bulletindaily.blogspot.com

Sunday, March 06, 2022

അകത്തായിട്ടു കൈയ്യും, കാലും പിടിച്ചിട്ടു കാര്യംമില്ലല്ലോ

 





നമുക്കു അറിയുന്നതും അറിയാത്തതുമായ ധാരാളം പ്രശ്നങ്ങൾ ജീവിതത്തിൽ വന്നു ഭവിക്കാറുണ്ടു🐉 അവ സംഭവിച്ചതിനു ശേഷമാണു ചിന്തിക്കുക ഇങ്ങനെ സംഭവിക്കുമെന്നു നേരത്തെ അറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഒരു ഡീവിയേഷനെടുത്തു എപ്പഴേ നല്ല ജീവിതവും കൊണ്ടു ഓടി രക്ഷപ്പെടുവാൻ കഴിയുമായിരുന്നല്ലോന്നു🏃തലസ്ഥാനം നനഞ്ഞു കുളിച്ചു നിൽക്കുന്നു🚶ഒരു ഭാഗത്തേക്കും വാഹനവുമായി യാത്ര ചെയ്യാനാവത്ത തിരക്കാണു🚶 റോഡുകളൊക്കെ മുട്ടറ്റം വെള്ളം നിറഞ്ഞു യാത്ര ദുരിതമാക്കുന്ന ഭാഗമാണു സിറ്റി മുഴുവനും🐊 മാലിന്യം കുമിഞ്ഞു കിടക്കുന്ന വീഥികൾ🐊 നിപ്പയും, ഡങ്കിയും, എലിപ്പനിയും വന്നപ്പോൾ  കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ തിരക്കോട് തിരക്കു തന്നെ🐊അസുഖമൊക്കെ ഒന്നോടെ വാങ്ങികൊണ്ടു കുടുബത്തു കൊണ്ടുവയ്ക്കാൻ അൽപം ബുദ്ധിമുട്ടുണ്ടേ! അതിനാൽ തന്നെ പലയാത്രകളും ഒഴിവാക്കും🚶ഓഫീസ് വിട്ടാൽ വീടു, വീടുവിട്ടാൽ ഓഫീസ് എന്നല്ലാതെ ഒരു കിറക്കം ഇപ്പോൾ പതിവില്ല🚶
ഇന്നത്തെ ദിവസം ഒരു തിരക്കുള്ള ദിവസമാണു🚶തിങ്കളും, വ്യാഴവും ഏറെക്കാലമായി ജീവിതത്തിൽ വളരെ തിരക്കനുഭവപ്പടുന്ന ദിവസങ്ങളാണു🚶
അമ്മയുള്ളപ്പോൾ വ്യാഴാഴ്ച സന്ധ്യ ആയാൽ വെള്ളിയാഴ്ച ഖുത്തുബ (ജുമാ നമസ്കാരം) കഴിയുന്നതു വരെ വീടിനു പുറത്തേക്ക് ഒരു യാത്രയുണ്ടാവില്ല🚶 ഖുറാനും ഓതി, യാസീനും, 'ഞാനപുകഴ്ചി' യെന്ന ബൃഹത്തായ തമിഴ് പുസ്തകത്തിലെ സദ്ഗുണങ്ങൾക്കു സമ്പന്നമായ പ്രാർത്ഥനകളും ഒതി ഒരു ഒൻപതു മണിവരെ പ്രാർത്ഥനാ മുറിയിൽ തന്നെ അമ്മ ഇരിക്കും🚶
വൈകിട്ട് കൃത്യം നാലു മണിക്കു കുളിച്ചു ഒരുങ്ങി കഞ്ഞിപശ മുക്കി തേച്ചു എടുത്ത പുതിയ കോട്ടൺ സാരിയും ഉടുത്തു അവർ സന്ധ്യയാവാൻ കാത്തിരിക്കും🚶വീടിനുള്ളിൽ ഏറ്റവും കൂടുതൽ അവർ ധരിക്കുക കൂടിയ വോയിലോ, കോട്ടണോ സാരികൾ മാത്രം🚶 വീട്ടിൽ നിൽക്കുന്ന രണ്ടു വീട്ടു ജോലിക്കാരി സ്ത്രീകൾക്കും അതു തന്നെ വാങ്ങി കൊടുക്കും🚶നായർ സമുദായത്തിൽ നിന്നുള്ളവരെ മാത്രമേ അടുക്കള പണിക്കു അമ്മ നിർത്തുകയുള്ളൂ🚶  എൻ്റെ പത്നിക്കും അടുക്കള ജോലിക്ക് വീട്ടിൽ ഉടുക്കാൻ കൂടിയ പ്യൂയർ കോട്ടൺ സാരികൾ തന്നെ വാങ്ങി നൽകണതും അതു കണ്ടു ശീലിച്ചിട്ടാണേ🚶 പുറത്തു പോകുബോൾ അക്കാലത്ത്  വലിയ വിലയു
ണ്ടായിരുന്ന അമേരിക്കൻ ജോർജറ്റോ, ഷിഫോണോ, ലുദ്ധ്യാനാപട്ടു സാരികളോ ഒക്കെ ആയിരുന്നു അമ്മ ധരിച്ചിരുന്നതു🚶

 വീട്ടിലെ പണിക്കു നിന്ന ധാരാളം നായർ സ്ത്രീകളിൽ, ഞങ്ങളെ അമ്മയെപ്പോലെ നോക്കിയ വരിൽ എടുത്തു പറയേണ്ട ഒരു സ്ത്രീയുണ്ടായിരുന്നു🚶ഏറേ വർഷം ഞങ്ങളുടെ വീട്ടിൽ അവർ അടുക്കള പണിക്കു നിന്നിരുന്നു🚶കൗമാരക്കാരായ ഞങ്ങളെ നന്നായി നോക്കിയിരുന്നു🚶 നിരവധി തവണ     M L A ആവുകയും, ദേവസ്വം പ്രസിഡനൻറാവുകയും, ശബരിമല ചുമതല ഭംഗിയായി നോക്കി നടത്തുകയും ചെയ്തിരുന്ന                    B.മാധവൻ നായരുടെ(വലിയശാല മാധവൻ നായർ) ഭാര്യാ മാതാവു ആയിരുന്നു അവർ🚶 പിൽക്കാലത്ത് എൻെറ പിതാവിനു ഒരു ശുപാർശയുടെ അവശ്യം വന്നപ്പോൾ B. മാധവൻനായർ അരയും തലയും മുറുക്കി ആത്മാർഥമായി പിതാവിന്റെ കൂടെ നിന്നു എന്നതും ഞാനോർക്കുന്നു🚶
പ്രാർത്ഥനാ സമയം അടുത്ത് ചെന്ന് അതിൽ ശ്രദ്ധിക്കുകയും തമിഴ് ഭക്തി പാട്ട്കൾ(തമിഴ് മുനാജാത്തുകൾ) കൂടെ ഓതുന്നതും എൻെറയും പതിവായിരുന്നു🐊 ധാരാളംപേർ അമ്മയിൽ നിന്നും ഉപദേശ നിർദ്ദേശങ്ങൾ വാങ്ങാൻ വരുന്ന ഒരു കാലഘട്ടമായിരുന്നു അതു🐊അമ്മയുടെ നിർദ്ദേശം അനുസരിക്കാത്ത ഒരാണും, പെണ്ണും പാളയത്തു ഉണ്ടായിരുന്നില്ല🚶 പഴയ പാളയത്തെ സന്നിമേടു സ്കൂളിലായിരുന്നു( പാളയത്തെ മഹാരാജാസ്  യൂണിവേഴ്സിറ്റി കോളേജിനു എതിരെയുള്ള ഇന്നത്തെ സംസ്കൃത കോളജ്) അമ്മയുടെ വിദ്യാഭ്യാസം🚶 ആ സ്കൂൾ പിൽക്കാലത്തു
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സംസ്കൃത കോളേജ് ആക്കി മാറ്റി🐊
പഴയ കാലം ഓർത്തു ഞാനിരിക്കുബോൾ എൻെറ ഓഫീസിൽ രണ്ടു സ്ത്രീകൾ വന്നു🚶 ഒരാൾക്ക് 45വരും കൂടെ വന്നവർക്കു അതിലേറെയും🚶
നമസ്കാരം സാറേന്നു പറഞ്ഞു ചിരിച്ചപ്പോളാണു മനസ്സിലായതു അവർ ശിവദാസൻ എന്ന എൻ്റെ ഒരു പഴയകാല  സ്നേഹിതൻെറ ഭാര്യയാണെന്നു🚶 അവളെ കണ്ടു ഏറെ നാളുകളായിരുന്നു🐊
വന്നപാടെ അവൾ ചിരിച്ചുകൊണ്ടു ആഗമനോദ്ദേശം പറഞ്ഞു.....🚶
കൂടെ വന്ന സ്ത്രീയുടെ ടെക്നോപാർക്കിലെ ഉദ്യോഗസ്ഥയായ മകൾ-സെഷൻസ് കോടതിയാൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിലാണു.....🏑
അപ്പോഴാണു അടുത്തിരുന്ന സ്ത്രീയെ ഞാൻ ശ്രദ്ധിച്ചതു ..... അവർ കരയുകയാണു🚶
അവരുടെ ദു:ഖഭാരം മുഴുവനും ഒഴുകിപ്പോയി ശരിയായ മനോനിലയിൽ മടങ്ങി എത്താനുള്ള സമയം നൽകി കൊണ്ടു ഞാൻ നിശബ്ദനായി ഇരുന്നു🚶 സുഹൃത്തിൻെറ ഭാര്യ ദയനീയമായി എൻെറ മുഖത്തേക്ക് നോക്കി🚶 കൂടെ വന്നവരുടെ സങ്കടം അടങ്ങാൻ അൽപം സമയം നൽകാമെന്നു ഞാൻ പതിയെ കൈ കാണിച്ചു🚶
പത്തു പതിനഞ്ചു മിനിറ്റ് അങ്ങനെ കഴിഞ്ഞു🚶 ഞങ്ങൾ മൂവരുടേയും നിശബ്ദതയെ മുറിച്ചു കൊണ്ടു കരയുകയായിരുന്ന സ്ത്രീ സംസാരിച്ചു തുടങ്ങി🚶
അവരുടെ മകളുടെ വിവാഹം കഴിഞ്ഞു അഞ്ചു വർഷമാകുന്നു🚶നാലുവയസുകാരി കുഞ്ഞുണ്ടായിരുന്നു🚶 സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവും നല്ലൊരു പയ്യനായിരുന്നു🚶കുടുബത്തിലെല്ലാവർക്കും നല്ലയാൾ, മാന്യൻ യാതൊരു ദുശ്ശീലവുമില്ലാത്ത സുമുഖനായ പയ്യനായിരുന്നു അവൻ🚶 അവൾക്കും അവനെ ജീവനായിരുന്നു... കുഞ്ഞിനേയും🚶അങ്ങനെ സുഗമമായ ജീവിത യാത്ര ക്കിടയിലാണു അവളുടെ ടെസ്റ്റ് ലീഡ് ആയി പത്തു നാൽപതു വയസ്സുള്ള ഒരു ചെറുപ്പക്കാരൻ അവളുടെ ജോലിയിലേക്കും, ഹൃദയത്തിലേക്കും ജീവിതത്തിലേക്കും ആകസ്മികമായി കടന്നു വരുന്നതു
ആകെ എണ്ണി പത്തുമാസത്തെ അടുപ്പം കൊണ്ടു തന്നെ അവളുടെ ജീവിതഗതിയെ അഗാധയുടെ നരകത്തിലേക്കു വലിച്ചെറിയുന്ന രീതിയിൽ കേരള സമൂഹത്തെ ആകെ ഞെട്ടിച്ചു കൊണ്ടുള്ള കൊലപാതകങ്ങൾക്കു അവൾ കൂടി പങ്കാളിയാണെന്ന തരത്തിലുള്ള പോലീസിൻെറ അന്വേഷണ റിപ്പോർട്ടും  വാർത്താ മാദ്ധ്യമങ്ങളുടെ സെൻസേഷണൽ പ്രചാരണങ്ങളും കാമുകനു തൂക്കുകയറും, മകൾക്കു ജീവപര്യന്തം ശിക്ഷയും കിട്ടുന്നതു🚶 ആ പെൺകുട്ടിക്കു വേണ്ടി കേസ് വാദിച്ചതു, വിവിധ ആവശ്യങ്ങൾക്കു എൻ്റെ ഓഫീസിൽ വരുമായിരുന്ന എൻ്റെ പരിചയക്കാരനായ ശാസ്തമംഗലത്തുകാരനായ പ്രശസ്ത ക്രിമിനൽ വക്കീലായിരുന്നു 🚶 എന്നിട്ടും ഈ കേസ് തോറ്റു തുന്നം പാടി🚶
ഒരു പെൺകുട്ടിയുടെ സ്ത്രീ ജീവിതം നരകത്തിലാക്കാൻ പാകത്തിന് സെൻസേഷണലായി വേണ്ടാത്തതൊക്കെ എഴുതി പിടിപ്പിച്ച   വാർത്താ മാദ്ധ്യമങ്ങളടക്കം എല്ലാവർക്കും ആ ചോരയിൽ പങ്കുണ്ടു🚶🏼‍♂️
കാരണം:
പത്തു പന്ത്രണ്ട് വർഷം മുൻപു ടെക്നോപാർക്കിൽ ജോലിചെയ്യുന്ന ആണിനേയും പെണ്ണിനെയും കുറച്ചു നല്ല രീതിയിൽ അല്ല തലസ്ഥാനത്തുള്ളവർ പറഞ്ഞിരുന്നതു🚶 ടെക്നോപാർക്കിലാണു ജോലി എന്നു കേട്ടാൽ വീടു പോലും സിറ്റിയിൽ വാടകയ്ക്ക് കിട്ടുകയില്ല. ഗവണ്മെന്റ് ജോലിയുള്ളവർക്കേ വീട് വാടകക്കു തരൂ. അതൊരു തറട്ടിക്കറ്റു പ്യൂൺ ജോലി ആയാലും മതി🚶  ആണിനായാലും പെണ്ണിനായാലും വിവാഹാലോചന പോലും വരില്ല!! രാവിലെ ടെക്നോപാർക്കിൽ ജോലിക്കെന്നു പറഞ്ഞിറങ്ങി    പോകുന്ന ആണും പെണ്ണും, ലിഫ്റ്റിലും, ഓഫീസിലും, കെട്ടിപ്പിടിയും, ഉമ്മവക്കലുമാണെന്നാണു തലസ്ഥാനത്തെ സകല ജനങ്ങളും പറയുക🚶           'വർക്ക് ലോഡ്' എന്ന പേരിൽ അർദ്ധരാത്രി അസമയത്തു ആണിനേയും പെണ്ണിനേയും ക്യാബ് എന്നു ഓമനപ്പേരിട്ടു വിളിക്കുന്ന വാഹനത്തിൽ വീട്ടിൻ്റെ നടയിൽ കാറിൽ കൊണ്ട് രാത്രി ഇറക്കി വിടുബോൾ വീട്ടിനു പരിസരത്തെ ആളുകൾക്കൊന്നും അതു ഉൾക്കൊള്ളാനാകുമായിരുന്നില്ല🚶
 തിരുവനന്തപുരവും സമീപ ജില്ലകളും അധികാര ഗർവ്വുള്ള സർക്കാർ ജോലിക്കാരുടെ നാടായതിനാൽ അവർ ഈ പ്രചാരണം നന്നായി പ്രോത്സാഹിപ്പിച്ചു, നൂറുമടങ്ങു പ്രചരിപ്പിച്ചു🚶 നാലഞ്ചു നല്ല കമ്പനികളിലൊഴിച്ചു, മറ്റ് പല തുക്കടാ കമ്പനികളിലും ഇതൊക്കെ സംഭവിക്കണില്ല എന്നു തീർത്തു നിഷേധിക്കുവാനുമാകുകയില്ല🚶
അങ്ങനെയുള്ളപ്പോഴാണു ഈ പെൺകുട്ടിയുമായി ചേർന്നു കാമുകൻ അമ്മായിയേയും, സ്വന്തം മകളേയും, ഭർത്താവിനേയും വെട്ടി നുറുക്കുന്ന സംഭവം നടക്കുന്നതു🚶രണ്ടു പേരും ടെക്നോ പാർക്കിലെ ജോലിക്കാരായപ്പോൾ ദുർദശാ സന്ധി ഇരുവരേയും ബാധിച്ചു
🏃 

GOOGLE ൻെറ Stat Counter Analytics Weekly report പ്രകാരം ഏറെ വായക്കാരുള്ള ബ്ലോഗ് 🍒

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"









No comments:

Post a Comment

28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം

               Nizar Ahamed M എന്ന                            പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...