CCTV ക്യാമറകൾ ജീവൻ രക്ഷിക്കാനുതകുമോ
കഴിഞ്ഞ ദിവസം പഴയൊരു കസ്റ്റമർ എന്നെ അവിചാരിതമായി ഫോണിൽ ബന്ധപ്പെടുക യുണ്ടായി. 1997 ൽ മൊബൈൽ ഫോൺ ഇറങ്ങിയ കാലം മുതൽ ഓഫീസിൽ വന്നുള്ള സൗഹൃദമാണു. അന്നൊക്കെ ഇൻകമ്മിങ്-ഔട് ഗോയിങ്ങ് കോളുകൾക്കു 16 രൂപയാണു നിരക്കു. അന്നു മുതൽ എൻ്റെ രണ്ടു കുട്ടികളും അതു ഉപയോഗിച്ച് വരുന്നു. അതിനു മുമ്പ് വിവിധ തരം ഇംപോർട്ടഡ് സോണി, സാനിയോ, പാനാസോണിക്, കാഷ്യോ അങ്ങനെയുള്ള ഏറ്റവും ലേറ്റസ്റ്റ് കോഡ്ലെസ് ഫോണുകളാ യിരുന്നു അവരുടെ ഹരം.
2️⃣ റെക്കോർഡിംഗ് ഉള്ളവയും, ആൻസറിംങ് ഡിവൈസ് ഉള്ളവയുമൊക്കയുണ്ടവയിൽ. ചിലത് 7 കിലോ മീറ്ററിലധികം ദൂരം സംസാര ശേഷിയുള്ളവയാണു. മൊബൈൽ ഫോൺ ആദ്യമായി വന്നപ്പോൾ അവർ വിളിച്ചു തള്ളിയ കാളുകൾക്കു പോലും കൈയ്യും കണക്കും കാണില്ല. ഇതൊക്കെ അറിയുന്ന ഒരാളാണു ഇദ്ദേഹം. പുള്ളിക്കാരൻ്റെ സംശയം CCTV ക്യാമറകൾ ജീവൻ രക്ഷിക്കാനുതകുമോ എന്നാണു അദ്ദേഹത്തിനു അറിയേണ്ടത്. ഞാൻ പറഞ്ഞു "ഇല്ല". തീർച്ചയായും ഇല്ല. അദ്ദേഹം അത്ഭുതപ്പെട്ടു . അപ്പോൾപിന്നെ ഇന്നു എല്ലാ കടകളിലും, സകല വീടുകളിലും cctv ഉണ്ടല്ലോ എന്നായി അദ്ദേഹം. ഞാൻ പറഞ്ഞു സംഗതി ശരിയാണു. ഞാൻ വിശദമാക്കിത്തരാമെന്നു പറഞ്ഞു. ഞാൻ തുടർന്നു..... എൻ്റെ വീട്ടിൽ CCTV ഉണ്ട്. അടുത്തുള്ള വീടുകളിലും ഉണ്ടു. ചെറിയ പൈസയേ ഇന്ന് CCTV ക്കു വിലയുള്ളു. വളരെ ഉയർന്ന വിലയ്ക്കുള്ളവയും ഉണ്ട്. കഴിഞ്ഞ ദിവസം എൻ്റെ വീട്ടിലെ ചെടികൾ വയ്ക്കുന്ന ഭാഗത്ത് ഒരു സർപ്പം ഇഴഞ്ഞു വന്നു. അതൊന്നും ഞങ്ങൾ കണ്ടില്ല. ഇവിടെ നോട്ടിഫി ക്കേഷനും വന്നില്ല. അതിലെ ദൃശ്യങ്ങൾ മൊബൈലിലൂടെ വിദേശത്തെ എൻ്റെ മകൾക്കും കാണാം, എൻ്റെ മകനും കാണാം, എനിക്കും കാണാം, ഭാര്യക്കും കാണാനാവും. എല്ലായ്പ്പോഴും ദൃശ്യങ്ങൾ നിരീക്ഷിക്കുന്ന വരാണിവരൊക്കെ ദൗർഭാഗ്യവശാൽ ആരും ഒന്നും കണ്ടില്ല. നോട്ടിഫിക്കേഷനും വന്നില്ല. ചിലപ്പോൾ നെറ്റ് സ്ലോ ആയാലും അലർട്ട് വരികയില്ല എന്നും വരാം. പക്ഷേ അടുത്തുള്ള വീട്ടുകാരാണു വന്നു പറഞ്ഞതു ഒരു ഇഴജന്തു ചെടികളിരിക്കുന്ന ഭാഗത്തേക്ക് കയറിപ്പോ യീന്നു-മൂർഖനാണു-ഒരു മരണം നടക്കാൻ വഴിയുമുണ്ടായിരുന്നു.
3️⃣കാരണം,ആ സമയമൊക്കെ അടുപ്പിച്ച് ഞാൻ പുറത്തേക്ക് ഇറങ്ങി മതിലിനുള്ളിൽ നിന്നു അടുത്ത പുരയിടത്തിലെ ഭാഗത്തും, വീട്ടിൻ്റെ പിൻഭാഗത്തും ടെറസ്സിലും വെറുതെ ചുറ്റിനടന്നു നോക്കി വരാറുണ്ട്...ബംഗാളികളോ, അപരിചിതരോ മോഷണ ശ്രമത്തിനായി അർദ്ധരാത്രിയാകാൻ ചുറ്റുഭാഗങ്ങളിൽ വന്നു പമ്മിയിരിക്കാൻ സാദ്ധ്യതകളുണ്ടു. ഒരു പവനു പൊന്നും വിലയല്ലേ. ഒരു പവൻ കൈയ്യിൽ കിട്ടിയാൽ കുറഞ്ഞതു ആറുമാസം ശരീരമന ങ്ങതെ ഒരു കളളനു കഞ്ഞിവയ്ക്കാനാവും. അതുകൊണ്ട് കള്ളൻ ആരെ കൊന്നിട്ടായാലും വീടുകളിൽ മോഷണത്തിന് കയറും. അയ്യാൾ ചോദിച്ചു.."നമ്മുടെ വീടുകളെ നിരീക്ഷിച്ചു കൊണ്ടിരിക്കാൻ, അടുത്ത വീട്ടുകാരെന്താ CCTV കളാണോ എന്നു". 'ഹ...ഹ....ഹ' തമാശ രസിച്ചമാതിരി ഞാൻ ചിരിച്ചു. എന്നിട്ട് പറഞ്ഞു. വീട്ടിൻ്റെ മുന്നിൽ വർഷങ്ങളോളമായി അടഞ്ഞു കിടക്കുന്ന, ആരാധനയോ, ആൾത്താമസമോ ഇല്ലാത്ത മൂധേവി കുടി കൊണ്ട ഭാർഗ്ഗവീനില യമാണു. അപമൃത്യുവോ, അകാലത്തിലുള്ള മരണമോ സംഭവിച്ച ബ്രാഹ്മണരുടെ ആത്മാക്കളെയാണ് ഹൈന്ദവ വിശ്വാസപ്രകാ രം ബ്രന്മരക്ഷസ് എന്ന് പറയുന്നത്. ദുഷ്ടശക്തിയെന്നതിലുപരി വർഷങ്ങളായി അടഞ്ഞു കിടക്കുന്ന അറകളിൽ ആവിയായി അവ കേറിക്കൂടാം. പോക്കുവരത്തുണ്ടാവാം. തൃസന്ധ്യകളിൽ ചെറിയകുട്ടികളുടെ കണ്ണിൽ ദൃശ്യമായി അവർ കണ്ട് ഭയക്കാം. പെൺ-ആൺ കുട്ടികളിൽ പറ്റിക്കൂടാം. അതും വച്ചു വർഷങ്ങൾ അനത്തിക്കൊണ്ടിരിക്കാം. ഗേറ്റിലെ ചെറിയ ഒരു അനക്കം കേട്ടാൽ, വാഹന ശബ്ദം കേട്ടാൽ സ്വതേവ ഞങ്ങളും എണീറ്റ് ചെന്നു നോക്കാറുണ്ട്. എല്ലാം ഏത് സമയത്തും ശ്രദ്ധിക്കാറുമുണ്ടു.
4️⃣അവ നിരീക്ഷണമല്ല സമൂഹജീവി ആയതി നാൽ നമ്മുടെ കടമയിൽപെട്ട കാര്യങ്ങളാ ണല്ലോ. ക്യാമറ ഞങ്ങൾ മാറ്റി. സൈറനും, ലൈറ്റും ഒക്കെയുള്ള ആർട്ടി ഫിഷ്യൽ ഇൻ്റലിജൻസ് (AI) നിയന്ത്രിക്കുന്ന പുതിയ തൊന്നു വച്ചു. മകനും, മകൾക്കും, എനിക്കും, ഭാര്യക്കും അവ എവിടെ ഇരുന്നും ഏതു നേരത്തും നിയന്ത്രിക്കാൻ കഴിയുന്നതു തന്നെ. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിയുമോ എന്ന ഉത്തരം അവശേ ഷിക്കുന്നു. പെട്ടെന്നു സകല എമർജൻസി കളേയും വിളിച്ചു അലർട്ട് ചെയ്യിക്കാനും, ഓടിയെത്താനും, സഹായം തേടാനും സാധി ക്കും എന്ന ഒരു മെച്ചമുണ്ടു. എങ്കിലും അകലെ യുള്ളവരേക്കാൾ അടുത്തുള്ളവരാണു നമ്മുടെ ധൈര്യം. CCTV ഉണ്ടായിരുന്നാലും നിയമ നിഷേധങ്ങൾക്കു പുല്ലുവിലയാണു ഉണ്ടാവുക. ഒരു ഉദാഹരണം കൂടി പറയാം. എൻ്റെ ഓഫീസ് പ്രമിസസ്സിൽ ഒരു സെക്യൂരിറ്റി സദാ ഉണ്ടായിരുന്നു. അല്പം വയസ്സായ ആളാണു. ഉച്ചയ്ക്ക് ഊണു കഴിക്കാൻ പോകുമ്പോൾ, എന്നോടു ഉണ്ടിട്ടു വരട്ടെ എന്നു തമിഴിൽ അനുവാദം ചോദിച്ചാണു അയ്യാൾ പോകുക. മണക്കാട് അറ്റുകാൽ ഭാഗത്താണു അയ്യാളുടെ വീട്. തമിഴ് ബ്രാഹ്മണ നാണു. പോകുന്ന വഴിയിൽ സെക്രട്ടറിയേറ്റിലെ സമര ഗേറ്റിനു മുമ്പിൽ വച്ച് അയ്യാളെ വേഗത യിൽ വന്ന ഒരു ആട്ടോ ഇടിച്ചു മറിച്ചിട്ടു. അവിടെ ഡ്യൂട്ടിയിൽ സദാ ധാരാളം SAP(Special Armed Police) പൊലീസ്കാർ എന്നും ഉണ്ടാകും എന്നറിയാമല്ലോ. അതിൽ നാലഞ്ചു പോലീസ്കാർ ചേർന്നു ഇയ്യാളെ തൂക്കിയെടുത്തു. അവിടെ ഉണ്ടായിരുന്ന പത്രങ്ങളിലെ ഫോട്ടോഗ്രാഫർമാർ അതുടൻ പകർത്തി.
5️⃣പൊലീസുകാർ അയ്യാളെ ഒരു ഭാഗത്ത് ഇരുത്തി വെള്ളം ഒക്കെ കൊടുത്ത് വിയർപ്പൊക്കെയാറ്റി യാത്രയാക്കി. ആട്ടോക്കാ രൻ ഈ തഞ്ചത്തിനു സ്ഥലം കാലിയാക്കി. അടുത്ത ദിവസത്തെ സകല പത്രങ്ങളിലും ആ ക്ലിക്ക് തന്നെ മുൻപേജിൽ മുകളിലായി മൂന്നു കോളത്തിൽ പടം വന്നു. അയ്യാൾ പരമ പ്രസിദ്ധനായി. അടുത്ത ദിവസം ഉച്ചയ്ക്ക്, നമ്മുടെ ഈ സെക്യൂരിറ്റി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു.. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല. കള്ളവും ഉടായിപ്പും പറഞ്ഞാണയ്യാൾ വന്നതെന്ന് പറഞ്ഞു സ്റ്റേഷനിലുള്ളവർ ഒട്ടിച്ചു വിട്ടു. ഗവണ്മെൻ്റ് സെക്രട്ടറിയേറ്റിനു മുന്നിൽ ഉണ്ടായ സംഭവമല്ലേ എതിരെയുള്ള സകല കടകളിലും CCTV ഉണ്ടല്ലോ ആ CCTV ക്യാമറയെടുത്തു നോക്കാനും, ആട്ടോ നമ്പർ കളക്ട് ചെയ്യ്തു തരാനും അയ്യാൾ സ്റ്റേഷനിൽ ഉള്ളവരോട് പറഞ്ഞു നോക്കി. ആരു കേൾക്കാൻ. അയ്യാൾ മടങ്ങി വന്നു എന്നോട് സങ്കടം പറഞ്ഞു. "സാർ, ഏതാവത് പണ്ണ മുടിയുമാ?"- (സാർ, എന്തെങ്കിലും ചെയ്യാൻ പറ്റുമോ?) -എന്നു. എൻ്റെ അടുത്ത് വരാറുള്ള അഭ്യന്തര വകുപ്പി ലെ ഒരു അഡീഷണൽ ഹോം സെക്രട്ടറി ഉണ്ടായിരുന്നു. ആ ആളെ ആ സെക്യൂരിറ്റിക്കും അറിയാം. പുള്ളിക്കാരനോട് ചെന്നു പറഞ്ഞു നോക്കാൻ ഞാൻ പറഞ്ഞു വിട്ടു. കേൾക്കി ല്ലെങ്കിൽ ഞാൻ വിളിച്ചു പറയാമെന്ന് പറഞ്ഞു സമാധാനിപ്പിച്ചു വിട്ടു.
6️⃣സെക്യൂരിറ്റിക്കാരൻ ചെന്നു പറഞ്ഞതും ... സ്റ്റേഷനിലേക്ക് ചെല്ലാൻ വിളി എത്തി... വാഹനം ഇടിക്കുന്നതും വീഴുന്നതും മൂന്നു നാല് പോലീസുകാർ ചേർന്നു അയ്യാളെ തൂക്കി എടുത്തു ഒരു ഭാഗത്ത് മാറ്റിയിരുത്തുന്ന തുമായ സകല CCTV ദൃശ്യങ്ങളും കടകളിൽ നിന്നൊക്കെ ചറ പറാന്നു പറന്നു വന്നു.... ... അതാണു നമ്മുടെ നാട്ടിലെ രീതി. മുക്കേണ്ടതു മുക്കും, പൊക്കേണ്ടതു പൊങ്ങി വരും. ആട്ടോക്കാരൻ ഏതോ രാഷ്ട്രീയക്കാരനെ ക്കൊണ്ടതു മുക്കി. അതുക്കും മേലെ, അഭ്യന്തര വകുപ്പിൽ നിന്നും വിളിപോയപ്പോൾ പൊങ്ങേണ്ടതു പൊങ്ങി വന്നു അത്രന്നെ!!!!
പാളയം നിസാർ അഹമ്മദ് പകർപ്പവകാശം പ്രസാധകനും മാത്രം


No comments:
Post a Comment