bulletindaily.blogspot.com

Thursday, May 02, 2013

from fb 02.5.2013 kathayezhuthu


Sunday, 27 January 2013

പണ്ട് ഞാന്‍ മൂന്നു നോവലും ,ഏഴു കഥകളും എഴുതി. ഒരു നോവല്‍ സിനിമാക്കാര്‍ കൊണ്ട് പോയീ ....അഞ്ഞൂറ് റുപ്പിക തന്നു. ..കഥകള്‍ക്ക് ബാലകൃഷ്ണന്‍ചേട്ടനും , കാമ്പിശ്ശേരി ചേട്ടനും (കൗമുദി,ജനയുഗം )ഉള്‍പ്പടെ 25 ഉം 30 ഉം വേറെ തന്നു. സിനിമ ക്കാര്‍ക്ക് നല്ല കോളടിച്ചു . വീണ്ടും വന്നപ്പോള്‍ ഈ നചപിച്ച ഇനി നടപ്പില്ലാന്നു പറഞ്ഞു ഞാന്‍ അവരെ ഓട്ടിച്ചു വിട്ടു.ഇത്തിരി സമ്പന്നന്‍ ആയപ്പോള്‍ . ഒരു പെണ്ണും കെട്ടി .പെണ്ണും പിള്ളക്ക് വായനാ ശീലം അന്ന് തീരെ ഇല്ല ..ഒരു സഹൃദയയും അല്ലായിരുന്നു . കഥ എഴുത്ത് അപ്പോള്‍ എന്ത് മിനക്കെട്ട പണി യാണെന്ന് അറിയുമോ നിങ്ങള്‍ക്ക്‌. അര്‍ദ്ധ രാത്രിയുടെ നിശബ്ദതയില്‍ ഉണര്‍ന്നിരിക്കണം , ചിന്തിക്കണം , തൊട്ടിലില്‍ കിടന്നു കുഞ്ഞു കരയുമ്പോള്‍ ആട്ടികൊടുക്കണം , സ്വയം കട്ടന്‍ ഇട്ടു കുടിക്കണം ,മുറുക്കാന്‍ കടയില്‍ ചെന്ന് സിഗരെട്ടും ,തീപ്പെട്ടിയും വാങ്ങിക്കൊണ്ടു കരുതിവക്കണം , ഇടയ്ക്കിടയ്ക്ക് പേനയില്‍ മഷി നിറയ്ക്കണം .നേരം വെളുക്കുമ്പോള്‍ കിടന്നു ഉറങ്ങണം . പെണ്ണും പിള്ളക്ക് അതുകാരണം എന്നെ ഒട്ടും പിടുത്തവുമില്ല. എന്റെ മുറി ചുരുട്ടി ഇട്ട കടലാസ്സു കഷണങ്ങളും നിറയെ സിഗരെട്ടു കുറ്റിയും ചാരവും കൊണ്ട് നിറയും... .. ഒരു നാള്‍ മുറി വൃത്തി ആക്കാന്‍ വന്ന അവള്‍ കൈയെഴുത്തപ്രതികളുടെ ആദ്യ പേജുകള്‍ മറിച്ച്‌ നോക്കി . .ഉറങ്ങി കിടന്ന എന്റെ പിന്നില്‍ ചൂലിന്റെ മൂടുകൊണ്ട് കൊണ്ട് ഒരു തട്ട് . തട്ട് കിട്ടിയ പാടെ ഞാന്‍ എണീറ്റിരുന്നു . എന്നെ നോക്കി അവള്‍ അലറി; " ഫ !മനുഷ്യാ.......! കമല ചേച്ചീനെ പോലെ അശ്ലീലം എഴുതുന്നോ .കൊച്ചു പുസ്തകം ഇറക്കലാണോ തന്റെ പണി " അതിവിടെ വേണ്ട . കലഹം മൂത്ത് അടിയും , വക്കാണവും ആയി . അവള്‍ എല്ലാം വലിച്ചു കീറി തീയില്‍ ഇട്ടു. ഇനി ഞാന്‍ കൂടെ വേണേല്‍ മേലാല്‍ വീട് കേടാക്കുന്ന ഈ എഴുത്ത് പണി ഇവിടെ കണ്ടു പോകരുത് ..നിബന്ധനയും വച്ചു . കുടുംബ കലഹം വേണ്ടെല്ലോ എന്നുകരുതിയും ചെവിതല കേട്ട് ഇരിക്കണമല്ലോ എന്നുകരുതിയും ആ പണിയും ഞാന്‍ അതോടെ നിര്‍ത്തി. ...അല്ലായിരുന്നുവെങ്കില്‍ ഞാനും ഒരു MT ആയിപ്പോയേനെ .(empty).വിധി ഹിതം മറിച്ച് ആകയാല്‍ അതിനും സംഗതി ഇല്ലല്ലോ !!!!!!!!!!!!!!!!!!!!!!!!!!!!!!!!!
4Like ·  · 

No comments:

Post a Comment

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...