ധാരാളം വായിക്കുക, ധാരാളം പേരുമായി എന്നും നേരിട്ടു സംസാരിക്കാനും, ആശയ വിനിമയം നടത്താനും കഴിയുന്ന തൊഴിൽ തിരഞ്ഞെടുക്കുക🚶മറ്റുള്ളവരുടെ വിവിധ പ്രശ്നങ്ങൾ കേൾക്കാൻ കഴിയുന്ന, ക്ഷമയുള്ള നല്ലൊരു കേൾവിക്കാരനാവുക എന്നതാണു ആദ്യം വേണ്ടതു🏃അതിൽ നിന്നാണു എഴുതാനുള്ള ആശയങ്ങളും, എന്തിനെക്കുറി ച്ചുമുള്ള അറിവും നമുക്കു വന്നെത്തുക🏃 വിവിധ തലത്തിലുള്ള പത്തമ്പതു പേരെങ്കിലും മുന്നിൽ വന്നിരുന്നു സംസാരിച്ചു പോകാത്ത ഏതു തൊഴിലും, അതെത്ര ഔന്നത്യമുള്ള തായാലും എനിക്കു അരോചകമായിട്ടാണു തോന്നിയിട്ടുള്ള തു🏃
2️⃣ചുറ്റുമുള്ളതു നന്നായി വീക്ഷിച്ചാൽ, എഴുത്തും, കഥകളും, അതിനുള്ള ആശയ ങ്ങളും മനസ്സിൽ വരും🏃 മലയാള വാക്യം നന്നായി പിറക്കി വക്കാൻ കഴിയുന്ന ഏതൊരു മലയാളിക്കും കഥയും നോവലും എഴുതാനാ വും🏃 മനപൂർവ്വം അതിനുള്ള മനസ്സ് വേണമെ ന്നേയുള്ളൂ🚶 സാഹിത്യ രചന നടത്താ നായി പോയി എം ടിക്കും, പെരുമ്പടവത്തിനും, പി.വത്സലക്കും, മീരയ്ക്കും നാം പഠിക്കേണ്ടതില്ല🏃നിത്യം കണ്ടു മുട്ടുന്ന വരെ മനസ്സിൽ പകർത്തി വച്ചാൽ, എഴുതുമ്പോൾ അവരൊ ക്കെ താനേ മുന്നിൽ വരും🏃നിത്യേനയുള്ള ഉപയോഗ ഭാഷ മതി🚶കുറേ പേപ്പർ ആയാൽ പ്രിൻറാക്കാം🚶 തലസ്ഥാനത്തു പെരുത്ത മുന്തിയ മന്ത്രിയെ ഉദ്ഘടിക്കാൻ കിട്ടും🚶നല്ല കിടിലൻ വാർത്താ മാദ്ധ്യമ പബ്ലിസിറ്റിയും കിട്ടും🚶വിൽക്കാൻ കഴിയാതെ പോയ ബാക്കി പുസ്തകങ്ങൾ വീട്ടിൽ വരുന്ന അഥിതികൾക്കു ഫ്രീയായി കൊടുക്കാം🚶പിന്നേം ബാക്കിയാവു ന്നവ കുറച്ചു വർഷം കഴിഞ്ഞു പൊടിപിടിക്കു മ്പോൾ ആക്രിക്കു തൂക്കി വിൽക്കാം🚶 തുച്ഛമായ പൈസകിട്ടും🚶 പഴവങ്ങാടി സെക്കൻഡ് ഹാൻഡ് തട്ടിൽ ആക്രിക്കാരൻ പുസ്തകം കൂടിയ പൈസക്കു വിറ്റുകൊള്ളും🏃 മലയാളം M A പഠിക്കാൻ ചേരണ പിള്ളേർ അവ വന്നു വാങ്ങി കൊണ്ടു പോകും🚶അങ്ങനെയും നമുക്കു പുതിയ തലമുറ ആരാധകരെ കിട്ടും🗣️കഴിഞ്ഞ ദിവസം ഒരു ഹൗസ് വാമ്മിംങ്ങിനു പത്നീസമേതനായി ഞാൻ പോയി💃ഭാര്യയും ഭർത്താവും കഴിഞ്ഞ 20 വർഷമായി ഹയർ സെക്കണ്ടറി അദ്ധ്യാപകരായി പ്രവർത്തി ക്കുന്നു🧎രണ്ടാളും മലയാള സാഹിത്യത്തിൽ MA. Med ബിരുദമുള്ളവർ🏌️ഭാര്യ മണക്കാട് ചിന്മയമിഷൻ സ്കൂളിലും, ഭർത്താവ് കൊട്ടാര ക്കര പട്ടാഴി ഗവൺമെന്റ് സ്കൂളിലും അദ്ധ്യാപ കരാണു🧎
3️⃣ കണിയാൻ സമുദായത്തിൽ നിന്നുള്ള ജോതിഷാലയം നടത്തുന്ന ആളായിരുന്നു അയ്യാൾടെ പിതാവ്🏌️മകനും ജോതിഷം നന്നായി പഠിച്ചിട്ടുണ്ട് 🏌️സർക്കാർ ജോലിയോടാണു ഇവർക്കൊക്കെ കമ്പം🏌️ ഞാൻ പഠിപ്പിച്ചിട്ടുണ്ട് 🏌️ ഒരുനാൾ ഓഫീസിൽ വന്നപ്പോൾ പിതാവ് മരിച്ചതും, വീട്ടിലെ ബുദ്ധി മുട്ടുകളും പറഞ്ഞു 🏌️അക്കാലത്തെ ഭരണ ത്തിലുള്ള മന്ത്രിമാരെയും അവരുടെ പേഴ്സണൽ സ്റ്റാഫ്കളെയും , സെക്രട്ടറിയേറ്റി ലെ ഉന്നത ഉദ്യോഗസ്ഥരേയും ഞാനറിയും 🏌️ പൂജപ്പുര സെൻട്രൽ ജയിലിൽ വാർഡനായി താൽക്കാലിക ഒഴിവിൻ്റെ കാര്യം അയ്യാൾ വന്നു പറഞ്ഞു 🧎നോക്കാമെന്നു ഞാൻ പറഞ്ഞു 🏌️മറ്റൊരിക്കൽ കാട്ടാക്കട മീനാങ്കൽ ഹൈസ്കൂ ളിൽ താൽക്കാലിക അദ്ധ്യാപകരെ എടുക്കുന്ന കാര്യം വന്നു പറഞ്ഞു🏌️അപ്പോഴും നോക്കാം എന്നു ഞാൻ പറഞ്ഞു 🏌️രണ്ടും കിട്ടി🧜 സാമ്പത്തിക ലാഭം അതിലൊന്നും തേടരുതു🏌️നേടുകയുമരുതു🧎സാമ്പത്തിക ലക്ഷ്യമുള്ള ശുപാർശകൾ എൻ്റെ തൊഴിലുമല്ല🏌️എന്നാൽ ഒരു കാര്യവും നടക്കുകയില്ല🏌️ ആവശ്യം പറയുന്ന ആളിൻ്റെയും, അതു കേൾക്കുന്ന യാളിൻ്റേയും ഹൃദയത്തിൽ നേർമ്മയും, ദൈവാധീനവുമുണ്ടെങ്കിൽ ഈ ലോകത്ത് നടക്കാതെ പോകുന്ന ഒന്നും തന്നെയില്ല 🏌️ പൂമുഖത്തേക്ക് കയറിയ പാടേ രണ്ടാളും ഓടി വന്നു എന്നെ വണങ്ങി🏎️സാർ, .. അങ്ങയുടെ എഴുത്തുകൾ മനോഹരമാണു🤸ഞങ്ങൾ എല്ലാം വായിക്കാറുണ്ടു🚶 "ബഷീർ സ്റ്റൈൽ" എഴുത്താണു🚶 ചിലതൊക്കെ വായിച്ചു സങ്കടമാകും🚶 വായന കഴിഞ്ഞും ഹൃദയ ത്തിൽ നിൽക്കുന്ന എഴുത്തുകൾ🚶 ആ കഴിവു ഭാഗ്യമാണു മുടങ്ങാതെ എഴുതണം🧜 എല്ലാം പ്രിൻറ് ചെയ്തു പുസ്തകമാക്കണം🧎അനുഗ്രഹിക്കണം🚶അവർ കാൽ തൊട്ടു വണങ്ങി🚶
4️⃣ പെട്ടെന്നുള്ള ഈ പെരുമാറ്റം എന്നെ സ്തബ്ധനാക്കി🚶കൂടെ വന്ന ശ്രീമതിയേയും🤸 ഒരു മനുഷ്യൻെറ കാൽക്കൽ വണങ്ങുന്ന തിനെ ഇസ്ലാം പ്രോൽസാഹിപ്പിക്കുന്നില്ല❤️എല്ലാ സ്തുതിയും സർവ്വശക്തനു മാത്രം എന്നാണു വിശ്വാസം❤️ മനുഷ്യൻ മറ്റൊരു മനുഷ്യൻെറ കാൽക്കൽ വീഴുന്നതു- വിലക്കപ്പെട്ടിരിക്കുന്നു🚶 പോകുന്ന വീട്ടിൽ നിന്നു ഒരു തുള്ളി വെള്ളം കുടിക്കാതെ മടങ്ങിയാൽ അതു ആ വീടുമായി എന്തോ പന്തികേടു ണ്ടെന്നു ഇസ്ലാം മതവിശ്വാ സികൾ എളുപ്പം മനസ്സിലാക്കും🚶 സൗഹൃദവും, വിശ്വസ്തതയും അർപ്പിക്കുന്നു എന്നതിനു തെളിവായി വലതു കൈ പിടിച്ചു ചുബിക്കുന്നതു അറബി- ഇസ്ലാം മതാചാരമാണു🚶 എല്ലാ ദിക്കിലും അനുവദനീയമാണതു🚶 പ്രത്യേകിച്ച് തമിഴ് സംസാരിക്കുന്ന മുസ്ലിമീങ്ങളിൽ🚶 സ്ത്രീ കളോടും, ചെറിയ കുട്ടികളോടു പോലും ബഹു മാനം നൽകി വേണം സംസാരിക്കാനെന്നു പരിശുദ്ധ ഗ്രന്ഥം നിഷ്കർഷിക്കുന്നു 🚶 സലാം പറയുന്നതും, അതു തിരിച്ചു പറയേണ്ടതും വീട്ടിലുള്ളവർ തമ്മിലും പുറത്തുനിന്നും വരുന്നവർ തമ്മിലും കർശനമായി വിധിക്കപ്പെട്ടി രിക്കുന്നു🚶 പാളയം നിസാർ അഹമ്മദ്, Copy rights ©all rights reserved My profile :
🌹I'm NizarAhamed (known as PALAYAM NIZAR AHAMED) studied in :-Govt.LPS,Edava. Govt.UPS, Sasthamkotta. St.Joseph's High School, Genaral Hospital Jn: Tvm. Government Intermediate College, Thycaud, Tvm. H.H the Maharaja Government University College, Tvm. My professors(HODs) are Sarvasree:- O.N.V. Kurup ,Jagathy Velayudhan Nair, Panmana Ramachandran and Namboothiri🌹Working for various print,visual and website medias in India and abroad💧
03-02-2025 R-Su-MS-
No comments:
Post a Comment