bulletindaily.blogspot.com

Friday, December 19, 2014

ഈ ലോകത്തു നല്ലതു മാത്രം ചെയ്തു സ്വർഗത്തിൽ പോയാൽ പടച്ചോൻ ഒരു ഓഫർ വച്ചിട്ടുണ്ട് ..... !

GOOD EVENING AND GOOD DAY DEAR FRIENDZ....-அனைவருக்கும் என் வணக்கம்.... 

സമ്മാനം കിട്ടാൻ ഒരു വഴിയുണ്ട് പങ്കെടുക്കുക : 
നിങ്ങൾക്കു ഏതേലും ഭാഗ്യക്കുറി സമ്മാനം ലഭിച്ചിട്ടുണ്ടോ . എപ്പോഴെങ്കിലും . ഭാഗ്യക്കുറി എന്ന് ഞാൻ ഉദ്ദേശിച്ചത് ,പത്രങ്ങൾ നടത്തുന്ന തംബോലകൾ ,ഷോപ്പിങ്ങിനു പോകുമ്പോൾ കിട്ടുന്ന കൂപ്പണുകൾ അങ്ങനെ എന്തും ആകാം . കുറെ നാൾ ആ കൂപ്പണും വച്ചു നാം കാത്തിരിക്കും ,ഒരു പിണ്ണാക്കും കിട്ടുകേല , ഒരുനാൾ എവനൊക്കയൊ ചേർന്നു സമ്മാനം നറുക്കിട്ടതായും ,ഒരുത്തനു നൽകിയതായും എപ്പോഴെങ്കിലും പത്രത്തിൽ ഒരു ഫോട്ടോ കണ്ടു നാം സായൂജ്യമടയാൻ വിധി ഉണ്ടാകും . ഒരു പ്രമുഖ പത്രം sunday തോറും ഒരു ഭാഗ്യ ക്കളി നടത്തുന്നു  . ഒരു ദിവസം ഒരു കാർഡു ഞായറാഴ്ച് പത്രത്തോടൊപ്പം വരും ,അടുത്ത ഞായറാഴ്ച കുറെ കുട്ടിയും കോലും പടങ്ങളും ,നമ്മുടെ കൈയ്യിൽ ആദ്യം വന്ന കാർഡിലെ പടങ്ങളും പിന്നീടുള്ള പത്രങ്ങളിൽ വന്ന ചിത്രങ്ങളിലും ഉള്ള ആറു സ്റ്റാർ കൂടി ഒത്തുവന്നാൽ പലപല സമ്മാനം കിട്ടും ,എന്റെ വാമഭാഗം ഈ ഒരു കാര്യം ഒത്തു നോക്കാനായി ഞായറാഴ്ച നേരം പുലരാൻ കാത്തിരിക്കും . അവൾക്കോ ,ഞങ്ങളുടെ വീടിന്റെ പത്തു കിലൊമീറ്റർ ചുറ്റളവിലോ ,ഒരാൾക്കും ഒന്നും കിട്ടിയുമില്ല . 
  പിന്നെ ഒരിക്കൽ തിരുവനന്തപുരം കരമനയുള്ള "ന "യിൽ തുടങ്ങുന്ന സ്ഥാപനത്തിൽ ഒരു tv വാങ്ങാൻ പോയി . കാറു കിട്ടുന്ന ഒരു സമ്മാന കൂപ്പണ് കൂടെ തന്നു . പലകുറി വിളിച്ചു ചോദിച്ചു നറുക്കിടുന്ന ദിനം മാറ്റി മാറ്റി വച്ചു ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞപ്പോൾ ഒരാൾക്ക്‌ നറുക്കു കിട്ടിയതായി ഫോട്ടോ അടക്കം വന്നതു കണ്ടു . അപ്പോഴും ഗോവിന്ദ .
 ഇസ്ലാമിൽ ചൂതാട്ടവും തണ്ണി അടിയും നിഷിദ്ധമാണ് . എങ്കിലും വർഷങ്ങളായി എന്റെ പൊണ്ടാട്ടി  കേരളാ ഭാഗ്യക്കുറി എടുക്കുന്നു .നട്ടു വെയിലത്തു വിയർത്തു ഒലിച്ചു വിശന്നു നടക്കുന്ന വൃദ്ധനായ ആ ഭാഗ്യക്കുറി വിൽപ്പന ക്കാരന്റെ ദുർഗതി ഓർത്തു അയ്യാളെ സഹായിക്കാൻ വേണ്ടി മാത്രം.    അവൾക്കു മോഹവും ,മോഹഭങ്ങങ്ങളും ഇല്ലാത്തതു കൊണ്ടു ഇതവരെ അഞ്ചു രൂപയുടെ ഒരു സമ്മാനം പോലും കിട്ടിയിട്ടില്ല .അവസാനത്തെ അഞ്ചു അക്കം മാറിയിരുന്നെങ്കിൽ ഒരു ലക്ഷം കിട്ടിയേനെ എന്നു കൂടെ ,കൂടെ പറയുന്നതു കേൾക്കാം ...... ലോട്ടറി നടത്തുന്നവന്റെ ട്രിക്ക് ഉണ്ടോ അവൾ അറിയുന്നു . വീണ്ടും വീണ്ടും ടിക്കറ്റ് എടുക്കുന്നു "നഹിം നഹിം ".!!!
 ഈ ലോകത്തു നല്ലതു മാത്രം ചെയ്തു സ്വർഗത്തിൽ പോയാൽ പടച്ചോൻ ഒരു ഓഫർ വച്ചിട്ടുണ്ട് ..... മനുക്ഷ്യന്റെയോ ,ജിന്നുകളുടെയോ സ്പർശനം ഏൽക്കാത്ത സുന്ദരികളായ തരുണികളെ നന്മ ചെയ്തു ചെല്ലുന്നവർക്കുവേണ്ടി കാത്തു വച്ചിട്ടുണ്ടാത്രേ .. ആ സ്ത്രീകൾ മാണിക്ക്യം പോലെയോ പവിഴം പോലെയോ ആയിരിക്കുമത്രേ ... നന്മക്കു നന്മയല്ലാതെ ദൈവം പ്രതിഫലം തരികയില്ല ... അതുമാത്രം ഓർത്താൽ മതി ... ബാക്കി പറയുന്ന ഓഫറുകൾ കോടീശ്വരന്മാർക്കു ഇവിടെ തന്നെ കിട്ടുന്നു . വളഞ്ഞ വഴിയിൽ സ്വത്തു നേടിയവനും ഇവിടെ സ്വർഗ തുല്യം ജീവിക്കുന്നു ... അസൂയപ്പെട്ടിട്ടു എന്താ കാര്യം ... ഒറ്റ വയറു വേദനമതി ഡിം തീർന്നു .. അപ്പൊ ശരി ഒരു ശുഭദിനം കൂടി ... സ്ഥിര വായനക്കാർക്ക്‌ ഒരു സമ്മാനം ഒരാൾ ഏല്പിച്ചിട്ടുണ്ട് .. പരീക്ഷിച്ചു നോക്കൂ ... പണച്ചിലവു ഒന്നും ഇല്ലല്ലോ .ജഗതി പറയും പോലെ കിട്ടിയാൽ ഊട്ടി .. ഇല്ലെങ്കിൽ ചട്ടി ...
എല്ലാ നന്മയും നേരുന്നു .ശുഭദിനം---
പാളയം നിസാർ അഹമ്മദ്‌ .
Copyright All Rights Reserved. December 2014  -ൽ പ്രസിധീകരിക്കപ്പെട്ടതു .
Palayam Nizar Ahamed (M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings





                                                  




          

1 comment:

  1. ഇത് തട്ടിപ്പുകളുടെ ലോകം...ഇവിടെ കയ്യൂക്കുല്ലവാൻ കാര്യക്കാരാൻ ..... സത്രത്തിൽ ജീവിതം ഹൃസ്വ കാലത്തെയ്ക്കെങ്കിലും, ഒരായിരം വര്ഷം ജീവിക്കുമെന്ന പോലെയാണ് പലരുടെയും പേക്കൂത്തുകൾ ... നന്നായി എഴുതി , തുറന്നെഴുത്ത് ... ആശംസകൾ

    ReplyDelete

തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു

Sunday, August 11, 2013 തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു. അവർക്കുള്ള  പാലും, മുട്ടയും,മലക്കറിയും ഇറച്ചിയും മീനും ...