മഴക്കാറാണു രാവിലെ മുതൽ. ബാംഗ്ലൂർ പോലത്തെ നുനുത്ത തണുപ്പുള്ള കാലാവ സ്ഥ . ഒരാഴ്ചയായി അനന്തപുരിയുടെ അന്തരീക്ഷം ഇങ്ങനെയാണു.മഴ പെയ്യുമോ ഇല്ലയോ എന്നു അറിയാൻ ആവണില്ല്യ . അതിനാൽ ഓഫീസിൽ തന്നെ ഒതുങ്ങി കൂടി .പ്രതീക്ഷിക്കാതെ ഒരു അപരിചിതൻ നമസ്കാരവും പറഞ്ഞു കടന്നു വന്നു . ഓർമ്മയുണ്ടോ ചോദ്യവും കൂടെ എത്തി .
2️⃣ ഓർമയിൽ പരതി ,ഉണ്ട് .ഓർമയുണ്ട് വളരെ മുൻപ് വന്നിട്ടുണ്ട് ഇവിടെ, സെക്രട്ടറിയേറ്റിൽ അഡീഷണൽ സെക്രട്ടറി ആയിരുന്നപ്പോൾ പലകുറി വന്നിട്ടുണ്ടിവി ടെ .ഫിനാൻസ്സിലായിരുന്നു . കുറേ നാളായി കണ്ടിട്ടു .വേഷത്തിലും മാറ്റമുണ്ട് .തൂവെള്ള ജുബ്ബയും മുണ്ടും .അവിടവിടെയായി നന്നായി നരച്ച താടി ഡ്രിം ചെയ്തു ഒരുക്കിയിട്ടുണ്ട്. നല്ല ഭംഗിയുണ്ട് അതു കാണാൻ . ജുബ്ബൈക്കു ള്ളിലുടെ കഴുത്തിലെ രുദ്രാക്ഷവും കാണാൻ ആവും. നല്ല ആഢ്യത്വവും കൂട്ടിനുണ്ട് .സുഖ വിവരം ഞാൻ അന്വേഷി ച്ചു .പെട്ടെന്നു ആൾ മ്ലാന വദനനായി . മറുപടിയും വന്നു . സുഖമാണു .കഴിഞ്ഞ വർഷം അടുത്തൂൺ പറ്റി. ആറു മാസം മുൻപു ഭാര്യയും മരിച്ചു. മരിക്കുമ്പോൾ ഭാര്യക്ക് വയസ്സു അൻപതു. (എന്റെ നിഖണ്ടുവിൽ ഒരു സ്ത്രീക്കു ആ പ്രായം യൗവ്വനം തന്നെയാണ്) .ഇപ്പോൾ എനിക്കു ഊഹിക്കാനാവും ഇദ്ദേഹത്തിനു 57 ആവാം . ആ പ്രായം എന്തായാലും തോന്നുകയേ ഇല്ല !!!.എന്തായിരുന്നു അസുഖം എന്ന എന്റെ ചോദ്യത്തിനു വളരെ ഫ്രീ ആയി ഉത്തരം വന്നു.......ഒരസുഖവും ഉണ്ടായിരുന്നില്ല്യ . നാൽപ്പതാമത് വയസ്സിൽ അവൾക്കു ഒരു യൂട്രസ് റിമൂവൽ ഓപ്പറേഷൻ ഉണ്ടായിരുന്നതല്ലാതെ , 28 വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ രണ്ടാൾക്കും ഒരു അലോപ്പതി മരുന്നും കഴിക്കേണ്ടി വന്നിരുന്നില്ല. പനിയോ ജലദോഷമോ വന്നാൽ ചുക്കു കാപ്പി ഇട്ടു കുടിക്കും, അത്രേന്നെ !
3️⃣പെട്ടെന്നു ഒരുദിവസം അവൾ കുളിമുറി യിൽ നിൽക്കെ വല്ലാതെ വരുന്നു. ഒന്നു വരൂന്നു വിളിക്കുന്നതു കേട്ടു ഓടിച്ചെന്നു നോക്കിയപ്പോൾ ബാത്രൂം ഭിത്തിയിൽ പിടിച്ചു തളർന്നു വീഴുന്നതാണ് കണ്ടത് . ഉടനെ പാങ്ങോട് മിലിട്ടറി ക്യാമ്പിനു അടുത്തുള്ള ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എത്തിച്ചു. അവർ
ഐ സി യുവിൽ കേറ്റി .അടുത്തനാൾ ബ്ലഡ്, മലം,മൂത്രം, സ്കാൻ ഒക്കെ പരിശോ ധിച്ചു ഡോക്ടർ മൊഴിഞ്ഞു എഞ്ചിൻ , ഗിയർ ബോക്സ് ,ക്ലച് സകലതും അടിച്ചു പോയിരിക്കുന്നൂ ! എങ്കിലും പേടിക്കേണ്ട ......ഇപ്പൊ സകലതും ശരിയാക്കി തരാമെ ന്നും വേണ്ട പൈസ ഒക്കെ കൗണ്ടറിൽ കൊണ്ടു അടച്ചു രസീതു വാങ്ങിയാൽ മതീത്രേ.ആശാൻ പഴയ ഫിനാൻസല്ലെ, വേണ്ട കൂട്ടലും കിഴിക്കലും ക്ഷണ നേരം കൊണ്ടു ചെയ്തു. ഐ സി യൂ വിലെ പേഷ്യന്റിനെ കൈയ്യോടെ ഡിസ്ചാർജ് ചെയ്തു വാങ്ങി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി അഡ്മിറ്റ് ചെയ്തു.....അവിടെയും ഉണ്ടു തീവിഴുങ്ങികൾ ...എങ്കിലും വിഴുങ്ങിയാലും, വിഴുങ്ങിയാലും പ്രൈവറ്റ് പോലെ വരില്ലല്ലോ, അത്രേം സമാധാനം .
അവിടുത്തെ പരിശോധനകൾ ഒന്നൊഴിയാതെ ചെയ്തു , അടുത്ത നാൾ റിസൾട്ടും വന്നു . ഒന്നും ഭയക്കാനില്ല അസുഖം ഇത്രേള്ളൂ! " 'അവരുടെ കിഡ്നി ചുരിങ്ങി പോയിരിക്കുന്നൂ '...... കുറേ ഡയാലിസ്സുകൾ വേണം അത്രേള്ളു .

4️⃣പത്തോളം ഡയാലിസ്സു കഴിഞ്ഞപ്പോൾ അവരുടെ അസ്വസ്ഥതകൾ മാറി ആശ്വാസ മായി വീട്ടിലേക്കു മടങ്ങി. ബാക്കി ഡയാലി സ്സു തുടരുകയും ചെയ്തു. അവരുടെ കൂട്ടത്തിൽ ഡയാലിസ്സു പേഷ്യന്റായി അന്നു പത്തുപേർ ഉണ്ടായിരുന്നു -അതിലിപ്പോൾ ജീവനോടെശേഷിക്കു
5️⃣ഈ സമയം ഞാൻ എന്റെ ഭാര്യയെയും മക്കളേം അവരുടെ നന്മകളെയും ഒരുനിമിഷം ഓർക്കുകയായി രുന്നു🙏🙏 ഇവിടെ എവിടെയാണ് ഇതെഴുതു ന്ന ആൾ ദുഖിക്കേണ്ടത് ... നോക്കൂ !.... സുഹൃത്തെ !!!ജീവിതം ഇങ്ങനെ ഒക്കെയാണ് . അതി കഠിനമായ ആ സാഹചര്യങ്ങൾ അതി ജീവിക്കുക തന്നെ വേണം ... പെട്ടെന്ന് , നാം ഏറ്റവും അധികം ആരാധിക്കയും, സ്നേഹിക്കുകയും , ബഹുമാനിക്കയും ചെയ്യുന്ന കുടുംബാംഗ ങ്ങളിൽ ഒരാളുടെ വേർപാട് -"അതെ മരണം "- അങ്ങനെ ഒന്ന് ഉണ്ടാകുന്നു എന്ന് വക്കുക. നാം അതിനെ അതിജീവിക്കുക യില്ലേ. അങ്ങനെ ഒന്ന് വരുന്ന സമയം പ്രകൃതി തന്നെ അതിനു ഒരു പോംവഴി കണ്ടെത്തി നൽകിക്കൊള്ളും.കുറച്ചു ദിവസം അതീവ ദു:ഖം ഉണ്ടായിരിക്കും , ഒറ്റക്കിരുന്നു അലറി വിളിച്ചു കരഞ്ഞേക്കാം. ആരാധനാലയങ്ങളിൽ കയറി ഇറങ്ങി നടന്നേക്കാം, പിന്നെ പിന്നെ സാവധാനം നമ്മുടെ ഓർമ്മയിൽ നിന്ന് ആ വ്യക്തി മാഞ്ഞു പോകും ..ഓർക്കതിരുന്നാ ൽ മതി ...അതിനുള്ള കഴിവ് പ്രകൃതി തന്നെ ഒരാൾക്ക് തന്നു കൊള്ളും🏃ഏവർക്കും എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു പ്രാർത്ഥി ക്കുന്നു. എല്ലാ നന്മയും നേരുന്നു.
പാളയം നിസാർ അഹമ്മദ് .
Copyright All Rights Reserved.
Statcounter Analitics report പ്രകാരം വിദേശ രാജ്യങ്ങളിലും ഏറെവായനക്കാരെ നേടിയതു
Copyright All Rights Reserved.
Statcounter Analitics report പ്രകാരം വിദേശ രാജ്യങ്ങളിലും ഏറെവായനക്കാരെ നേടിയതു
TIPS ARE HIGHLY APPRECIATED Pyatm +9194476 88232
നസീമ/വിജയൻ കമലേശ്വരം,/A Moin/
Junaida Saiyeda/മുസ്തഫ സലീം/A Ashik Nizar/
Nissi bombay/മു..നസീർ/രമ്യാ പൂരം/കോട/
കാട്ടായികോണം പോസ്റ്റ് 14-Sept-2025 Sunday
No comments:
Post a Comment