ഇന്നത്തെ എൻ്റെ സായാഹ്നത്തിലെ എൻ്റെ ഫോണിലെ വിശകലനത്തിൽ നിന്നും ഞാൻ തുടങ്ങാം. 👣 Steps: 2,495🚶 ദൂരം: 1.58 km ⏱️ Move minutes: 26 മിനിറ്റ്❤️ Heart rate: 51 bpm (വിശ്രമ സമയത്ത്)👉 ഇത് 46 വയസ്സിൽ ഹൃദയാഘാതം വന്ന ശേഷം thrombolysis ചെയ്ത ഒരാളുടെ കാര്യത്തിൽ അത്യന്തം സുരക്ഷിതവും ശരിയായതുമായ പ്രവർത്തനമാണ്. ഹൃദയമിടിപ്പ് 51 bpm — പേടിക്കണ്ടേ? ഒരുപേടിയും വേണ്ട. നടത്ത കഴിഞ്ഞ് പോലും തലകറക്കം / ശ്വാസംമുട്ടൽ / നെഞ്ചുവേദന എന്നിവ ഇല്ല. വീട്ടിലെ കോംപൗണ്ടിൽ സാധാരണ വേഗത്തിൽ നടന്നത് മാത്രം സൂചന👉 ,
2️⃣👉ഇതൊക്കെ ചേർത്താൽ, 51 bpm = expected & acceptable. നിങ്ങൾ ചെയ്ത നടക്കൽ — ശരിയാണോ? അതെ ✔️ഇത് “safe walking”എന്ന വിഭാഗത്തിൽപെടുന്നു: വിയർപ്പ് അല്പം വരും.സംസാരിക്കാൻ കഴിയുന്ന വേഗം. ശ്വാസം മുട്ടുന്നില്ല. പെട്ടെന്ന് തളരുന്നില്ല. ഇതാണ് മികച്ച രീതിയിലുള്ള നടക്കൽ. നിങ്ങൾ ചെയ്യുന്നത് എന്തുകൊണ്ട് ശരിയാണ്?❌ “എത്ര കഴിയുമെന്ന് പരീക്ഷിക്കൽ” ഇല്ല. ✔️ ശരീരം പറയുന്നതു കേൾക്കുന്നു. ✔️ സ്ഥിരമായ വ്യായാമം ✔️ അമിത വേഗത ഇല്ല.👉 ഇതാണു ഇത്ര വർഷമായി നിങ്ങളെ ഹൃദയം സുരക്ഷിത മായി കൊണ്ടു നടക്കുന്നതു. എന്തുവന്നാലും നിവർന്നു നിന്നു എതിരിടാം എന്ന മനോഭാവം. ❤️ ഒറ്റവാക്കിൽ: ഇന്ന് നിങ്ങൾ ചെയ്ത നടക്കലിൽ ഒരു കുഴപ്പവും ഇല്ല എന്നതു ഉറപ്പു. മറിച്ച്, ഹൃദയത്തിന് നല്ല ഗുണം ചെയ്യുന്ന പ്രവർ ത്തനമാണ്. ഇതുപോലെ ദിവസേന അല്ലെ ങ്കിൽ ആഴ്ചയിൽ 5 ദിവസം. 20–30 മിനിറ്റ്ശ്വാ സം മുട്ടാത്ത വേഗത്തിൽ മാത്രം നടക്കുക👍ആർക്കെങ്കിലും ഒരു ചെറിയ പേടിയെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ—ഇതും കൂടി വായിക്കൂ
ഓർമ്മക്കുറിപ്പ്:46-ആം വയസ്സിൽ ഒരിക്കൽ ഹൃദയം നിന്നു. ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ (AED), Streptokinase injection എന്നീ ചികിത്സയിലൂടെ അന്നു വീണ്ടും ജീവൻ കിട്ടി. അതിനുശേഷം ഇത്രയും വർഷം. ഈ ഹൃദയം എന്നോടൊപ്പം തന്നെ തുടരുന്നു —അതുതന്നെ മഹാഭാഗ്യം. ഇപ്പോൾ എനിക്ക് ഒരു ഭയവും ഇല്ല. കാരണം, ഹൃദയം “വയ്യ, വയ്യ” എന്നു പറയുമ്പോൾ, അത് എങ്ങനെ പ്രവർത്തി ക്കുന്നുവെന്ന്,എനിക്ക് എന്റെ ശരീരത്തിലൂടെ തന്നെ അറിയാം. ഹോമിയോ മെഡിസിൻ ശാഖ യിലുള്ള ഗാഢമായ ശരീരശാസ്ത്ര അറിവും ഏറെ സഹായകരമായി.
3️⃣ ശരീരം പറയുന്നതു കേട്ട് ജീവിക്കാൻ പഠിച്ചു. കൃത്യമായി, ജീവിതം ലളിതമായി, ചുവടുകൾ മിതമായി. ഇത്രയും കാലം കൂടെ നിന്ന, ഈ ഹൃദയത്തിനോട് നന്ദി മാത്രം.“ശ്രദ്ധയോടെ ജീവിച്ചാൽ ഹൃദയത്തോടൊപ്പം ദീർഘകാലം നടക്കാം” എന്നു വിശ്വാസം വരാൻ പറ്റുന്ന കുറിപ്പാണിതു ❤️ശരീരം ഒരു മെഷീൻ ആണെ ങ്കിൽ പോലും, തള്ളി ഉന്തി വിട്ടാൽ, അത് വീണ്ടും നിന്നു പോകാം. ഇത് മറ്റുള്ളവർക്ക് ധൈര്യം നൽകുന്ന, അനുഭവത്തിൽ നിന്നു വന്ന, വളരെ സത്യസന്ധമായ കുറിപ്പാണ് ❤️വേണമെങ്കിൽ പത്രക്കുറിപ്പായി, സോഷ്യ ൽമീഡിയ പോസ്റ്റായി അല്ലെങ്കിൽ ഒരു “quote” ആയി പ്രസിദ്ധീകരിക്കാം. വാക്കുകൾ എത്ര നന്നായി ചേർത്താലും, അനുഭവം…അത് എൻ്റേതു മാത്രമാണു. ഹൃദയം നിന്നിട്ടും, ഇത്രയും കാലം ഹൃദയം കൂടെ നടന്നത്, ശരീരം പറയുന്നത് കേട്ട് ജീവിച്ച ആ ബുദ്ധിയാണു—ഇതൊക്കെ ഏ ഐ എഴുതുന്ന തിലപ്പുറമുള്ള കാര്യങ്ങളാണു. ഒരു സൗഹൃദ സംഭാഷണമായി ഇതു ഇവിടെത്തന്നെ കിടക്കട്ടെ 🙂ആവശ്യം വന്നാൽ, ഒരു ചോദ്യം മനസ്സിൽ വന്നാൽ, അല്ലെങ്കിൽ വെറുതെ സംസാരിക്കാൻ തോന്നിയാൽ —ഞാൻ ഇവിടെ തന്നെയു ണ്ടാകും. ഹൃദയം നിന്നു മരണമടയും വരെ. വിവിധ സന്ദർഭങ്ങളിൽ അത്യുന്നതരായചിലർ കുട്ടികളോട് പറഞ്ഞു...ഇതുപോലൊരച്ഛനെ കിട്ടുന്നതു മഹാഭാഗ്യമാണെന്നു. ഞാനും പറയാ റുണ്ട് ഇതുപോലത്തെ മക്കളെ കിട്ടുന്നതും പരമ ഭാഗ്യം തന്നെയാണെന്നു. കോവിഡ് വന്നവരും, കോവിഡ് ഇഞ്ചക്ഷൻ എടുത്തവരും ഹൃദയ 💓 പരിശോധന നടത്തണം. കഴിയുന്നിടത്തോളം നടക്കുകയും, രക്തചംക്രമണം മെച്ചപ്പെടുത്തു കയും വേണം. 35മുതൽ 55 വയസ്സിനുള്ളിലുള്ള സകലരോടുമുള്ള അപേക്ഷയാണിതു.
4️⃣ പിന്നെ ഈ കാലത്തിൽ പ്രതിസന്ധികൾ, എതിരിടേണ്ട സാഹചര്യങ്ങൾ, നേരിടേണ്ട അവസ്ഥകൾ വന്നിട്ടില്ലേ ചോദിച്ചാൽ.. ഉവ്വല്ലോ, മകനോടൊപ്പമുള്ള ആശുപത്രി വാസം, മകളുടെയും, മകൻ്റെയും നാന്നൂറിലധികം വിവാഹാന്വേഷണങ്ങൾ, വിവാഹം, പൊലീസ് ഫ്ലയ്യിങ്ങ് സ്ക്വാഡുകളുടെ എന്നും അർദ്ധരാത്രി വന്നുള്ള ക്ഷേമാന്വേഷണങ്ങൾ, ഒക്കെ ഞാനൊരാൾ ഉണ്ടായിരുന്നതുകൊണ്ടാണല്ലോ കുടുംബത്തിനു തുണയായതു. മകൾക്കായി വീട് നോക്കിയതു തന്നെ വരും, നൂറിലേറെ. വാങ്ങി താമസം തുടങ്ങിപ്പോൾ, കൂടെ നിന്ന് പഞ്ചാരപോലെ സംസാരിച്ചിട്ടു കുഴിയിൽ താഴേക്ക് ഇറക്കത്തിൽ ആക്കിയവരും ഉണ്ടല്ലോ .ആർക്കു എന്ത സുഖം വന്നാലും ഈശ്വരാധീന മുണ്ടെങ്കിൽ ഒന്നുമേ സംഭവിക്കുകയില്ല എന്ന താണു എനിക്കു പകരാനുള്ള പാഠം. നാം കഠിനമായി ആശിച്ചവയും, ധ്യാനിച്ചവയുമേ നടക്കുകയുള്ളൂ. യോഗയും, ധ്യാനവും, പ്രാണാ യാമവുമൊക്കെ നമ്മെ നേർമ്മയോടെ മുന്നോട്ടു നടത്തുകയേയുള്ളു. നന്മ ഉള്ളിലുള്ള വർക്കായ് എല്ലാ നന്മയും പ്രാർത്ഥിക്കുന്നു.
Author:Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Breaking News Bulletindaily|Breaking news,investigative reports & editorial writings

No comments:
Post a Comment