bulletindaily.blogspot.com

Friday, August 28, 2020

ഇതൊക്കെ ഫേയ്സ് ചെയ്യാൻ എനിക്കു നല്ല തൊലിക്കട്ടിയാ

വർഷങ്ങൾക്ക് മുൻപു തിരുവനന്തപുരം സെൻറു ജോസഫ്സ് ഹൈസ്‌കൂളിൽ പഠിക്കുന്ന കാലം. ഫാദർ ജോർജ്ജ് മുരിക്കൻ എന്ന ഇംഗ്ലീഷ് അദ്ധ്യാപകൻ ആയിരുന്നു ക്ളാസ്ടീച്ചർ. എല്ലാ വെള്ളിയാഴ്ചയും ഏറ്റവും അവസാന പീരീഡ് ആയിരുന്നൂ സാഹിത്യ സമാജം. കുട്ടികളെ പിടിച്ചു നിർബന്ധിച്ചു ഉപന്യാസ പ്രസംഗത്തിനോ, പാടാനോ, കഥപറയലിനോ ഒക്കെ നിർത്തും. ഏതെങ്കിലും ഒരു സ്പെഷ്യൽ ഗസ്റ്റ് അന്നുണ്ടാവും ഞങ്ങളുടെ ഈ കോപ്രായങ്ങൾ കേൾക്കാൻ. 

     2️⃣ തുമ്പ റോക്കറ്റ് കേന്ദ്രത്തിലെ പേരുകേട്ട പ്രമുഖനായ  ഒരു ശാസ്ത്രഞ്ഞനായിരുന്നു ചീഫ് ഗസ്റ്റ്. എന്തെന്നാൽ ആരും അറിയുന്ന വളരെ വലിയ ശാസ്ത്ര പ്രതിഭയാണയ്യാൾ. എന്തെങ്കിലും കുറവു വന്നാൽ ഛീ എന്ന് അയ്യാൾ വിചാരിച്ചാലോ എന്നായിരുന്നു പേടി. സാഹിത്യ സമാജം പീരീഡ് ആരംഭിച്ചു. ഈ ശാസ്ത്ര പ്രതിഭയും മുരിക്കൻ സാറും രണ്ടു കസേരകളിലായി ഉപവിഷ്ടരായി. കുറേ കഥകളും ഒക്കെ ആയി കുട്ടികൾ മുന്നേറുന്നു. ക്ളാസ് ആയതിനാൽ ആരും കൂവുകയില്ല എന്ന ഒരു മെച്ചമുണ്ടു. പ്രേംനസീറിന്റെ അടുത്ത റിലേറ്റീവ് ആണെന്നു സഹപാഠികൾക്കും, അദ്ധ്യാപകർക്കും അറിയാം. എന്തെന്നാൽ, എൻ്റെ കസിൻ അബ്ദുൽ നാസർ സെയിനും, തലസ്ഥാനത്ത് അറിയപ്പെടുന്ന ആസാദ് ഹോട്ടൽ എന്ന പ്രമുഖ ഹോട്ടൽ സൃംഖലയുടെ മകൻ മറ്റൊരു നാസർ ആസാദും താഴ്ന്ന ക്ളാസിൽ ആ സ്കൂളിൽ പഠിക്കുന്നുണ്ടു.  എല്ലാവർക്കും എല്ലാവരേയും അറിയാമെന്നതു കൊണ്ട്  പ്രസിദ്ധി താനേ വരികയാ ചെയ്യുക.    സാഹിത്യ സമാജം തുടങ്ങി. ആദ്യം എൻ്റെ പേരാണു വിളിക്കുക.  എൻ്റെ വക പാട്ട് ആണു. കണ്ണും പൂട്ടി തൊള്ള തുറന്നു ഞാൻ പാടി. പ്രേംനസീർ  ഏതോ ഒരു പുഴക്കരയിലെ മണലിലൂടെ ദു:ഖിതനായി പ്രാഞ്ചി പ്രാഞ്ചി നടക്കുന്ന മുറപ്പെണ്ണ് എന്ന ചിത്രത്തിലെ  അന്നത്തെ ഹിറ്റ് പാട്ടാണു പാടിയതു "കരയുന്നോ പുഴ ചിരിക്കുന്നോ, കണ്ണീരു മൊലിപ്പിച്ചു കൈ വഴികൾ പിരിയുബോൾ മുറുകുന്നോ ബന്ധം അഴിയുന്നോ" ക്ളാസ്സും,  സ്ക്കൂളും, നിശബ്ദമായി. കാരണം ഞാൻ തൊള്ള തുറന്നു വലിയ ഒച്ചയിൽ പാടിയതു. 
  
         3️⃣എനിക്കു ഭയമായി~ ആകെ നിശബ്ദതയാണു. പാട്ട് നന്നായില്ലയോ എന്നൊരു തോന്നൽ. ആ പാട്ട് തീർന്നപ്പോൾ പിന്നെയും നിശബ്ദത....ആദ്യം കൈയ്യടിച്ചു തുടങ്ങിയതു ഗസ്റ്റ് ആയി വന്ന ആ ശാസ്ത്ര പ്രതിഭയായിരുന്നു. തുടർന്ന് സ്കൂൾ മുഴുവനായും കൈയ്യടി ഉയർന്നു. ഗസ്റ്റ് എന്നെ അരികിൽ വിളിച്ചു പോക്കറ്റിൽ നിന്നും ഡോക്ടർ കമ്പനിയുടെ ഒരു പേന തന്നു. ക്ളാസ് ടീച്ചർ ആയ ഫാദർ ജോർജ് മുരിക്കനും ഉച്ചത്തിൽ കൈയ്യടിച്ചു. (പിൽക്കാലത്ത് അദ്ദേഹം സ്കൂൾ പ്രിൻസിപ്പാൾ ആയി)    അടുത്തതായി വിളിച്ചതു ജോസ്മാത്യൂ എന്ന സഹപാഠിയെയായിരുന്നു. അവൻ അന്നു പാടിയതു 🐈കൽപന തന്നളകാ പുരിയിൽ പുഷ്പിതമാം പൂവാടികയിൽ റോജാപ്പൂ നുള്ളി നടക്കും രാജകുമാരീ നിന്നെ പൂജിക്കും ഞാൻ വെറുമൊരു പൂജാരീ  എന്ന  പാട്ടാണു. അവനും കിട്ടി അയ്യാൾടെ വക ഡോക്ടർ ബ്രാണ്ട് പേന. പക്ഷേ അവനും നന്നായി പാടി എന്നാണു എൻെറ ഓർമ്മ. 💎വർഷങ്ങൾ കഴിഞ്ഞു ഒരു നാൾ എൻ്റെ ജോലിയുടെ ഭാഗമായി തുമ്പ റോക്കറ്റ് സ്റ്റേഷനിൽ പോകേണ്ടിവന്നു. ഹൈ സെക്യൂരിറ്റി ഉള്ള സ്ഥലമാണ്. ജഡ്ഡി വരെ ഊരി CISF എന്ന വ്യവസായ പോലീസുകാർ നമ്മളെ പരിശോധിക്കുന്ന സ്ഥലമാണ്. ഈ പ്രതിഭ അവിടെ അത്യുന്നത പദവിയിലെ ത്തിയിരിക്കുന്നു. അന്നയ്യാൾ തന്ന ഡോക്ടർ കമ്പനി പേന, ആരാധനയോടെ വർഷങ്ങളോളം  പൊന്നു പോലെ ഞാൻ സൂക്ഷിച്ചു വച്ചിരുന്നതല്ലേ.............. 

           4️⃣ആ ആഗോള പ്രതിഭയെ ഒന്നു കണ്ടു പരിചയം നടിച്ചു പോകാൻ മനസ്സ് കൊതിച്ചു. ആ റൂമിനു മുന്നിൽ ഒരു ഡഫേദാർ നിക്കണൂ. അടുത്തായി രണ്ടു CISF policeകാരും ഉണ്ട്. ഞാൻ ആവശ്യം പറഞ്ഞു❣ എൺട്രൻസ് ഗേറ്റിൽ പോയി സ്പെഷ്യൽ റിക്വസ്റ്റ് കൊടുത്തു പാസ്സുമായി മടങ്ങി വരണമത്രേ❣ആ പറഞ്ഞവ  പോയി വാങ്ങി ഡഫേദാറിൻെറ കൈയിൽ ഞാൻ കൊടുത്തു❣ അയ്യാൾ ഉള്ളിൽ കൊണ്ടു കൊടുത്തു അനുമതി വാങ്ങി വന്നു എന്നെ കേറ്റിവിട്ടു❣ ഉള്ളിൽ കടന്ന ഞാൻ കണ്ടതു ജരനരാധികൾ ബാധിച്ച ഒരാളെയാണ്.എങ്കിലും എനിക്കയ്യാളെ തിരിച്ചറിയാനായി❣ അഭിവാദനം പറഞ്ഞപ്പോൾ ഇരിക്കാൻ പറഞ്ഞു❣ ഞാൻ അന്ന് പാടിയതും ഡോക്ടർ പേന അയ്യാൾ സമ്മാനിച്ചതും, ഇസ്കൂളിൻെറ പേരും, മുരുക്കൻ ഫാദറിനെയുമൊക്ക പറഞ്ഞു ഞാൻ. ... 😢 ആ ശാസ്ത്ര പ്രതിഭ അങ്ങനെ ഒരു സംഭവമേ ഓർക്കണില്ല്യാത്രേ!!! ഞാൻ സൂപ്പർ ആയിട്ട് ചമ്മി❣ ഇനി ഓർമ്മപെടുത്താൻ പാകത്തിന് ഒന്നുമില്ല എൻെറ കൈയിൽ❣ വർഷങ്ങൾക്ക് ശേഷം ഈ വിഷയവും പറഞ്ഞു എത്തിയതു എന്തോ ഔദാര്യത്തിനോ നേട്ടത്തിനോ വന്നപോലെ അയ്യാൾ ധരിച്ചതായി എൻെറ മനസ്സ് പറഞ്ഞു❣ 
    
           5️⃣പിന്നിട്ട വഴിയും, കണ്ടു മുട്ടിയ വക്തി കളേയും ഓർത്തു വക്കാനും സമയമില്ലാത്ത പോലെ മനപ്പൂർവം തിരക്കു അഭിനയിച്ചു കാണിക്കുന്ന മനുഷ്യരെ ഏതു മുദ്ര മോതിരം കാണിച്ചാലും, ഓർമ്മിപ്പിക്കാൻ നമുക്കാവില്ല ~നമ്മെ ഓർക്കുക കൂടിയില്ല❣ ഇങ്ങനത്തെ ഒന്നു രണ്ടു പരിചയക്കാരുമുണ്ടെനിക്കു❣ പണ്ട് കിടന്നതും, പാളയിൽ തൂറിയതും മറന്നു പോയവർ❣ പടച്ചോൻ, ഇവനെയൊക്കെ നൂലു വഴിക്കു ആകാശത്തു നിന്നു കെട്ടിയിറക്കിയ പോലെ നടക്കും❣ റോഡിൽ കണ്ടാൽ  കാണാത്ത പോലെ കൂടിയ കാറും ഉന്തിച്ചു നടക്കും❣ നമ്മെ വഴിയിൽ കണ്ടുതായിപ്പോലും ഭാവിക്കില്ല. സംസ്കാരം പാരമ്പര്യമായി വരണം❣ എന്നെ മനസ്സിലായില്ലേ-ന്നു ചോദിച്ചാൽ, ഇല്ലെന്നു പറയാൻ ഒറ്റ നിമിഷം മതി🧑‍🦯 ഇഷ്ടക്കേട് ഉള്ളവരോട് ഞാനും ഇവ്വിധം തന്നെയാണു കാണിക്കുക ❣️അതിൽ എനിക്കു ഖേദവുമില്ല❣️ഇപ്പൊ ഇതൊക്കെ face ചെയ്യാൻ എനിക്കു നല്ല തൊലിക്കട്ടിയാ----തിരിച്ചും അതേ നാണയത്തിൽ, ഞാനും കൊടുക്കുന്നു ⛹️  മരണം കൈയ്യെത്തും ദൂരത്ത് ആണെന്ന ഓർമ്മയോടെ വേണം ഒരോ ചുവടും മുൻപോട്ടു വയ്ക്കാനെന്നു വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ വീണ്ടും,വീണ്ടും ഓർമ്മവരും🤾പക്ഷേ മനുഷ്യർ എങ്ങനെയാ സ്വയം നന്നാവുക. ഒരു ചെറിയ തട്ടു കിട്ടിയാൽ ഒക്കെ തനിയേ ഓക്കേ ആവും😁പാളയം നിസാർ അഹമ്മദ്  Copyrights reserved© 14.August.2020 .GOOGLE ൻെറStatCounterAnalytics Weekly report പ്രകാരം ഏറെ വായനക്കരുള്ള ബ്ലോഗ്. 


Saturday, April 25, 2020

മരണ ഭീതിയുണ്ടായാൽ തന്നെ ഒരു മനുഷ്യന്റെ നല്ല ജീവൻ ഉടലു വിട്ടു ഓടിപ്പോകും


ലോക്ഡൗൺ കാല ഓർമ്മകൾ
ലാൻഡ്‌ ഫോൺ ഒരപാടുതവണ ബെല്ലടിക്കുന്നതു കേട്ടു റിസീവർ ചെന്നു എടുത്തു ചെവിയോടു ചേർത്തു🚶"സാറു, വിദേശത്തു നിന്നും വന്നതാല്ലേ, ക്വാറൻൈറനിൽ പോവാത്തതെന്താ?"ഒരു അപരിചിത ശബ്ദമാണു! ഞാനൊന്നു അമ്പരന്നു! മറുതലക്കൽ ആരാണെന്ന ചോദ്യത്തി നു, അയ്യാൾ ഇങ്ങനെ പറഞ്ഞു.. 

2️⃣ഞാനാരാണ് എന്നതു അവിടെ നിൽ ക്കട്ടെ "എൻെറ ചോദ്യത്തിനു ഉത്തരം തരൂ..എന്നിട്ടാവാം മറ്റു കാര്യങ്ങൾ എന്നായി അയ്യാൾ!അയ്യാൾ ആരാ ണെന്നും എവിടെ നിന്നാണെന്നും, വീട് അറിയാമെങ്കിൽ,  സ്വന്തം ഒഫിഷ്യൽ ഐഡി കാർഡുമായി നേരിട്ടുവരൂ എന്നു പറഞ്ഞു ഞാൻ ആ സംഭാഷ ണം അവസാനിപ്പിച്ചു.തുടർച്ചയായി കുറേ ദിവസങ്ങൾ അയ്യാൾ വിളിച്ചു. കോവിഡ്ൻെറ ലോക്ഡൗൺ കാലമായതിനാൽ, ഏതോ ഒരു "വിളവുകാരൻ" ധിക്കാരിയായ എനിക്കു ഒരു പണി തരണമെന്നു തോന്നിയതാവാമെന്നു ഞാനൂഹിച്ചു ഈ നിത്യ വിളിക്കാരനു എന്നെ ഒന്നും ചെയ്യാനാവുകയില്ല എന്നതിനാൽ ഈ കോവിഡ് കാലം മുതലാക്കി, വീടിൻ്റെ  മുന്നിൽ ക്വാറൻ്റൈൻ സ്റ്റിക്കറും ഒട്ടിച്ചു, 14 നാൾ എന്നെ ഏകാന്ത വാസത്തിനു അയക്കാൻ ഒരു ശ്രമം നടത്തി നോക്കിയാലെന്തെന്നു, പരിസരത്തെ വീടുകളിൽ  എതോ പയ്യന്മാർക്കു ലക്ഷ്യമുള്ളതു പോലെ എനിക്ക് തോന്നി ! നമ്മുടെ ഇടയിലെ ചില മനുഷ്യർ ഇങ്ങനെയൊക്കെയാണു.
ബന്ധുക്കളാവാം, സ്വന്തക്കാരാവാം, പരിസര പ്രദേശങ്ങളിലുള്ള പരിചയ ക്കാരാവാം, ഈ ലോക്ഡൗൺ കാല ത്ത് വെറുതേ ചൊറിയും കുത്തി
വീട്ടിലിരുന്നു അസൂയ മൂക്കുമ്പോൾ തലക്കുള്ളിൽ പുഴു നുരയും.

3️⃣ഇന്നേക്കു ഒരു മാസം കഴിയണൂ ഈ കാര്യവുമായി ഒരാളും എൻെറ കുടിലിൽ ഇതു വരെ വന്നതുമില്ല.
തിരുവനന്തപുരത്തു ഒരു ചൊല്ലുണ്ട്, ഓണത്തിനിടയിലാണു ചിലർക്കെ ങ്കിലും പുട്ടു കച്ചോടമെന്നു.
എങ്ങോട്ടെങ്കിലും ഒന്നു നടക്കാനിറങ്ങിയാൽ കോവിഡ് ഒട്ടി വന്നേക്കാമെന്ന ഭയത്തോടെ വീട്ടിനുള്ളിൽ കഴിയുന്നവനും വരുന്നൂ പാരകൾ.വീടനു വെളിയിൽ ഇറങ്ങരുതു മരുന്നുകളും, മറ്റു അവശിഷ്ടങ്ങളും എത്തിച്ചു തരും എന്നു കേൾക്കാൻ തുടങ്ങിയിട്ട് കുറേ നാളായി.   പക്ഷേ ഒരാളേയും ഞാനിവിടേക്കു കണ്ടില്ല. പക്ഷേ കുറച്ചു പേർ വന്നു.... ഒരു ഏഴോളം ആളുകളും.... ഒരു വലിയ കിറ്റ് ഫ്രഷ് പച്ചക്കറികളുമായി. ഒരു നാലു നാൾ ഉപയോഗിക്കാൻ പാകത്തിലുള്ള പുതു മലക്കറികളുമായി. വന്ന ഏഴു പേരും നിസ്വാർത്ഥമായ സേവന ശ്രമത്തി ലാണ്.....പരിസരത്തെ വീടുകളിലടക്കം കിറ്റുകൾ നൽകി മടങ്ങാനുള്ള തിടുക്കത്തിലാണവർ..... സാധാരണ ബക്കറ്റും.. ബുക്ക്കുറ്റിക്കാരുമാണു  ഈ ഭാഗത്തു വരിക.  നമ്മെകൊണ്ടു കഴിയുന്ന തുക നൽകിയാലും ചിലർ മുഖം വീർപ്പിക്കും. വഴിയിൽ  വച്ച് ഇവറ്റകളിൽ ആരെയെങ്കിലും  കണ്ടാൽ പോലും സംഭാവന പിരിക്കാ ൻ  വീട്ടിൻ്റെ നടയിൽ വന്നവർ കണ്ട ഭാവം പോലും കാണിക്കുകയില്ല.  

4️⃣ഒരു പത്രക്കാരൻെറ കൗതുകം മനസ്സിൽ ഓടി വന്നതിനാൽ, വർദ്ധിച്ചു വന്ന മാന്യതയോടെ കിറ്റു കൈയ്യിൽ വാങ്ങിയിട്ടു? നിങ്ങളൊക്കെ ആരാ?എവിടെന്നാ എന്നു ഞാൻ  ചോദിച്ചു.  എന്നെ ഹഠാദാകർഷിക്കുന്ന  ബഹു മാനത്തോടെയും, വിനയത്തോടെയും  അവർ ഇങ്ങനെ പറഞ്ഞു സർ, "ഞങ്ങൾ ഈ ഭാഗത്തുള്ള പ്രവർത്തകരാണു, ഈ പ്രദേശത്തെ ഇരുപത്തിഅയ്യായിരം
വീടുകളിൽ അവശ്യവസ്തുക്കൾ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഞങ്ങൾ. പ്രധാനമന്ത്രിയുമായി ബന്ധമുള്ള ഒരു സംഘടനയുടെ പേരും അവർ പറഞ്ഞു.......എൻെറ മനസ്സിൽ അത്യധികമായ ആഹ്ലാദം വന്നു, കോവിഡ് എന്നല്ല, ഇനി അതിനെക്കാൾ ഭീതിതമായൊരു മഹാമാരി പടർന്നു പിടിച്ചാലും വലിയവനെന്നോ, പാവപ്പെട്ടവനെ ന്നോ, അന്വേഷിക്കാതെ, തങ്ങളാൽ കഴിയുന്ന സഹായം എത്തിക്കാനുള്ള ശ്രമം ആഹ്ളാദകരമാണു. 100 ഓ 200 ഓ രൂപയുടെ,  കിറ്റിലല്ല കാര്യം വേർതിരിവില്ലാത്ത നിസ്വാർത്ഥമായ സന്നദ്ധ കൂട്ടായ്മ പ്രവർത്തനം ജനങ്ങ ളുടെ ആരാധന പിടിച്ചു വാങ്ങുകയേ യുള്ളൂ. വഴി തടയുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ധിക്കാര പൂർണമായ സംഭാഷണ ശൈലികൾ  
ടിവി ചാനലു കളിലൂടെ കാണാൻ ഇടയായതു മന:സ്സിൽ അലോസരമുണ്ടാക്കുന്നു.

 5️⃣സർക്കാറിൻെറ നേട്ടങ്ങൾ നിഷ്പ്രഭ മാക്കുന്നതാണവ~അതു പറയാതെ വയ്യ~ കേരളത്തിലെ ഭൂരിഭാഗം ജനത്തിനുമറിയാം. അവശ്യമില്ലാതെ ചുറ്റിയടിച്ചു നടന്നാൽ കോവിഡ് ഒട്ടി വീട്ടിലേക്ക് വരുമെന്നു. അതിനാൽ ഇപ്പോൾ പക്വതയുള്ള ഒരാളും പഴയ പോലെ ചുറ്റി തിരിയുകയില്ല.  ഡോക്ടർമാരെ കാണുന്നതിനും, മരുന്നുകളും, അവശ്യ സാധനങ്ങളും വാങ്ങുന്നതിനും പോകുന്നവർ പൊക്കോട്ടെ. വ്യാജം പറഞ്ഞു വെറുതെ റോഡിൽ ഒരാളും ചുറ്റിത്തി രിയുകയില്ല. കുറച്ചു ദിവസത്തിനുള്ളി ൽ മൂന്നു പേർക്കും കോവിഡ് ശക്തമാ യി പിടികൂടി.ആദ്യം മോനാണു പനി വന്നതു.   അവനെ പാർക്കിനടുത്തെ TSC hospital ലിൽ മൂക്കിൽ ബഡ് കേറ്റി ടെസ്റ്റ് ചെയ്തു. കോവിഡ്ൻ്റെ തുടക്ക കാലമായതു കൊണ്ട് TSCൽ ഒടുക്ക ത്തെ ടെസ്റ്റ് ഫീസ്. അവിടെ ഞാനും മോനും 2 മണിക്കൂർ റിപ്പോർട്ടിനു കാത്തിരുന്നു.കോവിഡ്സ്ഥിരീകരിച്ചു.അവിടെ ഇരുന്ന സമയം കൊണ്ടു ആ ആശുപത്രിയെ കുറിച്ചു ഏകദേശ ധാരണ കിട്ടി. സിറ്റിയിലെ ഒരു സാധാര ണ ക്ലിനിക്കിൻ്റെ പോലും വൃത്തിയും, വെടിപ്പും, ഹൈജിനിക്കുമല്ലാത്ത  സ്ഥലവും, കെട്ടിടവും, കസേരകളും. അവിടെ  ഇരുന്നാലേ കോവിഡ്  ലോകം മുഴുവനും പടരും. സ്റ്റാഫുകളും, നഴ്സുമാരും, ഡോക്ടർമാരും തഥൈവ. ഒന്നും അറിഞ്ഞൂടാത്ത വൻ്റെ തലയിൽ കുതിര കേറുകയും, ആളുകളിക്കുകയുമാണവിടെ.
 
6️⃣ഞാനോർത്തു, അനിയത്തി  നദീറയുടെ ഭർത്താവ്  Dr. കാദർ  മീരാൻ, മണക്കാട്ടെ അട്ടക്കുളങ്ങര യിൽ, നാഷണൽ ഹോസ്പിറ്റൽ എന്നൊരു ആശുപത്രി എത്രയോ വർഷമായി വൃത്തിയോടെ, വെടിപ്പോ ടെ നടത്തുന്നു. മകനും PRS ഹോസ്പിറ്റ ലിലെ ഡോക്ടറാണു. നദീറ എൻ്റെ  അച്ഛൻ്റെ  നേരേ ഇളയ അനിയ ൻ്റെ മകളാണു. എൻ്റെ ഭാര്യയുമായും മക്കളുമായും ഒരു കുടുംബം പോലെ അടുപ്പം നിലനിർത്തി വന്നവരാണു. വളരെ അടുത്ത ദിവസം മോൻ്റെ പരിചയത്തിൽ ഒരു ലാബിൽ നിന്നും, വീട്ടിൽ ലാബ് ടെക്നീഷ്യനെ വരുത്തി. ഞാനും, ഭാര്യയും കോവിഡ് ടെസ്റ്റ് ചെയ്തു.രണ്ടു സെക്കൻഡിനകം റിസൾട്ട് കിട്ടി. കോവിഡ് ആണു.     വാട്സ്ആപ്പിലും, മറ്റു മാദ്ധ്യമങ്ങ ളിലും, ഈ വീട്ടിൽ മൂന്നു ഉയിരുകൾ ക്കു, കോവിഡ് ആണെന്നു പ്രഖ്യാപി ച്ചു കൊണ്ട് ഞാൻ സ്റ്റാറ്റസ് ഇട്ടു..  മൂന്നാം ദിവസം കഴിഞ്ഞപ്പോൾ  അസുഖം മൂർച്ഛിച്ചു. ആഹാരത്തിൻ്റെ രുചിയും, മണവും വിശപ്പും പോയി. ചുമതുടങ്ങി, ചുമച്ചു, ചുമച്ചു ശർദ്ദി ക്കാൻ വരും. ശർദ്ദിക്കാൻ കഴിയുക യുമില്ല.ശ്വാസമെടുക്കാൻ പാടായി.   ഡിസ്ട്രിക്ട്  മെഡിക്കൽ ഓഫീസർ ആയിരുന്ന കുടുബ ഡോക്ടർ ഓൺ ലൈനിൽ മരുന്നുകൾ നിർദേശിച്ചു. ശക്തമായ ആൻ്റിബയോട്ടിക്കും മറ്റു മരുന്നുകളും. പഴവർഗ്ഗങ്ങളും, ഡോക്ടർ കുറിച്ച മരുന്നുകളും വാങ്ങി എത്തിക്കാൻ പകരുന്ന രോഗമാണെ ന്നതു പോലും കൂട്ടാക്കാതെ യാതൊരു മടിയുമില്ലാതെ, വിളിച്ചാലുടനെ ബൈ ക്കുമായി ഓടി എത്തുന്ന വിജുവിനെ ശ്ളാഘിക്കാതെ വയ്യ. എന്നിട്ടുപോലും വീടുകളുടെ കൂട്ടായ്മ നടിച്ച് നടക്കുന്ന വർ ഈ ഭാഗത്തേക്കെത്തി നോക്കി യില്ല. പിന്നെ എന്തിനാണ് ഇവരൊ ക്കെ എനിക്കു എൻ്റെ കൈ മാത്രമേ എൻ്റെ തലക്കു തണലേകിയിട്ടുള്ളൂ ഇതുവരെ.

7️⃣എന്തെങ്കിലും അവശ്യം ഉണ്ടെങ്കിൽ പറയണമെന്നു വിളിച്ചവരേയും ഓർ ക്കുന്നു. അപ്പോഴേക്കും വാർത്തകൾ വന്നു തുടങ്ങി. രാജ്യത്തിൻ്റെ നാനാ ഭാഗത്തും, കോവിഡിൽ മരിച്ച വരെ വീടുകളിലേക്കു കൈമാറാതെ PP കിറ്റ് ധരിച്ചവർ കുഴിവെട്ടി മൂടാൻ തുടങ്ങി. മുസ്ലിം,കൃസ്ത്യൻ പള്ളികളിൽ നിന്നും അമ്പലങ്ങളിൽ നിന്നും ദൈവം ഇറങ്ങി ഓടി. അവരവരുടെ വീടുകളിൽ നേരിട്ട് ദൈവമെത്തി. പ്രാർത്ഥന വീടുകൾ ക്കുള്ളിൽ മാത്രമായി ചുരുങ്ങി. എൻ്റെ യും, ഭാര്യയുടേയും, മോൻ്റെയും ശാരീ രിക അവസ്ഥ ശോചനീയമായി. മോൻ്റെ നില തീർത്തും ഗുരുതരമായി. ആഹാരമെത്തിക്കുന്നു, മരുന്നെത്തി ക്കുന്നു , ആരോഗ്യ പ്രവർത്തകരും, കൗൺസിലർമാരും, ആശാവർക്കർ മാരും,  അസോസിയേഷൻകാരും വേണ്ട സഹായങ്ങൾ കേരളത്തിലെ എല്ലാ ജില്ലകളിലും കൈ മെയ് മറന്നു സേവനം ചെയ്യുന്നതായി മുഖ്യമന്ത്രി എന്നും വാർത്താ സമ്മേളനം നടത്തു ന്നു. ഒരാളും ഈ മൂന്നു ജീവനുകളെ തിരക്കി എൻ്റെ വീട്ടിൻ്റെ പടിക്കൽ വന്നില്ല. ടോയ്‌ലറ്റ് പോകാൻ എണീറ്റ ഞാൻ ഓർമ്മയില്ലാതെ കമഴ്ന്നു വീണ ത്രേ. എത്ര വിളിച്ചിട്ടും എണീക്കാതെ ആയത്രേ. പിന്നെ ബോധം വന്നപ്പോൾ മൂക്കിൻ്റെ മദ്ധ്യഭാഗം ഇടിച്ചു മുറിഞ്ഞി രിക്കുന്നു. മലം, മൂത്രം ഒക്കെ  രക്തമാ യി വന്നു തുടങ്ങി. ആശുപത്രികൾ നിറ ഞ്ഞു കവിഞ്ഞു. ജില്ലാ മെഡിക്കൽ ഓഫിസർ ആയിരുന്ന ഫാമിലി ഡോക്ടറിൻ്റെ ഉപദേശവും, ശക്തമാ യ ആൻ്റി ബയോട്ടിക് മരുന്നുകളും കൊണ്ടു മുന്നു പേരും ജീവിതത്തി ലേക്ക് തിരിച്ചു വന്നു.

8️⃣ ഇനി അമാന്തിച്ചാൽ പറ്റില്ല എന്നു  എനിക്കു തോന്നി. ഗവണ്മെൻ്റ് സെക്രട്ട റിയേറ്റിൽ ചീഫ് സെക്രട്ടറിയുടെ ഒഫീസിൽ വർഷങ്ങളായി ഉന്നത പദവിയിൽ ഇരിക്കുന്ന  ആത്മാർത്ഥ സുഹൃത്ത് അന്ന് എനിക്കുണ്ടായി രുന്നു. ഞാനയ്യാളെ വിളിച്ചു കാര്യം പറഞ്ഞു. അസുഖം  എത്ര കൂടിയാലും ആശുപത്രിയിൽ ഒരിക്കലും പോകരു തു. ഏകാന്തതയും ഒറ്റപ്പെടലും കൊണ്ടു രോഗം വഷളാവുമെന്ന ശക്തമായ ഉപദേശം കിട്ടി. സെക്കൻ ഡിനകം  മുഖ്യമന്ത്രിയുടെ മുന്നിലെ കോവിഡ് സെല്ലിൽ പരാതി എത്തി. ഏതാനും നിമിഷങ്ങൾക്കകം, CHC പുത്തൻ തോപ്പിൽ നിന്നാണെന്ന് പരിചയപ്പെടുത്തി  കൊണ്ടു ഒരു ഹെൽത്ത് ഇൻസ്പെക്ടറും, നഴ്സു മാരും ദിവസവും ബന്ധപ്പെട്ടു തുടങ്ങി. ചുമക്കുള്ള മരുന്നും, ഇൻഹേലറും എത്തി.  പിന്നാലെ ആശാവർക്കറും പാഞ്ഞെത്തി. CPI ലെ ഒരു മുതിർന്ന നേതാവായ എൻ്റെ അടുത്ത ബന്ധു വിനെ വിവരമ റിയിച്ചു. പിന്നാലെ കൗൺസിലറിൻ്റെ വിളിയുമെത്തി. രാവിലെ,ഉച്ചക്കു, രാത്രിയും ആഹാരം മുടക്കമില്ലാതെ കിട്ടി തുടങ്ങി. പയ്യെ പയ്യെ  മൂന്നു നാല് മാസം എടുത്തു. ആരോഗ്യാവസ്ഥ മടങ്ങി വരാൻ. എങ്കിലും കോവിഡ് മഹാമാരി തന്നു പോയ അലയൊ ലികൾ ബാക്കി നിൽക്കുന്നു.... ലോക ജനതയെ ഇതുപോലുള്ള  ഒരു മഹാമരി ഒരിക്കലും സ്പർശിക്കാ തിരിക്കട്ടേ എന്നു പ്രാർത്ഥിക്കുന്നു 
25April 2020-ൽ പ്രസിദ്ധീകരിച്ചതു. 
പാളയം നിസാർ അഹമ്മദ് 
Copyrights allrights reserved
 
 
 













Tuesday, December 03, 2019

യഥാർത്ഥ മഹിളാ രത്നം ആരാണെന്നു അറിയുമോ നിങ്ങൾക്കു ❤❤❤❤❤❤❤❤❤❤❤❤❤❤❤

യഥാർത്ഥ മഹിളാ രത്നം ആരാണെന്നു അറിയുമോ നിങ്ങൾക്കു.......
അതെ......... പറഞ്ഞു വരുന്നതു അബ്ദുൾ ഖാദർ (പ്രേംനസീർ) എന്ന മനുഷ്യൻെറയും, അബ്ദുൽ വഹാബ് (പ്രേം നവാസ്) എന്ന മനുഷ്യൻെറയും  മൂത്ത സഹോദരിയെ കുറിച്ചു തന്നെയാണു🚶  ഒരുമ്മയുടെ വയറ്റിൽ പിറന്ന മൂന്നു സന്താനങ്ങളിൽ (സുലേഖകുഞ്ഞു, പ്രേംനസീർ, പ്രേംനവാസ്) തല മുതിർന്നവർ ആയിരുന്നു സുലേഖകുഞ്ഞു എന്ന മഹതി🚶കൂടെപിറന്ന സഹോദരങ്ങളുടെ അതേ രൂപ ലാവണ്യം തന്നെയായിരുന്നു ആ മഹതിക്കും 👋 അവർ എൻെറ മാതാവിന്റെ ആത്മസുഹൃത്തും, ബന്ധുവുമായിരുന്നു🚶 കാര്യങ്ങളുടെ കൈ മാറ്റത്തിനും, വിവരങ്ങൾ അറിയാനും ഏറെ ബുദ്ധപ്പാടുള്ള ആ കാലഘട്ടത്തിലും കോലാലംപൂർ എന്ന മഹാ നഗരത്തിൽ നിന്നും മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും അവർ എൻെറ മാതാവിനു വളരെ വലിയ അക്ഷരത്തിൽ മലയാളത്തിൽ കത്തയക്കുമായിരുന്നു🚶അന്നത്തെ മഹാ നഗരമായ "മദ്രാസിൽ പോയി അവനെ ,(അബ്ദുൽഖാദറിനെ) കാണുവാൻ നിങ്ങൾക്കും കുടുംബത്തിനും  തോന്നിയല്ലോ എന്ന രീതിയിൽ പോലും🚶 
❣️അതു അന്നത്തെ കാലം... ❣️
പുറം രാജ്യത്തു നിന്നും വളരെ റെയർ ആയി മാത്രം ഇന്ത്യയിലേക്കു അക്കാലത്ത് വരുന്ന 
കത്തുകളായിരുന്നതിനാൽ ആ സ്ററാബുകൾ ഇളക്കി എടുത്തു ശേഖരിച്ച് വക്കുവാൻ ഞനാണു തിടുക്കം കാണിച്ചിരുന്നതു.....🚶 പിൽക്കാലത്ത് അതു ഹോബിയായി മാറി 💥 ഇന്നും ആ കത്തുകളിലെ സ്റ്റാമ്പുകൾ എൻറെ ശേഖരത്തിലുണ്ടു🚶 ഇന്ന്
ഇന്നത്തെ  പ്രേംനസീർ ബന്ധുക്കൾക്കോ, മറ്റാർക്കുമോ അറിയാത്ത ഒരു കാര്യ മുണ്ടു , സുലേഖകുഞ്ഞു എന്ന പ്രേംനസീറിൻെറ മൂത്ത സഹോദരിയായ ആ മഹതിയെപറ്റി
രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലത്തു ആരൊക്കെ അറുതലിയായി (വിധവ) , വീടിനു പ്രാരാബ്ധമായി എന്നു പുച്ഛത്തോടെ പറഞ്ഞു നടന്നിട്ടും, അബ്ദുൽ ഖാദറിന്റെ വിവാഹ ചടങ്ങിൽ നിന്നു വരെ "വിധവ" എന്ന പേരിൽ അക്കാലത്തു മാറ്റി നിർത്തപ്പെടുകയും, മറ്റൊരു വിവാഹ ബന്ധത്തിനു നിർബന്ധിച്ചിട്ടും, മഹായുദ്ധം കഴിഞ്ഞു ഭർത്താവ് മടങ്ങി വന്ന ഏഴു വർഷക്കാലം നിസ്കാരപ്പായയിൽ നിന്നും ഇറങ്ങാതെ- ഒഴിയാതെ സുജൂതുമായി കഴിഞ്ഞു, ഭർത്താവിനെയും കാത്തിരുന്ന മഹിളാ രത്നമായിരുന്നു സുലേഖകുഞ്ഞു. (പിൽക്കാലത്തു ഭർത്താവ് മടങ്ങി എത്തിയ ശേഷം എല്ലാവരും....."എല്ലാവരും" അടുപ്പക്കാരായി മാറി എന്നതു ചരിത്രം). അക്കാലത്ത് എഴുത്തുകളില്ല, കമ്പിയില്ല ഭർത്താവിനെ കുറിച്ചുള്ള യാതൊരു അറിവുമില്ലാതെ അവർ 
"അന്ത ഏഴു വർഷക്കാലം " തപസ്യയിൽ ഇരുന്ന ചരിത്രം ഞങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്👋ചിറയിൻകീഴും സമീപ ജില്ലകളിലും അവർ മറ്റു സ്ത്രീകൾക്കു "ഈ കഥ" എത്രയോകാലം മാതൃകയും ഉദാഹരണവുമായിരുന്നു എന്നു പഴമക്കാർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്👋

ചിലർ മാത്രം കഷ്ടപ്പെടുന്നതു എന്തു കൊണ്ടു എന്നു നിങ്ങൾക്ക് അറിയുമോ ? ഇനി അത്തരം കാര്യങ്ങളിൽ ഒന്നു

ശുഭ ദിനംപ്രിയമിത്രമേ !!
ഇംഗ്ലണ്ടിലെ ഒരു നുനുത്ത പ്രഭാതം ആണിതു . സൂക്ഷമമായി പറഞ്ഞാൽ ലണ്ടൻ നഗരി. മഞ്ഞു നിറഞ്ഞു വിറങ്ങലിച്ചു നിൽക്കുന്നു . പക്ഷേ വീടിനുള്ളിലെ ജനതതി അതു ആഘോഷമായി മാറ്റുകയാണു ചെയ്യുക . നല്ലൊരു ആഘോഷമാവും ആ മാസങ്ങളിൽ ലണ്ടൻ ജനതക്കും
......ഭൂലോകത്തെ ചില ദിക്കിൽ മാത്രം കഠിന ചൂടിനാലും, ചില ദിക്കിൽ മാത്രം അതി ശൈത്ത്യത്തിനാലും ഉഴറാൻ മനുക്ഷ്യ ജീവിക്കു അവസ്ഥയുണ്ട് . ശിശിരവും വസന്തവും എന്തു കൊണ്ടു വന്നു ഭവിക്കുന്നു എന്നു ആരും ചിന്തിക്കാറില്ല. മനുഷ്യ ജീവിതങ്ങളിലും അതുണ്ടു. അതെന്തു കൊണ്ടെന്നു അറിയുമോ! ഞാൻ കണ്ടിട്ടുണ്ട് ! അനുഭവിച്ചിട്ടുണ്ട് ! മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സംരക്ഷകനായി നിന്നുകൊണ്ടു തികഞ്ഞ അവധാനതയോടെ അവ അഭിമുഖീകരിച്ചിട്ടുണ്ടു ..
മനുക്ഷ്യ ജന്മങ്ങളിൽ ചിലർക്കു മാത്രം ലോഭമില്ലാതെ ധനം വളഞ്ഞവഴിയിൽ അനാവശ്യ ധൂർത്തിനു കൈയ്യിൽ വന്നു കിട്ടുന്നു. പരമ്പരാഗത സ്വത്തായിപ്പോലും കിട്ടുന്നു💤
ഒരു മനുക്ഷ്യായുസ്സു മുഴുവൻ ചിലർ മാത്രം കഷ്ടപ്പെടുന്നതു എന്തു കൊണ്ടു എന്നു നിങ്ങൾക്ക് അറിയുമോ ? ഇനി അത്തരം കാര്യങ്ങളിൽ ഒന്നു ശ്രദ്ധിച്ചു നോക്കൂ ..അപ്പോൾ അറിയാം അവനൊക്കെയും, അവൻെറയൊക്കെ പിതാക്കന്മാരും ഏതൊക്കെ മനുക്ഷ്യ ഹൃദയങ്ങളെ ആവും ചവിട്ടി അരച്ചിട്ടുള്ളത് എന്നു! അതിനുള്ള കർമ ഭലമാണ് അനുഭവിച്ചു തീർക്കുന്നതു ! ആരേയും അറിഞ്ഞുകൊണ്ടു വേദനിപ്പിക്കാണ്ടിരിക്കുക! മനുഷ്യ മനസ്സിനു ഗാഢമായി ഏൽക്കുന്ന മുറിവുകൾ മതി ഇത്തരം കർമ ഭലങ്ങൽക്കു ഉത്തേജനം ഉണ്ടാകുവാൻ. പ്രിയ മിത്രമേ....!
നോക്കൂ ..നമ്മുടെ കുറ്റവും കുറവും സമ്മതിക്കാൻ നമുക്കു വലിയ മടിയാണ്. കുറ്റം മുഴുവന് അന്യനില്അല്ലെങ്കില് ഈശ്വരനില് അതുമല്ലെങ്കില് കൂടോത്രത്തിൽ ആരോപിച്ച് അത് യോഗമാണെന്നു പറയുന്നതാണ് സാധാരണ മനുഷ്യസ്വഭാവം.
തല വിധി എന്തു! യോഗം എന്തു ! . നാം വിതച്ചത് നാം കൊയ്യുന്നു. ഇല്ലെങ്കിൽ നമ്മുടെ പിതാമഹന്മാർ ചെയ്ത കർമ ഫലം അനുഭവിക്കുന്നു, നമ്മുടെ വിധിയുടെ വിധാതാക്കളാണ് നാം. മറ്റൊരാളെ പഴിക്കേണ്ടതും ഇല്ല , പുകഴ്ത്തേണ്ടതും ഇല്ല .
..................................................................--പാളയം നിസാർ അഹമ്മദു.
Copyright 2014, All Rights Reserved

*മകളുടെ വീടിനു മുന്നിൽ നിന്നും മകളെടുത്ത നയന മനോഹരമായ ഒരു ദൃക്ഷ്യം -ഇംഗ്ലണ്ട്

Saturday at 9:55 AMPublicin Mobile Uploads
Copyright All Rights Reserved.THE FLASH NEWS
@Theflashnews twitter.com ലും 
bulletindaily.blogspot.com,theflashnews.com ലും,Wordpress .com ലും 2013 ഡിസംബറിൽ തിരഞ്ഞെടുത്തു പ്രസിദ്ധീകരിക്കപെട്ടതു.

Palayam Nizar Ahamed, 
General Secretary,
PEOPLE'S WELFARE COUNCIL

Friday, November 29, 2019

നൂറു വർഷം ഒരു തലമുറ അത്യുന്നതിയിൽ നിൽക്കുമെന്നു പറയാൻ കഴിയുമോ ? ഇല്ല!

അനന്തപുരിയിലെ ഭരണ സിരാ കേന്ദ്ര ത്തിനു സമീപം, എൻ്റെ ഓഫീസ് ഗേറ്റിനു മുമ്പിൽ, കൃത്യമായി പറഞ്ഞാൽ മന്ത്രിമാർ കടന്നു പോകുന്ന VIP road ൽ,  അന്നത്തി നായി മറ്റുള്ളവർക്ക്  'അന്നം' വിൽക്കുന്ന വരെയാണു ഞാൻ ഈ ചിത്രത്തിൽ പകർ ത്തിയെടുത്തതു🖕 ഒരു യുവാവും, ഒരു യുവതിയും🧑‍🦼 ചുവപ്പും പച്ചയും ബക്കറ്റിൽ നിറയെ ഊണ് പൊതികളുമായി ആവശ്യ ക്കാരനെ കാത്തു നിൽക്കുകയാണവർ🧑‍🦼 ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കു വന്നു നിൽക്കും🧑‍🦼മന്ത്രിമാർ, സെക്രട്ടറിമാർ, അഡിഷണൽ സെക്രട്ടറിമാർ, ക്ലർക്ക് , പ്യൂണ് വരെ വന്നു വങ്ങും🖕

                2️⃣ഒന്നര മണിക്കു മുമ്പേ ...അവയൊക്കെ കഴിയും . ഒരു പൊതി ഊണിനു നാൽപ്പത് രൂപ മാത്രം .കപ്പയുണ്ട് ,വറുത്ത ചെറു മീനുണ്ട് ,മീൻകറിയുണ്ട് ,അച്ചാറുണ്ട്‌ , രസം ഉണ്ടു ,പ്ലാസ്റ്റിക് പൊതികളിൽ ഇവ ഭംഗിയായി കെട്ടി വച്ചിട്ടുണ്ടാവും .മുപ്പതു പൊതികൾ ഒരാൾ കൊണ്ടുവരും . ചിലവുകൾ എല്ലാം കഴിച്ചു മുന്നൂറു റുപ്പികക്കടുത്തു ലാഭവും കിട്ടുന്നുണ്ടു ....പണ്ടു ഇവർ അനന്തപുരിയിലെ വലിയ കുടുംബ ബന്ധങ്ങൾ ഉണ്ടായിരുന്നവർ ആയിരുന്നത്രേ .ദാരിദ്ര്യം പിൻ തലമുറയെ പിടികൂടി🐜ഇന്നു ഈ കച്ചവടം ചെയ്യുന്നു .ഇവരുടെ ഒക്കെ പിതാക്കന്മാർക്കു പ്രമാദമായ ഒരു ഹോട്ടൽ ശൃംഗല ഉണ്ടായിരുന്നു🐜 .വളരെ അധികം ജീവനക്കാരും ഉണ്ടായിരുന്നു🐜ക്ഷയിച്ചു പോയി🙏ഇത്രേ ഉള്ളു മനുക്ഷ്യ ജീവിതത്തിന്റെ കാര്യം . കരുണാനിധിയുടെ പ്രഥമ പുത്രനും തെണ്ടി തിരിഞ്ഞു നടക്കുന്നു🐜 സുപ്രസിദ്ധ സിനിമാക്കാരായി നടന്മാരായും സംവിധായകരായും , നിർമ്മാതാക്കളായി നടന്നവർ പോലും ആ പ്രസിദ്ധി നശിച്ചു പോയിരിക്കുന്നു ... ...'ചിത്രം ' എന്ന വളരെ പുകഴ്‌ത്തപ്പെട്ട സിനിമ എടുത്തവർ ഇന്നെവിടെ എന്നു അറിയുമോ നിങ്ങൾക്കു~ 🐔
വിധി അങ്ങനെയാണു സർവ്വശക്തൻെറ ഇഷ്ടപ്പടി ജീവിക്കുന്നവർക്കും കിട്ടുന്നൂ ശിക്ഷ !!!!
ഒരു, നൂറു വർഷം ഒരു തലമുറ അത്യുന്നതിയിൽ നിൽക്കും എന്നു നമുക്ക് പറയാൻ കഴിയുമോ ? 
       
                      3️⃣പലരുടേം പഴയ ഏടുകൾ പരിശോധിക്കുമ്പോൾ, ഇല്ലാ എന്നു മാത്രമേ എനിക്കു പറയാനായി കഴിയൂ .കാലം എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ആ നിയതിക്കു മാത്രമേ പറയാനാവൂ ..ഒരു  അൻപതു ,അറുപതു വർഷം കഴിയുമ്പോൾ തന്നെ  പതുക്കെ  ക്ഷയിച്ചു തുടങ്ങുന്ന തായാണു ചരിത്രം പരശോധിക്കുമ്പോൾ  കാണാൻ കഴിയുക ⛹️അന്യനു കൂടി അർഹതപ്പെട്ട ധനം അവിഹിതമായി കൈക്കലാക്കുന്നതു കൊണ്ടും ,കൊടിയ ശാപങ്ങൾ വാങ്ങി കൂട്ടുന്നത്‌ കൊണ്ടു മാവാം നിയതി സന്തതി പരമ്പരകളുടെ വഴി സാവകാശം മുടക്കുക🙏 സാവകാശം പതിയെ, പതിയെപ്പതിയെ വഴി മുട്ടുകയുമു ള്ളു🙏 അതാണു കാലചക്രത്തിൻെറ ഒരു മഹിമ~💐സർവതും അടക്കി വാണ മഹാനായ അക്ബർ ചക്രവർത്തിയുടെ പേരക്കുട്ടി, ഷാജഹാൻ ചക്രവർത്തിയും അതി പ്രഗൽഭനും സർവൈശ്വര്യങ്ങളും തികഞ്ഞ ആളുമായിരുന്നു🐜 ഷാജഹാൻ ചക്രവര്തിക്ക് ദാരാ ,ഷൂജ ,മുറാദ് ഔറംഗസീബ് അങ്ങനെ ആൺ‍ മക്കളും, ജഹനാര ,ബാനു ,രോഷനാര ,ഗൗഹര ,ഹൈറുന്നിസ ,പർഹുനാർ എന്നു കുറേ പെൺമക്കളും ഉണ്ടായിരുന്നു. അവര്ക്കൊക്കെ അത്യുന്നതമായ ജീവിതവും ഉണ്ടായിരുന്നു ⛹️സഹോദരങ്ങളെ അകത്താക്കി ,ഇളയ സന്താനമായ ഔരംഗസീബു ഭരണവും സമ്പത്തും പിടിച്ചു പറിച്ചു ⛹️ആൺ സഹോദരങ്ങളെ വധിക്കയും ചെയ്തു⛹️ .

                     4️⃣എതിർത്ത പിതാവായ ഷാജഹാനെയും സഹോദരിയേയും , എന്നെന്നും  താജുമഹൽ കണ്ടോണ്ടിരി എന്നുപറഞ്ഞു ,താജു മഹലിനു നേരെ മുന്നിലുള്ള കോട്ടയിലെ ജയിലിൽ മരണം വരെ അടച്ചിട്ടു ⛹️അകത്തക്കിയതു എതിർത്ത വരുടെ വായ് അടപ്പിക്കാൻ,   മകൾ ജഹനാരയുമായുള്ള പിതാവിന്റെ വഴി വിട്ട ബന്ധമാണ് കാരണമായി ഔരംഗസീബു പറഞ്ഞു നടന്നത് ⛹️ ഇന്നും അത്തരം "ഔറംഗസീബുമാർ " സ്വത്തിനും ,പണത്തിനും വേണ്ടി ഇതൊക്കെ തന്നെയ ല്ലേ നടത്തി വരുന്നത് ⛹️.അവരുടെ ഒക്കെ സന്തതി പരംമ്പരകളൊക്കെ ഇന്നെവിടെ എന്നു ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ⛹️ബ്രിട്ടീഷുകാർ ബഹദൂർ ഷാ രണ്ടാമനെ നാടുകടത്തി ഒട്ടിച്ചു വിട്ടതോടെ കുടുംബങ്ങ ളെല്ലാം ശിഥിലമായി ⛹️പലരും ഡൽഹി യിലെ കെണ്ണാട്ടു പ്ലേസ്സിലും ആഗ്രക്കു ചുറ്റിലും ⛹️റിക്ഷ ചവിട്ടിയും, താജ് മഹൽ സന്ദർശിക്കുന്നവരുടെ പാദരക്ഷകൾ സൂക്ഷിക്കുന്നതിൽ നിന്നു കിട്ടുന്ന തുച്ഛ വരുമാനം കൊണ്ടുമാണ് ഇന്നു കാലം കഴിക്കുന്നതെന്നു എത്ര പേർക്ക് അറിയാം ⛹️നിയതി ഇങ്ങനെ ചെയ്യുന്നതിന്റെരഹസ്യം അതിനു മാത്രമേ അറിയൂ ⛹️കാലമാണു   എല്ലാം നിയന്ത്രിക്കുക⛹️കുടുംബത്തിൽ   ഒരാൾ സുപ്രസിദ്ധാനായി വരാം.അയ്യാൾ മൺമറഞ്ഞ ശേഷം പിൻ തലമുറ അതു പറഞ്ഞു ഊറ്റം കൊള്ളാമെന്നല്ലാതെ, മരണപ്പെട്ടുപോയ ആൾ നേടിയെടുത്ത പ്രസിദ്ധിയോ, ബഹുമാനമോ പിന്നെ ആർക്കും കിട്ടുന്നു പോലുമില്ല ⛹️

               5️⃣പ്രപഞ്ച രഹസ്യം നാം എങ്ങനെ അറിയാനാണ്!!!!!പഴയ രാജഭരണ കാലത്തു രാജാക്കന്മാരുടെ മുഖ്യ അംഗ രക്ഷകരായും (ADC), ഹജൂർ കച്ചേരിയിൽ  (ഗവണ്മെൻ്റ് സെക്രട്ടറിയേറ്റു) ദിവാൻ               പേഷ്ക്കാർമാരായും "ഇരട്ട സാറോട്ടു"    കളിൽ തലസ്ഥാനത്തെ രാജവീഥിയിലൂടെ സഞ്ചരിച്ച ആ അധികാര ത്തിൻെറ ഹൂങ്കും, ധാർഷ്ട്യവും കൊണ്ടു നടന്ന എൻ്റെ മുൻഗാമികളായ പ്രമാണി മാരുടെ മക്കൾ ഇന്നെവിടെ..? പേരക്കുട്ടികൾ  ഇന്നെവിടെ? 
.............. ഈ കണ്ണു കൊറേ കണ്ടതാ..........
പാളയം നിസാർ അഹമ്മദ്‌ , 
Copyright All Rights Reserved.
Saturday17June 2014  ൽ പ്രസിദ്ധീകരിക്കപ്പെട്ടതു. 
GOOGLE ൻെറ Stat Counter Analytics report പ്രകാരം  വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരെ നേടിയത് 👁️ 
R -N-A-MS-A   27-1-2025

നേർമ്മയോടെ ജീവിക്കാത്തവർക്കു എന്തു ശിക്ഷ കിട്ടുമെന്ന് അറിയാമോ നിങ്ങൾക്കു?

നേർമ്മയോടെ ജീവിക്കാത്തവർക്കു എന്തു ശിക്ഷ കിട്ടുമെന്ന് അറിയാമോ നിങ്ങൾക്കു?
ഒരു നിമിഷം അതൊന്നു ചിന്തിച്ചു നോക്കാമോ ? നൂറ്റാണ്ടുകൾക്കു മുൻപ് മണൽ കാട്ടിൽ മറഞ്ഞു പോയ 'ഉബർ 'എന്ന അറേബ്യൻ നഗരത്തെ പറ്റി ചരിത്രകാരന്മാർ പറയുന്നുണ്ട്🧎 ഖുറാനിൽ ഗോപുരങ്ങളുടെ നഗരമായ 'ഇറാ'മിനെ ഭൂമിവിഴുങ്ങിയത്എങ്ങനെയെന്നു വിവരിക്കുന്നു🧜ക്രിസ്തുവിനു മുൻപും പിൻപും ഉള്ള പല ചരിത്രകരൻമ്മാരും ഈ നഗരത്തെ പറ്റി പറഞ്ഞിട്ടുണ്ട്. അമേരിക്കയുടെ ചലെഞ്ചർ എന്ന ഉപഗ്രഹമാണ്‌ ഭൂമിക്കടിയിലുള്ള ഈ നഗരത്തെ ആദ്യമായി കണ്ടെത്തിയത്🧜 
        2️⃣അറേബ്യൻ ചരിത്രത്തിൽ ഇതിഹാസ പുരുഷനായി വാഴ്ത്തപ്പെടുന്ന 'സദാദ് ഇബൻ അദ്' ആണു ഇറാം എന്നു വിളിക്കപ്പെടുന്ന ഉബർ നഗരം പണി കഴിപ്പിച്ചത് 🧎ഭൂമിയിൽ ഒരു സ്വർഗ്ഗം അതായിരുന്നു അദേഹത്തിന്റെ സ്വപ്നം 🧎മണി മന്ദിരങ്ങളും പഴത്തോട്ടങ്ങളും ഒക്കെ ഉള്ള ഒരു സ്വർഗ്ഗം തന്നെയായിരുന്നൂ ഉബർ 🧎ഉബറിൽ നിന്നു ലോകത്തിന്റെ നാനാ ഭാഗത്തേക്കുമുള്ള പാതകളുടെ അടയാളങ്ങൾ ഇന്നും മായാതെയുണ്ട്‌ 🧜അറബി കുന്തിരിക്ക വും കൊണ്ടു ഒട്ടക വണ്ടികൾക്ക് മൊസപ്പൊട്ടേ മിയ ,റോം, അലക്സ്സാൻഡ്രിയ,മെഡിട്ടറേനിയൻ ഭാഗങ്ങളിലേക്ക് പോകാനുള്ള പാതകൾ ആയിരുന്നു ഇതു🧜 അടിത്തറക്കു ഉണ്ടായ ബലക്ഷയം ആണ് ഈ നഗരത്തെ പാടേ തകർത്തു ഭൂമിക്കടിയിലേക്ക് വിഴുങ്ങിയത്🧜 ബലമില്ലാത്ത ചുണ്ണാമ്പ് കല്ലായിരുന്നു നഗരത്തിനു താഴെ ഭൂമിക്കടിയിൽ ഉണ്ടായിരുന്നത് 🧜ചുണ്ണാമ്പു കല്ലു ഇടിഞ്ഞതോടെ ഉബർ നഗരം ഭൂമിക്കടിയിലേക്ക് താണു പോവുകയായിരുന്നു എന്നാണ് ശാസ്ത്ര നിഗമനം ! അതെന്തോ ആകട്ടെ, എന്നാൽ വിശുദ്ധ ഖുറാനിൽ നഗരത്തിന്റെ തകർച്ച ദൈവ ശിക്ഷ ആയിരുന്നു എന്നാണു പറയുന്നതു 🧜 മദ്യപാനവും , ധൂർത്തും ,അഹങ്കാരവും ,വാഗ്ദാന ലംഘനവും ,സാർവ്വ ആഡംബരവുമായി പാപ പങ്കിലമായ ജീവിതം നയിച്ച ഉബർ ജനതയ്ക്ക് ദൈവം നല്കിയ സർവ്വനാശം ആയിരുന്നു ആ സംഭവം🦜 പാപത്തിലേക്ക് വഴുതി വീഴുന്ന ജനതയ്ക്ക് ദൈവം നൽകുന്ന ദൃഷ്ട്ടാന്തങ്ങളിൽ ഒന്നു 🧜        
                      3️⃣ഇത്തരം സംഭവങ്ങൾ എല്ലാ മത ഗ്രന്ഥങ്ങളിലും വിവരിക്കുന്നുണ്ടു- ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു  തരത്തിൽ-- കുറച്ചു വർഷം മുൻപ് പെട്ടെന്നു ഒരു ദിനം സുനാമി കേരളത്തിൽ ആഞ്ഞടിച്ചു 🧜അതും ഒരു ദൃഷ്ടാന്തം ! ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നു അതു സംഭവിക്കുന്നുണ്ടു🧜 കാറ്റായ്, മഴയായ്, മിന്നൽ പ്രളയമായ്🧜 വലിയ സാമ്പത്തികം ഉണ്ടെന്നു വച്ചു സ്വയം ചെലവാക്കി മതിമറന്നു ജീവിക്കാ തിരിക്കുക🧜ഇന്നു ഉച്ചക്കു ഒരു സുനാമി വീശിയാൽ മതി അതോടെ തീർന്നു നെഗളിപ്പ് ! മാന്യമായി സംസാരിക്കുക🧜ഒരു കുഞ്ഞു കുട്ടി യോടു പോലും മാന്യമായി, അരുമയായ്, സ്നേഹത്തോടെ, എളിമയായി, വിനയമായി ബഹുമാനത്തോടെ സംസാരിക്കാൻ ശീലിക്കുക🧜മനസ്സാ വാചാ കർമണാ മറ്റു മനസ്സുകളെ വേദനിപ്പിക്കുന്നവ ചെയ്യതിരിക്കനായി കഴിവതും ശ്രമിക്കുക🧜എന്തു വാഗ്ദനം ആർക്കു നൽകിയിട്ടുണ്ടെങ്കിലും അവ പാലിക്കുവാനായി ശ്രദ്ധിക്കുക തന്നെ വേണം🧜രണ്ടു പേർ തമ്മിൽ സംസാരിക്കുമ്പോൾ    മൂന്നാമനെ പറ്റി മോശമായി സംസാരിക്കാൻ ശ്രമിക്കരുതു.യാഥാർത്ഥ്യം എപ്പോഴും നമ്മോടോപ്പമാണ്, നമ്മെ കണ്ടു കൊണ്ടിരിക്കുന്ന, നമ്മുടെ കൂടെയുള്ള  ദൈവവും.!! 🧜ധനം ബന്ധുജനങ്ങൾക്കും,   അനാഥർക്കും,    അഗതികൾക്കും വഴിയാത്രക്കാർക്കും ,സഹായം അപേക്ഷിക്കു ന്നവർക്കും, യചകർക്കും വേണ്ടിക്കൂടി നീക്കിവയ്ക്കുക🧜
             4️⃣നൂറു ആളുകളെ ഊട്ടാനായില്ലെങ്കിൽ ... വിശന്നു വലയുന്ന ഒരാൾ ക്കെങ്കിലും അന്നം നൽകണം!! എന്നിട്ട് പ്രാർത്ഥിക്കൂ--നിങ്ങൾ വിചാരിച്ചവ മംഗളകര മാവാതെ തരമില്ല🧜പാളയം നിസാർ അഹമ്മദ്‌                      Copyrights All Rights Reserved.     
തിരഞ്ഞെടുത്തു പ്രസിദ്ധീകരിക്കപ്പെട്ടതു.    Palayam Nizar Ahamed,  General Secretary,  PEOPLE'S WELFARE COUNCIL      Thiruvananthapuram 695001 Kerala, India


ഒരാൾ നേടിയെടുത്ത പേരും പെരുമയും പ്രതാപവും ആഢ്യത്വ വും ഒരു തലമുറക്കപ്പുറം നിലനിന്നു കാണാറില്ല.

എൻെറ മാതാവിന്റെ പിതാവായ അസ്സനാരുപിള്ള പീർ മുഹമ്മദ് തലസ്ഥാനത്തിൻെറ ഹൃദയമായ പാളയം മുസ്ലിം പള്ളിക്കും, IG ചന്ദ്രശേഖരൻ നായർ പോലീസ് സ്റ്റേഡിയത്തിനുംം നേരേ മുൻപിൽ 1955
കളിൽ തുടങ്ങിയ താജ് ഹോട്ടൽ🐟കേരള സംസ്ഥാനമാകെ അറിയപ്പെട്ടിരുന്ന ബിരിയാണിക്കുംം, ബിരിയാണി ചായക്കും പുകഴ്പെറ്റിരുന്ന  തലസ്ഥാന നഗരിയിലെ  പ്രസിദ്ധധമായ ഹോട്ടൽ🐚
  ആ കാലഘട്ടത്തിലെ പ്രമുഖ സിനിമാ താരത്തിന്റെ തലസ്ഥാനത്തെ സന്ദർശനവും, മറ്റു വ്യക്തിപരമായ കാര്യങ്ങൾ വരെ ഇവിടെ നിന്നും അറിയാൻ കഴിയുമായിരുന്നു, കാണാൻ കഴിയുമായിരുന്നു🌷

പിൽക്കാലത്ത് അവകാശികൾ പലതായി "താജ് "എന്നു പേരിനു മുന്നിൽ ചേർത്തു കൊണ്ടു അർഹതയില്ലാത്തോർ പലരും അതു ഉപയോഗിച്ചു തുടങ്ങിയപ്പോൾ... സകല വിലയും നിലയും ..പാളയം പള്ളി കബർ സ്ഥാൻെറ ആ ആറടി മണ്ണിൽ ഒടുങ്ങി..
ഒരാൾ നേടിയെടുത്ത പേരും പെരുമയും പ്രതാപവും ആഢ്യത്വ വും ഒരു തലമുറക്കപ്പുറം നിലനിന്നു കാണാറില്ല... പ്രത്യേകിച്ചും പിതാന്മഹൻമാരുടെ ഒസ്യത്തു പ്രകാരമുള്ള പാരമ്പര്യ സ്വത്തും സമ്പാദ്യങ്ങളും കൃത്യമായി വീതിക്കാതിരുന്നാൽ.....!
മുസ്ലിം ശരിയത്തു നിയമം പിതാവിന്റെ സ്വത്തിനു മകൾക്ക് അവകാശം നൽകുന്നില്ല പോലും....... ഭലേ ഭേഷ്....ഹ.....ഹ.... സ്വന്തം
മക്കളായി ഒരു ആണും ഒരു പെണ്ണുമാത്രം ഉണ്ടായിരുന്ന കുടുംബങ്ങളിൽ ..... രണ്ടേ രണ്ടു മക്കൾ ഉള്ള കുടുംബങ്ങളിൽ തുല്യ നീതി ഇല്ലാതെ പോയതു എന്തുകൊണ്ട് എന്നു ........എല്ലാവരും ചിന്തിക്കണം.
ഉടൻ മാറ്റം വരും.... മാറ്റങ്ങൾ പലതും നല്ലതാണു...... മുൻകാല പ്രാബല്യത്തോടെ അതു നിയമമാകുമെങ്കിൽ.....
സകലവൻെറയും കൈയ്യിലെ സമ്പാദ്യം....ഒരു ദിവസം കൊണ്ടു .....ശൂ🍁
മുഗൾ സാമ്രാജ്യത്തിലെ പ്രമുഖനായിരുന്ന സാക്ഷാൽ ഷാജഹാൻ ചക്രവർത്തിയുടെ ഇളയ പുത്രനായ ഔറംഗസേബ് ചക്രവർത്തിയുടെ കാലത്തു നടന്നവ പോലും നാം പാഠമായി ചിന്തിക്കണം .....🌶 മുഗൾ ഭരണത്തിൻെറ പ്രതാപകാലം അസ്തമിച്ചു പോയതു ചരിത്രമാണു.🌶 അതാണു കാലചക്രം🌶
Copyright All Rights Reserved.THE FLASH NEWS
@Theflashnews twitter.com ലും 
bulletindaily.blogspot.com,theflashnews.com ലും,Wordpress .com ലും 2013 ഡിസംബറിൽ തിരഞ്ഞെടുത്തു പ്രസിദ്ധീകരിക്കപെട്ടതു.

Palayam Nizar Ahamed, 
General Secretary,

PEOPLE'S WELFARE COUNCIL.

Wednesday, November 27, 2019

താങ്കൾ മനസ്സ് കണ്ടിട്ടുണ്ടോ , സ്വന്തം മനസ്സ് കണ്ടിരിക്കില്ല . എന്നാൽ മറ്റൊരാളുടെ മനസ്സ് കണ്ടിരിക്കാൻ വഴിയുണ്ടല്ലോ .

പ്രിയ സുഹൃത്തേ, വന്ദനം ,

Good MORNING..
താങ്കൾ മനസ്സ് കണ്ടിട്ടുണ്ടോ ,
സ്വന്തം മനസ്സ് കണ്ടിരിക്കില്ല . എന്നാൽ മറ്റൊരാളുടെ മനസ്സ് കണ്ടിരിക്കാൻ വഴിയുണ്ടല്ലോ . ഞാൻ അതു കണ്ടിരിക്കുന്നു. പലരുടേം മനസ്സിനെ കണ്ടിരിക്കുന്നു . വിവിധ വേദനകൾ കാരണം നീറുന്ന മനസ്സുകളെ കണ്ടിരിക്കുന്നു . ജീവിത പ്രരാബ്ധങ്ങളാൽ ഉഴറുന്ന , ദാമ്പത്യ ബന്ധത്തിലെ തകർചകളാൽ ഉഴറുന്ന , സന്താന ദുഖത്താൽ ഉഴറുന്ന മനസ്സുകളെ കണ്ടിരിക്കുന്നു. ജനിച്ചു വീഴുന്ന നാൾ മുതൽ പത്തുവയസ്സുവരെ ദൈവതുല്ല്യമായ ഒരു മനസ്സാണ് എല്ലാർക്കും . അതുകഴിഞ്ഞാൽ എതിർ ലിംഗത്തെ ശ്രദ്ധിച്ചു തുടങ്ങുന്നത് മുതൽ വേറെ ഒരുമനസ്സാണു മനുക്ഷ്യ വർഗത്തിന് . "കുരങ്ങന്റെ പോലെ ഉള്ള ഒരു മനസ്സ് . ഈ ചിത്രത്തിലെ കുരങ്ങച്ചനെ പോലെ മനസ്സു ചാടി ചാടി പോകും !!!! പലപ്പോഴും ഏകാന്തതയിലെ യാമങ്ങളിൽ ഞാൻ ചിന്തിച്ചിട്ടുണ്ട് ഒരുപാടു തെറ്റിദ്ധരിപ്പിക്കപ്പെട്ട വ്യക്തിത്വം ആണു എന്റേതെന്നു . അങ്ങനെ ധരിക്കുന്നവർക്കു അതിനുള്ള കാരണങ്ങൾ ഉണ്ടാവാം . അവരൊക്കെ എന്നെ കാണാൻ തുടങ്ങി പത്തു മുപ്പത്തിഅഞ്ചു വർഷങ്ങൾക്കുള്ളിലെ വരൂ ..അതിനും മുൻപു ഒരു ജീവിതം ഉണ്ടായിരുന്നു എന്ന സത്യം പലപ്പോഴും മനുഷ്യൻ മറന്നു പോകുന്നു.മകൻ ,സഹോദരൻ , അമ്മാവൻ, അനന്തരവൻ, അമ്മാവന്റെ മകൻ ..അങ്ങനെ ഒക്കെ പലവേഷങ്ങൾ .....അത് പോട്ടെ !!!
ഭര്‍ത്താവിന്റെ എല്ലാമെല്ലാമാണ് ഭാര്യ !
. സുഹൃത്ത്, സഹോദരി, അഭ്യുദയകാംക്ഷി, ഭൃത്യ, ഗുരു, സഖാവ്, സമ്പത്ത്, സന്തോഷം, ശാസ്ത്രം, മറുകരകടക്കാനുള്ള തോണി, അടിമ, എല്ലാമാണവള്‍. അങ്ങിനെയുള്ള ഭാര്യ എല്ലാക്കാലത്തും പൂജാര്‍ഹയാണ്. .
എല്ലാ സുഹൃത്തുക്കൾക്കും എന്നെ വളരെ ഇഷ്ടമാണ് , സ്നേഹമാണ് ..വളരെ അധികം മെസ്സേജുകൾ ഇൻ ബോക്സിൽ ദിനവും വരാറുണ്ട്‌. അതിൽ നിന്ന് തന്നെ അത് ബോധ്യമാവും . മറുപടി എഴുതാൻ നെറ്റിനു ആസ്തിയില്ല . അതു കൊണ്ട് മറുപടി ചുരുക്കും, കണ്ടില്ല്യാന്നു നടിക്കും . അത്രേള്ളു . പലർക്കും പല ആവശ്യങ്ങൾ . ..പുറത്തു പറയാൻ കഴിയാത്ത പ്രശ്നങ്ങൾ ഏറെ ! അവരും ഉപദേശം ചോദിക്കുന്നു. വിളഞ്ഞ വിത്ത് എന്നു ചിലർക്കെങ്ങിലും ഇത്രേം കാലത്തിനിടക്ക് തോന്നീട്ടുണ്ടാവും . സാരോല്ല്യ അതും.
ഒരു കുടുംബാംഗത്തെ പോലെ സംസാരിക്കുന്നവർധാരാളം. വിവിധ സഹായങ്ങൾ എന്നോടു ചോദിക്കാറുണ്ട് ഒന്നും സംബത്തികത്തിൽ ഉൾപ്പെട്ടവ അല്ലേം താനും. കൂട്ടത്തിൽ എപ്പോഴാണ് ലോട്ടറി അടിക്കുന്നതെന്നും ..വീട് കെട്ടുകയെന്നും , കടം കൊടുത്തു വീടാൻ എപ്പോഴാണ് ആവുകയെന്നും ,കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പടെ പലതും ഗൈഡ് ആയി ചോദിച്ചറിയുന്നു. നല്ല കാലം എന്നു വരുമെന്നും അന്വേഷിക്കുന്നു. ഞാൻ പറയുന്നതൊക്കെ ഭലിക്കാറുണ്ട് പോലും . ഓരോരുത്തരുടെ വിശ്വാസങ്ങൾ അങ്ങനെ.

കിഴക്കു മഴക്കാറു ഉണ്ടാകുംബോഴും , തെക്കൻ കാറ്റു വീശുമ്പോഴും ഇപ്പോൾ മഴപൈയ്യും എന്നു അനുഭവം കൊണ്ടു പറയാൻ അധികം പാൻഢിത്യത്തിന്റെ അവശ്യമോന്നൂല്ല്യ . അല്ലെങ്കിലും എനിക്കെന്തറിയാം. ഒരു ചുക്കും അറിയില്ല്യ . രണ്ടു കുട്ടികൾ ഉണ്ടായിരുന്നു ,പഠിച്ചു , പഠിപ്പിച്ചു - അതിനു ഒരു ഗൈഡും ഉണ്ടായിരുന്നില്ല്യ . ഗൈഡ് ആയി നില്ക്കേണ്ട വർ ..അടിയിൽ കൂടി കാൽചോട്ടിലെ മണ്ണു ചുമന്നു മാറ്റാൻ ശ്രമിചൂന്നു മാത്രം
എനിക്കു ഒന്നേ പറയാനുള്ളൂ . യഥാർഥത്തിൽ വിശന്നിരിക്കുന്ന കുറേ സാധുക്കളെ കണ്ടെത്തി വിശപ്പിനുള്ള വക വയറു നിറയെ വാങ്ങി കൊടുക്കുവാൻ സാധിക്കുമോ ? എങ്കിൽ എല്ലാ പ്രശ്നങ്ങൾക്കുംപരിഹാരം കൈയ്യോടെ ലഭ്യമാവും . മനസ്സമാധാനവും ലഭ്യമാവും . അതിനു കഴിയുന്നില്ലെങ്കിൽ ബദ്ധപ്പാട് തുടരുക തന്നെ ചെയ്യും. ഏവർക്കും എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു ഇന്നത്തേക്ക് വിട . എല്ലാ നന്മയും നേരുന്നു .ശുഭദിനം---
പാളയം നിസാർ അഹമ്മദു.
Copyright All Rights Reserved

Dec 1, 2014
Privacy: Only me
in Timeline Photos
പാളയം നിസാർ അഹമ്മദ്‌ .

Copyright All Rights Reserved.THE FLASH NEWS
@Theflashnews twitter.com ലും 
bulletindaily.blogspot.com,theflashnews.com ലും,Wordpress .com ലും 2013 ഡിസംബറിൽ തിരഞ്ഞെടുത്തു പ്രസിദ്ധീകരിക്കപെട്ടതു.

Palayam Nizar Ahamed, 
General Secretary,
PEOPLE'S WELFARE COUNCIL.

കുറച്ചു ദിവസം അതീവ ദുഖം ഉണ്ടായിരിക്കും.....

മഴക്കാറാണു രാവിലെ മുതൽ. ബാംഗ്ലൂർ പോലത്തെ നുനുത്ത തണുപ്പുള്ള കാലാവ സ്ഥ . ഒരാഴ്ചയായി അനന്തപുരിയുടെ അന്തരീക്ഷം ഇങ്ങനെയാണു.മഴ  പെയ്യുമോ ഇല്ലയോ എന്നു അറിയാൻ ആവണില്ല്യ . അതിനാൽ ഓഫീസിൽ തന്നെ ഒതുങ്ങി കൂടി .പ്രതീക്ഷിക്കാതെ ഒരു അപരിചിതൻ നമസ്കാരവും പറഞ്ഞു കടന്നു വന്നു . ഓർമ്മയുണ്ടോ ചോദ്യവും കൂടെ എത്തി .

2️⃣ ഓർമയിൽ പരതി ,ഉണ്ട് .ഓർമയുണ്ട് വളരെ മുൻപ് വന്നിട്ടുണ്ട് ഇവിടെ, സെക്രട്ടറിയേറ്റിൽ അഡീഷണൽ സെക്രട്ടറി ആയിരുന്നപ്പോൾ പലകുറി വന്നിട്ടുണ്ടിവിടെ .ഫിനാൻസ്സിലായിരുന്നു . കുറേ നാളായി കണ്ടിട്ടു .വേഷത്തിലും മാറ്റമുണ്ട് .തൂവെള്ള ജുബ്ബയും മുണ്ടും .അവിടവിടെയായി നന്നായി നരച്ച താടി ഡ്രിം ചെയ്തു ഒരുക്കിയിട്ടുണ്ട്. നല്ല ഭംഗിയുണ്ട് അതു കാണാൻ . ജുബ്ബൈക്കു ള്ളിലുടെ കഴുത്തിലെ രുദ്രാക്ഷവും കാണാൻ ആവും. നല്ല ആഢ്യത്വവും കൂട്ടിനുണ്ട് .സുഖ വിവരം ഞാൻ അന്വേഷി ച്ചു .പെട്ടെന്നു ആൾ മ്ലാന വദനനായി . മറുപടിയും വന്നു . സുഖമാണു .കഴിഞ്ഞ വർഷം അടുത്തൂൺ പറ്റി. ആറു മാസം മുൻപു ഭാര്യയും മരിച്ചു. മരിക്കുമ്പോൾ ഭാര്യക്ക്‌ വയസ്സു അൻപതു. (എന്റെ നിഖണ്ടുവിൽ ഒരു സ്ത്രീക്കു ആ പ്രായം യൗവ്വനം തന്നെയാണ്) .ഇപ്പോൾ എനിക്കു ഊഹിക്കാനാവും ഇദ്ദേഹത്തിനു 57 ആവാം . ആ പ്രായം എന്തായാലും തോന്നുകയേ ഇല്ല !!!.എന്തായിരുന്നു അസുഖം എന്ന എന്റെ ചോദ്യത്തിനു വളരെ ഫ്രീ ആയി ഉത്തരം വന്നു.......ഒരസുഖവും ഉണ്ടായിരുന്നില്ല്യ . നാൽപ്പതാമത് വയസ്സിൽ അവൾക്കു ഒരു യൂട്രസ് റിമൂവൽ ഓപ്പറേഷൻ ഉണ്ടായിരുന്നതല്ലാതെ , 28 വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ രണ്ടാൾക്കും ഒരു അലോപ്പതി മരുന്നും കഴിക്കേണ്ടി വന്നിരുന്നില്ല. പനിയോ ജലദോഷമോ വന്നാൽ ചുക്കു കാപ്പി ഇട്ടു കുടിക്കും, അത്രേന്നെ !
  
3️⃣പെട്ടെന്നു ഒരുദിവസം അവൾ കുളിമുറി യിൽ നിൽക്കെ വല്ലാതെ വരുന്നു. ഒന്നു വരൂന്നു വിളിക്കുന്നതു കേട്ടു ഓടിച്ചെന്നു നോക്കിയപ്പോൾ ബാത്രൂം ഭിത്തിയിൽ പിടിച്ചു തളർന്നു വീഴുന്നതാണ് കണ്ടത് . ഉടനെ പാങ്ങോട് മിലിട്ടറി ക്യാമ്പിനു അടുത്തുള്ള ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എത്തിച്ചു. അവർ
ഐ സി യുവിൽ കേറ്റി .അടുത്തനാൾ ബ്ലഡ്‌, മലം,മൂത്രം, സ്കാൻ ഒക്കെ പരിശോ ധിച്ചു ഡോക്ടർ മൊഴിഞ്ഞു എഞ്ചിൻ , ഗിയർ ബോക്സ്‌ ,ക്ലച് സകലതും അടിച്ചു പോയിരിക്കുന്നൂ ! എങ്കിലും പേടിക്കേണ്ട ......ഇപ്പൊ സകലതും ശരിയാക്കി തരാമെ ന്നും വേണ്ട പൈസ ഒക്കെ കൗണ്ടറിൽ കൊണ്ടു അടച്ചു രസീതു വാങ്ങിയാൽ മതീത്രേ.ആശാൻ പഴയ ഫിനാൻസല്ലെ, വേണ്ട കൂട്ടലും കിഴിക്കലും ക്ഷണ നേരം കൊണ്ടു ചെയ്തു. ഐ സി യൂ വിലെ പേഷ്യന്റിനെ കൈയ്യോടെ ഡിസ്ചാർജ് ചെയ്തു വാങ്ങി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി അഡ്മിറ്റ്‌ ചെയ്തു.....അവിടെയും ഉണ്ടു തീവിഴുങ്ങികൾ ...എങ്കിലും വിഴുങ്ങിയാലും, വിഴുങ്ങിയാലും പ്രൈവറ്റ് പോലെ വരില്ലല്ലോ, അത്രേം സമാധാനം .
അവിടുത്തെ പരിശോധനകൾ ഒന്നൊഴിയാതെ ചെയ്തു , അടുത്ത നാൾ റിസൾട്ടും വന്നു . ഒന്നും ഭയക്കാനില്ല അസുഖം ഇത്രേള്ളൂ! " 'അവരുടെ കിഡ്നി ചുരിങ്ങി പോയിരിക്കുന്നൂ '...... കുറേ ഡയാലിസ്സുകൾ വേണം അത്രേള്ളു .

4️⃣പത്തോളം ഡയാലിസ്സു കഴിഞ്ഞപ്പോൾ അവരുടെ അസ്വസ്ഥതകൾ മാറി ആശ്വാസ മായി വീട്ടിലേക്കു മടങ്ങി. ബാക്കി ഡയാലി സ്സു തുടരുകയും ചെയ്തു.  അവരുടെ കൂട്ടത്തിൽ ഡയാലിസ്സു പേഷ്യന്റായി അന്നു പത്തുപേർ ഉണ്ടായിരുന്നു -അതിലിപ്പോൾ ജീവനോടെശേഷിക്കുന്നവർ രണ്ടു പേർ 400 ഡയാലിസ്സു വരെ ചെയ്തവർ ആ കൂട്ടത്തി ൽ ഉണ്ടായിരുന്നു . 40 ഡയാലിസ്സു ആയപ്പോൾ തന്നെ ഇദ്ദേഹത്തിന്റെ ഭാര്യ മരണപ്പെട്ടു.  അവൾ എനിക്കു ഒരു തുണയായിരുന്നു, 28 വർഷം എനിക്കു പാചകം ചെയ്തു തന്നു , വസ്ത്രങ്ങൾ അലക്കി തന്നു ,എന്റെ കുഞ്ഞുങ്ങളെ ഗർഭം ധരിച്ചു വളർത്തി ..അവസാന സമയം (ഒരു വർഷം )അവളെ കൊണ്ടു നടന്നു നോക്കാൻ സർവ്വശക്തൻ എനിക്കും അവസരം തന്നതാവും . ആ ഓർമ്മക്കായി എല്ലാ ആഴ്ചയിലും ഒരു ദിവസം ഞാൻ മെഡിക്കൽ കോളേജിൽ പോയി ഇതേ രോഗമുള്ള മറ്റു രോഗികൾ ക്ക് എന്നാൽ കഴിയുന്ന സഹായം ചെയ്തു കൊടുക്കുന്നു . ഇതു പറയുമ്പോൾ ആ മനുഷ്യന്റെ കണ്ഠം ഇടറുന്നുണ്ടായിരുന്നു . * (ബ്രെസ്റ്റ് കാൻസർ വന്നിട്ടു പല കുറി കീമോ ചെയ്തിട്ടും, ഇരു കൊങ്കകളും അറുത്തുകീറി ദൂരെ കളഞ്ഞിട്ടും തികഞ്ഞ അഹന്തയോടെയും ധാർഷ്ട്യത്തോടെയും പണ്ടേ പോലെ തന്നെ പണത്തിനോടു പഴയ ആർത്തിയോടെ സഹജീവി സ്നേഹമില്ലാ തെ ജീവിക്കുന്ന ആളുകളേം ഇന്നും ,നാം കാണുന്നുണ്ടല്ലോ)*
  
           5️⃣ഈ സമയം ഞാൻ എന്റെ ഭാര്യയെയും മക്കളേം അവരുടെ നന്മകളെയും ഒരുനിമിഷം ഓർക്കുകയായി രുന്നു🙏🙏 ഇവിടെ എവിടെയാണ് ഇതെഴുതു ന്ന ആൾ ദുഖിക്കേണ്ടത് ... നോക്കൂ !.... സുഹൃത്തെ !!!ജീവിതം ഇങ്ങനെ ഒക്കെയാണ് . അതി കഠിനമായ ആ സാഹചര്യങ്ങൾ അതി ജീവിക്കുക തന്നെ വേണം ... പെട്ടെന്ന് , നാം ഏറ്റവും അധികം ആരാധിക്കയും, സ്നേഹിക്കുകയും , ബഹുമാനിക്കയും ചെയ്യുന്ന കുടുംബാംഗ ങ്ങളിൽ ഒരാളുടെ വേർപാട്‌ -"അതെ മരണം "- അങ്ങനെ ഒന്ന് ഉണ്ടാകുന്നു എന്ന് വക്കുക. നാം അതിനെ അതിജീവിക്കുക യില്ലേ. അങ്ങനെ ഒന്ന് വരുന്ന സമയം പ്രകൃതി തന്നെ അതിനു ഒരു പോംവഴി കണ്ടെത്തി നൽകിക്കൊള്ളും.കുറച്ചു ദിവസം അതീവ ദു:ഖം ഉണ്ടായിരിക്കും , ഒറ്റക്കിരുന്നു അലറി വിളിച്ചു കരഞ്ഞേക്കാം.   ആരാധനാലയങ്ങളിൽ കയറി ഇറങ്ങി നടന്നേക്കാം, പിന്നെ പിന്നെ സാവധാനം നമ്മുടെ ഓർമ്മയിൽ നിന്ന് ആ വ്യക്തി മാഞ്ഞു പോകും ..ഓർക്കതിരുന്നാൽ മതി ...അതിനുള്ള കഴിവ് പ്രകൃതി തന്നെ ഒരാൾക്ക്‌ തന്നു കൊള്ളും🏃ഏവർക്കും എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു പ്രാർത്ഥി ക്കുന്നു. എല്ലാ നന്മയും നേരുന്നു.
പാളയം നിസാർ അഹമ്മദ്‌ .
Copyright All Rights Reserved.
Statcounter Analitics report പ്രകാരം വിദേശ രാജ്യങ്ങളിലും ഏറെവായനക്കാരെ നേടിയതു
            TIPS ARE HIGHLY APPRECIATED                  Pyatm +9194476 88232       
 
             

നസീമ/വിജയൻ കമലേശ്വരം,/A Moin/
Junaida Saiyeda/മുസ്തഫ സലീം/A Ashik Nizar/
Nissi bombay/മു..നസീർ/രമ്യാ പൂരം/കോട/
കാട്ടായികോണം പോസ്റ്റ് 14-Sept-2025 Sunday


28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...