ഇമ്മിണി ബല്യ പണി എനിക്കും കിട്ടിയേക്കും : കഴിഞ്ഞ ദിവസം ഗവണ്മെന്റ് ട്രയിനിംഗ്
കോളേജിലെ പ്രിൻസിപ്പൽ സുഹൃത്തു, വീട്ടിൽ അതിഥി ആയി വന്നിരുന്നു .കുറച്ചു മിഠായിയും, കീ ചൈനുകളും ,വാച്ചുകളും കൊണ്ടാ വന്നതു .പതിവു രീതി അല്ലതു ...പുള്ളിക്കു എന്താ പറ്റീത് എന്നന്വേഷിച്ചു ..അപ്പൊ പറയുവാ ..മോളും മരുമോനും അങ്ങു ഒബാമേടെ നാട്ടിലാ അതുകൊണ്ടു ഇവരു തന്തേം തള്ളേം അവിടെ ഒരു വിസിറ്റിനു പോയി വന്നത്രേ! അതിന്റെ സന്തോഷമാ ഈ കൊണ്ടു വന്നതെന്നു ! ഇതു പറയുന്ന പത്താമത്തെ തന്തേം തള്ളേമാ ഇവർ !എല്ലാവന്റെം മക്കളും മരുമക്കളും ഒക്കെ ഇപ്പൊ അമേരിക്കേലും ,യുറോപ്പിലും തന്നാ പെറ്റുകെടപ്പ് !ഇഷ്ടം പോലെ പണം ..കാറു ..ബംഗ്ലാ.... ഒക്കെ അവിടെ ഉണ്ടത്രേ ..അതൊക്കെ വിറ്റിട്ടു ഇങ്ങോട്ടു വരാൻ പിള്ളാർക്കു ഇനി കഴിയില്ല. ഇനിയത്തെ ജീവിതം അവിടെ മതീന്നു നിശ്ചയിച്ചിരിക്കുന്നുപോലും .നമ്മടെ കേരളത്തിന്റെ ഒരു ഗതികേടു നോക്കണേ ...ജന്മനാടു വേണ്ടാപോലും ..അവിടെ ഏറെക്കാലം അംബാസ്സിഡറു ആയിരുന്ന എൻെറ പരിചയക്കാരൻ ശ്രീനിവാസ്സും, ശശി തരൂരും ഒക്കെ ആ ഉദ്യോഗം കഴിഞ്ഞപ്പോൾ ,പെട്ടീം പ്രമാണവും ഒക്കെ പിറക്കി എടുത്തു നാട്ടിൽ വന്നാണു തങ്ങിയതു .അങ്ങനെ പല ഉയർന്ന ഉദ്യോഗസ്ഥരും, വിദേശ നാടുവിട്ടു ഇവിടെ തന്ന്യാ കുടുംബമായി താമസിക്കുന്നതു. ഇ തിരുവനന്തപുരം പട്ടണത്തിൽ ! ടെക്നോപാര്ക്കിലോ ,ഇന്ഫോപാര്ക്കിലോ ജോലിക്ക് കേറി രണ്ടു ,മൂന്നു കൊല്ലം കഴിഞ്ഞാലു പിള്ളാരൊക്കെ കമ്പനീല് ഒറ്റ ചോദ്യമാ?.എന്നെ ഓണ്‍ലൈനു വിടണോ? ഇല്ലയോ ?ഇല്ലെങ്കില് ..ഒറ്റ ചാട്ടമാ വേറൊരു കമ്പനീലോട്ടു ...അവിടെ ..ഇന്ഫോസിസ്സ് ,ടീ സീഎല്ല് ,.ഒറാക്കിള് ,ഇന്റെലു ,വിപ്രോ എന്നൊന്നുമില്ല ..ഒന്നുകിലു ഒരു ഓണ്‍സൈറ്റു - അല്ലേല് കൂലിക്കൂടുതലു!.രണ്ടിലൊന്നു ഇപ്പോഴത്തെ പിള്ളാരക്ക് ചോദിച്ചു വാങ്ങാന് അറിയാം ...അപ്പൊ എനിക്കും ഒരു പൂതി തോന്നി ..വല്ല ജാവയോ ,ഡോട്ട്‌നെറ്റോ ,സീ പ്ലസ് പ്ലസ്സോ ,പഠിചു അക്കരെ ചാടാനു ഒരു മോഹം ...പെരുത്തു പണം കിട്ടണ ഏര്പ്പാടാ ..ഒരു കൈ നോക്കാനായി ഞാനും ചെന്നു ചേര്ന്നു, ഒരു കോഴ്സ്സേല് .90 ദിവസത്തെ ക്ലാസ്സാ ഇടം വലം തിരിയാനു അവന്മാരു വിടത്തില്ല ..പക്ഷേ പഠിപ്പിക്ക മാത്രം ചെയ്യില്ല ..എല്ലാവനും അതേ !.പണം പിടുങ്ങാനുള്ള തന്ത്രം മാത്രം ..അതും ഗവന്മേന്റിന്റെ ചില ലേബലൊക്കെ ഉണ്ടു ! ".ഡാ"ക്കെന്നും ,"ഡീ"ക്കെന്നും, "ട്രോണെ"ന്നും ഒക്കേ ബോര്ഡേലു വച്ചിട്ടുമുണ്ട് . പഠിപ്പീരു മാത്രം നടക്കുകേല .അവിടെ .പഠിച്ചിറങ്ങിയാ ഒരു തുക്കടാ കമ്പനിക്കാരനു പോലും,ഇവിടെ എടുക്കുകേലാ ! പണം പോണതു മാത്രം മിച്ചം ,പിന്നല്ലേ ഒബാമേടെ നാട്ടിലോട്ടും ,യൂറോപ്പിലോട്ടും കേറ്റുക !.യൂറോപ്പിലു പോയാല് ഒരു ഗുണമുണ്ട് ;പൊണ്ടാട്ടിക്കും പണി ചൈയ്യാം ..അമേരിക്കയ്ക്ക് ആണേല് , പൊണ്ടാട്ടി പണിക്കു ഇറങ്ങിയാല് ..ഒബാമാ ഒട്ടിച്ചു വിടും ..ഡോളറിനു വച്ചടി വച്ചടിയാ കേറ്റം. അതുകൊണ്ടു അയ്യാളുക്ക് ഒരുത്തനേം ഇപ്പൊ പിടിക്കത്തില്ല . വീട്ടിലു കതകടച്ചു ഇരിക്കാനേ പൊണ്ടാട്ടിക്കു നിവര്ത്തി ഒള്ള് .!.അല്ലേല് വേറെ വേറെ പോണം ,പിടിച്ചാ നല്ല അമേരിക്കാണ്‍ കൊഴുക്കട്ട തിന്നാം. ഏതു മരകോന്തനായ പിള്ളാരെയും ,ഈ കോഴ്സ്സു പഠിപ്പിച്ചു ശഡേന്നു സോഫ്റ്റ്‌വയറുഎന്ജിനീര് ആക്കാനു മിടുക്കുള്ള 'എണ്ണം" പറഞ്ഞ, നല്ല കിടിലം പയ്യന്മ്മാര് ഇപ്പോ തലസ്ഥാനത്തു ഉണ്ടു . അവര്ക്ക് ഒരു സിറ്റിങ്ങിനു തന്നെ കൊടുക്കണം അൻപതിനായിരം രൂഫാ ....അവര്ക്കൊന്നും ഒരു ബാനറും വേണ്ട .പഠിച്ചാ ,പഠിച്ച പോലിരിക്കും ..എപ്പോ അമേരിക്കക്കും യൂറോപ്പിനും പോയെന്നു കേട്ട മതി .അതിനു വേണ്ടേ പിടിപ്പതു പണം . അതില്ലാത്തതു കൊണ്ടു ചെറിയ പഠിത്തം ഞാനും പഠിച്ചു , ജാവകോഴ്സ്സു: ഇതു കാണുമ്പോ തന്നെ നില വിളിച്ചോണ്ടു ഇറങ്ങി ഓടാനു ,പലപ്പോഴും തോന്നീതാ int a , b; / / ... if (a < b ) a = O ; else b = O if (i = =10) { if (j < 20 ) a = b ; if (k > 100 ) c = d ; / / this if is else a = c ; / / associated with this else } else a = d ; / / this else refers to if (i = = 10 ) ഈ ലാങ്ങ്ഗ്വെജു വല്ലതും പുടി കിട്ടിയോ മാഷേ ! ഇല്ലാ അല്ലേ..അപ്പൊ എനിക്കും പോവാനു പറ്റത്തില്ല..അല്ലേ !!!!!!!!!!!!!!!!!!!!!!!!!!!!!!! .... ...........................................................................................എന്നാ ശരി ഒരു ശുഭ ദിനം കൂടി നേരുന്നു ..
..
No comments:
Post a Comment