bulletindaily.blogspot.com

Monday, February 23, 2026

ശഅബാൻ' മാസ ചന്ദ്രിക'


ശഅ്ബാൻ മാസം 15-ാം രാവായിരുന്നു ഇന്നലെ (ശഅ്ബാൻ 14 പകൽ അവസാനിക്കുന്ന രാത്രി) ഇസ്ലാമിക വിശ്വാസപ്രകാരം പുണ്യ രാത്രിയായി ആചരിക്കപ്പെടുന്ന 'ബറാഅത്ത് രാവ്' (Laylat al-Bara'at) ആണ്. പാപമോച നത്തിന്റെയും,  അനുഗ്രഹങ്ങളുടെയും രാത്രി യായി ഇത് അറിയപ്പെടുന്നു,  ഈ രാത്രിയിൽ വരാനിരിക്കുന്ന ഒരു വർഷത്തേക്കുള്ള ആയുസ്സ്, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കപ്പെടുമെന്നും, സർവ്വവ്യാപിയായ ഉടയതമ്പുരാൻ പാപികൾക്ക് മാപ്പ് നൽകു മെന്നാണു വിശ്വാസം. 

            2️⃣ഈ രാത്രിയിൽ പ്രത്യേക നിസ്കാര ങ്ങൾ (നമസ്‌കാരം), ഖുർആൻ പാരായണം, ദിക്കറുകൾ, പ്രാർത്ഥനകൾ എന്നിവ വർദ്ധിപ്പിക്കുന്നു. പകൽ നോമ്പനു ഷ്ഠിക്കുന്നത് സുന്നത്താണ്.(സുന്നത്തു എന്നാൽ പാലിക്കപ്പെടേണ്ടത് എന്നാണു അർത്ഥം. എന്നാൽ കർശ്ശനമായി പാലിക്ക പ്പെടേണ്ടതു എന്നല്ല അതിനർത്ഥം, സുന്നത്ത് കാര്യങ്ങൾ പാലിച്ചില്ലെങ്കിൽ  ശിക്ഷയൊന്നും കിട്ടുകയില്ല. കർശനമായി ഒരു മനുഷ്യൻ പാലിക്കേണ്ടവയെ 'ഫറ്ള്' എന്നാണു പറയുക. അവ കർശ്ശനമായി പാലിച്ചില്ലെങ്കിൽ ദൈവ ശിക്ഷ കിട്ടുമെന്നാണു  പുണ്യഗ്രന്ഥ ത്തിൽ  പറയുന്നു). 'ബറാത്ത്' ആയതിനാൽ  സന്ധ്യക്കുള്ള ഖുർആൻ പാരാ യണ ശേഷം, സഹധർമ്മിണി  മുറിയിൽ എടു ത്തു വച്ചിരുന്ന CCTV യിലൂടെ മകളുമായി സൊറ പറഞ്ഞിരുന്നതു കാരണം, എൻ്റെ സന്ധ്യാ പ്രാർത്ഥന (മഗരിബ്) താമസിച്ചു പോയി.  ഞാൻ വേഗം ഞങ്ങൾ കിടക്കുന്ന മുറിയിലേക്കു നമസ്കാരത്തിനായി കയറി.  അപ്പോഴേക്കും നന്നായി ഇരുട്ടി കഴിഞ്ഞിരുന്നു. പുറത്തു മതിൽക്കെട്ടിനു വെളിയിൽ ആരൊ ക്കെയോ സംസാരിക്കുന്നപോലെ. അവർ പെട്ടന്നു എന്നെ വിളിക്കുന്നതും കേട്ടു. കതകു തുറന്നു വെളിയിലേക്കു ഞാൻ എത്തി നോക്കി.  എന്തോ ഒന്നു ഇഴഞ്ഞു ചെടിച്ചെട്ടികൾക്കു സമീപം പോയിട്ടുണ്ടെന്നു പുറത്തുനിന്നവർ എനിക്കു മുന്നറിയിപ്പു തന്നു.  അതു കേട്ടു ഞാൻ കൺഫ്യൂസ്ഡ് ആയി. ആദ്യം എന്തു ചെയ്യണമെന്നു പെട്ടന്നു  തീരുമാനിച്ചു.   സിറ്റൗട്ടിൽ  രണ്ടു  ചെറിയ പ്ലാസ്റ്റിക് സ്പ്രേ കുപ്പികളിൽ  എപ്പോഴും  ഡീസലും, മറ്റൊന്നിൽ കുറുകിയ ഉപ്പു വെള്ളവും, വിനാഗിരിയും, ബ്ളീ ച്ചിംങ് പൗഡറും കലക്കി വച്ചിട്ടുണ്ട്.

       3️⃣ഡീസൽ നിറച്ച കുപ്പി ഇടതു കൈയ്യിൽ എടുത്തു ബൈക്കിനു സമീപം വച്ചിരുന്ന  പൊലീസ് ലാത്തിയോളം വരുന്ന ഉറപ്പുള്ള വടിയുമെടുത്തു മതിൽക്കെട്ടിനകത്തു ഞാൻ തിരയാൻ തുടങ്ങി. പാദരക്ഷയുടെ ശക്തമായ നിലത്തേക്കുള്ള ചവിട്ടലും, വടിയുടെ ശക്തമായ പ്രകമ്പനവും, ഡീസലിൻ്റെ സ്പ്രേയും,  ഇഴജന്തു ക്കളെ പുറത്തു ചാടിക്കയോ, അകറ്റുകയോ ചെയ്യുമെന്ന ധാരാളം വായനാ അറിവുണ്ടെ നിക്കു.  നേരിട്ടു കണ്ടിട്ടുമുണ്ടു. ഡീസലിനെക്കാ ൾ മണ്ണെണ്ണയാണു ഏറ്റവും മികച്ചതു.  അവയു ടെ ശരീരത്തിലേക്കു  കോരി ഒഴിച്ചാൽ, വാൽ നിലത്തു കുത്തി  അസ്ത്രവേഗത്തിൽ പിടഞ്ഞു കൊണ്ടു പറന്നു പോകും.  ആ നിമിഷത്തെ അവയുടെ മരണ വെപ്രാളത്തിൽ നമ്മുടെ നേർക്കു പൊന്തി വരാനും മതി. വെളുത്തുള്ളി പ്രയോഗം ഇഴജന്തുക്കളിൽ  പെട്ടന്നു ഒരു മാറ്റവും വരുത്തുകയില്ല. ഭാര്യയോട്  ലൈറ്റുക ളുടെ  മാസ്റ്റർ സ്വിച്ചിടാൻ പറഞ്ഞു. വീടിനു ചുറ്റും നല്ല പ്രകാശമായി. കോംപൗണ്ടിനു പുറത്തു നിന്നവർ പറയുന്നുണ്ടു കാറിൻ്റെ അടിയി ലൊക്കെ  തിരയാൻ. മകനും ഭാര്യയും ടെക്നോ പാർക്കിലെ അവൻ്റെ സ്വന്തസ്ഥപനങ്ങളുടെ അവശ്യാർത്ഥം വിവിധ വിദേശ രാജ്യങ്ങളിൽ സന്ദർശനത്തിലാണു. ഇന്നു അർദ്ധരാത്രിയിലെ വിമാനത്തിലേ അവർ എത്തുകയുള്ളൂ. ചെടി ച്ചട്ടികൾക്കു സമീപം കണ്ട 'ബഅറാത്തു' അഥിതിയെ പുറത്തു ആക്കിയില്ലെങ്കിൽ  ഭയവും, ആപത്തും  വന്നു ചേരാം. വന്ന അതിഥി യെ നാടുകടത്താതെ ഭയവും മാറില്ല. കാറിൻ്റെ നാല് ടയറിലും നിലത്തും അതി ശക്തമായി വടികൊണ്ടു ഞാൻ അടിക്കുന്നുണ്ട് . സ്പ്രേയും പ്രയോഗിക്കുന്നുണ്ടു.  ഇത്രയും ഭാഗത്തു എന്താ യാലും ആ അതിഥിതിയെ കാണാൻ വഴിയില്ല എന്നെനിക്കു ഉറപ്പായി. 

            4️⃣ഗേറ്റ് രണ്ടും  തുറന്നിടാൻ ഭാര്യയോട് പറഞ്ഞു. നിൽക്കക്കള്ളിയില്ലാത്ത അവസ്ഥ വന്നാൽ സഹകരണമുള്ളവരുടെ സഹായം വേണം. ഞങ്ങളുടെ വീട്  രണ്ടു ഗേറ്റും അകത്തു നിന്നും പൂട്ടിട്ടു പൂട്ടിയനിലയിലാണു  എപ്പോഴും.ഭ  സിറ്റിക്കുള്ളിലും അങ്ങനെയായിരുന്നു.  കുടുബ ത്തിലെയും സിറ്റിക്കുള്ളിലേയും ശീലമാണതു. കാവലിനു ഗൂർഖകൾ ഉണ്ടാവും. അല്ലെങ്കിൽ  ഗ്രൂപ്ഫോർ സെക്യൂരിറ്റികളെ പണം കൊടുത്തു നിയമിക്കേണ്ടിവരും. പണ്ടേപ്പോലെ മുൻകൂർ അനുമതിയില്ലാതെ പെട്ടെന്നൊന്നും ഒരു വീട്ടിലും ചെന്നു കയറാൻ  ആവില്ല. 10.30 മുതൽ നാലു മണി വരെ തട്ടിപ്പുകാരുടെയും, മോഷണ ക്കാരുടെയും ഗൃഹപ്രവേശന സമയമാണതു. വീടുകളിലെ കുട്ടികൾ, സ്കൂളിലോ, കോളേ ജിലോ ആവും.  ഗൃഹനാഥർ ഓഫീസുകളിലും.  ആക്രിയായും, മാറ്റും-കർട്ടനും വില്പനക്കാര നായും, യാചകനായും, നോട്ടീസ് വിതരണക്കാ രായും, പഴയതുണി ശേഖരണക്കാരായും, എൻസൈക്ലോപീഡിയ പുസ്തക വില്പനക്കാ രായും, പാത്രവില്പനക്കാരായും വീട്ടിനു സമീപം ധാരാളം മനുഷ്യരുടെ ചുറ്റി തിരിയലാണു. മോഷ്ടാവും കാണാം,നല്ല വരും കാണാം.  ആരറിവൂ അവരാരാണെന്നു.  ഈ സമയങ്ങളി ലാണു കുട്ടികളെ മോഷ്ടിക്കന്നതു മുതൽ, ധനാപഹരണകൊലപാതകം വരെ നടക്കുന്ന തായ മാദ്ധ്യമ വാർത്തകൾ എൻ്റെ മുന്നിൽ എത്തുക. അതുപോലെ അർദ്ധരാത്രി ഒരു മണിക്കും നാല്മണിക്കുമാണു ഭവനഭേദന മോഷണങ്ങളും അതുവഴിയുള്ള കൊലപാതക ങ്ങളും നടക്കുക.  അന്യസംസ്ഥാന തൊഴിലാ ളികൾ ലക്ഷക്കണക്കിന് ആയപ്പോൾ ക്രിമിനലു കൾ വർദ്ധിച്ചു. 
5️⃣വളരെ വർഷങ്ങളായി അരമീറ്റർ നീളവും, നല്ല കനവുമുള്ള ഇരുമ്പുദണ്ഡു കൈഅകല ത്തിൽ  ജന്നലിനടുത്തെ കട്ടിലിനു കീഴെയും, മറ്റൊരുഭാഗത്തു നീണ്ട ആണി തറച്ച പേരക്ക മ്പും ഉണ്ടാവും.  മാനസികാവസ്ഥ നല്ലതും, അസുഖമോ, വയ്യായ്കയോ ഇല്ലെങ്കിൽ  അടുത്തെവിടെയെങ്കിലും  ഒച്ചയോ സഹായ ത്തിനു നിലവിളിയോ കേട്ടാൽ ഓടിപ്പോയി നോക്കണമെന്നു തന്നെയാണു മുൻതലമുറ എന്നെ പഠിപ്പിച്ചിട്ടുള്ളതു.  അതു സംബന്ധിച്ചു വരുന്നകേസ്സും കൂട്ടവും പ്രപഞ്ച സൃഷ്ടിക്കു വിട്ഠേക്കണം..പണ്ടൊരിക്കൽ പ്രമുഖ രാഷ്ടീയ ക്കാർ  പറയുന്നപോലെ കേട്ടില്ലെങ്കിൽ വീട്ടിൽ ബോംബ് കൊണ്ടുവച്ച് എല്ലാവരേയും അഴിയെ ണ്ണിക്കുമെന്നു ഗ്വാഗ്വാ വിളിച്ചു.   മറ്റൊരിക്കൽ ഒരു മോട്ടോർ ആക്സിഡൻ്റിനെ ഞാൻ കേസ്സ് ആക്കിയപ്പോൾ, എൻ്റെ കഴുത്തറുത്തു യൂണി വേഴ്സിറ്റി കോളേജിനു മുന്നിൽ  തൂക്കുമെന്നു പറഞ്ഞ ഒരു വാർത്താ വായനക്കാരനും ഒരു സംഘവും ഉണ്ടായിരുന്നു.  പിൽക്കാലത്ത് അയ്യാൾ സിനിമയിൽ ചെറിയ വേഷം ചെയ്തു,  നാല് പെൺകുട്ടികളുടെ അച്ഛനായി, മക്കളിൽ ഒന്നു രണ്ടുപേർ സിനിമാനടിമാരായി, അവൻ ഇലക്ഷനിൽ മത്സരിച്ച് തോറ്റു.  അന്നു അവൻ്റെ തലമണ്ടക്കിട്ട് നല്ലൊരു കൊട്ടു, കൊടുക്കേ ണ്ടവരെ കൊണ്ടു കൊടുത്തു. ആളാരാണെന്നു തിരിച്ചറിഞ്ഞപ്പോൾ  ഒത്തു തീർപ്പും പറഞ്ഞു പിന്നാലെ നടന്നതു ഇന്നും അവൻ മറന്നു പോകാൻ ഇടയില്ലഗേറ്റ് പൂട്ടിയിട്ടാൽ  സകലതും ഭദ്രമായി എന്നല്ല അതിനർത്ഥം, കൈകുത്തി മതിൽ ചാടിക്കടന്നു വരാൻ പുഷ്പം പോലെ ആർക്കും കഴിയും. 

         6️⃣എന്നാൽ  ഗേറ്റു പൂട്ടിയിട്ടിട്ടും ഒരാളുടെ സാന്നിധ്യം നമ്മുടെ മതിൽക്കെട്ടി നുള്ളിൽ കണ്ടാൽ അറിയണം, മുറ്റത്തെ പൈപ്പിൽ നിന്നും കുടി വെള്ളമെടുക്കാൻ  മതിൽ ചാടിക്കടന്നു വന്ന വഴിപോക്കനല്ലെന്നും. നമ്മുടെ ജീവൻ അപകടത്തിലാണെന്നു മനസ്സി ലാക്കി സകല ഒച്ചയുമെടുത്തു നിലവിളിച്ചു  ആളെ കൂട്ടുക തന്നെ വേണം. 112ൽ helpനു വിളിക്കുകയും വേണം.  ഉടൻ Police help കിട്ടിയിരിക്കും. ഉറപ്പാണു.  എന്നും കാണുന്ന തീരെ ചെറിയ കുഞ്ഞുങ്ങൾ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ആരാധനയില്ലാത്ത വീടുക ളുടെ ഉള്ളിലേക്കു സന്ധ്യകളിൽ ഓടിക്കളി  ക്കാൻ കയറുന്നതു കാണുമ്പോൾ ഭയം തോന്നും. അതുപോലെ ചെറിയ ആൺ കുഞ്ഞുങ്ങളും അതെ.  റോഡല്ല കളിസ്ഥലം. വീട്ടിൻ്റെ മതിൽക്കെട്ടിനുള്ളിലോ ടെറസ്സോ ആവണം അവരുടെ കളിസ്ഥലം. കൺ മുന്നിൽ നിന്നു കുട്ടികളെ ഒരു നിമിഷം പോലും മറഞ്ഞു നിൽക്കാൻ ഇന്നത്തെക്കാലത്തു അനുവദി ക്കരുതു.. കോബ്രയല്ല.. ഇന്നു  അസ്സല് റാഞ്ചൽ പെരുമ്പാമ്പുകളാണു നാടുനീളെ. ആലപ്പുഴയി ലല്ലേ ചെറിയ ആൺകുട്ടിയെ കാണാതായു ള്ളൂ, കോഴിക്കോടല്ലേ ചെറിയ പെൺകുട്ടിയെ കാണാതായുള്ളൂ അതിനു നമുക്കെന്താ? അടു ത്ത വീട്ടിൽ അല്ലെങ്കിൽ വീട്ടിനു മുന്നിലെ റോഡിൽ കളിച്ചുകൊണ്ടിരിക്കയാവും  എന്നു കരുതി നിസ്സാരം പോലെ ഇരിക്കുന്നവർക്കു ഇന്നലത്തെ സംഭവം തന്നെ ജഗദീശ്വരൻ കാണിച്ചു തരുന്ന ദൃഷ്ടാന്തങ്ങളിൽ ഒന്നാണു.

 7️⃣ ഇനി നമ്മുടെ ഇഴജന്തുവിനെ തേടിപ്പോകാം അതിഥിയെ തിരക്കി ഞാൻ വീടിൻ്റെ പിന്നിലേ ക്കു നടന്നു. ശക്തമായി ഡീസൽ മുന്നോട്ട് സ്പ്രേചെയ്യുകയും, പ്രകമ്പനം സൃഷ്ടിക്കുകയും ചെയ്ത് മുന്നോട്ട് നടക്കുകയാണു. നാലഞ്ച് സ്റ്റെപ്പു മുന്നോട്ടു നടന്നപ്പോൾ ടാങ്ക് നിറയുമ്പോ ൾ ഒഴുകുന്ന ബാക്കി വെള്ളം വീഴുന്നഭാഗത്തു മതിൽ തൂണിൻ്റെ മറവിൽ ഒരു വലിയ ശീൽ ക്കാരം രണ്ടു കൈപ്പത്തിയുടെ വലിപ്പത്തിൽ ഫണംവിടർത്തി  'വി' അടയാളവുമായി  വളരെ വലിപ്പമുള്ള ഒരു നാഗം.ശീൽക്കാരവും ഫണവും കണ്ണിലെ തിളക്കവും ഇല്ലാതിരുന്നെങ്കിൽ ഞാൻ പെട്ടേനെപയ്യെ ഞാൻ ഒരു സ്റ്റെപ്പ് അനക്ക മില്ലാതെ പിന്നാക്കം വന്നു. ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.  "വലിയ മൂർഖൻ പാമ്പാണു പത്തി വിടർത്തി നിൽക്കുന്നു". എല്ലാവരും കേൾക്കാ നുള്ള ഒരു മുൻ കരുതൽ ആയിരുന്നതു. അഥവാ  അതിഥി ആഞ്ഞു  നീണ്ടു കൊത്തി യിട്ടു ഓടിയാൽ ഏതിനം പാമ്പാണെന്നു ആൻ്റിവെനത്തിനു തിരക്കി നടക്കേണ്ടതില്ല. ഡീസലിൻ്റെ തീഷ്ണമായ മണമടിച്ചതിനാൽ ഫണം താഴ്ത്തി പതിയെ പിന്നോട്ടിഴഞ്ഞ് രണ്ടു വീടുകളുടെ മതിലിനു സമീപം ചെന്നു ചുരുണ്ടു കിടന്നു. 112 എന്ന പൊലീസ്കൺട്രോൾ റൂമിലേക്കു സഹായത്തിനു വിളക്കാൻ മുന്നേ, വന്നു കൂടിയ പുരുഷാരത്തിൻ്റെ ഒച്ചയും ബഹളവും കേട്ടു അതെങ്ങോട്ടോ ഇഴഞ്ഞു പോയി. ശ്രദ്ധിക്കുക:
1972ലെ വൈൽഡ് ലൈഫ് നിയമപ്രകാരം 3 മുതൽ 7വർഷം വരെ തടവും 25000രൂപ പിഴയുമാണു.
പാളയംനിസാർ അഹമ്മദ്
പകർപ്പവകാശം പ്രസാധകനുമാത്രം
 Palayam Nizar Ahamed                              Copyrights© all rights reserved . 
February 04 2026 Tuesday എഴുതിയതു 
                                   Author
 
Author:
 Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Breaking news,investigative reports & editorial writings    

No comments:

Post a Comment

  CCTV ക്യാമറകൾ ജീവൻ രക്ഷിക്കാനുതകുമോ  കഴിഞ്ഞ ദിവസം പഴയൊരു കസ്റ്റമർ എന്നെ അവിചാരിതമായി ഫോണിൽ ബന്ധപ്പെടുക യുണ്ടായി.  1997 ൽ മൊബൈൽ ഫോൺ ഇറങ്ങിയ...