ഞാനും ഭാര്യയും  പത്തു നാൾ ചെന്നൈ പട്ടണം മുഴുവൻ കണ്ടു നടന്നു🧎 നസീർമാമ ഉണ്ടായിരുന്നപ്പോൾ ബാലാജി സാറിന്റെ  (മോഹൻലാലിന്റെ ഭാര്യാ പിതാവ്) കാറിലാണു സകല സ്ഥലത്തും ചുറ്റികറങ്ങുക🤾അതിനിടക്ക് ഫേസ് ബുക്കിലെ കുറേ ഫ്രെണ്ട്സ്സിനെ മീറ്റ് ചെയ്യാൻ ശ്രമിച്ചു നോക്കി🤾പഞ്ചാര പോലെ സംസാരിച്ചിരുന്ന പല കഴുതകളും ഫേസ് ബുക്കും പൂട്ടി സ്ഥലം അന്നു കാലി ആക്കി മുങ്ങി🏃വ്യർഥവും അശ്രീകരവും ആയ  അയ്യായിരത്തോളം ഫേസ് ബുക്ക് സുഹൃത്ത് ബന്ധങ്ങൾ🏃 ഇതൊക്കെ പണ്ടേ  അറിയാം🤾കിടിലം വാർത്തകളും, ജനശ്രദ്ധയിൽ കൊണ്ടു വരാനുള്ള വാർത്തകൾ സൃഷ്ടിക്കുന്നതിനും അവരെക്കൊണ്ടു കഴിഞ്ഞതല്ലാതെ മറ്റു പ്രയോജനങ്ങൾ ഉണ്ടായതുമില്ല 🏃 ആൾക്കാരെ വിലയിരുത്തീട്ടു വേണമല്ലോ അതിനെപ്പറ്റി മറ്റ് കഥ എഴുതാൻ !!! 🧜ഞാൻ ഒരു സ്ത്രീ ആയിരുന്നുവെങ്കിൽ അത്തറും കൊണ്ട് വന്നു ആണുങ്ങൾ ക്യൂ നിന്നേനെ ........................🌶️
അതുപോട്ടെ !!!

         3️⃣എൻ്റെ ആവശ്യം കഴിഞ്ഞു ഞാനും ഭാര്യയും ചെന്നൈ/ തിരുവനന്തപുരം സുപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിനിൽ തിരുവനന്തപുരത്തേക്കു തിരിച്ചു 🧜ഉച്ചക്ക് മൂന്നു മണി സമയം ആണു 🧜എഗ്മൂർ സ്റേറഷൻ നട്ടുച്ച ചൂടിൽ ചുട്ടു പൊള്ളുന്നു🧜അൽപ ദിവസത്തേക്കു എത്തുന്ന മലയാളിക്ക് ആ ചൂട് ഒരു കാരണവശാലും താങ്ങാൻ ആവില്ല🧜
കുറേ ഏറെ സ്റ്റേഷനുകൾ കണ്ണടച്ചു തുറക്കുന്ന നിമിഷം കൊണ്ടു പിന്നിടുന്ന വേഗതയിലാണ് ട്രെയിൻ. എങ്കിലും ആ കാറ്റിൽ പോലും ചൂടും വിയർപ്പും വിട്ടകലുന്നില്ല🧜 മണി രാത്രി പന്ത്രണ്ടോളം അടുത്തിട്ടുണ്ടാവാം ...🧜സേലം ഈറോട് അടുക്കുമ്പോഴേക്ക് അല്പം തണുത്ത കാറ്റു ബോഗ്ഗിയിലേക്ക് അരിച്ചു കയറാൻ തുടങ്ങി🧜 എനിക്കു എതിരേ ഉള്ള ലോവർ ബർത്തിൽ  എന്നെ എന്റെ പാട്ടിനു വിട്ടു ഭാര്യ സുഖസുഷുപ്തിയിൽ ഉറങ്ങുകയാണു💃7 മണിക്ക് തുടങ്ങിയ പള്ളി ഉറക്കമാണവൾ. പാവം🏃സ്നേഹം എന്തെന്നു അറിയാത്ത അവൾ ജീവിതത്തിൽ ആദ്യമായി ആണു പേരകുട്ടിയിൽ നിന്നു സ്നേഹം പങ്കിടുന്നതു🧜 അവന്റെ കളിയിലും, ചിരിയിലും ആഹാരാദി ക്രമത്തിലും മതി മയങ്ങി കുറേ മാസങ്ങൾ ചിലവിട്ട അവൾക്കു അവന്റെ വേർപിരിയൽ കനത്ത അഘതമായിരുന്നു🧜അവനും അതേ🧜
എയർ പോർട്ടിലെ യാത്ര അയപ്പു പോലും എനിക്കു കണ്ടു നിൽക്കാൻ ആവുമായിരുന്നില്ല🧜 അവൻ്റെ കണ്ണുകളിൽ നിന്നു ഉതിർന്ന കണ്ണുനീർ കണങ്ങൾ പോലും , തീവ്രമായ വിരഹ ദുഖം ഉണ്ടാക്കി ഞങ്ങൾ രണ്ട് പേരിലും🤾

              4️⃣ആ ക്ഷീണത്തിൽ തളർന്നുള്ള ഉറക്കത്തിലാണു  ഞങ്ങൾ രണ്ട് പേരും🏃 ട്രെയിനിനു  ഉള്ളിലെ ബഹളം കേട്ടാണ് ഞനുണർന്നതു🧎
യാത്രക്കാർഇറങ്ങാൻ തിരക്കു കൂട്ടുന്നു .
അപ്പർ ബർത്തിൽ നിന്നു ചാടി ഇറങ്ങിയ ആളോടു ഞാൻ ചോദിച്ചു🤾
 "എവിടാ സ്ഥലം?"
അയ്യാൾ പറഞ്ഞു 
 "തിരുവനന്തപുരം "⛹️
ഭാര്യയെ തട്ടി ഉണർത്തി ഞാൻ പറഞ്ഞു, വേഗം ഇറങ്ങ് തിരുവനന്തപുരം എത്തി💃
ഉറക്കച്ചടവോടെ വിരിപ്പും ബാഗും കൈയ്യിൽ കിട്ടിയതുമായി ഞങ്ങൾ വാതിലിനു അടുത്തേക്ക് പാഞ്ഞു🕴️സംശയ നിവർത്തിക്ക് വേണ്ടി വാതിൽക്കൽ നിന്ന മറ്റൊരാളോടും  ഞാൻ ചോദിച്ചു 🧎 "എവിടാ സ്ഥലം"? അയ്യാളും പറഞ്ഞൂ "തിരുവനന്തപുരം"⛹️
ഭാര്യയുടെ കൈയ്യും വലിച്ചു ഫ്ലാറ്റ് ഫാമിലേക്കു ഞാൻ ചാടി🧑‍🦯ഗേറ്റ് കടന്നു റെയിൽവേ സ്റ്റേഷന്റെ പാർട്ടിക്കോ യിലേക്ക് ചെന്നു⛹️ഒരു auto ഞങ്ങളുടെ മുന്നിലേക്ക്‌ വേഗതയിൽ വന്നു നിന്നു 🤾അവനോടു പോകേണ്ട സ്ഥലം ഞാൻ പറഞ്ഞു🧜ആ സ്ഥലം അവനു അറിയില്ലാത്രേ🧎 അവനെ സൂക്ഷിച്ചു ഞാൻ നോക്കി 🏃 അവൻ്റെ കണ്ണുകൾ ചുവന്നിരിക്കുന്നു. നന്നായി മദ്യപിച്ചിരിക്കുന്നു🤾
          5️⃣  ഒരു ചെറിയ കുട്ടിക്കുപോലും അറിയാവുന്ന  തലസ്ഥാനനഗരിയിലെ ഹൃദയഭാഗമായ പാളയത്തു പോകണമെന്നാണു ഞാൻ ആ ആട്ടോ ഡ്രൈവറോട് പറയുന്നതു.🤾ആ സ്ഥലമാണു അവനു അറിയില്ല എന്നു പറയുന്നതു⛹️മറ്റൊരു auto അടുക്കലേക്കു വന്നു🚴അവനോടും ഞാൻസ്ഥലം പറഞ്ഞു ⛹️അവനും സ്ഥലം അറിയില്ലാത്രേ🚴 അവനേം ഞാൻ സൂക്ഷിച്ചു നോക്കി🚴 ഊം ..അവന്റേം കണ്ണുകൾ ചുവന്നിട്ടാണ്⛹️ ..കുടിച്ചിട്ടുണ്ട് 🚴 ഞാൻ സമയം തിരഞ്ഞു🏃 വാച്ചില്ല 🕴️ മൊബൈൽ ഓഫ് ആണു 🕴️വേറെ രണ്ടു മൊബൈൽ ഉള്ളതും ബാഗിലാണു ആണു 🏃തപ്പി എടുക്കണമെങ്കിൽ കൊറേ നേരം ആവും🧑‍🦯ആ സമയം കൊണ്ടു അടുത്ത auto ക്കാരൻ മുന്നിൽ എത്തി🧎 ഞങ്ങൾക്ക്  പോകാനുള്ള സ്ഥലം  അവനോടും ഞാൻ പറഞ്ഞു...പക്ഷേ ..അവന്റെവശം കെട്ട ദൃഷിടികൾ എൻ്റെ പിന്നിൽ നിൽക്കുന്ന ഭാര്യയിലാണ് ⛹️ ഞാനൊന്നു പകച്ചു 🕴️യൗവ്വനം ഓടിവന്നപോലെ അവന്റെ കരണകുറ്റിക്ക് രണ്ടു പൊട്ടിക്കാൻ എൻ്റെ കൈ തരിച്ചു🕴️അതാണു പ്രകൃതം🧜പക്ഷേ സമാധാനമായി കാര്യങ്ങൾ ചെയ്യാൻ മനസ്സു ഉപദേശിച്ചു🤾നിമിഷങ്ങൾക്കു ഉള്ളിൽ അവന്റെ ചോദ്യം വന്നു🤾 എവിടാ മാഷേ നിങ്ങൾക്കു പോവേണ്ടത്‌ 🤾 കേറ് കൊണ്ട് വിടാം 🤾
           6️⃣ആ സംസാരം തുടരുബോഴേക്കു അകലെ നിന്നു ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വേഗം വന്നു🤾ഇത്രേം പറഞ്ഞു🤾സർ, ഇതു തിരുവനന്തപുരം അല്ല🤾കോട്ടയം റയിൽവേ സ്റ്റേഷനാ, മണി മൂന്നേ മുക്കാലേ ആയിട്ടുള്ളൂ 🚴അടുത്തു മലബാർ എക്സ്പ്രസ്സ്‌ വരണുണ്ട് 🤾അതിൽ കേറി പൊക്കൊള്ളൂ ⛹️ സ്വതവേയുള്ള തലസ്ഥാനത്തെ പിടിപാടിൻ്റെ റാങ്കിയും , അഹന്തയും വച്ച് ഞാൻ ആ  ആഗതനോട് ചോദിച്ചു "ഇതു പറയാൻ താങ്കൾ ആരാണെന്നു":-  ഉടനേ ആഗതൻ മറുപടി പറഞ്ഞു... Special Branch Police ആണെന്നു ID card ഊം എടുത്തു കാണിച്ചു🏃  അസമയത്ത് വന്നിറങ്ങുന്ന യാത്രക്കാരെ പിടിച്ചു പറിക്കാരിൽ നിന്നും, രാത്രി ഓട്ടക്കാരായ ആട്ടോക്കാരെന്ന വ്യാജേന ചുറ്റി തിരിയുന്ന റൗഡികളിൽ നിന്നും ഗുണ്ടകളിൽ നിന്നും സംരക്ഷണം നൽകാൻ  റയിൽവേ സ്റ്റേഷൻ പരിസരത്തു നിയമിക്കപ്പെട്ട സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥൻ 🏃 ആ മനുഷ്യനു നന്ദിയും പറഞ്ഞു, അടുത്ത ട്രെയിനിനായി, ഞങ്ങൾ റെയിൽവേ ഫ്ളാറ്റ് ഫോമിലേക്കു തന്നെ  മടങ്ങി 🤾  
         7️⃣എന്റെ ചോദ്യം ആണ് എന്നെ കുഴപ്പിച്ചതു⛹️ഏതാ  സ്ഥലം എന്ന് ഞാൻ ചോദിച്ചത്, കേട്ടവർ
ധരിച്ചത് അവരുടെ സ്ഥലം ഏതാണു എന്ന് ഞാൻ ചോദിക്കുന്നൂ എന്നാണു അവരൊക്കെ ധരിച്ചതു⛹️
ഇതു ഏതാ സ്റ്റേഷൻ എന്ന് ചോദിച്ചിരുന്നുവെങ്കിൽ ആ അസമയത്തു ഉറക്കച്ചടവിൽ ഇങ്ങനെ ഒരു മിനക്കേട് വന്നു പെടില്ലായിരുന്നു⛹️ബുദ്ധി വൈകി വന്നിട്ടു എന്താ കാര്യം🩸വിവിധ വിഷമ ചിന്തകൾ മനുഷ്യ മനസ്സിനെ അലട്ടുമ്പോൾ ബുദ്ധി മാന്ദ്യവും, സ്ഥലകാല വിഭ്രമവും ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ 🩸ഒരാൾക്കും ഒരു അമളിയും ജീവിതത്തിൽ ഉണ്ടാവാണ്ടിരിക്കാൻ  പ്രാർത്ഥിക്കുന്നു⛹️നന്മയുള്ള എല്ലാവർക്കും ദൈവാധീനം  ഉണ്ടായിരിക്കട്ടെ ⛹️GOOGLE ൻെറ Stat Counter Analytics report പ്രകാരം  ഏറെ വായനക്കാരുള്ള ബ്ളോഗ് 🍒
R seen, A seen
27-July-2024 seen

Tuesday, December 23, 2014

കൊല്ലപ്പെട്ടവരെ "മരിച്ചവർ ' എന്നു പറയരുതു ..



സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു വീരചരമം പ്രാപിച്ചവരുടെ ഓർമ്മക്കായി പണിത തിരുവനന്തപുരം പാളയത്തെ രക്തസാക്ഷി മണ്ഡപ മാണിതു⛹️  കേരള ജനതയിൽ ലക്ഷക്കണക്കിന്‌ ജനങ്ങൾ ഈ സ്ഥലം കണ്ടിട്ടു പോലും ഉണ്ടാവില്ല. മാദ്ധ്യമ വാർത്തകളിൽ കൂടി  കണ്ടിരിക്കാം.  തിരുവനന്തപുരത്തെ ജനത  ഇതൊന്നും ശ്രദ്ധിക്കാതെ നടന്നു പോകുന്ന സ്ഥലങ്ങളിൽ ഒന്ന്⛹️ ജനുവരി മുപ്പതിനും, ഒക്ടോബർ മുപ്പത്തിഒന്നിനും പോലീസും പട്ടാളവും മന്ത്രി മുഖ്യന്മാരും ഒരു റീത്ത് വയ്ക്കാനായി ഈ മണ്ഡപത്തിൽ ഓടി എത്തും⛹️അതുകഴിഞ്ഞാൽ രക്ത സാക്ഷികൾ മറക്കപ്പെടുകയാണ് പതിവു💃 ജാഥക്കാർക്കും മീറ്റിങ്ങുകാർക്കും ഒരു കേന്ദ്ര ബിന്ദുകൂടി ആയി മാറും ഈ സ്ഥലം⛹️ മദ്ധ്യ കേരളത്തിലും,വടക്കൻ കേരളത്തിലും ഉള്ള ലക്ഷക്കണക്കിനു ജനങ്ങൾ കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരം എന്നു കേട്ടിട്ടു മാത്രേമേള്ളൂ🤾ആ ഭാഗത്ത് നിന്നുള്ള ഒരു ജൗളിക്കടക്കാരനോ,  മുറുക്കാൻ കടക്കാരനോ ,ഹോട്ടല്കാരനോ ,ഒരു സോഫ്റ്റ് വെയർ എഞ്ചിനീയറിനോ ഇവിടെ വന്നു ഒന്നും ഉണ്ടാക്കേണ്ട കര്യോമില്ല്യ. അവരുടെ ഒക്കെ അറിവിനായി ഞാൻ ഇതു പങ്കു വക്കുന്നു.  രക്തസാക്ഷികൾ എന്നെന്നും സ്മരിക്ക പ്പെടേണ്ടവരും ,ആദരിക്കപ്പെടേണ്ടവരും ആണു പുണ്ണ്യ ഗ്രന്ഥങ്ങൾ അതു അതി ശക്തമായി തന്നെ പറയുന്നു സർവ്വശക്തൻ കാട്ടി കൊടുത്ത നേർവഴിയിലൂടെ ചരിക്കുമ്പോൾ കൊല്ലപ്പെട്ടവരെ "മരിച്ചവർ ' എന്നു പറയരുതു അവർ ജീവിച്ചിരിപ്പുണ്ട്. അതു നമുക്കു അനുഭവമാകുന്നില്ല എന്നേള്ളൂ🩸 മനസ്സിൽ നന്മയുള്ളവർക്കു എല്ലാ നന്മയും ഉണ്ടാകട്ടെ  എന്നു  പ്രാർത്ഥന !
പാളയം നിസാർ അഹമ്മദ്‌ ,                                           Copyright All Rights December  2014 -ൽ പ്രസിദ്ധീകരിക്കപ്പെട്ടതു
Stat Counter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ളതു           
























Saturday, December 13, 2014

പുലര്‍കാല കോഴി കൂകുന്നതും കേട്ട് ..സകല ജനങ്ങളും സ്തബ്ദരായി അത് നോക്കി നിന്നു


                                             വാഗ്ദാനങ്ങളുമായി മന്ത്രവാദിയുടെ അടുത്ത് പോയ ആള്‍ ഒരു ചാര്‍ത്തും കൊണ്ട് മടങ്ങി എത്തി🧎ഇരുപത്തിഒന്നാം നാള്‍  രാത്രി കൃത്യം എട്ടുമണിക്ക് ജോത്സ്യന്‍ എത്തും🤾ചാര്‍ത്തില്‍  പറയുന്ന....21 കറുത്ത കോഴികൾ; ചന്ദനത്തില്‍ തീര്‍ത്ത 21 മനുഷ്യരൂപങ്ങൾ ,തിരിയിട്ടു കത്തിച്ച നൂറ്റി ഒന്ന് നില വിളക്കുകള്‍ ,കല്‍ക്കണ്ടം ,പൂവ് ഏലം,കറുവാപട്ട അരമീറ്റര്‍  നീളവും വീതിയും ആഴവുമുള്ള ഏഴു ഹോമ കുണ്ഡങ്ങള്‍ ,ചന്ദനത്തിരികള്‍ ,കുന്തിരിക്കം , 2ജോഡി വെള്ള വസ്ത്രം ,7പാട്ടനെയ്യ് ,ഓരോ പവന്‍ വീതമുള്ള 101 സ്വര്‍ണ നാണയങ്ങള്‍ ,21 സാമ്പ്രാണി ചട്ടികള്‍  21 സുഭ്ര വസ്ത്ര ധാരികളായ 21വയസ്സുള്ള ചെറുപ്പക്കാരെ അവിടെ ഷാഹുല്‍ ഹാമീദിനോടൊപ്പം തുണ ക്കായി ഇരുത്തുവാനും പറഞ്ഞു🤾      

                          2️⃣അന്നേദിവസം സ്ത്രീകളെയും കുട്ടികളെയും ഒന്നിച്ചു ഒരുമുറിയിലേക്ക് സുരക്ഷിതമായി പര്‍പ്പിക്കുവാനും ചാര്‍ത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട് .  വളരെ പണിപ്പെട്ട്‌  ഇവയെല്ലാം ഒരുക്കി വച്ച്  വലതു കൈയ്യില്‍ തസ്ബീഹും ,ചുണ്ടില്‍ ദികീറുകളുമായി ഉപ്പാപ്പാ  ഈസി ചെയറില്‍  ചാരിക്കിടന്നു~രാത്രി എട്ടുമണി ആവുന്നതും കാത്തുകൊണ്ട്......🤾 വലിയ ഒരു പുരുഷാരം വീടിന്റെ ഉമ്മറത്തും ഉള്ളിലും  ആകാംഷയോടെ   തിങ്ങി കൂടിയിട്ടുണ്ട്🤾 ....അങ്ങ് അകലെ നിന്നും ഒരു ഉടുക്കിന്റെ നിലക്കാത്ത ശബ്ദവും വെളിച്ചവും  അടുത്തേക്ക് വരുന്നു .. വലതു കൈയില്‍ ഉടുക്കും ,ഇടതുകൈയ്യില്‍ ഒരുതീ പന്തവും  വായില്‍ കടിച്ചുപിടിച്ച ,വലിയ ഒരു തുടയെല്ലും ,മേലാകെ ഭസ്മക്കുറിയും നിക്കറും ധരിച്ച ആ ഭീഭല്‍സരൂപം മുറ്റത്തേക്ക് കയറി , ജനം അകന്നു മാറി. മന്ത്രവാദിയായ ജോത്സ്യനാണതു വീട്ടിനുള്ളിലേക്ക് കയറിയപാടെ ഈസി ചെയറില്‍ ചാരിക്കിടക്കുന്ന ഉപ്പുപ്പായുടെ  കാലില്‍ സ്രാഷ്ട്ടാംഗം നമസ്കരിച്ചു .എന്നിട്ട് ചാര്‍ത്ത് പ്രകാരം ഒരുക്കിയ മുറിയിലേക്ക് കയറി .അവിടെ  കുളിച്ചു കുട്ടപ്പനായി ഷാഹുല്‍ഹമ്മീദു നില്‍പ്പുണ്ട്  .ഹോമ കുന്ധ്ത്തില്‍ നെരിപ്പ്  പകര്‍ന്നുകൊണ്ട്  കടിച്ചു പിടിച്ചിരുന്ന തുടയെല്ല് ആ അഗ്നിയിലേക്ക് ഇട്ടു . ഉടുക്കിന്റെ നിലയ്ക്കാത്ത  ധ്വനിയും എട്ടു ദിക്കും മുഴങ്ങുമാറുച്ചത്തില്‍ മന്ത്രോച്ചാരണവും ..ഷാഹുലിനെ മുന്നിലേക്ക്‌ മാറ്റിയിരുത്തി ..കരിം കോഴികളെ ഓരോന്നായി കഴുത്തറുത്തു ആ രക്തം  വീടിനു ചുറ്റും കൊണ്ട് ഒഴിച്ചു. 
             
                           3️⃣കുറെ  കോഴികളെ. അവിടെ കുഴിച്ചിട്ടു .ചന്ദനമനുക്ഷ്യ രൂപങ്ങളില്‍ ആണി അടിച്ചു തീ കുണ്ടത്തില്‍ തള്ളി .അര്‍ദ്ധരാത്രിയോടെ ഷാഹുല്‍ ഹമീദ് അവിടെ ബോധം കെട്ടു മറിഞ്ഞു വീണു ..മുഖത്ത് വെള്ളം തളിച്ച് ഉണര്‍ത്തി ഇരുത്തി .മന്ത്രോച്ചാരണങ്ങളും ,ഉടുക്കിന്റെ കൊട്ടലും അഗ്നി വെളിച്ചവും ,കുന്തിരിക്കത്തിന്റെ പുകയും നിറഞ്ഞ ഭക്തി സാന്ദ്രമായ അന്തരീക്ഷം ...ദൂരെ എവിടെയോ പതിരാകോഴി  നിര്‍ത്താതെ കൂവുന്നു ,നായകള്‍ നിര്‍ത്താതെ  ഓരിയിടുന്നു .കടവതിലുകളും ,മൂങ്ങകളും കുറുകിക്കൊണ്ട്‌ ചിറകടിച്ചു പറന്നു പോയി ......ആ നിമിഷങ്ങളില്‍ ...ഷാഹുല്‍ഹമീദു ....."എനിക്ക് വല്ലാതെ ദാഹിക്കുന്നു  വെള്ളം വേണം "---എന്ന് മന്ത്രവാദിയോട് ആവശ്യപ്പെട്ടു .വീടുകാരെയും ,പുറത്തു കൂടിനില്‍ക്കുന്ന പുരുഷാരത്തിനെയും ചെന്നുകണ്ടു ,ആവശ്യം നിറവേറ്റി മടങ്ങി വരുവാന്‍ ,മന്ത്രവാദി അനുവദിച്ചു ..മടങ്ങി വന്ന ഷാഹുലിനോട്  തലയാട്ടി യാത്ര പറഞ്ഞ്  ഉപ്പുപ്പായുടെയും ,കൂടി നിന്നിരുന്ന പുരുഷാരത്തിന്റെം  മുന്നിലൂടെ  ആ മന്ത്രവാദി വീടിന്റെ പടികള്‍ ഇറങ്ങി ...പെട്ടെന്ന് കുറെ പനകളില്‍ നിന്നും പനംകുലകള്‍ നിലത്തു വെട്ടിയിടുന്ന പോലെ വലിയ ഒച്ച ദൂരെ കേട്ടു ....പടികള്‍ ഇറങ്ങി കൊണ്ടിരുന്ന മന്ത്രവാദി  നടുവൊടിഞ്ഞു ആ മിറ്റത്ത്‌ മറിഞ്ഞു വീണു😡   അങ്ങകലെ പുലർകാല കോഴി കൂകുന്നതും കേട്ടു😡സകല ജനങ്ങളും സ്തബ്ദരായി അതൊക്കെ കണ്ട് അന്തിച്ചു നോക്കി നിന്നു😡 .............................
*ആ കുടുംബ ബന്ധങ്ങളിലെ പിൻ തലമുറ അനുഭവിക്കുന്ന ദുരിതങ്ങൾക്കും ക്ലേശങ്ങൾക്കും ഇതു ഒരു ഹേതു ആയി പറയപ്പെടുന്നു😡(കഥാപാത്രങ്ങളുടെ പേരുകൾ,ലൊക്കേഷനുകൾ വിവരണങ്ങൾ  ഒക്കെ യാഥാർത്ഥ്യം ആണു)😡
പാളയം നിസാർ അഹമ്മദ്‌ .
Copyright © All Rights Reserved.        GOOGLE ൻെറStatCounterAnalytics Weekly report പ്രകാരം ഏറെ വായനക്കാരുള്ള ബ്ലോഗ്.
R-A 14-Aug-2024 ബുധൻ
10.32am ,11.32am seen

Thursday, December 11, 2014

"മരണം സുനിശ്ചിതം" ബ്രഹ്മരക്ഷസ്സ് പ്രതികാരത്തിനു 🥵

                                                                      ഇളയാപ്പാ സംസരിക്കാതെയും,ആഹാരം കഴിക്കതെയും ആയിട്ട് പതിനെട്ടു ദിവസങ്ങള്‍  കഴിഞ്ഞിരിക്കുന്നു🧎ഉപ്പുപ്പാ ആ മന്ത്രവാദി ജോത്സ്യനെ ആളയച്ചു വിളിച്ചുവരുത്തി🏃ഇസ്ലാം മതത്തില്‍ ഇത് ഹറാമായ(നിഷിദ്ധമായ) കാര്യമാണ്🏃മാത്രമല്ല ധാരാളം മസ്ജിദ്കളും, മുരീദ് കിട്ടിയവരും വളരെ ഏറെ അവിടെ ഉണ്ട്. കറയറ്റ ഇസ്ലാമിയത്തുള്ള മുസ്ലീങ്ങള്‍ നിബിഡ മായി താമസിക്കുന്ന പ്രദേശമാണതു 🤾  അങ്ങനെ ഉള്ള ഒരു പ്രദേശത്ത്  ഒരു മന്ത്രവാദി ജോത്സ്യനെ വീട്ടില്‍ വിളിച്ചു വരുത്തി പ്രശ്നം വയ്പ്പിക്കണമെങ്കില്‍  ആ നാട്ടിലെ ജനങ്ങള്‍ അനുവദിച്ചേ മതിയാവൂ .... അതാണ് എന്റെ ഉപ്പുപ്പാ 🤾

           2️⃣മാലിക് -ഇബിനു-ബിൻ-ദിനാറിന്റെ  തായ്‌ വഴിക്കാരനായ ഉപ്പുപ്പാ🤾മാലിക്ക് ഇബിനു ബിന്‍ ദിനാര്‍ 1200 വർഷം മുന്‍പ്   കെട്ടി ഉയര്‍ത്തിയ വലിയ പള്ളിയിൽ, നോമ്പും,സക്കാത്തും, ഇബാദത്തും, ശരീയതും അണുവിട തെറ്റാതെ പാലിക്കുകയും ചെയ്തുവന്ന കുടുംബമാണിതു 🤾അവിടെ ആണ് ഒരു ഭാവി  പ്രവചിക്കുന്ന ആള്‍ വരുന്നത് 🧑‍🦯ചമ്രം പടിഞ്ഞിരുന്നു കൊണ്ട് ജ്യോത്സ്യൻ  കവടികള്‍ നിരത്തി🧑‍🦯ആവണിപ്പലകയിലെ കവടികളെ എണ്ണം തിരിച്ചു നീക്കിവച്ചു ......ഓം ഹ്രീം നമശിവായ നമഹ എന്ന് ഉച്ചത്തില്‍ ഉരുവിട്ടുകൊണ്ട്  വിവിധ മന്ത്രങ്ങളുമായി കുറെ കവടികളെ കൈയ്യില്‍ വാരിയെടുത്ത് നെഞ്ചോട്‌ ചേര്‍ത്ത്  കുറെ നേരം ധ്യാന നിമഗ്നനായി  ഒന്നും മിണ്ടാതെ  അയാള്‍  ഇരുന്നു ⛹️ഒരു പതിനഞ്ചു മിനിട്ട് കഴിഞ്ഞുകാണും ,അയ്യാള്‍ കണ്ണുതുറന്നു ഉപ്പുപ്പാനെ  രൂക്ഷമായി നോക്കിയിട്ട്, ഇങ്ങനെ പറയാന്‍ തുടങ്ങി ...........
.നിങ്ങളുടെ  മകന്‍ ഷാഹുൽ ഹമീദിൻ്റെ  ശരീരത്തില്‍ ബ്രഹ്മരക്ഷസ്സ് ചേക്കേ റിയിരിക്കുന്നു ⛹️പശു തൊഴുത്തില്‍ നിന്നും കിട്ടിയതാണ് 🧑‍🦯ഇരുമ്പിന്റെ അംശം ശരീരത്തിൽ സ്പർശിച്ചിരുന്നതിനാൽ  ആ സമയം ജീവാപായം ഉണ്ടയില്ലാ🧑‍🦯...... ഇരുപത്തി ഒന്ന് നാളുകള്‍ക്കുള്ളില്‍ അതിനെ ഒഴിപ്പിച്ചു വിടാതിരുന്നാൽ  ഷാഹുൽ ഹമീദിൻ്റെ  ജീവനും കൊണ്ടേ അതു പോകൂ🧑‍🦯 
                 
                       3️⃣വീട്ടിലെ അടുത്ത അംഗത്തിന്റെ ശരീരത്തിലേക്ക് അത് ചേക്കേറും🧑‍🦯അങ്ങനെ ഓരോരുത്തരെയായി അതു കൊണ്ട് പോകും🧑‍🦯ബ്രമ്മരക്ഷസ്സിനെ ഒഴുപ്പിക്കാന്‍ ശ്രമിക്കുന്ന വരെ അതു കൊല്ലുകയും ചെയ്യും🧑‍🦯അതിനാൽ ഒരാളും അതിനായി ഒരുമ്പെടുകയില്ല🧑‍🦯      ......ജോത്സ്യന്‍ പറഞ്ഞു നിര്‍ത്തി🧑‍🦯
വീട്ടിനുള്ളില്‍  കൂട്ടക്കരച്ചിലായി🧑‍🦯 ഉമ്മയും സഹോദരി ഫാത്തിമയും, ഷാഹുൽ ഹമീദിനെ കെട്ടിപ്പിടിച്ചു അലമുറയിട്ടു കരഞ്ഞു🧑‍🦯അതിനിടെ ജോത്സ്യന്‍ തന്റെ പ്രതിഫലം  വാങ്ങുവാന്‍ പോലും നില്‍ക്കാതെ  പാണ്ടക്കെട്ടുമായി ആ വീടിന്റെ പടി ഇറങ്ങിക്കഴിഞ്ഞിരുന്നു .......ഉപ്പുപ്പാ സ്തബ്ധനായി നിന്നു 🧑‍🦯ആ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകി നിലത്തു വീണു 🧑‍🦯പിന്നെ സമനില വീണ്ടെടുത്തു ...അസറിന്റെ (വൈകിട്ടത്തെ നിസ്ക്കാരം) ബാങ്ക് വിളി ഉയർന്നു🤾ഉപ്പുപ്പാ വുളു ചെയ്തു (വുളു-പ്രാർത്ഥനക്കായുള്ള അംഗ ശുദ്ധി)   നിസ്കാരത്തിനായി ജുമാ'മസ്ജിദിലേക്കു പോയി🧑‍🦯തസ്ബീഹു കൊണ്ട് ദിക്കിറുകള്‍  ഉരുക്കഴിച്ചു ....പിന്നെ പതിയെ ഉപ്പുപ്പാ ശാന്തനായി .....എന്തോ ചിന്തിച്ചു കൊണ്ട്‌  ഈസി ചെയറില്‍ വന്നു ശാന്തനായി ചാരിക്കിടന്നു 🤾പിന്നെ കുടുംബാംഗങ്ങളെ എല്ലാം വിളിച്ചു കൂട്ടി സ്വാന്തനപ്പെടുത്തി 🤾ആ മന്ത്രവാദി ജോത്സ്യനെ വീട്ടിൽ വരുത്താനായി, എടുത്താല്‍ പൊങ്ങാത്ത വളരെ വലിയ ഓഫറുകളും കൊണ്ട്  ഒരു ബന്ധുവിനെ ജോത്സ്യരുടെ വീട്ടിലേക്കു പറഞ്ഞയച്ചു 🤾

                         4️⃣ബ്രഹ്മരക്ഷസ്സിനെ ഒഴിപ്പിച്ചു തരാമെങ്കിൽ ആ ജ്യോതിഷ മന്ത്രവാദിക്കു അക്കാലത്തെ  
100ഏക്കര്‍ പുരയിടം; 10ലക്ഷം രൂപ;  കുടുംബത്തിന്റെ ആ ജീവനാന്തമുള്ള സംരക്ഷണവും ഏറ്റെടുക്കാമെന്നു ഉപ്പുപ്പാ അക്കാലത്തു വാഗ്ദാനം ചെയ്തു🤾കറയറ്റ ഇസ്ലാം മതവിശ്വാസികൾ ഒസ്യത്തും, വാക്കും, വാഗ്ദാനവും ഭൂമിയാകെ കീഴ്മേൽ മറിഞ്ഞു വന്നാലും, ലംഘിക്കുകയില്ല എന്നതു പരമപ്രസിദ്ധമാണു🤾ഒസ്യത്തും, വാഗ്ദാനവും,  വാക്കും ലംഘിക്കുന്നവർക്കു ഖുർആനിൽ കൊടിയ ശിക്ഷയാണു സർവ്വശക്തൻ പറഞ്ഞിട്ടുള്ളതു💡
പാളയം നിസാർ അഹമ്മദ്‌ .
Copyright © All Rights Reserved.        GOOGLE ൻെറStatCounterAnalytics Weekly report പ്രകാരം ഏറെ വായനക്കാരുള്ള ബ്ലോഗ്.
R-A 14-Aug-2024 ബുധൻ
10.30am ,11.30am seen

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...